കൊട്ടാരക്കര: മുഖ്യമന്ത്രിയുടെ ദുരിതശ്വാസ നിധിയിലേക്ക് പണം നൽകാൻ താല്പര്യമില്ല പകരം മൂന്ന് വീടുകൾ വച്ച് നൽകാൻ തയാറാണെന്ന് സംവിധായകൻ അഖിൽ മാരാർ. ഇതിനു ശേഷം താരത്തിനെതിരേ നിരവധി സൈബർ ആക്രമണമാണ് ഉണ്ടായത്. അഖിൽ മാരാരുടെ നാട്ടിൽത്തന്നെ വീടുകൾ വച്ചുകൊടുക്കുമെന്നാണ് താരം പറഞ്ഞത്. എന്തുകൊണ്ടാണ് വയനാട്ടിൽ വീട് വച്ചുകൊടുക്കാത്തത് എന്ന് ആരോപിച്ചാണ് അഖിലിനെതിരേ സൈബർ ആക്രമണം. താരം സംഭവത്തിൽ പ്രതികരണം അറിയിച്ച് രംഗത്തെത്തി. തന്റെ സുഹൃത്ത് വീട് വയ്ക്കുന്നതിന് വസ്തു വിട്ടു നൽകാൻ തയാറാണെന്ന് അറിയിച്ചു. വീടുകൾ നിർമിക്കാൻ സുഹൃത്തിന്റെ കൺസ്ട്രക്ഷൻ കമ്പനി തയാറാണ്. പ്രകൃതി ക്ഷോഭങ്ങൾ താരതമ്യേനെ കുറവായത് കൊണ്ടാണ് തന്റെ നാട്ടിൽ വീട് വച്ചുകൊടുക്കാമെന്ന് പറഞ്ഞതെന്ന് അഖിൽ വ്യക്തമാക്കി. തനിക്ക് ചെയ്യാൻ കഴിയുന്ന കാര്യം പങ്കുവച്ചു അർഹതപ്പെട്ട മനുഷ്യരെ സഹായിക്കുക എന്നതാണ് എന്റെ താല്പര്യം. നാളിത് വരെ ഒരാളെ സഹായിക്കുന്നത് മറ്റൊരാളോട് പറഞ്ഞു നടക്കുന്ന ശീലം…
Read MoreCategory: Movies
മലയാളികളിൽ നിന്നും ഇത്രയും സ്നേഹം പ്രതീക്ഷിച്ചില്ല; രശ്മിക മന്ദാന
മലയാളികളുടെ സ്നേഹത്തിൽ ഹൃദയം നിറഞ്ഞ് നടി രശ്മിക മന്ദാന. കരുനാഗപ്പള്ളിയിൽ ഒരു കടയുടെ ഉദ്ഘാടനത്തിനായി എത്തിയപ്പോഴാണ് താരം മലയാളികളുടെ സ്നേഹം അനുഭവിച്ച് അറിഞ്ഞത്. നിരവധി പേരാണ് താരത്തെ കാണാനായി കരുനാഗപ്പള്ളിയിൽ തടിച്ചുകൂടിയത്. ഈ സ്നേഹം കണ്ട രശ്മിക മലയാളികൾക്ക് നന്ദി പറഞ്ഞുകൊണ്ട് ഇൻസ്റ്റഗ്രാമിൽ കുറിപ്പിനൊപ്പം ഉദ്ഘാടന പരിപാടിയിൽ നിന്നുള്ള ചിത്രങ്ങളും പങ്കിട്ടിരുന്നു. ‘ജൂലെ 25ന് ഞാൻ കേരളത്തിലെ കരുനാഗപ്പള്ളിയിൽ ഒരു ഉദ്ഘാടനത്തിന് പോയിരുന്നു. എല്ലാം വളരെ നന്നായിട്ടായിരുന്നു സംഘടിപ്പിച്ചിരുന്നത്. അവിടെനിന്ന് എനിക്ക് ലഭിച്ച സ്നേഹത്തിൽ ശരിക്കും ഞാൻ അമ്പരന്നു പോയി. ഇത്രയും സ്നേഹം ഒരിക്കലും ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. മനം നിറഞ്ഞു. ഇത്രയും സ്നേഹം ലഭിക്കാൻ എന്താണ് ചെയ്തതെന്ന് എനിക്കറിയില്ല. പക്ഷേ ഞാൻ അനുഗ്രഹീതയാണ്. എല്ലാത്തിനും നന്ദി’. -രശ്മിക മന്ദാന
Read Moreകൃതി സനോണ്‍ പ്രണയത്തിലോ? ആരാധകർ ചോദിക്കുന്നൂ…
ദേശീയ പുരസ്കാരം നേടിയ ബോളിവുഡ് നടിയാണ് കൃതി സനോണ്‍. മിമി എന്ന സിനിമയിലൂടെയാണ് മികച്ച നടിക്കുളള ദേശീയ അവാര്‍ഡ് കൃതി നേടിയത്. കൃതി സനോണ്‍ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകുകയും ചെയ്തിട്ടുണ്ട്. കൃതി സനോണ്‍ പ്രണയത്തിലാണ് എന്ന വാര്‍ത്തയാണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്. അടുത്തിടെയാണ് കൃതി സനോണ്‍ തന്റെ ജന്മദിനം ആഘോഷിച്ചത്. യുകെ വ്യവസായിയായ കബിര്‍ ബാഹിയയുമായി താരം പ്രണയത്തിലാണെന്നാണ് റിപ്പോര്‍ട്ട്. നടി കൃതി സനോണ്‍ ജന്മദിനം ആഘോഷിച്ചത് കബിറിനൊപ്പമാണെന്നും റിപ്പോര്‍ട്ടുണ്ട്. ഗ്രീക്ക് ദ്വീപില്‍ കബിര്‍ കൃതിക്കൊപ്പമുള്ള ഫോട്ടോയും പ്രചരിക്കുന്നുണ്ട്. എന്നാൽ ഈ റിപ്പോര്‍ട്ടിനോടു കൃതി സനോണ്‍ പ്രതികരിച്ചിട്ടില്ല. താരം പ്രണയത്തിലാണെന്ന വാർത്ത പ്രചരിച്ചതോടെ ഇതിനു പിന്നാലെയാണിപ്പോൾ പപ്പരാസികൾ. മുമ്പ് ഒരു ഫാഷൻ ഷോയിലുണ്ടായ മോശം അനുഭവം കൃതി വെളിപ്പെടുത്തിയത് ചര്‍ച്ചയായിരുന്നു. ഞാൻ ആ കൊറിയോഗ്രാഫി മോശമാക്കിയെന്ന് പറഞ്ഞ് എന്നോട് ക്രൂരമായി കൊറിയോഗ്രാഫര്‍ പെരുമാറി. അത് ഒരു…
Read Moreവയനാടിന് കൈത്താങ്ങ്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം നൽകി ഫഹദും നസ്രിയയും
കൊച്ചി: വയനാട് ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം നൽകി ഫഹദ് ഫാസിലും നസ്രിയയും. ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ് എന്ന നിർമാണക്കമ്പനി വഴിയാണ് തുക കൈമാറിയത്. സമൂഹ മാധ്യമങ്ങളിലൂടെ ഫഹദ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. നിരവധി ആളുകളാണ് വയനാടിന് സഹായവുമായി എത്തുന്നത്. അതേസമയം, ഇതുവരെ 276 പേർ മരിച്ചു. മുണ്ടക്കൈ, ചൂരൽമല, അട്ടമല, നൂൽപ്പുഴ വില്ലേജുകളിലാണ് ഉരുൾപൊട്ടൽ ഏറ്റവും കൂടുതൽ ബാധിച്ചത്. വയനാട് ഉരുൾപൊട്ടലിൽ രക്ഷിക്കാൻ കഴിയുന്നവരെയെല്ലാം രക്ഷിച്ചെന്നും ഇനി ആരും അവിടെ ബാക്കിയില്ലെന്നുമാണ് സൈന്യം അറിയിച്ചതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
Read Moreബാഡ്മിന്റണ്‍ ലോകത്ത് നിലവില്‍ ഏറ്റവും കൂടുതല്‍ നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുള്ളവരില്‍ ഒരാളാണ് എന്റെ ഭർത്താവ്; അദ്ദേഹം ആരെന്ന് അറിയാത്തവരെക്കുറിച്ച് സങ്കടമുണ്ട്; തപ്സി പന്നു
വിവാഹത്തിന് 100-125 പേര് മാത്രമേ ഉണ്ടായിരുന്നുള്ളൂ. വളരെ സ്വകാര്യമായ ചടങ്ങായിരുന്നു വിവാഹം. ഞങ്ങളെ നേരിട്ട് അറിയുന്നവരെ മാത്രമായിരുന്ന ഞങ്ങള്‍ ക്ഷണിച്ചിരുന്നത്. എല്ലാ ഒരുക്കങ്ങളും ഞങ്ങളുടെ സുഹൃത്തുക്കളും കുടുംബങ്ങളുമാണ് നടത്തിയതെന്ന് തപ്സി പന്നു. അദ്ദേഹം ആരെന്ന് അറിയാത്തവരെക്കുറിച്ച് എനിക്ക് സങ്കടമുണ്ട്. എന്നു കരുതി, ഓ അദ്ദേഹം ഒരു ക്രിക്കറ്ററോ വലിയ ബിസിനസുകാരനോ അല്ലാത്തതു കൊണ്ടല്ലേ നിങ്ങള്‍ക്ക് അറിയാന്‍ താത്പര്യമില്ലാത്തത് എന്ന് പറയാനും ഞാന്‍ ആഗ്രഹിക്കുന്നില്ല. ബാഡ്മിന്റണ്‍ ലോകത്ത് നിലവില്‍ ഏറ്റവും കൂടുതല്‍ നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുള്ളവരില്‍ ഒരാളാണ് അദ്ദേഹം. നമ്മുടെ പുരുഷ ബാഡ്മിന്റണ്‍ ഡബിള്‍സ് ഇന്നെത്തി നില്ക്കുന്ന അവസ്ഥയുടെ കാരണക്കാരന്‍ എന്ന് തപ്സി പന്നു
Read Moreനരിവേട്ട ചിത്രീകരണം ആരംഭിച്ചു
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ചിത്രികരണം ആരംഭിച്ചു. ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഇന്ത്യ ജിസിസി ട്രേഡ് അംബാസിഡർ ഷിയാസ് ഹസൻ, യുഎഇയിലെ ബിൽഡിംഗ് മെറ്റീരിയൽ എക്സ്പോർട്ട് ബിസിനസ് സംരംഭകൻ ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമിക്കുന്നത്. അബിൻ ജോസഫ് ആണ് ചിത്രത്തിനു തിരക്കഥ ഒരുക്കുന്നത്. വലിയ ക്യാൻവാസിൽ, വൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന നരിവേട്ടയിലൂടെ തമിഴ് താരം ചേരൻ ആദ്യമായി മലയാള സിനിമയിൽ എത്തുന്നു. സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ,ആര്യ സലിം, റിനി ഉദയകുമാർ, എന്നിവരും ചിത്രത്തിലുണ്ട്. കുട്ടനാട്ടിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. കോട്ടയം, വയനാട് എന്നിവിടങ്ങളിലും ചിത്രീകരണമുണ്ടാകും. നിർമാതാക്കളിൽ ഒരാളായ ഷിയാസ് ഹസനാണ് സ്വിച്ച് ഓൺ നടത്തി സിനിമക്ക് തുടക്കമിട്ടത്. എൻ എം ബാദുഷയാണ് നരിവേട്ടയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. ജേക്സ് ബിജോയ് നരിവേട്ടയുടെ സംഗീത സംവിധാനം നിർവഹിക്കുന്നു.…
Read Moreകറുപ്പിനഴക്… സാരിയിൽ തിളങ്ങി മൗനി റോയ്; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
ഹിന്ദി മിനിസ്ക്രീനില്‍ നിന്നു ബോളിവുഡ് നായികയായി മാറിയ താരമാണ് മൗനി റോയ്. നാഗിൻ എന്ന സീരിയല്‍ വഴിയാണ് താരം ഭാഷ ഭേദമന്യേ ജനശ്രദ്ധ നേടിയത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം പുതിയ ഫോട്ടോഷൂട്ടുകളും പങ്കിടാറുണ്ട്. കൂടുതലും ഹോട്ട് ലുക്കിലുള്ള ചിത്രങ്ങളാണു താരം പങ്കിടുന്നത്. ഇപ്പോഴിതാ ബ്ലാക്ക് സാരിയിൽ ഹോട്ട് ലുക്കിലുള്ള ചിത്രങ്ങൾ പങ്കിട്ടിരിക്കുകയാണ് താരം. ബ്ലാക്ക് സാരിയിൽ വശ്യതയുള്ള ചിത്രങ്ങളാണ് മൗനി പങ്കിട്ടത്. സാരിയ്ക്കൊപ്പം സ്ലീവലസ് ബാക്ക് ടൈ ബ്ലൗസും ധരിച്ച താരത്തിന്റെെ ചിത്രങ്ങൾ ഷെയർ ചെയ്ത് നിമിഷങ്ങൾക്കകം തന്നെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആയി മാറി.
Read Moreകുളിമുറി വിഡിയോ; സത്യം വെളിപ്പെടുത്തി ഉർവശി
തന്റേതെന്ന രീതിയിൽ പേരിൽ പ്രചരിച്ച ബാത്ത് റൂം വീഡിയോയുടെ സത്യാവസ്ഥ വെളിപ്പെടുത്തി നടി ഉർവശി റൗട്ടേല. വിഡിയോ ഡീപ് ഫേക്ക് അല്ലെന്നും തന്റെ പുതിയ സിനിമയിൽ നിന്നുള്ള ഒരു രംഗമാണെന്നും നടി പറയുന്നു. ആ ക്ലിപ്പ് പുറത്തുവന്നപ്പോൾ വളരെ അസ്വസ്ഥയായിരുന്നു. തീർച്ചയായും അതെന്റെ വ്യക്തിജീവിതത്തിൽ നിന്നുള്ളതല്ല. എന്റെ പേഴ്സനൽ ക്ലിപ്പ് അല്ല. ഘുസ്പൈഠിയാ എന്ന ചിത്രത്തിന്റെ ഭാഗമായുള്ള രംഗമായിരുന്നു അത്. ഒരു സ്ത്രീയും യഥാർഥജീവിതത്തിൽ ഇങ്ങനെയൊരു സാഹചര്യത്തിലൂടെ കടന്നുപോകരുതെന്നാണ് ആഗ്രഹം- ഉർവശി മാധ്യമങ്ങളോട് പറഞ്ഞു. ഉര്‍വശി റൗട്ടേലയുടെ ബാത്ത്റൂം ദൃശ്യങ്ങൾ ഓണ്‍ലൈനില്‍ പ്രചരിച്ചത് വലിയ ചർച്ചയായിരുന്നു. ബാത്ത്റൂമില്‍ കുളിക്കാനായി എത്തുന്ന ഉര്‍വശി വസ്ത്രം മാറുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയയിൽ വൈറലായത്. പിന്നാലെ ഇത് എഐ ജനറേറ്റഡ് ആണെന്നും ഡീപ് ഫേക്ക് വീഡിയോ ആണെന്നും പുതിയ സിനിമയുടെ പ്രമോഷൻ ആണെന്നും തരത്തിലുള്ള റിപ്പോർട്ടുകളും വന്നിരുന്നു. ഇൻസ്റ്റഗ്രാമിൽ 73.2…
Read Moreഓഗസ്റ്റ് 16 മുതൽ പുതിയ സിനിമകള്‍ ഷൂട്ട് ചെയ്യില്ല; നിർമാണച്ചെലവ് വര്‍ധിക്കുന്നതില്‍ പ്രതിഷേധിച്ചാണു നീക്കം
ചെന്നൈ: തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിൽ ഓഗസ്റ്റ് 16 മുതൽ എല്ലാ പുതിയ സിനിമാ പ്രേജക്റ്റുകളും നിർത്തിവയ്ക്കാനും നവംബർ ഒന്നു മുതൽ സിനിമയുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും നിർത്താനും തീരുമാനിച്ചു. സിനിമാ നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിൽ കുടുങ്ങിക്കിടക്കുന്ന സിനിമകള്‍ ഈ ഘട്ടത്തിനുള്ളില്‍ തീര്‍ക്കും. കലാകാരന്മാരുടെ പ്രതിഫലവും മറ്റ് ചെലവുകളും കാരണം നിർമാണച്ചെലവ് വര്‍ധിക്കുന്നതില്‍ പ്രതിഷേധിച്ചാണു നീക്കം. നിർമാതാക്കൾക്ക് കാര്യമായ നഷ്ടമുണ്ടാക്കി അഭിനേതാക്കളും സാങ്കേതിക വിദഗ്ധരും അഡ്വാൻസ് സ്വീകരിച്ച് പ്രോജക്ടുകൾ ഉപേക്ഷിക്കുന്ന കാര്യം കൗൺസിൽ യോഗത്തിൽ ശക്തമായ വിമര്‍ശനത്തിന് ഇടയാക്കി. അഡ്വാൻസ് ലഭിച്ചിട്ടുള്ള ഏതൊരു നടനും സാങ്കേതിക വിദഗ്ധനും പുതിയ പ്രോജക്റ്റ് ആരംഭിക്കും മുന്‍പ് ഏറ്റെടുത്ത പഴയ പ്രോജക്ട് പൂർത്തിയാക്കണമെന്ന് സംഘടനകള്‍ ആവശ്യപ്പെട്ടു.
Read Moreനാടകങ്ങളിൽ നിന്ന് വെള്ളിത്തിരയിലേക്ക് ചേക്കേറിയ അനശ്വര പ്രതിഭ; രാജൻ പി. ദേവ് അനുസ്മരണം നടത്തി
ചേർത്തല: അനശ്വര നടന് രാജൻ പി. ദേവിന്റെറെ 15-ാം ചരമവാർഷിക ദിനത്തിൽ ചേർത്തല സംസ്കാരയുടെ ആഭിമുഖ്യത്തില്‍ അനുസ്മരണയോഗം നടത്തി. ചേർത്തല വുഡ്ലാൻസ് ഓഡിറ്റോറിയത്തിൽ ചേർന്ന സമ്മേളനത്തിൽ ജോസഫ് മാരാരിക്കുളം അധ്യക്ഷത വഹിച്ചു. നാടക കലാകാരൻ അഭയൻ കലവൂർ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ, വൈസ് ചെയർമാൻ ടി.എസ്. അജയകുമാർ, വെട്ടയ്ക്കല്‍ മജീദ്, ടോം ജോസഫ് ചമ്പക്കുളം, ബാലചന്ദ്രൻ പാണാവള്ളി, ബേബി തോമസ്, എം.വി. ഉത്തമക്കുറുപ്പ്, രാജു പള്ളിപ്പറമ്പിൽ, ശിവസദ, കലവൂർ വിജയൻ, കെ.കെ.ആർ. കായിപ്പുറം, കമലാസനൻ വൈഷ്ണവം, പ്രദീപ് കൊട്ടാരം എന്നിവർ അനുസ്മരണ പ്രസംഗം നടത്തി.
Read More