കി​രാ​ത സെ​ക്ക​ന്‍റ് ലു​ക്ക് പോ​സ്റ്റ​ർ

കേ​ര​ള മ​ന​സാ​ക്ഷി​യെ ഞെ​ട്ടി​ച്ച യ​ഥാ​ർഥ സം​ഭ​വ​ക​ഥ​യു​ടെ പി​ന്നി​ലെ നി​ഗൂ​ഢ​ത​ക​ൾ തേ​ടു​ന്ന ആ​ക്ഷ​ൻ ത്രി​ല്ല​ർ ചി​ത്രം “കി​രാ​ത” യു​ടെ സെ​ക്ക​ന്‍റ് ലു​ക്ക് പോ​സ്റ്റ​ർ റി​ലീ​സാ​യി. എം.​ആ​ർ. ഗോ​പ​കു​മാ​ർ, ചെ​മ്പി​ൽ അ​ശോ​ക​ൻ, ദി​നേ​ശ് പ​ണി​ക്ക​ർ, ഡോ. ​ര​ജി​ത്കു​മാ​ർ, അ​രി​സ്റ്റോ സു​രേ​ഷ്, രാ​ജ്മോ​ഹ​ൻ, നീ​നാ​കു​റു​പ്പ്, ജീ​വ ന​മ്പ്യാ​ർ, വൈ​ഗ റോ​സ്, സ​ച്ചി​ൻ പാ​ല​പ്പ​റ​മ്പി​ൽ, അ​ൻ​വ​ർ, അ​മൃ​ത്, ഷ​മീ​ർ ബി​ൻ ക​രിം റാ​വു​ത്ത​ർ, മു​ഹ​മ്മ​ദ് ഷി​ഫ്നാ​സ്, മ​നു​രാ​ഗ് ആ​ർ, ശ്രീ​കാ​ന്ത് ചീ​കു, പ്രി​ൻ​സ് വ​ർ​ഗീ​സ്, മാ​സ്റ്റ​ർ ഇ​യാ​ൻ റോ​ഷ​ൻ, ബേ​ബി ഫാ​ബി​യ അ​ന​സ്ഖാ​ൻ എ​ന്നി​വ​രോ​ടൊ​പ്പം നി​ർ​മാ​താ​വ് ഇ​ട​ത്തൊ​ടി ഭാ​സ്ക്ക​ര​ൻ അ​തി​ഥി വേ​ഷ​ത്തി​ലു​മെ​ത്തു​ന്നു. ബാ​ന​ർ- ഇ​ട​ത്തൊ​ടി ഫി​ലിം​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ്, ഛായാ​ഗ്ര​ഹ​ണം, എ​ഡി​റ്റിം​ഗ് സം​വി​ധാ​നം- റോ​ഷ​ൻ കോ​ന്നി, ര​ച​ന,സ​ഹ​സം​വി​ധാ​നം- ജി​റ്റ ബ​ഷീ​ർ, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ടേ​ഴ്സ്- ക​ലേ​ഷ് കു​മാ​ർ കോ​ന്നി, ശ്യാം ​അ​ര​വി​ന്ദം, ഗാ​ന​ര​ച​ന- മ​നോ​ജ് കു​ള​ത്തി​ൽ, മു​ര​ളി മൂ​ത്തേ​ടം, അ​രി​സ്റ്റോ സു​രേ​ഷ്, സം​ഗീ​തം-…

Read More

ന​മു​ക്ക് വ​രു​ന്ന തു​ക വ​ലു​താ​ണെ​ങ്കി​ലും ചെ​റു​താ​ണെ​ങ്കി​ലും ഒ​റ്റ​യ്ക്ക് കൈ​കാ​ര്യം ചെ​യ്യു​ക​യെ​ന്ന​ത് വ​ലി​യ കാ​ര്യ​മാ​ണ്: മീ​നാ​ക്ഷി അ​നൂ​പ്

ഫി​നാ​ൻ​ഷ്യ​ൽ മാ​നേ​ജ്മെ​ന്‍റി​ന് അ​ച്ഛ​നും അ​മ്മ​യും എ​പ്പോ​ഴും കൂ​ടെ​യു​ണ്ടെ​ന്ന് മീ​നാ​ക്ഷി അ​നൂ​പ്. അ​തെ​ന്‍റെ നി​ർ​ബ​ന്ധ​മാ​ണ്. കാ​ര​ണം അ​ച്ഛ​നും അ​മ്മ​യും ഒ​റ്റ​യ്ക്ക് നോ​ക്കാ​ൻ പ​റ​ഞ്ഞാ​ൽ പ​റ്റി​ല്ല. ഇ​പ്പോ​ൾ ഞാ​ൻ വ​ള​രെ കം​ഫ​ർ​ട്ട​ബി​ളാ​ണ്. ന​മു​ക്ക് വ​രു​ന്ന തു​ക വ​ലു​താ​ണെ​ങ്കി​ലും ചെ​റു​താ​ണെ​ങ്കി​ലും ഒ​റ്റ​യ്ക്ക് കൈ​കാ​ര്യം ചെ​യ്യു​ക​യെ​ന്ന​ത് വ​ലി​യ കാ​ര്യ​മാ​ണ്. ഒ​രു രൂ​പ​യ്ക്കും അ​തി​ന്‍റേ​താ​യ വി​ല​യു​ണ്ട്. അ​ത് അ​റി​ഞ്ഞ് കൈ​കാ​ര്യം ചെ​യ്യാ​ൻ പ​റ്റാ​ത്തി​ട​ത്തോ​ളം ന​മ്മ​ൾ ചെ​യ്യാ​തി​രി​ക്കു​ന്ന​താ​ണ് ന​ല്ല​ത്. എ​നി​ക്ക് 18 വ​യ​സാ​യ​പ്പോ​ൾ അ​ച്ഛ​ൻ എ​ന്നോ​ട് ഇ​നി പൈ​സ കൈ​കാ​ര്യം ചെ​യ്യാ​ൻ പ​ഠി​ക്ക​ണം, കു​ഞ്ഞു കു​ഞ്ഞ് സേ​വിം​ഗ്സ് വെ​ക്ക​ണം എ​ന്ന് പ​റ​ഞ്ഞു. ഞാ​ൻ എ​ല്ലാ പ്രാ​വ​ശ്യ​വും ഒ​രു നൂ​റു രൂ​പ വെ​ച്ച് ത​രാം. നീ ​അ​ത് സേ​വ് ചെ​യ്യ്. എ​ങ്ങ​നെ പോ​കു​മെ​ന്ന് നോ​ക്കാ​മെ​ന്നും പ​റ​ഞ്ഞു. ഇ​പ്പോ​ൾ എ​നി​ക്ക് സ്വ​ന്ത​മാ​യി സേ​വ് ചെ​യ്യാ​ൻ പ​റ്റു​ന്നു​ണ്ട്. ന​മു​ക്കു കി​ട്ടു​ന്ന അ​ഞ്ച് രൂ​പ​യാ​ണെ​ങ്കി​ലും പ​ത്ത് രൂ​പ​യാ​ണെ​ങ്കി​ലും അ​ത് ചെ​ല​വാ​ക്കാ​തെ എ​ടു​ത്ത്…

Read More

വ​ണ്ണം വ​യ്ക്കാ​ൻ ഇ​ഞ്ച​ക്ഷ​ൻ എ​ടു​ത്തി​ട്ടാ​ണ് അ​ഭി​ന​യി​ക്കാ​ൻ എ​ത്തി​യ​ത്: ഷീ​ല

മ​ല​യാ​ള​ത്തി​ൽ ഏ​റ്റ​വും തി​ര​ക്കു​ള്ള നാ​യി​ക ന​ടി​യാ​യി​രു​ന്നു ഷീ​ല. പ​ഴ​യ​കാ​ല നാ​യി​ക ന​ടി ഷീ​ല​യ്ക്ക് സി​നി​മാ രം​ഗ​ത്ത് ഇ​ന്നും ബ​ഹു​മാ​ന്യ സ്ഥാ​ന​മു​ണ്ട്. താ​ൻ എ​ങ്ങ​നെ​യാ​ണ് അ​ഭി​ന​യ രം​ഗ​ത്തേ​ക്ക് വ​ന്ന​തെ​ന്ന് തു​റ​ന്ന് പ​റ​ഞ്ഞി​രി​ക്കു​ക​യാ​ണ് താ​രം. എ​സ്.​എ​സ്. രാ​ജേ​ന്ദ്ര​ൻ‌ എ​ന്ന ത​മി​ഴ് ന​ട​നു​ണ്ടാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന് മൂ​ന്ന് ഭാ​ര്യ​മാ​രാ​ണ്. അ​തി​ൽ ആ​ദ്യ​ത്തെ ഭാ​ര്യ പ​ങ്ക​ജ​വ​ല്ലി ഞ​ങ്ങ​ളു​ടെ കു​ടും​ബ​ത്തി​ന്‍റെ കാ​ര്യം മ​ന​സി​ലാ​ക്കി. സി​നി​മ​യി​ൽ അ​ഭി​ന​യി​പ്പി​ക്കെ​ന്ന് അ​വ​രാ​ണ് പ​റ​ഞ്ഞ​ത്. അ​ന്ന് ഭ​യ​ങ്ക​ര മെ​ലി​ഞ്ഞി​ട്ടാ​ണ് ഞാ​ൻ. ഇ​തി​നെ ഒ​ന്ന് വ​ണ്ണം വ​പ്പി​ച്ചി​ട്ട് സി​നി​മ​യി​ൽ അ​ഭി​ന​യി​പ്പി​ക്കാം എ​ന്ന​വ​ർ പ​റ​ഞ്ഞു. അ​ങ്ങ​നെ​യാ​ണ് ചെ​ന്നൈ​യി​ലേ​ക്ക് ഞ​ങ്ങ​ൾ വ​രു​ന്ന​ത്. എ​നി​ക്ക് കി​ട്ടി​യ ഭാ​ഗ്യം എ​ന്താ​ണെ​ന്ന​റി​യു​മോ. ഇ​ന്ന​ത്തെ ന​ടി​മാ​രെ​ല്ലാം മെ​ലി​യാ​ൻ വേ​ണ്ടി എ​ന്ത് പാ​ടാ​ണ് പെ​ടു​ന്ന​ത്. അ​ന്ന് എ​ല്ലാ​വ​ർ​ക്കും ന​ല്ല വ​ണ്ണം വേ​ണം. അം​ബി​ക, സാ​വി​ത്രി, ഭാ​നു​മ​തി തു​ട​ങ്ങി​യ അ​ന്ന​ത്തെ നാ​യി​ക​മാ​ർ ന​ല്ല വ​ണ്ണ​മു​ള്ള​വ​രാ​ണ്. അ​വ​ർ​ക്ക് 35 വ​യ​സോ​ള​മു​ണ്ടാ​കും. പ​ക്ഷെ ബു​ക്കും പി​ടി​ച്ച് സ്കൂ​ളി​ൽ…

Read More

ഓ​രോ റി​ലേ​ഷ​ൻ​ഷി​പ്പ് ക​ഴി​യു​മ്പോ​ഴും ഓ​രോ കാ​ര്യ​ങ്ങ​ൾ പ​ഠി​ക്കും: മീ​ര ന​ന്ദ​ൻ

മു​ല്ല എ​ന്ന സി​നി​മ​യി​ലൂ​ടെ അ​ഭി​ന​യ രം​ഗ​ത്തേ​ക്ക് വ​ന്ന ന​ടി മീ​ര ന​ന്ദ​ൻ സി​നി​മാ രം​ഗം വി​ട്ട് ഇ​പ്പോ​ൾ ദു​ബാ​യി​യി​ൽ ആ​ർ​ജെ​യാ​യി ജോ​ലി ചെ​യ്യു​ക​യാ​ണ്. 2024 ലാ​യി​രു​ന്നു മീ​ര ന​ന്ദ​ന്‍റെ വി​വാ​ഹം. ശ്രീ​ജു എ​ന്നാ​ണ് ഭ​ർ​ത്താ​വി​ന്‍റെ പേ​ര്. വി​വാ​ഹ​ത്തെ​ക്കു​റി​ച്ചും വി​വാ​ഹ ജീ​വി​ത​ത്തെ​ക്കു​റി​ച്ചും സം​സാ​രി​ക്കു​ക​യാ​ണി​പ്പോ​ൾ മീ​ര ന​ന്ദ​ൻ. ഒ​ര​ഭി​മു​ഖ​ത്തി​ലാ​ണ് ന​ടി മ​ന​സ് തു​റ​ന്ന​ത്. ഒ​റ്റ​യ്ക്ക് താ​മ​സി​ക്കു​മ്പോ​ഴും എ​നി​ക്ക് റി​ലേ​ഷ​ൻ​ഷി​പ്പു​ക​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ട്. ഓ​രോ റി​ലേ​ഷ​ൻ​ഷി​പ്പ് ക​ഴി​യു​മ്പോ​ഴും ഓ​രോ കാ​ര്യ​ങ്ങ​ൾ പ​ഠി​ക്കും. നെ​ഗ​റ്റീ​വും പോ​സി​റ്റീ​വും. എ​നി​ക്ക് മ​തി​യാ​യി, ഒ​റ്റ​യ്ക്ക് ജീ​വി​ക്ക​ണം എ​ന്ന ഘ​ട്ട​ത്തി​ലേ​ക്ക് ഞാ​നെ​ത്തി. ജീ​വി​തം ആ​സ്വ​ദി​ക്കു​ക​യാ​യി​രു​ന്നു ഞാ​ൻ. എ​ന്‍റേ​താ​യ സ്പേ​സ്, എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും എ​ഴു​ന്നേ​ൽ​ക്കാം. ആ​രും ചോ​ദി​ക്കാ​നി​ല്ല. കു​ടും​ബ​വു​മാ​യി ഞാ​ൻ വ​ള​രെ അ​റ്റാ​ച്ച്ഡ് ആ​ണ്. വി​വാ​ഹം ചെ​യ്യാ​ത്ത​തെ​ന്തെ​ന്ന് കു​ടും​ബ​ത്തി​ൽ നി​ന്ന് ചോ​ദ്യ​ങ്ങ​ൾ വ​ന്നു. 31-32 വ​യ​സാ​യ​പ്പോ​ഴാ​ണ് ചോ​ദ്യ​ങ്ങ​ൾ വ​ന്ന​ത്. ഞാ​നി​പ്പോ​ൾ വി​വാ​ഹ​ത്തി​ന് ത​യാ​റ​ല്ലെ​ന്ന് പ​റ​ഞ്ഞു. പി​ന്നീ​ടും സ​മ്മ​ർ​ദം വ​ന്നു. ഞാ​ൻ മാ​ട്രി​മോ​ണി​യ​ൽ…

Read More

എ​ക്സ്‌​ട്രാ ഫി​റ്റിം​ഗ് എ​ടു​ത്തു​മാ​റ്റി​യ​ത​ല്ല…​ഇ​തു ഞാ​ൻ ക​ഷ്ട​പ്പെ​ട്ട് നേ​ടി​യ​താ​ണെന്ന് അ​ന്ന രേ​ഷ്മ രാ​ജ​ൻ

അ​ങ്ക​മാ​ലി ഡ​യ​റീ​സ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ മ​ന​സി​ൽ ഇ​ടം​നേ​ടി​യ നാ​യി​ക​യാ​ണ് അ​ന്ന രേ​ഷ്മ രാ​ജ​ൻ. സി​നി​മ​യ്‌​ക്കൊ​പ്പം സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും സ​ജീ​വ​മാ​യ താ​രം, പൊ​തു​പ​രി​പാ​ടി​ക​ളി​ലും ഉ​ദ്​ഘാ​ട​ന വേ​ദി​ക​ളി​ലും നി​റ​സാ​ന്നി​ദ്ധ്യ​മാ​ണ്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ രീ​തി​യി​ൽ ബോ​ഡി ഷെ​യ്മിം​ഗും അ​ന്ന​യ്ക്കു നേ​രി​ടേ​ണ്ടി വ​രുന്നുണ്ട്. ക​ഴി​ഞ്ഞ ദി​വ​സം അ​ന്ന​യു​ടെ ഒ​രു വീ​ഡി​യോ പു​റ​ത്തു​വ​ന്നി​രു​ന്നു. ശ​രീ​ര​ത്തി​ന്‍റെ വ​ലി​പ്പം കു​റ​ഞ്ഞ​തു​പോ​ലെ തോ​ന്നി​ക്കു​ന്ന ആ ​വീ​ഡി​യോ​യ്ക്ക് താ​ഴെ​യും മോ​ശം ക​മ​ന്‍റു​ക​ൾ നി​റ​ഞ്ഞി​രു​ന്നു. എ​ന്തു​പ​റ്റി എ​ക്സ്ട്രാ ഫി​റ്റിംഗ് എ​ടു​ത്തു​മാ​റ്റി​യോ? എ​ന്നൊ​ക്കെ​യാ​യി​രു​ന്നു അ​ധി​ക്ഷേ​പ ക​മ​ന്‍റു​ക​ൾ. ഇ​പ്പോ​ഴി​താ, അ​ത്ത​രം പ​രി​ഹാ​സ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കു​ക​യാ​ണ് അ​ന്ന. സു​ഹൃ​ത്തു​ക്ക​ളേ, ഞാ​ൻ എ​ക്സ്ട്രാ ഫി​റ്റിം​ഗ് ഉ​പ​യോ​ഗി​ക്കാ​ൻ മ​റ​ന്ന​ത​ല്ല. എ​ന്‍റെ ഭാ​രം കു​റ​യ്ക്കാ​ൻ ഞാ​ൻ വ​ള​രെ​യ​ധി​കം പ​രി​ശ്ര​മി​ച്ചു. ഇ​പ്പോ​ൾ എ​ന്‍റെ വ​ണ്ണം കു​റ​ഞ്ഞു, എ​നി​ക്കി​പ്പോ​ൾ വ​ള​രെ സ​ന്തോ​ഷ​മു​ണ്ട്, ശ​രീ​രം ആ​രോ​ഗ്യ​മു​ള്ള​താ​യി തോ​ന്നു​ന്നു. നി​ങ്ങ​ളി​ൽ പ​ല​ർ​ക്കും അ​റി​യാ​വു​ന്ന​തു​പോ​ലെ, ഞാ​ൻ ഹാ​ഷി​മോ​ട്ടോ തൈ​റോ​യി​ഡൈ​റ്റി​സ് എ​ന്ന അ​സു​ഖ​ത്തി​ന്‍റെ ചി​കി​ത്സ​യി​ലാ​ണ്. ത​ടി…

Read More

മ​മ്മൂ​ട്ടി വീ​ണ്ടും തി​രി​ച്ചു വ​രു​ന്നു; ക​ള​ങ്കാ​വ​ൽ ന​വം​ബ​ർ 27ന്; ​ആ​വേ​ശ​ത്തി​ൽ ആ​രാ​ധ​ക​രും

​മ​മ്മൂ​ട്ടി, വി​നാ​യ​ക​ൻ എ​ന്നി​വ​രെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ജി​തി​ൻ കെ. ​ജോ​സ് സം​വി​ധാ​നം നി​ർ​വ​ഹി​ച്ച ക​ള​ങ്കാ​വ​ൽ ന​വം​ബ​ർ 27ന് ​ആ​ഗോ​ള റി​ലീ​സാ​യി എ​ത്തു​ന്നു. മ​മ്മൂ​ട്ടി ക​മ്പ​നി നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്രം വേ​ഫ​റ​ർ ഫി​ലിം​സാ​ണ് കേ​ര​ള​ത്തി​ൽ വി​ത​ര​ണ​ത്തി​നെ​ത്തി​ക്കു​ന്ന​ത്. ഏ​ഴു മാ​സ​ത്തെ ഇ​ട​വേ​ളയ്​ക്ക് ശേ​ഷം തി​യ​റ്റ​റു​ക​ളി​ൽ എ​ത്തു​ന്ന മ​മ്മൂ​ട്ടി ചി​ത്ര​മെ​ന്ന നി​ല​യി​ൽ വ​ലി​യ പ്ര​തീ​ക്ഷ​ക​ളോ​ടെ​യും ആ​വേ​ശ​ത്തോ​ടെ​യു​മാ​ണ് മ​ല​യാ​ള സി​നി​മാ പ്രേ​മി​ക​ൾ “ക​ള​ങ്കാ​വ​ൽ’ കാ​ത്തി​രി​ക്കു​ന്ന​ത്. മ​മ്മൂ​ട്ടി ക​മ്പ​നി​യു​ടെ ബാ​ന​റി​ൽ നി​ർ​മി​ക്കു​ന്ന ഏ​ഴാ​മ​ത്തെ ചി​ത്രം കൂ​ടി​യാ​ണി​ത്. ജി​ഷ്ണു ശ്രീ​കു​മാ​റും ജി​തി​ൻ കെ. ​ജോ​സും ചേ​ർ​ന്നാ​ണ് ക​ള​ങ്കാ​വ​ലി​ൻ​ന്‍റെ തി​ര​ക്ക​ഥ ര​ചി​ച്ച​ത്. ദു​ൽ​ഖ​ർ സ​ൽ​മാ​ൻ നാ​യ​ക​നാ​യെ​ത്തി​യ സൂ​പ്പ​ർ​ഹി​റ്റ് ചി​ത്രം കു​റു​പ്പി​ന്‍റെ ക​ഥ​യൊ​രു​ക്കി ശ്ര​ദ്ധ നേ​ടി​യ ജി​തി​ൻ കെ. ​ജോ​സ് ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മെ​ന്ന പ്ര​ത്യേ​ക​ത​യും ഇ​തി​നു​ണ്ട്. ചി​ത്ര​ത്തി​ന്‍റെ ടീ​സ​റും പോ​സ്റ്റ​റു​ക​ളും വ​ലി​യ ആ​വേ​ശ​വും ആ​കാം​ഷ​യു​മാ​ണ് ചി​ത്ര​ത്തെ കു​റി​ച്ച് പ്രേ​ക്ഷ​ക​രി​ൽ ഉ​ണ്ടാ​ക്കി​യി​രി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ലെ മ​മ്മൂ​ട്ടി​യു​ടെ ലു​ക്കും സോ​ഷ്യ​ൽ…

Read More

അ​ങ്ങ​ന​ത്തെ പ​ട​മൊ​ന്നും ഇ​നി കി​ട്ടി​ല്ല; ഷ​മ്മി പ​റ​ഞ്ഞ​വാ​ക്കു​ക​ൾ ഓ​ർ​ത്ത് അം​ബി​ക മോ​ഹ​ൻ

ക​സ്‌​തൂ​രി​മാ​നി​ൽ ഗ്ലി​സ​റി​ൻ ഇ​ല്ലാ​തെ​യാ​ണ് ക​ര​ഞ്ഞ​ത്. ലോ​ഹി സാ​ർ അ​ങ്ങ​നെ അ​തി​ന് അ​നു​വ​ദി​ക്കി​ല്ല. നി​ങ്ങ​ൾ​ക്ക് ര​ണ്ട് മ​ക്ക​ൾ ഉ​ള്ള​ത​ല്ലേ, അ​വ​രും പെ​ൺ​കു​ട്ടി​ക​ൾ അ​ല്ലേ എ​ന്നൊ​ക്കെ​യാ​ണ് ലോ​ഹി സാ​ർ ചോ​ദി​ച്ച​ത്. ഞാ​ൻ ക​ര​യാ​ൻ വേ​ണ്ടി ഗ്ലി​സ​റി​ൻ ചോ​ദി​ച്ച​പ്പോ​ൾ ആ​യി​രു​ന്നു അ​ത്. അ​ത് കേ​ട്ട​പ്പോ​ൾ ത​ന്നെ ശ​രി​ക്കും ക​ര​ഞ്ഞു പോ​വു​ക​യാ​യി​രു​ന്നു. മീ​ര വെ​ട്ടി​ക്കൊ​ല്ലു​ന്ന സീ​നി​ൽ ഒ​ക്കെ ഗ്ലി​സ​റി​ൻ ഒ​ക്കെ ഇ​ല്ലാ​തെ​യാ​ണ് ക​ര​ഞ്ഞ​ത്. അ​ങ്ങ​ന​ത്തെ പ​ട​മൊ​ന്നും ഇ​നി ജീ​വി​ത​ത്തി​ൽ കി​ട്ടി​ല്ല. ന​മ്മ​ളെ ഒ​ക്കെ പി​ടി​ച്ചു വ​ലി​ക്കു​ക​യാ​യി​രു​ന്നു ഷ​മ്മി തി​ല​ക​ൻ. ഞാ​ൻ, സോ​ന, മീ​ര, ചാ​ക്കോ​ച്ച​ൻ എ​ന്നി​വ​ർ ആ​യി​രു​ന്നു ആ ​സീ​നി​ൽ ഉ​ള്ള​ത്. ശ​രി​ക്കും ഷ​മ്മി​യു​ടെ പു​റ​മൊ​ക്കെ മു​റി​ഞ്ഞു. ബ​നി​യ​ൻ ഒ​ക്കെ വ​ലി​ച്ചു​കീ​റി​യി​രു​ന്നു. ഞ​ങ്ങ​ളു​ടെ ന​ഖം കൊ​ണ്ടി​ട്ട് പു​റ​ത്തൊ​ക്കെ പോ​റ​ൽ വ​ന്നു. അ​വ​സാ​നം ഷ​മ്മി പ​റ​യു​ന്നു​ണ്ടാ​യി​രു​ന്നു ഞാ​നി​ല്ല ഇ​ങ്ങ​നെ അ​ഭി​ന​യി​ക്കാ​ൻ എ​ന്നൊ​ക്കെ. –അം​ബി​ക മോ​ഹ​ൻ

Read More

‘അ​ഞ്ച് വ​ർ​ഷ​ക്കാ​ല​ത്തെ റി​ലേ​ഷ​ൻ​ഷി​പ്പാ​യ​തു​കൊ​ണ്ട് താ​ര​യെ അ​റി​യാ​നും താ​ര​യ്ക്ക് എ​ന്നെ അ​റി​യാ​നും സ​മ​യം ല​ഭി​ച്ചു’: ബി​നീ​ഷ് ബാ​സ്റ്റ​ൻ

ന​ട​ൻ ബി​നീ​ഷ് ബാ​സ്റ്റ​ൻ വി​വാ​ഹി​ത​നാ​കു​ന്നു എ​ന്ന വി​വ​രം ക​ഴി​ഞ്ഞ ദി​വ​സം താ​രം ത​ന്നെ പു​റ​ത്ത് വി​ട്ടി​രു​ന്നു. ഇ​പ്പോ​ഴി​താ ത​ന്‍റെ പ്രി​യ​ത​മ​യെ​ക്കു​റി​ച്ച് ബി​നീ​ഷ് പ​റ​ഞ്ഞ വാ​ക്കു​ക​ളാ​ണ് വൈ​റ​ലാ​കു​ന്ന​ത്. സോ​ഷ്യ​ൽ​മീ​ഡി​യ വ​ഴി​യാ​ണ് എ​ന്നെ താ​ര ആ​ദ്യ​മാ​യി കാ​ണു​ന്ന​ത്. അ​ത് ഒ​രു അ​ഞ്ച് വ​ർ​ഷം മു​മ്പാ​ണ്. ഫാ​ൻ ഗേ​ളാ​യി​ട്ടാ​ണ് ആ​ദ്യം മെ​സേ​ജ് എ​നി​ക്ക് അ​യ​ച്ച​ത്. ആ​ലു​വ​യി​ൽ താ​ര അ​ന്ന് ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ഒ​രു ദി​വ​സം ആ​ലു​വ​യി​ൽ ഒ​രു ഉ​ദ്ഘാ​ട​ന​ത്തി​ന് പോ​യ​പ്പോ​ഴാ​ണ് നേ​രി​ട്ട് ക​ണ്ട​ത്. മൂ​ന്ന് വ​ർ​ഷ​ത്തോ​ളം ന​ല്ല സു​ഹൃ​ത്തു​ക്ക​ളാ​യി​രു​ന്നു. ഞാ​ൻ ഒ​രു സാ​ധാ​ര​ണ​ക്കാ​ര​നാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ എ​ന്നെ​ക്കാ​ൾ സാ​ധാ​ര​ണ​ക്കാ​രി​യാ​യി​രി​ക്ക​ണം എ​ന്‍റെ പ​ങ്കാ​ളി​യെ​ന്ന് എ​നി​ക്കു​ണ്ടാ​യി​രു​ന്നു. താ​ര​യ്ക്ക് എ​ന്‍റെ കാ​ര്യ​ങ്ങ​ൾ എ​ല്ലാം അ​റി​യാം. ന​മ്മ​ളെ മ​ന​സി​ലാ​ക്കി ഒ​രാ​ൾ ജീ​വി​ത​ത്തി​ലേ​ക്ക് വ​രു​മ്പോ​ഴാ​ണ​ല്ലോ ന​മു​ക്ക് ഒ​രു സ​ന്തോ​ഷം. അ​ഞ്ച് വ​ർ​ഷ​ക്കാ​ല​ത്തെ റി​ലേ​ഷ​ൻ​ഷി​പ്പാ​യ​തു​കൊ​ണ്ടു​ത​ന്നെ എ​നി​ക്ക് താ​ര​യെ അ​റി​യാ​നും താ​ര​യ്ക്ക് എ​ന്നെ അ​റി​യാ​നും സ​മ​യം ല​ഭി​ച്ചു. എ​ന്‍റെ വി​വാ​ഹം അ​മ്മ​ച്ചി​യു​ടെ…

Read More

രജിത് കുമാറും ജിന്‍റോയും പ്രധാന താരങ്ങള്‍: സ്വ​പ്ന സു​ന്ദ​രി 31ന് ​തി​യ​റ്റ​റു​ക​ളി​ൽ

എ​സ്എ​സ് പ്രൊ​ഡ​ക്‌​ഷ​ൻ​സ്, അ​ൽ​ഫോ​ൻ​സാ വി​ഷ്വ​ൽ മീ​ഡി​യ, സെ​ന്‍റ് മേ​രി​സ് അ​സോ​സി​യേ​റ്റ്സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്നി​വ​യു​ടെ ബാ​ന​റി​ൽ ബി.​ടി. സ​ലാം, സു​ബി​ൻ ബാ​ബു, ഷാ​ജു സി. ​ജോ​ർ​ജ് എ​ന്നി​വ​ർ നി​ർ​മി​ച്ച ചി​ത്രം കെ.​ജെ. ഫി​ലി​പ്പ് സം​വി​ധാ​നം ചെ​യ്യു​ന്നു. മ​ഞ്ചാ​ടി​ക്കു​ന്ന് എ​ന്ന മ​നോ​ഹ​ര​വും എ​ന്നാ​ൽ ഏ​റെ അ​സ്വ​സ്ഥ​ത ഉ​ള​വാ​ക്കു​ന്ന​തു​മാ​യ ഗ്രാ​മ​ത്തി​ൽ ന​ട​ക്കു​ന്ന ക​ഥ​യാ​ണി​ത്. മു​ൻ​ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് തെ​ക്കാ​ട്ടി​ൽ സ​ക്ക​റി​യ പു​ന്നൂ​സും മ​ക​ൻ ജോ​ൺ സ​ക്ക​റി​യ എ​ന്നി​വ​രാ​ണ് ഗ്രാ​മ​ത്തെ അ​ട​ക്കി​ഭ​രി​ക്കു​ന്ന​ത്. പ്ര​ദേ​ശ​ത്തെ സ്ത്രീ​ക​ളു​ടെ നി​ര​വ​ധി ദു​രൂ​ഹ​മ​ര​ണ​ങ്ങ​ൾ ന​ട​ക്കു​ന്നു. കാ​ണാ​താ​യ ഒ​രു പെ​ൺ​കു​ട്ടി​യെ തേ​ടി ഷാ​നു എ​ന്ന മോ​ഡ​ൽ എ​ത്തു​ന്നു. കൗ​തു​ക​വും അ​പ്ര​തീ​ക്ഷി​ത​വു​മാ​യ ഒ​രു വ​ഴി​ത്തി​രി​വി​ലേ​ക്കാ​ണ് ചി​ത്രം നീ​ങ്ങു​ന്ന​ത്. സ​സ്പെ​ൻ​സ് നി​റ​ഞ്ഞ ആ​ഖ്യാ​ന​രീ​തി​യി​ലാ​ണ് റോ​യി​റ്റ​യും കു​മാ​ർ സെ​ന്നും ചേ​ർ​ന്ന് ക​ഥ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. സീ​തു ആ​ൻ​സ​ണി​ന്‍റെ തി​ര​ക്ക​ഥ​യ്ക്ക് സീ​തു ആ​ൻ​സ​ൺ ആ​ൻ​ഡ് കെ.​ജെ. ഫി​ലി​പ്പ് സം​ഭാ​ഷ​ണം ഒ​രു​ക്കി​യി​രി​ക്കു​ന്നു. ജോ​ൺ സ​ക്ക​റി​യ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ…

Read More

പ​രി​ണീ​തി ചോ​പ്ര അ​മ്മ​യാ​യി: ഹൃ​ദ​യം നി​റ​ഞ്ഞു ക​വി​ഞ്ഞെ​ന്നു ദ​ന്പ​തി​ക​ൾ

ഏ​റെ കാ​ല​ത്തെ പ്ര​ണ​യ​ത്തി​ന് ശേ​ഷ​മാ​ണ് ബോ​ളി​വു​ഡ് ന​ടി പ​രി​ണീ​തി ചോ​പ്ര​യും ആം ​ആ​ദ്മി പാ​ർ​ട്ടി നേ​താ​വ് രാ​ഘ​വ് ഛദ്ദ​യും വി​വാ​ഹി​ത​രാ​യ​ത്. ല​ണ്ട​നി​ലെ പ​ഠ​ന​കാ​ല​മാ​ണ് ഇ​വ​രെ അ​ടു​പ്പി​ച്ച​ത്. ഇ​പ്പോ​ഴി​താ ആ​ദ്യ കു​ഞ്ഞി​നെ വ​ര​വേ​റ്റി​രി​ക്കു​ക​യാ​ണ് ദ​മ്പ​തി​ക​ൾ. പ​രി​ണീ​തി​ക്കും രാ​ഘ​വ് ഛദ്ദ​ക്കും ആ​ൺ​കു​ഞ്ഞാ​ണ് പി​റ​ന്ന​ത്. സ​മൂ​ഹ മാ​ധ്യ​മ​ത്തി​ൽ പ​ങ്കു​വ​ച്ച മ​നോ​ഹ​ര​മാ​യ കു​റി​പ്പി​ലൂ​ടെ​യാ​ണ് ജീ​വി​ത​ത്തി​ലേ​ക്ക് പു​തി​യ അ​തി​ഥി എ​ത്തി​യ കാ​ര്യം അ​വ​ർ അ​റി​യി​ച്ച​ത്. ഒ​ടു​വി​ൽ അ​വ​ൻ ഞ​ങ്ങ​ളു​ടെ മ​ക​നാ​യി ഇ​വി​ടെ എ​ത്തി​യി​രി​ക്കു​ന്നു. അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ ഞ​ങ്ങ​ൾ​ക്കി​പ്പോ​ൾ മു​ൻ​കാ​ല​ത്തെ ജീ​വി​തം ഓ​ർ​ക്കാ​ൻ പോ​ലും ക​ഴി​യു​ന്നി​ല്ല. ഞ​ങ്ങ​ളു​ടെ കൈ​ക​ൾ നി​റ​ഞ്ഞി​രി​ക്കു​ന്നു, ഹൃ​ദ​യ​വും നി​റ​ഞ്ഞു ക​വി​യു​ക​യാ​ണ്. ആ​ദ്യം ഞ​ങ്ങ​ൾ ര​ണ്ടു​പേ​രാ​യി​രു​ന്നു. ഇ​പ്പോ​ൾ എ​ല്ലാം തി​ക​ഞ്ഞി​രി​ക്കു​ന്നു. സ്നേ​ഹ​ത്തോ​ടെ പ​രി​ണീ​തി​യും രാ​ഘ​വും… എ​ന്നാ​ണ് ഇ​രു​വ​രും ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ കു​റി​ച്ച​ത്. ഇ​ക്ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ലാ​ണ് കു​ഞ്ഞി​നെ വ​ര​വേ​ൽ​ക്കാ​നൊ​രു​ങ്ങു​ന്ന വി​വ​രം പ​രി​ണീ​തി ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ പ​ങ്കു​വെ​ച്ച​ത്. 1+1=3 എ​ന്നെ​ഴു​തി​യ മ​നോ​ഹ​ര​മാ​യ കേ​ക്കി​നൊ​പ്പ​മാ​യി​രു​ന്നു പോ​സ്റ്റ്. കേ​ക്കി​ന്‍റെ മു​ക​ളി​ൽ മ​നോ​ഹ​ര​മാ​യ സ്വ​ർ​ണ​നി​റ​ത്തി​ലു​ള്ള…

Read More