പ്രശസ്ത ചലച്ചിത്ര സംവിധായകൻ എം. മോഹൻ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 76 വയസായിരുന്നു. ‘പക്ഷേ, ശാലിനി എന്റെ കൂട്ടുകാരി, ഇടവേള, വിട പറയും മുമ്പ്, അങ്ങനെ ഒരു അവധിക്കാലത്ത്, രണ്ട് പെൺകുട്ടികൾ’ തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് മോഹന്‍. ‘അങ്ങനെ ഒരു അവധിക്കാലത്ത്, മുഖം, ശ്രുതി, ആലോലം, വിടപറയും മുമ്പേ’ എന്നീ അഞ്ച് സിനിമകൾക്ക് തിരക്കഥയും എഴുതിയിട്ടുണ്ട്. പി. വേണുവിന്റെ സഹായി എന്ന നിലക്കാണ് ഇരിങ്ങാലക്കുട സ്വദേശിയായ മോഹൻ സിനിമയിൽ തുടക്കം കുറിച്ചത്. പിന്നീട് ജോൺ പോളുമായുള്ള പ്രവർത്തനം അദ്ദേഹത്തെ കലാപരമായും സാമ്പത്തികമായും മികവാർന്ന ചിത്രങ്ങളുടെ സംവിധായകനാക്കി. മലയാളത്തിലെ ഗന്ധർവനായ പത്മരാജനോടൊത്തു ‘ഇടവേള , ശാലിനി എന്റെ കൂട്ടുകാരി’ പോലുള്ള സിനികളിൽ ഒന്നിച്ചു പ്രവർത്തിക്കാൻ അദ്ദേഹത്തിനായി. മലയാള സിനിമയിലെ സുവർണകാലമായ എണ്‍പതുകളിലെ മുൻനിര സംവിധായകനായി അദ്ദേഹത്തെ കണക്കാക്കുന്നു. തന്റെ ‘രണ്ടുപെൺകുട്ടികൾ’ എന്ന സിനിമയിലെ…
Read MoreCategory: Movies
നയൻസിന് ഇത്രയും ആസ്തിയോ! ഞെട്ടി ആരാധകർ
തെന്നിന്ത്യൻ സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തി ലേഡി സൂപ്പർ സ്റ്റാറായി ഉയർന്നുവന്ന നടിയാണ് നയൻതാര. മലയാളത്തിലൂടെ വന്ന് അന്യഭാഷകളിലേക്കും ചേക്കേറിയ നടിയാണ് നയൻതാര. 20 വർഷത്തെ കഠിനാധ്വാനമാണ് തിരുവല്ലക്കാരിയായ ഡയാന കുര്യനെ ഇന്ന് കാണുന്ന നയൻതാരയാക്കി മാറ്റിയത്. മുപ്പത്തിയൊമ്പതുകാരിയായ നയൻസാണ് ഇന്ന് തെന്നിന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായിക. ഇതുവരെ ഏകദേശം എൺപതോളം സിനിമകളിൽ അഭിനയിച്ചുകഴിഞ്ഞു. സംവിധായകനും തിരക്കഥാകൃത്തും ഗാനരചയിതാവുമെല്ലാമായ വിഘ്നേഷ് ശിവനും മക്കളായ ഉയിരും ഉലകവുമാണ് ഇപ്പോൾ താരത്തിന്റെ ലോകം. 20 വർഷം കൊണ്ട് കോടികളുടെ സ്വത്തുകളാണ് നയൻതാര അഭിനയത്തിലൂടെയും പരസ്യത്തിലൂടെയും വിവിധ ബിസിനസിലൂടെയുമായി സമ്പാദിച്ചത്. റിപ്പോർട്ടുകൾ പ്രകാരം നയൻതാരയുടെ ഏറ്റവും വിലപിടിപ്പുള്ള സ്വത്തുക്കളിൽ ഒന്ന് 100 കോടി രൂപ വിലയുള്ള ആഡംബര വീടാണ്. ഇത് നടിയുടെ നാല് ആഡംബര വീടുകളിൽ ഒന്ന് മാത്രമാണ്. തമിഴ്നാട് മുതൽ മുംബൈ വരെ വ്യാപിച്ചുകിടക്കുന്നതാണ് നയൻതാരയുടെ…
Read Moreകിടിലൻ കീർത്തി; ആരാധകരുടെ മനം കവർന്ന് ചിത്രങ്ങൾ
തെന്നിന്ത്യന്‍ തിളങ്ങി നില്ക്കുന്ന താരമായ കീര്‍ത്തി സുരേഷ് ഫാഷന്‍ സെന്‍സിലും ആരാധകരുടെ മനം കവരാറുണ്ട്. തുടക്കം മലയാള സിനിമയിലാണെങ്കിലും കീര്‍ത്തി പിന്നീട് തിളങ്ങിയത് തമിഴിലാണ്. ഇന്ന് തെന്നിന്ത്യന്‍ സിനിമയില്‍ സജീവമായ താരം വിവിധ ഭാഷകളില്‍ അഭിനയിച്ച് പാന്‍ ഇന്ത്യന്‍ സ്റ്റാറാകാനുള്ള ഒരുക്കത്തിലാണ്. തെന്നിന്ത്യയിലെ വൻ പ്രതിഫലം വാങ്ങുന്ന താരങ്ങളിലൊരാള്‍ കൂടിയാണ് താരം. ബോളിവുഡിലും അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് കീർത്തി. വരുണ്‍ ധവാൻ നായകനാവുന്ന ‘ബേബി ജോണ്‍’ എന്ന ചിത്രത്തിലൂടെയാണ് കീർത്തി ബി ടൗണിലേക്ക് എത്തുന്നത്. കീർത്തിയുടെ ഫാഷൻ സെൻസും എപ്പോഴും ശ്രദ്ധിക്കപ്പെടാറുണ്ട്. ഏതു ഔട്ട്ഫിറ്റിലും കീർത്തി സ്റ്റൈലിഷാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കിടാറുള്ള ചിത്രങ്ങള്‍ എപ്പോഴും ഫാഷൻ പ്രേമികള്‍ ഏറ്റെടുത്തിട്ടുണ്ട്. ഇപ്പോഴിതാ സാരിയില്‍ അതിസുന്ദരിയായ സ്റ്റൈലിഷ് ചിത്രങ്ങള്‍ പങ്കിട്ടിരികയാണ് താരം. ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.
Read Moreസുകന്യയുടെ നീലിയാണ് നീലി, നടിയെന്ന രീതിയിൽ സുകന്യ പെർഫെക്ടാണ്; പ്രകാശ് പോൾ
പലരും നീലിയായി അഭിനയിച്ചെങ്കിലും കടമറ്റത്ത് കത്തനാർ എന്ന സീരിയലിലെ സുകന്യയുടെ നീലിയാണ് കൃത്യമായ നീലി. സുകന്യ എന്ന നടിയെ അംഗീകരിക്കാതിരിക്കാൻ പറ്റില്ല. വ്യക്തി എന്ന നിലയിൽ സുകന്യയെ എനിക്ക് അത്ര ഇഷ്ടവുമല്ല. അവർ ഒരു നല്ല വ്യക്തിയല്ല. പക്ഷെ നല്ല നടിയാണ്. എനിക്ക് അങ്ങനെ തോന്നി,അത്രേ ഉള്ളൂ, അല്ലാതെ പ്രത്യേകം ഒരു കാരണം വച്ച് പറഞ്ഞതല്ല. എന്റെ തോന്നൽ അതാണ്. അങ്ങനെ പറഞ്ഞുവെന്നേ ഉള്ളൂ. വേണമെങ്കിൽ ഞാൻ ഒന്ന് തിരുത്തി പറയാം. സുകന്യയെന്ന് പറയുന്ന വ്യക്തിയെക്കാൾ എനിക്കിഷ്ടം സുകന്യയെന്ന നടിയെയാണ്. നടിയെന്ന രീതിയിൽ പെർഫെക്ടുമായിരുന്നു. അധികം ആരോടും സംസാരിക്കാറില്ല. എന്നോടൊന്നും സുകന്യ സംസാരിച്ചിട്ടേയില്ല. സീനിൽ പറയുന്ന ഡയലോഗ് അല്ലാതെ മറ്റൊന്നും ഞാനും സുകന്യയോട് സംസാരിച്ചിട്ടില്ല. പ്രൊഫഷണൽ ബന്ധം മാത്രമേ ഞങ്ങൾ തമ്മിൽ ഉള്ളൂ. -പ്രകാശ് പോൾ
Read More‘ആ രാത്രി ഒരിക്കലും തിരിച്ചുവരാതെ ഇറങ്ങിപ്പോയ ഇരുപതുകാരി’: റി റിലീസിംഗിന് ‘പാലേരി മാണിക്യം’; ഫോർ കെ ട്രെയിലറെത്തി
രഞ്ജിത്ത് സംവിധാനം ചെയ്ത് മമ്മൂട്ടി ത്രിബിൾ റോളിൽ അഭിനയിച്ച് ഗംഭീരമാക്കിയ ചിത്രം “പാലേരി മാണിക്യം” വീണ്ടും പ്രദർശനത്തിനൊരുങ്ങുന്നു. സിനിമയുടെ ഏറ്റവും പുതിയ ശബ്ദസാങ്കേതിക മികവോടെ 4കെ അറ്റ്മോസ് പതിപ്പിന്റെ ഒഫീഷ്യൽ ട്രെയിലർ റിലിസായി. മഹാ സുബൈർ, എ. വി. അനൂപ് എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രം മൂന്നാം തവണയാണ് തിയറ്ററിലെത്തിക്കുന്നത്. 2009-ൽ സംസ്ഥാന അവാർഡുകൾ വാരിക്കൂട്ടിയ ചിത്രമാണിത്. മമ്മൂട്ടിയുടെ അതുല്യ പ്രകടനം കാണാൻ ആരാധകർ ഇത്തവണയും തിയറ്ററുകളിലേക്കെത്തുമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ. സംഭാഷണ ശൈലിയിലും ശരീര ചലനങ്ങളിലും അടിമുടി വ്യത്യസ്തത നിറഞ്ഞ കഥാപാത്രങ്ങളായി മമ്മൂട്ടി നിറഞ്ഞാടി.ആ വർഷത്തെ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും മമ്മൂട്ടിയെ തേടിയെത്തി. മികച്ച നടിക്കുള്ള അവാർഡ് ശ്വേത മേനോനും കരസ്ഥമാക്കി. അത്ഭുതപ്പെടുത്തുന്ന പുത്തൻ ദൃശ്യ-ശബ്ദ ഭംഗിയിൽ ”പാലേരിമാണിക്യം “ഉടൻ പ്രദർശനത്തിനെത്തും. മൈഥിലി, ശ്രീനിവാസൻ, സിദ്ദിഖ്, സുരേഷ് കൃഷ്ണ, മുഹമ്മദ് മുസ്തഫ, ശശി…
Read Moreകരയിലേക്കു വിശുന്ന നാലാം കാറ്റിന്റെ പിന്നിൽ ഒളിഞ്ഞ് കിടക്കുന്ന നിഗൂഡത: എരിയുന്ന കനൽ പോലെ പ്രതികാരം; കടൽ സംഘർഷത്തിന്റെ മുഹൂർത്തങ്ങളുമായി കൊണ്ടൽ ടീസർ
മാനുവലിനെ കണ്ടില്ലാ… എന്ന ചോദ്യവുമായിട്ടാണ് കൊണ്ടൽ എന്ന ചിത്രത്തിന്റെ ടീസർ ആരംഭിക്കുന്നത്. ‘ഹും… അവൻ പണിക്കെന്നും പറഞ്ഞു പോയിട്ടുണ്ട്. ഗൾഫിലിരുന്ന് അന്തസായിട്ടു കുടുംബം നോക്കിക്കൊണ്ടിരുന്ന ചെറുക്കനാ. ഇപ്പോം കള്ളും കുടിച്ച് കണ്ടടം നെരങ്ങി നടക്കാ… അവരൊക്കെ കിട്ടാനും കുത്താനും മടിക്കാത്ത ഗുണ്ടകളാ. ഞങ്ങൾക്ക് അവമ്മാരെ പേടിയാണ്. നീയും ഇതിന്റെ പുറകേ പോകാൻ നിക്കണ്ട. അവനെന്തോ സംശയമുണ്ട്’. കൊണ്ടലിലെ വിവിധ മുഹൂർത്തങ്ങളിലെ ഏതാനും ഭാഗങ്ങളാണിത്. ടീസറിലുടനീളം ആക്ഷൻ രംഗങ്ങളും കാണാൻ കഴിയും. ഉദ്വേഗത്തിന്റെ മുഹൂർത്തങ്ങൾ ഉടനീളം നിലനിർത്തിയുള്ള ഈ ടീസർ ചിത്രത്തിന്റെ മൊത്തം ജോണറിനെത്തന്നെയാണ് ചൂണ്ടിക്കാട്ടുന്നത്. വീക്കെന്റ് ബ്ലോഗ് ബസ്റ്ററിന്റെ ബാനറിൽ സോഫിയാ പോൾ നിർമിച്ച് നവാഗതനായ അജിത് മാമ്പള്ളി സംവിധാനം ചെയ്യുന്ന കൊണ്ടൽ എന്ന ചിത്രം സെപ്റ്റംബർ പതിമൂന്നിന് പ്രദർശനത്തിന് എത്തുന്നു. അതിന്റെ മുന്നോടിയായാണ് പുതിയ ടീസർ പുറത്തു വിട്ടിരിക്കുന്നത്. കടൽ മക്കളുടേതാണ് കൊണ്ടൽ എന്ന വാക്ക്.…
Read Moreചിരിയും ചിന്തയും കോർത്തിണക്കിയ ഓണ സമ്മാനം; തീയറ്ററുകൾ അടക്കി വാഴാൻ ഓഗസ്റ്റ് മുപ്പതിന് സൈജു കുറുപ്പിന്റെ ഭരതനാട്യമെത്തുന്നു
സൈജു കുറുപ്പിനെ നായകനാക്കി നവാഗതനായ കൃഷ്ണദാസ് മുരളി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് ഭരതനാട്യം. സൈജു കുറുപ്പ് ആദ്യമായി നിർമാണ രംഗത്തെത്തുന്ന എച്ച്ബി നിലയിൽ ഏറെ ശ്രദ്ധ നേടിയ ചിത്രത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി. സെപ്റ്റംബർ മുപ്പതിന് ചിത്രം പ്രദർശനത്തിനെത്തും. ഏറെ ശ്രദ്ധേയമായ ഒരു പിടി ചിത്രങ്ങൾ നിർമിച്ചു പോരുന്ന തോമസ് തിരുവല്ലാ ഫിലിംസും സൈജു കുറുപ്പ് എന്റർടൈൻമെന്റിന്റെ ബാനറിൽ ലിനിമറിയം ഡേവിഡ്, അനുപമാ നമ്പ്യാർ എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്. നാട്ടിൻപുറങ്ങളുടെ പശ്ചാത്തലത്തിൽ ഏറെ ബന്ധുബലമുള്ള ഒരു തറവാടിനെ പ്രധാനമായും കേന്ദ്രീകരിച്ചു കൊണ്ടാണ് ചിത്രത്തിന്റെ കഥാവികസനം. ആ തറവാട്ടിലെ സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു ചെറുപ്പക്കാരന്റെ ജീവിതത്തിൽ അപ്രതീക്ഷിതമായി വന്നുചേരുന്ന നിരവധി സംഭവങ്ങളും ചിത്രത്തിന് വഴിഞ്ഞിരിവുകൾ സമ്മാനിക്കുന്നു. ചിരിയും ചിന്തയും നൽകുന്ന നിരവധി മുഹൂർത്തങ്ങളും ചിത്രത്തിന് അകമ്പടിയായുണ്ട്. ക്ലീൻ ഫാമിലി എന്റർടൈനർ എന്ന് ഒറ്റവാക്കിൽ ഈ ചിത്രത്തെ…
Read Moreനിന്നെ ബിഗ് സ്ക്രീനില്‍ കാണാം! സുഹൃത്തുക്കള്‍ ഇങ്ങനെ എഴുതിയിട്ടുള്ള ഓട്ടോഗ്രോഫ് ഇപ്പോഴും എടുത്തു വച്ചിട്ടുണ്ട്; ഭാവന
യഥാർഥ പേര് കാർത്തിക ബാലചന്ദ്രന് എന്നാണെങ്കിലും സിനിമയില്‍ ഒരുപാടു കാർത്തികമാർ ഉള്ളതിനാല്‍ ആ പേര് മാറ്റുകയായിരുന്നു. എനിക്ക് ഇഷ്ടമുള്ള രണ്ട് മൂന്ന് പേര് എഴുതിക്കൊണ്ടുവരാന്‍ ആവശ്യപ്പെടുന്നത് കമല്‍സാർ തന്നെയാണ്. അങ്ങനെ എഴുതിക്കൊടുത്തതില്‍ എല്ലാവർക്കും ഇഷ്ടപ്പെട്ട ഒരു പേരാണ് ഭാവന. ഗായത്രി, മൃദുല എന്നിവയൊക്കെയാണ് അന്ന് എഴുതിക്കൊടുത്തത്. ഇന്നാണെങ്കില്‍ വേറെ കുറേക്കൂടി വെറൈറ്റി പേരുകള്‍ പറഞ്ഞേനെ. നമ്മളിന്റെ റൈറ്റർ കലവൂർ രവിയേട്ടന് വഴിയാണ് നമ്മളിലേക്ക് അവസരം ലഭിക്കുന്നത്. ചെറിയ കുട്ടി ആയിരിക്കുമ്പോള്‍ തന്നെ എനിക്ക് സിനിമ വലിയ ഇഷ്ടമാണ്. പഠന കാലത്ത് എക്സ്ട്രാ കരിക്കുലർ ആക്ടിവിറ്റി രംഗത്തും വലിയ ആക്ടീവായിരുന്നു. പിന്നെ അച്ഛന് ചെറിയ സിനിമാ കണക്ഷനും ഉണ്ടെന്ന് അറിയാവുന്നത് കൊണ്ടായിരിക്കാം ഞാന്‍ എന്തായാലും സിനിമ നടിയാകുമെന്ന് കൂട്ടുകാരുമൊക്കെ പറയുമായിരുന്നു. നിന്നെ ഒരു നടിയായി കാണണം, നിന്നെ ബിഗ് സ്ക്രീനില്‍ കാണാം എന്നൊക്കെ പത്താംക്ലാസിലെ സുഹൃത്തുക്കള്‍ എഴുതിയിട്ടുള്ള ഓട്ടോഗ്രോഫ്…
Read More‘നോ പറയാൻ പഠിച്ചാൽ ഒരു ചതിയിലും പോയി ചാടില്ല, സൂക്ഷിക്കേണ്ടത് അവനവന്റെ ഉത്തരവാദിത്തമാണ്’; നിഷ സാരംഗ്
ചൂഷണത്തിനായി വരുന്നവരുടെ അടുത്ത് നോ പറയാൻ പഠിച്ചാൽ ഒരു ചതിയിലും ഒരു അബദ്ധത്തിലും പോയി പെടില്ലെന്ന് നടി നിഷ സാരംഗ്. ചതിക്കുഴികളിൽ പോയി ചാടാതെ സൂക്ഷിക്കേണ്ടത് അവനവന്റെ ഉത്തരവാദിത്തമാണെന്നും നിഷ പറഞ്ഞു. ‘നോ പറയാൻ പഠിച്ചാൽ നമ്മൾ ഒരു ചതിയിലും അബദ്ധത്തിലും പോയി ചാടില്ല. ചാടി കഴിഞ്ഞിട്ട് മറ്റുള്ളവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ചാടാതെ നോക്കേണ്ടത് നമ്മുടെ മാത്രം ഉത്തരവാദിത്തമാണ്. നോ പറഞ്ഞാൽ അവസരങ്ങൾ ഒഴിവാകുമെങ്കിൽ പോകട്ടെ. അതിനെ അതിന്റെ വഴിക്ക് വിടുക. നമുക്ക് ജീവിക്കണം, നമ്മൾ തൊഴിലിനു വേണ്ടി അപേക്ഷിച്ചു, അവർ നമ്മളോട് വേറെ കാര്യങ്ങൾ പറഞ്ഞു, നമുക്ക് താൽപര്യമില്ലെങ്കിൽ നമ്മൾ അപ്പൊ തന്നെ നോ പറഞ്ഞേക്കണം. നമ്മൾ വേറെ ജോലി അന്വേഷിച്ചു പോകണം, ലോകത്താണോ ജോലി ഇല്ലാത്തത്. പത്തു വീട്ടിൽ പാർട്ട് ടൈം ജോലിക്ക് പോയിട്ടാണെങ്കിലും ഞാൻ ജീവിക്കും എന്ന് തീരുമാനം എടുത്തിട്ടാണ് ഞാൻ…
Read More‘ആരെയും മാറ്റി നിർത്താനോ വിലക്കാനോ കഴിയില്ല: വേണമെങ്കിൽ ബഹിഷ്ക്കരിക്കാം’; രഞ്ജി പണിക്കർ
സിനിമയില്‍ മാത്രമല്ല എല്ലാ മേഖലകളിലും വിവേചനമുണ്ടെന്ന് നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കര്‍. നിയമസാധ്യത പരിശോധിക്കേണ്ടത് സർക്കാരാണ്. കുറ്റാരോപിതരെ മാറ്റി നിർത്താൻ പറ്റില്ല. അവരുടെ സർഗാത്മക പ്രവർത്തനങ്ങൾക്ക് നിരോധനം ഏർപ്പെടുത്താൻ സാധിക്കില്ല. കുറ്റം തെളിയുന്നത് വരെ കുറ്റാരോപിതരാണ് അവരെല്ലാം. അവർക്കും ഈ സമൂഹത്തിൽ ജീവിക്കാൻ അവകാശമുണ്ട്. ആരോപണങ്ങൾ അന്വേഷിക്കാൻ ഇവിടെ സംവിധാനങ്ങളുണ്ടെന്നും രഞ്ജി പണിക്കർ പറഞ്ഞു. സിനിമ വലിയ ജനശ്രദ്ധ ലഭിക്കുന്ന മേഖലയാണ്. അതുകൊണ്ടാണ് ആരോപണങ്ങള്‍ ചര്‍ച്ചയാകുന്നത്. അടിസ്ഥാനപരമായി സര്‍ക്കാര്‍ നിയമിച്ച കമ്മിറ്റിയാണ്. സര്‍ക്കാര്‍ വേണ്ട നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Read More