എന്നെ വേദനിപ്പിച്ച ഒരുപാട് അനുഭവങ്ങൾ സിനിമാ രംഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. പത്ത് വർഷം മുമ്പ് ഒരു സംവിധായകൻ സിനിമയിലേക്ക് കാസ്റ്റ് ചെയ്യുമ്പോൾ ഞാൻ പോയി. എനിക്ക് നായികാവേഷം വേണ്ടായിരുന്നു. പ്രാധാന്യമുള്ള ഒരു കഥാപാത്രം. ഓഫീസിൽ ഇരിക്കവെ ആരാണ് ഈ പെൺകുട്ടിയെന്ന് സംവിധായകൻ സ്റ്റാഫിനോട് ചോദിച്ചു. ചാൻസ് തേടി വന്നതാണെന്ന് അവർ പറഞ്ഞു. ജൂണിയർ ആർട്ടിസ്റ്റാകാൻ പോലും പറ്റില്ല. തിരിച്ചയയ്ക്കെന്ന് എന്റെ മുന്നിൽ വച്ച് പറഞ്ഞു. അദ്ദേഹത്തിന്റെ തെറ്റാണെന്ന് ഞാൻ പറയുന്നില്ല. അതെല്ലാം ഒരു മോട്ടിവേഷനായാണ് ഞാൻ എടുത്തത്. മറ്റൊരു സംവിധായകനെ പാർട്ടിയിൽ വച്ച് കണ്ടപ്പോൾ എനിക്കൊരു റോൾ തരാമോയെന്ന് ചോദിച്ചു. അദ്ദേഹം എനിക്ക് വളരെ മോശം റോൾ ഓഫർ ചെയ്തു. എന്താണ് അവരുടെ ചിന്താഗതി എന്നെനിക്കറിയില്ല. ചെയ്ത് കാണിക്കണമെന്ന ദൃഢനിശ്ചയമെടുക്കാൻ ഈ സംഭവങ്ങൾ കാരണമായി എന്ന് ഐശ്വര്യ രാജേഷ് പറഞ്ഞു.
Read MoreCategory: Movies
നിങ്ങളില്ലെങ്കില്‍ ഞാന്‍ വട്ടപ്പൂജ്യമാണ്; ഇത്ര വലിയ വിജയം എനിക്ക് സമ്മാനിച്ചതിന് എന്റെ ആരാധകര്‍ക്ക് നന്ദി; പ്രഭാസ്
കൽക്കി എന്ന ചിത്രത്തിന് ഇത്ര വലിയ വിജയം എനിക്ക് സമ്മാനിച്ചതിന് എന്റെ ആരാധകര്‍ക്ക് നന്ദി. നിങ്ങളില്ലെങ്കില്‍ ഞാന്‍ വട്ടപ്പൂജ്യമാണ്. നാഗ് അശ്വിന് നന്ദിയെന്ന് പ്രഭാസ്. ഈ സിനിമയെ ബ്രഹ്മാണ്ഡ ചിത്രമാക്കാന്‍ അഞ്ച് വര്‍ഷം അദ്ദേഹം കഷ്ടപ്പെട്ടു. ഞങ്ങളുടെ നിര്‍മാതാവിനോടും നന്ദി പറയേണ്ടതുണ്ട്. അദ്ദേഹം പണം മുടക്കുന്നതുകണ്ട് ഞങ്ങളെല്ലാം ആശങ്കയിലായി. ഒരുപാട് പണം ചെലവാക്കുന്നില്ലേ എന്ന് ഞങ്ങള്‍ ചോദിച്ചിരുന്നു. നിങ്ങള്‍ വലിയ ഹിറ്റ് സമ്മാനിക്കുമെന്നാണ് അദ്ദേഹം അപ്പോള്‍ പറഞ്ഞത്. ഇന്ത്യന്‍ സിനിമയിലെ ഇതിഹാസങ്ങളായ അമിതാഭ് സാറിനൊപ്പവും കമല്‍ സാറിനൊപ്പവും അഭിനയിക്കാന്‍ അവസരം തന്നതില്‍ നിര്‍മാതാക്കളോടും നാഗ്ഗിയോടും നന്ദി പറയുന്നു. അവരെ കണ്ടാണ് വളര്‍ന്നത്. ദീപികയ്ക്കും നന്ദി. ഇതിലും വലിയ രണ്ടാം ഭാഗവും ഇനി വരാനുണ്ട്. വീണ്ടും ആരാധകരോട് നന്ദി അറിയിച്ച് പ്രഭാസ്.
Read Moreജീവിതത്തിൽ പുരുഷന്മാർ ആരുമില്ല, മൂന്നു വര്‍ഷമായി സിംഗിളാണ്; സുസ്മിത സെൻ
സ്വന്തം വ്യക്തിജീവിതത്തെക്കുറിച്ചു തുറന്നു പറയാൻ ഒരിക്കലും മടി കാണിക്കാത്തയാളാണ് നടിയും മുൻ മിസ് യൂണിവേഴ്സുമായ സുസ്മിത സെൻ. മോഡലായ റോഹ്മാൻ ഷാളുമായി സുസ്മിത സെൻ ദീർഘകാലമായി പ്രണയത്തിലായിരുന്നു. അന്ന് സുസ്മിതയ്ക്ക് 43 വയസും റോഹ്മാന് 29 വയസുമായിരുന്നു പ്രായം. എന്നാൽ 2021ൽ ഇരുവരും വേർപിരിഞ്ഞു. ഇടക്കാലത്ത് താരം ബിസിനസുകാരനായ ലളിത് മോദിയുമായി ഡേറ്റിംഗിലായിരുന്നു. ഇരുവരുടെയും ചില പ്രണയചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. എന്നാൽ ഈ ബന്ധവും അധികകാലം നീണ്ടുനിന്നില്ല. എന്നാൽ ഇപ്പോൾ തന്റെ ജീവിതത്തിൽ പുരുഷന്മാർ ആരുമില്ലെന്നും താൻ സിംഗിൾ ആണെന്നും വ്യക്തമാക്കിയിരിക്കുകയാണ് സുസ്മിത സെൻ. റിയ ചക്രബർത്തിയുടെ ഷോ ചാപ്റ്റർ രണ്ടിൽ അതിഥിയായി എത്തിയപ്പോഴാണ് സുസ്മിത തന്റെ റിലേഷൻ ഷിപ്പ് സ്റ്റാറ്റസിനെക്കുറിച്ച് മനസ് തുറന്നത്. ഇന്ന് ഞാനിവിടെ ഇരിക്കുമ്പോൾ എന്റെ ജീവിതത്തിൽ ഒരു പുരുഷനുമില്ല. ഞാൻ ഇപ്പോൾ കുറച്ചു നാളായി സിംഗിളാണ്. കൃത്യമായി പറഞ്ഞാൽ മൂന്ന്…
Read Moreസിനിമ റിവ്യുവിന്റെ മറവില്‍ നടി-നടന്മാര്ക്കെതിരേ അശ്ലീല പരാമര്‍ശം; യുട്യൂബര്‍ സന്തോഷ് വര്‍ക്കിയെ പോലീസ് താക്കിത് ചെയ്തു വിട്ടയച്ചു
കൊച്ചി:സിനിമ റിവ്യുവിന്റെ മറവില്‍ നടി-നടന്മാര്ക്കെതിരേ അശ്ലീല പ്രയോഗങ്ങള്‍ നടത്തുന്നുവെന്ന പരാതിയില്‍ യുട്യൂബര്‍ ആറാട്ട് അണ്ണന് എന്ന സന്തോഷ് വര്‍ക്കിയെ പാലാരിവട്ടം പോലീസ് താക്കീത് ചെയ്തു വിട്ടയച്ചു. താരങ്ങളെയും കുടുംബാംഗങ്ങളെയും അശ്ലീല പദങ്ങള്‍ ഉപയോഗിച്ച് സോഷ്യല്‍ മീഡിയയില്‍ അവഹേളിക്കുന്നുവെന്ന് കാണിച്ച് നടന് ബാല കഴിഞ്ഞ ദിവസം താരസംഘടനയായ അമ്മയിലും പാലാരിവട്ടം പോലീസിലും പരാതി നല്‍കിയിരുന്നു. മുമ്പ് നടന് ബാലയെയും സന്തോഷ് വര്‍ക്കി സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിക്കുകയുണ്ടായി. ബാലയുടെ പരാതി അമ്മ ജനറല്‍ സെക്രട്ടറി സിദിഖ് ഗൗരവമായി എടുക്കുകയായിരുന്നു. തുടര്‍ന്ന് പോലീ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ സന്തോഷ് വര്‍ക്കി ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ മേലില്‍ ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് എഴുതി ഒപ്പുവച്ചു. ഇനിയും ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിച്ചാല്‍ കേസെടുക്കുമെന്ന് പോലീസ് ഇയാള്‍ക്ക് മുന്നറിയിപ്പ് നല്കി. സിനിമ റിവ്യൂവിന്റെ മറവില്‍ നടി-നടന്മാരുടെ കുടുംബത്തിനെതിരേ അശ്ലീല പരാമര്‍ശം നടത്തുന്ന യുട്യൂബര്‍മാര്‍ക്കെതിരേ കര്‍ശന നടപടി…
Read Moreഭര്‍ത്താവ് ഒരു ഹിന്ദുവും ഞാനൊരു റോമന്‍ കാത്തലിക്കുമാണ്; റിലീജിയനെക്കുറിച്ച് ഒരു വാക്ക് പോലും ഞങ്ങള്‍ രണ്ട് പേര്‍ക്കുമിടയില്‍ ഉണ്ടായിട്ടില്ല; എല്ലാ മതവും ഒരുപോലെയാണ്; ശരണ്യ പൊൻവണ്ണൻ
എന്റെ ഭര്‍ത്താവ് ഒരു ഹിന്ദുവും ഞാനൊരു റോമന്‍ കാത്തലിക്കുമാണ്. ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് ഇപ്പോള്‍ 22 വര്‍ഷമായി. ഇതുപോലെ രണ്ട് മതത്തില്‍ ഇരുന്നിട്ട് പോലും റിലീജിയനെക്കുറിച്ച് ഒരു വാക്ക് പോലും ഞങ്ങള്‍ രണ്ട് പേര്‍ക്കുമിടയില്‍ ഉണ്ടായിട്ടില്ലന്ന് ശരണ്യ പൊൻവണ്ണൻ. ഞങ്ങള്‍ ഏത് മതത്തിലാണെന്ന് മക്കള്‍ ചോദിച്ചാല്‍ അവരോട് എന്തു മറുപടി പറയണമെന്ന് അറിയാതെ ഞങ്ങളിരുവരും ചിരിക്കും. കാരണം അവരോട് ഏത് മതമാണെന്ന് പറയാന്‍ പോലും അറിയില്ല. എല്ലാം ഒന്നാണെന്ന് പറയും. നിങ്ങളൊരു ചൈനക്കാരനെ കല്യാണം കഴിച്ചാല്‍ പോലും എനിക്ക് യാതൊരു കുഴപ്പവുമില്ലെന്ന് പറഞ്ഞ് ഞാന്‍ മക്കളെ കളിയാക്കാറുണ്ട്. അത്രയും ഞങ്ങള്‍ ഓപ്പണായിട്ടുള്ളവരാണ്. ഞങ്ങള്‍ക്ക് എല്ലാ മതവും ഒരുപോലെയാണ്. എല്ലാ ദൈവവും ഒന്നാണ്. അമ്പലങ്ങളിലും പള്ളികളിലുമൊക്കെ പോകും. എല്ലാം സന്തോഷത്തോടെ ആസ്വദിക്കുകയാണ് ചെയ്യാറുള്ളത്. അതുപോലെ റംസാന്, ദീപാവലി, ക്രിസ്മസ്, ഈസ്റ്റര്‍ ഞങ്ങള്‍ ആഘോഷിക്കാറുണ്ടെന്ന് ശരണ്യ പൊൻവണ്ണൻ പറഞ്ഞു.
Read Moreആ രാത്രി സന്തോഷം കൊണ്ട് ഉറക്കം വന്നില്ല, പല പേടികളെയും ഇങ്ങനൊക്കെയാകും നമ്മള് അതിജീവിക്കുന്നത്; സാനിയ ഇയ്യപ്പൻ
ഏവർക്കും പ്രിയങ്കരിയായ താരമാണ് സാനിയ ഇയ്യപ്പൻ. റിയാലിറ്റി ഷോയിലൂടെ മിനിസ്ക്രീനിൽ നിറഞ്ഞ് നിന്ന് ബിഗ് സ്ക്രീനിലേക്ക് എത്തിയ സാനിയ ചുരുങ്ങിയ സമയംകൊണ്ടാണ് ഏവർക്കും പ്രിയപ്പെട്ടവളായി മാറിയത്. ഇപ്പോഴിതാ താൻ നീന്തൽ പഠിക്കാൻ പോയ സയമത്തെ കാര്യത്തെ കുറിച്ച് സാനിയ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. കുട്ടിക്കാലത്ത് അച്ഛനും അമ്മയും എന്നെ നീന്തല്‍ പഠിപ്പിക്കാന്‍ ചേര്‍ത്തു. ഇറങ്ങാന്‍ മടിച്ചു നിന്ന എന്നെ കോച്ച് വെള്ളത്തിലേക്ക് തള്ളിയിട്ടു. രക്ഷപ്പെടാനായി കൈ കാലിട്ടടിക്കുമ്പോള്‍ പേടി മാറുമെന്നാണു കോച്ച് കരുതിയതെങ്കിലും അതുണ്ടായില്ല. അതോടെ നീന്തൽ പഠനം നിന്നു. പിന്നീട് വെള്ളത്തിലിറങ്ങാന്‍ തന്നെ പേടിയായിരുന്നു. വെള്ളത്തോടുള്ള ഭയം മാറ്റാന്‍ ഒരു ഫിലിപ്പീന്‍സ് യാത്ര സഹായിച്ചു. ഫിലിപ്പീന്‍സില്‍ വച്ച് സര്‍ഫിംഗ് പഠിപ്പിക്കാന്‍ വന്ന ടീം നാലു ദിവസം വെള്ളത്തില്‍ മുങ്ങിപ്പൊങ്ങാനും ശ്വാസം പടിച്ചു നില്‍ക്കാനും പഠിപ്പിച്ചു. അടുത്ത ദിവസം ഞാന്‍ തനിച്ചു നീന്തി. അന്നു രാത്രി സന്തോഷം…
Read Moreദി ലൈഫ് ഓഫ് മാൻ ഗ്രോവ് ചിത്രീകരണം പൂർത്തിയായി
പ്രകൃതിയുടെയും മനുഷ്യ ജീവന്റെയും അതിജീവനത്തിന്റെ കഥയുമായി എത്തുകയാണ് ദി ലൈഫ് ഓഫ് മാൻഗ്രോവ് എന്ന ചിത്രം. എൻ.എൻ. ബൈജു രചനയും സംവിധാനവും നിർവഹിക്കുന്ന ഈ സിനിമയുടെ ചിത്രീകരണം തൃശൂർ അമല ഹോസ്പിറ്റലിലും പരിസരങ്ങളിലുമായി പൂർത്തിയായി. ചിത്രം ഉടൻ തിയറ്ററുകളിലെത്തും. കാൻസർ എന്ന മാരക രോഗം മൂലം സ്വന്തം ഗ്രാമം ഉപേക്ഷിക്കേണ്ടി വന്ന സാധാരണക്കാരായ ഒരു പറ്റം മനുഷ്യരുടെ കഥ പറയുകയാണ് ദ ലൈഫ് ഓഫ് മാൻഗ്രോവ് എന്ന ചിത്രം . കൂടാതെ പരിസ്ഥിതി മലിനീകരണത്തിനെതിരേ ശക്തമായി പ്രതികരിക്കുന്ന ഒരു സമൂഹത്തിന്റെ കഥ കൂടി ചിത്രം പറയുന്നു. എസ്. ആൻഡ് എച്ച് ഫിലിംസിനു വേണ്ടി ശോഭാ നായർ, ഹംസ പി.വി. കൂറ്റനാട്, ഉമ്മർ പട്ടാമ്പി, സതീഷ് പൈങ്കുളം എന്നിവരാണു ചിത്രം നിർമിക്കുന്നത്. കാമറ നിധിൻ തളിക്കുളം, എഡിറ്റിംഗ് ജി.മുരളി, ഗാനങ്ങൾ ഡി.ബി. അജിത്ത്, സംഗീതം ജോസി ആലപ്പുഴ, കല…
Read Moreഅമ്മ ഒരാൾ മാത്രം; രാധിക മാം എന്റെ അമ്മയാണെന്ന് പലരും കരുതുന്നു; അവർ എന്റെ അമ്മയല്ല, അച്ഛന്റെ രണ്ടാം ഭാര്യയാണ്; വരലക്ഷ്മി ശരത് കുമാർ
കഴിഞ്ഞ ദിവസമാണ് നടി വരലക്ഷ്മി ശരത്കുമാർ വിവാഹിതയായത്. മുംബൈയിൽ നിന്നുള്ള ഗാലറിസ്റ്റ് നിക്കോളായ് സച്ച്ദേവിനെയാണ് വരലക്ഷ്മി വിവാഹം ചെയ്തത്. തായ്ലാന്റിൽ ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം. പിതാവ് ശരത്കുമാറും അമ്മ ഛായാദേവിയും രണ്ടാനമ്മ രാധിക ശരത്കുമാറും മുന്നിൽനിന്നാണു വിവാഹ ചടങ്ങുകൾ നടത്തിയത്. നിക്കോളായുടെ രണ്ടാം വിവാഹമാണിത്. ആദ്യ ബന്ധത്തിൽ കൗമാരക്കാരിയായ മകൾ നിക്കോളായ്ക്കുണ്ട്. നിക്കോളായുടെ മുൻ ഭാര്യയെ താൻ കണ്ടിട്ടുണ്ടെന്ന് വരലക്ഷ്മി പറഞ്ഞിട്ടുണ്ട്. ഭർത്താവിന്റെ മുൻബന്ധങ്ങളൊന്നും വരലക്ഷ്മി കാര്യമാക്കുന്നില്ല. ഇതൊന്നും വരലക്ഷ്മിയെ സംബന്ധിച്ച് പുതിയ കാര്യവുമല്ല. നടിയുടെ മാതാപിതാക്കളുടെ ജീവിതത്തിൽ സംഭവിച്ചതും സമാനമായ സംഭവങ്ങളാണ്. വരലക്ഷ്മിയുടെ പിതാവ് ശരത്കുമാറിന്റെ ആദ്യ ഭാര്യ ഛായാദേവിയിൽ പിറന്ന മക്കളാണ് വരലക്ഷ്മിയും പൂജയും. ഇതിനിടെയാണ് നടി രാധിക ശരത്കുമാറിന്റെ ജീവിതത്തിലേക്കു കടന്നുവരുന്നത്. ഇരുവരും വിവാഹിതരായി. രാഹുൽ എന്ന മകനും താര ദമ്പതികൾക്ക് പിറന്നു. ഛായാദേവിയുമായി ശരത്കുമാറിനും രാധികയ്ക്കും സൗഹൃദമുണ്ട്. കുടുംബത്തിലെ വിശേഷ ദിവസങ്ങളിൽ…
Read Moreഗ്ലാമർ ലുക്കിൽ തിളങ്ങി ഹണി റോസ്; വൈറലായി ചിത്രങ്ങൾ
സോഷ്യല്‍ മീഡിയയിലെ മിന്നും താരമാണ് ഹണി റോസ്. മലയാളത്തില്‍ മാത്രമല്ല മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും ഹണി റോസ് സാന്നിധ്യം അറിയിച്ചിട്ടുണ്ട്. തമിഴിലും തെലുങ്കിലുമടക്കം നിരവധി ആരാധകരുമു ണ്ട് താരത്തിന്. സിനിമയിൽ തിളങ്ങി നില്ക്കുന്ന താരം സോഷ്യല്‍ മീഡിയയിലും നിറസാന്നിധ്യമാണ്. അതീവ ഗ്ലാമറസായുള്ള ഫോട്ടോഷൂട്ടുകളടക്കം താരത്തിന്റെ അഴകളവുകള്‍ എടുത്തു കാട്ടുന്ന ചിത്രങ്ങള്‍ ലൈക്കുകളും കമന്റുകളും വാരിക്കൂട്ടാറുണ്ട്. ഇപ്പോഴിതാ മൂര്‍ച്ചയുള്ള നോട്ടവും ഗ്ലാമറസായുള്ള ഔട്ട്ഫിറ്റുകളും ധരിച്ച താരത്തിന്റെ പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗാകുകയാണ്. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.
Read Moreഗോസിപ്പുകൾ കേൾക്കാൻ സമയമില്ല; ലക്ഷ്മി ഗോപാലസ്വാമി
മികച്ച നർത്തകിയും ഗായികയും അഭിനേത്രിയുമാണ് ലക്ഷ്മി ഗോപാലസ്വാമി. തനിക്കെതിരേ പ്രചരിക്കുന്ന ഗോസിപ്പുകൾക്ക് മറുപടിയുമായാണ് താരം ഇപ്പോൾ എത്തിയിരിക്കുന്നത്. ഞാൻ ലിറ്ററേച്ചർ, ഡാൻസ്, ടീച്ചർ ഒക്കെയായി ഫ്രണ്ട്സുമായുള്ള ലോകത്തിലാണ്. അതിനിടയിൽ മോശമായ ഗോസിപ്പുകൾ കേൾക്കാൻ സമയമില്ല. ഓരോ ഹീറോസുമായി ചേർത്താണ് ഗോസിപ്പുകൾ ഇറങ്ങുന്നത്. ചിലരൊക്കെ ഇത്തരം ഗോസിപ്പുകളുടെ സ്ക്രീൻ ഷോട്ടുകൾ അയച്ചു തരാറുണ്ട്. ചിലപ്പോൾ എന്റെ കല്യാണം തീരുമാനിച്ചു, അതുമല്ലെങ്കിൽ ഒരു നടനുമായി വിവാഹം ഉറപ്പിച്ചുഎന്ന തരത്തിലായിരുന്നു അതൊക്കെ. മലയാളം വായിക്കാൻ അറിയുമെങ്കിൽ ഞാൻ അതൊക്കെ വായിക്കും. ചുമ്മാതെ എന്തിനാണ് അതിന് നിൽക്കുന്നതെന്ന് ലക്ഷ്മി ഗോപാലസ്വാമി പറഞ്ഞു.
Read More