നമ്മുടെ സ്വന്തം ഒരു ഫാമിലി ഉണ്ടാക്കണമെന്നും കുട്ടികളെ വേണമെന്നൊക്കെ ചില സ്ത്രീകൾക്ക് എപ്പോഴും ആഗ്രഹം തോന്നാറുണ്ട്. എനിക്ക് ഒരുകാലത്തും അങ്ങനെയൊരു തോന്നൽ ഉണ്ടായിട്ടില്ലെന്നതാണ് സത്യം എന്ന് ലക്ഷ്മി ഗോപാലസ്വാമി. എന്റെ അമ്മ എപ്പോഴും എന്നെക്കുറിച്ച് ആലോചിച്ചു വേവലാതിപ്പെടാറുണ്ട്. എനിക്കങ്ങനെ മാതൃത്വത്തിന്റെ തോന്നൽ ഒന്നും ഉണ്ടായിട്ടില്ല. ചില സ്ത്രീകൾക്ക് അതെപ്പോഴും ഒരു ആഗ്രഹമാണ്. എന്റെ ഒരുപാട് ഫ്രണ്ട്സ് സിംഗിൾ ആണ്. കല്യാണം കഴിക്കാതെ ഇപ്പോഴും സിംഗിൾ ആയി ജീവിക്കുന്നവർ ഒരുപാട് പേരുണ്ട്. കുട്ടികളെ എനിക്ക് വളരെയധികം ഇഷ്ടമാണ്. എന്നാൽ അത് പ്രത്യേക ഉത്തരവാദിത്തമാണ്. എനിക്കെന്തോ അതിനോട് ഒരു പേടിയാണ്. ചിലപ്പോഴൊക്കെ ഒറ്റയ്ക്കായിപ്പോയി എന്ന് തോന്നാറുണ്ട്. പക്ഷേ ഞാൻ വിശ്വസിക്കുന്നത് എല്ലാത്തിനുമുള്ള പരിഹാരം നമ്മളിൽ തന്നെയുണ്ടെന്നാണ്. പങ്കാളി ഒക്കെ ഉണ്ടെങ്കിൽ കുറച്ചു കൂടി കാര്യങ്ങൾ ചെയ്യാമെന്ന് തോന്നിയിട്ടുണ്ട്. ഇപ്പോഴത്തെ കാലത്ത് സ്ത്രീകൾക്ക് ട്രാവൽ ഗ്രൂപ്പുകളുണ്ട്, നമുക്ക് ആളുകളുമായി ബന്ധപ്പെടാനും മറ്റും…
Read MoreCategory: Movies
മോശമായി സ്പര്‍ശിച്ചു; നടന്റെ കരണം പുകച്ച് ഐശ്വര്യ!
ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയാണ് ഐശ്വര്യ റായ്. ലോകസുന്ദരി പട്ടം നേടിയാണ് ഐശ്വര്യ സിനിമയിലെത്തുന്നത്. തമിഴിലൂടെയായിരുന്നു ഐശ്വര്യ കരിയര്‍ ആരംഭിച്ചത്. പിന്നാലെ ബോളിവുഡിലെത്തുകയായിരുന്നു. അധികം വൈകാതെ തന്നെ ഇന്ത്യന്‍ സിനിമയിലെ താരറാണിയായി ഐശ്വര്യ റായ് വളരുകയായിരുന്നു. ബോളിവുഡില്‍ സജീവമായിരിക്കുമ്പോഴും തമിഴിലും ഐശ്വര്യ അഭിനയിച്ചു പോന്നിരുന്നു. ഓണ്‍ സ്ക്രീനിലെ പ്രകടനവും സൗന്ദര്യവും മാത്രമല്ല ഐശ്വര്യയെ ജനപ്രീയയാക്കുന്നത്. തന്റെ വ്യക്തിത്വവും കാഴ്ചപ്പാടുമൊക്കെ ഐശ്വര്യയെ ആരാധകരുടെ പ്രിയങ്കരിയാക്കാറുണ്ട്. ഒരിക്കല്‍ പോലും പൊതുവേദിയില്‍ ഐശ്വര്യയുടെ ഭാഗത്തു നിന്നും മോശം പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ല. നാളിതുവരെ സെറ്റില്‍ എന്തെങ്കിലും പ്രശ്നം ഐശ്വര്യയില്‍ നിന്നുണ്ടായതായി ആരും ആരോപിച്ചിട്ടില്ല. വളരെയധികം ബഹുമാനിക്കപ്പെടുന്ന, താരങ്ങള്‍ പോലും ആരാധിക്കുന്ന താരമാണ് ഐശ്വര്യ റായ്. എന്നാല്‍ ഒരിക്കല്‍ മാത്രം ഐശ്വര്യയ്ക്ക് തന്റെ നിയന്ത്രണം വിട്ട് പെരുമാറേണ്ടി വന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. തന്നോട് മോശമായി പെരുമാറിയ ഒരു നടന്റെ കരണത്ത് അടിക്കേണ്ടി വന്നിട്ടുണ്ട് ഐശ്വര്യ…
Read Moreയഥാര്‍ഥ പി.പി. അജേഷിനെ തേടി “പൊന്മാൻ’ സിനിമയിലെ അജേഷ്
കൊച്ചി: ബേസില്‍ ജോസഫിനെ നായകനാക്കി നവാഗതനായ ജ്യോതിഷ് ശങ്കര്‍ ഒരുക്കിയ “പൊന്മാന്’ എന്ന ചിത്രത്തിലെ യഥാര്‍ഥ നായകനായ പി. പി അജേഷിനെ തെരയുകയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. സ്ക്രീനില്‍ പി.പി. അജേഷിനെ അവതരിപ്പിച്ച ബേസില്‍ ജോസഫാണ് യഥാര്‍ഥ അജേഷിനെ അന്വേഷിക്കുന്നത്. തങ്ങള്‍ അയാളെ തേടുകയാണെന്നും നേരിട്ട് കാണാന്‍ ആഗ്രഹമുണ്ടെന്നും വെളിപ്പെടുത്തി ബേസില്‍ ജോസഫ് ഇട്ട വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. അന്ന് പറ്റിക്കപ്പെടുമ്പോള്‍ യഥാര്‍ഥ അജേഷിന് നഷ്ടപ്പെട്ട സ്വര്‍ണത്തിന്റെ അന്നത്തെ വില, ബേസില്‍ ജോസഫ് അദ്ദേഹത്തിന് നല്‍കുമെന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്. 2004-2007 കാലഘട്ടത്തില്‍ കൊല്ലത്തെ ഒരു തീരദേശ പ്രദേശത്ത് നടന്ന ഒരു വിവാഹവുമായി ബന്ധപ്പെട്ട് പറ്റിക്കപ്പെട്ട പി.പി. അജേഷ് എന്ന ജ്വല്ലറിക്കാരനായ ചെറുപ്പക്കാരന്റെ ജീവിതകഥയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ ചിത്രത്തിന്റെ കഥ രചിച്ചിരിക്കുന്നത്. ഈ ചിത്രം ജി.ആര്. ഇന്ദുഗോപന്റെ “നാലഞ്ച് ചെറുപ്പക്കാര്‍’ എന്ന…
Read Moreഇടി മഴ കാറ്റ്: ചെമ്പൻ വിനോദും ശ്രീനാഥ് ഭാസിയും മുഖ്യവേഷങ്ങളിൽ
ചെമ്പൻ വിനോദ് ജോസ്, ശ്രീനാഥ് ഭാസി, സുധി കോപ്പ, സെന്തിൽ കൃഷ്ണ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അമ്പിളി എസ് രംഗൻ ചിത്രം ഇടി മഴ കാറ്റ് എന്ന ചിത്രത്തിന്റെ ടീസർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ജിഷ്ണു പുന്നകുളങ്ങര, സരീഗ് ബാലഗോപാലൻ, ധനേഷ് കൃഷ്ണൻ, ജലീൽ, സുരേഷ് വി, ഖലീൽ ഇസ്മെയിൽ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ കഥയും സംഭാഷണവും അമൽ പിരപ്പൻകോടും തിരക്കഥ അമലും അമ്പിളി എസ് രംഗനും ചേർന്നാണ് തയാറാക്കിയത്. ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ ശരൺ ജിത്ത്, പ്രിയംവദ കൃഷ്ണൻ, പൂജ ദേബ് എന്നിവരാണ് കൈകാര്യം ചെയ്യുന്നത്. കേരളം-ബംഗാൾ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ് കിരൺ കൃഷ്ണ എൻ, ഗൗതം മോഹൻദാസ്, ഛായാഗ്രഹണം നീൽ ഡി കുഞ്ഞ, ചിത്രസംയോജനം മനോജ്, സൗണ്ട് ഡിസൈൻ ജയദേവൻ ചക്കാടത്ത്, ഷമീർ അഹമ്മദ്, റീ റെക്കോഡിം…
Read Moreകോൺഫിഡൻസ് ലെവലാണത്; റിസ്ക്കെടുക്കാൻ ഞാൻ തയ്യാറല്ലെന്ന് പ്രിയങ്ക അനൂപ്
ബിഗ് ബോസിന്റെ പ്രെഡിക്ഷൻ ലിസ്റ്റിലൊക്കെ എൻറെ പേര് പറയുന്നത് റീച്ച് കിട്ടാൻ വേണ്ടിയാണ്. ഞാനൊന്നും പോകില്ല. ആദ്യം മുതലേ ബിഗ് ബോസ് ചോദിച്ചിട്ടുണ്ട് പങ്കെടുക്കാൻ വരുന്നോയെന്ന്. കാരണം ഞാൻ കുടുംബമായി ജീവിക്കുന്നൊരാളാണ്. കാണുന്നതൊക്കെ വിളിച്ച് പറഞ്ഞ് അടിയാക്കി പ്രശ്നമാക്കി ബഹളമാക്കി ഞാൻ ഫസ്റ്റ് പ്രൈസ് വാങ്ങിക്കുമെന്ന് ഉറപ്പാണ്. കോൺഫിഡൻസ് ലെവലാണത്. പക്ഷെ റിസ്ക്കെടുക്കാൻ ഞാൻ തയ്യാറല്ല. ലൈഫിന് വേണ്ടി റിസ്ക്കെടുക്കാം, പക്ഷെ ഇതിന് വേണ്ട. ലൈഫ് പോകുമെന്ന പേടിയുള്ളതുകൊണ്ടാണ് പോകാത്തത്. എന്റെ ലൈഫ് എനിക്ക് വേണം. അതിൽ ഞാൻ റിസ്ക്ക് എടുക്കില്ല. -പ്രിയങ്ക അനൂപ്
Read Moreഇനിയും കല്യാണം കഴിക്കുന്നില്ലേ? ആരാധകരുടെ ചോദ്യങ്ങൾക്ക് അനുശ്രീയുടെ മറുപടി
മലയാളികളുടെ പ്രിയ നായികമാരിൽ ഒരാളാണ് അനുശ്രീ. ചെറുതും വലുതുമായ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ മനം കവർന്ന താരം സിനിമയിൽ സജീവമാണ്. ഇൻസ്റ്റഗ്രാം അടക്കമുള്ള സമൂഹ മാധ്യങ്ങളിലും താരം സജീവമാണ്. എപ്പൊഴും ഫോട്ടോകൾ പങ്കുവയ്ക്കുകയും പോസ്റ്റുകൾ ഇടുകയും ചെയ്യുന്ന താരം കൂടിയാണ് അനുശ്രീ. കാലങ്ങളായി അനുശ്രീയുടെ കല്യാണത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചുമൊക്കെ ആരാധകർ ചോദിക്കാറുണ്ട്. അനുശ്രീ പങ്കുവയ്ക്കുന്ന പോസ്റ്റുകളിൽ ഭൂരിഭാഗത്തിനും താഴെ ഇത്തരം ചോദ്യങ്ങൾ എപ്പോഴും ഉയരാറുണ്ട്. ചിലർ നേരിട്ട് തന്നെ ഇത്തരം ചോദ്യങ്ങളോട് മറുപടി പറയുന്നതും നാം കാണാറുണ്ട്. അനുശ്രീ പക്ഷേ ഇത്തരം ചോദ്യങ്ങൾ അധികം മുഖവിലയ്ക്ക് എടുക്കാറില്ല. ഇടക്കാലത്ത് താരവുമായി ബന്ധപ്പെട്ട ഒട്ടേറെ ഗോസിപ്പുകളും ഉയർന്നുകേട്ടിരുന്നു. നടൻ ഉണ്ണി മുകുന്ദനും അനുശ്രീയും തമ്മിൽ പ്രണയത്തിൽ ആണെന്നും ഇരുവരും ഉടൻ വിവാഹം കഴിക്കുമെന്നുമായിരുന്നു ഗോസിപ്പുകളിൽ ഭൂരിഭാഗവും പറഞ്ഞിരുന്നത്. ഇതിലുൾപ്പെടെ അനുശ്രീ മറുപടി പറയുകയോ പരസ്യമായി പ്രതികരിക്കുകയോ ഒന്നും ചെയ്തിരുന്നില്ല. ഇരുവരും ഒരുപാട്…
Read Moreനിശ്ചയദാര്‍ഢ്യം ദിലീപിനുണ്ടായിരുന്നു: കമൽ
ദിലീപ് അസിസ്റ്റന്റ് ഡയറക്ടറായിരുന്ന സമയത്ത് ഞാന്‍ കരുതിയത് വലിയൊരു സംവിധാകന് ആകുമെന്നായിരുന്നു. കാരണം അന്ന് അഭിനയിക്കാനുള്ള മോഹമൊന്നും പറയുമായിരുന്നില്ല. അഭിനയിക്കാന്‍ താല്പര്യമുണ്ടെന്ന് അറിയാം. അതുപക്ഷെ അത്ര സീരിയസായി എടുത്തിട്ടില്ലെന്നാണ് ഞാന്‍ മനസിലാക്കിയിരുന്നത്. നല്ല അസിസ്റ്റന്റ് ഡയറ്കടറായിരുന്നു. ഒരു സിനിമ നന്നായി ഡയറക്ട് ചെയ്യാനുള്ള കഴിവുണ്ടായിരുന്നു. നല്ല പ്രസന്‍സ് ഓഫ് മൈന്റുള്ളയാളായിരുന്നു. അതിനാല്‍ എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു. സല്ലാപം ഒക്കെ കഴിഞ്ഞപ്പോള്‍ നടനെന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ടു. ഈ പുഴയും കടന്ന് ചെയ്യുമ്പോഴാണ് നടനെന്ന നിലയില്‍ വല്ലാതെ എഫേര്‍ട്ട് ഇടുന്നുണ്ടെന്ന് ഞാന്‍ മനസിലാക്കുന്നത്. കാരക്ടര്‍ ആകാന്‍ ശ്രമിക്കുന്നു. സ്റ്റാര്‍ ആകണം എന്ന നിശ്ചയദാര്‍ഢ്യം അവനുണ്ടായിരുന്നു. അത് പ്രധാനപ്പെട്ടതാണ്. ഉഴപ്പിക്കഴിഞ്ഞാല് നമ്മള് എവിടേയുമെത്തില്ല. ആ പരിശ്രമമാണ് ദിലീപിനെ താരമാക്കിയത് എന്ന് കമല്‍ പറഞ്ഞു.
Read Moreബ്ലാക്ക് ബ്യൂട്ടിയായി അനുപമ പരമേശ്വരൻ: വൈറലായി ചിത്രങ്ങൾ
മലയാള സിനിമകളില്‍ ഇടയ്ക്കൊക്കെ എത്താറുണ്ടെങ്കിലും തെലുങ്കില്‍ തിളങ്ങി നില്ക്കുന്ന മലയാളി താരമാണ് അനുപമ പരമേശ്വരൻ. അന്യഭാഷാ ചിത്രങ്ങളില്‍ സജീവമായ താരത്തിന് നിറയെ ആരാധകരുമുണ്ട്. സോഷ്യല്‍ മീഡിയയിലും സജീവമാണ് അനുപമ. എല്ലാ വിശേഷങ്ങളും ഫോട്ടോഷൂട്ടുകളും താരം അതിലൂടെ പങ്കിടാറുണ്ട്. ഇപ്പോഴിതാ ബ്ലാക്ക് ഔട്ട്ഫിറ്റില്‍ എലഗന്റ് ലുക്കിലുള്ള ചിത്രങ്ങള്‍ പങ്കിട്ടിരിക്കുകയാണ് താരം. പതിവു പോലെ താരം പങ്കിട്ട ചിത്രങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.
Read Moreവേണ്ടാത്ത ദുർവ്യാഖ്യാനം ഒന്നിനും നൽകാതിരിക്കുക: മല്ലികാ സുകുമാരൻ
നമ്മൾ മലയാളിക്ക് ഒരു ധാരണയുണ്ട് ഒരു അഞ്ച് പടത്തിൽ ഒരു നായിക ഒന്നിച്ച് അഭിനയിച്ചാൽ ആ നായികയെ കെട്ടുമായിരുന്നോ കെട്ടാതെ പോയതായിരുന്നോ, അവർക്ക് ഇഷ്ടമായിരുന്നോ ഇങ്ങനെ ഓരോ കഥകൾ. ഇതൊക്കെ എവിടുന്ന് ആര് ഉണ്ടാക്കിയ കഥകളാണ് എന്നറിയില്ല. വെള്ളിത്തിരയിൽ അഭിനയിക്കുമ്പോൾ എന്നോട് ഒരാൾ പറഞ്ഞു എന്ന് മല്ലിക സുകുമാരൻ. ചേച്ചിയുടെ നാട്ടുകാരിയാ നവ്യാ നായർ , ഹരിപ്പാട് എന്ന്. ഞാൻ പറഞ്ഞു പൊന്നുകുഞ്ഞേ എനിക്ക് അറിയാവുന്ന ഒരു ടീച്ചറുടെ മോളാമത്. എനിക്ക് നവ്യയുടെ അച്ഛനെയും അമ്മയെയും അറിയാം. ആ കുട്ടി ഒന്നാന്തരം ഡാൻസറുമാണ്, അതിനെ വിട്ടേക്ക്. അടുത്ത പടത്തിൽ വേറെ നായിക വന്നപ്പോൾ ആ കഥ പോയി. അത് കഴിഞ്ഞ് കുറെ നാൾ കാവ്യാ മാധവന്റെ പേര് പറഞ്ഞു. സംവൃത സുനിലിന്റെ പേര് കേട്ടു. അവർ രണ്ട് പേരും അഭിനയിച്ച മാണിക്യക്കല്ല് എന്ന സിനിമയുണ്ട്. സംവൃതയ്ക്ക് പറ്റിയ…
Read Moreസാമന്ത പ്രണയത്തിൽ? സംശയമുയര്‍ത്തി സാമന്തയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്
ഇന്ത്യയൊട്ടാകെ ഏറെ ആരാധകരുള്ള നടിയാണ് സാമന്ത റൂത്ത് പ്രഭു. ഗ്ലാമര്‍ റോളുകളും അഭിനയ പ്രാധാന്യമുള്ള റോളുകളും ഒരുപോലെ മികച്ചതാക്കാന്‍ നടിക്കു കഴിഞ്ഞിട്ടുണ്ട്. തന്റെ ജീവിതത്തിലെ വിശേഷങ്ങളും ഉയര്‍ച്ച താഴ്ചകളുമെല്ലാം അപ്പപ്പോള്‍ തന്നെ സാമന്ത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കാറുണ്ട്. ആരാധകര്‍ ഏറെ ആഘോഷിച്ച സമാന്ത-നാഗ ചൈതന്യ അക്കിനേനി വിവാഹം പരാജയപ്പെട്ടതടക്കം ജീവിതത്തിലെ തിരിച്ചടികളൊക്കെ അവര്‍ സമൂഹ മാധ്യമത്തിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്. ഈ വര്‍ഷം വിശ്വസ്തനും സ്നേഹസമ്പന്നനുമായ ഒരു പങ്കാളിയെ തേടുന്നതായുള്ള നടിയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി അടുത്തിടെ ഏറെ ശ്രദ്ധ നേടിയിരുന്നു. സിറ്റാഡെല്‍: ഹണി ബണ്ണി എന്ന ഹിന്ദി വെബ് സീരിസാണ് സാമന്തയുടേതായി അവസാനം പുറത്തിറങ്ങിയത്. ഇപ്പോള്‍ സാമന്ത തന്നെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചില ചിത്രങ്ങള്‍ അവര്‍ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ കാരണമായിട്ടുണ്ട്. സിറ്റാഡെല്‍ സംവിധായകന് രാജ് നിദിമൊരുവിന്റെ കൈ പിടിച്ച് മുംബൈയില്‍ നടക്കുന്ന പിക്കിള്‍ബോള്‍ ടൂര്ണമെന്റിനെത്തിയതാണ് ആരാധകരുടെ സംശയത്തിന് കാരണം. ഇരുവരും…
Read More