അണ്ണാത്തെയിൽ എനിക്കും മീനയ്ക്കും അവതരിപ്പിക്കാനുള്ളത് ശ്രദ്ധേയ കഥാപാത്രങ്ങളെയാണെന്നാണ് പറഞ്ഞിരുന്നത്. നായികമാരെപ്പോലെയുള്ള കഥാപാത്രങ്ങള്‍. എന്നാല്‍ ഷൂട്ടിംഗ് സമയത്ത് വ്യത്യാസങ്ങള്‍ വരുത്തി. മറ്റൊരു നായിക രജനികാന്തിനൊപ്പം ചിത്രത്തില്‍ എത്തില്ലെന്ന ബോധ്യത്തോടെയാണ് ഈ പ്രോജക്റ്റ് ഏറ്റെടുത്തത്. ഒരുപാട് തമാശയും രസങ്ങളുമൊക്കെയുള്ള ഒരു റോളുമായിരുന്നു അത്. എന്നാല്‍ പൊടുന്നനെ രജനി സാറിന് മറ്റൊരു നായിക (നയന്‍താര) ഉണ്ടായി. അങ്ങനെ വന്നപ്പോള്‍ എന്റേത് കാർട്ടൂൺ പോലുള്ള ഒരു കഥാപാത്രമായി എനിക്ക് തോന്നി. ഡബ്ബിംഗ് സമയത്ത് ചിത്രം കണ്ടപ്പോള്‍ എനിക്ക് വലിയ നിരാശ തോന്നി. രജനികാന്ത് അത്തരത്തിലുള്ള തീരുമാനങ്ങള്‍ എടുക്കുന്ന ആളല്ല. പ്രേക്ഷകരുടെ ഡിമാൻഡ് കാരണമോ അല്ലെങ്കില്‍ സംവിധായകന്റെയോ നിര്‍മാതാവിന്റെയും തീരുമാനപ്രകാരമോ ആവാം ആ മാറ്റങ്ങള്‍ വന്നതെന്ന് ഖുശ്ബു.
Read MoreCategory: Movies
എല്ലാ മേഖലയിലും ഒരുപാട് വഴികള്‍ തുറന്നുവച്ചിട്ടുണ്ട്, ഒന്നടഞ്ഞാല്‍ മറ്റൊന്ന് കണ്ടുപിടിച്ച് പോകുകയാണ് വേണ്ടത്: സുരേഷ് കൃഷ്ണ
ഒരു സിനിമയില്‍ പ്രധാന വേഷം ചെയ്യാന്‍ ക്ഷണം ലഭിച്ചു. ഇഷ്ടപ്പെട്ട നായികയായിരുന്നു സിനിമയിലുണ്ടായിരുന്നത്. അഭിനയിക്കാനായി മേക്കപ്പ് ഇട്ട ശേഷമാണ് എന്നെ പോലുള്ള മറ്റൊരാളെ സെറ്റില്‍ കണ്ടത്. അന്വേഷിച്ചപ്പോഴാണ് അദ്ദേഹമാണ് എനിക്ക് നിശ്ചയിച്ച വേഷം ചെയ്യാന്‍ പോകുന്നതെന്ന് അറിഞ്ഞതെന്ന് സുരേഷ് കൃഷ്ണ. നിര്‍മാതാവിന്റെ പെങ്ങളുടെ മകനായിരുന്നു അത്. കുവൈത്തില്‍ നിന്ന് വന്ന അദ്ദേഹം ഈ വേഷം ചെയ്യണമെന്ന് പറഞ്ഞുവത്രെ. കാര്യമായ വിഷമം കാണിക്കാതെ സെറ്റില്‍ നിന്ന് മടങ്ങാന്‍ തീരുമാനിച്ച എന്നോടു സോറി പറഞ്ഞ സംവിധായകന് ചെറിയ തുക അടങ്ങിയ കവര്‍ കൈമാറുകയും ചെയ്തു. ഏതൊരാള്‍ക്കും മാനസികമായി പിടിച്ചുനില്ക്കാന് ഏറെ പ്രയാസപ്പെടുന്ന സന്ദര്‍ഭമാണത്. വീട്ടിലെയും ചുറ്റുപാടികളിലെയും അനുഭവങ്ങളാണ് ഇത്തരം ഘട്ടങ്ങള്‍ അതിവീജിക്കാന് സഹായിച്ചത്. ഭയന്ന് ഇരുന്നുപോയാല്‍ പിന്നെ എഴുന്നേല്ക്കാന് പറ്റണം എന്നില്ല. ഒന്നല്ലെങ്കില്‍ അടുത്ത വഴി. എല്ലാ മേഖലയിലും ഒരുപാട് വഴികള്‍ തുറന്നുവച്ചിട്ടുണ്ട്. ഒന്ന് അടഞ്ഞാല്‍ മറ്റൊന്ന് കണ്ടുപിടിച്ച് പോകുകയാണ്…
Read Moreവര്‍ഷങ്ങള്‍ മിന്നിമറഞ്ഞാലും ചിത്രശലഭങ്ങളും പൂക്കളും മേഘങ്ങളും ഉദയാസ്തമയങ്ങളും എല്ലാം നിങ്ങള്‍ ആസ്വദിക്കുന്നു എന്ന് ഉറപ്പുവരുത്തുക, അപ്പോള്‍ ജീവിതം കൂടുതല്‍ അര്‍ഥവത്താകും: അഹാന കൃഷ്ണ
ചുരുങ്ങിയ കാലം കൊണ്ടും കാമ്പുള്ള കഥാപാത്രങ്ങള്‍ കൊണ്ടും മലയാള സിനിമാപ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് കൃഷ്ണകുമാറിന്റെ മകൾ അഹാന. നടി, യൂട്യൂബര്‍ എന്നീ നിലകളിലെല്ലാം സുപരിചിതയായ അഹാന സോഷ്യല്‍ മീഡിയയിലും നിറഞ്ഞു നില്ക്കുന്ന താരമാണ്. പുതുവര്‍ഷത്തില്‍ അഹാന പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. പിങ്ക് നിറത്തിലുള്ള അനാര്‍ക്കലി ചുരിദാറിലുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചത്. എല്ലാവര്ക്കും പുതുവത്സരാശംസകള്‍. 2025 ലെ ഡിസംബര്‍ മുന്‍വര്‍ഷത്തേതു പോലെ വേഗത്തില്‍ എത്താതിരിക്കട്ടെ. വര്‍ഷങ്ങള്‍ മിന്നിമറഞ്ഞാലും ഇല്ലെങ്കിലും ചിത്രശലഭങ്ങളും പൂക്കളും മേഘങ്ങളും ഉദയാസ്തമയങ്ങളും എല്ലാം നിങ്ങള്‍ ആസ്വദിക്കുന്നു എന്ന് ഉറപ്പുവരുത്തുക. അപ്പോള്‍ ജീവിതം കൂടുതല്‍ അര്ഥവത്താകുകയും മനോഹരമാവുകയും ചെയ്യും എന്ന കുറിപ്പോടെയാണ് അഹാന ചിത്രങ്ങള്‍ പങ്കുവച്ചത്. അഹാനയുടെ ചിത്രങ്ങള്‍ക്ക് താഴെ സ്നേഹം അറിയിച്ച് നിരവധി ആരാധകര്‍ കമന്റ് ഇട്ടിട്ടുണ്ട്.
Read Moreഏതു വസ്ത്രം ധരിച്ചാലും മോശം അനുഭവമെന്ന് അനശ്വര രാജൻ
സിനിമയില്‍ പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴും സോഷ്യല്‍ മീഡിയയിലൂടെ വലിയ സൈബര്‍ ആക്രമണങ്ങൾ നേരിടുന്ന നടിയാണ് അനശ്വര രാജൻ. ബോള്‍ഡ് ഫോട്ടോഷൂട്ടിന്റെയും അഭിമുഖങ്ങളുടെയും പേരിലാണ് വലിയ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നത്. ഇപ്പോഴിതാ ഓണ്‍ലൈന്‍ പപ്പരാസികളുടെ പെരുമാറ്റം തന്നെ എത്രത്തോളം ബുദ്ധിമുട്ടിക്കാറുണ്ട് എന്ന് തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് താരം. ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് അനശ്വരയുടെ പ്രതികരം. പൊതുസ്ഥലങ്ങളില്‍ പോകുമ്പോള്‍ വസ്ത്രധാരണത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാറുണ്ടെന്നും മീഡിയകള്‍ വീഡിയോ എടുക്കുന്ന രീതി ശരിയല്ലെന്നും അനശ്വര പറയുന്നു. അത് മിക്കപ്പോഴും ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ടെന്നും അനശ്വര കൂട്ടിച്ചേര്‍ത്തു. നമ്മളിപ്പോള്‍ ഒരു കാറില്‍ നിന്നിറങ്ങുമ്പോഴൊക്കെ പ്രത്യേക ആംഗിളില്‍ നിന്നാണ് അവർ വീഡിയോ എടുക്കുക. അതിപ്പോള്‍ വെല്‍ ഡ്രെസ്ഡ് ആയിട്ടുള്ള ആളാണെങ്കിലും. ഏതൊരു പെണ്‍കുട്ടിയും കാറില്‍ നിന്നിറങ്ങുമ്പോള്‍ ഇങ്ങനെയൊരു ആംഗിളില്‍ നിന്ന് വീഡിയോ എടുത്താല്‍ നമ്മള് എല്ലാവരും അങ്ങനെ ഉണ്ടാകുകയുള്ളൂ. അതിനെ ആള്ക്കാര് പലരീതിയില്‍ എടുക്കുന്നത്…
Read Moreരേവതി വളരെ പ്രൊട്ടക്ടീവാണ്: ഞങ്ങൾക്ക് തമ്മിൽ ഒരുപാട് ഓർമകളുണ്ട്; ശോഭന
രേവതി തനിക്ക് സ്വന്തം സഹോദരിയെ പോലെയെന്ന് ശോഭന. അവർ ട്രെഡീഷണൽ ഡാൻസറാണ്. സുഹാസിനിക്കും രേവതിക്കും എന്നോട് കരുതലുണ്ട്. ഒരു ഇളയ സഹോദരിയെപ്പോലെ. അവർ മാത്രമാണ് എന്നെ അങ്ങനെ നോക്കിയിട്ടുള്ളത്. ഇന്നലെ പോലും ഞാനും രേവതിയും ഒരുമിച്ച് ഡിന്നർ കഴിച്ചു. അവർ വളരെ പ്രൊട്ടക്ടീവാണ്. രേവതിക്കും എനിക്കും ഒരുപാട് ഓർമകളുണ്ട്. അടുത്തിടെ ഞങ്ങൾ ഗോവയിൽ പോയി. ഞങ്ങളുടെ മക്കളെയും കൊണ്ടുപോയി. അത്തരം സമയങ്ങളെല്ലാം ഞങ്ങൾക്ക് മിസ് ആയിട്ടുണ്ട്. ഇപ്പോൾ സമയം കണ്ടെത്തുന്നു. എന്റെ പ്രായത്തിലുള്ള നിരവധി സ്ത്രീകൾക്ക് അങ്ങനെയൊരു ഫ്രസ്ട്രേഷനുണ്ട്. ഈ ആഗ്രഹങ്ങളെല്ലാം നടന്നില്ലല്ലോയെന്ന്. എപ്പോഴും അക്കരെ പച്ചയാണല്ലോ. എനിക്കങ്ങനെയൊന്നുമില്ല. എന്നെ സംബന്ധിച്ച് എല്ലാം ഓക്കെയാണ്. അതേസമയം വൈകി വരുന്നതും പ്രൊഫഷണൽ എത്തിക്സ് ഇല്ലാത്തതും എനിക്ക് ഉൾക്കൊള്ളാനാകില്ല എന്ന് ശോഭന പറഞ്ഞു.
Read Moreസ്റ്റൈലിഷ് അഞ്ജു കുര്യൻ: ഹോട്ടാണല്ലോ എന്ന് ആരാധകർ
മലയാളം, തമിഴ് സിനിമകളിലൂടെ പ്രേക്ഷകര്‍ക്കു പ്രിയങ്കരിയായി മാറിയ നടിയാണ് അഞ്ജു കുര്യന്. പഠിച്ചതെല്ലാം ചെന്നൈയിൽ. പഠിക്കുന്ന സമയത്തുതന്നെ മോഡലിംഗ് ചെയ്തിരുന്നു. മോഡലിംഗിലൂടെയാണ് സിനിമയിലെത്തുന്നത്. 2013 ൽ നേരം എന്ന സിനിമയിൽ നിവിൻപോളിയുടെ സഹോദരിയുടെ വേഷം ചെയ്തുകൊണ്ടായിരുന്നു അഞ്ജു കുര്യന്റെ തുടക്കം. തുടർന്ന് ഓം ശാന്തി ഓശാന, പ്രേമം, ഞാൻ പ്രകാശൻ, കവി ഉദ്ദേശിച്ചത്, ജാക്ക് ഡാനിയേൽ എന്നിവയുൾപ്പെടെ പതിഞ്ചോളം സിനിമകളിൽ അഭിനയിച്ചു.അടുത്ത വർഷം നടി വിവാഹജീവിതത്തിലേക്കുന്നുവെന്ന വിശേഷവുമുണ്ട്. കഴിഞ്ഞ ഒക്ടോബറിലായിരുന്നു വിവാഹ നിശ്ചയം. റോഷൻ എന്നാണ് വരന്റെ പേര്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം ഇടയ്ക്കിടെ ഹോട്ട് ചിത്രങ്ങളും പങ്കുവയ്ക്കാറുണ്ട്. അഞ്ജു പങ്കുവച്ച ചില ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം.
Read Moreഞാൻ ദേഷ്യപ്പെട്ടാൽ ശാന്തമായി നേരിടാൻ അദ്ദേഹത്തിനറിയാം: ആന്റണി ദേഷ്യപ്പെട്ടാൽ അവിടെനിന്നു ഞാൻ രക്ഷപ്പെടും; കീർത്തി സുരേഷ്
വിവാഹ ജീവിതത്തിലെ സന്തോഷങ്ങളിലാണ് നടി കീർത്തി സുരേഷ് ഇപ്പോൾ. ഇക്കഴിഞ്ഞ ഡിസംബറിലാണ് കീർത്തിയും ആന്റണി തട്ടിലും വിവാഹിതരായത്. 15 വർഷത്തോളം നീണ്ട പ്രണയകാലത്തിന് ശേഷമാണ് വിവാഹം. ഇരുവരും പ്രണയത്തിലാണെന്ന വിവരം സിനിമാ ലോകത്ത് പലർക്കും അറിയില്ലായിരുന്നു. കല്യാണി പ്രിയദർശൻ, ഐശ്വര്യലക്ഷ്മി തുടങ്ങി വിരലിൽ എണ്ണാവുന്നവർക്കു മാത്രമാണ് കീർത്തിയുടെ പ്രണയത്തെക്കുറിച്ച് അറിയാമായിരുന്നത്. വളരെ സ്വകാര്യമായാണ് കീർത്തി തന്റെ പ്രണയബന്ധം മുന്നോട്ട് കൊണ്ട് പോയത്. പ്ലസ് ടുവിന് പഠിക്കുന്ന കാലത്താണ് ആന്റണി തട്ടിലുമായി അടുക്കുന്നത്. കീർത്തിയേക്കാൾ ഏഴ് വയസ് കൂടുതലുണ്ട് ആന്റണിക്ക്. ഇപ്പോഴിതാ പ്രണയം തുടങ്ങിയ നാളുകളെക്കുറിച്ച് ഒരു അഭിമുഖത്തിൽ കീർത്തി സുരേഷ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഞങ്ങൾക്ക് മ്യൂച്വൽ ഫാമിലി ഫ്രണ്ട്സുണ്ട്. അങ്ങനെയാണ് കാണുന്നത്. അന്ന് ഓർക്കൂട്ടാണ്. ഞാനാണ് ആന്റണി തട്ടിലുമായി അടുക്കാൻ ആദ്യം ശ്രമിച്ചത്. ഒരു മാസത്തോളം ചാറ്റ് ചെയ്തു. കൊച്ചിയിലെ ഒരു റെസ്റ്ററന്റിൽ വച്ചാണ്…
Read Moreപൊട്ടിച്ചിരിയുമായി സുമതി വളവെത്തുന്നു; കൗതുകമുണർത്തി ഫസ്റ്റ്ലുക്ക്
മലയാളത്തിലെ ജനപ്രിയരായ ഒരു സംഘം അഭിനേതാക്കൾ കൂളിംഗ് ഗ്ലാസും ധരിച്ച് പൊട്ടിച്ചിരിയോടെ സന്തോഷത്തിന്റെ മുഹൂർത്തങ്ങൾ പങ്കിടുന്ന പോസ്റ്ററോടെ സുമതി വളവ് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നു. വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം പാലക്കാട്ടെ കൊല്ലങ്കോട്, നെൻമാറ, ഗ്രാമങ്ങളിലും, പൊള്ളാച്ചിയിലുമായി നടന്നു വരുന്നു. മാളികപ്പുറത്തിനു ശേഷം വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മാളികപ്പുറത്തിനു തിരക്കഥ രചിച്ച അഭിലാഷ് പിള്ള തന്നെയാണ് ഈ ചിത്രത്തിന്റെയും തിരക്കഥ രചിച്ചിരിക്കുന്നത്. നാട്ടിൽ ഏറെ ചർച്ചാവിഷയമാകുകയും ഭയത്തിന്റെയും ദുരുഹതകളുടേയും പശ്ചാത്തലവുമുള്ള സുമതി വളവിന്റെ പിന്നാമ്പുറങ്ങളിലേക്കാണ് ഈ ചിത്രം കടന്നുചെല്ലുന്നത്. വാട്ടർമാൻ ഫിലിംസ് ഇൻ അസോസിയേഷൻ വിത്ത് തിങ്ക് സ്റ്റുഡിയോസ്സാണ് ഈ ചിത്രം നിർമിക്കുന്നത്. മൂന്നുകാലഘട്ടങ്ങളിലായിട്ടാണ് ഈ ചിത്രത്തിന്റെ കഥാ പുരോഗതി. അർജുൻ അശോകൻ, സൈജുകുറുപ്പ്, ബാലു വർഗീസ്, ഗോകുൽ സുരേഷ്, ശ്രാവൺ മുകേഷ്, നന്ദു കോട്ടയം,…
Read Moreരായന്റെ ഷൂട്ടിന് ലൊക്കേഷനിൽ എത്താൻ രണ്ട് മണിക്കൂർ ലേറ്റായതിന് ധനുഷിന് എന്നോടു ദേഷ്യമുണ്ടായിരുന്നു: ദിവ്യ പിള്ള
തമിഴ് ചിത്രം രായന്റെ ഷൂട്ടിന് ലൊക്കേഷനിൽ എത്താൻ രണ്ട് മണിക്കൂർ ലേറ്റായി. സെറ്റിലെ കാര്യങ്ങൾ നോക്കുന്നവരുടെ കമ്യൂണിക്കേഷൻ പ്രോബ്ലം കൊണ്ടാണ് അങ്ങനെ സംഭവിച്ചത്. ആദ്യ ദിവസമാണ് ഞാൻ രണ്ട് മണിക്കൂർ ലേറ്റായത്. കോസ്റ്റ്യൂം ട്രയൽ ചെയ്തിട്ട് ഷൂട്ട് തുടങ്ങാം എന്ന രീതിയിലാണ് എന്നോട് സംസാരിച്ചത് എന്ന് ദിവ്യ പിള്ള. അഞ്ച് ദിവസമാണ് എനിക്ക് ഷൂട്ട് പറഞ്ഞിരുന്നത്. അഞ്ച് ദിവസമേയുള്ളു… ദിവ്യ ചെയ്യുമോയെന്ന് ചോദിച്ചാണ് എന്നെ അവർ അപ്രോച്ച് ചെയ്തത്. പുള്ളി (ധനുഷ്) തന്നെയാണ് എന്നെ അപ്രോച്ച് ചെയ്തത്. അങ്ങനെ ഞാൻ ചെയ്യാമെന്ന് ഓക്കെ പറയുകയായിരുന്നു. യെസ് മാം… പ്ലീസ് സിറ്റ് എന്നൊക്കെ പറഞ്ഞ് സംസാരിക്കുന്ന ധനുഷിനെയാണ് ഞാൻ കണ്ടിട്ടുള്ളത്. മീറ്റിംഗിന്റെ സമയത്തൊക്കെ അങ്ങനെയാണ് സംസാരിച്ചിരുന്നത്. എന്നാൽ ഞാൻ സെറ്റിൽ ലേറ്റായി വന്നപ്പോൾ… കണ്ടയുടൻ ‘യു ആർ ലേറ്റ്’ എന്ന് ദേഷ്യത്തോടെ പറയുന്ന ധനുഷിനെയാണ് കണ്ടത്. മാത്രമല്ല സെറ്റിലെ…
Read Moreമലയാളത്തിൽ ആദ്യമായി ക്യാമ്പിംഗിന്റെ പശ്ചാത്തലത്തിലൊരു സിനിമ: കൂടൽ ആദ്യ പോസ്റ്റർ പുറത്ത്
മലയാളത്തിൽ ആദ്യമായി ഒരു ക്യാമ്പിംഗിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന കൂടൽ എന്ന ചിത്രത്തിന്റെ ആദ്യ പോസ്റ്റർ പുറത്ത്. യുവനടന്മാരിൽ ശ്രദ്ധേയനായ ബിബിൻ ജോർജിനെ നായകനാക്കി ഷാനു കാക്കൂർ, ഷാഫി എപ്പിക്കാട് എന്നിവർ ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മഞ്ജു വാര്യർ, ജയസൂര്യ, വിഷ്ണു ഉണ്ണികൃഷ്ണൻ, സംവിധായകൻ നാദിർഷ തുടങ്ങി ഒട്ടേറെ ചലച്ചിത്ര-സോഷ്യൽ മീഡിയ താരങ്ങളുടെ പേജുകളിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്. പി ആൻഡ് ജെ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജിതിൻ കെ വി ആണ് ചിത്രം നിർമിക്കുന്നത്. നാല് നായികമാരാണ് ചിത്രത്തിലുള്ളത്. മറീന മൈക്കിൾ, നിയ വർഗീസ്, അനു സിത്താരയുടെ സഹോദരി അനു സോനാര എന്നിവർക്കൊപ്പം ട്രാൻസ് വുമൺ മോഡൽ റിയ ഇഷയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. തമിഴിലെ പ്രശസ്ത സംവിധായകനായ കാർത്തിക് സുബ്ബരാജിന്റെ പിതാവ് ഗജരാജ് ഈ ചിത്രത്തിൽ ഒരു പ്രധാനവേഷത്തിൽ അഭിനയിക്കുന്നു. വിജിലേഷ്, വിനീത് തട്ടിൽ,…
Read More