ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള എന്ന ചിത്രത്തിലൂടെ വെളളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് ഐശ്വര്യ ലക്ഷ്മി. മലയാളത്തിനു പുറമെ തമിഴിലും ഐശ്വര്യ തന്റേതായ ഇടം കണ്ടെത്തി. മണിരത്നത്തിന്റെ പൊന്നിയിന്‍ സെല്‍വനിലെ പൂങ്കുഴലിയായും താരം ഏറെ ശ്രദ്ധ പിടിച്ചുപറ്റി. അഭിനയത്തോടൊപ്പം മോഡലിംഗിലും തിളങ്ങുകയാണ് ഐശ്വര്യ. തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളെല്ലാം താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ഒരു ഗ്ലാമറസ് ഫോട്ടോഷൂട്ടില്നിന്നുളള ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തത്. പേസ്റ്റല്‍ നിറത്തിലുളള ബോഡികോണ്‍ ഔട്ഫിറ്റില്‍ ഹോട്ട് ലുക്കിലാണ് ഐശ്വര്യ പ്രത്യക്ഷപ്പെട്ടത്. ചിത്രത്തിനു താഴെ നിരവധി പേരാണ് ഐശ്വര്യയെ അഭിനന്ദിച്ച് കമന്റുകള്‍ എഴുതുന്നത്. ദേവതയെപ്പോലെ തോന്നുന്നു, മനോഹരി എന്നിങ്ങനെയാണ് ആരാധകരുടെ കമന്റുകള്‍. നിരവധി സെലിബ്രിറ്റികളും ലുക്കിനെ അഭിനന്ദിച്ച് കമന്റ് ചെയ്തിട്ടുണ്ട്. പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.
Read MoreCategory: Movies
പഴയകാലത്തെ ഊഷ്മളത ബന്ധങ്ങളിൽ ഉണ്ടോയെന്നതു സംശയമാണ്, പുതിയ തലമുറയിലെ താരങ്ങൾ വലിയ ആത്മബന്ധം സൂക്ഷിക്കുന്നവരാണ്; ഇന്ദ്രൻസ്
പഴയകാലത്തെ ഊഷ്മളത ബന്ധങ്ങളിൽ ഉണ്ടോയെന്നതു സംശയമാണെങ്കിലും പുതിയ തലമുറയിലെ താരങ്ങളും വലിയ ആത്മബന്ധം സൂക്ഷിക്കുന്നവരാണെന്ന് ഇന്ദ്രൻസ്. ഇപ്പോഴത്തെ താരങ്ങൾ മുതിർന്ന താരങ്ങളോട് ബഹുമാനം ഉള്ളവരാണ്. അഭിനയിക്കുന്നത് സംബന്ധിച്ച സംശയമെല്ലാം മുതിർന്ന താരങ്ങളോട് അവർ ചോദിക്കാറുണ്ട്. പലപ്പോഴും നമ്മൾ അടുത്ത് വരുമ്പോൾ അവർ എഴുന്നേറ്റു നിൽക്കുകയും ചിലപ്പോൾ ഒഴിഞ്ഞുമാറുകയും ചെയ്യാറുണ്ട്. അതൊന്നും ഒരിക്കലും ബഹുമാനക്കുറവ് കൊണ്ടല്ല. മാതാപിതാക്കളോടൊക്കെ മക്കൾ കാണിക്കുന്ന പോലൊരു ബഹുമാനം ആണത്. അവരെ തെറ്റ് പറയാൻ സാധിക്കില്ല, കാരണം ഇപ്പോഴത്തെ കാലത്തെ കാഴ്ചപ്പാടും ചിന്തയുമൊക്കെ വ്യത്യസ്തമല്ലേ എന്ന് ഇന്ദ്രൻസ് പറഞ്ഞു.
Read Moreവിജയ്ക്ക് സാമന്തയെ വേണ്ട! തൃഷ എത്തണമെന്ന് ആരാധകർ
രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിനു മുന്‍പ് വിജയ് അവസാനമായി ചെയ്യുന്ന സിനിമയെക്കുറിച്ചുള്ള വിശേഷങ്ങളാണ് ഇപ്പോള്‍ തെന്നിന്ത്യയിൽ സംസാരവിഷയം. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സാമന്ത നായികയായി എത്തുന്നു എന്നായിരുന്നു നേരത്തെ വന്ന വാര്‍ത്തകൾ. അഭിനയം നിര്‍ത്തി പൂര്‍ണമായും രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ ഒരുങ്ങുകയാണ് ഇളയ ദളപതി. തമിഴക വെട്രിക്കഴകം എന്ന പാര്‍ട്ടി ഇതിനോടകം രൂപീകരിച്ചു കഴിഞ്ഞു. വിജയ് ഫാന്‍സിന്റെ ശക്തമായ പിന്തുണയോടെയാണ് പാർട്ടി രൂപീകരിച്ചത്. രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിനു മുന്‍പ് ഏറ്റെടുത്ത സിനിമകള്‍ ചെയ്തു തീര്‍ക്കുന്ന തിരക്കിലാണ് വിജയ്. ദളപതി 69 എന്നു താത്കാലികമായി പേരിട്ടിരിയ്ക്കുന്ന ചിത്രത്തെക്കുറിച്ചുള്ള ഓരോ അപ്ഡേഷനും പ്രേക്ഷകരെ സംബന്ധിച്ച് വിലപ്പെട്ടതാണ്. സൂപ്പര്‍ താരം അവസാനമായി അഭിനയിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ആരായിരിക്കും, ആരായിരിക്കും നായിക എന്നൊക്കെയുള്ള ചര്‍ച്ചകള്‍ സജീവമായിരുന്നു. അതിനിടയിലാണ് സാമന്തയുടെ പേരു പറഞ്ഞു കേട്ടത്. കത്തി, തെറി, മെര്‍സല്‍ എന്നീ സിനിമകളില്‍ വിജയ്ക്കൊപ്പം ജോഡി ചേര്‍ന്ന്…
Read More‘രംഗണ്ണന്റെ കരിങ്കാളി’; റീലുമായി നയൻതാര, വൈറലായി വീഡിയോ
കഴിഞ്ഞ കുറച്ച് കാലമായി സോഷ്യൽ മീഡിയയിൽ ട്രൻഡാണ് കരിങ്കാളിയല്ലേ… എന്നു തുടങ്ങുന്ന ഗാനവും വീഡിയോയും. ഷോർട്ട്സും റീൽസുമൊക്കെയായി ലക്ഷക്കണക്കിന് പേരാണ് ഇന്ത്യക്ക് അകത്തും പുറത്തും കരിങ്കാളിയല്ലേ പാട്ട് ഏറ്റെടുത്തത്. പുതിയ ട്രെൻഡുകൾ വന്ന് കരിങ്കാളിയുടെ ട്രെൻഡ് കുറഞ്ഞ സമയത്തായിരുന്നു ഫഹദ് ഫാസിലിന്റെ ആവേശം എന്ന റിലീസിനെത്തുന്നത്. രംഗണ്ണൻ വീണ്ടും പാട്ട് ഏറ്റെടുത്തതോടു കൂടി സെലിബ്രിറ്റികളടക്കം കരിങ്കാളിയല്ലേ പിന്നെയും ട്രെൻഡിലെത്തിച്ചു. എന്നാൽ ഈ ട്രെൻഡ് ഉടനെയൊന്നും അവസാനിക്കുന്നില്ല എന്ന് തെളിയിച്ചിരിക്കുകയാണ് തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നയൻതാര. തന്റെ സംരംഭമായി ഫെമി9 എന്ന സാനിറ്ററി നാപ്കിന്റെ പാക്കറ്റ് കൈയിൽ വെച്ചുകൊണ്ടാണ് നയൻസിന്റെ കരിങ്കാളിയല്ലേ… വീഡിയോ. പോസ്റ്റിന് പിന്നാലെ റിലീലെ നയൻസിന്റെ ഭാവങ്ങളും സ്ക്രീൻഷോട്ടെടുത്ത് കമന്റായി പങ്കുവെയ്ക്കുകയാണ് ആരാധകർ. അടുത്തകാലത്താണ് നയൻതാര ഒരു സംരംഭകയായത്. 9സ് എന്ന പേരില്‍ ഒരു ബ്രാൻഡും അടുത്തിടെ നയന്‍താര അവതരിപ്പിച്ചിരുന്നു. ഫാഷന്‍, ബ്യൂട്ടി കെയര്‍ ഉത്പന്നങ്ങളാണ്…
Read Moreഅങ്ങനെയായിരുന്നു ഞങ്ങളുടെ കല്യാണം നടന്നത്; വിവാഹം കഴിച്ചതെങ്ങനെയെന്ന് തുറന്ന് പറഞ്ഞ് അനു മോഹൻ
ഏവർക്കും പ്രിയപ്പെട്ട താര സഹോദരങ്ങളാണ് അനു മോഹനും വിനു മോഹനും. ഇപ്പോഴിതാ അനു മോഹൻ തന്റെ വിവാഹം നടന്നത് എങ്ങനെയാണെന്ന് പറഞ്ഞതാണ് വൈറലാകുന്നത്. ഞങ്ങൾ കുഞ്ഞിലെ അറിയുന്ന ആൾക്കാരാണ്. എന്റെ സെക്കന്റ് തേർഡ് കസിനായി വരും. ഞങ്ങൾ വളരെ കുഞ്ഞിലെ അറിയുന്നതാണ്, പക്ഷേ എപ്പോഴാണ് അങ്ങോട്ടും ഇങ്ങോട്ടും പ്രണയം തോന്നിയത് എന്ന് ചോദിച്ചാൽ അറിയില്ല. അങ്ങോട്ടുമിങ്ങോട്ടും പറയാതെ തന്നെ ഗ്രാജുവലി മനസിലായി. എട്ട് വർഷത്തോളം പ്രണയിച്ചു. 26 വയസൊക്കെ ആയപ്പോഴാണ് ഞാൻ ജോലി ചെയ്ത് നിൽക്കുകയാണ്, സിനിമ സ്ട്രഗിളിംഗ് സ്റ്റേജിൽ നിൽക്കുകയാണ്. അപ്പോൾ ഞാൻ വിചാരിച്ചു ഇപ്പോൾ വീട്ടിൽ പറഞ്ഞാൽ എന്തായാലും രണ്ട് വർഷം കിട്ടും. എന്തായാലും കോൺഫ്ളിക്റ്റ് വരുമല്ലോ. അമ്മ സമ്മതിച്ചാലും അവളുടെ വീട്ടിൽ നോക്കുമ്പോൾ സിനിമക്കാർ എന്ന് പറയുമ്പോൾ ചിലർക്ക് ഉണ്ടാവുന്ന തെറ്റിദ്ധാരണകൾ ഇല്ലേ. ഇതൊക്കെ പറഞ്ഞ് വഴക്കൊക്കെ കഴിഞ്ഞ് രണ്ട് വർഷം സമയമെടുക്കും.…
Read Moreമഞ്ഞുമ്മല്‍ ബോയ്സ് നിര്‍മാതാക്കളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയിൽ
കൊച്ചി: മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുടെ നിര്‍മാതാക്കളായ നടന് സൗബിന് ഷാഹിര്‍, ഷോണ്‍ ആന്റണി തുടങ്ങിയവര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സിനിമയുടെ ലാഭവിഹിതം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് എട്ടു കോടി രൂപ വാങ്ങിയെന്ന സ്വകാര്യ വ്യക്തിയുടെ പരാതിയിലാണ് മരട് പോലീസ് കേസെടുത്തിരുന്നത്. സിനിമയുടെ മറവില്‍ നടന്ന കളളപ്പണ ഇടപാട് ഇഡിയും പരിശോധിക്കുന്നുണ്ട്. എന്നാല്‍ യാതൊരുവിധ കളളപ്പണ ഇടപാടും നടന്നിട്ടില്ലെന്നാണ് സൗബിന് ഷാഹിര്‍ ഇഡിയ്ക്ക് മൊഴി നല്‍കിയിരിക്കുന്നത്.
Read Moreപ്രേക്ഷകരെ ഭയത്തിന്റെ മുൾമുനയിൽ നിർത്താൻ ചിത്തിനി വരുന്നു; നായികയാകാൻ മോക്ഷയും
.ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്ത കള്ളനും ഭഗവതിയും എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച ബംഗാളി സുന്ദരിയാണ് മോക്ഷ. വീണ്ടും ഈസ്റ്റ് കോസ്റ്റ് വിജയൻ ചിത്രത്തിലൂടെ തന്നെ മോക്ഷ നായിക ആയി എത്തുന്ന സിനിമയാണ് ചിത്തിനി. ഈസ്റ്റ് കോസ്റ്റ് വിജയൻ നിർമ്മാണവും സംവിധാനവും നിർവഹിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രമായ ചിത്തിനി ഹൊറർ ഫാമിലി ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിൽ പെടുന്നു. ” ആരാണ് ചിത്തിനി? “എന്താണ് ചിത്തിനിക്ക് സംഭവിച്ചത് ? ഈ ചോദ്യങ്ങളുമായാണ് ചിത്രം എത്തുന്നത്. ഓരോ നിമിഷവും പ്രേക്ഷകനെ ഭയത്തിന്റേയും ഉദ്വേഗത്തിന്റേയും മുൾമുനയിൽ നിർത്തിയാണ് ചിത്തിനിയുടെ കഥ മുൻപോട്ടു പോവുന്നത്. ഒരേ പോലെ പ്രണയവും പ്രതികാരവും പറയുന്ന സിനിമ. പതിവ് ഈസ്റ്റ് കോസ്റ്റ് വിജയൻ സിനിമകളെ പോലെ തന്നെ അതിമനോഹരമായ ഗാനങ്ങളാൽ സമ്പന്നമാണ് ചിത്തിനിയും.അതിസാഹസിക രംഗങ്ങളും ത്രസിപ്പിക്കുന്ന സംഘട്ടന രംഗങ്ങളും ചിത്രത്തിന്റെ ഹൈലൈറ്റ് ആണ്. ഒരൊറ്റ ചിത്രം…
Read Moreനിങ്ങൾക്ക് എന്താണോ ഉള്ളത് അതിൽ തൃപ്തിപ്പെടുകയും, കൂടുതൽ നേടാനാവുമെന്ന് എപ്പോഴും വിശ്വസിക്കുകയുമാണ് വേണ്ടത്; ഗോകുൽ സുരേഷ്
നിങ്ങൾക്ക് എന്താണോ ഉള്ളത് അതിൽ തൃപ്തിപ്പെടുകയും കൂടുതൽ നേടാനാവുമെന്ന് എപ്പോഴും വിശ്വസിക്കുകയുമാണ് വേണ്ടതെന്ന് ഗോകുൽ സുരേഷ്. സൃഷിക്കുന്ന കണ്ടന്റിനോട് നിങ്ങൾക്ക് സത്യസന്ധത ഉണ്ടെങ്കിൽ അത് നിങ്ങളെ പലിടങ്ങളിലും എത്തിക്കും. അത് ചിലപ്പോൾ പതുക്കെയാവും സംഭവിക്കുക. സ്ലോ ആയി പോകുന്നത് പ്രശ്നമില്ലാത്ത ആളാണ് ഞാൻ. ഞാൻ എത്തണമെന്ന് മറ്റുള്ളവർ പ്രതീക്ഷിക്കുന്ന ഉയരത്തിലേക്ക് എത്താനായില്ലെങ്കിൽ എനിക്ക് പ്രശ്നമൊന്നുമല്ല എന്ന് ഗോകുൽ പറഞ്ഞു.
Read Moreസമാധാന പുസ്തകം 19ന് തിയറ്ററുകളിൽ; ചിത്രത്തിലെ പുതിയ ഗാനം അണിയറക്കാര്‍ പുറത്തുവിട്ടു
നവാഗതരായ യോഹാൻ ഷാജോൺ, ധനുസ് മാധവ്, ഇര്ഫാൻ, ശ്രീലക്ഷ്മി സന്തോഷ്, ട്രിനിറ്റി, മഹിമ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ രവീഷ് നാഥ് സംവിധാനം ചെയ്യുന്ന ചിത്രമാണ് സമാധാന പുസ്തകം. ചിത്രത്തിലെ പുതിയ ഗാനം അണിയറക്കാര്‍ പുറത്തുവിട്ടു. ടിറ്റോ പി തങ്കച്ചൻ എഴുതിയ വരികൾക്ക് ഫോർ മ്യൂസിക്സ് സംഗീതം പകർന്ന് ഭദ്ര രജിൻ ആലപിച്ച പണ്ടൊരു നാട്ടിലൊരു എന്നാരംഭിക്കുന്ന ഗാനമാണ് റിലീസ് ആയത്. സിഗ്മ സ്റ്റോറീസിന്റെ ബാനറിൽ നിസാർ മംഗലശേരി നിർമിക്കുന്ന ഈ ചിത്രത്തിൽ പുതുമുഖ താരങ്ങൾക്കൊപ്പം സിജു വിൽസണ്‍, ജെയിംസ് ഏലിയ, മാത്യു തോമസ്, മേഘനാഥൻ, വി കെ ശ്രീരാമൻ, പ്രമോദ് വെളിയനാട്, ദിലീപ് മേനോൻ, നെബിസ് ബെൻസൺ, ലിയോണ ലിഷോയ്, വീണ നായർ തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. ജോ ആൻഡ് ജോ, 18 പ്ലസ് എന്നീ ചിത്രങ്ങളുടെ കോ റൈറ്റർ ആയ രവീഷ് നാഥാണ് ഈ…
Read Moreഅമ്മയില്ലാത്ത കുട്ടി എന്നായിരുന്നു കൂട്ടുകാരും ടീച്ചേഴ്സും ഒക്കെ ധരിച്ചു വച്ചിരുന്നത്; മുത്തശ്ശിയുടെ ഓർമകളിൽ വിധു പ്രതാപ്
ഏവർക്കും പ്രിയങ്കരനായ ഗായകനാണ് വിധു പ്രതാപ്. വ്യത്യസ്തമായ ശബ്ദത്താൽ വിധു പാടുന്ന ഓരോ പാട്ടും മധുപോലെ മധുരമുള്ളതാണ്. ഇപ്പോഴിതാ തന്റെ മുത്തശ്ശിയെ കുറിച്ച് വിധു പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. അമ്മയില്ലാത്ത കുട്ടി എന്നായിരുന്നു സ്കൂൾ ജീവിത കാലഘട്ടത്തിൽ എന്നെപ്പറ്റി എന്റെ കൂട്ടുകാരും ടീച്ചേഴ്സും ഒക്കെ ധരിച്ചു വച്ചിരുന്നത്. കാരണം ഞാൻ പങ്കെടുത്തിരുന്ന എല്ലാ കാലോത്സവങ്ങളിലും മത്സരവേദികളിലും എന്റെ ഒപ്പം വന്നിരുന്നത് എന്റെ അമ്മൂമ്മ മാത്രമായിരുന്നു. ഒരുപക്ഷെ, കല ഒരു ഉപജീവനമായി തിരഞ്ഞെടുക്കാൻ എനിക്ക് ധൈര്യം തന്നതിന് പിന്നിൽ, അമ്മൂമ്മ അവരുടെ ജീവിതത്തിൽ നിന്ന് എനിക്കായി മാറ്റിവച്ച ഒരു പതിറ്റാണ്ടിലേറെയുള്ള പ്രയത്നത്തിന് പങ്കുണ്ട്! എന്ന് വിധു പ്രതാപ്.
Read More