ദീപിക പദുകോണും ഭര്‍ത്താവ് രണ്‍വീര്‍ സിംഗും തങ്ങളുടെ ആദ്യത്തെ കൺമണിക്കായുള്ള കാത്തിരിപ്പിലാണ്. ഇപ്പോഴിതാ താരദമ്പതികള്‍ തങ്ങളുടെ മെറ്റേണിറ്റി ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണ്. ദീപിക തന്റെ നിറവയര്‍ കാണിക്കുന്ന ഫോട്ടോകള്‍ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. ഇമോജികള്‍ വച്ചാണ് ഇരുവരും തങ്ങളുടെ ഫോട്ടോകള്‍ക്ക് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. നിരവധി ആരാധകരാണ് താര ദമ്പതികള്‍ക്ക് ആശംസയുമായി ഫോട്ടോയ്ക്ക് താഴെ കമന്റിടുന്നത്. നടി സറോഗസിയിലൂടെയാണ് അമ്മയാകാന്‍ പോകുന്നതെന്നും ബേബി ബംപ് എന്ന പേരില്‍ തലയിണ വച്ചാണ് വരുന്നതെന്നുമുള്ള വിമര്‍ശനങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഈ സമയങ്ങളിൽ ദീപികയുടെത് വ്യാജ ഗര്‍ഭം എന്ന രീതിയിലുള്ള കമന്റുകളാണ് വന്നത്. ഈ ആരോപണങ്ങൾക്കെല്ലാം മറുപടി നൽകുന്നതാണ് ദീപികയുടെ പുതിയ പോസ്റ്റ്. ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Read MoreCategory: Movies
‘പത്ത് വർഷത്തിന് ശേഷം ഞാൻ കൈകളിൽ മെഹന്തി ഇട്ടു, വളരെ പ്രധാനപ്പെട്ട ഒരാൾ വിവാഹിതയാകുന്നു’! ചിത്രങ്ങളുമായി അഹാന
നടൻ കൃഷ്ണ കുമാറിന്റെ വീട്ടിൽ വിവാഹാഘോഷങ്ങൾ തുടങ്ങിയിരിക്കുകയാണ്. രണ്ടാമത്തെ മകൾ ദിയ കൃഷ്ണയുടെ വിവാഹം സെപ്തംബർ ആദ്യവാരം ഉണ്ടാകുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും വിവാഹ ദിവസം പുറത്തുവിട്ടിട്ടില്ല. ആഘോഷങ്ങളുമായി ബന്ധപ്പെട്ട ഓരോ വീഡിയോയും ചിത്രങ്ങളും കഴിഞ്ഞ ദിവസങ്ങളിലായി പുറത്തുവന്നിരുന്നു. ദിയയ്ക്കായി അഹാനയും ഇഷാനിയും ചേർന്ന് ഒരുക്കിയ ബ്രൈഡൽ ഷവർ പാർട്ടി കഴിഞ്ഞ ആഴ്ചയായിരിന്നു. ഇപ്പോഴിതാ വിവാഹവുമായി ബന്ധപ്പെട്ട ചിത്രങ്ങളാണ് അഹാന പങ്കുവച്ചിരിക്കുന്നത്. കല്യാണം പ്രമാണിച്ച് വീട്ടിലെ എല്ലാവരും മെഹന്തി ഇട്ടിരിക്കുകയാണ്. 10 വർഷങ്ങൾക്ക് ശേഷമാണ് താൻ കൈയിൽ മെഹന്തി ഇടുന്നത് എന്ന ക്യാപ്ഷനോടെയാണ് അഹാന ചിത്രങ്ങൾ പങ്കിട്ടിരിക്കുന്നത്. ‘10 വർഷത്തിന് ശേഷം ഞാൻ കൈകളിൽ മെഹന്തി ഇട്ടു. വളരെ പ്രധാനപ്പെട്ട ഒരാളുടെ വിവാഹത്തിനായി’ എന്നാണ് അഹാന കുറിച്ചിരിക്കുന്നത്. അമ്മ സിന്ധു കൃഷ്ണയും മെഹന്തി ഇട്ട ചിത്രങ്ങളും വീഡിയോയും അഹാന പങ്കുവച്ചിട്ടുണ്ട്.
Read Moreആധാര്‍ കാര്‍ഡില്‍ കാണാൻ എങ്ങനെയുണ്ട്; ആരാധകന്റെ ചോദ്യത്തിന് കിടിലൻ മറുപടി നൽകി ശ്രദ്ധ കപൂർ
സ്ത്രീ 2 എന്ന പുതിയ ചിത്രത്തിന്റെ വിജയത്തിളക്കത്തില്‍ ആണ് നടി ശ്രദ്ധ കപൂര്‍. സ്ത്രീ 2വിന്റെ പ്രവര്‍ത്തകര്‍ക്കൊപ്പമുള്ള തന്റെ ഫോട്ടോ ശ്രദ്ധ കപൂര്‍ അടുത്തിടെ പങ്കുവെച്ചിരുന്നു. ഈ ഫോട്ടോയ്ക്ക് കമന്റായി ഒരു ആരാധകര്‍ ചോദിച്ചതിന് കിടിലൻ മറുപടി നല്‍കിയിരിക്കുകയാണ് ശ്രദ്ധ കപൂര്‍. ആധാര്‍ കാര്‍ഡില്‍ കാണാൻ എങ്ങനെയുണ്ടെന്ന ചോദ്യമായിരുന്നു ആരാധകൻ കമന്റ് ചെയ്തത്. ഏറെ മനോഹരം, എങ്ങനെ ഒരാള്‍ക്ക് ഇത്ര സുന്ദരിയാകാൻ സാധിക്കുമെന്ന് നിങ്ങള്‍ക്ക് തോന്നുമെന്നായിരുന്നു നടിയുടെ മറുപടി. ശ്രദ്ധ കപൂറിന്റെ മറുപടി സിനിമാ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. അതേസമയം, ശ്രദ്ധയുടെ പുതിയ ചിത്രം സ്ത്രീ 2 ഇന്ത്യയില്‍ 400 കോടിയില്‍ അധികം നേടിയിട്ടുണ്ടെന്നാണ് ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോർട്ട്.
Read Moreമറ്റുള്ളവരെ സമൂഹത്തിന് മുന്നില്‍ നാണം കെടുത്താനുള്ള വെറും ഒരു തമാശയല്ലിത്, പോരാട്ടം അടുത്ത തലമുറയ്ക്ക് വേണ്ടി; രേവതി
മലയാളത്തില്‍ ഇപ്പോള്‍ നടക്കുന്നത് വെറും മീടു വെളിപ്പെടുത്തലുകളല്ല. അതിനപ്പുറത്തേക്ക് വളര്‍ന്ന് കഴിഞ്ഞു. ഇതില്‍ തന്നെ അവസാനിക്കാതെ ഇരിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. ഹേമ കമ്മിറ്റിയിലെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കണം. റിപ്പോര്‍ട്ടിലെ പകുതി ലൈംഗിക ചൂഷണങ്ങളെ കുറിച്ചാണെങ്കില്‍ മറു പകുതി ഇന്ഡസ്ട്രിയിലെ മറ്റ് പ്രശ്നങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് ശേഷം ഒരുപാട് വെളിപ്പെടുത്തലുകളുണ്ടായി. ഈ ആരോപണങ്ങളുടെ നിജസ്ഥിതി അന്വേഷിക്കണം. ആരോപണം ഉന്നയിക്കുന്നവര്‍ക്കെതിരേ സംഘടിത ആക്രമണം നടക്കുന്നുണ്ട്. സ്ത്രീകള്‍ക്കെതിരേ സ്ത്രീകളെ തന്നെ ഉപയോഗിക്കുന്ന രീതി പണ്ട് മുതലേ നമ്മള് കണ്ടുവരുന്നതാണ്. അതു ഇവിടെയും തുടങ്ങിക്കഴിഞ്ഞു. മറ്റുള്ളവരെ സമൂഹത്തിന് മുന്നില്‍ നാണം കെടുത്താനുള്ള വെറും ഒരു തമാശയല്ലിത്. അടുത്ത തലമുറയ്ക്ക് വേണ്ടിയാണ് ഈ പോരാട്ടം. സിനിമയിലെ ചര്‍ച്ചകള്‍ തീര്‍ച്ചയായും സമൂഹത്തിലും പ്രതിഫലിക്കും. സമൂഹത്തിന്റെ മൊത്തത്തിലുള്ള സമീപനത്തെ സ്വാധീനിക്കാനും കഴിയും. അതുകൊണ്ട് ഇതൊരു പ്രധാനപ്പെട്ട മൂവ്മെന്റാണ്. -രേവതി
Read Moreഇത്രയും ആളുകൾ ഉള്ളപ്പോള്‍ എന്തിനാണ് ചില നടന്മാരുടെ പേരുകള്‍ മാത്രം പറയുന്നത്: കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടണം; ഷീല
കൊച്ചി: നടന്മാര്ക്കെതിരെയുള്ള ലൈംഗിക പീഡന പരാതിയില്‍ കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടണമെന്ന് നടി ഷീല. നേരിട്ട അനുഭവങ്ങള്‍ നടിമാര്‍ ധൈര്യത്തോട തുറന്നുപറയണം. തനിക്ക് ദുരനുഭവമുണ്ടായിട്ടില്ല. പക്ഷേ, സെറ്റില്‍ ചില സ്ത്രീകള്‍ അവര്‍ നേരിട്ട മോശം അനുഭവങ്ങളെക്കുറിച്ച് പരസ്പരം പറയുന്നതിനെക്കുറിച്ച് കേട്ടിട്ടുണ്ട്. അന്നൊന്നും അതു തുറന്നപറയാനുള്ള അവസരങ്ങളോ സാഹചര്യങ്ങളോ ഉണ്ടായിരുന്നില്ലെന്നു നടി ഷീല പറഞ്ഞു. ഇത്രയും പേരുകള്‍ ഉള്ളപ്പോള്‍ എന്തിനാണ് ചില നടന്മാരുടെ പേരുകള്‍ മാത്രം പറയുന്നതെന്ന് അറിയില്ല. കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടണം. സിനിമാ മേഖലയിലെ സ്ത്രീകള്‍ക്കു വേണ്ടി ഡബ്ല്യുസിസി ഒരുപാട് പ്രയത്നിക്കുന്നുണ്ടെന്നും അവരെക്കുറിച്ച് അഭിമാനമാണെന്നും ഷീല പറഞ്ഞു. ഹേമ കമ്മിറ്റിയെ നിയമിക്കുകയും സ്ത്രീകള്‍ക്ക് സംസാരിക്കാന്‍ അവസരമൊരുക്കുകയും ചെയ്ത സര്‍ക്കാരിനെ അഭിനന്ദിക്കുന്നുവെന്നും അവര്‍ പറഞ്ഞു.
Read More‘പ്രശ്നങ്ങൾ മലയാള സിനിമയിൽ മാത്രം, തമിഴ് സിനിമയിൽ പ്രശ്നങ്ങളില്ല’; ചോദ്യങ്ങളോട് തട്ടിക്കയറി നടൻ ജീവ
മലയാള സിനിമ മേഖലയിലുള്ള പ്രശ്നങ്ങള്‍ തമിഴ്നാട്ടില്‍ ഇല്ലെന്ന് നടന് ജീവ. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ പറ്റിയുള്ള ചോദ്യത്തിന് തമിഴ് മാധ്യമങ്ങളോടാണ് താരം പ്രതികരിച്ചത്. മീ ടൂ പാര്‍ട്ട് 1 വന്നിരുന്നു, ഇപ്പോള്‍ പാര്‍ട്ട് 2 ആണ് നടക്കുന്നത്. ഇതൊക്കെ വളരെ തെറ്റാണ്. ആരോഗ്യകരമായ അവസ്ഥ സിനിമയില്‍ വരണമെന്നും ജീവ പറഞ്ഞു. ചോദ്യം വീണ്ടും ഉന്നയിച്ചപ്പോള്‍ താന്‍ ഒരു നല്ല കാര്യത്തിനാണ് ഇവിടെ വന്നതെന്നാണ് ജീവ പറഞ്ഞത്. ഒരുപാട് നാളുകള്‍ക്ക് ശേഷമാണ് തേനിയിലെത്തുന്നത്, തന്റെ ചിത്രത്തിലെ ഒരു ഗാനം ഇവിടെയാണ് ഷൂട്ട് ചെയ്തത്. പല ഇന്‍ഡസ്ട്രിയിലും പല വിഷയങ്ങളും നടക്കുന്നുണ്ട്. തമിഴ്സിനിമയില്‍ ഇത്തരം പ്രശ്നങ്ങള്‍ ഇല്ലെന്നും കേരളത്തിലാണുള്ളതെന്നും ജീവ പറഞ്ഞു. വീണ്ടും മാധ്യമ പ്രവർത്തകർ പ്രതികരണം ചോദിച്ചതോടെ ജീവ പ്രകോപിതനാവുകയും മാധ്യമപ്രവർത്തകരുമായി തർക്കിക്കുകയും ചെയ്തു.
Read Moreആത്മയുടെ ഓഡിയോ ലോഞ്ച്
ജന്മനാ അംഗവൈകല്യമുള്ള ചിന്നു എന്ന പെൺകുട്ടിയുടെ കഥ പറയുന്ന ആത്മ എന്ന ഹൊറർ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം പെരുമ്പാവൂരിൽ നടന്നു. ബിൽഡിംഗ് ഡിസൈനേഴ്സ് ഉടമ മുരളീധരൻ ഭദ്രദീപം തെളിയിച്ച ചടങ്ങിൽ, ബോബൻ ആലുമ്മൂടൻ ഓഡിയോ പ്രകാശനം നടത്തി. മമ്മി സെഞ്ച്വറി സ്വാഗതം ആശംസിച്ച ചടങ്ങിൽ പ്രമുഖ സിനിമാ പ്രവർത്തകർ പങ്കെടുത്തു. എ.കെ.ബി. കുമാർ സംവിധാനം ചെയ്യുന്ന ചിത്രം ഉടൻ തിയറ്ററിലെത്തും. സന്തോഷ് കോടനാട്, രാജു മറ്റക്കുഴി എന്നിവരാണ് ആത്മ യിലെ മൂന്ന് ഗാനങ്ങൾ രചിച്ചത്. സംഗീതം അൻവർ അമൽ നിർവ്വഹിച്ചു. കാമറ- ഷെട്ടി മണി, ആർട്ട് – അരുൺ, മേക്കപ്പ്- വിജയൻ, കോസ്റ്റ്യൂം – ജോയ് അങ്കമാലി, സൗണ്ട്ഡിസൈൻ- ബെർലിൻ മൂലമ്പിള്ളി, ഡിഐ- അലക്സ് വർഗീസ്, ഗ്രാഫിക്സ്- ജോൺ പ്രസ്റ്റീജ്, ആർആർ- ജോയ് മാധവ്, അസോസിയേറ്റ് ഡയറക്റ്റർ- അർജുൻ ദേവരാജ്, പിആർഒ – അയ്മനം സാജൻ.…
Read Moreകിടിലൻ ആക്ഷൻ രംഗങ്ങളുമായി ഉണ്ണി മുകുന്ദന്റെ ‘മാർക്കോ’ വരുന്നു: ചിത്രീകരണം പൂർത്തിയായി
ക്യൂബ്സ് എന്റർടൈൻമെന്റ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമിച്ച് ഹനീഫ് അദേനി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മാർക്കോയുടെ ചിത്രീകരണം പൂർത്തിയായി. മൂന്നാർ, കൊച്ചി, എഴുപുന്ന, കൊല്ലം എന്നിവിടങ്ങളിലായി തൊണ്ണൂറു ദിവസമായിരുന്നു ചിത്രീകരണം. സമീപകാല മലയാള സിനിമയിലെ ഏറ്റം മികച്ച ആക്ഷൻ ചിത്രമെന്ന നിലയിൽ ഏറെ ശ്രദ്ധേയമാണ് മാർക്കോ. ഒരിടവേളക്കുശേഷം ഉണ്ണിമുകുന്ദൻ ആക്ഷൻ ഹീറോ ആകുന്ന ചിത്രം കൂടിയാണിത്. ഈ ചിത്രത്തിനു വേണ്ടി എട്ട് ആക്ഷനുകളാണ് സംവിധായകനായ ഹനീഫ് അദേനി ഒരുക്കിയിരിക്കുന്നത്. മികച്ച സാങ്കേതികവിദ്യയോടെ അണിയിച്ചൊരുക്കുന്ന ചിത്രം ഇന്ത്യയിലെ ഇതര ഭാഷകളിലും ഇതിനകം ശ്രദ്ധ നേടി കഴിഞ്ഞു. ചിത്രത്തിന്റെ ഹിന്ദി ഡബ്ബിംഗ് റൈറ്റ് വിറ്റുപോയതും ശ്രദ്ധേയമാണ്. ജഗദീഷ്, സിദ്ദിഖ്, ആൻസൺ പോൾ, കബീർദുഹാൻ സിംഗ്, യുക്തി തരേജ, ദിനേശ് പ്രഭാകർ, മാത്യു വർഗീസ്, അജിത് കോശി, അഭിമന്യു തിലകൻ, ഇഷാൻ ഷൗക്കത്ത് എന്നിവരും…
Read Moreഅയാള്‍ എന്റെ മാറിടത്തില്‍ പിടിച്ചു; കൈയിലുണ്ടായിരുന്ന ബാഗും കുപ്പിയും വച്ച് അയാളെ അടിച്ചു, മുഖത്ത് മാന്തി! വെളിപ്പെടുത്തലുമായി അനുമോൾ
മിനിസ്ക്രീനിലൂടെ അരങ്ങേറ്റം കുറിച്ച് ഏവർക്കും പ്രിയങ്കരിയായി മാറിയ താരമാണ് അനുമോൾ. ഇപ്പോഴിതാ തനിക്ക് ബസില്‍ വച്ചുണ്ടായ മോശം അനുഭവം തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. ‘ഒരിക്കല്‍ ബസില്‍ യാത്ര ചെയ്യുകയായിരുന്നു. അരികില്‍ ഒരാളിരുന്ന് ഉറങ്ങുകയായിരുന്നു. ഞാന്‍ കൈ മുന്നിലെ കമ്പിയില്‍ പിടിച്ചിരിക്കുകയാണ്. ബാഗ് മടിയില്‍ വച്ചിട്ടുണ്ട്. പെട്ടെന്ന് അയാള്‍ എന്റെ മാറിടത്തില്‍ തൊടുന്നതായി തോന്നി. ഞാന്‍ തിരിഞ്ഞു നോക്കിയതും അയാള്‍ പെട്ടെന്ന് കൈ വലിച്ചു. അതില്‍ എനിക്ക് എന്തോ കള്ളലക്ഷണം തോന്നി. ഞാന്‍ മാസ്കും പര്‍ദയും ഷോളുമൊക്കെ ധരിച്ചിട്ടുണ്ട്. അതിനാല്‍ ആളുകള്‍ക്ക് എന്നെ മനസിലായിരുന്നില്ലെന്നും’ അനു പറഞ്ഞു. കയ്യിലുണ്ടായിരുന്ന ബോട്ടിലും ബാഗുമെടുത്ത് അയാളുടെ തലയ്ക്കും മുഖത്തും അടിച്ചു. മുഖത്ത് മാന്തി. അപ്പോഴേക്കും കണ്ടക്ടർ ഓടി വന്ന് അയാളെ വിട്ടേക്ക് എന്ന് പറഞ്ഞു. സംഗതി വഷളാകുമെന്ന് കണ്ടപ്പോൾ അയാള്‍ ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ നിന്നും എടുത്തു ചാടാന്‍ നോക്കി. കൊടുക്കാനുള്ളതൊക്കെ കൊടുത്തിട്ടാണ്…
Read Moreഇടവേള ബാബുവും ഒത്തുള്ള ടിക്ക് ടോക് വീഡിയോ പ്രചരിപ്പിച്ച് മോശക്കാരിയാക്കി; ഷാലിൻ സോയ
സോഷ്യൽ മീഡിയയിൽ നേരത്തെ പങ്കുവച്ച പഴയ വീഡിയോ കുത്തിപ്പൊക്കി തന്നെ മോശക്കാരിയാക്കി ചിത്രീകരിക്കുന്നുവെന്ന് നടി ഷാലിൻ സോയ. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു ഷാലിൻ സോയ രംഗത്ത് എത്തിയത്. ക്രൂരമായ സൈബർ ലോകത്തെ താൻ വെറുക്കുന്നുവെന്നും വിശദീകരണം നൽകിയാൽ വീണ്ടും ട്രോളുകൾ ഉണ്ടാകുമെന്നും ഷാലിൻ സോയ പറഞ്ഞു. ‘ഞാൻ എന്താണ് പറയേണ്ടത് ? വർഷങ്ങൾക്കു മുൻപ് ഒരു സിനിമയുടെ ചിത്രീകരണത്തിനിടയിൽ ചെയ്ത ടിക് ടോക് വിഡിയോ ആയിരുന്നു അത്. അന്ന് ഈ പാട്ട് വൈറൽ ആയിരുന്നു. അപ്പോൾ ആ പാട്ടിൽ പേരുള്ള ഇടവേള ബാബുവിന്റെ കൂടെ വീഡിയോ ചെയ്താൽ നന്നായിരിക്കും എന്ന് കരുതിയാണ് അതു ചെയ്തത്. ഇത്രയും കാലത്തിനുശേഷം ആ പഴയ വിഡിയോ കുത്തിപ്പൊക്കി എന്നെ മോശക്കാരിയാക്കുന്നത് സൈബർ ബുള്ളിയിംഗിന്റെ മറ്റൊരു തലമാണ്. നിങ്ങൾ പറയു, ഞാൻ എന്താണ് ചെയ്യേണ്ടത്? ഞാൻ അതിനൊരു വിശദീകരണം തന്നാൽ പിന്നെയും ട്രോളുകൾ ഉണ്ടാകില്ലേ.…
Read More