നാ​യി​ക​യേ​ക്കാ​ള്‍ പ്ര​തി​ഫ​ലം; നാ​ല് മി​നി​റ്റ് ഗാ​ന​രം​ഗ​ത്തി​ന് പ്ര​തി​ഫ​ലം അ​ഞ്ച് കോ​ടി

ഇ​ന്ത്യ​ന്‍ സി​നി​മ​യി​ലെ മാ​സ് മ​സാ​ല ചി​ത്ര​ങ്ങ​ളി​ല്‍ പ​ല​പ്പോ​ഴും ഐ​റ്റം ഡാ​ന്‍​സ് ഉ​ണ്ടാ​വാ​റു​ണ്ട്. അ​ടു​ത്ത കാ​ല​ത്ത് പാ​ന്‍ ഇ​ന്ത്യ​ന്‍ ഹി​റ്റാ​യി മാ​റി​യ പു​ഷ്പ മു​ത​ല്‍ ദു​ല്‍​ഖ​റി​ന്‍റെ കിം​ഗ് ഓ​ഫ് കൊ​ത്ത​യി​ല്‍ വ​രെ ഇ​ത്ത​രം ഐ​റ്റം ഡാ​ന്‍​സു​ക​ളു​ണ്ട്. വ​മ്പ​ന്‍ ന​ടി​മാ​ര്‍ മു​ത​ല്‍ സാ​ധാ​ര​ണ ന​ടി​മാ​ര്‍ വ​രെ ഇ​ത്ത​രം ഗ്ലാ​മ​ര്‍ നൃ​ത്ത​ങ്ങ​ള്‍ ചെ​യ്തി​ട്ടു​ണ്ട്. സി​നി​മ​യു​ടെ വി​ജ​യ​ത്തി​ല്‍ ഇ​ത്ത​രം ഗാ​ന​രം​ഗ​ങ്ങ​ള്‍​ക്ക് വ​ലി​യ പ്രാ​ധാ​ന്യ​മു​ണ്ട്. പു​ഷ്പ​യി​ല്‍ സാ​മ​ന്ത​യു​ടെ ഊ ​അ​ണ്ട വാ ​വാ… എ​ന്ന ഗാ​ന​ത്തി​ലെ നൃ​ത്തം വ​ലി​യ ഹി​റ്റാ​യി മാ​റി​യി​രു​ന്നു. സാ​മ​ന്ത ആ​ദ്യ​മാ​യി​ട്ടാ​യി​രു​ന്നു ഒ​രു ഐ​റ്റം ഡാ​ന്‍​സ് ചെ​യ്യു​ന്ന​ത്. ഐ​റ്റം ഡാ​ൻ​സ് ചെ​യ്യാ​ൻ ഈ ​ന​ടി​മാ​രെ​ല്ലാം വ​ലി​യ പ്ര​തി​ഫ​ല​മാ​ണ് വാ​ങ്ങാ​റു​ള്ള​ത്. ഐ​റ്റം ഡാ​ന്‍​സി​ന് ഇ​ന്ത്യ​യി​ൽ ത​ന്നെ ഏ​റ്റ​വും കൂ​ടു​ത​ല്‍ പ്ര​തി​ഫ​ലം വാ​ങ്ങി​യ​തും സാ​മ​ന്ത​യാ​ണ്. പു​ഷ്പ​യി​ലെ നാ​ല് മി​നി​റ്റ് ദൈ​ർ​ഘ്യ​മു​ള്ള ഗാ​ന​രം​ഗ​ത്തി​നാ​യി ന​ടി പ്ര​തി​ഫ​ലം വാ​ങ്ങി​യ​ത് അ​ഞ്ച് കോ​ടി രൂ​പ​യാ​ണ്. പു​ഷ്പ​യി​ലെ നാ​യി​ക​യാ​യ ര​ശ്മി​ക…

Read More

ഹൃ​ദ​യം ത​ക​ർ​ന്നാ​ണ് അ​ന്ന് തി​യ​റ്റ​റി​ൽ നി​ന്നു മ​ട​ങ്ങി​യ​ത്, എ​ന്നാ​ൽ ഇ​ന്ന് അ​തേ ചി​ത്രം ആ​ദ്യ ദി​ന​ത്തി​ൽ തി​യ​റ്റ​റു​ക​ൾ ഹൗ​സ്ഫു​ൾ ആ​ക്കി; സി​ബി മ​ല​യി​ൽ

24 വ​ർ​ഷം മു​ൻ​പ് ദേ​വ​ദൂ​ത​ൻ എ​ന്ന ചി​ത്രം തി​യ​റ്റ​റു​ക​ളി​ലെ​ത്തി​യ ദി​നം ഇ​ന്നും ഓ​ർ​മ​യി​ലു​ണ്ട്. വ​ലി​യ പ്ര​തീ​ക്ഷ​ക​ളാ​യി​രു​ന്നു ചി​ത്ര​ത്തെ​പ്പ​റ്റി. എ​ന്നാ​ൽ, ഹൃ​ദ​യം ത​ക​ർ​ന്നാ​ണ് അ​ന്നു തി​യ​റ്റ​റി​ൽ നി​ന്നു മ​ട​ങ്ങി​യ​ത്. അ​ത്ര ക​ന​ത്ത പ​രാ​ജ​യ​മാ​യി​രു​ന്നു. നി​രാ​ശ​യി​ലൂ​ടെ​യും ക​ടു​ത്ത ഡി​പ്ര​ഷ​നി​ലൂ​ടെ​യും ക​ട​ന്നു പോ​യ നാ​ളു​ക​ൾ. ഒ​രു വ​ർ​ഷ​ത്തോ​ളം സി​നി​മ​യി​ൽ നി​ന്നു വി​ട്ടു നി​ൽ​ക്കു​ക പോ​ലും ചെ​യ്തു. സു​ഹൃ​ത്തു​ക്ക​ളു​ടെ സ്നേ​ഹ​സ​മ്മ​ർ​ദ​ത്തെ തു​ട​ർ​ന്നാ​ണു പ​തി​യെ സി​നി​മ​യി​ലേ​ക്കു തി​രി​കെ ന​ട​ന്ന​ത്. എ​ന്നാ​ൽ, ഇ​ന്ന് അ​തേ ചി​ത്രം ആ​ദ്യ ദി​ന​ത്തി​ൽ തി​യ​റ്റ​റു​ക​ൾ ഹൗ​സ്ഫു​ൾ ആ​ക്കി. ബു​ക്കിം​ഗ് ആ​രം​ഭി​ച്ചു മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ ടി​ക്ക​റ്റ് മു​ഴു​വ​ൻ വി​റ്റു​തീ​രു​ന്ന​തി​നും സാ​ക്ഷി​യാ​യി. ഒ​ട്ടേ​റെ​പ്പേ​ർ വി​ളി​ച്ചു ന​ല്ല അ​ഭി​പ്രാ​യം പ​റ​യു​ന്നു. ചി​ത്രം വീ​ണ്ടും ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ന്നു. കാ​ല​ത്തി​ന്‍റെ ചി​ല നി​യോ​ഗ​ങ്ങ​ൾ ന​മ്മെ വി​സ്മ​യി​പ്പി​ക്കും. – സി​ബി മ​ല​യി​ൽ

Read More

ത​ക​ർ​പ്പ​ൻ ത​മ​ന്ന; ചി​ത്ര​ങ്ങ​ളേ​റ്റെ​ടു​ത്ത് ആ​രാ​ധ​ക​ർ

തെ​ന്നി​ന്ത്യ​യി​ലെ മി​ന്നും​താ​ര​മാ​ണ് ത​മ​ന്ന ഭാ​ട്ടി​യ. ഗ്ലാ​മ​റ​സ് വേ​ഷ​ങ്ങ​ളി​ലും അ​ഭി​ന​യ പ്രാ​ധാ​ന്യ​മു​ള്ള സി​നി​മ​ക​ളി​ലും ത​ന്‍റേ​താ​യ ഒ​രു കൈ​യൊ​പ്പ് പ​തി​പ്പി​ക്കാ​ന്‍ എ​പ്പോ​ഴും ത​മ​ന്ന ശ്ര​മി​ക്കാ​റു​ണ്ട്. ത​മ​ന്ന​യു​ടെ ഫാ​ഷ​ന്‍ സെ​ന്‍​സി​നെ കു​റി​ച്ചും ആ​രാ​ധ​ക​ര്‍​ക്ക് മി​ക​ച്ച അ​ഭി​പ്രാ​യ​മാ​ണ്. ഇ​പ്പോ​ഴി​താ ത​മ​ന്ന​യു​ടെ ഏ​റ്റ​വും പു​ത്ത​ന്‍ ചി​ത്ര​ങ്ങ​ളാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​കു​ന്ന​ത്. ഡാ​ര്‍​ക്ക് റെ​ഡ് ഔ​ട്ട്ഫി​റ്റി​ലു​ള്ള ഗ്ലാ​മ​റ​സ് ചി​ത്ര​ങ്ങ​ള്‍ ത​മ​ന്ന ത​ന്നെ​യാ​ണ് ത​ന്‍റെ ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലൂ​ടെ പ​ങ്കു​വ​ച്ച​ത്. റെ​ഡ് സാ​രി​ക്കൊ​പ്പം കോ​ര്‍​സെ​റ്റ് ടോ​പ്പ് ധ​രി​ച്ച‍ാ​ണ് താ​രം ചി​ത്ര​ങ്ങ​ളി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. കോ​ര്‍​സെ​റ്റ് ഓ​ഫ് ഷോ​ള്‍​ഡ​ര്‍ ഹെ​വി വ​ര്‍​ക്ക് ടോ​പ്പാ​ണ് സാ​രി​ക്കൊ​പ്പം ത​മ​ന്ന പെ​യ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത്.  

Read More

അ​ങ്ങ​നെ​യാ​ണ് സി​ഐ​ടി മൂ​സ എ​ന്ന പേ​ര് വ​ന്ന​ത്, രണ്ടാം ഭാഗം ഉണ്ടാവണം എന്ന് ആഗ്രഹം ഉണ്ട്; ജോ​ണി ആ​ന്‍റ​ണി

സി​ഐ​ടി മൂ​സ എ​ന്ന പേ​ര് ഉ​ണ്ടാ​യ വ​ലി​യൊ​രു ക​ഥ​യാ​ണ്. പ​ണ്ടു മു​ത​ലേ ദി​ലീ​പും ഞാ​നും സം​സാ​രി​ക്കു​മ്പോ​ൾ ഈ ​ഒ​രു ക​ഥാ​പാ​ത്ര​ത്തെ കു​റി​ച്ച് പ​റ​യാ​റു​ണ്ട്. സി​ഐ​ടി മൂ​സ എ​ന്ന വീ​ര​സാ​ഹ​സി​ക​നാ​യ കു​റ്റാ​ന്വേ​ഷ​ക​ൻ ഉ​ണ്ടാ​യി​രു​ന്നു.    അ​തി​നാ​ൽ ആ ​പേ​ര് സി​നി​മ​യി​ൽ എ​വി​ടെ​യെ​ങ്കി​ലും ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ഞ​ങ്ങ​ൾ​ക്ക് ആ​ഗ്ര​ഹം ഉ​ണ്ടാ​യി​രു​ന്നു. അ​ങ്ങ​നെ ഈ ​ക​ഥ പ​റ​ഞ്ഞ​പ്പോ​ൾ ദീ​ലീ​പാ​ണ് പ​റ​ഞ്ഞ​ത് സി​ഐ​ടി മൂ​സ എ​ന്ന പേ​ര് കൊ​ടു​ക്കാ​മെ​ന്ന്.    അ​തി​ന് മൂ​ലം​കു​ഴി​യി​ൽ സ​ഹ​ദേ​വ​ൻ എ​ന്ന പൂ​ർ​ണ രൂ​പ​വും ഉ​ണ്ടാ​യി. ഇ​തി​നൊ​രു ര​ണ്ടാം ഭാ​ഗം ഉ​ണ്ടാ​വ​ണം എ​ന്ന ആ​ഗ്ര​ഹ​മു​ണ്ട്. എ​ന്നാ​ൽ ആ​ദ്യ ഭാ​ഗ​ത്തി​ന്‍റെ ക​ഥ എ​ഴു​തി​യ ഉ​ദ​യ കൃ​ഷ്ണ​യും സി​ബി കെ. ​തോ​മ​സും ഇ​പ്പോ​ൾ ര​ണ്ടാ​യി​ട്ടാ​ണ് എ​ഴു​തു​ന്ന​ത്.   പി​ന്നെ ഞാ​ൻ ഇ​പ്പോ​ൾ അ​ഭി​ന​യ​ത്തി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ചി​രി​ക്കു​ക​യാ​ണ്. അ​തി​നാ​ൽ സം​വി​ധാ​ന​ത്തി​ലേ​ക്ക് പെ​ട്ടെ​ന്നൊ​രു ചു​വ​ടു​മാ​റ്റം പ്ര​യാ​സ​മാ​ണ്. – ജോ​ണി ആ​ന്‍റ​ണി

Read More

മ​ല​യാ​ളി​ക​ൾ എ​ന്നെ മി​സ് ചെ​യ്ത​തു​പോ​ലെ അ​വ​രെ ഞാ​നും മി​സ് ചെ​യ്തു; അ​മൃ​ത പ്ര​കാ​ശ്

ഹെ​ൽ​ത്തി​യും ഫി​റ്റു​മാ​യി ഇ​രി​ക്കാ​ൻ എ​പ്പോ​ഴും ശ്ര​ദ്ധി​ക്കാ​റു​ണ്ട്. പി​ന്നെ ജെ​നി​റ്റി​ക്സി​നും വ​ലി​യൊ​രു പ​ങ്കു​ണ്ട്. മ​ല​യാ​ളം എ​നി​ക്ക് അ​റി​യാം. വ​ള​ർ​ന്ന​ത് കേ​ര​ള​ത്തി​ലാ​ണ്. കേ​ര​ള​ത്തി​ലെ സ്കൂ​ളി​ൽ പ​ഠി​ച്ചി​ട്ടു​മു​ണ്ട്. പ​ല​ർ​ക്കും അ​ത് അ​റി​യി​ല്ല. പ​ക്ഷെ ഞാ​ൻ മ​ല​യാ​ളി​യ​ല്ല. അ​വി​ടെ​യ​ല്ല ജ​നി​ച്ച​തും. മ​ല​യാ​ളം മ​ന​സി​ലാ​കു​മെ​ങ്കി​ലും സം​സാ​രി​ക്കാ​ൻ ക​ഴി​യി​ല്ല. മ​ഞ്ഞു​പോ​ലൊ​രു പെ​ൺ​കു​ട്ടി​ക്കു​ശേ​ഷം തി​രി​കെ ബോം​ബെ​യി​ൽ വ​ന്നു. അ​തി​നു​ശേ​ഷം ഇ​തു​വ​രെ​യും അ​ഭി​ന​യ​ത്തി​ൽ സ​ജീ​വ​മാ​യി​രു​ന്നു. ഹി​ന്ദി സി​നി​മ, ടെ​ലി​വി​ഷ​ൻ ആ​ഡ്സി​ൽ എ​ല്ലാം അ​ഭി​ന​യി​ച്ചു. പ​ക്ഷെ എ​ന്തു​കൊ​ണ്ടോ മ​ല​യാ​ളം ഇ​ൻ​ഡ​സ്ട്രി​യി​ലേ​ക്ക് തി​രി​കെ വ​രാ​ൻ ക​ഴി​ഞ്ഞി​ല്ല. മ​ഞ്ഞു​പോ​ലൊ​രു പെ​ൺ​കു​ട്ടി​ക്കു​ശേ​ഷം അ​വ​സ​ര​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും ഞാ​ൻ വ​ള​രെ ചെ​റി​യ കു​ട്ടി​യാ​യി​രു​ന്നു. അ​തു​കൊ​ണ്ട് പ​ഠ​നം പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ന് പ്രാ​ധാ​ന്യം കൊ​ടു​ക്കാ​മെ​ന്ന് ക​രു​തി. മ​ഞ്ഞു​പോ​ലൊ​രു പെ​ൺ​കു​ട്ടി ചെ​യ്യു​മ്പോ​ൾ പ്ല​സ് ടു​വി​ലാ​യി​രു​ന്നു. മാ​ത്ര​മ​ല്ല പ​രീ​ക്ഷ​ക​ൾ അ​ടു​ത്ത സ​മ​യ​വും. പി​ന്നീ​ട് ഉ​ന്ന​ത പ​ഠ​ന​ത്തി​നു​പോ​യി. മ​ല​യാ​ളി​ക​ൾ എ​ന്നെ മി​സ് ചെ​യ്ത​തു​പോ​ലെ അ​വ​രെ ഞാ​നും മി​സ് ചെ​യ്തു. -അ​മൃ​ത പ്ര​കാ​ശ്

Read More

ഭ​ക്ഷ​ണം ഇ​ഷ്ട​മാ​ണെ​ങ്കി​ല്‍ ക​ഴി​ക്കു​ക, മ​റ്റു​ള്ള​വ​ര്‍ പ​റ​യു​ന്ന​ത് കേ​ട്ട് ഇ​ഷ്ടം മാ​റ്റി വ​യ്ക്കേ​ണ്ട; ഗ്രേ​സ് ആ​ന്‍റ​ണി

ഒ​രു കു​ട്ടി അ​ത്‌​ലെ​റ്റ് ആ​കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നു എ​ന്ന് വ​യ്ക്കൂ. നീ ​പി.​ടി. ഉ​ഷ ആ​കാ​ന്‍ പോ​വു​ക​യാ​ണോ എ​ന്നാ​യി​രി​ക്കും ആ​ളു​ക​ള്‍ ചോ​ദി​ക്കു​ക. പി.​ടി. ഉ​ഷ അ​ത്‌​ല​റ്റ് ആ​കാ​ന്‍ ആ​ഗ്ര​ഹി​ച്ച കു​ട്ടി​യാ​യി​രു​ന്നു എ​ന്ന് ആ​രും ഓ​ര്‍​ക്കി​ല്ല. അ​റി​വി​ല്ലാ​യ്മ കൊ​ണ്ടോ ആ​ഗ്ര​ഹി​ച്ച​ത് സാ​ധി​ക്കാ​തെ പോ​കു​ന്ന​തി​ന്‍റെ അ​സ്വ​സ്ഥ​ത കൊ​ണ്ടോ ആ​യി​രി​ക്കാം ആ​ളു​ക​ള്‍ മ​റ്റു​ള്ള​വ​രെ ക​ളി​യാ​ക്കു​ന്ന​തും നി​രു​ത്സാ​സ​ഹ​പ്പെ​ടു​ത്തു​ന്ന​തും. അ​തി​ന് ചെ​വി കൊ​ടു​ക്കാ​തി​രി​ക്കു​ക​യാ​ണ് ചെ​യ്യേ​ണ്ട​ത്. എ​നി​ക്ക് വ​ണ്ണം കൂ​ടു​ത​ലാ​ണ് എ​ന്ന് പ​റ​ഞ്ഞ​വ​രു​ണ്ട്. അ​വ​ര്‍​ക്ക് അ​റി​യി​ല്ല കു​മ്പ​ള​ങ്ങി​യി​ലെ ക​ഥാ​പാ​ത്ര​ത്തി​ന് വേ​ണ്ടി​യാ​ണ് ഞാ​ന്‍ വ​ണ്ണം വ​ച്ച​തെ​ന്ന്. ന​മ്മ​ള്‍ വ​ണ്ണം വ​യ്ക്കു​ന്ന​തി​നും മെ​ലി​യു​ന്ന​തി​നും പ​ല കാ​ര​ണ​ങ്ങ​ളു​ണ്ടാ​കും. ഭ​ക്ഷ​ണം ഇ​ഷ്ട​മാ​ണെ​ങ്കി​ല്‍ നി​ങ്ങ​ള്‍ ക​ഴി​ക്കു​ക. മ​റ്റു​ള്ള​വ​ര്‍ പ​റ​യു​ന്ന​ത് കേ​ട്ട് ഇ​ഷ്ടം മാ​റ്റി വ​യ്ക്കേ​ണ്ട. ആ​ളു​ക​ളു​ടെ നെ​ഗ​റ്റീ​വ് അ​ഭി​പ്രാ​യ​ങ്ങ​ള്‍ മ​ന​സി​ലേ​ക്ക് എ​ടു​ത്താ​ല്‍ അ​താ​ലോ​ചി​ച്ച് വി​ഷ​മി​ക്കാ​നേ നേ​രം കാ​ണൂ. -ഗ്രേ​സ് ആ​ന്‍റ​ണി

Read More

മാ​ലാ​ഖ​യെ​പ്പോ​ലെ അ​നു​ശ്രീ; ചി​ത്ര​ങ്ങ​ളേ​റ്റെ‌​ടു​ത്ത് ആ​രാ​ധ​ക​ർ

ഡ​യ​മ​ണ്ട് നെ​ക്‌​ലേ​സി​ലെ രാ​ജ​ശ്രീ എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ലൂ​ടെ പ്രേ​ക്ഷ​ക​രു​ടെ ഹൃ​ദ​യം കീ​ഴ​ട​ക്കി​യ താ​ര​മാ​ണ് അ​നു​ശ്രീ. വ്യ​ത്യ​സ്ത​മാ​യ ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ ത​ന്‍റേ​താ​യ സ്ഥാ​നം വെ​ള്ളി​ത്തി​ര​യി​ല്‍ ഉ​റ​പ്പി​ച്ച താ​രം സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലും സ​ജീ​വ​മാ​ണ്. താ​ര​ത്തി​ന്‍റെ പു​ത്ത​ൻ ഫോ​ട്ടോ​ഷൂ​ട്ട് ചി​ത്ര​ങ്ങ​ളാ​ണി​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. തൂ​വെ​ള്ള സാ​രി​യി​ൽ മാ​ലാ​ഖ​യെ​പ്പോ​ലെ​യാ​ണ് താ​ര​ത്തി​ന്‍റെ ലു​ക്ക്. ബോ​ൾ​ഡ് ആ​ൻ​ഡ് ബ്യൂ​ട്ടി​ഫു​ൾ ലു​ക്ക്, റോ​യ​ൽ ലു​ക്ക് എ​ന്നൊ​ക്കെ പ​റ​യാം. എ​ന്താ​യാ​ലും ചി​ത്ര​ങ്ങ​ൾ ആ​രാ​ധ​ക​ർ ഏ​റ്റെ​ടു​ത്തു. തൂ​വെ​ള്ള സാ​രി​യോ​ടൊ​പ്പം സ്ലീ​വ് ലെ​സ് ബ്ലൗ​സാ​ണ് താ​രം അ​ണി​ഞ്ഞി​രി​ക്കു​ന്ന​ത്. സിം​പി​ൾ മേ​ക്ക​പ്പി​ലാ​ണ് താ​രം എ​ത്തി​യ​ത്. ട്രെ​ഡീ​ഷ​ണ​ലാ​യാ​ലും മോ​ഡേ​ൺ ആ​യാ​ലും അ​നു​ശ്രീ​ക്ക് ഏ​ത് വ​സ്ത്ര​വും ഇ​ണ​ങ്ങും. എ​ങ്കി​ലും പാ​ര​മ്പ​ര്യ വ​സ്ത്ര​ങ്ങ​ളോ​ടാ​ണ് അ​നു​ശ്രീ​ക്ക് ഏ​റെ ഇ​ഷ്ടം.      

Read More

ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും ധ​നി​ക​യാ​യ ന​ടി; ആ​സ്തി 862 കോ​ടി

ഇ​ന്ത്യ​ൻ സി​നി​മ​യി​ലെ ധ​നി​ക​രാ​യ ന​ടി​മാ​രു​ടെ ലി​സ്റ്റ് പു​റ​ത്തു​വി​ട്ടി​രി​ക്കു​ക​യാ​ണ് വി​വി​ധ ദേ​ശീ​യ​മാ​ധ്യ​മ​ങ്ങ​ൾ. ബോ​ളി​വു​ഡ് താ​രം ഐ​ശ്വ​ര്യ റാ​യ് ആ​ണ് പ​ട്ടി​ക​യി​ൽ ഒ​ന്നാം സ്ഥാ​ന​ത്തു​ള്ള​ത്. 25 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ച​ല​ച്ചി​ത്ര​രം​ഗ​ത്തു​ള്ള ഐ​ശ്വ​ര്യ​യു​ടെ ആ​സ്തി ഏ​ക​ദേ​ശം 862 കോ​ടി രൂ​പ​യാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. 650 കോ​ടി​യു​ടെ ആ​സ്തി​യു​ള്ള പ്രി​യ​ങ്ക ചോ​പ്ര​യാ​ണ് പ​ട്ടി​ക​യി​ൽ ര​ണ്ടാ​മ​ത്. 550 കോ​ടി​യു​മാ​യി ആ​ലി​യ ഭ​ട്ട്, 500 കോ​ടി​യു​മാ​യി ദീ​പി​ക പ​ദു​ക്കോ​ൺ, 485 കോ​ടി​യു​മാ​യി ക​രീ​ന ക​പു​ർ, 250 കോ​ടി കോ​ടി ആ​സ്തി​യു​ള്ള ക​ത്രീ​ന കൈ​ഫ് എ​ന്നി​വ​രാ​ണ് പ​ട്ടി​ക​യി​ൽ പി​ന്നാ​ലെ​യു​ള്ള​ത്. ന​യ​ൻ​താ​ര​യാ​ണ് ഈ ​പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ച ഒ​രേ​യൊ​രു ദ​ക്ഷി​ണേ​ന്ത്യ​ൻ ന​ടി. 200 കോ​ടി​യാ​ണ് ന​യ​ൻ​താ​ര​യു​ടെ ആ​സ്തി. ബോ​ളി​വു​ഡി​നു പു​റ​മെ തെ​ന്നി​ന്ത്യ​ൻ സി​നി​മ​ക​ളു​ടെ​യും ഭാ​ഗ​മാ​യ ഐ​ശ്വ​ര്യ റാ​യ് സി​നി​മ​യ്ക്കാ​യി പ​ത്തു കോ​ടി​യും പ​ര​സ്യ ചി​ത്ര​ങ്ങ​ൾ​ക്ക് ഏ​ഴ് മു​ത​ൽ എ​ട്ട് കോ​ടി​യും വ​രെ പ്ര​തി​ഫ​ലം വാ​ങ്ങാ​റു​ണ്ട് എ​ന്നാ​ണ് ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്. ലോ​ക​മെ​മ്പാ​ടും…

Read More

മ​ല​യാ​ള​ത്തി​ന്‍റെ വാ​ന​മ്പാ​ടി​ക്ക് ഇ​ന്ന് 61-ാം പി​റ​ന്നാ​ള്‍; ആഘോഷങ്ങളില്ലാതെ ചിത്ര അങ്കമാലിയിൽ

കൊ​ച്ചി: മ​ല​യാ​ളി​ക​ളു​ടെ കാ​തി​ല്‍ തേ​ന്‍​മ​ഴ​യാ​യി പെ​യ്തി​റ​ങ്ങു​ന്ന മ​ല​യാ​ള​ത്തി​ന്‍റെ സ്വ​ന്തം വാ​ന​മ്പാ​ടി കെ.​എ​സ്. ചി​ത്ര​യ്ക്ക് ഇ​ന്ന് 61-ാം പി​റ​ന്നാ​ള്‍. ആ​ഘോ​ഷ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ ഗാ​യി​ക ഇ​ന്ന് എ​റ​ണാ​കു​ളം അ​ങ്ക​മാ​ലി​യി​ലു​ണ്ട്. അ​ങ്ക​മാ​ലി​ക്ക് അ​ടു​ത്തു​ള്ള ആ​യു​ര്‍​വേ​ദ ചി​കി​ത്സാ​കേ​ന്ദ്ര​ത്തി​ലാ​ണ് ചി​ത്ര​യും ഭ​ര്‍​ത്താ​വ് വി​ജ​യ് ശ​ങ്ക​റു​മു​ള്ള​ത്. എ​ല്ലാ വ​ര്‍​ഷ​വും സു​ഖ ചി​കി​ത്സ​യ്ക്കാ​യി ചി​ത്ര ഇ​വി​ടെ എ​ത്താ​റു​ണ്ട്. കു​റെ കാ​ല​മാ​യി പി​റ​ന്നാ​ള്‍ ആ​ഘോ​ഷ​മി​ല്ല. ഇ​ത്ത​വ​ണ​യും അ​ങ്ങ​നെ ത​ന്നെ​യാ​ണെ​ന്ന് ചി​ത്ര​യു​ടെ ഭ​ര്‍​ത്താ​വ് വി​ജ​യ് ശ​ങ്ക​ര്‍ പ​റ​ഞ്ഞു. മ​കൾ ന​ന്ദ​ന​യു​ടെ മ​ര​ണ​ശേ​ഷം ചി​ത്ര ആ​ഘോ​ഷ​ങ്ങ​ളൊ​ക്കെ ഒ​ഴി​വാ​ക്കു​ക​യാ​ണ് പ​തി​വ്. ക​ഴി​ഞ്ഞ നാ​ലു പ​തി​റ്റാ​ണ്ടു​ക​ളാ​യി പ്ര​ണ​യ​വും വി​ര​ഹ​വും വി​ഷാ​ദ​വു​മെ​ല്ലാം ഗാ​ന​ങ്ങ​ളി​ലൂ​ടെ സമ്മാനിക്കുന്ന ത​ങ്ങ​ളു​ടെ പ്രി​യ ഗാ​യി​ക​യ്ക്ക് ആ​ശം​സ​ക​ള്‍ അ​റി​യി​ച്ച് നി​ര​വ​ധി പേ​രാ​ണ് രാ​വി​ലെ മു​ത​ല്‍ വി​ളി​ക്കു​ന്ന​ത്. പി​റ​ന്നാ​ള്‍ സ​ന്ദേ​ശ​ങ്ങ​ളു​മെ​ത്തു​ന്ന​ത്. ഗാ​യ​ക​രാ​യ സു​ജാ​ത മോ​ഹ​ന്‍, ജെ​ന്‍​സി ആ​ന്‍റ​ണി, സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ ശ​ര​ത് ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി പ്ര​മു​ഖ​ര്‍ ചി​ത്ര​യ്ക്ക് പി​റ​ന്നാ​ള്‍ സ​ന്ദേ​ശം അ​യ​ച്ചി​ട്ടു​ണ്ട്. “ചി​ത്ര​ക്ക് ഹൃ​ദ​യം നി​റ​ഞ്ഞ…

Read More

ആരാടാ ലാലേട്ടനെ തല്ലുന്നത്… ഫാ​മി​ലി​യു​മൊ​ത്ത് സിനിമ കാണാൻ പോയ അനുഭവം പങ്കുവച്ച് ശരത് ദാസ്

ദേ​വ​ദൂ​ത​ൻ സി​നി​മ​യെക്കു​റി​ച്ച് പ​റ​യു​മ്പോ​ൾ പെ​ട്ടെ​ന്ന് ഓ​ർ​മ വ​രു​ന്ന​ത് ആ ​സി​നി​മ തി​യേ​റ്റ​റി​ൽ കാ​ണാ​ൻ പോ​യ​തി​നെക്കു​റി​ച്ചാ​ണെന്ന് ശരത് ദാസ്. ലാ​ലേ​ട്ട​നെ ത​ട്ടി മാ​റ്റു​ന്ന ഒ​രു പ്ര​ധാ​ന സീ​ൻ ഉ​ണ്ട്. തി​യേ​റ്റ​റി​ൽ ആ ​സീ​ൻ എ​ത്തി​യ​പ്പോ​ൾ എ​ല്ലാ​വ​രും ഭ​യ​ങ്ക​ര വൈ​ലന്‍റാ​യി പ്ര​തി​ക​രി​ക്കാ​ൻ തു​ട​ങ്ങി. ആ​രാ​ടാ ലാ​ലേ​ട്ട​നെ ത​ല്ലു​ന്ന​ത് എ​ന്നാ​യി​രു​ന്നു ആ​ളു​ക​ൾ ചോ​ദി​ച്ച​ത്. ഞാ​നാ​കെ പേ​ടി​ച്ചു. ആ​രും അ​റി​യാ​തെ ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ പോ​ലും സാ​ധി​ക്കി​ല്ല. കാ​ര​ണം അ​ന്ന് ഇ​ന്ന​ത്തെ പോ​ലെ കാ​റും ബൈ​ക്കും ഒ​ന്നു​മി​ല്ല. മാ​ത്ര​മ​ല്ല ഞാ​ൻ ഫാ​മി​ലി​യു​മൊ​ത്താ​ണ് സി​നി​മ കാ​ണാ​ൻ പോ​യ​തും. ശ​രി​ക്കും അ​തു വ​ല്ലാ​ത്തൊ​രു അ​നു​ഭ​വ​മാ​യി​രു​ന്നു എന്ന് ശ​ര​ത് ദാ​സ് പറഞ്ഞു.

Read More