ഒറ്റക്കൊമ്പൻ എന്ന സിനിമയുടേത് അടിപൊളി സബ്ജെക്റ്റ് ആണെന്ന് നന്ദു പൊതുവാൾ. ഒരു മാസ് പടമാണ്, അടിയും ഇടിയും ഒക്കെയുണ്ട്. സുരേഷ് ഏട്ടനൊക്കെ അതുപോലെയുള്ള കഥാപാത്രം ചെയ്തിട്ട് കുറേ കാലമായി. ലേലത്തിന്റെയൊക്കെ വെറും പതിപ്പാണ് ഇത്. ലേലം തിരക്കഥ വായിച്ചപ്പോൾ തന്നെ സൂപ്പർഹിറ്റ് ആവുമെന്ന് ഉറപ്പായിരുന്നു. രഞ്ജി പണിക്കർ സർ അന്ന് കത്തി നിൽക്കുന്ന സമയമാണ്. അതിലെ ഓരോ സീക്വൻസുകളും ഡയലോഗുകളും ശരിക്കും പിടിച്ചിരുത്തുന്നതായിരുന്നു. അഭിനയമോഹം ഉള്ളിൽ ഉള്ളതുകൊണ്ട് നടന്മാർ ഒക്കെ അഭിനയിക്കുന്നത് ഞാൻ നോക്കി നിൽക്കുമായിരുന്നു. അവരൊക്കെ എങ്ങനെ പെർഫോം ചെയ്യുന്നു എന്നായിരുന്നു നോക്കിയിരുന്നത്. ലാൽ സാർ അഭിനയിക്കുന്ന സമയത്ത് എപ്പോഴും ഞാൻ നോക്കി നിൽക്കാറുണ്ട്. ദിലീപിന്റെ ഓരോ ചലനവും ഞാൻ കാണാറുണ്ട്. അവരൊക്കെയായിട്ടാണ് കൂടുതലും വർക്ക് ചെയ്തിട്ടുള്ളത്. ദിലീപിന്റെ പെട്ടെന്നുള്ള കൗണ്ടറും അതുമായി ബന്ധപ്പെട്ടുള്ള ആക്ഷനും ഒക്കെ നോക്കി നിന്നുപോവും. നിമിഷനേരം കൊണ്ട് ഒക്കെ ഇത്…
Read MoreCategory: Movies
‘പ്രണയം ബാല്യകാല സുഹൃത്തുമായി’; തുറന്ന് പറഞ്ഞ് അഭിനയ
പണി എന്ന സിനിമയിലൂടെ ഏറെ ജനപ്രീതി നേടിയിരിക്കുകയാണ് നടി അഭിനയ. തന്റെ പ്രണയത്തെ കുറിച്ച് അഭിനയ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. ഞാൻ റിലേഷൻഷിപ്പിലാണ് എനിക്ക് ബോയ്ഫ്രണ്ടുണ്ട്. ബാല്യകാല സുഹൃത്തുക്കളാണ് ഞങ്ങൾ. പതിനഞ്ച് വർഷമായി തുടരുന്ന പ്രണയ ബന്ധമാണിത്. അദ്ദേഹം എന്റെ അടുത്ത സുഹൃത്താണ്. എനിക്കെന്തും സംസാരിക്കാം. ഒരു ജഡ്ജ്മെന്റും ഇല്ലാതെ എന്നെ കേൾക്കും. സംസാരിച്ചാണ് ഞങ്ങൾ പ്രണയത്തിലാണ് എന്ന് അഭിനയ. വിവാഹം ഇതുവരെ പ്ലാൻ ചെയ്തിട്ടില്ല, അതിന് ഒരുപാട് സമയമുണ്ട്. സംവിധായകർക്കും സെറ്റിലുള്ളവർക്കുമുള്ള ചോദ്യം ഡെഫ് ആയ ആൾക്ക് എങ്ങനെ ഇത് ചെയ്യാൻ പറ്റുമെന്നാണ്. അവർക്ക് ഇതേക്കുറിച്ച് അവബോധമില്ല. ഞങ്ങൾ കുറവുള്ളവരല്ല. ഞങ്ങൾക്കും കഴിവുണ്ട്. എല്ലാവർക്കും ഒരു ഉദാഹരണമായി അവബോധമുണ്ടാക്കാനാണ് ഞാൻ ശ്രമിക്കുന്നത്. 24 മണിക്കൂറും അമ്മ എന്റെ കൂടെയായിരുന്നു. എപ്പോഴും ഉറങ്ങരുത്, എന്തെങ്കിലും ജോലി ചെയ്യ് എന്ന് പറയും. തമാശകൾ പറയും. എനിക്ക് 33…
Read Moreഗ്ലാമറസ് പോസുമായി സാനിയ; വൈറലായി ചിത്രങ്ങൾ
ഇടയ്ക്കിടെ ഗ്ലാമറസ് ഫോട്ടോഷൂട്ടുകളിലൂടെ ആരാധകരെ അമ്പരപ്പിക്കുന്ന താരമാണ് സാനിയ ഇയ്യപ്പന്‍. അത്തരത്തില്‍ താരം പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. തായ്ലന്ഡിലെ ഒരു തടാകത്തിനരികെ നില്ക്കുന്ന സാനിയയെ ചിത്രങ്ങളില്‍ കാണാം. റിയാലിറ്റി ഷോയിലൂടെ എത്തി സിനിമയില്‍ അരങ്ങേറ്റം കുറിച്ച സാനിയ ബാല്യകാല സഖി എന്ന ചിത്രത്തിലൂടെ ബാലതാരമായി. ക്വീന്‍ എന്ന ചിത്രത്തിലൂടെ നായികാ പദവിയിലെത്തി. നിരവധി സിനിമകളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങളെ സാനിയ അവതരിപ്പിച്ചു. എന്പുരാന് ആണ് നടിയുടെ പുതിയ പ്രോജക്ട്.
Read Moreഞാൻ ആകെ തകർന്നുപോയി: കൊച്ചിയിലെ വിദ്യാർഥിയുടെ മരണത്തിൽ പ്രതികരണവുമായി സാമന്ത
കൊച്ചിയിൽ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരണവുമായി തെന്നിന്ത്യൻ നടി സാമന്ത. മരണപ്പെട്ട കുട്ടിയുടെ മാതാവിന്റെ വാക്കുകൾ കൂടി പങ്കുവച്ചുകൊണ്ടാണ് സാമന്ത തന്റെ അഭിപ്രായം അറിയിച്ചത്. റാഗിംഗ് മൂലമാണ് പതിനഞ്ചുകാരനായ മിഹിർ അഹമ്മദ് എന്ന വിദ്യാർഥി മരിച്ചതെന്ന് കുടുംബം ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സാമന്ത ഇൻസ്റ്റഗ്രാമിൽ തന്റെ അഭിപ്രായം അറിയിച്ചത്. വാർത്തകേട്ട് താൻ ആകെ തകർന്നുവെന്നും ബുള്ളിയിംഗ് ഒരു ഗുരുതര കുറ്റമായി കണക്കാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും താരം കുറിച്ചു. “#JusticeForMihir” എന്ന തലക്കെട്ടിൽ വിദ്യാർഥിയുടെ അമ്മ എഴുതിയ കുറിപ്പും സാമന്ത പോസ്റ്റ് ചെയ്തിരുന്നു. “ഈ വാർത്ത എന്നെ ആകെ തകർത്തു! ഇത് 2025 ആണ്. എന്നിട്ടും, വെറുപ്പും വിഷവും നിറഞ്ഞ കുറച്ചുപേർ ചേർന്ന് ഒരാളെ നാശത്തിലേക്ക് തള്ളിവിട്ടതിനാൽ നമുക്ക് മറ്റൊരു ശോഭനമായ യുവജീവിതം കൂടി നഷ്ടപ്പെട്ടു. മാനസികവും വൈകാരികവും ചിലപ്പോൾ ശാരീരികവുമായ ആക്രമണമാണ് ഇത്. പ്രത്യക്ഷത്തിൽ നമുക്ക് കർശനമായ…
Read Moreനീണ്ട ഇടവേളയ്ക്ക് ശേഷം രാജീവ് പിള്ള നായകനാകുന്ന ചിത്രം ഡെക്സ്റ്റർ പ്രദർശനത്തിന്
മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി റാം എന്റർടെയ്നേർസിന്റെ ബാനറിൽ പ്രകാശ് എസ്. വി നിർമിച്ച് സൂര്യൻ. ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഡെക്സ്റ്റർ ഫെബ്രുവരി റിലീസിന് തയാറായി. മലയാളം, തമിഴ് എന്നീ ദ്വിഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രത്തിന്റെ കേരള, തമിഴ്നാട്,കർണാടക വിതരണ അവകാശം ഹരി ഉത്രയുടെ നേതൃത്വത്തിലുള്ള ഉത്ര പ്രൊഡക്ഷൻസ് ആണ് കരസ്ഥമാക്കിയിരിക്കുന്നത്. ചിത്രത്തിൽ പ്രശസ്ത മോഡലും ബോളിവുഡ് താരവുമായ യുക്ത പെർവിയാണ് നായിക. എക്സിക്യൂട്ടീവ് പ്രൊഡ്യുസർ ചർവാക വി.എൻ, ഹർഷ എൻ. ചിത്രത്തിൽ രാജീവ് പിള്ളയെ കൂടാതെ ഹരീഷ് പേരടി, അഭിഷേക് ജോസഫ് ജോർജ്, അഷറഫ് ഗുരുക്കൾ, സിതാര വിജയൻ എന്നിവരും സുപ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. റിവഞ്ച് ത്രില്ലർ ഗണത്തിലുള്ള ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് ശിവം ആണ്. ആദിത്യ ഗോവിന്ദരാജ് ഛായാഗ്രഹണം നിർവഹിക്കുന്നു. ചിത്രസംയോജനം ശ്രീനിവാസ് പി ബാബു. ജോ പോൾ,…
Read Moreപതിനഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറവും എന്റെ സിനിമകള്‍ കുട്ടികള്‍ക്ക് പോലും ഇരുന്ന് കാണാനാകുന്നു എന്നത് ഏറ്റവും സന്തോഷകരമായ അനുഭവമാണ്: സിദ്ധാർഥ്
സ്ത്രീകളെ മര്‍ദിക്കുന്നത്, അവരുടെ പൊക്കിളില്‍ നുള്ളുന്നത്, പെണ്ണിനോട് നീ ഇങ്ങനെയായിരിക്കണം എന്ന് അടിച്ചേല്‍പ്പിക്കുന്ന മനോഭാവത്തോടെ പെരുമാറുന്നത്, ഐറ്റം പാട്ടുകളില്‍ അഭിനയിക്കുന്നത് ഇതെല്ലാമാണ് ഒരു കമേഴ്സ്യല്‍ സിനിമയ്ക്ക് ആവശ്യമെന്ന് കരുതുന്നവരുണ്ട്. അത്തരം തിരക്കഥകള്‍ എന്നെ തേടിയെത്താറുണ്ട്. പക്ഷെ എനിക്ക് അത്തരം കഥാപാത്രങ്ങളോട് താല്പര്യമില്ല. ആ ലൈനില്‍ സിനിമകള്‍ തെരഞ്ഞെടുത്തിരുന്നെങ്കില്‍ ഇന്ന് ഞാന്‍ വലിയൊരു സ്റ്റാറായി മാറിയേനെ. പക്ഷെ എനിക്ക് ഇഷ്ടമുള്ള കഥാപാത്രങ്ങളും സിനിമകളുമാണ് ഞാന്‍ ഇതുവരെ ചെയ്തിട്ടുള്ളത്. ഞാന്‍ സ്ത്രീകളെ ബഹുമാനിക്കുന്നയാളാണെന്ന് പലരും പറയാറുണ്ട്. എന്റെ മാതാപിതാക്കള്‍ക്ക് ഞാനൊരു നല്ല മകനാണ്. കുട്ടികള്‍ക്ക് മുന്നില്‍ ഞാന്‍ നല്ലൊരു വ്യക്തിയാണ്. പതിനഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറവും എന്റെ സിനിമകള്‍ കുട്ടികള്‍ക്ക് പോലും ഇരുന്ന് കാണാനാകുന്നു എന്നത് ഏറ്റവും സന്തോഷകരമായ അനുഭവമാണ്. കോടികള്‍ കൈയില്‍ കിട്ടിയാലും ആ അനുഭൂതി ലഭിക്കില്ല. ആണുങ്ങൾക്ക് വേദനയില്ല, വിഷമമില്ല, കരയില്ല എന്നൊക്കെ പറയുന്നവരുണ്ട്. പക്ഷെ സ്ക്രീനില്‍ കരഞ്ഞ് അഭിനയിക്കാന്‍…
Read Moreസ്നേഹിക്കുക എന്നതാണ് സ്നേഹിക്കപ്പെടുന്നതിന് പിന്നിലെ രഹസ്യം: സോഷ്യൽ മീഡിയ പോസ്റ്റുമായി തമന്ന; വിജയ്യുമായി ബന്ധം പിരിയുവാണോ എന്ന് ആരാധകർ
തമന്നയും വിജയ് വര്‍മയും വേര്‍പിരിയുകയാണോ? അഭ്യൂഹങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് തമന്ന സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പാണ് സ്ഥിരീകരിച്ചിട്ടില്ലാത്ത ഈ വാര്‍ത്തയ്ക്കു പിന്നില്‍. സ്നേഹിക്കുക എന്നതാണ് സ്നേഹിക്കപ്പെടുന്നതിന് പിന്നിലെ രഹസ്യം എന്ന് തുടങ്ങുന്ന തമന്നയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി നിമിഷനേരം കൊണ്ടാണ് വൈറലായത്. തമന്നയുടെ ഇന്‍സ്റ്റഗാം സ്റ്റോറി ഇരുവരുടെയും ബ്രേക്കപ്പിലേക്കുളള സൂചനയാണോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ഒന്നും വ്യക്തമാക്കാതെയുളള പോസ്റ്റാണ് തമന്ന പങ്കുവെച്ചിരിക്കുന്നത്. സ്നേഹിക്കുക എന്നതാണ് സ്നേഹിക്കപ്പെടുന്നതിന് പിന്നിലെ രഹസ്യം. താത്പര്യം കാണിക്കുക എന്നതാണ് നമ്മില്‍ താത്പര്യമുണ്ടാകുന്നതിന് പിന്നിലെ രഹസ്യം. മറ്റുള്ളവരുടെ സൗന്ദര്യം കണ്ടെത്തുക എന്നതാണ് നിങ്ങളിലെ സൗന്ദര്യം മറ്റുള്ളവര്‍ കണ്ടെത്തുന്നതിന് പിന്നിലെ രഹസ്യം. നല്ലൊരു സുഹൃത്തായിരിക്കുക എന്നതാണ് ഒപ്പം ഒരു സുഹൃത്ത് ഉണ്ടായിരിക്കുന്നതിന്റെ രഹസ്യം എന്നാണ് തമന്ന കുറിച്ചത്. ഇതോടെയാണ് ഇവർ തമ്മിൽ ഇപ്പോൾ നല്ല ബന്ധത്തിലല്ല, പിരിയാൻ പോകുന്നു എന്ന തരത്തിലുള്ള വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയത്. 2023ല്‍ പുറത്തുവന്ന ലസ്റ്റ്…
Read Moreമൊണാലിസയെ സിനിമയിലെടുത്തേ… മാല വിൽക്കാൻ വന്ന പെൺകുട്ടി സിനിമാക്കാരിയായ കഥ
പ്രയാഗ്രാജിലെ മഹാകുംഭമേളയ്ക്കിടെ വൈറലായ പെൺകുട്ടി മൊണാലിസ ബോൺസ്ലേ ഇനി സിനിമയില്‍. പ്രശസ്ത സംവിധായകൻ സനോജ് മിശ്രയുടെ ഡയറി ഓഫ് മണിപ്പൂർ ചിത്രത്തിലൂടെയാണ് മൊണാലിസയുടെ ബോളിവുഡ് അരങ്ങേറ്റം. മദ്ധ്യപ്രദേശിലെ ഖർഗോണിലുള്ള മൊണാലിസയുടെ വീട്ടിൽ എത്തിയാണ് സംവിധായകൻ ആദ്യ സിനിമയുടെ കരാർ ഒപ്പുവെച്ചത്. ഇരുവരും ഒന്നിച്ചുള്ള ചിത്രവും പുറത്ത് വന്നിട്ടുണ്ട്. സിനിമയിൽ മൊണാലിസയുടെ വേഷം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. അതേസമയം ഒരു കരസേനാ ഉദ്യോഗസ്ഥന്റെ മകളായാണ് മൊണാലിസ അഭിനയിക്കുന്നതെന്നാണ് സൂചന. രാമജന്മഭൂമി, ദി ഡയറി ഓഫ് വെസ്റ്റ് ബംഗാൾ, കാശി ടു കാശ്മീർ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് സനോജ് മിശ്ര. മാല വില്പനയ്ക്കായാണ് മൊണാലിസയും കുടുംബവും പ്രയാഗ്രാജിൽ എത്തിയത്. ഇതിനിടെ അപ്രതീക്ഷിതമായി പെൺകുട്ടിയുടെ നിഷ്കളങ്കമായ പുഞ്ചിരിയും നീലക്കണ്ണുകളും ഏതോ വ്ലോഗറുടെ കാമറയിൽ പതിഞ്ഞു. ഇതോടെ മൊണാലിസ സോഷ്യൽ മീഡിയയുടെ ഹൃദയം കവർന്നു. ഓൺലൈനിൽ ആരാധകർ ബ്രൗൺ ബ്യൂട്ടി…
Read Moreഉണ്ണി മുകുന്ദന്റെ ഗെറ്റ് സെറ്റ് ബേബി ആശിര്‍വാദ് സിനിമാസിന്
പാന്‍ ഇന്ത്യന്‍ ബ്ലോക്ക് ബസ്റ്ററായ മാര്‍ക്കോയ്ക്കുശേഷം ഉണ്ണിമുകുന്ദന് നായകനാവുന്ന ഗെറ്റ് സെറ്റ് ബേബിയുടെ കേരളത്തിലെ വിതരണാവകാശം ആശിര്‍വാദ് സിനിമാസിന്. ആശിര്‍വാദിന്റെ അമരക്കാരനായ ആന്റണി പെരുമ്പാവൂര്‍ ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഉണ്ണി മുകുന്ദന് ഐവിഎഫ് സ്പെഷലിസ്റ്റ് ആയി എത്തുന്ന ഗെറ്റ് സെറ്റ് ബേബി ഒരു ഡോക്ടർ നേരിടുന്ന പ്രശ്നങ്ങളും അതു പരിഹരിക്കാൻ അദ്ദേഹം കണ്ടെത്തുന്ന വഴികളും രസകരമായ രീതിയിൽ പ്രതിപാദിക്കുന്നു. കോഹിനൂറിന് ശേഷം വിനയ് ഗോവിന്ദ് സംവിധാനം ചിത്രമാണ് ഗെറ്റ് സെറ്റ് ബേബി. നിഖില വിമലാണു നായിക. സ്കന്ദാ സിനിമാസും കിംഗ്സ്മെൻ പ്രൊഡക്ഷൻസും സംയുക്തമായി നിർമിക്കുന്ന ചിത്രത്തിൽ സജീവ് സോമൻ, സുനിൽ ജയിൻ, പ്രക്ഷാലി ജെയിൻ എന്നിവർ നിർമാണ പങ്കാളികളാവുന്നു. ചെമ്പൻ വിനോദ്, ജോണി ആന്റണി, ശ്യാം മോഹൻ, അഭിരാം, സുരഭി, മുത്തുമണി, സുധീഷ്, പുണ്യ എലിസബത്ത്, ഷിബില ഫറ, ദിനേശ് പ്രഭാകർ, ഭഗത് മാനുവൽ, മീര വാസുദേവ്,…
Read Moreഎമ്പുരാനിലെ ആ പാട്ടിന് ഇതിനേക്കാള്‍ നല്ല ഗായികയെ വേറെ കിട്ടില്ല: ദീപക് ദേവ്
പൃഥ്വിരാജ് ആദ്യമായിട്ടാണ് പാട്ടിന് വരികള്‍ എഴുതുന്നത്. അതു പാടിയത് സഹോദരന് ഇന്ദ്രജിത്തിന്റെ മകള്‍ പ്രാര്‍ഥനയും. തികച്ചും അപ്രതീക്ഷിതമായാണ് അത് സംഭവിച്ചത്. ഒരു ഇംഗ്ലീഷ് പാട്ടിലൂടെയാണ് എന്പുരാൻ തുടങ്ങുന്നത്. അത് ആരു പാടുമെന്ന് ചോദിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു ഇന്ദ്രന്റെ മകള്‍ പാടുമല്ലോ, നമുക്ക് അവളെക്കൊണ്ട് പാടിച്ചുനോക്കാം എന്ന് ദീപക് ദേവ്. പൃഥ്വി ആ തീരുമാനം അംഗീകരിച്ചു. പ്രാര്‍ഥന പാടി കേള്‍പ്പിച്ചത് എല്ലാവര്ക്കും ഇഷ്ടമായി. അങ്ങനെ ആ കുട്ടി തന്നെ പാടിയാല്‍ മതിയെന്ന് തീരുമാനിക്കുകയായിരുന്നു. പ്രാര്‍ഥനയെക്കുറിച്ച് പറയുകയാണെങ്കില്‍ വളരെ അര്‍പ്പണബോധമുള്ള ഗായികയാണ്. ഇതുവരെ അവള് പാടിയതില്‍ നിന്നൊക്കെ വ്യത്യസ്തമായിട്ടാണ് എമ്പുരാനിലെ പാട്ട്. എന്റെ രണ്ടു മക്കളും പാട്ട് പഠിക്കുന്നവരാണ്. അവര്‍ ഇംഗ്ലീഷ് പാട്ടും പാടും. പക്ഷേ, അവരിപ്പോള്‍ നാട്ടില്‍ ഇല്ലാത്തതുകൊണ്ടാണ് പ്രാര്‍ഥനയെ വിളിച്ചു പഠിപ്പിച്ചത്. അവര്‍ ഉണ്ടായിരുന്നെങ്കില്‍ ആദ്യം അവരെക്കൊണ്ട് പാടിച്ചു നോക്കിയേനെ. പക്ഷേ, പ്രാര്‍ഥന പാടിയതിനുശേഷം ആ പാട്ടിന്…
Read More