ഏവർക്കും പ്രിയങ്കരിയായ താരമാണ് സിമ്രാൻ. അനുജത്തിയുടെ ഓർമകൾ പങ്കുവച്ചുകൊണ്ടുള്ള താരത്തിന്റെ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. എന്റെ പ്രിയ അനുജത്തിയായിരുന്നു മൊണാൽ. അവൾ വളരെ സ്റ്റെലിഷായിരുന്നു. ഞാനവളുടെ സ്റ്റൈൽ കോപ്പി ചെയ്തിട്ടുണ്ട്. മൊണാലിന്റെ ആത്മഹത്യയുണ്ടാക്കിയ വേദന ഇപ്പോഴും എന്നിലുണ്ട്. ദിവസവും ആ വേദന ഉള്ളിൽ തോന്നും. അത് മറക്കാൻ സാധിക്കില്ല. പ്രണയ പരാജയത്തിന്റെ പേരിൽ ഒരിക്കലും ആത്മഹത്യ ചെയ്യരുത്. അച്ഛനെയും അമ്മയെയും സഹോദരങ്ങളെയും കുറിച്ച് ആലോചിക്കാതെ ജീവിതം കുറച്ച് മാസങ്ങൾ മാത്രം പരിചയമുള്ള ആൾക്ക് വേണ്ടി നൽകുന്നത് ശരിയല്ല. നിങ്ങൾ ആത്മഹത്യ ചെയ്ത ശേഷം കുടുംബത്തിന്റെ ജീവിതം എങ്ങനെയായിരിക്കും. ആത്മഹത്യ തീർത്തും തെറ്റായ തീരുമാനം ആണെന്ന് സിമ്രാൻ പറഞ്ഞു.
Read MoreCategory: Movies
ക്യൂട്ട് ലുക്കില്‍ അന്ന ബെന്‍: പുത്തൻ ചിത്രങ്ങളുമായി താരം
ആദ്യ സിനിമയിലൂടെ തന്നെ ആരാധക മനസിൽ ഇടം നേടിയ താരമാണ് അന്ന ബെൻ. കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമ കണ്ടവരാരും ബേബിമോളേ മറക്കില്ല. പിന്നീടിങ്ങോട്ട് ഒട്ടേറെ മികച്ച കഥാപാത്രങ്ങളാണ് അന്ന പ്രേക്ഷകർക്കായി നൽകിയത്. വിനോദ് രാജിന്റെ സംവിധാനത്തിൽ ഒരുങ്ങിയ കൊട്ടുക്കാളിയാണ് അന്നയുടെ ഏറ്റവും പുതിയ ചിത്രം. 25 നാണ് ഇത് റിലീസായത്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായ ചിത്രങ്ങളാണ് താരം ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചിരിക്കുന്നത്. ബൈസെഗാബയുടെ ഘരാര കളക്ഷനിൽ നിന്നുള്ള പാൻസി ഘരാര സെറ്റാണ് താരം അണിഞ്ഞിരിക്കുന്നത്. ഷിഫോൺ മെറ്റീരിയലിലാണ് ഇത് സ്റ്റൈൽ ചെയ്തിരിക്കുന്നത്. ഓറഞ്ച് നിറത്തിലുള്ള ഫ്ലോറൽ പ്രിന്റുകളാണ് ഔട്ട്ഫിറ്റിലാകെ കൊടുത്തിരിക്കുന്നത്. മഞ്ഞയാണ് നിങ്ങളുടെ വൈബ്, ക്യൂട്ട്, എപ്പോഴത്തേയും പോലെ പ്രെറ്റിയായിരിക്കുന്നു എന്നിങ്ങനെയാണ് ചിത്രത്തിനു താഴെ വന്നിട്ടുള്ള കമന്റുകൾ.
Read Moreമലയാളത്തിൽ അരങ്ങേറ്റം കുറിക്കാൻ പ്രീതി മുകുന്ദൻ: കാത്തിരിപ്പോടെ ആരാധകർ
പ്രശസ്ത തമിഴ് നായികാ താരം പ്രീതി മുകുന്ദൻ മലയാളത്തിലേക്ക്. സ്പൈർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ നിർമിച്ച് നവാഗതനായ ഫൈസൽ ഫസിലുദ്ദീൻ സംവിധാനം ചെയ്യുന്ന മേനേ പ്യാർ കിയ എന്ന ചിത്രത്തിൽ നായികയായി പ്രീതി മുകുന്ദൻ മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നു. സ്റ്റാർ എന്ന തമിഴ് ചിത്രത്തിലെ നായികാ വേഷത്തിലൂടെയും ആസൈ കൂടൈ എന്ന സൂപ്പർ ഹിറ്റ് മ്യൂസിക് വീഡിയോയിലെ പ്രകടനത്തിലൂടെയും ശ്രദ്ധ നേടിയ താരമാണ് പ്രീതി മുകുന്ദൻ. മികച്ച വിജയം നേടിയ മന്ദാകിനി എന്ന റൊമാന്റിക് കോമഡി ചിത്രത്തിന് ശേഷം സ്പൈർ പ്രൊഡക്ഷൻസ് നിർമിക്കുന്ന മേനേ പ്യാർ കിയ ഒരു റൊമാന്റിക് കോമഡി ത്രില്ലറാണ്. സംവിധായകനായ ഫൈസൽ ഫസിലുദീൻ, ബിൽകെഫ്സൽ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഛായാഗ്രഹണം- ഡോൺപോൾ പി, സംഗീതം-അജ്മൽ ഹസ്ബുള്ള, എഡിറ്റിംഗ്- കണ്ണൻ മോഹൻ, പിആർഒ- എ.എസ്. ദിനേശ്.
Read Moreഡബ്ല്യുസിസി ടാർഗറ്റ് ചെയ്യുന്നു: ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ ക്രെഡിറ്റ് ഡബ്ല്യുസിസിക്ക് എടുക്കാനാകില്ല; സർക്കാരാണ് കമ്മിറ്റി രൂപീകരിച്ചത്; ഭാഗ്യലക്ഷ്മി
അമ്മയുടെ നേതൃസ്ഥാനത്ത് മാറ്റം വരണം എന്ന് പറയുന്നത് പോലെ ഡബ്ല്യൂസിസിയിലും മാറ്റം വരണം. ഡബ്ല്യൂസിസി നായികമാർക്ക് വേണ്ടി മാത്രമാണോ. സിനിമാ രംഗത്ത് മറ്റ് പല മേഖലകളിലും ജോലി ചെയ്യുന്ന സ്ത്രീകളുണ്ട്. അവരെക്കുറിച്ചൊന്നും സംസാരിക്കുന്നില്ല. അവരോട് നിങ്ങളോടൊപ്പം ഞങ്ങളുണ്ട് എന്ന് പറയേണ്ടത് ഒരു വിഷയം പുറത്ത് വരുമ്പോഴല്ല. തുടക്കക്കാലത്ത് ഒരുപാട് തവണ ഡബ്ല്യുസിസിയോട് സിനിമയിലെ സ്ത്രീകളെയെല്ലാവരെയും വിളിച്ച് ജനറൽ ബോഡി പോലെ ഒന്ന് കൂടൂ എന്ന് ഞാൻ പറഞ്ഞു. പക്ഷെ ഡബ്ല്യുസിസിയുടെ പ്രവർത്തനങ്ങളിൽ എനിക്ക് നിരാശയാണുണ്ടായത്. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ ക്രെഡിറ്റ് ഡബ്ല്യുസിസിക്ക് എടുക്കാനാകില്ല. സർക്കാരാണ് കമ്മിറ്റി രൂപീകരിച്ചത്. ഡബ്ല്യുസിസി എന്നെ ടാർഗെറ്റ് ചെയ്യുന്നുണ്ട്. ചില ആളുകളെ വച്ച് കളിക്കുന്നുണ്ട്. അത് താൻ കാര്യമാക്കുന്നില്ല. -ഭാഗ്യലക്ഷ്മി
Read Moreഎന്റെ കുടുംബത്തിൽ കഴിയുന്നതിനേക്കാൾ കൂടുതൽ അദ്ദേഹത്തിന്റെ കൂടെ ഞാൻ സമയം ചെലവഴിച്ചു; തുറന്നുപറഞ്ഞ് ഷീല
നസീർ സാറിനൊപ്പം എത്രയോ പടങ്ങൾ, എത്രയോ വർഷം അഭിനയിച്ചു. ഒരുപക്ഷെ എന്റെ കുടുംബത്തിൽ കഴിയുന്നതിനേക്കാൾ കൂടുതൽ അദ്ദേഹത്തിന്റെ കൂടെ ഞാൻ സമയം ചെലവഴിച്ചു കാണും. വളരെ നല്ല മനുഷ്യനാണ് അദ്ദേഹം. ദാനധർമം ചെയ്യുന്നൊരു വ്യക്തിയാണ്. ആരു സഹായം ചോദിച്ചാലും ചെയ്ത് കൊടുക്കും. ആ സഹായത്തെക്കുറിച്ചൊന്നും നമ്മൾ അറിയില്ല. ഷൂട്ടിംഗ് ലൊക്കേഷനിൽ അദ്ദേഹം കൃത്യസമയത്ത് എത്തും. എത്ര വൈകിയാലും നിർമാതാക്കളോടോ സംവിധായകരോടോ മുഖം കറുപ്പിച്ച് ഒന്നും പറയില്ല. ഇന്നത്തെ പോലെ കാരവാനൊന്നുമല്ല. വെയിലത്ത് മണിക്കൂറുകളോളം ഇരിക്കും. എന്നാലും പരാതി പറയില്ല. നസീർ സാറിന്റെ എനിക്ക് ഇഷ്ടപ്പെട്ട സ്വഭാവം എന്നത് അദ്ദേഹം ആരോടും ദേഷ്യപ്പെടില്ല, എല്ലാവരോടും നന്നായി പെരുമാറും എന്നതാണ്.അനിഷ്ടത്തോടെ ഒരാളോട് പോലും സംസാരിച്ചിട്ടില്ല. -ഷീല
Read Moreലൈംഗിക അതിക്രമം നേരിട്ടുവെന്ന് പറഞ്ഞ് ഒരാള്‍ വരുമ്പോള്‍ സത്യാവസ്ഥ എന്താണെന്ന് പരിശോധിക്കാന്‍ തയാറാവണം: വിൻസി അലോഷ്യസ്
അഞ്ച് വര്‍ഷമായി സിനിമയില്‍ എത്തിയിട്ട്, തനിക്കുനേരേ ലൈംഗികാത്രികമങ്ങള്‍ ഉണ്ടായിട്ടില്ല. എന്നാല്‍ പറഞ്ഞ തുക തരാതെ പറ്റിക്കപ്പെട്ടിട്ടുണ്ട്. പ്രതിഫലത്തിന് കരാര്‍ പോലും പല സിനിമകളിലും ഉണ്ടായിട്ടില്ല. അഡ്വാന്‍സ് പോലും കിട്ടാതെ സിനിമ ഷൂട്ട് ചെയ്യേണ്ടി വന്നിട്ടുണ്ട്. ലൈംഗികാതിക്രമം പോലെ തന്നെ പ്രാധാന്യമുള്ളതാണ് തൊഴിലിടങ്ങളിലെ ലിംഗ സമത്വവും. അതിന് വേണ്ടി സര്‍ക്കാരുകളും സംഘടനകളും ഒന്നിച്ച് നില്‍ക്കേണ്ട സമയമാണിത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഇപ്പോള്‍ പുറത്തുവന്ന കാര്യങ്ങള്‍ ഞെട്ടിക്കുന്നതാണ്. ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് കേള്‍ക്കുന്നത്. ഞാനും എല്ലാവരെയും പോലെ എന്താണ് സത്യാവസ്ഥ എന്നറിയാന്‍ കാത്തിരിക്കുകയാണ്. ലൈംഗിക അതിക്രമം നേരിട്ടുവെന്ന് പറഞ്ഞ് ഒരാള്‍ വരുമ്പോള്‍ സത്യാവസ്ഥ എന്താണെന്ന് പരിശോധിക്കാന്‍ നമ്മള് തയാറാവണം. -വിൻസി അലോഷ്യസ്
Read Moreമമ്മൂക്ക വല്യേട്ടൻ, കുഞ്ഞിലേ മുതൽ മോഹൻലാൽ ഫാൻ: മീരാ ജാസ്മിൻ
മലയാളത്തിന്റെ പ്രിയതാരമാണ് മീരാ ജാസ്മിൻ. അന്യഭാഷാചിത്രങ്ങളിലും സജീവമായിരുന്ന താരം നടന്മാരായ മമ്മൂട്ടിയോടും മോഹൻലാലിനോടും ഉള്ള തന്റെ ഇഷ്ടത്തക്കുറിച്ച് പറഞ്ഞത് ശ്രദ്ധനേടുകയാണ്. മമ്മൂട്ടി തനിക്ക് വല്യേട്ടനെ പോലെ ആണെന്നും എന്നാൽ കുഞ്ഞിലെ മുതൽ മോഹൻലാൽ ഫാനാണ് താനെന്നും മീരാ ജാസ്മിൻ പറയുന്നു. അവർക്കൊപ്പം അഭിനയിക്കാൻ അവസരം ലഭിച്ചത് അവിശ്വസിനീയം ആയിരുന്നുവെന്നും മീര പറയുന്നു. പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിൽ ആയിരുന്നു നടിയുടെ പ്രതികരണം. ചെറുപ്പം മുതലെ ഞാനൊരു ലാലേട്ടൻ ഫാൻ ആയിരുന്നു. മമ്മൂക്കയോട് വല്യേട്ടൻ ഇമേജാണ്. ആ ഫീൽ ആണ് എനിക്ക്. അത് വേറൊരു വാത്സല്യം ആണ്. പത്ത്, പന്ത്രണ്ട് വയസിലൊക്കെ ലാലേട്ടൻ എന്റെ മനസിൽ ലൗവർ ആയിരുന്നു. അന്ന് അങ്ങനെ ഒക്കെ ചിന്തിക്കുമായിരുന്നു. അവർക്കൊപ്പം ഒരു സിനിമയിൽ അഭിനയിക്കാൻ അവസരം കിട്ടിയപ്പോൾ അവിശ്വസിനീയമായാണ് തോന്നിയത്- മീരാ ജാസ്മിൻ പറഞ്ഞു. ഇന്നത്തെ ചിന്താവിഷയം, രസതന്ത്രം തുടങ്ങിയ…
Read Moreപത്തും ഇരുപതും വർഷം മുന്നേ നടന്ന കാര്യങ്ങൾ ഇപ്പോഴല്ല മുന്നോട്ടുവന്നു പറയേണ്ടത്; പൊന്നമ്മ ബാബു
ഞങ്ങൾ എല്ലാവരും അതിജീവിതക്കൊപ്പം തന്നെയാണ്. ഈ ആരോപണ വിധേയരായവർ തെറ്റുകാരെന്ന് തെളിവു സഹിതം തെളിയിക്കണം. അന്ന് ഞങ്ങൾ തന്നെ അവരെ ചെരുപ്പൂരി അടിക്കും. എന്നാൽ കുറ്റാരോപിതരെ മനഃപൂർവം തകർക്കാൻ വേണ്ടി ഇല്ലാത്ത ആരോപണങ്ങൾ ഉണ്ടാക്കുകയാണെങ്കിൽ അതിനും ശിക്ഷ കൊടുക്കണം. മോശക്കാരാക്കി ചിത്രീകരിച്ചിട്ട് അവസാനം അവർ തെറ്റുകാരല്ലെന്ന് തെളിഞ്ഞാൽ അപ്പോഴേക്കും അവരുടെ കരിയർ വരെ നശിച്ചിട്ടുണ്ടാവും. പത്തും ഇരുപതും വർഷം മുന്നേ നടന്ന കാര്യങ്ങൾ ഇപ്പോഴല്ല മുന്നോട്ടുവന്നു പറയേണ്ടത്. അതെല്ലാം അപ്പോൾ മറുപടി കൊടുക്കണം. ഒരു പെണ്ണ് നോ എന്ന് പറയുന്നിടത്ത് അവിടെ എല്ലാം അവസാനിക്കും. മറ്റൊരു മേഖലയിലും അച്ഛനും അമ്മയെയും കൂടെ കൊണ്ടുവന്നു ജോലി ചെയ്യാൻ സാധിക്കില്ല. എന്നാൽ സിനിമയിൽ അതു സാധിക്കും. അത്രയും സുരക്ഷിതത്വം സിനിമാ മേഖലയിലൂടെ ലഭിക്കുന്നുണ്ട്. അതിനാൽ ഇനി സിനിമയിലേക്ക് വരുന്ന പെൺകുട്ടികൾ അച്ഛനും അമ്മക്കുമൊപ്പം മാത്രം അഭിനയിക്കാൻ എത്തുക -പൊന്നമ്മ ബാബു
Read More‘എന്റെ സിനിമയുടെ സെറ്റിലാണോ ഈ സംഭവം നടന്നതെന്ന്’ മോഹന്‍ലാൽ വിളിച്ചു ചോദിച്ചു: രാധിക ശരത്കുമാര്
ചെന്നൈ: കാരവാനുകളില്‍ രഹസ്യ ക്യാമറ വച്ച് നടിമാരുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തുന്നുവെന്ന് രാധിക ശരത്കുമാര് നടത്തിയ വെളിപ്പെടുത്തല്‍ എറെ ചർച്ചയായിരുന്നു. ഇപ്പോഴിതാ ഈ വാര്‍ത്തയ്ക്ക് പിന്നാലെ മോഹന്‍ലാല്‍ തന്നെ വിളിച്ച് വിവരങ്ങള്‍ തിരക്കിയെന്ന് പറഞ്ഞിരിക്കുകയാണ് രാധിക. ചെന്നൈയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെയായിരുന്നു താരത്തിന്റെ പ്രതികരണം. “മോഹന്‍ലാല്‍ സാര്‍ എന്നെ വിളിച്ച് ചോദിച്ചു, അയ്യോ ഇത് എന്റെ സെറ്റിലാണോ നടന്നത് എന്ന്. സാര്‍, ഞാന്‍ പേര് പറയാന്‍ താല്പര്യപ്പെടുന്നില്ലെന്ന് പറഞ്ഞു. നിങ്ങളുടേതോ അതോ മറ്റാരുടെയെങ്കിലുമോ സെറ്റ് എന്ന കാര്യം വെളിപ്പെടുത്താന്‍ താല്പര്യമില്ലെന്ന കാര്യം അദ്ദേഹത്തെ അറിയിച്ചു എന്ന്”, രാധിക മാധ്യമങ്ങളോട് പറഞ്ഞു. യുവനടിക്ക് നേരേ തമിഴ് സിനിമയിലെ ഉന്നതനായ താരം ലൈംഗികാതിക്രമം നടത്തിയെന്ന കാര്യവും വാർത്താ സമ്മേളനത്തിൽ രാധിക വെളിപ്പെടുത്തി. മദ്യപിച്ചെത്തിയ നടൻ യുവനടിക്ക് നേരേ അക്രമം നടത്തുകയായിരുന്നു. തന്റെ ഇടപെടൽ കാരണമാണ് നടിയെ രക്ഷിക്കാനായതെന്ന് രാധിക പറഞ്ഞു. ഇപ്പോൾ…
Read Moreനിറവയറുമായി ദീപിക; പരിഹാസങ്ങൾക്ക് മറുപടിയുമായി താരദമ്പതികളുടെ ഫോട്ടോഷൂട്ട്
ദീപിക പദുകോണും ഭര്‍ത്താവ് രണ്‍വീര്‍ സിംഗും തങ്ങളുടെ ആദ്യത്തെ കൺമണിക്കായുള്ള കാത്തിരിപ്പിലാണ്. ഇപ്പോഴിതാ താരദമ്പതികള്‍ തങ്ങളുടെ മെറ്റേണിറ്റി ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണ്. ദീപിക തന്റെ നിറവയര്‍ കാണിക്കുന്ന ഫോട്ടോകള്‍ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. ഇമോജികള്‍ വച്ചാണ് ഇരുവരും തങ്ങളുടെ ഫോട്ടോകള്‍ക്ക് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. നിരവധി ആരാധകരാണ് താര ദമ്പതികള്‍ക്ക് ആശംസയുമായി ഫോട്ടോയ്ക്ക് താഴെ കമന്റിടുന്നത്. നടി സറോഗസിയിലൂടെയാണ് അമ്മയാകാന്‍ പോകുന്നതെന്നും ബേബി ബംപ് എന്ന പേരില്‍ തലയിണ വച്ചാണ് വരുന്നതെന്നുമുള്ള വിമര്‍ശനങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഈ സമയങ്ങളിൽ ദീപികയുടെത് വ്യാജ ഗര്‍ഭം എന്ന രീതിയിലുള്ള കമന്റുകളാണ് വന്നത്. ഈ ആരോപണങ്ങൾക്കെല്ലാം മറുപടി നൽകുന്നതാണ് ദീപികയുടെ പുതിയ പോസ്റ്റ്. ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Read More