ഒ​ന്നി​ൽ കൂ​ടു​ത​ൽ ത​വ​ണ മു​റി​യി​ലേ​ക്ക് വി​ളി​പ്പി​ച്ചു; പ​രി​പാ​ടി​യു​ടെ അ​ടു​ത്ത ഷെ​ഡ്യൂ​ളി​ൽ മു​റി മു​കേ​ഷി​ന്‍റെ മു​റി​ക്ക് സ​മീ​പ​ത്താ​ക്കി; കാ​സ്റ്റിം​ഗ് ഡ​യ​റ​ക്ട​റു​ടെ ട്വീ​റ്റ് വീ​ണ്ടും ച​ർ​ച്ച​യാ​കു​ന്നു

ന​ട​നും എം​എ​ൽ​എ​യു​മാ​യ മു​കേ​ഷി​നെ​തി​രേ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളു​മാ​യി കാ​സ്റ്റിം​ഗ് ഡ​യ​റ​ക്ട​ർ ടെ​സ് ജോ​സ​ഫ് ഉ​ന്ന​യി​ച്ച ആ​രോ​പ‍​ണം വീ​ണ്ടും ആ​ളി​ക്ക​ത്തു​ന്നു. ത​ന്‍റെ ഇ​രു​പ​താം വ​യ​സി​ൽ നേ​രി​ട്ട അ​നു​ഭ​വ​മാ​ണ് ടെ​സ് ജോ​സ​ഫ് വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. 2018 ൽ ​ടെ​സ് മു​കേ​ഷി​നെ​തി​രേ തൊ​ടു​ത്തു​വി​ട്ട ആ​രോ​പ​ണ​മാ​ണ് ഇ​പ്പോ​ൾ വീ​ണ്ടും ച​ർ​ച്ച​യാ​കു​ന്ന​ത്. കോ​ടീ​ശ്വ​ര​ൻ പ​രി​പാ​ടി​യു​ടെ ഷൂ​ട്ടി​നി​ടെ മു​കേ​ഷ് മു​റി​യി​ലേ​ക്ക് നി​ര​വ​ധി ത​വ​ണ ത​ന്നെ വി​ളി​പ്പി​ച്ചു​വെ​ന്നാ​ണ് ടെ​സ് പ​റ​ഞ്ഞ​ത്. പ​രി​പാ​ടി​യു​ടെ അ​ടു​ത്ത ഷെ​ഡ്യൂ​ളി​ൽ ത​ന്‍റെ മു​റി മു​കേ​ഷി​ന്‍റെ മു​റി​ക്ക് സ​മീ​പ​ത്താ​ക്കി​യെ​ന്നും പ​രി​പാ​ടി​യു​ടെ അ​ന്ന​ത്തെ ചു​മ​ത​ല​ക്കാ​ര​ൻ ഡെ​റി​ക് ഒ​ബ്രി​യാ​ൻ എം​പി ഇ​ട​പ്പെ​ട്ടാ​ണ് ത​ന്നെ ര​ക്ഷ​പ്പെ​ടു​ത്തി​യ​തെ​ന്നും ടെ​സ് ജോ​സ​ഫ് ട്വീ​റ്റ് ചെ​യ്ത​ത്.  

Read More

സി​ദ്ദി​ഖി​ന്‍റേ​യും ര​ഞ്ജി​ത്തി​ന്‍റേ​യും രാ​ജി മാ​ട​മ്പി​ത്ത​ര​ത്തി​നും പു​രു​ഷാ​ധി​പ​ത്യ​ത്തി​നും ഏ​റ്റ വ​ന്‍ പ്ര​ഹ​രം: ജ​നാ​ധി​പ​ത്യം വ​ന്നു​ക​ഴി​ഞ്ഞാ​ല്‍ എ​ല്ലാ പ്ര​ശ്‌​ന​ങ്ങ​ള്‍​ക്കും പ്ര​തി​വി​ധി​യു​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ; ആ​ഷി​ഖ് അ​ബു

സി​ദ്ദി​ഖി​ന്‍റേ​യും ര​ഞ്ജി​ത്തി​ന്‍റേ​യും രാ​ജി മാ​ട​മ്പി​ത്ത​ര​ത്തി​നും പു​രു​ഷാ​ധി​പ​ത്യ​ത്തി​നും ഏ​റ്റ വ​ന്‍ പ്ര​ഹ​ര​മെ​ന്ന് സം​വി​ധാ​യ​ക​ന്‍ ആ​ഷി​ഖ് അ​ബു. തി​ക​ച്ചും അ​നി​വാ​ര്യ​മാ​യ കാ​ര്യ​ങ്ങ​ളാ​ണ് സം​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. മ​ല​യാ​ള സി​നി​മ​യി​ലെ പ്ര​മു​ഖ​ര്‍​ക്കെ​തി​രേ സ്ത്രീ​ക​ള്‍ ഗൗ​ര​വ​ത​ര​മാ​യ പ​രാ​തി​ക​ള്‍ ഉ​ന്ന​യി​ക്കു​ന്ന കാ​ല​മാ​ണി​ത്. അ​വ​രു​ടെ അ​നു​ഭ​വ​ങ്ങ​ള്‍ തു​റ​ന്നു പ​റ​യു​ക​യും അ​ക്ര​മ​ങ്ങ​ളെ പ​റ്റി സ​മൂ​ഹ​ത്തോ​ട് തു​റ​ന്ന് സം​സാ​രി​ക്കു​ക​യും ചെ​യ്യു​ന്ന ഈ ​കാ​ല​ത്ത് അ​നി​വാ​ര്യ​മാ​യ കാ​ര്യ​മാ​ണ് രാ​ജി​യെ​ന്ന് ആ​ഷി​ഖ് അ​ബു പ​റ​ഞ്ഞു. ജ​നാ​ധി​പ​ത്യം വ​ന്നു​ക​ഴി​ഞ്ഞാ​ല്‍ എ​ല്ലാ പ്ര​ശ്‌​ന​ങ്ങ​ള്‍​ക്കും പ്ര​തി​വി​ധി​യു​ണ്ടാ​കു​മെ​ന്ന് ത​ന്നെ​യാ​ണ് പ്ര​തീ​ക്ഷ. സി​നി​മാ സം​ബ​ന്ധി​യാ​യ എ​ല്ലാ സം​ഘ​ട​ന​ക​ളി​ലും ഈ ​പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ണ്ട്. സ്വ​ത​ന്ത്ര​മാ​യി അ​ഭി​പ്രാ​യം പ​റ​യാ​ന്‍ പ​റ്റാ​ത്ത ഒ​രു​പാ​ട് ആ​ളു​ക​ള്‍ ഇ​തി​ലു​ണ്ട്. ജ​നാ​ധി​പ​ത്യം ഇ​തി​നൊ​ക്കെ പ​രി​ഹാ​ര​മാ​കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Read More

രാ​ജി സം​ഭ​വി​ച്ചു: ഇ​നി വേ​ണ്ട​ത് നി​യ​മ ന​ട​പ​ടി; ര​ഞ്ജി​ത്തി​ന്‍റെ രാ​ജി​യി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി ജോ​ളി ചി​റ​യ​ത്ത്

കൊ​ച്ചി: ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ര്‍​മാ​ന്‍ ര​ഞ്ജി​ത്തി​ന്‍റെ രാ​ജി​യി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി ഡ​ബ്ല്യു​സി​സി അം​ഗം ജോ​ളി ചി​റ​യ​ത്ത്. രാ​ജി സം​ഭ​വി​ച്ചു, ഇ​നി തു​ട​ര്‍ ന​ട​പ​ടി​ക​ളാ​ണ് വേ​ണ്ട​തെ​ന്ന് ജോ​ളി പ​റ​ഞ്ഞു. ലൈം​ഗി​ക അ​തി​ക്ര​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ള്‍ അ​റി​ഞ്ഞു ക​ഴി​ഞ്ഞാ​ല്‍ സ്വ​മേ​ധ​യാ കേ​സെ​ടു​ക്കേ​ണ്ട​താ​ണ്. ഇ​ര​യു​ടെ മാ​ന​സി​ക അ​വ​സ്ഥ​കൂ​ടി പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും താ​രം കൂ​ട്ടി​ച്ചേ​ർ​ത്തു. സം​ഘ​ട​ന​യു​ടെ ത​ല​പ്പ​ത്തി​രി​ക്കു​ന്ന​വ​രാ​ണ് മാ​തൃ​ക കാ​ണി​ക്കേ​ണ്ട​ത്. ഇ​ദ്ദേ​ഹ​ത്തി​നെ​തി​രേ പ​ല​രീ​തി​യി​ലു​ള്ള ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​ണ്ടാ​യ​പ്പോ​ഴും സാം​സ്‌​കാ​രി​ക വ​കു​പ്പ് മ​ന്ത്രി പോ​ലും ഇ​തി​നെ ന്യാ​യീ​ക​രി​ക്കു​ന്ന സാ​ഹ​ച​ര്യ​മാ​യി​രു​ന്നു. ഇ​പ്പോ​ള്‍ ഇ​ങ്ങ​നെ​യൊ​രു വി​ഷ​യ​മു​ണ്ടാ​കു​മ്പോ​ഴും ന്യാ​യീ​ക​രി​ക്കു​ക​യാ​ണ്. സ്ത്രീ​ക​ളെ സം​ബ​ന്ധി​ച്ച് ഒ​ട്ടും ആ​ത്മ​വി​ശ്വാ​സം ന​ല്‍​കാ​ത്ത ന​ട​പ​ടി​യാ​ണി​തെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

Read More

ര​ഞ്ജി​ത്ത് ചി​ത്രം ‘പാ​ലേ​രി മാ​ണി​ക്യം ഒ​രു പാ​തി​രാ കൊ​ല​പാ​ത​ക​ത്തി​ന്‍റെ ക​ഥ’ വീ​ണ്ടും തി​യ​റ്റ​റു​ക​ളി​ലേ​ക്ക്; റീ റി​ലീ​സ് ട്രെ​യി​ല​ര്‍ ഇ​ന്ന് വൈ​കി​ട്ട്

ര​ഞ്ജി​ത്ത് സം​വി​ധാ​നം ചെ​യ്ത് മ​മ്മൂ​ട്ടി നാ​യ​ക​നാ​യെ​ത്തി​യ പാ​ലേ​രി മാ​ണി​ക്യം സി​നി​മ വീ​ണ്ടും തീ​യ​റ്റ​റു​ക​ളി​ലെ​ത്തു​ന്നു. ചി​ത്ര​ത്തി​ന്‍റെ പോ​സ്റ്റ​ര്‍ പു​റ​ത്തി​റ​ങ്ങി. പാ​ലേ​രി മാ​ണി​ക്യം സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കാ​ന്‍ എ​ത്തി​യ​പ്പോ​ള്‍ സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത്ത് മോ​ശ​മാ​യി പെ​രു​മാ​റി എ​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ബം​ഗാ​ളി ന​ടി ശ്രീ​ലേ​ഖ മി​ത്ര രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഈ ​സം​ഭ​വം വി​വാ​ദ​മാ​യി ക​ത്തു​മ്പോ​ഴാ​ണ് സി​നി​മ റീ ​റി​ലീ​സി​നാ​യി ഒ​രു​ങ്ങു​ന്നു എ​ന്ന റി​പ്പോ​ര്‍​ട്ടു​ക​ള്‍ പു​റ​ത്തു​വ​രു​ന്ന​ത്.  ഇ​ന്ന് രാ​ത്രി ഏ​ഴ് മ​ണി​ക്ക് സി​നി​മ​യു​ടെ ട്രെ​യി​ല​ര്‍ പു​റ​ത്തു​വി​ടും. ‘പാ​ലേ​രി മാ​ണി​ക്യം ഒ​രു പാ​തി​രാ കൊ​ല​പാ​ക​ത്തി​ന്‍റെ ക​ഥ’ 2009ലാ​ണ് തീ​യ​റ്റ​റി​ലെ​ത്തു​ന്ന​ത്. മ​മ്മൂ​ട്ടി, ശ്വേ​ത മേ​നോ​ന്‍, മൈ​ഥി​ലി എ​ന്നി​വ​ര്‍ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച സി​വി​മ 2009ലെ ​മി​ക​ച്ച ചി​ത്ര​ത്തി​നു​ള്ള കേ​ര​ള സ​ര്‍​ക്കാ​രി​ന്‍റെ അ​വാ​ര്‍​ഡ് നേ​ടി​യി​രു​ന്നു.  

Read More

അ​ക്കാ​ര്യം സം​സാ​ര വി​ഷ​യ​മാ​യ​പ്പോ​ള്‍ ഞാ​ന്‍ തെ​ലു​ങ്ക് സി​നി​മ​യി​ല്‍ നി​ന്ന് ത​ന്നെ മാ​റാ​ന്‍ തീ​രു​മാ​നി​ച്ചു; സ​മീ​റ റെ​ഡ്ഡി

ആ​ളു​ക​ള്‍ ഞ​ങ്ങ​ളെ​ക്കു​റി​ച്ച് ഇ​ല്ലാ​ത്ത​ത് പ​റ​യു​ക​യാ​യി​രു​ന്നു. എ​ന്‍റെ സി​നി​മ​ക​ളെ​ക്കു​റി​ച്ച് ആ​രും സം​സാ​രി​ക്കു​ന്നി​ല്ല. എ​ന്‍റെ ക​ഴി​വി​നെ​ക്കു​റി​ച്ച് ആ​രും സം​സാ​രി​ക്കു​ന്നി​ല്ല. ഫോ​ക്ക​സ് അ​ത്ര​യും സ​മീ​റ റെ​ഡ്ഡി​യി​ല്‍ നി​ന്നും സ​മീ​റ ജൂ​നി​യ​ർ എ​ന്‍​ടി​ആ​റി​ലേ​ക്ക് പോ​യി എ​ന്നാ​യി​രു​ന്നു. ആ​ളു​ക​ള്‍ ഓ​രോ​ന്ന് പ​റ​യു​ക​യും അ​ത് എ​ന്‍റെ കു​ടും​ബ​ത്തെ ബാ​ധി​ക്കാ​ന്‍ തു​ട​ങ്ങു​ക​യും ചെ​യ്ത​പ്പോ​ഴാ​ണ് പ്ര​ശ്‌​ന​മാ​യ​ത്. ഞാ​ന്‍ എ​ത്ര ബോ​ള്‍​ഡ് വേ​ഷ​ങ്ങ​ള്‍ ചെ​യ്തി​ട്ടു​ണ്ട് എ​ന്ന് പ​റ​ഞ്ഞാ​ലും എ​ന്‍റെ അ​ച്ഛ​ന്‍ ഒ​രു സാ​ധാ​ര​ണ​ക്കാ​ര​നാ​യ റെ​ഡ്ഢി​യാ​ണ്. ഞാ​ന്‍ അ​ദ്ദേ​ഹ​ത്തോ​ട് മ​റു​പ​ടി പ​റ​യേ​ണ്ടി വ​രു​മാ​യി​രു​ന്നു. അ​ദേ​ഹ​ത്തി​ന് കു​ടും​ബ​ക്കാ​രു​ടെ അ​ടു​ത്ത് നി​ന്ന് ഒ​രു​പാ​ട് ചോ​ദ്യ​ങ്ങ​ളു​ണ്ടാ​യി. അ​ദ്ദേ​ഹം എ​ന്നോ​ട് ഇ​തി​നെ കു​റി​ച്ച് നി​ര​ന്ത​രം ചോ​ദി​ക്കാ​ന്‍ തു​ട​ങ്ങി, ഇ​ത് ഒ​രു സം​സാ​ര വി​ഷ​യ​മാ​യ​പ്പോ​ള്‍ ഞാ​ന്‍ തെ​ലു​ങ്ക് സി​നി​മ​യി​ല്‍ നി​ന്ന് ത​ന്നെ മാ​റാ​ന്‍ തീ​രു​മാ​നി​ച്ചു. എ​ന്‍​ടി​ആ​റി​നെ വി​വാ​ഹം ക​ഴി​ക്കാ​ന്‍ പോ​വു​ക​യാ​ണോ? എ​ന്നി​ങ്ങ​നെ ആ​രാ​ധ​ക​ര്‍ പ​ല​തും പ​റ​ഞ്ഞു​കൊ​ണ്ടി​രു​ന്നു. എ​ന്താ​യാ​ലും പ​തി​യെ ആ ​പ്ര​ണ​യ വാ​ര്‍​ത്ത​ക​ള്‍ കെ​ട്ട​ട​ങ്ങി. -സ​മീ​ര റെ​ഡ്ഢി

Read More

ചാ​ന്‍​സ് പോ​കു​മെ​ന്ന് ഭ​യ​ന്നാ​ണ് മി​ണ്ടാ​തെ ഇ​രി​ക്കു​ന്ന​തെ​ന്ന് ആ​രോ​പ​ണം, ആ​രു​ടേ​യും റെ​ക്ക​മ​ന്‍റി​ല്‍ എ​നി​ക്ക് സി​നി​മ കി​ട്ടി​യി​ട്ടി​ല്ല; സീ​മ ജി. ​നാ​യ​ർ

ഇ​ന്ന​ലെ ഞാ​ന്‍ ഇ​ട്ട പോ​സ്റ്റി​ന്‍റെ താ​ഴെ ഒ​രു ക​മ​ന്‍റ് വ​ന്നി​രു​ന്നു. ഹേ​മ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ടി​ല്‍ ഞാ​ന്‍ പ്ര​തി​ക​രി​ച്ചി​ല്ലെ​ന്ന്. അ​വ​രോ​ട് മ​ര്യാ​ദ​യ്ക്ക് ഞാ​ന്‍ കാ​ര്യം പ​റ​ഞ്ഞു. പി​ന്നെ​യും പി​ന്നെ​യും ക​മ​ന്‍റ് ഇ​ട്ടു​കൊ​ണ്ടേ​യി​രു​ന്നു. മ​റു​പ​ടി​യും കൊ​ടു​ക്കേ​ണ്ടി വ​ന്നു. 240 പേ​ജ് വ​രു​ന്ന ഒ​രു റി​പ്പോ​ര്‍​ട്ടി​ല്‍ എ​തെ​ങ്കി​ലും ഒ​രു ഭാ​ഗ​ത്തു​ള്ള​താ​ണ് ഇ​പ്പോ​ള്‍ എ​ല്ലാ ന്യൂ​സ് ചാ​ന​ലി​ലും വ​ന്നു കൊ​ണ്ടി​രി​ക്കു​ന്ന​ത്. അ​ത് വാ​യി​ച്ചു മ​ന​സി​ലാ​ക്കാ​തെ, വാ​ളെ​ടു​ക്കു​ന്ന​വ​ന്‍ വെ​ളി​ച്ച​പ്പാ​ട് എ​ന്ന് പ​റ​ഞ്ഞു ത​ത്കാ​ലം പ്ര​തി​ക​രി​ക്കാ​ന്‍ ഇ​ല്ല. ഞാ​ന്‍ ചി​ല കാ​ര്യ​ങ്ങ​ളി​ല്‍ പ്ര​തി​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​ത് അ​ങ്ങ​നെ അ​ല്ല. അ​ത്ര​യും വി​ശ​ദ​മാ​യി പ​ഠി​ക്കേ​ണ്ട ഒ​ന്നാ​ണ്. അ​തി​നു ചാ​ന്‍​സ് പോ​കു​മെ​ന്ന് ഭ​യ​ന്നാ​ണ് മി​ണ്ടാ​തെ ഇ​രി​ക്കു​ന്ന​തെ​ന്ന് ആ​രോ​പ​ണം. 40 വ​ര്‍​ഷ​മാ​യി ഈ ​തൊ​ഴി​ലി​ട​ത്തി​ല്‍ ജീ​വി​ക്കാ​ന്‍ തു​ട​ങ്ങി​യി​ട്ട്. ആ​രു​ടേ​യും റെ​ക്ക​മ​ന്‍റി​ല്‍ എ​നി​ക്ക് പ​ടം കി​ട്ടി​യി​ട്ടി​ല്ല. അ​ഭി​ന​യി​ക്കാ​ന്‍ അ​റി​യാം എ​ന്ന് വി​ളി​ക്കു​ന്ന​വ​ര്‍​ക്ക് തോ​ന്നി​യി​ട്ടാ​ണ് എ​നി​ക്ക് തൊ​ഴി​ല്‍ കി​ട്ടി​യി​ട്ടു​ള്ള​ത്. -സീ​മ ജി. ​നാ​യ​ർ

Read More

‘സാ​മ​ന്ത മ​റ്റു​ള്ള​വ​ർ​ക്ക് റോ​ൾ മോ​ഡ​ൽ, എ​നി​ക്ക് സാ​മ​ന്ത​യെ കു​റി​ച്ച് ഓ​ർ​ക്കു​മ്പോ​ൾ ഒ​രു​പാ​ട് അ​ഭി​മാ​നം തോ​ന്നു​ന്നു​ണ്ട്’; കീ​ർ​ത്തി സു​രേ​ഷ്

ത​മി​ഴ്, തെ​ലു​ങ്ക് സി​നി​മ​ക​ളി​ലെ നി​റ​സാ​ന്നി​ധ്യ​മാ​ണ് സാ​മ​ന്ത റൂ​ത്ത് പ്ര​ഭു. സാ​മ​ന്ത​യും മ​ല​യാ​ളി​യും തെ​ന്നി​ന്ത്യ​ൻ താ​ര​വു​മാ​യ കീ​ർ​ത്തി സു​രേ​ഷും ന​ല്ല സു​ഹൃ​ത്തു​ക്ക​ളാ​ണ്. ഒ​രി​ക്ക​ൽ ഒ​രു അ​ഭി​മു​ഖ​ത്തി​നി​ടെ സാ​മ​ന്ത​യെ കീ​ർ​ത്തി ഫോ​ൺ ചെ​യ്ത വീ​ഡി​യോ വൈ​റ​ലാ​യി​രു​ന്നു. ഇ​പ്പോ​ൾ വീ​ണ്ടും സാ​മ​ന്ത​യു​മാ​യു​ള്ള സൗ​ഹൃ​ദ​ത്ത​ക്കു​റി​ച്ച് കീ​ർ​ത്തി സു​രേ​ഷ് ഒ​ര​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളാ​ണ് വൈ​റ​ലാ​കു​ന്ന​ത്. മ​ഹാ​ന​ടി ചെ​യ്യു​ന്ന സ​മ​യം മു​ത​ൽ സാ​മ​ന്ത​യെ അ​റി​യാം. ആ ​സി​നി​മ​യി​ലാ​ണ് ഞ​ങ്ങ​ൾ ഒ​രു​മി​ച്ച് വ​ർ​ക്ക് ചെ​യ്യു​ന്ന​ത്. അ​തി​നു ശേ​ഷം ഒ​രു​പാ​ട് ത​വ​ണ ഞ​ങ്ങ​ൾ ക​ണ്ടി​ട്ടി​ല്ല. എ​ങ്കി​ലും ന​ല്ല സൗ​ഹൃ​ദം എ​നി​ക്കും സാ​മി​നു​മി​ട​യി​ൽ ഉ​ണ്ട്. ഒ​രി​ക്ക​ൽ ഒ​രു ര​സ​ക​ര​മാ​യ സം​ഭ​വ​മു​ണ്ടാ​യി. ഞാ​ൻ എ​ന്‍റെ സു​ഹൃ​ത്തു​ക്ക​ളു​മാ​യി ദു​ബാ​യി​ൽ പോ​യി​രു​ന്നു. അ​ന്ന് സാ​മി​നോ​ടും ചോ​ദി​ച്ചു ദു​ബാ​യ്ക്ക് വ​രു​ന്നു​ണ്ടോ​യെ​ന്ന്. കൂ​ടു​ത​ലൊ​ന്നും ചി​ന്തി​ക്കാ​തെ സാം ​എ​നി​ക്കൊ​പ്പം വ​ന്നു. എ​ന്‍റെ സു​ഹൃ​ത്തു​ക്ക​ളെ​യെ​ല്ലാം പ​രി​ച​യ​പ്പെ​ടു​ക​യും അ​വ​രു​ടെ ഒ​പ്പം സ​മ​യം ചെ​ല​വ​ഴി​ക്കു​ക​യും ചെ​യ്തു. ര​ണ്ട് ദി​വ​സം മു​ഴു​വ​നാ​യും സാം ​ഞ​ങ്ങ​ൾ​ക്കൊ​പ്പം…

Read More

മി​ക​ച്ച അ​ധ്യാ​പ​ക​രു​ടെ ശി​ക്ഷ​ണം ലഭിച്ചു, എ​ന്‍റെ അ​ധ്യാ​പ​ക​രെ​ല്ലാം ത​നി ത​ങ്ക​മാ​ണ്; സു​രേ​ഷ് ഗോ​പി

ഒ​രു കൊ​ല്ലം​കാ​ര​നാ​ണെ​ന്ന് പ​റ​യു​ന്ന​തി​ൽ എ​നി​ക്ക് ഒ​രു​പാ​ട് അ​ഭി​മാ​ന​മു​ണ്ട്. അ​മ്മ വ​ഴി ഞാ​നൊ​രു കു​ട്ട​നാ​ട്ടു​കാ​ര​നാ​ണ്. ര​ണ്ട് വ​യ​സ് വ​രെ കു​ട്ട​നാ​ട്ടി​ൽ ത​ന്നെ​യാ​ണ് ജീ​വി​ച്ച​ത്. അ​വി​ടു​ന്നാ​ണ് കൊ​ല്ല​ത്തേ​ക്കു പോ​വു​ന്ന​ത്. ആ​ളു​ക​ൾ​ക്ക് ഇ​ന്നും എ​ന്നോ​ട് ഇ​ഷ്ട​ക്കൂ​ടു​ത​ൽ ഉ​ണ്ടെ​ങ്കി​ൽ അ​തി​നു പ്ര​ധാ​ന കാ​ര​ണം കൊ​ല്ല​ത്തെ ജീ​വി​ത​വും പി​ന്നെ ന​ല്ല സു​ഹൃ​ത്തു​ക്ക​ളും ത​ന്നെ​യാ​ണ്. അ​തു​പോ​ലെ മി​ക​ച്ച അ​ധ്യാ​പ​ക​രു​ടെ ശി​ക്ഷ​ണ​വും ല​ഭി​ച്ചു. എ​ന്‍റെ അ​ധ്യാ​പ​ക​രെ​ല്ലാം ത​നി ത​ങ്ക​മാ​ണ്. ത​ങ്ക​മെ​ന്ന് പ​റ​യാ​ൻ എ​നി​ക്കി​പ്പോ​ൾ പേ​ടി​യാ​ണ്, അ​ത് ചെ​മ്പി​ലാ​ണോ പൊ​തി​ഞ്ഞ​ത് എ​ന്ന് ചോ​ദി​ച്ചു വ​രു​ന്ന​വ​ർ ഉ​ണ്ടാ​വാം.-​സു​രേ​ഷ് ഗോ​പി

Read More

‘ക​ട്ട​പ്പാ​ട​ത്തെ മാ​ന്ത്രി​ക​ൻ’ തി​യ​റ്റ​റു​ക​ളി​ലേ​ക്ക്

നി​ര​വ​ധി ഷോ​ർ​ട്ട് ഫി​ലി​മു​ക​ളും ഡോ​ക്യു​മെ​ന്‍റ​റി​ക​ളും ഒ​രു​ക്കി ശ്ര​ദ്ധേ​യ​നാ​യ ഫൈ​സ​ൽ ഹു​സൈ​ൻ ക​ഥ​യും തി​ര​ക്ക​ഥ​യും എ​ഴു​തി സം​വി​ധാ​ന​വും ചെ​യ്യു​ന്ന ആ​ദ്യ​ചി​ത്രം ക​ട​പ്പാ​ട​ത്തെ മാ​ന്ത്രി​ക​ൻ 30 ന് ​തി​യ​റ്റ​റു​ക​ളി​ലേ​ക്ക്. വി​നോ​ദ് കോ​വൂ​രും സു​മി​ത്ത് എം.​ബി​യു​മാ​ണ് പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി എ​ത്തു​ന്ന​ത്. അ​ൽ അ​മാ​ന പൊ​ഡ​ക്ഷ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ന​ജീ​ബ് അ​ൽ അ​മാ​ന​യാ​ണ് നി​ർ​മാ​ണം. ശി​വ​ജി ഗു​രു​വാ​യൂ​ർ, നീ​മാ മാ​ത്യു, പ്രി​യ ശ്രീ​ജി​ത്ത്, വി​ജ​യ​ൻ കാ​ര​ന്തൂ​ർ, ഷു​ക്കൂ​ർ വ​ക്കീ​ൽ, ഫാ​റൂ​ഖ് മ​ല​പ്പു​റം, തേ​ജ​സ്, നി​വി​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​ധാ​ന വേ​ഷ​ത്തി​ൽ എ​ത്തു​ന്നു. പ്ര​മു​ഖ താ​ര​ങ്ങ​ൾ​ക്കൊ​പ്പം എ​ൺ​മ്പ​തോ​ളം ന​വാ​ഗ​ത​രും അ​ണി​നി​ര​ക്കു​ന്നു​ണ്ട്. ബെ​ഞ്ചി​ൽ താ​ള​മി​ട്ട് വൈ​റ​ലാ​യ വ​യ​നാ​ട് കാ​ട്ടി​കു​ള​ത്തെ അ​ഭി​ജി​ത്ത് ആ​ദ്യ​മാ​യി അ​ഭി​ന​യി​ക്കു​ന്ന സി​നി​മ എ​ന്ന രീ​തി​യി​ൽ ക​ട്ട​പ്പാ​ട​ത്തെ മാ​ന്ത്രി​ക​ൻ നേ​ര​ത്തെ ത​ന്നെ വാ​ർ​ത്ത​യി​ൽ ഇ​ടം പി​ടി​ച്ചി​രു​ന്നു. അ​ഭി​ജി​ത്തി​നൊ​പ്പം വൈ​റ​ൽ വീ​ഡി​യോ​യി​ൽ ഉ​ണ്ടാ​യി​രു​ന്ന അ​ഞ്ച​ന ടീ​ച്ച​ർ ഈ ​സി​നി​മ​യി​ൽ ഒ​രു ഗാ​ന​വും ആ​ല​പി​ക്കു​ന്നു​ണ്ട്. സി​ബു സു​കു​മാ​ര​നാ​ണ് ചി​ത്ര​ത്തി​ന് പ​ശ്ചാ​ത്ത​ല…

Read More

സി​നി​മ​യി​ലേ​ക്ക് വി​ളി​ച്ച​ത് മോ​ഹ​ൻ​ലാ​ൽ; വി​ന​യ​പ്ര​സാ​ദ്

1992ൽ ​ബം​ഗ​ളൂ​രു​വി​ൽ ഒ​രു ഓ​ണാ​ഘോ​ഷം ന​ട​ത്തി​യി​രു​ന്നു. അ​ന്ന് എ​ന്‍റെ ആ​ദ്യ​ത്തെ ക​ന്ന​ട സി​നി​മ സൂ​പ്പ​ർ ഹി​റ്റാ​യി പ്രദർശിപ്പിക്കുകയാണ്. ആ ​പ​രി​പാ​ടി​യി​ൽ മോ​ഹ​ൻ​ലാ​ൽ ചീ​ഫ് ഗ​സ്റ്റാ​യി എ​ത്തി​യി​രു​ന്നു. ഞാ​നും ആ ​പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ പോ​യി​രു​ന്നു. മ​ല​യാ​ളം അ​റി​യു​മോ ത​മി​ഴ് അ​റി​യു​മോ എ​ന്നൊ​ക്കെ അ​ദ്ദേ​ഹം എ​ന്നോ​ട് ചോ​ദി​ച്ചു. സ​ത്യ​ത്തി​ൽ അ​ന്നാ​ണ് അ​ദ്ദേ​ഹം എ​ന്നെ നേ​രി​ട്ടു കാ​ണു​ന്ന​ത്. എ​ന്നാ​ൽ ഞാ​ൻ അ​ദ്ദേ​ഹ​ത്തി​ന്‍റെ സി​നി​മ​ക​ൾ ക​ണ്ടി​ട്ടു​ണ്ട്. പ്ര​സം​ഗ​ത്തി​നി​ടെ ഞാ​ൻ അ​ദ്ദേ​ഹ​ത്തി​ന്‍റെ സി​നി​മ​ക​ളെ കു​റി​ച്ചെ​ല്ലാം സം​സാ​രി​ച്ചു. ഇ​തെ​ല്ലാം അ​ദ്ദേ​ഹം കേ​ട്ടി​രു​ന്നു. ആ ​പ​രി​പാ​ടി​ക്കു ശേ​ഷം ഏ​ക​ദേ​ശം ര​ണ്ടു മാ​സം ക​ഴി​ഞ്ഞാ​ണ് ഫാ​സി​ൽ സാ​റി​ന്‍റെ പ്രൊ​ഡ​ക്ഷ​ൻ മാ​നേ​ജ​ൻ എ​ന്നെ വി​ളി​ക്കു​ന്ന​ത്. മ​ണി​ച്ചി​ത്ര​ത്താ​ഴ് സി​നി​മ ചെ​യ്യു​ന്നു​ണ്ട്, താ​ങ്ക​ൾ​ക്ക് ഈ ​സി​നി​മ​യിൽ അ​ഭി​ന​യി​ക്കാ​ൻ താ​ത്പ​ര്യ​മു​ണ്ടോ എ​ന്ന് ചോ​ദി​ച്ചു. ഫാ​സി​ൽ, മോ​ഹ​ൻ​ലാ​ൽ ഈ ​പേ​രു​ക​ൾ കേ​ട്ടാ​ൽ ആ​രാ​ണ് പ​റ്റി​ല്ലെ​ന്ന് പ​റ​യു​ന്ന​ത്. അ​വി​ടെ എ​ത്തി​യ​പ്പോ​ൾ ഫാ​സി​ൽ സാ​ർ ആ​ണ് പ​റ​ഞ്ഞ​ത് എ​ന്നെ…

Read More