മലയാളത്തിൽ ഇതുവരെ പരിചയിച്ചിട്ടില്ലാത്ത വേറിട്ട സംഗീതവഴിയിലൂടെ സഞ്ചരിക്കുന്ന മ്യൂസിക്കൽ ഫാമിലി എന്റർടെയ്നർ ചിത്രം 4 സീസൺസ് 24 ന് തിയറ്ററുകളിലെത്തുന്നു.ജാസ്, ബ്ളൂസ്, ടാംഗോ മ്യൂസിക്കൽ കോമ്പോയുടെ പശ്ചാത്തലത്തിൽ, മാറുന്ന കാലത്തിനനുസൃതമായി ടീനേജുകാരായ മക്കളിലുണ്ടാകുന്ന മാറ്റങ്ങളുടെയും അതുമായി പൊരുത്തപ്പെടാൻ പ്രയാസപ്പെടുന്ന മാതാപിതാക്കളുടെയും സങ്കീർണതകളും മാനസികാവസ്ഥയുമാണ് ചിത്രത്തിന്റെ പ്രമേയം വെറുമൊരു കല്യാണ ബാൻഡ് സംഗീതജ്ഞനിൽ നിന്നു ലോകോത്തര ബാൻഡായ റോളിംഗ് സ്റ്റോൺസിന്റെ മത്സരാർഥിയാകുന്ന ടീനേജുകാരന്റെ കഠിനധ്വാനത്തിന്റെയും പോരാട്ടവീര്യത്തിന്റെയും യാത്ര കൂടിയാണ് 4 സീസൺസ്.മോഡൽ രംഗത്തു നിന്നെത്തിയ അമീൻ റഷീദാണ് നായക കഥാപാത്രമായ സംഗീതജ്ഞനെ അവതരിപ്പിക്കുന്നത്. നായികയാകുന്നത് ഡാൻസറായ റെയാ പ്രഭുവാണ്. ബിജു സോപാനം, റിയാസ് നർമകല, ബിന്ദു തോമസ്, പ്രകാശ് (കൊച്ചുണ്ണി ഫെയിം), ബ്ലെസി സുനിൽ, ലക്ഷ്മി സേതു, രാജ് മോഹൻ, പ്രദീപ് നളന്ദ, മഹേഷ് കൃഷ്ണ, ക്രിസ്റ്റിന എന്നിവർക്കൊപ്പം ദയാ മറിയം, വൈദേഗി, സീതൾ, ഗോഡ്വിൻ, അഫ്രിദി താഹിർ…
Read MoreCategory: Movies
നീലത്താമരയുടെ സെറ്റിൽ ബുള്ളിയിംഗ് ഉണ്ടായിരുന്നെന്ന് അർച്ചന കവി
സത്യം പറഞ്ഞാല്‍ നീലത്താമര ചെയ്യുന്ന സമയത്ത് എനിക്ക് എംടി സാറിന്റെ വലിപ്പം അറിയില്ലായിരുന്നു. കുഞ്ഞിമാളു ആകാന്‍ ആ അറിവില്ലായ്മ എന്നെ സഹായിച്ചു. സ്കൂളില്‍ നിന്ന് ഒരു നാടകം ചെയ്യാന്‍ പോകും പോലെയാണ് ഞാന്‍ നീലത്താമരയുടെ സെറ്റിലേക്ക് ചെന്നത്. എം.ടി സാര്‍ ഒരിക്കലും അദ്ദേഹത്തിന്റെ പാണ്ഡിത്യം നമുക്ക് മുന്നില്‍ കാണിക്കില്ല. ഞാന്‍ സാറിനോട് മലയാളത്തില്‍ സംസാരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി ഇംഗ്ലീഷിലായിരുന്നു. ഞാന്‍ ഡല്‍ഹിയില്‍ നിന്നാണെന്നും മലയാളത്തെക്കാള്‍ ഇംഗ്ലീഷാണ് ഈ കൊച്ചിന് തലയില്‍ കേറുക എന്നും അദ്ദേഹത്തിന് മനസിലായി. അതുപോലെ ഞാന്‍ പുതുമുഖം ആയതിനാല്‍ സെറ്റില്‍ ചെറിയ രീതിയില്‍ ബുള്ളിയിംഗ് ഉണ്ടായിരുന്നു. നിനക്ക് വേലക്കാരിയുടെ റോളല്ലേ… നിലത്തിരുന്നാല്‍ മതി എന്നെല്ലാം ഒരാള്‍ വന്ന് പറഞ്ഞു. ചെറിയ റാഗിംഗ് പോലെ. ഒരുദിവസം എംടി സാര്‍ ഒന്നിച്ചിരുന്ന് കഴിക്കാന്‍ എന്നെ വിളിച്ചു. അപ്പോള്‍ നേരത്തെ പരിഹസിച്ച ആള് വന്ന് വീണ്ടും എന്തൊക്കെയോ പറഞ്ഞു.…
Read Moreവംശീയാധിക്ഷേപം; വിദേശപഠനം നിർത്തി സാനിയ
മലയാളികളുടെ പ്രിയതാരമാണ് സാനിയ ഇയ്യപ്പൻ. നടി, മോഡല്‍, ഡാന്‍സര്‍ എന്നീ നിലകളിലെല്ലാം ശ്രദ്ധേയയാണ് താരം. ക്വീന്‍ ആണ് സാനിയ നായികയായി അഭിനയിച്ച ആദ്യ ചിത്രം. പിന്നീട് ലൂസിഫര്‍, ദി പ്രീസ്റ്റ് തുടങ്ങിയ ചിത്രങ്ങളിലും സാനിയ അഭിനയിച്ചു.ഇപ്പോഴിതാ വിദേശത്ത് പഠിക്കാന്‍ പോയ തനിക്കു തിരിച്ചുവരേണ്ട സാഹചര്യം ഉണ്ടായി എന്ന് പറയുകയാണ് താരം. ഒരു അഭിമുഖത്തിലാണ് സാനിയ ലണ്ടനില്‍ ബിഎ ആക്ടിംഗ് ഡയറക്ഷന്‍ പഠിക്കാന്‍ പോയി തിരിച്ചുവന്ന കാര്യം പറഞ്ഞത്. 2023 ല്‍ വിദേശത്ത് പഠിക്കണം എന്ന ആഗ്രഹത്തില്‍ പോയി ആറുമാസത്തില്‍ തിരിച്ചുവന്നുവെന്നാണ് സാനിയ പറയുന്നത്.സ്വന്തം താത്പര്യ പ്രകാരമാണ് വിദേശത്ത് പഠിക്കാന്‍ പോയത്. ആറുമാസം കഴിഞ്ഞ് തിരിച്ചുവന്നു. അവിടെ ചില ബുദ്ധിമുട്ടുകള്‍ നേരിട്ടത് കൊണ്ടാണ് തിരിച്ചുവന്നത്. പല കുട്ടികളും ആവേശത്തോടെയാണ് പുറത്ത് പഠിക്കാന്‍ പോകുന്നത്. പക്ഷെ പിന്നീട് തിരിച്ചുവരാന്‍ അവസരം ഇല്ല. എനിക്ക് അങ്ങനെയൊരു മാര്‍ഗം വന്നതിനാല്‍ തിരിച്ചുവന്നു. അല്ലെങ്കില്‍…
Read MorePDC അത്ര ചെറിയ ഡിഗ്രി അല്ല
ജോണി ആന്റണി, ബിനു പപ്പു, ജയന് ചേര്‍ത്തല എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി റാഫി മതിര ആദ്യമായി കഥ, തിരക്കഥ, സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന PDC അത്ര ചെറിയ ഡിഗ്രി അല്ല എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ, ജനപ്രിയ നായകൻ ദിലീപ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ റിലീസ് ചെയ്തു. ഇഫാര്‍ ഇന്റര്‍നാഷണലിന്റെ ബാനറില്‍ റാഫി മതിര നിർമിക്കുന്ന ചിത്രത്തിൽ സന്തോഷ് കീഴാറ്റൂര്‍, ബാലാജി ശര്‍മ, സോനാ നായര്‍, വീണ നായര്‍, ലക്ഷ്മി പ്രിയ, തിരുമല രാമചന്ദ്രന്, റിയാസ് നര്‍മകല, ബിജു കലാവേദി, മുന്‍ഷി ഹരി, നന്ദഗോപന് വെള്ളത്താടി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 1996-98 കാലഘട്ടത്തില്‍ കൊല്ലം ജില്ലയിലെ ഒരു റസിഡന്‍ഷ്യല്‍ പാരലല്‍ കോളജില്‍ പ്രീഡിഗ്രിക്കു പഠിച്ചിരുന്ന ഇരുനൂറില്‍ പരം സഹപാഠികള്‍ 24 വര്‍ഷങ്ങള്‍ക്കു ശേഷം ഒരു വാട്സാപ് കൂട്ടായ്മ ഉണ്ടാക്കുകയും വര്‍ഷാവര്‍ഷം GT…
Read Moreഒരാള്‍ മോശമായി പറയുന്നു, അശ്ലീലമായ രീതിയില്‍ പറയുന്നുവെന്ന് തോന്നിയാല്‍ സ്പോട്ടിൽ പ്രതികരിക്കണം: സുചിത്ര നായർ
നമ്മള് ഉദ്ഘാടനത്തിനോ ഷൂട്ടിംഗിനോ പോകുകയാണ്. എന്നോട് ഒരാള്‍ മോശമായി പറയുന്നു, അശ്ലീലമായ രീതിയില്‍ പറയുന്നുവെന്ന് തോന്നിയാല്‍ പറഞ്ഞത് തെറ്റായിപ്പോയി എന്ന് പറയാനുള്ള ധൈര്യം നമ്മള് അപ്പോള്‍ അവിടെ വച്ച് തന്നെ കാണിക്കണം. അവിടെ പ്രതികരിക്കണം. ഒരു വര്‍ഷം കഴിഞ്ഞ് അയാള്‍ എന്നോട് അത് പറഞ്ഞത് ശരിയല്ലല്ലോ എന്ന് പറഞ്ഞ് പ്രതികരിക്കാന്‍ നില്‍ക്കുന്നത് വളരെ മോശമാണ് എന്ന് സുചിത്ര നായർ.
Read Moreപൂത്തിരുവാതിര തിങ്കൾ തുളിക്കുന്ന പുണ്യനിലാവുള്ള രാത്രീ.. തിരുവാതിര അഘോഷമാക്കി മീര നന്ദൻ
അവതാരകയായി വന്ന് അഭിനേത്രിയായി മാറി മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ നടിയാണ് മീര നന്ദൻ. ഇപ്പോള്‍ ആര് ജെ യായി ദുബായിലാണ് ജീവിതം. കഴിഞ്ഞ ജൂണിലാണ് നടിയുടെ വിവാഹം നടന്നത്. ജിവിതത്തിലെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കുന്ന മീര പോസ്റ്റ് ചെയ്തിരിക്കുന്ന പുതിയ ചിത്രങ്ങളും ശ്രദ്ധ നേടുകയാണ്. പൂത്തിരുവാതിരയുടെ വിശേഷങ്ങളാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. വിവാഹം കഴിഞ്ഞുള്ള ആദ്യത്തെ തിരുവാതിരയായതിനാല് ഇത് സ്പെഷലാണ്. സന്തോഷനിമിഷങ്ങളുടെ ചിത്രങ്ങള്‍ ഇതിനകം വൈറലായിക്കഴിഞ്ഞിട്ടുണ്ട്. സെറ്റ് സാരിയായിരുന്നു മീരയുടെ വേഷം. ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.
Read Moreപരിപാടി രാവിലെ, എത്തിയത് ഉച്ചകഴിഞ്ഞ്: നയൻതാരയ്ക്കു വിമർശനം
തെന്നിന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പര്‍സ്റ്റാറാണ് നയന്‍താര. സോഷ്യല്‍ മീഡിയയിലും മറ്റും നിരവധി ഫോളോവേഴ്സ് ഉള്ള നയന്‍താര ഫെമി 9 എന്ന ബിസിനസ് സംരംഭത്തിന്റെ സ്ഥാപക ഉടമയും കൂടിയാണ്. രണ്ട് പതിറ്റാണ്ടിലേറെയായി അഭിനയരംഗത്ത് സജീവമായ നയന്‍താര മക്കള്‍ക്കും ഭര്‍ത്താവിനുമൊപ്പം സന്തോഷകരമായ ജീവിതം നയിക്കുകയാണ്. സംവിധായകന് വിഘ്നേഷ് ശിവനെയാണ് നയന്‍താര വിവാഹം ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ നയന്‍താരയ്ക്കെതിരേ സോഷ്യല്‍ മീഡിയയില്‍ രൂക്ഷമായ വിമര്‍ശനം ഉയരുകയാണ്. തന്റെ ബിസിനസ് സംരംഭമായ ഫെമി 9 ന്റെ ഒരു പരിപാടി കഴിഞ്ഞ ദിവസം സംഘടിപ്പിച്ചിരുന്നു. രാവിലെ ഒമ്പത് മണിക്കായിരുന്നു പരിപാടി നിശ്ചയിച്ചിരുന്നത്. എന്നാല്‍ നയന്‍താരയും വിഘ്നേഷ് ശിവനും ആറു മണിക്കൂറോളം വൈകി ഉച്ച കഴിഞ്ഞി മൂന്നു മണിക്കാണ് പരിപാടിക്ക് എത്തിയത്. ഇതോടെ ഉച്ചയ്ക്ക് ഒരു മണിക്കു തീരേണ്ട പരിപാടി തീര്‍ന്നത് വൈകിട്ട് ആറ് മണിയോടെയായിരുന്നു. പരിപാടിക്ക് എത്തിയ ഇന്‍ഫ്ലുവന്‍സര്‍മാര്‍ അടക്കമുള്ളവരെ നയന്‍താരയും വിഘ്നേഷും വൈകിയെത്തിയത് ബാധിച്ചു.…
Read Moreഎനിക്ക് കിട്ടിയത് നല്ലൊരു വിവാഹവും നല്ല ഡിവോഴ്സുമായിരുന്നെന്ന് അർച്ചന കവി
ഞങ്ങൾ കുട്ടിക്കാലം തൊട്ടേയുള്ള ഫ്രണ്ട്സ് ആയിരുന്നു. പക്ഷേ വിവാഹം എന്നത് വ്യത്യസ്തമാണ്. ഒരു കൂരയ്ക്കുള്ളിൽ താമസിക്കുമ്പോഴാണല്ലോ യഥാർത്ഥ ആളെ മനസിലാകുന്നത്. അദ്ദേഹമോ ഞാനോ മോശപ്പെട്ട വ്യക്തികളല്ല. ഫ്രണ്ട്സായി നിന്നാൽ മതിയായിരുന്നു. അടുത്ത സ്റ്റെപ്പിലേക്ക് പോകാൻ പാടില്ലായിരുന്നു. ഞങ്ങൾ പിരിയാൻ കാരണം അത് വ്യക്തിപരമാണ്. അത് പൊതുവേദിയിൽ പറയാൻ താല്പര്യമുള്ള ആളല്ല ഞാൻ. എന്തോ കാരണം കൊണ്ട് ഒന്നിച്ചുള്ള ജീവിതം വർക്കൗട്ട് ആയില്ല. എനിക്ക് കിട്ടിയത് നല്ലൊരു വിവാഹവും നല്ല ഡിവോഴ്സുമായിരുന്നു. അത് അഭിമാനത്തോടെയാണ് ഞാൻ പറയുന്നത്. പരസ്പരം പഴിചാരനോ ചീത്ത പറയാനോ പോയിട്ടില്ല. അവൻ വേറെ കെട്ടിപ്പോയി. നമുക്ക് ഒരു ജീവിതമല്ലേ ഉള്ളൂ. അതിനിടയിൽ എന്തിനാണ് അനാവശ്യമായ പ്രശ്നങ്ങൾ. -അർച്ചന കവി
Read Moreനവാസും രഹ്നയും ജോഡികളാകുന്ന ഇഴ
കലാഭവൻ നവാസും അദ്ദേഹത്തിന്റെ ഭാര്യ രഹ്നയും പ്രധാന വേഷങ്ങളിൽ എത്തുന്ന, നവാഗതനായ സിറാജ് റെസ സംവിധാനം ചെയ്യുന്ന ഇഴ തിയറ്ററുകളിലേക്ക്. രഹന ഏറെ നാളുകൾക്ക് ശേഷം നായികയായിട്ട് മലയാള സിനിമയിലേക്ക് തിരിച്ചു വരുന്നു എന്ന ഒരു പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. ഈ സിനിമയിലും ഭാര്യ ഭർത്താക്കന്മാരായിട്ടാണ് ഇരുവരും അഭിനയിക്കുന്നത്. കൂടാതെ നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അണി നിരക്കുന്നുണ്ട്. സലാം ക്രിയേഷൻസിന്റെ ബാനറിൽ സലീം മുതുവമ്മൽ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.പ്രോജക്ട് ഡിസൈനർ ബിൻഷാദ് നാസർ, കാമറ നിർവഹണം ഷമീർ ജിബ്രാൻ, എഡിറ്റിംഗ് ബിൻഷാദ്, ബി ജി എം ശ്യാം ലാൽ, അസോസിയേറ്റ് കാമറ എസ് ഉണ്ണി കൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ബബീർ പോക്കർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ എൻ ആർ ക്രിയേഷൻസ് കോ പ്രൊഡ്യൂസേഴ്സ് ശിഹാബ് കെ എസ്, കിൽജി കൂളിയാട്ട്. ചിത്രത്തിലെ ഗാനങ്ങളും രചനയും സംഗീതം…
Read Moreവ്യക്തി ജീവിതത്തിലും അഭിനയം; നിത്യാ മേനോനു വിമര്‍ശനം
തെന്നിന്ത്യന്‍ ഭാഷയില്‍ തന്റേതായ ഒരു സ്ഥാനം നേടിയ നടിയാണ് നിത്യ മേനോന്. ബാലതാരമായി സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നിത്യ ആകാശ ഗോപുരം എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലേക്ക് എത്തുന്നത്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലും നിത്യ ശ്രദ്ധ നേടിയിട്ടുണ്ട്. തിരുച്ചിത്രമ്പലത്തിലെ അഭിനയത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡും നിത്യയെ തേടിയെത്തിയിട്ടുണ്ട്. ഇന്ത്യന്‍ സിനിമ ലോകത്ത് താരം തിളങ്ങി നില്ക്കുകയാണിപ്പോള്. ഇപ്പോഴിതാ സിനിമയില്‍ കാണുന്നതിനേക്കാള്‍ വലിയ അഭിനേത്രിയാണ് വ്യക്തി ജീവിതത്തില്‍ നിത്യ മേനോനെന്ന് പറയിപ്പിക്കുകയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കിട്ട ഒരു വീഡിയോ. പണ്ട് സമൂഹത്തില്‍ നിലനിന്നിരുന്ന തൊട്ടുകൂടായ്മ നിത്യക്ക് ഉണ്ടെന്നാണ് ചിലര്‍ വീഡിയോക്കു നല്കുന്ന കമന്റുകള്‍. ജയം രവിക്കൊപ്പം നിത്യ നായികയായി അഭിനയിക്കുന്ന പുതിയ സിനിമയാണ് കാതലിക്ക നേരമില്ലൈ. സിനിമയുടെ റിലീസിനോട് അനുബന്ധിച്ച് പ്രമോഷന് വീഡിയോയിലാണ് സംഭവം നടന്നത്. ഈ വര്‍ഷത്തെ പൊങ്കല്‍ പ്രമാണിച്ച്…
Read More