സി​പി​ഐ​യു​ടെ ആ​വ​ശ്യം അം​ഗീ​ക​രി​ക്കേ​ണ്ട; പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് സി​പി​എ​മ്മി​ൽ നി​ന്ന് ത​ന്നെ: പി​ണ​റാ​യി വി​ജ​യ​ൻ

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് പ​ദ​വി​യി​ൽ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി പി​ണ​റാ​യി വി​ജ​യ​ൻ. സ്പീ​ക്ക​ർ​ക്ക് ന​ൽ​കു​ന്ന ക​ത്തി​ൽ ഉ​പ​നേ​താ​വാ​യി നി​ർ​ദേ​ശി​ക്കു​ന്ന​ത് സി​പി​എം നേ​താ​വി​ന്‍റെ പേ​രാ​യി​രി​ക്കു​മെ​ന്നും അ​ദ്ദ​ഹേം വ്യ​ക്ത​മാ​ക്കി. പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് പ​ദ​വി സം​ബ​ന്ധി​ച്ച ത​ർ​ക്കം മൂ​ന്ന് മാ​സ​മാ​യി എ​ൽ​ഡി​എ​ഫി​ൽ തു​ട​രു​ക​യാ​ണ്.

സി​പി​ഐ​യു​ടെ ആ​വ​ശ്യം അം​ഗീ​ക​രി​ക്കേ​ണ്ട​തി​ല്ലെ​ന്ന നി​ല​പാ​ടി​ൽ സി​പി​എം ഉ​റ​ച്ചു​നി​ൽ​ക്കു​ക​യാ​ണ്. അ​തേ​സ​മ​യം പ​ദ​വി ത​ങ്ങ​ൾ​ക്ക് അ​വ​കാ​ശ​പ്പെ​ട്ട​താ​ണെ​ന്ന് സി​പി​ഐ ഉ​റ​ച്ചു​നി​ൽ​ക്കു​ക​യാ​ണ്. എ​ൽ​ഡി​എ​ഫി​ലെ പ​ദ​വി​ക​ൾ ഏ​തെ​ങ്കി​ലും ഒ​രു പാ​ർ​ട്ടി​ക്ക് മാ​ത്രം അ​വ​കാ​ശ​പ്പെ​ട്ട​ത​ല്ലെ​ന്ന നി​ല​പാ​ടാ​ണ് സി​പി​ഐ സ്വീ​ക​രി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് പ​ദ​വി സം​ബ​ന്ധി​ച്ച അ​വ​കാ​ശ​വാ​ദ​വും പാ​ർ​ട്ടി ഉ​ന്ന​യി​ക്കു​ന്ന​ത്.

വി​ഷ​യ​ത്തി​ൽ സ​മ​വാ​യ​മു​ണ്ടാ​ക്കാ​ൻ എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​ർ എം.​എ​ൻ. സ്മാ​ര​ക​ത്തി​ലെ​ത്തി സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യെ​ങ്കി​ലും പാ​ർ​ട്ടി നി​ല​പാ​ടി​ൽ മാ​റ്റ​മു​ണ്ടാ​യി​ല്ല. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച വി​ഷ​യം മാ​റ്റി​വെ​ച്ചാ​ണ് ഇ​ട​തു​മു​ന്ന​ണി യോ​ഗം ചേ​ർ​ന്ന​ത്. എ​ന്നാ​ൽ യോ​ഗ​ത്തി​ൽ പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് പ​ദ​വി സം​ബ​ന്ധി​ച്ച വി​ഷ​യം ആ​രും ഉ​ന്ന​യി​ച്ചി​ല്ല.

മു​ന്ന​ണി മ​ര്യാ​ദ പാ​ലി​ച്ചാ​ണ് വി​ഷ​യം ഉ​ന്ന​യി​ക്കാ​തി​രു​ന്ന​തെ​ന്നാ​ണ് സി​പി​ഐ​യു​ടെ വി​ശ​ദീ​ക​ര​ണം. അ​തേ​സ​മ​യം ത​ങ്ങ​ളു​ടെ ആ​വ​ശ്യം പി​ണ​റാ​യി വി​ജ​യ​ൻ വീ​ണ്ടും പ​ര​സ്യ​മാ​യി ത​ള്ളി​യ​തി​ൽ സി​പി​ഐ​യി​ൽ അ​തൃ​പ്തി​യു​ണ്ട്. എ​ന്നാ​ൽ ഈ ​അ​തൃ​പ്തി പ​ര​സ്യ​മാ​യി പ്ര​ക​ടി​പ്പി​ക്കേ​ണ്ട​തി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് പാ​ർ​ട്ടി.

Related posts

Leave a Comment