സോഷ്യൽ മീഡിയയിൽ ആരാധകരേറെയുള്ള നാല് സഹോദരിമാരാണ് നടൻ കൃഷ്ണ കുമാറിന്റെ പെൺമക്കൾ. നാല് കുട്ടികൾ ഉണ്ടെന്നതിന്റെ പേരിൽ കൃഷ്ണ കുമാറും ഭാര്യ സിന്ധു കൃഷ്ണയും ട്രോളുകളിൽ വരെ വന്നിരുന്നു. എന്നാൽ ഇപ്പോൾ സ്വയം ട്രോളി എത്തിയിരിക്കുകയാണ് ഈ സഹോദരിമാർ. അച്ഛനും അമ്മയ്ക്കും ഒപ്പം നിൽക്കുന്ന ഒരു ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് മൂത്തമകൾ അഹാന കൃഷ്ണയാണ് ആ ട്രെന്റിന് തുടക്കമിട്ടത്. താൻ അച്ഛനമ്മമാരുടെ പരീക്ഷണ പ്രൊജക്റ്റ് എന്നാണ് അഹാന സ്വയം വിശേഷിപ്പിച്ചത്. അതിനു താഴെയായി താനായിരുന്നു പ്ലാൻ ചെയ്ത പദ്ധതി എന്ന് കുറിച്ച് രണ്ടാമത്തെ മകൾ ദിയ കൃഷ്ണ എത്തിച്ചേർന്നു. താനായിരുന്നു ഏറ്റവും ഒടുവിലത്തെ അപ്രതീക്ഷിത പദ്ധതി എന്നായിരുന്നു ഹൻസികയുടെ കമന്റ്. എന്നാൽ ഏറ്റവും മികച്ചത് ഹൻസികയാണെന്നാണ് മൂത്ത ചേച്ചിയായ അഹാന പറഞ്ഞത്. അപ്പോൾ ഇഷാനിയോ എന്നായിരുന്നു ഒരാളുടെ ചോദ്യം. കമന്റ് ചെയ്യാൻ ഇഷാനി വന്നില്ലെങ്കിലും, അതിനുള്ള മറുപടി…
Read MoreCategory: Movies
‘കണ്മണി അന്‍പോട് ‘ തര്‍ക്കം തീര്‍ത്തു; ഇളയരാജയ്ക്ക് 60 ലക്ഷം നല്കി പ്രശ്നം പരിഹരിച്ച് മഞ്ഞുമ്മല്‍ ബോയ്സ് നിര്‍മാതാക്കള്‍
കൊച്ചി: ഗുണ എന്ന ചിത്രത്തിലെ “കണ്മണി അന്‍പോട്’ എന്ന ഗാനം “മഞ്ഞുമ്മല്‍ ബോയ്സ്’ എന്ന മലയാള സിനിമയില്‍ ഉപയോഗിച്ചതിന്റെ പേരില്‍ നിര്‍മാതാക്കളും സംഗീത സംവിധായകന് ഇളയരാജയും തമ്മിലുണ്ടായ വിവാദം ഒത്തുതീര്‍ന്നു. ഇളയരാജ രണ്ടു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടെങ്കിലും നിര്‍മാതാക്കള്‍ 60 ലക്ഷം രൂപ നല്കി വിവാദം ഒത്തുതീര്‍പ്പാക്കി. തന്റെ അനുമതിയില്ലാതെ മഞ്ഞുമ്മല്‍ ബോയ്സ് എന്ന സിനിമയില്‍ കണ്മണി അന്‍പോട് ഗാനം ഉപയോഗിച്ചു എന്നാരോപിച്ച് ഇളയരാജ കഴിഞ്ഞ മേയ് മാസത്തിലായിരുന്നു നിര്‍മാതാക്കള്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ചത്. എന്നാല്‍ ചിത്രത്തിന്റെ മ്യൂസിക്ക് റൈറ്റ്സ് കൈവശമുള്ളവരില്നിന്നും അവകാശം കരസ്ഥമാക്കിയിരുന്നു എന്നാണ് മഞ്ഞുമ്മല്‍ ബോയ്സ് നിര്‍മാതാക്കള്‍ പറഞ്ഞത്. മഞ്ഞുമ്മല്‍ ബോയ്സ് വലിയ വിജയം നേടിയ സാഹചര്യത്തില്‍ രണ്ടുകോടിയാണ് ഇളയരാജ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്. ചര്‍ച്ചകള്‍ക്കൊടുവില്‍ മഞ്ഞുമ്മല്‍ ബോയ്സിന്റെ നിര്‍മാതാക്കള്‍ നഷ്ടപരിഹാരമായി 60 ലക്ഷം രൂപ നല്‍കിയെന്നാണ് വിവരം. 1991ല്‍ സന്താന ഭാരതി സംവിധാനം…
Read Moreസൗത്ത് ഫിലിംഫെയര്‍ അവാര്‍ഡിൽ തിളങ്ങി കീർത്തി സുരേഷ്; ദൃശ്യങ്ങൾ വൈറൽ
69-ാമത് സൗത്ത് ഫിലിംഫെയര്‍ അവാര്‍ഡ് കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. മലയാളത്തില്‍ നിന്ന് മികച്ച നടനായി തെരഞ്ഞെടുത്തത് മമ്മൂട്ടിയെയായിരുന്നു. നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിലെ പ്രകടനമാണ് താരത്തെ അവാര്‍ഡിനര്‍ഹനാക്കിയത്. കരിയറിലെ 15-ാമത് ഫിലിംഫെയര്‍ അവാര്‍ഡാണ് മമ്മൂട്ടി സ്വന്തമാക്കിയത്. ഇപ്പോഴിതാ പുരസ്കാര ദാന ചടങ്ങിൽ തിളങ്ങിയ കീർത്തി സുരേഷിന്റെ ചിത്രങ്ങളാണ് വൈറലാകുന്നത്. അതീവ ഗ്ലാമറസ്സ് ആയാണ് നടി ചടങ്ങിൽ പ്രത്യക്ഷപ്പെട്ടത്. ദസറ എന്ന തെലുങ്ക് ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള പുരസ്കാരം കീർത്തി സുരേഷിനായിരുന്നു. മികച്ച നടിയായി വിൻസി അലോഷ്യസും മികച്ച ചിത്രത്തിനും സംവിധായകനുമുള്ള അവാർഡ് 2018 എന്ന ചിത്രത്തിലൂടെ ജൂഡ് ആന്തണി ജോസഫും സ്വന്തമാക്കി. മികച്ച ചിത്രം (ക്രിട്ടിക്ക്) ജിയോ ബേബിയുടെ കാതൽ ദ് കോർ കരസ്ഥമാക്കി, ചിത്രത്തിലെ പ്രകടനത്തിലൂടെ മികച്ച നടിക്കുള്ള (ക്രിട്ടിക്ക്) പുരസ്കാരം ജ്യോതികയ്ക്ക് ലഭിച്ചു. https://twitter.com/i/status/1820026203862122961
Read Moreസാരിയിൽ സുന്ദരിയായി സംയുക്ത; ചിത്രങ്ങളേറ്റെടുത്ത് ആരാധകർ
ചുരുങ്ങിയ കാലം കൊണ്ടുതന്നെ തെന്നിന്ത്യന്‍ സിനിമാലോകത്ത് പ്രശസ്തമായി മാറിയ നടിയാണ് സംയുക്ത മേനോന്. ടൊവീനോ തോമസ് നായകനായ തീവണ്ടി എന്ന ചിത്രത്തിലൂടെയാണ് സംയുക്ത പ്രേക്ഷകര്‍ക്ക് സുപരിചിതയായത്. സിനിമ സെലക്ഷന്റെ കാര്യത്തിലും അഭിനയ മികവിലും സംയുക്ത മറ്റാരെക്കാളും ഒരുപടി മുമ്പിലാണ്. തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലും സംയുക്ത ഇപ്പോൾ സജീവമാണ്. മലയാളത്തില്‍ ഹിറ്റായ അയ്യപ്പനും കോശിയും സിനിമയുടെ തെലുങ്ക് റീമേക്കായ ഭീംല നായിക്കിലൂചടെ തെലുങ്ക് അരങ്ങേറ്റം നടത്തിയ സംയുക്ത പിന്നീട് ധനുഷിന്റെ വാത്തി എന്ന ചിത്രത്തിലൂടെ തമിഴിലും തരംഗമായി. സോഷ്യൽ മീഡിയയിൽ സജീവമായ ആയ തരാം തന്റെ ചിത്രങ്ങൾ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട് . ഇത്തവണ പച്ച സാരിയിൽ കൂടുതൽ തിളങ്ങിയാണ് താരത്തിന്റെ ഫോട്ടോഷൂട്ട്. പങ്കുവച്ച ചിത്രങ്ങൾ നിമിഷങ്ങൾക്കകം തന്നെ ലക്ഷകണക്കിന് ആരാധകർ കണ്ടുകഴിഞ്ഞു.
Read Moreദിയ വിവാഹം ചെയ്തു പോയാൽ ഈ കാര്യങ്ങളൊക്കെ മിസ് ചെയ്യും; തുറന്ന് പറഞ്ഞ് സിന്ധു കൃഷ്ണ
നടൻ കൃഷ്ണകുമാറിന്റെ കുടുംബത്തിന് സോഷ്യൽ മീഡിയയിൽ ആരാധകരേറെയാണ്. ഇപ്പോഴിതാ കൃഷ്ണ കുമാറിന്റെ രണ്ടാമത്തെ മകൾ ദിയ കൃഷ്ണ എന്ന ഓസിയുടെ വിവാഹമാണ് കുടുംബത്തിൽ വരാൻ പോകുന്ന ആഘോഷം. ദിയയുടെ വിവാഹത്തിനായുള്ള ഒരുക്കുങ്ങൾ ആരംഭിച്ചു കഴിഞ്ഞു. വിവാഹം സെപ്റ്റംബറിലാണ്. ദിയയുടെ വരനായ അശ്വിന്റെ കുടുംബത്തോടൊപ്പം ദിയാ കൃഷ്ണ താലി പൂജയും, ഷോപ്പിംഗും നടത്തുന്ന ദൃശ്യങ്ങൾ ദിയയുടെ വ്ലോഗിൽ പ്രത്യക്ഷപ്പെട്ടിരുന്നു. അതേസമയം, ഇൻസ്റ്റഗ്രാം ചോദ്യോത്തര വേളയിൽ ദിയ വിവാഹിതയാകുമ്പോഴത്തെ മാനസികാവസ്ഥയെ കുറിച്ച് അമ്മ സിന്ധു കൃഷ്ണയോട് ഒരാൾ ചോദിച്ചു. ഇതിന് സിന്ധു നൽകിയ ഉത്തരവും തുടർന്ന് ദിയ നൽകിയ പ്രതികരണവുമാണ് ഇപ്പോൾ വൈറലാകുന്നത്. ദിയ വിവാഹം ചെയ്തു പോകുമ്പോഴത്തെ പ്രധാന മിസ്സിംഗ് എന്തെല്ലാമെന്ന് സിന്ധു വീഡിയോയിൽ പറയുന്നുണ്ട്. എല്ലാ ദിവസവും രാത്രിയിൽ ദിയയെ വീട്ടിൽ കാണുന്നത് മിസ് ചെയ്യും എന്ന് സിന്ധു. വൈകി വരുന്നതിന് വഴക്കു പറയുന്നതും, നേരത്തെ പോയിക്കിടന്ന്…
Read More‘മനോഹരം’! ഫ്രോക്കിൽ മരങ്ങളും പൂക്കളും പക്ഷികളും; പുരസ്കാര വേദിയിൽ ഗ്ലാമറസായി പാർവതി
ഫിലിംഫെയർ പുരസ്കാര വേദിയിലെത്തിയ നടി പാർവതിയുടെ ഔട്ട്ഫിറ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്.പൂക്കള്‍ നിറഞ്ഞു തിളങ്ങുന്ന ഹെവി വര്‍ക്കുള്ള കറുപ്പ് ഫ്രോക്കാണ് പാർവതി ധരിച്ചിരിക്കുന്നത്. പ്രകൃതി സുന്ദരി’യെന്ന ആശയം ഉള്‍ക്കൊണ്ട് മരങ്ങളും പൂക്കളും പക്ഷികളുമെല്ലാം നിറച്ചാണ് ഫ്രോക്ക് ചെയ്തെടുത്തിരിക്കുന്നത്. ഡീപ് വി നെക്ക് ഫ്രോക്കിൽ താരം ഗ്ലാമറസായിട്ടുണ്ട്. മിനിമല്‍ മേക്കപ്പാണ് പാർവതി തിരഞ്ഞെടുത്തത്. മുടി ചുരുട്ടി പുട്ടപ് ചെയ്തതിനൊപ്പം സില്‍വര്‍ കളറിലെ ഹാങിങ് ബട്ടര്‍ഫ്ലൈയാണ് കാതില്‍ താരം അണിഞ്ഞിരിക്കുന്നത്. പാര്‍വതിയുടെ ലുക്കിനെ പ്രശംസിച്ച് നിരവധിപ്പേരാണ് ചിത്രത്തിന് കമന്റ് ചെയ്തിരിക്കുന്നത്. നടി ശ്രുതി ഹാസന് ‘മനോഹരം’ എന്നാണ് കമന്റിട്ടിരിക്കുന്നത്. ഹൈദരാബാദില്‍ വച്ചായിരുന്നു പുരസ്കാരദാനം. തെലുഗു, തമിഴ്,കന്നട, മലയാളം ചലച്ചിത്രമേഖലയില്‍ നിന്നുള്ള അഭിനേതാക്കള്‍, സംവിധായകര്‍, സംഗീത സംവിധായകര്‍ എന്നിങ്ങനെ നിരവധി പ്രമുഖരാണ് പുരസ്കാര ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്. വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Read Moreലോകത്തിലെ ആസ്വാദ്യകരമായ തൊഴിലാണ് സംവിധാനം; അനൂപ് മേനോൻ
“ലോകത്തിലെ ഏറ്റവും ആസ്വാദ്യകരമായ ഒരു തൊഴിലാണ് സംവിധാനം. എനിക്കതിൽ ഒരു സംശയവുമില്ല. നമ്മൾ തന്നെ എഴുതിയ സീൻ അഭിനേതാക്കൾ വഴി നമ്മളുടെ മുമ്പിൽ അവതരിപ്പിക്കപ്പെടുമ്പോൾ പ്രത്യേകിച്ച്. പത്മ സിനിമയിൽ ലാസ്റ്റിൽ സുരഭി നടന്ന് ഒരു മിററിന് അടുത്തേക്ക് വരുന്ന സീനുണ്ട്. അതൊരു സിംഗിൾ ഷോട്ടാണ്. സുരഭിയെപ്പോലെ ഫെന്റാസ്റ്റിക്കല്ലാത്ത ഒരു ആക്ടറിന് അത് കാരി ചെയ്യാൻ പറ്റില്ല. ഫസ്റ്റ് ടേക്കാണത്. എഴുതിയപ്പോൾ കട്ട് ഷോട്ടായി പ്ലാൻ ചെയ്തെങ്കിലും ഷൂട്ട് ചെയ്ത് തുടങ്ങിയപ്പോൾ ഓർഗാനിക്കായി ഒറ്റ ഷോട്ടിൽ ചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നു. പുതിയൊരു നടിയെ കൊണ്ട് ഇത് ചെയ്യാൻ പറ്റില്ല. ആവറേജ് നടിയെ കൊണ്ടും പറ്റില്ല. അൺബിലീവബ്ളി ടാലന്റാണ് നടിയെന്ന രീതിയിൽ സുരഭി. അതുപോലെ സുരഭിയാണ് നായികയെങ്കിൽ നിർമിക്കാൻ പറ്റില്ലെന്ന് പറഞ്ഞ് ഒരു പ്രൊഡ്യൂസർ സിനിമയിൽനിന്നു പിന്മാറിയിരുന്നു. അതുകൊണ്ടാണ് ഞാൻ പത്മ നിർമിച്ചത്. അവളെയല്ലാതെ മറ്റാരെയും ആ കഥാപാത്രത്തിലേക്ക് കൊണ്ടുവരാൻ എനിക്ക്…
Read Moreജോഫിൻ ടി. ചാക്കോ-ആസിഫ് അലി ചിത്രം ഷൂട്ടിംഗ് പൂർത്തിയാക്കി
മമ്മൂട്ടിയെ നായകനാക്കി പ്രീസ്റ്റ് എന്ന സൂപ്പർഹിറ്റ് ചിത്രമൊരുക്കിയ ജോഫിൻ ടി. ചാക്കോയുടെ പുതിയ സിനിമയുടെ ചിത്രികരണം പൂർത്തിയായി. ആസിഫ് അലി നായകനാകുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ അവസാന ഭാഗങ്ങൾ കടമക്കുടിയിലും പരിസരത്തുമായാണ് ചിത്രീകരിച്ചത്. സംവിധായകൻ ജോഫിൻ തന്നെയാണ് ചിത്രീകരണം പൂർത്തിയായ വിവരം സോഷ്യൽ മീഡിയയിലുടെ അറിയിച്ചത്.മാളികപ്പുറം, 2018 എന്നീ വിജയ ചിത്രങ്ങള്‍ക്കും റീലീസിന് തയാറെടുക്കുന്ന ആനന്ദ് ശ്രീബാലയ്ക്കും ശേഷം കാവ്യ ഫിലിം കമ്പനിയും ആന്‍ മെഗാ മീഡിയയും ഒന്നിക്കുന്ന സിനിമയാണിത്. ജോഫിന്‍ ടി.ചാക്കോ, രാമു സുനില്‍ എന്നിവരുടെ കഥയ്ക്ക് ജോണ്‍ മന്ത്രിക്കല്‍ തിരക്കഥ രചിച്ച ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായി അനശ്വര രാജന്, മനോജ് കെ. ജയന്, ഭാമ അരുൺ എന്നിവര്‍ എത്തുന്നു. ആട്ടം എന്ന സിനിമയിലൂടെ കൈയടി നേടിയ സെറിൻ ശിഹാബ് മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം അപ്പു പ്രഭാകർ, ചിത്രസംയോജനം ഷമീർ മുഹമ്മദ്,…
Read Moreകോര്ഡിനേറ്ററില്നിന്നുണ്ടായ കാസ്റ്റിംഗ് കൗച്ച്; ദുരനുഭവം തുറന്നു പറഞ്ഞ് മാഹി
ഹിന്ദി ടെലിവിഷന്‍ രംഗത്തെ മിന്നും താരമാണ് മാഹി വിജ്. നിരവധി ഹിറ്റ് പരമ്പരകളില്‍ അഭിനയിച്ചിട്ടുണ്ട് മാഹി. നടനും അവതാരകനുമായി ജയ് ഭാനുശാലിയാണ് മാഹിയുടെ ഭര്‍ത്താവ്. ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയാണ് മാഹിയും ജയ് ഭാനുശാലിയും. അതേസമയം തനിക്ക് നേരിടേണ്ടി വന്നൊരു മോശം അനുഭവത്തെക്കുറിച്ചുള്ള മാഹിയുടെ തുറന്നു പറച്ചില് വാര്‍ത്തയാവുകയാണ്. തനിക്ക് ഒരു ഷൂട്ടിംഗ് കോര്ഡിനേറ്ററില്നിന്നുണ്ടായ കാസ്റ്റിംഗ് കൗച്ച് അനുഭവമാണ് നേരത്തെ ഡല്‍ഹി സ്വദേശിയാണ് മാഹി തുറന്നു പറഞ്ഞത്. കരിയറിന്റെ തുടക്കകാലത്തായിരുന്നു മാഹിക്കു മോശം അനുഭവമുണ്ടായത്. മാഹിയുടെ വാക്കുകളിലേക്ക്. “”അഭിനേത്രിയാവുക എന്ന എന്റെ സ്വപ്നം സാക്ഷാത്കരിക്കാനായി മുംബൈയിലേക്ക് എത്തുകയായിരുന്നു. മുംബൈയിലെത്തുമ്പോള്‍ പ്രായം 17 ആയിരുന്നു. ഈ സമയത്തായിരുന്നു മോശം അനുഭവമുണ്ടാകുന്നത്. ഷൂട്ടിംഗ് കോര്‍ഡിനേറ്റര്‍ ആണെന്ന് പറഞ്ഞ് ഒരാള്‍ എന്നെ വിളിക്കുകയായിരുന്നു. അയാളെ കാണാന്‍ ഞാന്‍ സമ്മതിച്ചു. കൂടിക്കാഴ്ചയ്ക്ക് എന്റെ സഹോദരിയും കൂടെ വന്നിരുന്നു. കാറില്‍ വച്ചായിരുന്നു അയാളെ കണ്ടത്. അയാള്‍…
Read Moreവയനാട്ടിൽ ആശ്വാസവുമായി ലെഫ്റ്റനന്റ് കേണൽ മോഹന്‍ലാല്‍; ദുരന്തബാധിതരെ സന്ദര്‍ശിക്കും
വയനാട്ടിലെ ദുരന്തഭൂമി സന്ദർശിച്ച് ലെഫ്റ്റനന്റ് കേണൽ മോഹന്‍ലാല്‍. ടെറിട്ടോറിയൽ ആർമിയുടെ ബേസ് ക്യാംപിലാണ് മോഹൻലാൽ എത്തിയത്. ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ, പുഞ്ചിരിമട്ടം എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും. സൈനികരെയും മോഹൻലാൽ കാണും. ടെറിട്ടോറിയൽ ആർമിയിൽ ലെഫ്റ്റനന്റ് കേണലാണ് മോഹൻലാൽ. കോഴിക്കോടു നിന്ന് റോഡു മാർഗമാണ് മോഹൻലാൽ വയനാട്ടിലെത്തിയത്. തുടർന്ന് സൈനിക ഉദ്യോഗസ്ഥരുമായി അദ്ദേഹം ചർച്ചയും നടത്തി. അതേസമയം, വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ തിരച്ചില്‍ അഞ്ചാംനാളിലേക്ക് എത്തിനിൽക്കുമ്പോൾ ഇരുന്നൂറ്റി അന്‍പതില്‍പ്പരം ആളുകളെയാണ് ഇനി കണ്ടെത്താനുളളത്. ചൂരല്‍മല, മുണ്ടക്കൈ മേഖലകളില്‍ ഇന്നും തിരച്ചില്‍ നടത്തും. സൈന്യവും എന്‍ഡിആര്‍എഫും അടക്കം രണ്ടായിരത്തോളം പേര് ഇന്നും ദൗത്യത്തിന്റെ ഭാഗമാകും. ദുരന്തത്തില്‍ ഇതുവരെ 338പേര്‍ക്ക് ജീവന് നഷ്ടമായി. ചാലിയാറില്‍നിന്ന് 16 മൃതദേഹങ്ങളും ദുരന്തഭൂമിയില്‍നിന്ന് ആറ് മൃതദേഹങ്ങളും ഇന്നലെ കണ്ടെത്തിയിരുന്നു.
Read More