തെന്നിന്ത്യൻ താരങ്ങളിൽ ഒരാളാണ് അനുപമ പരമേശ്വരൻ. പ്രേമം എന്ന ആദ്യ സിനിമയിലൂടെ തരംഗം സൃഷ്ടിച്ച അനുപമ പക്ഷെ മലയാളത്തിൽ പിന്നീട് സജീവമായില്ല. തെലുങ്ക് സിനിമയിൽ അനുപമയ്ക്ക് വലിയ സ്വീകാര്യത ലഭിച്ചു. ഹിറ്റുകൾ ഒന്നിന് പിറകെ ഒന്നായി നടിയെ തേടിയെത്തി. തമിഴിലും സാന്നിധ്യമറിയിച്ചെങ്കിലും ടോളിവുഡാണ് അനുപമയ്ക്ക് വലിയ അവസരങ്ങൾ തുടരെ നൽകിയത്. കടുത്ത സൈബർ ആക്രമണം അനുപമയ്ക്ക് കേരളത്തിൽ നിന്നു നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ ഇതിലൊന്നും അനുപമയ്ക്ക് പരാതിയില്ല. കരിയറിൽ മുന്നോട്ട് കുതിക്കുകയാണ് താരം. സ്വകാര്യ ജീവിതത്തെക്കുറിച്ച് അധികം സംസാരിക്കാത്തയാളാണ് അനുപമ. അപൂർവമായേ നടിയെക്കുറിച്ച് ഗോസിപ്പുകളും വന്നിട്ടുള്ളൂ. ഇപ്പോഴിതാ പുതിയ അഭിമുഖത്തിൽ അനുപമ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. പ്രണയത്തെക്കുറിച്ചാണ് നടി സംസാരിച്ചത്. ഞാൻ നിന്നെ എന്നത്തേക്കുമായി സ്നേഹിക്കും എന്നതാണ് ഈ ലോകത്തിലെ ഏറ്റവും വലിയ നുണ. അതൊരിക്കലും സംഭവിക്കില്ലെന്ന് അനുപമ പറയുന്നു. ടോക്സിക് റിലേഷൻഷിപ്പിലുള്ള ആൾക്ക് നൽകാനുള്ള…
Read MoreCategory: Movies
കലോത്സവത്തിൽ കറുത്ത ഷർട്ടും മുണ്ടും ധരിച്ച് എത്തണമെന്ന് ആരാധകർ; എന്നാൽ അങ്ങനെയാകട്ടയെന്ന് ടോവിനോയും; വൈറലായി ചിത്രങ്ങൾ
തിരുവനന്തപുരം: കൗമാരപ്രതിഭകളുടെ കലാമാമാങ്കത്തിന്റെ സമാപനവേദിയില്‍ ആവേശമായി യുവചലച്ചിത്ര താരങ്ങളായ ആസിഫലിയും ടോവിനോയും. ഇരുവരും വേദിയിലെത്തിയപ്പോഴും പ്രസംഗിക്കാന്‍ തുടങ്ങിയപ്പോഴും സദസില്‍ ഹര്‍ഷാരവം ഉയര്‍ന്നു. പ്രിയപ്പെട്ട തിരുവനന്തപുരം എന്ന് അഭിസംബോധനയോടെയാണ് ആസിഫലി പ്രസംഗം തുടങ്ങിയത്. കലോത്സവത്തില്‍ കസേര പിടിച്ചിടാന്പോലും പോകാത്ത തനിക്കു കല എന്നത് സിനിമ തന്ന ഭാഗ്യമാണ്. കലോത്സവ വിജയികളായവര്‍ ഒരിക്കലും കലയില്‍നിന്ന് അകലരുതെന്നും ജീവിതകാലം മുഴുവന്‍ കലയില്‍ തുടരണമെന്നും കലയിലൂടെ ലോകം അറിയണമെന്നും ആസിഫലി ആഹ്വാനം ചെയ്തു. രേഖാചിത്രം എന്ന തന്റെ പുതിയ സിനിമ കാണാന്‍ എല്ലാവരെയും ക്ഷണിച്ചാണ് ആസിഫലി പ്രസംഗം അവസാനിപ്പിച്ചത്. സ്വര്‍ണക്കപ്പ് കരസ്ഥമാക്കിയ തൃശൂരിലെ കലാപ്രതിഭകള്‍ക്ക് സൗജന്യമായി സിനിമ കാണാന്‍ അവസരമൊരുക്കിയിട്ടുണ്ടെന്നും ആസിഫലി പറഞ്ഞു. ‘ഹലോ സുഖമല്ലേ…’ എന്ന് അഭിസംബോധന ചെയ്തതാണ് ടോവിനോ പ്രസംഗം ആരംഭിച്ചത്. കലോത്സവത്തില്‍ പങ്കെടുത്തതിന്റെ ഓര്മകളില്ല. കലോത്സവത്തില്‍ ജില്ലയ്ക്കു ചാമ്പ്യന്‍ഷിപ്പ് കിട്ടിയാല്‍ ഒരു ദിവസം അവധി കിട്ടുന്നതായിരുന്നു തന്റെ കലോത്സവ…
Read Moreഅവൾ ഒടുക്കത്തെ നടിയാണ്, കരയാന്‍ ഗ്ലിസറിന്‍ പോലും വേണ്ട, അതില്ലാതെ തന്നെ അവള് എളുപ്പത്തില്‍ കരയും: അനശ്വരയെ കുറിച്ച് ബാലു വർഗീസ്
പ്രേക്ഷകർക്ക് ഏറ്റവും അധികം ഇഷ്ടപ്പെടുന്ന താരങ്ങളാണ് ബാലു വർഗീസും അനശ്വര രാജനും. ഇപ്പോഴിതാ ബാലു അനശ്വരയെ കുറിച്ച് പറഞ്ഞിരിക്കുന്ന കാര്യങ്ങളാണ് വൈറലാകുന്നത്. തങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും ബെസ്റ്റ് അനശ്വര രാജന് ആണെന്നാണ് ബാലു പറഞ്ഞത്. ‘അവള് നമ്മുടെ കൂടെ എല്ലാ കോമഡിയും പറയാന്‍ ഉണ്ടാകും. ഷോട്ടായെന്നു പറഞ്ഞാന്‍ അവള് പെട്ടെന്നു മാറും. ഞങ്ങള്‍ അതു കണ്ട് നോക്കിനില്ക്കും. എനിക്കോ അച്ചുവിനോ (അര്ജുന് അശോകന്) അങ്ങനെ അഭിനയിക്കാന്‍ അറിയില്ല. ഞാനും അവനും സാധാരണ മനുഷ്യരാണ്. ഞങ്ങള്‍ക്ക് അനുവിനെപ്പോലെ അങ്ങനെ അഭിനയിക്കാന്‍ അറിയില്ല. അവളാണെങ്കില്‍ ഒടുക്കത്തെ നടിയാണ്. കരയാന്‍ ഗ്ലിസറിന്‍ പോലും വേണ്ട. ഗ്ലിസറിന്‍ ഇല്ലാതെതന്നെ എവള് എളുപ്പത്തില്‍ കരയും’ എന്ന് ബാലു വര്‍ഗീസ്.
Read Moreടെൻ നയൻ എയ്റ്റ് 17ന് തിയറ്ററുകളിൽ
സന്തോഷ് കീഴാറ്റൂർ, അഡ്വക്കേറ്റ് ഷുക്കൂർ, രാജേഷ് പൂന്തുരുത്തി, രജത് രാജൻ, അനു റാം, മോനിഷ മോഹൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ഗുരു ഗോവിന്ദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ടെൻ നയൻ എയ്റ്റ് പതിനേഴിനു പ്രദർശനത്തിനെത്തുന്നു. മെറ്റാമോർഫോസിസ് മൂവീ ഹൗസിന്റെ ബാനറിൽ ജയചിത്ര സി നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പ്രിയൻ നിർവഹിക്കുന്നു. സംഗീതം-ഹരിമുരളി ഉണ്ണികൃഷ്ണൻ, എഡിറ്റർ-രഞ്ജിത്ത് പുത്തലത്ത്, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ-പി ശിവപാൽ, പ്രൊഡക്ഷൻ കൺട്രോളർ-ശ്രീകാന്ത് രാഘവ്, കല-ഷെബി ഫിലിപ്പ്, മേക്കപ്പ്-സുനിത ബാലകൃഷ്ണൻ, വസ്ത്രാലങ്കാരം-അനു ശ്രീകുമാർ, സ്റ്റിൽസ്-മനു കാഞ്ഞിരങ്ങാട്, അസോസിയേറ്റ് ഡയറക്ടർ-വിനീഷ് കീഴറ, അപർണ കരിപ്പൂൽ, പിആർഒ- എ.എസ്. ദിനേശ്, വിവേക് വിനയരാജ്.
Read Moreഎല്ലാവരും സ്വയമാണ് ജീവിതം തീരുമാനിക്കുന്നത് എന്നല്ലേ പറയാറുള്ളത്, അതുപോലെ മക്കൾക്ക് അവരുടെ ജീവിതം തീരുമാനിക്കാം: മോഹൻലാൽ
പ്രണവിന് അവന്റേതായ ജീവിതവും ലൈഫ് പ്ലാനുകളും ഉണ്ട്. ഒരുപാട് സിനിമകള്‍ ചെയ്യുന്നതിനോട് താത്പര്യമില്ലാത്ത ആളാണ് അവന്. പ്രണവിന് ഏറ്റവും ഇഷ്ടം യാത്ര ചെയ്യുന്നതാണ്. ഇടയ്ക്ക് വന്ന് ഒരു സിനിമ ചെയ്തിട്ട് വീണ്ടും പോകുമെന്ന് മോഹൻലാൽ. അത് അവന്റെ ചോയ്സ് ആണ്. അവന് അവന്റെ ജീവിതം ആസ്വദിക്കുന്നു. എന്റെ അച്ഛനും എന്നോട് അങ്ങനെയാണ് പറഞ്ഞിട്ടുള്ളത്. പണ്ട് ഞാന്‍ ഡിഗ്രി കഴിഞ്ഞ് നില്ക്കുന്ന സമയത്ത് നിനക്ക് ഇഷ്ടമുള്ളത് ചെയ്യാനാണ് അച്ഛന് എന്നോട് പറഞ്ഞത്. അതാണ് ഞാന്‍ ചെയ്തതും. മക്കളെ നമ്മള് എന്തിനാണ് കണ്ട്രോള് ചെയ്യുന്നത്. പ്രണവിന്റെ പ്രായത്തില്‍ എനിക്കും യാത്ര പോകണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ അന്ന് എനിക്ക് അതിന് സാധിച്ചില്ല. ഇന്ന് അവനത് സാധിക്കുന്നത് കാണുമ്പോള്‍ സന്തോഷമാണ്. അച്ഛൻ-മകൾ ബന്ധമെന്നത് അതിമനോഹരമാണ്. അച്ഛന് മകള്‍ എന്നതിനേക്കാള്‍ പരസ്പര ബഹുമാനമുള്ള നല്ല സുഹൃത്തുക്കളാണ് ഞങ്ങള്‍. അവരിപ്പോള്‍ കൊച്ചുകുട്ടികള്‍ ഒന്നുമല്ല. ഒരാള്‍ക്ക് 32…
Read Moreഇതുവരെ മലയാളത്തിൽ നടന്മാർ ചെയ്യാത്ത ആക്ഷൻസ് ചെയ്യാൻ റെഡി ആയിരുന്നു: മാര്‍ക്കോ നൂറു കോടി ക്ലബ്ബില്‍ ഇടം പിടിച്ചതില്‍ സന്തോഷമെന്ന് ഉണ്ണി മുകുന്ദൻ
മാര്‍ക്കോ നൂറു കോടി ക്ലബ്ബില്‍ ഇടം പിടിച്ചതില്‍ സന്തോഷം പങ്കിട്ട് നടന് ഉണ്ണി മുകുന്ദന്. കഴിഞ്ഞ കുറച്ച് വര്‍ഷമായി ഫാമിലി സിനിമകള്‍ മാത്രമാണ് ചെയ്തിരുന്നതെന്നും അതിനൊരു ചെയ്ഞ്ച് ആയിരുന്നു മാര്‍ക്കോ എന്നും ഉണ്ണി മുകുന്ദന് പറയുന്നു. ഒരുപാട് സന്തോഷം. ഒരുപാട് എഫേർട്ട് എടുത്ത് ചെയ്ത സിനിമയാണ് മാർക്കോ. കഴിഞ്ഞ അഞ്ചാറ് വർഷങ്ങളായിട്ട് ആക്ഷൻ സിനിമകൾ വിട്ടു ഫാമിലി സിനിമകൾ ചെയ്ത് മുന്നോട്ട് പോകുകയായിരുന്നു. മാളികപ്പുറത്തിന്റെ സമയത്താണ് മാർക്കോയെ കുറിച്ച് ഹനീഫ് പറയുന്നത്. പിന്നീടത് മുന്നോട്ട് പോയി. നമ്മൾ ആഗ്രഹിച്ചത് പോലെ സിനിമ എടുക്കാൻ പറ്റി. മാർക്കോ ഹിറ്റടിക്കുമെന്ന് ഉറപ്പായിരുന്നു. മലയാളത്തിൽ ഇതുവരെ നടന്മാർ ചെയ്യാത്ത ആക്ഷൻസ് ചെയ്യാൻ ഞാൻ റെഡി ആയിരുന്നു. പിന്നെ മിനിമം ഗ്യാരന്റി കഥയും ഉണ്ട്. അതുകൊണ്ട് ഹിറ്റടിക്കുമെന്ന് പ്രതീക്ഷിച്ചു. പക്ഷേ ഇത്രയും വലിയ ഹിറ്റാവുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. ഒരു ദിവസം മലയാളത്തേക്കാൾ കൂടുതൽ…
Read Moreതെലുങ്കിൽ ഐറ്റം ഡാൻസ് നമ്പറുമായി റെബ
തെലുങ്ക് ഫാസ്റ്റ് നമ്പറിന് ചുവടു വച്ച് മലയാളി താരം റെബ മോണിക്ക ജോൺ. മാഡ് സ്ക്വയർ എന്ന തെലുങ്കു ചിത്രത്തിലാണ് റെബയുടെ ഐറ്റം ഡാൻസ് നമ്പർ. അസാധ്യ മെയ്വഴക്കത്തോടെ ചടുലനൃത്തം ചെയ്ത് പ്രേക്ഷകരുടെ കൈയടി നേടുകയാണ് താരം. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ഗാനം ട്രെൻഡിംഗ് ചാർട്ടിൽ മുൻപിലുണ്ട്.കല്യാൺ ശങ്കർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഭീംസ് സസിർലയോ ഈണം പകർന്ന ഗാനമാണ് സ്വാതി റെഡ്ഢി. ഭീംസും സ്വാതി റെഡ്ഢിയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. സുരേഷ് ഗാംഗുലയുടേതാണ് വരികൾ.തെലുങ്കിലെ ഈ ഫാസ്റ്റ് നമ്പറിന്റെ പ്രധാന ആകർഷണം റെബയുടെ ചുവടുകളാണ്. റെബ ഇത്ര നന്നായി നൃത്തം ചെയ്യുമായിരുന്നോ എന്നാണ് ആരാധകരുടെ അദ്ഭുതം. പാട്ടിന്റെ റീലുകളെല്ലാം സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഇത്രയും പ്രതീക്ഷിച്ചില്ലെന്നാണ് റെബയുടെ ആരാധകർ കമന്റ് ചെയ്യുന്നത്. ജേക്കബിന്റെ സ്വർഗരാജ്യത്തിൽ നിവിൻ പോളിയുടെ നായികയായി മലയാളത്തിൽ അരങ്ങേറ്റം കുറിച്ച…
Read Moreസ്വപ്നമാണ് ഒരു ബിഗ്ബജറ്റ് ആക്ഷന്‍ സിനിമ
ഞാന്‍ ഒരിക്കലും വയലന്‍സിനെ പിന്തുണക്കുന്നില്ല. എല്ലാ അതിരുകളും കടന്ന് മാര്‍ക്കോ എന്ന മലയാളം ആക്ഷന്‍ സിനിമ മുന്നേറുന്നു എന്ന് കേള്‍ക്കുന്നതില്‍ ഒരുപാട് സന്തോഷമുണ്ട്. ഒരു വയലന്‍സ് ചിത്രമാണ് മാര്‍ക്കോയെന്ന് അണിയറപ്രവര്‍ത്തകര്‍ ആദ്യം മുതല്‍ തന്നെ വ്യക്തമാക്കിയിരുന്നു. എ സര്‍ട്ടിഫിക്കറ്റും ചിത്രത്തിന് ലഭിച്ചിരുന്നു. അതുകൊണ്ട് തന്നെ പ്രേക്ഷകര്‍ കുറ്റം പറയേണ്ട ആവശ്യമില്ല. സിനിമയിലെ വയലന്‍സിനെ കുറിച്ചാണ് പലരും പരാതികള്‍ പറയുന്നത്. എന്നാല്‍ ഉണ്ണി മുകുന്ദനെയോ ചിത്രത്തിന്റെ മേക്കിംഗിനെയോ ആരും കുറ്റം പറയുന്നതായി ഞാന്‍ കേട്ടിട്ടില്ല. മലയാളത്തിലെ ആക്ഷന്‍ സിനിമകളില്‍ അതിരുകള്‍ കടന്ന ഉണ്ണി മുകുന്ദനും ഹനീഫ് അദേനിക്കും അഭിനന്ദനങ്ങള്‍. ഞാന്‍ ചെയ്ത ആക്ഷന്‍ സിനിമകളെല്ലാം ചെറിയ ബജറ്റില്‍ നിര്മിച്ചിരുന്നതായിരുന്നു. ഒരു ആക്ഷന്‍ സീൻ പൂര്‍ത്തിയാക്കാന്‍ ആറ് മണിക്കൂറാണ് വേണ്ടത്. ഒരു ടെക്നിക്കല്‍ സംവിധാനങ്ങളോ സുരക്ഷാ മുന്‍കരുതലുകളോ ഒന്നുമില്ലാതെയാണ് അന്ന് സിനിമകള്‍ ചെയ്തിരുന്നത്. ഒരു ബിഗ്ബജറ്റ് ആക്ഷന്‍ സിനിമ ചെയ്യുക…
Read Moreഇന്ത്യന്‍ വസ്ത്രങ്ങളാണ് കൂടുതലും ധരിക്കാറ്; എപ്പോഴും നാടുമായി കണക്ഷന്
ഒരുപാട് മാറാന്‍ എന്നെ ഞാന്‍ അനുവദിച്ചിട്ടില്ല എന്നതാണ് സത്യം. ഡ്രസിംഗ് സ്റ്റൈലില്‍ പോലും ഞാന്‍ മാറ്റം വരുത്താന്‍ ആഗ്രഹിച്ചിരുന്നില്ല. ഇന്ത്യന്‍ വസ്ത്രങ്ങളാണ് കൂടുതലും ധരിക്കാറ്. സാരിയോ ചുരിദാറോ ആയിരിക്കും വേഷം. അമ്മയുടെ ഭക്ഷണവും വിനായക പാലടയുമെല്ലാം മിസ് ചെയ്യാറുണ്ട്. ഡാന്‍സുമായി ബന്ധപ്പെട്ടു നില്ക്കുന്നതു കൊണ്ടു തന്നെ എപ്പോഴും നാടുമായി ഒരു കണക്ഷന് ഉണ്ടാകും. ഡാന്‍സ് സ്കൂളില്‍ ചുരിദാറേ പാടുള്ളൂ എന്ന നിയമം ഞാനായിട്ട് കൊണ്ടുവന്നതാണ്. അപ്പോള്‍ ഞാന്‍ തന്നെ നിയമം തെറ്റിച്ചാലോ. അവിടെ അമ്പലങ്ങളുണ്ട്. ഞാന്‍ മിക്കപ്പോഴും അമ്പല പരിസരങ്ങളിലെവിടെയെങ്കിലും ഉണ്ടാകും. -ദിവ്യ ഉണ്ണി
Read Moreഇനി മികവിന്റെ രേഖാചിത്രവുമായി ആസിഫ് അലി
2025ന്റെ ആരംഭത്തിലേ വമ്പൻ ഹിറ്റടിക്കാനുള്ള ഒരുക്കത്തിലാണ് ആസിഫ് അലി. കിഷ്കിന്ധാ കാണ്ഡത്തിന്റെ വമ്പൻ വിജയത്തിന് ശേഷം ആസിഫ് അലി നായകനായെത്തുന്ന രേഖാചിത്രം ഒന്പതിനു തിയറ്ററുകളിലെത്തും. ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിക്കുന്ന ഈ സിനിമ കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിൽ വേണു കുന്നപ്പിള്ളിയാണ് നിർമിക്കുന്നത്. അനശ്വര രാജനാണ് നായിക. ജോഫിൻ ടി ചാക്കോ, രാമു സുനിൽ എന്നിവരുടെ കഥക്ക് ജോൺ മന്ത്രിക്കലാണ് തിരക്കഥ തയാറാക്കിയത്. മനോജ് കെ ജയൻ, ഇന്ദ്രൻസ്, ഹരിശ്രീ അശോകൻ തുടങ്ങിയവർ സുപ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിൽ ഭാമ അരുൺ, സിദ്ദിഖ്, ജഗദീഷ്, സായികുമാർ, ശ്രീകാന്ത് മുരളി, നിഷാന്ത് സാഗർ, പ്രേംപ്രകാശ്, സുധി കോപ്പ, മേഘ തോമസ്, സെറിൻ ശിഹാബ് (‘ആട്ടം’ ഫെയിം) തുടങ്ങിയവരും അഭിനയിക്കുന്നു. മാളികപ്പുറം, 2018, ആനന്ദ് ശ്രീബാല എന്നീ ചിത്രങ്ങൾക്ക് ശേഷം കാവ്യ ഫിലിം കമ്പനിയും…
Read More