പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്ത “പെണ്ണും പൊറാട്ടും’ കേരളാ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ. മലയാളം സിനിമ ടുഡേ എന്ന വിഭാഗത്തിൽ ആണ് ചിത്രം ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിക്കുന്നത്. മൂന്നു തവണയാണ് ചിത്രം ഇവിടെ പ്രദർശിപ്പിക്കുക. രവിശങ്കറിന്റെ തിരക്കഥയിൽ, രാജേഷ് മാധവൻ സംവിധാനം ചെയ്ത ചിത്രം, 2026 ജനുവരിയിൽ തിയറ്ററുകളിലെത്തും. ഗോവയിൽ നടന്ന ഇന്ത്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ആയിരുന്നു കഴിഞ്ഞമാസം ഈ ചിത്രത്തിന്റെ പ്രീമിയർ അരങ്ങേറിയത്. ഗോവയിൽ വലിയ പ്രേക്ഷക പിന്തുണയോടെ ആണ് ചിത്രത്തിന്റെ പ്രീമിയർ നടന്നത്. വലിയ പ്രശംസയാണ് അവിടെ ചിത്രം സ്വന്തമാക്കിയത്. ഗാല പ്രീമിയർ വിഭാഗത്തിൽ, ഒട്ടേറെ മികച്ച അന്തര്‍ദേശീയ, രാജ്യാന്തര ചലച്ചിത്രങ്ങള്‍ക്കൊപ്പം ഈ വിഭാഗത്തിൽ ഈ വർഷം പ്രദർശിപ്പിച്ച ഒരേയൊരു മലയാള സിനിമയാണ് പെണ്ണും പൊറാട്ടും. സാമൂഹിക-ആക്ഷേപ ഹാസ്യം എന്ന ജോണറിൽ ഒരുക്കിയ ചിത്രത്തിൽ, സുട്ടു എന്ന നായയും നൂറോളം…
Read MoreCategory: Movies
വര്‍ഷങ്ങളായി കൊണ്ടുനടന്ന ആഗ്രഹം സഫലമായി: പോസ്റ്റുമായി എസ്തർ
ഇക്കഴിഞ്ഞ ഡിസംബർ പത്തിലെ ആ രാത്രി നടി എസ്തർ അനിലിന്റെ ജീവിതത്തിലെ മറക്കാനാവാത്ത ഒരധ്യായമാണ്. വർഷങ്ങളായി ഹൃദയത്തിൽ കൊണ്ടുനടന്ന സ്വപ്നം യാഥാർഥ്യമായതിന്റെ വികാരഭരിതമായ കുറിപ്പാണ് എസ്തർ തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവച്ചിരിക്കുന്നത്. ഫിൻലാൻഡിൽ നിന്ന് നോർവീജിയൻ അതിർത്തിയിലേക്ക് നടത്തിയ സാഹസിക യാത്രയുടെയും നോർത്തേൺ ലൈറ്റ്സ് (അറോറ) നേരിൽ കണ്ടതിന്റെയും അനുഭവം ചിത്രങ്ങളോടൊപ്പം എസ്തർ പോസ്റ്റ് ചെയ്തിട്ടുണ്ട്. 2025 ഡിസംബർ പത്തിന്, ജീവിതം എത്ര ചെറുതും അതേസമയം അത്ഭുതകരവുമാണെന്ന് എന്നെ ഓർമിപ്പിച്ച ഒരാകാശത്തിന് താഴെ ഞാൻ നിന്നു. മനുഷ്യർക്ക് കൂടുതൽ ദയയും സ്നേഹവുമുണ്ടായിരുന്നെങ്കിൽ, ഭൂമിയിൽ നമുക്ക് ലഭിച്ച ഈ ചെറിയ സമയം എത്ര മനോഹരമാക്കാൻ കഴിയുമായിരുന്നു! ലോകം ഓരോ ദിവസം കഴിയുന്തോറും കൂടുതൽ കലുഷിതമായി മാറുന്ന കാലത്ത്, ഇത് ഒരു പ്രസംഗം പോലെ തോന്നാം, പക്ഷേ ഏറ്റവും ലളിതമായ സത്യങ്ങളായിരിക്കും ഒരുപക്ഷേ നമ്മൾ മറന്നുപോകുന്നത്… ഞാൻ എന്നെത്തന്നെ…
Read More‘കുറ്റം ആസൂത്രണം ചെയ്തവർ പകൽ വെളിച്ചത്തിലുണ്ടെന്നത് ഭയപ്പെടുത്തുന്ന യാഥാർഥ്യം, നീതി പൂർണമായി നടപ്പായെന്ന് പറയാൻ കഴിയില്ല: അന്നും, ഇന്നും, എന്നും അവൾക്കൊപ്പം’; മഞ്ജു വാര്യർ
നടി ആക്രമിക്കപ്പെട്ട കേസിന്റെ വിധിയിൽ പ്രതികരിച്ച് മഞ്ജു വാര്യർ. കുറ്റം ആസൂത്രണം ചെയ്തവർ പകൽ വെളിച്ചത്തിലുണ്ടെന്നത് ഭയപ്പെടുത്തുന്ന യാഥാർഥ്യമാണ്. നീതി പൂർണമായി നടപ്പായെന്ന് പറയാൻ കഴിയില്ലന്ന് മഞ്ജു പറഞ്ഞു. താരത്തിന്റെ വാക്കുകൾ… ‘ബഹുമാനപ്പെട്ട കോടതിയോട് ആദരവുണ്ട്. പക്ഷേ, ഇക്കാര്യത്തിൽ നീതി പൂർണമായി നടപ്പായി എന്ന് പറയാൻ ആവില്ല.കാരണം കുറ്റം ചെയ്തവർ മാത്രമേ ഇപ്പോൾ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ. ഇത് ആസൂത്രണം ചെയ്തവർ, അത് ആരായാലും അവർ പുറത്ത് പകൽ വെളിച്ചത്തിലുണ്ട് എന്നത് ഭയപ്പെടുത്തുന്ന ഒരു യാഥാർഥ്യമാണ്. അവർ കൂടി ശിക്ഷിക്കപ്പെട്ടാലേ അതിജീവിതയ്ക്കുള്ള നീതി പൂർണ്ണമാവുകയുള്ളൂ. പോലീസിലും നിയമസംവിധാനത്തിലും ഞാനുൾപ്പെടെയുള്ള സമൂഹത്തിനുള്ള വിശ്വാസം ദൃഢമാകാൻ അതു കൂടി കണ്ടെത്തിയേ തീരൂ. ഇത് അവൾക്ക് വേണ്ടി മാത്രമല്ല ഈ നാട്ടിലെ ഓരോ പെൺകുട്ടിക്കും, ഓരോ സ്ത്രീക്കും, ഓരോ മനുഷ്യർക്കും കൂടി വേണ്ടിയാണ്. അവർക്ക് തൊഴിലിടങ്ങളിലും തെരുവിലും ജീവിതത്തിലും സധൈര്യം തലയുയർത്തിപ്പിടിച്ച് ഭയപ്പാടില്ലാതെ നടക്കാൻ…
Read Moreമമ്മൂട്ടി നായകനായ ‘ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സ്’ ഡിസംബർ 19 മുതൽ സീ 5-ൽ
പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന മമ്മൂട്ടി,ഗൗതം വാസുദേവ് മേനോൻ ചിത്രം “ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സ് “ഡിസംബർ 19 മുതൽ സീ5-ൽ സ്ട്രീമിംഗ് ആരംഭിക്കുന്നു. മമ്മൂട്ടിയെ നായകനാക്കിയുള്ള ഗൗതം വാസുദേവ് മേനോന്റെ മലയാളത്തിലെ ആദ്യ ചിത്രം ആണ് ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സ്. കൊച്ചിയിലെ വാടകഫ്ലാറ്റിൽ ഒരു കുഞ്ഞു ഡിറ്റക്റ്റീവ് ഏജൻസിയുമായി ജീവിക്കുന്ന സിഐ ഡൊമിനിക് എന്ന കഥാപാത്രം ആണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. കല്യാണാലോചന, ഇൻഷൂറൻസ് സംബന്ധിച്ച അന്വേഷണം, അവിഹിതബന്ധം തേടിയുള്ള അന്വേഷണം തുടങ്ങി അല്ലറ ചില്ലറ കലാപരിപാടികളാണ് കക്ഷിയുടെ വഴി. താൻ പൊലീസിലുണ്ടായിരുന്ന കാലത്തെ കേസ് അന്വേഷണത്തിന്റെ തള്ളുകഥകൾ പറയുന്നൊരു യൂട്യൂബ് ചാനലും കക്ഷിക്കുണ്ട്.ഡൊമിനിക്കിന്റെ അസിസ്റ്റന്റാവാൻ അഭിമുഖത്തിന് എത്തുന്ന ഗോകുൽ സുരേഷിന്റെ ‘വിഘ്നേഷി’ൽനിന്നാണ് സിനിമ തുടങ്ങുന്നത്. അങ്ങനെ ഇരിക്കുമ്പോൾ ഡൊമനിക്കിന്റെ ഫ്ലാറ്റ് ഉടമയ്ക്ക് ആശുപത്രിയിൽനിന്ന് ഒരു പഴ്സ് കളഞ്ഞുകിട്ടുന്നു.നിസാരമെന്നു കരുതി ഈ ലേഡീസ് പഴ്സിന്റെ…
Read Moreദിലീപ് ചിത്രം ഭ.ഭ.ബ 18ന് ആഗോള റിലീസ്
ജനപ്രിയ നായകൻ ദിലീപിനെ നായകനാക്കി, ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ഭ.ഭ.ബയുടെ ട്രെയ്ലർ പുറത്ത്. ധനഞ്ജയ് ശങ്കർ എന്ന നവാഗതൻ സംവിധാനം ചെയ്ത ചിത്രം 18നാണ് ആഗോള റിലീസായി എത്തുക. ദിലീപിനൊപ്പം വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ എന്നിവരും ഒത്തുചേരുന്ന ഈ തകർപ്പൻ മാസ് കോമഡി ആക്ഷൻ എന്റർടെയ്നർ ചിത്രത്തിൽ, തിയറ്ററുകളെ പൂരപ്പറമ്പാക്കുന്ന വമ്പൻ അതിഥി വേഷത്തിൽ മലയാളത്തിന്റെ മഹാനടൻ മോഹൻലാലും എത്തുന്നുണ്ട്. ആദ്യാവസാനം പ്രേക്ഷകർക്ക് ആഘോഷം സമ്മാനിക്കുന്ന രീതിയിലാണ് ചിത്രം അവതരിപ്പിക്കുന്നത് എന്ന് ട്രെയ്ലർ സൂചിപ്പിക്കുന്നു. കോ പ്രൊഡ്യൂസേർസ്- ബൈജു ഗോപാലൻ, വി.സി. പ്രവീൺ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- കൃഷ്ണമൂർത്തി. ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രത്തിന്റെ കേരളത്തിലെ ഡിസ്ട്രിബ്യൂഷൻ പാർട്ണർ. ദിലീപ്, വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ എന്നിവർ സ്ക്രീനിൽ തകർക്കുന്നതിനൊപ്പം മോഹൻലാലിന്റെ ഒരു മാസ് അഴിഞ്ഞാട്ടവും പ്രേക്ഷകരെ കാത്തിരിക്കുന്നുണ്ട് എന്ന്…
Read Moreഉണ്ണീ വാവാവോ…പാടി ആലിയ ഭട്ട്
സാന്ത്വനം എന്ന സുരേഷ് ഗോപി ചിത്രത്തിൽ ഗായിക ഐ.എസ്. ചിത്ര ആലപിച്ച ഉണ്ണി വാവാവോ… എന്ന ഗാനം പാടി ബോളിവുഡ് താരം ആലിയ ഭട്ട്. ജിദ്ദയില്‍ നടക്കുന്ന റെഡ് സീ ഇന്റനാഷനല്‍ ഫിലിം ഫെസ്റ്റിവലിന്റെ ഏഴാം ദിനമാണ് ആലിയ ഭട്ട് പാട്ട് പാടി പ്രവാസി മലയാളികളുടെ ഹൃദയം കവർന്നത്. മകളെ ഉറക്കാന്‍ സ്ഥിരം ഉണ്ണീ വാവാവോ.. എന്ന പാട്ടാണ് ആയ പാടുന്നത്. ഇതൊരു മലയാളം താരാട്ടുപാട്ടാണ്. ഇടയ്ക്ക് ഞങ്ങളോട് മകൾ റാഹ പറയും മാമാ വാവോ, പാപ്പാ വാവോ എന്ന്. അവള്‍ക്ക് ഉറക്കം വരുന്നു എന്നുള്ളതിന്റെ സൂചനയാണത്. ഇപ്പോള്‍ ഞാനും രണ്‍ബീറും മകള്‍ക്കുവേണ്ടി ആ പാട്ടു പഠിച്ചു എന്നാണ് ആലിയ അന്ന് വെളിപ്പെടുത്തിയത്. ഫഹദ് മുഹമ്മദ് എന്ന പ്രവാസിയും മലയാളിയുമായ വ്ളോഗറാണ് സമൂഹമാധ്യമത്തില്‍ ആലിയ ഈ പാട്ട് പാടുന്ന വീഡിയോ പങ്കുവച്ചത്. വീഡിയോയുടെ തുടക്കത്തില്‍ ആലിയ ഭട്ടിനെ…
Read Moreഇറച്ചി വെട്ടുകാരിയായുള്ള അഭിനയം ഭീകരമായ ഒരു അഭുവമായിരുന്നെന്ന് ഹണി റോസ്
ചെറുപ്പകാലത്ത് അധികമൊന്നും സംസാരിക്കുന്ന കൂട്ടത്തില്‍ അല്ലായിരുന്നു ഞാന്‍. പിന്നെ സിനിമയില്‍ എത്തിയ ശേഷമാണെന്ന് തോന്നുന്നു ഇത്രയും സംസാരിക്കുന്ന രീതിയിലേക്ക് മാറിയത്. കുറച്ച് ഇന്ട്രോവേര്ട്ട് ആയിരുന്നു. ആദ്യ ഇന്റര്‍വ്യൂവിൽ ഒക്കെ ഒരു ചോദ്യം ചോദിച്ചാല്‍ അതിനുള്ള ചെറിയ ഉത്തരം മാത്രം പറയുകയായിരുന്നു രീതി. കൊറച്ച്കൂടി സംസാരിക്കണമെന്ന് ആളുകള്‍ പറയുമായിരുന്നു. റേച്ചല്‍ സിനിമയില്‍ ഞാന്‍ ഒരു ഇറച്ചി വെട്ടുകാരി ആയിട്ടാണ് അഭിനയിക്കുന്നത്. അതൊരു ഭീകരമായ അനുഭവം തന്നെയായിരുന്നു. ഇറച്ചി വെട്ടുകാരി ആയിട്ട് ചെയ്യുക എന്ന് പറയുമ്പോള്‍, ഞാന്‍ എവിടെയും അങ്ങനെ കണ്ടിട്ടുണ്ടായിരുന്നില്ല. അത്തരം കടകളില്‍ ഒന്നും ചേച്ചിമാരെ ഞാന്‍ കണ്ടിട്ടില്ല. ചേട്ടന്മാര് മാത്രമാണല്ലോ അവിടെ ഉണ്ടാവാറുള്ളത്. അത്രയും കഷ്ടപ്പാട് ഉള്ളൊരു ജോലിയായിരുന്നു അത്. നമ്മള് അത് പഠിക്കുന്ന സമയത്താണ് അതിനെക്കുറിച്ചൊക്കെ അറിയുന്നത്. ഇറച്ചി മാത്രമല്ലല്ലോ നമുക്ക് കട്ട് ചെയ്യാന്‍ ഉള്ളത്. അത് അത്ര എളുപ്പമായിരുന്നില്ല. അതിനൊരു പ്രത്യേക പരിശീലന പരിപാടി…
Read Moreഒരുവർഷം ആറു സിനിമകൾ, ആറും തകർന്നു; ജീവിതം കെട്ടിപ്പടുക്കിയതിനെക്കുറിച്ച് പ്രിയങ്ക
ബോളിവുഡില്‍ മാത്രമല്ല, അങ്ങു ഹോളിവുഡിലും ഇങ്ങു തെന്നിന്ത്യയില്‍ വരെ ഒട്ടേറെ ആരാധകരുള്ള നടിയാണ് ബോളിവുഡ് നടി പ്രിയങ്ക ചോപ്ര. തന്റെ നിലപാടുകള്‍ തുറന്നു പറയാനും പ്രിയങ്ക മടി കാണിക്കാറില്ല. ഇപ്പോഴിതാ സിനിമയില്‍ നേരിട്ട പരാജയങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് പ്രിയങ്ക. അബുദാബിയില്‍ നടന്ന ബ്രിഡ്ജ് മീഡിയ സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു നടി. ഒരു വര്‍ഷം ഞാന്‍ ആറ് സിനിമകള്‍ ചെയ്തു, അതെല്ലാം തകര്‍ന്നു. അങ്ങനെയിരിക്കെ ഞാന്‍ ചെയ്യേണ്ടിയിരുന്ന സിനിമ മറ്റൊരാളുടെ അടുത്തേക്ക് എത്തി. ആ സമയത്ത് ഞാന്‍ ഹോളിവുഡിലേക്ക് തിരിഞ്ഞു. ഞാന്‍ ഈ പറയുന്നത് തെരഞ്ഞെടുപ്പിനെക്കുറിച്ചല്ല, മറിച്ച് അതിജീവനത്തെക്കുറിച്ചാണ്.ഒരുപാട് ത്യാഗങ്ങളിലൂടെയാണ് താന്‍ തന്റെ കരിയര്‍ ഉണ്ടാക്കിയെടുത്തിരിക്കുന്നത്. ഫാഷന്‍ എന്ന സിനിമ റിലീസായതോടെ തന്റെ ജീവിതം മാറി മറിഞ്ഞു. ആ സമയത്ത് ജോലി നിരസിക്കുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം ഒരു ഓപ്ഷനായിരുന്നില്ല. കിട്ടിയ റോളുകളെല്ലാം ചെയ്തു. നിരവധി അവസരങ്ങള്‍ നഷ്ടപ്പെട്ടു. നിരന്തരമായ സമ്മര്‍ദവും…
Read Moreമോഹന്‍ലാല്‍ മാറിയത് നന്നായി; അതിജീവിതയ്ക്കൊപ്പമെന്ന് ബാബുരാജ്
അന്നും ഇന്നും അതിജീവിതയ്ക്കൊപ്പമാണു ഞാന്‍. കോടതിവിധിയെ മാനിക്കുന്നു. നിലവില്‍ അമ്മ തലപ്പത്ത് ഇരിക്കുന്നത് സ്ത്രീകളാണ്. പ്രതികരിക്കാന്‍ ബാധ്യസ്ഥരായിട്ടും അവര്‍ എസ്കേപ്പ് ചെയ്യുന്നു. ഇപ്പോഴും തലപ്പത്ത് മോഹന്‍ലാല്‍ ആയിരുന്നെങ്കില്‍ എന്തായിരിക്കും സ്ഥിതി. മോഹന്‍ലാല്‍ മാറിയത് നന്നായി. അമ്മ ഭാരവാഹികള്‍ പ്രതികരിക്കുമെന്ന് കരുതാം. ദിലീപിനെ പുറത്താക്കാന്‍ കാണിച്ച വ്യഗ്രത തിരിച്ചെടുക്കാനും കാണിച്ചിരിക്കാം. അതൊക്കെ സംഘടനകളുടെ തീരുമാനമാണ്.-ബാബുരാജ്
Read Moreമലയാളത്തിലെ ആദ്യ പാൻ ഇന്ത്യൻ സിനിമയായ “വവ്വാൽ’ പൂർത്തിയായി
മലയാളത്തിലെ ആദ്യ പാൻ ഇന്ത്യൻ സിനിമയായ “വവ്വാൽ” കുട്ടിക്കാനത്ത് ഷൂട്ടിംഗ് പൂർത്തിയാക്കി.സൗത്ത് ഇന്ത്യൻ സംസ്കാരവും നോർത്ത് ഇന്ത്യൻ സംസ്കാരവും സമന്വയിപ്പിച്ച് നിർമ്മിക്കുന്ന “വവ്വാൽ” ഒരു പോയട്രിക്കൽ ആക്ഷൻ ത്രില്ലർ ചിത്രമാണ്.താരനിരയിൽ തന്നെ വളരെ ശ്രദ്ധേയമായ ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ ഓരോ അപ്ഡേഷനുകളും വളരെ ശ്രദ്ധേയമായിരുന്നു. പ്രശസ്ത ബോളിവുഡ് നടൻ അഭിമന്യു സിംഗ്, മകരന്ദ് ദേശ്പാണ്ഡേ എന്നിവർക്കൊപ്പം ലെവിൻ സൈമൺ, നായിക ലക്ഷ്മി ചപോർക്കർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഓൺഡിമാന്റസിന്റെ ബാനറിൽ ഷഹ്മോൻ ബി പറേലിൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് “വവ്വാൽ”. പ്രവീൺ-മെറിൻ ( ഗില്ലാപ്പികൾ )മുത്തു കുമാർ,ഗോകുലൻ, സുധി കോപ്പ, മണികണ്ഠൻ ആചാരി, ദിനേശ് ആലപ്പി, മൻരാജ്,തുടങ്ങി മുപ്പതോളം താരങ്ങൾ ഈ ചിത്രത്തിലുണ്ട്. പ്രൊഡ്യൂസർ- ഷാമോൻ പിബി,കോ പ്രൊഡ്യൂസർ-സുരീന്ദർ യാദവ്, ഛായാഗ്രഹണം-മനോജ് എം ജെ, പ്രൊഡക്ഷൻ ഡിസൈനർ-ജോസഫ് നെല്ലിക്കൽ, എഡിറ്റർ-ഫാസിൽ പി ഷഹ്മോൻ,സംഗീതം- ജോൺസൺ…
Read More