റിമ കല്ലിങ്കലിന്റെ മരംകയറി ചിത്രം ചർച്ചയാകുന്നു. തന്റെ ഇൻസ്റ്റാഗ്രാം വഴി റിമ കല്ലിങ്കൽ പങ്കുവെച്ച ചിത്രമാണ് ആരാധകർക്കിടയിലിപ്പോൾ ശ്രദ്ധേയമായിരിക്കുന്നത്. ‘എനിക്ക് ലഭിച്ച മരംകേറി’ എന്ന തലക്കെട്ടിനെ ഈ സന്ദർഭത്തിൽ ഞാൻ ശരിവയ്ക്കുകയാണ്. ഈ വിദ്യാരംഭ ദിനത്തിൽ, എനിക്ക് തെങ്ങിൽ കയറാനുള്ള അടിസ്ഥാനങ്ങൾ പഠിപ്പിച്ച അശോകൻ ചേട്ടനോടാണ് ഞാൻ നന്ദി പറയുന്നത്. എന്ന അടിക്കുറിപ്പോടെയാണ് ഏണിയിൽ കയറി ചക്ക വെട്ടുന്ന തന്റെ ഫോട്ടോ റിമ കല്ലിങ്കൽ പങ്കു വച്ചിരിക്കുന്നത്. ബിരിയാണിക്കുശേഷം സജിൻ ബാബു സംവിധാനം ചെയ്യുന്ന തിയേറ്റർ: ദ് മിത്ത് ഓഫ് റിയാലിറ്റി എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലെ ഒരു ഫോട്ടോയായാണ് റിമ പങ്കു വച്ചത്. തിയേറ്റർ: ദി മിത്ത് ഓഫ് റിയാലിറ്റി 16 നു തിയേറ്ററുകളിൽ പ്രദർശനം ആരംഭിക്കുന്നു. റിമ കല്ലിങ്കൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ആഗോള ചലച്ചിത്രമേള സർക്യൂട്ടുകളിൽ ഇതിനോടകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു. അഞ്ജന…
Read MoreCategory: Movies
അവസരം നല്‍കാമെന്നു പറഞ്ഞു വ്യാജ ഫോണ്‍ കോളുകള്‍ വരാറുണ്ട്: വസ്ത്രത്തിന്റെയും ഷൂസിന്റെയും അളവുവരെ ചോദിച്ച് മനസിലാക്കിയവരുമുണ്ട്; ഉത്തരാ ഉണ്ണി
നര്‍ത്തകിയായി വേദികളിലും അഭിനേത്രിയായി സിനിമകളിലും സീരിയലുകളിലും തിളങ്ങി നില്ക്കുന്ന താരമാണ് ഊര്‍മ്മിള ഉണ്ണി. സഹനായിക വേഷങ്ങളടക്കം മികച്ച കഥാപാത്രങ്ങള്‍ ഊര്‍മ്മിള ഉണ്ണി പ്രേക്ഷകര്‍ക്ക് നല്‍കിയിട്ടുണ്ട്. ഊര്‍മിള ഉണ്ണിയുടെ മകളായ ഉത്തരാ ഉണ്ണി അഭിനയരംഗത്ത് അധികം സജീവമല്ലെങ്കിലും നൃത്തരംഗത്തും സംവിധാന രംഗത്തും സജീവമാണ്. 2012ല്‍ തിയറ്ററുകളിലെത്തിയ തമിഴ് ചിത്രം വവ്വാല് പസംഗയിലൂടെ അഭിനയത്തിലേക്ക് എത്തിയ ഉത്തരാ ഉണ്ണി, മലയാളത്തില്‍ ഇടവപ്പാതിയെന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. ഉത്തര സംവിധാനം ചെയ്ത് ഹ്രസ്വചിത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോഴിതാ അഭിനയ രംഗത്തു നിന്നുണ്ടായ ചില മോശം അനുഭവങ്ങളെക്കുറിച്ച് തുറന്നുപറയുകയാണ് ഉത്തരാ ഉണ്ണി. അമ്മ സിനിമയില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുമ്പോഴും സിനിമയില്‍ നിന്ന് മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് പറയുകയാണ് ഉത്തര. എന്റെ അമ്മ സിനിമയില്‍ വന്നിട്ട് ഏകദേശം 35 വര്‍ഷത്തിലധികമായി. സിനിമാ പശ്ചാത്തലമുളള കുടുംബമാണ് എന്റേത്. എന്നിട്ടും അഭിനയിക്കാൻ അവസരം നല്‍കാമെന്ന് പറഞ്ഞ് പല തരത്തിലുളള വ്യാജ…
Read Moreസിനിമാ മേഖലയിലെ പ്രശ്നങ്ങൾ: കരട് റിലീസ് നവംബര്‍ ആദ്യവാരം
കൊച്ചി: സിനിമാ മേഖലയിലെ ലൈംഗികാതിക്രമവും തൊഴില്‍ ചൂഷണവും തടയുന്ന നിയമത്തിന്റെ കരട് നവംബര്‍ ആദ്യവാരം മന്ത്രിസഭയുടെ പരിഗണനയ്ക്കു വരുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ജസ്റ്റീസുമാരായ എ.കെ. ജയശങ്കരന്‍ നമ്പ്യാരും സി.എസ്. സുധയും അടങ്ങുന്ന പ്രത്യേക ബെഞ്ച് മുമ്പാകെയാണു സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കവേയാണു നിയമനിര്‍മാണം വേണമെന്ന് സര്‍ക്കാരിനു കോടതി നിര്‍ദേശം നല്‍കിയത്. തുടര്‍ന്ന് സിനിമാനയവുമായി ബന്ധപ്പെട്ട് കോണ്‍ക്ലേവ് നടത്തുകയും കോണ്‍ക്ലേവില്‍ ഉന്നയിച്ച നിര്‍ദേശങ്ങള്‍ പൊതുജനങ്ങളുടെ നിര്‍ദേശങ്ങള്‍ക്കായി www.ksfdc.in, www.keralafilm.com എന്നീ വെബ്സൈറ്റുകളില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. പൊതുജനങ്ങളില്‍നിന്നുള്ള നിര്‍ദേശങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്നും തയാറാക്കിയ കരട് നിയമനിര്‍മാണം നവംബര്‍ ആദ്യവാരം മന്ത്രിസഭയില്‍ വയ്ക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ഹേമ കമ്മിറ്റിയുടെ ഭരണഘടനയെ ചോദ്യംചെയ്തും അന്വേഷണം ആവശ്യപ്പെട്ടുമുള്ള മറ്റു കാര്യങ്ങളെക്കുറിച്ചും കോടതി അന്വേഷിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട കേസിലെ പോലീസ് അന്വേഷണം അവസാനിപ്പിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയെ…
Read More‘എനിക്കിന്ന് 18 വയസ് പൂർത്തിയാകുന്നു, വാപ്പിച്ചിയുടെ ആശംസകൾ കേൾക്കാൻ പറ്റാത്ത ആദ്യത്തെ പിറന്നാൾ’; വേദന നിറഞ്ഞ കുറിപ്പ് പങ്കുവച്ച് റിഹാൻ നവാസ്
അകാലത്തിൽ നമ്മെ വിട്ട് പിരിഞ്ഞ അതുല്യ കലാകാരനാണ് കലാഭവൻ നവാസ്. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ വേദനയിൽ നിന്ന് കുടുംബക്കാരും സഹപ്രവർത്തകരും ഇതുവരെ മോചിതരായിട്ടില്ലന്ന് തന്നെ പറയാം. നവാസിന്റെ മരണ ശേഷം അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ പേജുകൾ ആക്ടീവായിരുന്നു. മരണ ശേഷം പുറത്തിറങ്ങിയ ഇഴ എന്ന സിനിമയുടെ വിശേഷങ്ങളെല്ലാം ആപേജിലൂടെ മക്കൾ ആ ആരാധകരെ അറിയിച്ചു. അദ്ദേഹത്തിന്റെ മരണശേഷം കുടുംബം കടന്ന് പോകുന്ന അവസ്ഥകളെ കുറിച്ച് മക്കൾ പോസ്റ്റുകൾ പങ്കുവയ്ക്കുന്നുണ്ട്. അദ്ദേഹത്തിന്റെ മകൻ റിഹാൻ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വൈറലാകുന്നത്. ഒക്ടോബർ 8, ഇന്ന് മൂത്ത മകൻ റിഹാൻ നവാസിന് 18 വയസ് പൂർത്തിയാകുകയാണ്. വാപ്പച്ചിയില്ലാത്ത ആദ്യത്തെ പിറന്നാൾ എന്നാണ് റിഹാൻ പറഞ്ഞത്. റിഹാൻ നവാസ് പങ്കുവച്ച പോസ്റ്റ് ഒക്ടോബർ 8, ഇന്നന്റെ പിറന്നാളാണ്. ഏതൊരു കുട്ടിയുടേയും ആഗ്രഹമായിരിക്കും 18 വയസാകുക എന്നത്. പക്ഷെ…
Read Moreകാൻസറാണെന്ന് കള്ളം പറഞ്ഞത് റീച്ച് ഉണ്ടാക്കാൻ: ഫീൽഡ് ഔട്ട് ആയെന്ന് എല്ലാവരും പറഞ്ഞപ്പോൾ സംഭവിച്ചൊരു തെറ്റ്; മാപ്പ് പറഞ്ഞ് ആറാട്ടണ്ണൻ
സിനിമാ റിവ്യൂവിലൂടെ പ്രശസ്തനായ വ്യക്തിയാണ് ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കി. കഴിഞ്ഞ ദിവസം തനിക്ക് കാൻസർ ആണെന്ന് തുറന്നുപറഞ്ഞ് സന്തോഷ് വര്‍ക്കി രംഗത്ത് വന്നിരുന്നു. “എന്റെ കാൻസർ മൾട്ടിപ്പിൾ മെലോമ ആണ്. ഇതിനു മരുന്ന് ഇല്ല. എന്റെ അച്ഛനും ഈ അസുഖം ആയിരുന്നു. എനിക്ക് ജീവിക്കണമെന്ന് ഒരു ആഗ്രഹവും ഇല്ല. കൂടി വന്നാൽ ഇനി രണ്ട് മാസം. അതിന് അപ്പുറത്ത് ഞാൻ ജീവിക്കില്ല’ എന്നാണ് ആറാട്ടണ്ണൻ പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോഴിതാ തനിക്ക് റീച്ച് ഉണ്ടാക്കാൻ വേണ്ടിയാണ് കാൻസർ എന്ന് കള്ളം പറഞ്ഞതെന്ന് വെളിപ്പെടുത്തി സന്തോഷ് വർക്കി രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലാണ് കാൻസർ ഇല്ലന്ന് പറഞ്ഞത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… ആറാട്ട് അണ്ണൻ എല്ലാവരോടും മാപ്പ് പറയുന്നു. കുറെ മാസങ്ങളായി എനിക്ക് റീച്ച് ഇല്ല, ഞാൻ field out ആയി, എന്നൊക്കെ ആളുകൾ എന്നോട് നിരന്തരം പറഞ്ഞപ്പോൾ,…
Read Moreപ്രായമൊക്കെ എന്ത്! ചടുലമായ ചുവടുകളോടെ ലാവണി നൃത്തം ചെയ്ത് നദിയ മൊയ്തു; വൈറലായി വീഡിയോ
1984- ൽ ഫാസിൽ സംവിധാനം ചെയ്ത നോക്കത്താ ദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്ത് അരങ്ങേറ്റം കുറിച്ച നടിയാണ് നദിയാ മൊയ്തു. പിന്നീട് തമിഴിലും തെലുങ്കിലും ഉൾപ്പടെ മറ്റ് ഭാഷകളിലെല്ലാം താരം സജീവമായി. നദിയ മൊയ്തുവിന്റെ സൗന്ദര്യം അന്നും ഇന്നും വലിയ ചർച്ചയാണ്. പ്രായം ഇത്രയായിട്ടും സൗന്ദര്യത്തിൽ കാര്യമായ മാറ്റങ്ങളൊന്നും തന്നെ സംഭവിച്ചിട്ടില്ല, കുറച്ചുകൂടെ വർധിച്ചെന്ന് മാത്രമേ പറയാൻ സാധിക്കൂ. ഇപ്പോഴിതാ താരം പങ്കുവച്ച നൃത്ത വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സൗത്ത് ഇന്ത്യയുടെ ലാവണി നൃത്തം ചെയ്യുന്നു എന്ന് പറഞ്ഞുകൊണ്ടാണ് നദിയ വീഡിയോ പങ്കുവച്ചത്. വീഡിയോ പെട്ടന്ന്തന്നെ വൈറലായി. നിരവധി ആളുകളാണ് കമന്റുമായി എത്തിയത്. പ്രായം 58നോട് അടുത്തിട്ടും ഇപ്പോഴും ആ പഴയ പതിനെട്ട്കാരിതന്നെയെന്ന് മിക്കവരും കമന്റ് ചെയ്തത്. പ്രായമൊക്കെ വെറും അക്കങ്ങൾ മാത്രമെന്ന് ഇതുപോലെയുള്ളവരെ കാണുന്പോൾ തോന്നിപ്പോകുന്നു എന്ന് പറഞ്ഞവരും…
Read Moreഒരാള്‍ക്ക് പ്രണയം ഓര്‍ഗാനിക് ആയി നഷ്ടപ്പെടുകയും മറ്റേയാള്‍ ഇപ്പോഴും പ്രണയത്തിലായിരിക്കുകയും ചെയ്യുമ്പോഴാണ് വേദനയുണ്ടാകുന്നത്: ആരെയും ഫോഴ്സ് ചെയ്തു സ്നേഹിക്കാന്‍ പറയാന്‍ പറ്റില്ല; നവ്യാ നായർ
പ്രണയം കാലക്രമേണ ഓര്‍ഗാനിക് ആയിട്ട് നഷ്ടപ്പെടും. പ്രണയത്തില്‍ ഒരു വ്യക്തിക്ക് ആയിരിക്കും വേദന ഉണ്ടാവുക. രണ്ടു പേര്‍ക്കും ഒരു പോലെ ഓര്‍ഗാനിക് ആയിട്ട് പ്രണയം നഷ്ടപ്പെടുമ്പോള്‍ ഒരു പ്രശ്നവും ഉണ്ടാകില്ലന്ന് നവ്യാ നായർ. ഒരാള്‍ക്ക് പ്രണയം ഓര്‍ഗാനിക് ആയി നഷ്ടപ്പെടുകയും മറ്റേയാള്‍ ഇപ്പോഴും പ്രണയത്തിലായിരിക്കുകയും ചെയ്യുമ്പോഴാണ് വേദനയുണ്ടാകുന്നത്. ആരെയും ഫോഴ്സ് ചെയ്തു സ്നേഹിക്കാന്‍ പറയാന്‍ പറ്റില്ല. പ്രണയിക്കുമ്പോള്‍ ഇപ്പോഴും ഞാന്‍ 18കാരിയാണ്. പ്രണയിക്കുമ്പോള്‍ ആര്‍ക്കും പക്വതയില്‍ എത്താന്‍ കഴിയില്ല. നമുക്കൊരു പ്രണയം ഉണ്ടെങ്കില്‍ എല്ലാ പ്രാധാന്യവും ആ പ്രണയത്തിന് നല്‍കും. ബാക്കിയെല്ലാം സെക്കന്‍ഡറി ആണ്. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് എഴുത്തുകാരി മാധവിക്കുട്ടി. പ്രായവും പ്രണയവും തമ്മില്‍ യാതൊരു ബന്ധവുമില്ല. പൊസസീവ് സ്വഭാവമുള്ളയാള്‍ 80 വയസില്‍ പ്രണയിച്ചാലും അയാള്‍ പൊസസീവ് ആയിരിക്കും. നമ്മള് മറ്റൊരാളെ എത്ര ആത്മാര്ഥമായിട്ട് സ്നേഹിച്ചാലും അവര്‍ക്ക് വേണ്ടി എന്തൊക്കെ ചെയ്താലും അവര്‍ നമ്മളോട്…
Read More‘ഈ സിനിമ എഴുതി, സംവിധാനം ചെയ്ത വ്യക്തിയെക്കുറിച്ച് ആരും പറയാത്തത് എന്തുകൊണ്ട്’?; ലോക ക്രെഡിറ്റ് വിവാദത്തില്‍ രൂപേഷ് പീതാംബരന്
ലോകയുടെ വിജത്തിന്റെ ക്രെഡിറ്റിനെ ചൊല്ലി നടക്കുന്ന തർക്കത്തിൽ പ്രതികരണവുമായി നടനും സംവിധായകനുമായ രൂപേഷ് പീതാംബരൻ. എന്തുകൊണ്ടാണ് ഈ സിനിമ എഴുതി സംവിധാനം ചെയ്ത സംവിധായകനെ കുറിച്ച് ആരും ഒന്നും പറയാത്തത്. ആ സംവിധായകൻ ഈ കഥ എഴുതിയില്ലായിരുന്നെങ്കിൽ ഈ സിനിമ തന്നെ ഉണ്ടാകുമോ എന്ന് രൂപേഷ് ചോദിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു രൂപേഷിന്റെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… പ്രമുഖ നടി പറയുന്നു, അവരും അവരുടെ സംഘത്തിന്റെ പരിശ്രമം കൊണ്ടാണ് ഈ സ്ത്രീകേന്ദ്രിത സിനിമ ഒരു വൻ വിജയം നേടിയതെന്ന്. മറ്റൊരു പ്രമുഖ നിർമ്മാതാവ് പറയുന്നു, ഈ സിനിമയുടെ വിജയം പൂർണമായും ഇതിന്റെ നിർമാതാവിന്റെ ആണെന്ന്. മീഡിയകൾ എല്ലാം പറയുന്നു, ഈ സ്ത്രീകേന്ദ്രിത സിനിമ കോടികളുടെ ക്ലബ്ബിൽ എത്തിയത് നായികയുടെ വിജയമാണെന്ന്. എല്ലാം ശരി, അതെല്ലാം നമുക്ക് അംഗീകരിക്കാം. പക്ഷേ, ഇതെല്ലാം നടക്കുമ്പോൾ, ഈ സിനിമ എഴുതി…
Read More‘എന്റെ മകളെ നായികയാക്കരുത്, സിനിമ പൊട്ടും’: നിര്‍മാതാവിനോടു തന്റെ അമ്മ പറഞ്ഞത് വെളിപ്പെടുത്തി റാണി മുഖര്‍ജി
ബോളിവുഡിലെ എക്കാലത്തേയും ജനപ്രീയ നായികമാരില്‍ ഒരാളാണ് റാണി മുഖര്‍ജി. റാണിയെ തേടി ദേശീയ പുരസ്കാരം വരെയെത്തി. എന്നാല്‍ റാണി മുഖര്‍ജിയുടെ സിനിമ അരങ്ങേറ്റത്തിന് അമ്മ കൃഷ്ണ മുഖര്‍ജി എതിര്‍പ്പായിരുന്നു. താരകുടുംബത്തില്‍ നിന്നാണ് റാണി സിനിമയിലെത്തുന്നത്. തന്നെ അഭിനയിപ്പിക്കരുതെന്ന് അമ്മ നിര്‍മാതാവിനോട് പറഞ്ഞിട്ടുണ്ടെന്നാണ് റാണി മുഖര്‍ജി പറയുന്നത്. ഒരഭിമുഖത്തിത്തിലാണ് റാണിയുടെ വെളിപ്പെടുത്തല്‍. അരങ്ങേറ്റ സിനിമയായ രാജാ കി ആയേഗി ബാരാത്ത് എന്ന സിനിമയുടെ സ്ക്രീനിംഗിന് പിന്നാലെയാണ് മകളെ അഭിനയിപ്പിക്കരുതെന്ന് കൃഷ്ണ നിര്‍മാതാവായ സലീം അക്തറിനോടു പറയുന്നത്. ജീവിതത്തിലെ ആദ്യസ്ക്രീന്‍ ടെസ്റ്റില്‍ പങ്കെടുക്കാന്‍ അമ്മ പ്രോത്സാഹനം നല്കുകയാണു ചെയ്തത്. നീ ഇതൊന്നു ചെയ്തു നോക്ക്, എങ്ങനെ പോകുന്നുവെന്നു കാണാം എന്നായിരുന്നു ആദ്യം അമ്മ പറഞ്ഞത്. തന്റെ ഫസ്റ്റ് സ്ക്രീന്‍ ടെസ്റ്റ് കണ്ടതും അമ്മ നിര്‍മാതാവിനോട് എന്റെ മകളെ നായികയാക്കിയാല്‍ നിങ്ങളുടെ സിനിമ തകരുമെന്നും നിങ്ങൾക്ക് വലിയ നഷ്ടമാകുമെന്നുമാണ് അമ്മ പറഞ്ഞതെന്നു…
Read Moreപെറ്റ് ഡിറ്റക്ടീവ് 16ന് പ്രദർശനത്തിനെത്തുന്നു
ഷറഫുദ്ദീൻ, അനുപമ പരമേശ്വരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രനീഷ് വിജയൻ സംവിധാനം ചെയ്യുന്ന പക്കാ ഫൺ ഫാമിലി കോമഡി എന്റർടെയ്നർ ചിത്രമായ പെറ്റ് ഡിറ്റക്ടീവ് 16ന് ഡ്രീം ബിഗ് ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്നു. ഗോകുലം ഗോപാലൻ സാരഥിയായ ശ്രീ ഗോകുലം മൂവീസിന്റെ പങ്കാളിത്തത്തോടെ ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ നടൻ ഷറഫുദീൻ നിർമ്മിക്കുന്ന പെറ്റ് ഡിറ്റക്ടീവ് എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ആനന്ദ് സി. ചന്ദ്രൻ നിർവഹിക്കുന്നു.സംവിധായകൻ പ്രനീഷ് വിജയൻ, ജയ് വിഷ്ണു എന്നിവർ ചേർന്ന് തിരക്കഥ, സംഭാഷണമെഴുതുന്നു. അദ്രി ജോ, ശബരീഷ് വർമ എന്നിവരുടെ വരികൾക്ക് രാജേഷ് മുരുകേശൻ സംഗീതം പകരുന്നു. എഡിറ്റർ- അഭിനവ് സുന്ദർ നായ്ക്ക്. കോ പ്രൊഡ്യൂസേഴ്സ്- ബൈജു ഗോപാലൻ, വി. സി. പ്രവീൺ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- കൃഷ്ണമൂർത്തി. പ്രൊഡക്ഷൻ ഡിസൈനെർ- ദീനോ ശങ്കർ. ഓഡിയോഗ്രാഫി-വിഷ്ണു ഗോവിന്ദ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ജയ് വിഷ്ണു, കോസ്റ്റ്യൂം ഡിസൈനർ- ഗായത്രി…
Read More