പുത്തൻ ഹെയർസൈറ്റലുമായി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് നടി നസ്രിയ നസീം. ഇൻസ്റ്റഗ്രാമിൽ മുടി മുറിച്ച ചിത്രങ്ങൾക്കൊപ്പം താരം പങ്കുവച്ച അടിക്കുറിപ്പും വൈറലാണ്. മുടി മുറിച്ചതിന് ഉമ്മ തന്നെ കൊല്ലുമെന്നാണ് നസ്രിയ കുറിച്ചിരിക്കുന്നത്. ‘ഉമ്മ എന്നെ ചിലപ്പോൾ കൊല്ലും അല്ലെങ്കിൽ നിന്നെ ആയിരിക്കും’ എന്നു പറഞ്ഞ് ഹെയർസ്റ്റൈൽ ചെയ്ത ആളെയും നസ്രിയ മെൻഷൻ ചെയ്തിട്ടുണ്ട്. ചെന്നൈയിലെ പ്രശസ്ത സെലിബ്രിറ്റി സ്റ്റൈലിസ്റ്റ് ധനശേഖരൻ ആണ് നസ്രിയയുടെ മുടി മുറിച്ചത്. മുറിച്ചുമാറ്റിയ മുടി കൈയിൽ പിടിച്ചുള്ള ചിത്രങ്ങൾക്കൊപ്പം പുത്തൻ ഹെയർസ്റ്റൈലും കാണിക്കുന്ന ചിത്രങ്ങളാണ് നടി പങ്കുവച്ചിരിക്കുന്നത്. പോസ്റ്റ് കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Read MoreCategory: Movies
ഇതാണ് ക്ലാസ് മറുപടി; സമാന്തയുടെ പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകർ
നാഗചൈതന്യ- ശോഭിത വിവാഹ നിശ്ചയ വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ സോഷ്യൽ മീഡിയ ഒന്നടങ്കം തിരഞ്ഞത് സാമന്തയെയാണ്. ഇപ്പോഴിതാ മുൻഭർത്താവ് നാഗചൈതന്യയുടെ വിവാഹ നിശ്ചയ വാർത്തകൾ ചർച്ചയാകുമ്പോൾ സൂപ്പർ കൂൾ ചിത്രം പങ്കുവച്ച് സാമന്ത എത്തിയിരിക്കുകയാണ്. അടിക്കുറിപ്പുകളൊന്നുമില്ലാത്ത ചിത്രമാണ് സാമന്ത പങ്കുവച്ചിരിക്കുന്നത്. എന്നാൽ താരം പങ്കുവച്ച ചിത്രത്തിൽ നിന്നും ആരാധകർ പലതും മനസിലാക്കിയെടുത്തു. ‘നൗ വീ ആര് ഫ്രീ’ എന്ന ഗാനമാണ് ചിത്രത്തിനൊപ്പം സാമന്ത ഉപയോഗിച്ചിരിക്കുന്നത്. തവിട്ട് നിറത്തിലെ സ്വെറ്റ് ഷര്‍ട്ടിനൊപ്പം സണ്‍ഗ്ലാസും മോതിരവുമാണ് താരത്തിന്റെ സ്റ്റൈല്‍. സ്വെറ്റ് ഷര്‍ട്ടില്‍ പ്രിന്റ് ചെയ് വാക്കുകളിലാണ് ആരാധകരുടെ ശ്രദ്ധ പോയത്. ‘ശാന്തിയുടെയും സമാധാനത്തിന്റെയും മ്യൂസിയം’ എന്നാണ് ഷര്‍ട്ടില്‍ പ്രിന്റ് ചെയ്തിരിക്കുന്നത്.’ ചിത്രങ്ങളിൽ വിരലുകളിലൊന്ന് നെറ്റിയോട് ചേര്‍ത്ത് വച്ചിരിക്കുന്നത് വിവാദങ്ങള്‍ക്കുള്ള മറുപടിയാണെന്നാണ് ആരാധകരുടെ അഭിപ്രായം. ഇതാണ് ക്ലാസ് മറുപടിയെന്നും, രാജകീയമായ മറുപടിയാണെന്നും ചിലര്‍ കുറിക്കുമ്പോള്‍, ആ പാട്ട്, ആ കൈവിരല്‍, ടി–…
Read Moreകല്യാണം കഴിഞ്ഞിട്ട് ഒരുമാസം, അനുഗ്രഹിച്ച എല്ലാവരോടും നന്ദി പറയുന്നു; വരലക്ഷ്മി
ഒരു മാസം മുമ്പാണ് നടി വരലക്ഷ്മി ശരത്കുമാർ വിവാഹിതയായത്. നിക്കോളയാണ് നടിയുടെ വരൻ. ഇപ്പോഴിതാ, വിവാഹം കഴിഞ്ഞിട്ട് ഒരു മാസം പിന്നിട്ട സന്തോഷം പങ്കുവച്ച് എത്തിയിരിക്കുകയാണ് വരലക്ഷ്മി. ‘ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് ഒരുമാസമായെന്ന് എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല. മനോഹരമായൊരു കഥ പോലെ തോന്നുന്നു. ആശംസകളിലൂടെയും മെസ്സേജുകളിലൂടെയും ഞങ്ങളെ അനുഗ്രഹിച്ച എല്ലാവരോടും നന്ദി പറയുന്നു. നിങ്ങളുടെ ആശംസകളും പ്രാര്‍ത്ഥനകളുമാണ് എല്ലാം. എന്റെ ആരാധകരോട് ഞാനെങ്ങനെ നന്ദി പറയാനാണ്’. നിങ്ങളേയും വിവാഹത്തിന് ക്ഷണിക്കണമെന്ന് കരുതിയതാണെന്നും താരം കുറിച്ചു. പ്രണയിച്ച് വിവാഹിതരായവരാണ് വരലക്ഷ്മിയും നിക്കോളയും. നിക്കോളായിയുടെ രണ്ടാം വിവാഹമാണിത്.
Read Moreസാരിയിൽ സുന്ദരിയായി മാളവിക; ചിത്രങ്ങൾ വൈറൽ
മലയാളികളുടെ പ്രിയതാരം മാളവിക മോഹനന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ചുവന്ന നിറത്തിലുള്ള സാരിയാണ് ചിത്രങ്ങളിൽ താരം ധരിച്ചിരിക്കുന്നത്. തങ്കലാൻ സിനിമയുടെ പ്രമോഷന്റെ ഭാഗമായുള്ള ഫോട്ടോഷൂട്ട് ആണ് ഇത്. തമിഴ് സൂപ്പർ താരം വിക്രമിനെ നായകനാക്കി പാ രഞ്ജിത് സംവിധാനം ചെയ്ത ചിത്രമാണ് തങ്കലാൻ. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജ നിർമ്മിച്ച ഈ ചിത്രത്തിൽ നായികാ വേഷങ്ങൾ ചെയ്യുന്നത് മലയാളി താരങ്ങളായ പാർവതി തിരുവോത്ത്, മാളവിക മോഹനൻ എന്നിവരാണ്.
Read Moreസ്റ്റൈലിഷ് ലുക്കിൽ വീണ്ടും മമ്മൂട്ടി; ചിത്രങ്ങളേറ്റെടുത്ത് ആരാധകർ
സോഷ്യൽ മീഡിയയിൽ മമ്മൂട്ടി പങ്കുവച്ച ഏറ്റവും പുതിയ ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്. ആരാധകരെ തന്റെ ഫാഷൻ സെൻസ് കൊണ്ട് മമ്മൂട്ടി ഞെട്ടിക്കുന്നത് ഇത് ആദ്യമായല്ല. “In search of ….” എന്ന അടികുറിപ്പോടെയാണ് പുതിയ ചിത്രങ്ങൾ താരം പങ്കുവച്ചിരിക്കുന്നത്. ‘ഇക്ക ഇക്ക എന്ന് വിളിച്ച നാവ് കൊണ്ട് ചെക്കാ ചെക്കാ എന്ന് വിളിപ്പിക്കും ഇങ്ങേർ’,’അടുത്ത മാസം 73 ആകുമെന്ന വല്ല അഹങ്കാരവും ഉണ്ടോന്ന് നോക്ക് ആ മുഖത്ത് ‘ എന്നിങ്ങനെ നിരവധി രസകരമായ കമന്റുകളാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഈ ലുക്കില്‍ ഡീക്യൂ ഫാൻസ് അസ്വസ്ഥരാണെന്നും എന്താണ് ഈ ലുക്കിന്റെ രഹസ്യമെന്നും കമന്റുകളുണ്ട്. അതേ സമയം മമ്മൂട്ടി ചിത്രം ബസൂക്കയുടെ ടീസര്‍ ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനത്തില്‍ പ്രേക്ഷകര്‍ക്ക് മുന്പിലെത്തും.
Read More‘വീണുപോയാല്‍ ആരും കൂടെ കാണില്ല’; സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി സാമന്തയുടെ വാക്കുകൾ
നടന് നാഗ ചൈതന്യയും നടി ശോഭിത ധൂലിപാലയും തമ്മിലുള്ള വിവാഹ നിശ്ചയം കഴഞ്ഞതോടെ നടി സാമന്തയും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്. 2021 ലായിരുന്നു നാഗ ചൈതന്യയും സാമന്തയും വിവാഹ മോചിതരാകുന്നത്. ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയായിരുന്നു ഇരുവരും. 2017 ലായിരുന്നു വിവാഹം. പക്ഷെ ആരാധകരെ ഞെട്ടിച്ചു കൊണ്ട് ഇരുവരും പിരിയുകയായിരുന്നു. നാഗ ചൈതന്യ വീണ്ടും വിവാഹത്തിന് ഒരുങ്ങുമ്പോള്‍ സാമന്തയും ദാമ്പത്യ തകര്‍ച്ചയുമൊക്കെ ചര്‍ച്ചയായി മാറുകയാണ്. ഇതിനിടെ സാമന്തയുടെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ഒരു വ്യക്തിക്ക് ഉണ്ടാകുന്ന ഏറ്റവും വലിയ റിലേഷന്‍ഷിപ്പ് അവനവനോട് തന്നെ ആയിരിക്കുമെന്നാണ് വീഡിയോയില്‍ സാമന്ത പറയുന്നത്. ജീവിതത്തില്‍ പ്രതിസന്ധിഘട്ടത്തെക്കുറിച്ചാണ് വീഡിയോയില്‍ സമാന്ത സംസാരിക്കുന്നത്. താരത്തിന്റെ വാക്കുകള്‍ വൈറലായി മാറുകയാണ്. ഈ ജീവിതത്തില്‍ നിങ്ങള്‍ക്ക് ഉണ്ടാകാന്‍ പോകുന്ന ഏറ്റവും മഹത്തായ റിലേഷന്‍ഷിപ്പ് അവനവനോടുള്ളത് തന്നെയായിരിക്കും. നിങ്ങളുടെ മാതാപിതാക്കളോ കാമുകനോ കാമുകിയോ അല്ല.…
Read Moreഎടാ മോനേ… ലവ് യു… ഇൻസ്റ്റഗ്രാമിൽ വൈറലായൊരു ചിത്രം
മലയാളത്തിന്റെ താരരാജാവാണ് മോഹന്‍ലാലെങ്കില്‍ യുവതലമുറയുടെ ഹരമാണ് ഫഹദ് ഫാസില്‍. മോഹൻലാൽ എന്ന താരത്തിനോട് ആരാധകര്‍ക്ക് മാത്രമല്ല താരങ്ങള്‍ക്കും വലിയ ആരാധനയാണ്. അക്കൂട്ടത്തില്‍ മോഹന്‍ലാലിനെ ഒരുപാടിഷ്ടപ്പെടുന്ന താരമാണ് ഫഹദ് ഫാസില്‍. ഫഹദിനോടും മോഹന്‍ലാലിനും അതേ സ്നേഹമുണ്ട്. ഇപ്പോഴിതാ മോഹൻലാലും ഫഹദും ചേർന്നുള്ള പുതിയ ചിത്രം ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ. മോഹൻലാലിനെ ഫഹദ് കെട്ടിപ്പിടിച്ച് ചുംബിക്കുന്ന ചിത്രമാണിത്. എടാ മോനേ… ലവ് യു… എന്ന ക്യാപ്ഷന്‍ നല്‍കിയാണ് മോഹൻലാല്‍ ചിത്രം പങ്കുവച്ചത്. താരരാജാവ് ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രം നിമിഷനേരം കൊണ്ട് വൈറലായി. ചിത്രത്തിനൊപ്പം ആവേശത്തിലെ എട മോനേ… ഡയലോഗ് വീണ്ടും ആരാധകർ ഏറ്റെടുത്തു. നിരവധി താരങ്ങളും ആരാധകരും ചിത്രത്തിനു താഴെ കമന്റുകള്‍ നല്‍കുന്നുണ്ട്. പോസ്റ്റ് കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Read Moreവിവാഹശേഷം താമസം ഇവിടെയോ? ദിയ കൃഷ്ണയുടെ തീരുമാനത്തിന് കൈയടിച്ച് ആരാധകർ
ദിയ കൃഷ്ണയുടെയും അശ്വിൻ ഗണേഷിന്റെയും വിവാഹത്തിനായി ആരാധകർ കാത്തിരിക്കുകയാണ്. സെപ്റ്റംബറിലാണ് ഇവരുടെ വിവാഹം. ഇപ്പോഴിതാ ദിയയും അശ്വിനും വിവാഹത്തിന് മുൻപുള്ള അവസാന ചോദ്യോത്തര സെക്ഷനുമായി യൂട്യൂബിൽ എത്തിയിരിക്കുകയാണ്. വിവാഹ ശേഷം ദിയ അശ്വിൻ ഗണേഷിന്റെ അമ്മയുടെയും അച്ഛന്റെയും ഒപ്പം അവരുടെ വീട്ടിലായിരിക്കുമോ താമസം എന്ന് ഒരു ചോദ്യം വന്നിരുന്നു. എന്നാൽ യൂട്യൂബ് ചാനലിലെ വ്ലോഗിൽ ദിയ കൃഷ്ണയും അശ്വിൻ ഗണേഷും വിശേഷങ്ങൾ പങ്കിടുന്നത് ഒരു പുതിയ സ്ഥലത്തു നിന്നുമാണ്. അതിന്റെ കൂടുതൽ വിശേഷങ്ങൾ ഒരു മാസം കഴിഞ്ഞ് മാത്രമേ പുറത്തുവിടൂ എന്നും ദിയ കൃഷ്ണ പറയുന്നുമുണ്ട്. വാടകയ്ക്കെടുത്ത ആ വീടിന്റെ ലിവിംഗ് റൂമിലെ സോഫയിലാണ് ദിയയും അശ്വിനും ഇരിക്കുന്നത്. വിവാഹശേഷം സ്വതന്ത്രമായി, ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്ത് ദിയ കൃഷ്ണയും അശ്വിൻ ഗണേഷും ജീവിക്കാൻ ഉദ്ദേശിക്കുന്ന ഇടമാണോ ഇതെന്ന ആകാംഷയിലാണ് ആരാധകർ. എന്നാൽ തങ്ങളുടെ വീട്ടുകാരെ ബുദ്ധിമുട്ടിക്കാതെ ദിയ കൃഷ്ണയും അശ്വിൻ…
Read Moreമീനാക്ഷിയുടെ ഓണാഘോഷം; വൈറലായി ഫോട്ടോഷൂട്ട്
മലയാളി പ്രേക്ഷകരുടെ മുന്നിലേക്ക് ബാലതാരമായി എത്തി പ്രിയങ്കരിയായി മാറിയ താരമാണ് മീനാക്ഷി അനൂപ്. വൺ ബൈ ടു എന്ന മലയാള സിനിമയിലൂടെയാണ് താരം വെള്ളിത്തിരയിൽ എത്തിയത്. എന്നാൽ അന്നത്തെ ബാലത്താരമല്ല ഇപ്പോഴത്തെ മീനാക്ഷി. താരം പങ്കിടുന്ന ചെയ്യുന്ന ചിത്രങ്ങൾക്ക് താഴെ ആരാധകരും ഇക്കാര്യം കമന്റ് ചെയ്യാറുമുണ്ട്. ഇത്തരത്തിലുള്ള അതിമനോഹരമായ മീനാക്ഷിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഓണത്തോടനുബന്ധിച്ച് നടത്തിയ ഫോട്ടോഷൂട്ട് ആണത്. പൂക്കൾക്കിടയിൽ ട്രെഡീഷണൽ വസ്ത്രം ധരിച്ച് നിൽക്കുന്ന മീനാക്ഷിയുടെ ചിത്രങ്ങൾ ആരാധകർ ഇതിനോടകം തന്നെ ഏറ്റെടുത്തു കഴിഞ്ഞു.
Read Moreഎമ്പുരാനു ശേഷം പുതിയ ചിത്രവുമായി മുരളി ഗോപി; ആര്യയ്ക്കൊപ്പം വമ്പൻ താരനിരയും
മുരളി ഗോപി രചന നിർവഹിച്ച് മോഹൻലാൽ നായകനായി എത്തുന്ന വമ്പൻ ചിത്രം എമ്പുരാൻ അണിയറയിൽ ഒരുങ്ങുകയാണ്. മുരളി ഗോപിയുടെ തന്നെ രചനയിൽ ഒരുങ്ങിയ ലൂസിഫറിന്റെ വൻ വിജയത്തിനു ശേഷം ഒരുങ്ങുന്ന ചിത്രമാണ് എമ്പുരാൻ. ചിത്രം തിയറ്ററുകളിലെത്താനിരിക്കെ മുരളി ഗോപിയുടെ രചനയിൽ വീണ്ടുമൊരു ചിത്രത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. ജിയെൻ കൃഷ്ണകുമാർ സംവിധാനം ചെയ്യുന്ന സിനിമയുടെ പൂജ 3,000 വർഷം പഴക്കമുള്ള തമിഴ്നാട്ടിലെ പ്രമുഖ ക്ഷേത്രങ്ങളിൽ ഒന്നായ മംഗളനാഥസ്വാമി ശിവ ക്ഷേത്രത്തിൽ വച്ചു നടന്നു. ആര്യ നായകനാകുന്ന ഈ മലയാള തമിഴ് ചിത്രത്തിൽ ശാന്തി ബാലകൃഷ്ണൻ, നിഖില വിമൽ, സരിത കുക്കു, ഇന്ദ്രൻസ്, മുരളി ഗോപി, സിദ്ധിക്ക്, രൺജി പണിക്കർ തുടങ്ങിയ വൻ താരനിരയാണ് അണിനിരക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലെ നിരവധി താരങ്ങളും ചിത്രത്തിൽ വേഷമിടുന്നു. ടിയാൻ എന്ന ബിഗ് ബഡ്ജറ്റ് സിനിമയ്ക്ക് ശേഷം മുരളി ഗോപിയും…
Read More