കഴിഞ്ഞ ജൂലൈയിൽ ആണ് ഞങ്ങൾ ഒന്നായത്. ആത്മാർഥ സുഹൃത്തുക്കളിൽനിന്നു ഭാര്യയും ഭർത്താവും ആയി മാറി. ഞങ്ങൾ ഒരുമിച്ചു സ്വപ്നം കാണാൻ തുടങ്ങിയ ഇടത്തുനിന്ന് ഒരുമിച്ചുള്ള യാത്ര ഒരുവർഷം പൂർത്തിയായി. ഞങ്ങൾ ഒരുമിച്ചെത്തുന്ന സിനിമയുടെ സെറ്റിൽ ഈ ആഘോഷം നടക്കുമ്പോൾ എന്തെന്നില്ലാത്ത സന്തോഷവും അഭിമാനവും തോന്നുന്നു. ഞങ്ങൾ ഒരുമിച്ചുള്ള സിനിമാ ഉടനെയെത്തും. ഈ വർഷം ഏറെ പ്രത്യേകതകൾ ഉള്ളതാണ് എന്ന് നൂറിൻ ഷെരീഫ് പറഞ്ഞു.
Read MoreCategory: Movies
സിനിമയിലും സീരിയലിലും തിളങ്ങി സജ്ന
ഒരിടവേളയ്ക്കു ശേഷം ടി.എസ്. സുരേഷ് ബാബു സംവിധാനം ചെയ്ത സിനിമയാണ് ഡിഎന്‍എ. ചിത്രത്തിൽ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച സജ്ന നൂര്‍ ആഹ്ലാദത്തിലാണ്. മിനിസ്ക്രീനില്നിന്നു വെള്ളിത്തിരയിലെത്തിയ താരമാണ് സജ്ന. വിശ്വവിഖ്യാത പയ്യന് എന്ന സിനിമയില്‍ ഫഹദ് ഫാസിലിന്റെ ജോഡിയായി ചെറിയൊരു വേഷം ചെയ്തുകൊണ്ടാണ് സജ്ന സിനിമയിലേക്കു ചുവടുവച്ചത്. മോഡലിംഗ് രംഗത്തും സജീവമായ സജ്ന ആര്‍ട്ടിസ്റ്റുകളുടെ റിയാലിറ്റി ഷോകളിലും പങ്കെടുത്തു. പിന്നാലെ കെ.കെ. രാജീവ് അടക്കമുള്ള സംവിധായകരുടെ നിരവധി സീരിയലുകളിലും അഭിനയിച്ചു. ഇതിനിടെ, ബിഗ് ബോസ് സീസണ് 3യില്‍ എത്തിയതോടെ കരിയറില്‍ വഴിത്തിരിവായി. പിന്നാലെ റസൂല്‍ പൂക്കുട്ടിയുടെ ഒറ്റ എന്ന സിനിമയില്‍ ശ്രദ്ധേയ വേഷം ലഭിച്ചു. കൊല്ലത്തു ജനിച്ചുവളര്‍ന്നു കൊച്ചിയില്‍ സ്ഥിരതാമസമാക്കിയ സജ്ന, രാഷ്ട്രദീപികയോട്… * ഡിഎന്എയിലേക്ക്സുരേഷ് ബാബു സാറിനെ എനിക്കു പരിചയപ്പെടുത്തി തന്നത് ഫിറോസ് ഇക്കയാണ്. അങ്ങനെയാണ് ഐപിഎസ് എന്ന സിനിമയിലേക്കു വിളിക്കുന്നത്. ഐപിഎസ് എന്ന സിനിമയുടെ ജോലികൾ നടക്കുന്നതിനിടെയാണ്…
Read Moreപച്ചപനംതത്തേ പുന്നാര പൂമുത്തേ… പച്ചയിൽ തിളങ്ങി വീണാ നന്ദകുമാർ
ആസിഫ് അലി നായകനായ കെട്ട്യോളാണ് എന്റെ മാലാഖ എന്ന സിനിമയിലെ നീളൻ മുടിക്കാരി നായികയെ ആരും മറന്നിട്ടുണ്ടാകില്ല. നാടൻ സ്റ്റൈലിൽ പ്രേക്ഷകർക്കു മുമ്പിലെത്തിയ വീണ നന്ദകുമാറിന്റെ ഏറ്റവും പുതിയ സാരി ലുക്കുകളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഒലിവ് പച്ച നിറത്തിലുള്ള പ്ലെയ്ൻ സിൽക്ക് സാരിയിൽ റോസ് നിറത്തിലുള്ള ബോർഡറുകളും കാണാം. ഗോൾഡ് നിറത്തിലുള്ള ചെയ്നിൽ സ്റ്റോണുകൾ വരുന്ന ഹെവിയായിട്ടുള്ള നെക്ലസും അണിഞ്ഞിരിക്കുന്നു. വീണയുടെ സ്ഥിരം സ്റ്റൈൽ പോലെ തന്നെ മുടി അഴിച്ചിട്ടിരിക്കുന്നു. ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.
Read Moreതെസ്നിയുടെ അമ്മയുടെ പ്രാർഥനയുടെ ഫലമാണിതെല്ലാം; ഗിന്നസ് പക്രു
“ഒരിക്കല്‍ തെസ്നി ഖാന്റെ ഉമ്മ വല്ലാതെ കരയുന്നത് കണ്ടിട്ടുണ്ട്. കാരണം അങ്ങോട്ട് പ്രോഗ്രാമിന് പത്ത് അംബാസിഡര്‍ കാറിന്റെ അകമ്പടിയിലാണ് ഞങ്ങള്‍ പോയത്. അതേ ഞങ്ങള്‍ പരിപാടി കഴിഞ്ഞ് രാത്രി പന്ത്രണ്ട് മണിക്ക് കൊതുകുകടിയും കൊണ്ട് ഈച്ചയെയും ആട്ടി കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ നില്‍ക്കുകയാണ്. ഞങ്ങളങ്ങനെ അവിടെ നില്‍ക്കുന്നത് കണ്ടിട്ട് അവര്‍ക്ക് കാറില്‍ കയറി പോകാന്‍ മടി. ഞങ്ങള്‍ക്ക് ബസ് വരുന്നത് വരെ അവരും കൂട്ടിന് കാത്ത് നിന്നു. ആ സമയത്ത് ബസിലേക്ക് ലഗേജൊക്കെ ഇടിച്ച് തള്ളിക്കയറ്റി വച്ച് ഞങ്ങള്‍ കയറുന്നത് കണ്ടിട്ടാണ് തെസ്നിയുടെ ഉമ്മച്ചിക്കു സങ്കടം വന്നത്. അവര്‍ കരയുന്നത് ഞാനിപ്പോഴും ഓര്‍ക്കുന്നുണ്ട്. ഈ കുഞ്ഞുങ്ങള്‍ക്ക് എന്നെങ്കിലും ഒരു കാര്‍ ഉണ്ടാവണേ പടച്ചോനെ എന്നൊക്കെ പറഞ്ഞാണ് ഉമ്മ കരയുന്നത്. പിന്നീട് അതൊക്കെ ഫലിച്ചു എന്ന് പറയാം. അവരുടെ പ്രാര്ഥനയാവാം എന്ന് ഗിന്നസ് പക്രു പറഞ്ഞു.
Read Moreഎനിക്ക് ഇഷ്ടപ്പെട്ട വസ്ത്രമാണ് ധരിച്ചത്; സൈബർ ബുള്ളിംഗിനെതിരേ പ്രതികരിച്ച് അമല പോൾ
അമ്മയായതിനുശേഷം വീണ്ടും തന്റെ പ്രഫഷണൽ ലൈഫിലേക്ക് പഴയതിനേക്കാൾ ഇരട്ടി എനർജിയോടെ തിരികെ വന്നിരിക്കുകയാണ് നടി അമല പോൾ. ഇപ്പോൾ താരം തന്റെ ഏറ്റവും പുതിയ സിനിമ ലെവൽക്രോസിന്റെ റിലീസുമായി ബന്ധപ്പെട്ട് പ്രമോഷൻ തിരക്കുകളിലാണ്. പ്രമോഷന്റെ ഭാഗമായി കഴിഞ്ഞ ദിവസം എറണാകുളം സെന്റ് ആല്‍ബര്‍ട്സ് കോളജിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാൻ അമല ലെവൽ ക്രോസ് ടീമിനൊപ്പം എത്തിയിരുന്നു. പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോൾ കറുത്ത നിറത്തിലുള്ള ഡീപ്പ് നെക്കുള്ള മിനി ഡ്രസായിരുന്നു ധരിച്ചിരുന്നത്. പരിപാടിക്കിടെ വിദ്യാർഥികൾക്കൊപ്പം അമല നൃത്തം ചെയ്യുകയും ചെയ്തു. പരിപാടിയുടെ വീഡിയോ വൈറലായതോടെ അമലയ്ക്കുനേരേ വലിയരീതിയിൽ സോഷ്യൽമീഡിയയിൽ വിമർശനം ഉയർന്നു. ഡാന്‍സ് ബാര്‍ ഉദ്ഘാടനത്തിനല്ല കോളജിലെ പരിപാടിക്കാണ് ക്ഷണിച്ചതെന്നു വരെ വിമർശനം ഉയർന്നു. ഇപ്പോഴിതാ വിഷയത്തിൽ നടി അമല പോൾതന്നെ ഒടുവിൽ പ്രതികരിച്ചിരിക്കുകയാണ്. “”ആ വിഷയത്തിൽ പ്രത്യേകിച്ച് പ്രതികരണമൊന്നുമില്ല. എനിക്ക് ഇഷ്ടപ്പെട്ട വസ്ത്രമാണ് ഞാൻ ധരിച്ചത്. ഞാൻ…
Read Moreഎന്റെ അമ്പതാം സിനിമ ഞാന്‍ തന്നെ സംവിധാനം ചെയ്യണമെന്ന് കരുതി: ഇത് നിങ്ങള്‍ക്ക് വേണ്ടിയുള്ള സമര്‍പ്പണം; ധനുഷ്
‘മെലിഞ്ഞ്, കാണാന്‍ ഒരുഭംഗിയും കഴിവും ഇല്ലാതിരുന്ന എന്നിലെ സൗന്ദര്യത്തെ പ്രേക്ഷകര്‍ തിരിച്ചറിഞ്ഞു. പ്രേക്ഷകര്‍ക്ക് എന്തെങ്കിലും നല്കാന് ആഗ്രഹിക്കുന്നു. അതിനാല്‍ രായന് സിനിമ സ്വയം സംവിധാനം ചെയ്യാന്‍ തീരുമാനിച്ചു. ഇത്രയും സിനിമകള്‍ ചെയ്യുമെന്ന് ഞാന്‍ സ്വപ്നത്തില്‍പോലും കരുതിയിരുന്നതല്ല. ആദ്യത്തെ സിനിമ അഭിനയിച്ച് എങ്ങോട്ടെങ്കിലും ഓടിപ്പോകാമെന്ന് കരുതിയാണ് വന്നത്. 2000ല്‍ ആണ് ഞാന്‍ ആദ്യമായി അഭിനയിക്കുന്നത്. ആ സിനിമ 2002ല്‍ റിലീസ് ആയി. 24 വര്‍ഷങ്ങള്‍, എത്രയോ കളിയാക്കലുകള്‍ അപമാന വാക്കുകള്‍, ദ്രോഹങ്ങള്‍, തെറ്റായ അഭ്യൂഹങ്ങള്‍. ഇത് എല്ലാത്തിനെയും മറികടന്ന് ഇവിടെ ഞാന്‍ നില്ക്കുന്നുണ്ടെങ്കില് അതിന് കാരണം നിങ്ങളില്‍ നിന്നുയരുന്ന ശബ്ദമാണ്. ഞാന്‍ സിനിമയില്‍ വരുമ്പോള്‍ മെലിഞ്ഞ്, കറുത്ത, ഒരു കഴിവുമില്ലാത്തവനായാണ് ഇരുന്നത്, എന്നാല്‍ ഇത്രയും നാളിലെ എന്റെ സൗന്ദര്യത്തെ നിങ്ങള്‍ കാണുന്നു. ഇംഗ്ലീഷ് സംസാരിക്കാന്‍ പോലും അറിയാതിരുന്ന എന്നെ ഹോളിവുഡ് സിനിമയില്‍ അഭിനയിപ്പിച്ച് അതില്‍ അഴക് കാണുന്നു. രായന്…
Read Moreഷാരൂഖ് ഖാന്റെ ചിത്രം പതിപ്പിച്ച സ്വർണനാണയം പുറത്തിറക്കി ഫ്രഞ്ച് മ്യൂസിയം
ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ ചിത്രം പതിപ്പിച്ച സ്വർണനാണയം പുറത്തിറക്കി ഫ്രഞ്ച് മ്യൂസിയം. പാരീസിലെ ഗ്രെവിൻ മ്യൂസിയമാണു നടന് ആദരവു നൽകിയത്. ഗ്രെവിനിൽ സ്വന്തം പേരിലുള്ള നാണയമിറങ്ങുന്ന ആദ്യത്തെ ഇന്ത്യൻ നടനാണ് ഷാരൂഖ്. ഓഗസ്റ്റ് 10ന് അദേഹത്തിനു നാണയം കൈമാറും. പാരീസിലെ സെയ്ൻ നദിയുടെ വലതുകരയിൽ ഗ്രാൻഡ്സ് ബൗൾവാർഡുകളിൽ സ്ഥിതിചെയ്യുന്ന മെഴുകു മ്യൂസിയമാണിത്. ലോകത്തിലെ പ്രധാന വാക്സ് മ്യൂസിയങ്ങളിലൊക്കെ താരത്തിന്റെ മെഴുക് പ്രതിമ സ്ഥാപിച്ചിട്ടുണ്ട്.
Read Moreവിശാൽ കൃഷ്ണമൂർത്തിയും മഹേശ്വറും അലീനയും വീണ്ടും പ്രേക്ഷകരുടെ മുന്നിലേക്ക്; വീണ്ടും വരുന്നു ദേവദൂതൻ
വർഷങ്ങൾക്ക് ശേഷം വിശാൽ കൃഷ്ണമൂർത്തിയും മഹേശ്വറും അലീനയും വീണ്ടും പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നു. മോഹൻലാലിന്റെ ക്ലാസിക് റൊമാൻസ് ഹൊറർ ചിത്രമായ ദേവദൂതൻ നാളെ തിയറ്ററുകളില്‍ എത്തും. സിബി മലയിൽ സംവിധാനം ചെയ്ത ചിത്രം 4കെ ദൃശ്യ നിലവാരത്തിലും ശബ്ദത്തിലും പുനരവതരിപ്പിക്കുകയാണ് ഇപ്പോൾ. ഹൊററും മിസ്റ്ററിയും പ്രണയവും സംഗീതവുമെല്ലാം ഇഴചേർത്ത ത്രില്ലറാണ് ദേവദൂതൻ. റീ മാസ്റ്റേർഡ് & റീ എഡിറ്റഡ് പതിപ്പാകും തിയറ്ററുകളിൽ ഉടൻ എത്തുക. രഘുനാഥ് പലേരിയാണ് സിനിമയുടെ തിരക്കഥാകൃത്ത്. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹൈ സ്റ്റുഡിയോസ് നേതൃത്വത്തിലാണ് ചിത്രം 4കെ നിലവാരത്തിലേക്ക് റീമാസ്റ്റേർ ചെയ്ത് പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. കോക്കേഴ്സ് ഫിലിംസിന്റെ ബാനറിൽ സിയാദ് കോക്കറാണ് ചിത്രത്തിന്റെ നിർമാണം. സന്തോഷ് സി. തുണ്ടിൽ ഛായാഗ്രാഹകനായ ചിത്രത്തിന്റെ എഡിറ്റർ എൽ.ഭൂമിനാഥൻ ആണ്. കൈതപ്രത്തിന്റെ വരികൾക്ക് വിദ്യാസാഗറാണ് സംഗീതം. കെ.ജെ. യേശുദാസ്, എം. ജയചന്ദ്രൻ, എം. ജി ശ്രീകുമാർ, കെ.എസ്.…
Read Moreഞാൻ ധരിച്ച വസ്ത്രത്തിന് എന്തെങ്കിലും പ്രശ്നം ഉണ്ടെന്ന് കരുതുന്നില്ല, അത് ഷൂട്ട് ചെയ്ത് രീതിക്കാണ് പ്രശ്നം
‘ലെവൽ ക്രോസ്’ സിനിമാ പ്രമോഷന്റെ ഭാഗമായി നടി അമല പോൾ സ്വകാര്യ കോളജിലെ പരിപാടിക്കെത്തിയപ്പോൾ ധരിച്ച വസ്ത്രം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് കാരണമായിരുന്നു. വി നെക്കിലുള്ള ഷോർട്ട് ഡ്രസ് ധരിച്ചാണ് താരം എത്തിയത്. പരിപാടിയിൽ വിദ്യാർഥികൾക്കൊപ്പം താരം ഡാൻസ് ചെയ്യുന്ന വിഡിയോയും വൈറലായിരുന്നു. ഇപ്പോഴിതാ വസ്ത്രത്തിന്റെ ഇറക്കം കുറഞ്ഞുപോയെന്ന വിമർശനത്തിനു മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് അമല പോൾ. താൻ ധരിച്ച വസ്ത്രത്തിൽ എന്തെങ്കിലും പ്രശ്നം ഉണ്ടെന്നോ അത് അനുചിതമാണെന്നോ കരുതുന്നില്ലെന്നും ചിലപ്പോൾ അത് കാമറയിൽ കാണിച്ച വിധമായിരിക്കും അനുചിതമായതെന്നും അമല പോൾ പറഞ്ഞു. ‘എനിക്ക് ഇഷ്ടപ്പെട്ട വസ്ത്രമാണ് ഞാൻ ധരിച്ചത്, ഞാൻ ധരിച്ച വസ്ത്രത്തിൽ എന്തെങ്കിലും പ്രശ്നം ഉണ്ടെന്നോ അത് അനുചിതമാണെന്നോ ഞാൻ കരുതുന്നില്ല. ചിലപ്പോൾ അത് കാമറയിൽ കാണിച്ച വിധം അനുചിതമായതായിരിക്കാം. കാരണം, അവിടെ ഉണ്ടായിരുന്ന വിദ്യാർഥികൾക്ക് ഞാൻ ധരിച്ചത് മോശമായ വസ്ത്രമാണെന്ന് തോന്നിയിട്ടില്ല. പക്ഷേ…
Read Moreഅഡിയോസ് അമിഗോ ഓഗസ്റ്റ് രണ്ടിന് തീയറ്ററുകളിലേക്ക്
ആസിഫ് അലി, സുരാജ് വെഞ്ഞാറമൂട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ നഹാസ് നാസർ സംവിധാനം ചെയുന്ന അഡിയോസ് അമിഗോ എന്ന ചിത്രം ഓഗസ്റ്റ് രണ്ടിന് സെൻട്രൽ പിക്ചേഴ്സ് റിലീസ് പ്രദർശനത്തിനെത്തിക്കും. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജിംഷി ഖാലിദ് നിർവഹിക്കുന്നു. സംഗീതം-ജെയ്ക്സ് ബിജോയ്, ഗോപി സുന്ദർ, ഗാനരചന-വിനായക് ശശികുമാർ,എഡിറ്റർ-നിഷാദ് യൂസഫ്, മേക്കപ്പ്-റൊണക്സ് സേവ്യർ, കോസ്റ്റ്യുംസ്-മഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ-സുധർമൻ വള്ളിക്കുന്ന്, കലാസംവിധാനം-ആഷിഖ് എസ്, സൗണ്ട് മിക്സിങ്-വിഷ്ണു ഗോവിന്ദ്, കോറിയോഗ്രാഫർ- പ്രമേഷ്ദേവ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ-ദിനിൽ ബാബു, അസോസിയേറ്റ് ഡയറക്ടർ-ഓർസ്റ്റിൻ ഡാൻ, രഞ്ജിത് രവി, പ്രൊമോ സ്റ്റിൽസ്-രോഹിത് കെ സുരേഷ്, സ്റ്റിൽസ്-രാജേഷ് നടരാജൻ, പോസ്റ്റർസ്-ഓൾഡ് മോങ്ക്സ്, കണ്ടെന്റ് ആൻഡ് മാർക്കറ്റിംഗ് ഡിസൈൻ-പപ്പെറ്റ് മീഡിയ, പിആർഒ- എ.എസ്. ദിനേശ്.
Read More