കാവ്യയുടെ ലക്ഷ്യ ബൊട്ടിക്കിന്റെ മോഡലായി എത്തിയ ആളുടെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. മോഡലായി എത്തിയത് മറ്റാരുമല്ല മീനാക്ഷി ദിലീപ് ആണ്. ഹാന്‍ഡ് എംബ്രോയ്ഡറി ചെയ്ത മെറൂണ്‍ കളര്‍ കുര്‍ത്തിയില്‍ മീനാക്ഷി അതീവ സുന്ദരിയാണ്. താരപുത്രി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രം വളരെ വേഗത്തിൽ വൈറലായി. അമ്മ മഞ്ജു വാര്യര്‍ ചിത്രത്തിന് ലൈക്ക് ചെയ്തിട്ടുണ്ട്. ലക്ഷ്യയുടെ ഇന്സ്റ്റപേജിലും ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഒപ്പം കാവ്യമാധവന് തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായും മീനൂട്ടിയുടെ ഫോട്ടോ ഷെയർ ചെയ്തു. സെലിബ്രിറ്റി ഫാഷന്‍ ഫോട്ടോഗ്രാഫറായ റെജി ഭാസ്കറാണ് ഈ ഫോട്ടോകള്‍ പകര്‍ത്തിയിരിക്കുന്നത്. മേക്കപ്പ് ആര്‍ട്ടിസ്റ്റായ ഉണ്ണി പി. എസ്. ആണ് മീനാക്ഷിയെ ഇത്രയും സുന്ദരിയായി ഒരുക്കിയത്.
Read MoreCategory: Movies
‘രൺബീർ കപൂർ ഒരു സ്ത്രീലമ്പടൻ’; പ്രസ്താവനയിൽ ഉറച്ച് കങ്കണ റണൗത്
നടൻ രൺബീർ കപൂറിനെ സ്ത്രീലമ്പടൻ എന്ന് വിളിച്ചതില്‍ ഒരു ഖേദവും ഇല്ലെന്ന് നടിയും ബിജെപി എംപിയുമായ കങ്കണ റണൗട്ട്. ഇന്ത്യ ടിവി ഷോ ആയ ‘ആപ് കി അദാലത്തിന്റെ’ ഒരു എപ്പിസോഡ് പ്രൊമോയിലാണ് രൺബീർ അടക്കം ബോളിവുഡ് താരങ്ങളെ പരിഹസിച്ചെന്ന ആരോപണത്തിൽ കങ്കണ പ്രതികരിച്ചത്. 2020ൽ, കങ്കണ ഒരു ട്വീറ്റിലൂടെ രൺബീറിനെയും നടി ദീപിക പദുക്കോണിനെയും കടന്നാക്രമിച്ചിരുന്നു. കങ്കണ രണ്‍ബീറിനെ ‘സ്കേര്‍ട്ട് ചെയ്സര്‍’ എന്ന് വിളിക്കുകയും ദീപികയെ സ്വയം പ്രഖ്യാപിത മാനസികരോഗി’ എന്ന് മുദ്രകുത്തുകയും ചെയ്തിരുന്നു. ഈ ട്വീറ്റില്‍ ഖേദമുണ്ടോ എന്നാണ് ആപ് കി അദാലത്തില്‍ കങ്കണയോട് ചോദ്യം വന്നത്. എന്നാല്‍ ആ ചോദ്യത്തെ അവന് സ്വാമി വിവേകാനന്ദന് ഒന്നും അല്ലല്ലോ എന്ന് പറഞ്ഞ് ചിരിച്ച് തള്ളുകയാണ് കങ്കണ. ‘രൺബീർ കപൂർ ഒരു സീരിയൽ സ്ത്രീലമ്പടനാണ് ( skirt chaser ), പക്ഷേ അവനെ ബലാത്സംഗം ചെയ്യുന്നവന് എന്ന്…
Read Moreസാരിയിൽ ഗ്ലാമറസായി മഡോണ; ചിത്രങ്ങൾ വൈറൽ
പ്രേമം എന്ന ചിത്രത്തിലൂടെ മലയാളികളുടെയും ഒപ്പം തമിഴകത്തിന്റെയും പ്രിയങ്കരിയായി മാറിയ നടിയാണ് മഡോണ സെബാസ്റ്റ്യൻ. സോഷ്യൽ മീഡിയയിൽ സജീവമായ മഡോണ ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വീഡിയോകളുമൊക്കെ പങ്കുവയ്ക്കാറുണ്ട്. തന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. ഗ്രേ നിറത്തിലുള്ള സാറ്റിൻ ഔട്ട്ഫിറ്റ് അണിഞ്ഞ ഗ്ലാമറസ് ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്.ക്യൂട്ട്, ബ്യൂട്ടിഫുൾ, സ്റ്റണിംഗ് എന്നിങ്ങനെയാണ് ആരാധകർ ചിത്രത്തിന് കമന്റ് ചെയ്തിരിക്കുന്നത്.
Read Moreമലയാള സിനിമയില്‍ നിന്ന് കയ്പേറിയ അനുഭവങ്ങളുണ്ടായിട്ടുണ്ട്; സുപർണ
ഹേമ കമ്മിറ്റിയിൽ പറയുന്ന കാര്യങ്ങൾ പുതിയ വിഷയങ്ങളല്ല. മലയാള സിനിമാ മേഖലയിൽ നിന്നുണ്ടായ ദുരനുഭവങ്ങൾ മൂലമാണ് എനിക്ക് സിനിമ ഉപേക്ഷിക്കേണ്ടി വന്നത്. മലയാള സിനിമയില്‍ നിന്ന് ഉള്‍പ്പെടെ കയ്പേറിയ അനുഭവങ്ങളുണ്ടായിട്ടുണ്ട്. എനിക്ക് പലതരത്തിലുള്ള സമ്മര്‍ദങ്ങളാണ് ഉണ്ടായിട്ടുള്ളത്. പക്ഷേ എനിക്ക് അത്തരം സമ്മര്‍ദങ്ങള്‍ക്ക് നിന്നു കൊടുക്കാൻ താത്പര്യമില്ലാത്തിനാൽ സിനിമാ അഭിനയം ഉപേക്ഷിക്കേണ്ടി വന്നു. കാസ്റ്റിംഗ് കൗച്ച് പോലുള്ള പ്രശ്നങ്ങൾ ഇത് ആദ്യമായല്ല സിനിമയിൽ ഉണ്ടാവുന്നത്. ഇതിനു മുന്‍പും ഈ പ്രശ്നങ്ങൾ സിനിമാ മേഖലയിൽ നടക്കുന്നുണ്ട്. പേര് വെളിപ്പെടുത്തി മുന്നോട്ട് വന്ന നടിമാരുടെ ധൈര്യത്തെ അഭിനന്ദിക്കുന്നു. -സുപർണ
Read Moreലഹരിക്കെതിരെ ബോധവത്കരണവുമായി ശ്രീപത്മനാഭസ്വാതി സംഗമം
ജഗതി തിരുവാതിര പ്രോഡക്ഷൻസിന്റെ ബാനറിൽ സുശീലകുമാരി കെ. ജഗതി നിർമിച്ച് രചനയും ഗാനരചനയും സംവിധാനവും നിർവഹിച്ച ഭക്തിസാന്ദ്രവും ലഹരിക്കെതിരെ ബോധവത്കരണവും നൽകുന്ന ഹ്രസ്വചിത്രമാണ് ശ്രീപത്മനാഭ സ്വാതി സംഗമം. സ്ത്രീകൾക്കും കുട്ടികൾക്കും സമൂഹത്തിൽ സ്വൈരജീവിതം നയിക്കാൻ നന്മ മാർഗം ചൂണ്ടിക്കാണിക്കുന്ന ചിത്രം കൂടിയാണിത്. മധു, കാര്യവട്ടം ശ്രീകണ്ഠൻ നായർ, ജയകൃഷ്ണൻ, നീതു സച്ചിൻ, കാർത്തിക് സച്ചിൻ, അഖിൽ എസ്. നായർ, ഗീതാ എസ്.നായർ, രേവതി (എസ്കെജെ ), ഡോ . ചാന്ദിനി, ഡോ. അനിത ഹരി, ബാലചന്ദ്രൻ, ഷീല, അനന്തൻ മൈനാഗപ്പള്ളി, സജു വൈദ്യർ, ഗോപകുമാർ, സുശീലകുമാരി, ഗോപകുമാർ, ബാബു, അനിൽ,അനിൽ എസ്. നായർ, മനോജ്, റാംസി വാരിയർ, സതീശൻ തുടങ്ങിയവരാണ് പ്രധാന താരങ്ങൾ. ചിത്രത്തിന്റെ പ്രകാശന കർമം തിരുവനന്തപുരം തമ്പാനൂർ ലെനിൻ സിനിമാസിൽ ഗൗരി പാർവതി ഭായി നിർവഹിച്ചു . കവി കാര്യവട്ടം ശ്രീകണ്ഠൻ നായർ ഉൾപ്പെടെയുള്ള…
Read Moreഅത്ര എളുപ്പായിരുന്നില്ല അവരുടെ യാത്ര: ഡബ്ല്യുസിസിയിലെ എന്റെ കൂട്ടുകാര്‍ക്ക് ആദരം; സാമന്ത
ഡബ്ല്യുസിസിയെ അഭിനന്ദിച്ച് തെന്നിന്ത്യന്‍ താരം സമാന്ത റൂത്ത് പ്രഭു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നശേഷം മലയാള ചലച്ചിത്രമേഖലയിലുണ്ടായ പൊട്ടിത്തെറിയുടെ പശ്ചാത്തലത്തിലാണ് സാമന്തയുടെ പ്രതികരണം. സുരക്ഷിതവും ആദരവു ലഭിക്കുന്നതുമായ ഒരു തൊഴിലിടം എന്നത് ഏറ്റവും അടിസ്ഥാനപരമായ കാര്യമാണെന്ന് സമാന്ത കുറിച്ചു. അതിനായി ഡബ്ല്യുസിസി എടുത്ത പരിശ്രമങ്ങള്‍ വൃഥാവിലായില്ലെന്നും അവരുടെ പ്രവര്‍ത്തനങ്ങളോട് കടപ്പെട്ടിരിക്കുന്നുവെന്നും സമാന്ത പ്രതികരിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഞാന്‍ കേരളത്തിലെ ഡബ്ല്യുസിസിയുടെ അതിഗംഭീര പ്രവര്‍ത്തനങ്ങള്‍ പിന്തുടരുന്നുണ്ട്. അത്ര എളുപ്പായിരുന്നില്ല അവരുടെ യാത്ര. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ വെളിച്ചത്തു വരുന്നത് കാണുമ്പോള്‍ ഡബ്ല്യുസിസിയോട് നന്ദിയോടെ കടപ്പെട്ടിരിക്കുന്നു. സൃരക്ഷിതവും ആദരവു ലഭിക്കുന്നതുമായ ഒരു തൊഴിലിടം എന്നത് അടിസ്ഥാനപരമായി ആര്‍ക്കും ലഭിക്കേണ്ടതാണ്. പക്ഷേ അതിനുപോലും വലിയ സംഘര്‍ഷങ്ങള്‍ വേണ്ടിവരുന്നു. എന്തായാലും അവരുടെ പരിശ്രമങ്ങള്‍ വൃഥാവിലായില്ല. അനിവാര്യമായ മാറ്റത്തിന്റെ തുടക്കമാകട്ടെ ഇതെന്നു പ്രതീക്ഷിക്കുന്നു. ഡബ്ല്യുസിസിയിലെ എന്റെ കൂട്ടുകാര്‍ക്കും സഹോദരിമാര്‍ക്കും സ്നേഹം…
Read Moreഇത്രയും ജാഡ എന്തിനാണ്? അടുത്ത ജയ ബച്ചനാണ്; പാപ്പരാസികളിൽ നിന്നും രക്ഷപ്പെട്ട കാജോളിനെതിരെ ട്രോളന്മാർ
പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് കാജോള്‍. ഒരു കാലത്ത് സൂപ്പര്‍ഹിറ്റ് സിനിമകളില്‍ നായികയായി നിറഞ്ഞുനിന്ന കജോൾ നടന് അജയ് ദേവ്ഗണുമായിട്ടുള്ള വിവാഹത്തോടെയാണ് അഭിനയത്തില്‍നിന്ന് ഇടവേള എടുക്കുന്നത്. പിന്നാലെ രണ്ടു മക്കളുടെ അമ്മ കൂടിയായി. അങ്ങനെ വീട്ടിലെ ഉത്തരവാദിത്തങ്ങളുമായി ജീവിക്കുമ്പോഴും ഇടയ്ക്കിടെ അഭിനയത്തിലേക്കു മടങ്ങി വന്നിരുന്നു. ഇടയ്ക്ക് പൊതുവേദികളിലും സെലിബ്രിറ്റി പാര്‍ട്ടികളിലുമൊക്കെ കാജോള്‍ സജീവ സാന്നിധ്യമാണ്. ഏറ്റവും പുതിയതായി പാപ്പരാസികളുടെ കാമറയ്ക്ക് മുന്നില്‍നിന്ന് ഓടി രക്ഷപ്പെടുന്ന നടിയുടെ വീഡിയോയാണ് വൈറലാവുന്നത്. കഴിഞ്ഞ ദിവസം ഒരു സലൂണിലേക്കു കാറില്‍ വന്നിറങ്ങുന്ന കാജോളാണ് വീഡിയോയിലുള്ളത്. കാമറയുമായി ആളുകള്‍ നില്‍ക്കുന്നത് കണ്ടതോടെ അവരെ ഗൗനിക്കാതെ അകത്തേക്കു കയറി പോവുകയാണ്. ലിഫ്റ്റിനു കാത്തു നിന്നെങ്കിലും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യം വന്നതോടെ നടി സ്റ്റെയര്‍കേസിലൂടെ നടന്നുപോവുകയുമാണ് ചെയ്തത്. ഇതോടെ നടി അഹങ്കാരിയാണെന്നും ജാഡ കാണിച്ചെന്നുമൊക്കെ പറഞ്ഞ് നിരവധി കമന്റുകളും വന്നു. എന്തിനാണ് ഇത്തരത്തിലുള്ള മനോഭാവം കാണിക്കുന്നതെന്നാണ്…
Read Moreഎന്റെ കരിയർ അവർ ഇല്ലാതാക്കി, അന്ന് ആരും എന്നെ പിന്തുണച്ചില്ല; ഷക്കീല
മലയാള സിനിമാ രംഗത്ത് എന്റെ സിനിമകൾക്കെതിരേയും ഗൂഡ നീക്കങ്ങൾ നടന്നിട്ടുണ്ട്. എന്റെ സിനിമകൾക്ക് സെൻസർ കൊടുത്തില്ല, എന്നെ ബാൻ ചെയ്യാൻ ആലോചിച്ചു. എന്നെക്കുറിച്ച് ഒരു മുസ്ലിം മന്ത്രിയോട് പോയി സംസാരിച്ചു. അമ്മ അസോസിയേഷനാണ് അങ്ങനെ ചെയ്തത്. ഒരു നടനിൽ നിന്നാണ് ഞാൻ ഇക്കാര്യങ്ങൾ അറിഞ്ഞത്. ആ നടൻ അന്തരിച്ചു. തിയറ്ററുകൾ കല്യാണ മണ്ഡപങ്ങൾ ആയിരുന്ന കാലത്താണ് എന്റെ സിനിമകൾ സിനിമാ മേഖലയ്ക്ക് താങ്ങായത്. എന്നാൽ ആണധികാരം ഉപയോഗിച്ച് എന്റെ കരിയർ അവർ ഇല്ലാതാക്കി. 2001ൽ തന്നെ ഇക്കാര്യങ്ങൾ ഞാൻ തുറന്നു പറഞ്ഞതാണ്. അന്ന് ആരും എന്നെ പിന്തുണച്ചില്ല. അതേസമയം ഇപ്പോൾ വരുന്ന തുറന്ന് പറച്ചിലുകൾ കാരണം മലയാള സിനിമാ രംഗത്തെ മാത്രം മോശമായി കാണേണ്ടതില്ലെന്നും ഷക്കീല പറയുന്നു. ഇതൊരു പാൻ ഇന്ത്യൻ പ്രശ്നമാണ്. തമിഴിൽ കാസ്റ്റിംഗ് കൗച്ച് മലയാളത്തേക്കാൾ കൂടുതലാണ്. തമിഴിനേക്കാൾ കൂടുതൽ തെലുങ്ക് സിനിമാ രംഗത്ത്…
Read Moreകിടിലം ലുക്കിൽ ഹണി റോസ്; ചിത്രങ്ങളേറ്റെടുത്ത് ആരാധകർ
തെന്നിന്ത്യയിലെ തന്നെ തിരക്കേറിയ താരങ്ങളിൽ ഒരാളാണ് ഹണി റോസ്. കേരളത്തിലെ ഉദ്ഘാടനങ്ങളുടെ ബ്രാൻഡ് അംബാസിഡർ എന്നാണ് ഹണി റോസ് അറിയപ്പെടുന്നത്. ഗ്ലാമറസ് ഔട്ട്ഫിറ്റിലൂടെയാണ് താരം മിക്കപ്പോഴും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുള്ളത്. ബോഡി ഷെയ്മിംഗ് ഉൾപ്പടെ നടിക്കെതിരേ ട്രോളുകളും സജീവമാണ്. പക്ഷേ തനിക്കെതിരേ വരുന്ന ട്രോളുകൾ ഹണി ആസ്വദിക്കാറുണ്ടെന്നുള്ളത് സോഷ്യൽ മീഡിയയിലൂടെ താര പങ്കിടുന്ന ചിത്രങ്ങളിൽ നിന്ന് വ്യക്തമാണ്. ഇപ്പോഴിതാ തന്റെ പുതിയ ചിത്രങ്ങൾ പങ്കിട്ടിരിക്കുകയാണ് ഹണി. പിങ്ക് ലെഹംഗയിൽ അതിസുന്ദരിയായിട്ടാണ് താരം ചിത്രങ്ങളിൽ തിളങ്ങുന്നത്. തലയിൽ പിങ്ക് റോസാപ്പൂവും ആന്റിക് ആഭരണങ്ങളും താരം ധരിച്ചിട്ടുണ്ട്. ഹെവി വർക്ക് ബ്ലൗസും ബ്രോക്കേഡ് പാവാടയുമാണ് താരം അണിഞ്ഞിരിക്കുന്നത്. അൽപ്പം ഗ്ലാമർ ലുക്കിലാണ് താരം ചിത്രങ്ങളിൽ തിളങ്ങുന്നത്.
Read Moreമഞ്ജു ഒരിക്കലും ഡബ്ല്യുസിസിയെ തള്ളിപ്പറഞ്ഞിട്ടില്ല; സജിത മഠത്തിൽ
കൂടെ ഒരുപാട് പേരുണ്ട്. പക്ഷെ ചിലപ്പോൾ ചിലർക്ക് ആക്ടീവാകാൻ പറ്റണമെന്നില്ല. എനിക്ക് എന്റെ ജീവിതത്തിലെയോ കരിയറിലെയോ പ്രശ്നങ്ങൾ കാരണം ആക്ടീവ് ആകണമെന്നില്ല. അതിനർഥം ഞാൻ അവിടെ ഇല്ലെന്നല്ല. അതിനു പകരം വേറൊരാൾ ആക്ടീവ് ആയിരിക്കും. ഇങ്ങനെയാണ് അതുപോയിക്കൊണ്ടിരിക്കുന്നത്. മഞ്ജു അവിടെയുണ്ട്. പക്ഷെ തിരക്കിനിടയിൽ അവർക്കത് പറ്റിക്കോളണമെന്നില്ല. പക്ഷെ അവർ ഒരിക്കലും ഡബ്ല്യുസിസിയെ തള്ളിപ്പറഞ്ഞതായി എനിക്കു തോന്നിയിട്ടില്ല. തിരിച്ച് ഡബ്ല്യുസിസിയും തള്ളിപ്പറഞ്ഞിട്ടില്ല. ഞങ്ങൾ പരസ്പരം കൈ പിടിക്കേണ്ട സ്ഥലത്തൊക്കെ കൈ പിടിച്ചിട്ടുണ്ട്. ഒന്നിച്ചുനിന്നിട്ടുണ്ട്. അങ്ങനെയാണ് അതുവേണ്ടത്. -സജിത മഠത്തിൽ
Read More