ലണ്ടൻ: യാത്രക്കാരിലൊരാൾ സെക്യൂരിറ്റി ഗാർഡിന്റെ ഫോൺ മോഷ്ടിച്ചെന്ന സംശയത്തെത്തുടർന്നു വിമാനം 88 മിനിറ്റ് വൈകി. ലണ്ടൻ ലൂട്ടൺ എയർപോർട്ടിലാണു സംഭവം. അൽബേനിയൻ തലസ്ഥാനമായ ടിറാനയിലേക്കു പുറപ്പെടേണ്ടിയിരുന്ന വിസ് എയർ ഫ്ലൈറ്റാണ് വൈകിയത്. വിമാനത്താവളത്തിലെ സെക്യൂരിറ്റി ഗാർഡിന്റെ ഫോൺ കാണാനില്ലെന്നും ഫോൺ വീണ്ടെടുക്കുന്നതുവരെ വിമാനം പുറപ്പെടാനാവില്ലെന്നും യാത്രക്കാരെ അറിയിക്കുകയായിരുന്നു. യാത്രക്കാരിൽ ഒരാൾ ഫോൺ എടുക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ ഉണ്ടെന്നും ആരാണോ ഫോൺ എടുത്തത്, അയാൾ വിവരം അറിയിക്കണമെന്നും ജീവനക്കാർ പറഞ്ഞു. തുടർന്ന് പോലീസ് എത്തി വിമാനത്തിൽ പരിശോധന നടത്തിയെങ്കിലും ഫോൺ കണ്ടെത്താനായില്ല. ഒടുവിൽ അങ്ങനെയൊരു ഫോൺ വിമാനത്തിൽ ഇല്ലെന്നു പറഞ്ഞ് വിമാനം പുറപ്പെടുകയായിരുന്നു. യാത്രക്കാരിൽ ചിലർ സംഭവത്തെ വിമർശിച്ച് രംഗത്തെത്തി. സെക്യൂരിറ്റി ഗാർഡിന് സ്വന്തം ഫോൺ സൂക്ഷിക്കാനായില്ലെങ്കിൽ വിമാനത്താവളത്തിൽ എന്തു സുരക്ഷയാണ് ഉള്ളതെന്ന ചോദ്യവും ഉയർന്നു.
Read MoreCategory: NRI
സിറിയയിൽ സംഘർഷം: 13 പേർ കൊല്ലപ്പെട്ടു, നിരവധിപേർക്ക് പരിക്ക്
ഡമാസ്കസ്: സിറിയയിലെ സർക്കാർ അനുകൂല പോരാളികളും ന്യൂനപക്ഷ ഡ്രൂസ് വിഭാഗവും തമ്മിലുണ്ടായ വെടിവയ്പിൽ 13 പേർ കൊല്ലപ്പെട്ടു. നിരവധിപ്പേർക്കു പരിക്കേറ്റു. ഡമാസ്കസ് നഗരത്തിന്റെ പ്രാന്തപ്രദേശമായ ജറാമനയിൽ കഴിഞ്ഞ ദിവസമാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. പ്രവാചകൻ മുഹമ്മദിനെ വിമർശിക്കുന്ന ഓഡിയോ ക്ലിപ്പ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണു സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. തുടർന്ന് വൻ അക്രമങ്ങളിലും വെടിവയ്പിലും കലാശിക്കുകയായിരുന്നു.
Read Moreകുവൈറ്റിൽ തടവുകാരനെ രക്ഷപ്പെടാൻ സഹായിച്ചു: പോലീസുകാർക്ക് മൂന്നു വർഷം കഠിനതടവ്
കുവൈറ്റ് സിറ്റി: തടവുകാരനെ രക്ഷപ്പെടാൻ സഹായിച്ച ജഹ്റയിലെ അഞ്ച് പോലീസ് ഉദ്യോഗസ്ഥർക്ക് മൂന്നു വർഷം കഠിന തടവ്. കുവൈറ്റിലെ ക്രിമിനൽ കോടതിയുടേതാണു വിധി. രേഖകൾ തിരുത്തിയതിനും ഔദ്യോഗിക കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയതിനും പ്രോസിക്യൂട്ടർമാർ ഉദ്യോഗസ്ഥർക്കെതിരേ കുറ്റം ചുമത്തി. ഉദ്യോഗസ്ഥരുടെ നടപടി പൊതുവിശ്വാസത്തിന്റെ ഗുരുതരമായ ലംഘനമാണെന്ന് കോടതി നിരീക്ഷിച്ചു. മേലുദ്യോഗസ്ഥരുടെ നിയമവിരുദ്ധമായ ഉത്തരവുകൾ അനുസരിക്കാൻ ഒരു കീഴുദ്യോഗസ്ഥനും ബാധ്യസ്ഥനല്ലെന്ന് കോടതി മുന്നറിയിപ്പ് നൽകി. നിയമവാഴ്ചയ്ക്കും പൊതുസേവനത്തിന്റെ സത്യസന്ധതയ്ക്കും ഭീഷണിയുയർത്തുന്ന പ്രവണതകൾ തടയാൻ കടുത്ത ശിക്ഷകൾ അനിവാര്യമാണെന്നും കോടതി വ്യക്തമാക്കി.
Read Moreപാക് പട്ടാള മേധാവി രാജ്യം വിട്ടെന്നു പ്രചരണം; ചിത്രം പുറത്തുവിട്ട് പാക്കിസ്ഥാൻ
റാവൽപിണ്ടി: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാക് സൈനിക മേധാവി ജനറൽ സയ്യിദ് അസിം മുനീർ രാജ്യം വിട്ടതായി സമൂഹമാധ്യമങ്ങളിൽ പ്രചാരണം വ്യാപകം. ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള നയതന്ത്രപരമായ ബന്ധത്തിൽ കർശന നിലപാടുകൾ സ്വീകരിച്ചതിന് പിന്നാലെയാണ് പാക് സൈനിക മേധാവി രാജ്യം വിട്ടതായും റാവൽപിണ്ടിയിലുള്ള ബങ്കറിൽ ഒളിച്ചതായും പ്രചരണം നടക്കുന്നത്. പ്രചരണങ്ങൾ വ്യാപകമായതോടെ പാക് സർക്കാർ പാക് സൈനിക മേധാവിയുടെ ചിത്രം പുറത്ത് വിട്ടു. പ്രധാനമന്ത്രിക്കൊപ്പം ഏപ്രിൽ 26ന് അബോട്ടാബാദിൽ ഒരു പരിപാടിയിൽ പങ്കെടുക്കുന്ന സൈനിക മേധാവിയുടെ ചിത്രമാണ് പാക് സർക്കാർ പുറത്ത് വിട്ടത്.
Read Moreപഹൽഗാം ഭീകരാക്രമണം; നിയന്ത്രണരേഖയിൽ വീണ്ടും പാക് പ്രകോപനം
ശ്രീനഗർ: ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയിലുള്ള അന്താരാഷ്ട്ര അതിർത്തിയിൽ പാക്കിസ്ഥാന്റെ പ്രകോപനം തുടരുന്നു. തുടർച്ചയായ അഞ്ചാം ദിവസവും പാക്കിസ്ഥാൻ സൈന്യം നിയന്ത്രണ രേഖയിൽ വെടിവയ്പ് നടത്തി. കുപ് വാര, ബാരാമുള്ള ജില്ലകളിലും അഖ്നൂർ സെക്ടറിലുമാണ് വെടിവയ്പ് ഉണ്ടായത്. ഇന്ത്യൻ സൈന്യം കൃത്യമായും ഫലപ്രദമായും പ്രതികരിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. പാക് പ്രകോപനത്തിനിടെ അതിർത്തിയിൽ ഇന്ത്യ സേനയുടെ വിന്യാസം വർധിപ്പിച്ചിട്ടുണ്ട്. പാക്കിസ്ഥാനിൽനിന്നുള്ള ഭീകരർ ഏപ്രിൽ 22ന് പഹൽഗാമിൽ 26 പേരെ കൂട്ടക്കൊല നടത്തിയ സംഭവത്തെത്തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമായി തുടരുന്നതിനിടെയാണ് യാതൊരു പ്രകോപനവുമില്ലാതെ പാക് സൈന്യം വെടിനിർത്തൽ കരാർ ലംഘിക്കുന്നത്. അതേസമയം, പഹൽഗാം ആക്രമണത്തിൽ പങ്കെടുത്ത ഭീകരര്‍ക്കായുള്ള തെരച്ചില്‍ സൈന്യം ഊര്‍ജിതമാക്കി. ഭീകരര്‍ ജമ്മുവിലെ അതിര്‍ത്തി മേഖലയിലേക്ക് സഞ്ചരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഭീകരരെ പിന്തുടരുന്ന സുരക്ഷാസേന നാലു തവണ അവരുടെ അടുത്തുവരെ എത്തിയിരുന്നു.…
Read Moreവൈദ്യുതി മുടക്കത്തിൽ നിശ്ചലമായി സ്പെയിനും പോർച്ചുഗലും: പ്രതിസന്ധി നീക്കാൻ ശ്രമം തുടരുന്നു
മാഡ്രിഡ്: സ്പെയിനിലും പോര്‍ച്ചുഗലിലും ഉണ്ടായ വൈദ്യുതി മുടക്കം ഇരുരാജ്യങ്ങളിലും വലിയ ഗതാഗതക്കുരുക്കിനും വിമാന സര്‍വീസുകൾ മുടങ്ങുന്നതിനും ഇടയാക്കി. വൈദ്യുതി ഗ്രിഡിൽ ഉണ്ടായ തകരാറാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് റിപ്പോര്‍ട്ട്. ഗ്രിഡ് പുനഃസ്ഥാപിക്കാൻ യൂട്ടിലിറ്റി ഓപ്പറേറ്റര്‍മാര്‍ കഠിന പരിശ്രമം തുടരുകയാണ്. ട്രാഫിക് സംവിധാനങ്ങളെ വൈദ്യുതി മുടക്കം ബാധിച്ചു. ലിസ്ബണിലും പോർട്ടോയിലും മെട്രോ അടച്ചു. നിരവധി പേര് ട്രെയിനുകളിൽ ഇപ്പോഴും കുടുങ്ങി കിടക്കുകയാണ്. വടക്കുകിഴക്കൻ സ്പെയിനുമായി അതിർത്തി പങ്കിടുന്ന ഫ്രാൻസിന്റെ ഒരു ഭാഗവും പ്രതിസന്ധി നേരിടുന്നുണ്ട്. മാഡ്രിഡിലെ തെരുവുകളിലെ ഓഫീസ് കെട്ടിടങ്ങൾക്ക് പുറത്ത് നൂറുകണക്കിന് ആളുകൾ നിൽക്കുന്ന ചിത്രങ്ങൾ പുറത്തുവന്നു.
Read Moreകാനഡയിൽ കാണാതായ ഇന്ത്യൻ വിദ്യാർഥിനിയുടെ മൃതദേഹം കടൽത്തീരത്ത്
കാനഡയിൽ നാലു ദിവസമായി കാണാതായ ഇന്ത്യൻ വിദ്യാർഥിനിയെ മരിച്ചനിലയിൽ കടൽത്തീരത്ത് കണ്ടെത്തി. ഈമാസം 25ന് ആണ് വിദ്യാർഥിനിയെ കാണാതായത്. ഡിപ്ലോമ വിദ്യാർഥിനിയായ വൻഷികയെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയതായി ഒട്ടാവയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ സ്ഥിരീകരിച്ചു. എഎപി നേതാവും കുൽജിത് സിംഗ് രൺധാവയുടെ അടുത്ത സഹായിയുമായ ദേവീന്ദർ സിംഗിന്റെ മകളായിരുന്നു വൻഷിക. പഞ്ചാബിലെ ദേര ബാസി സ്വദേശിനിയാണ്. സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം ഡിപ്ലോമ കോഴ്സ് പഠനത്തിനായി രണ്ടര വർഷം മുമ്പാണ് വൻഷിക കാനഡയിലെത്തിയത്. വൻഷികയുടെ മൃതദേഹം കടൽത്തീരത്താണു കണ്ടത്. മരണകാരണം വ്യക്തമല്ല. അന്വേഷണം പുരോഗമിക്കുകയാണെന്നു കാനഡ പോലീസ് അറിയിച്ചു.
Read Moreപുതിയ മാർപാപ്പ: തെരഞ്ഞെടുപ്പു തീയതി ഇന്നു പ്രഖ്യാപിച്ചേക്കും
വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയെ തെരഞ്ഞെടുക്കാനുള്ള സുപ്രധാന കോൺക്ലേവിന്റെ തീയതി ഇന്നു പ്രഖ്യാപിച്ചേക്കും. ഇന്നു നടക്കുന്ന കർദിനാൾമാരുടെ സമ്മേളനത്തിലായിരിക്കും പ്രഖ്യാപനം. ഇന്ത്യൻ സമയം 12.30നാണ് യോഗം ചേരുക. ഇതിനായി സിസ്റ്റൈൻ ചാപ്പലിൽ ഒരുക്കങ്ങൾ തുടങ്ങി. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മരണത്തില്‍ ഒമ്പത് ദിവസത്തെ ദുഃഖാചരണത്തിനുശേഷമാണ് പിന്‍ഗാമിയെ തെരഞ്ഞെടുക്കാനുളള നടപടികള്‍ ആരംഭിക്കുന്നത്. പേപ്പല്‍ കോണ്‍ക്ലേവ് എന്ന പേരില്‍ നടക്കുന്ന സമ്മേളത്തില്‍ രഹസ്യവോട്ടെടുപ്പിലൂടെയാണ് പുതിയ പോപ്പിനെ തെരഞ്ഞെടുക്കുക. 80 വയസില്‍ താഴെയുളള 138 കര്‍ദിനാൾമാരാണ് വോട്ടെടുപ്പില്‍ പങ്കെടുക്കുക. ഇതിൽ ഇന്ത്യയിൽ നിന്നുള്ള നാല് കർദിനാൾമാരാണുള്ളത്. സീറോ മലങ്കര സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലിമീസ് കാതോലിക്കാബാവ, കർദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാട്, കർദിനാൾ ഫിലിപ്പ് നെറി ഫെറാറോ, കർദിനാൾ ആന്റണി പൂല എന്നിവർക്കാണ് ഇന്ത്യയിൽനിന്നു കോണ്‍ക്ലേവിൽ വോട്ട് ചെയ്യാൻ അവകാശമുള്ളത്.
Read Moreബിഎസ്എഫ് ജവാൻ പാക്കിസ്ഥാന് കസ്റ്റഡിയിൽ; മോചനത്തിനായി ചർച്ചകൾ പുരോഗമിക്കുന്നു
ന്യൂഡൽഹി: ബിഎസ്എഫ് ജവാനെ പാക്കിസ്ഥാൻ കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. പഞ്ചാബ് അതിർത്തിയിലാണ് സംഭവം. ബിഎസ്എഫ് കോൺസ്റ്റബിൾ പി.കെ. സിംഗിനെയാണ് പാക്കിസ്ഥാൻ കസ്റ്റഡിയിലെടുത്തത്. ജവാന്റെ മോചനത്തിനായി ഇരു സേനകളും തമ്മിൽ ചർച്ചകൾ നടക്കുന്നതായും റിപ്പോർട്ടുണ്ട്. അന്താരാഷ്ട്ര അതിർത്തി കടന്നെന്ന് ആരോപിച്ച് ജവാനെ പാക്കിസ്ഥാൻ കസ്റ്റഡിയിലെടുത്തെന്നാണ് വിവരം. കസ്റ്റഡിയിലെടുക്കുന്ന സമയം ജവാൻ യൂണീഫോമിലായിരുന്നു. ഇദ്ദേഹത്തിന്റെ കൈയിൽ സർവീസ് റൈഫിളും ഉണ്ടായിരുന്നു. അബദ്ധത്തിൽ അതിർത്തിക്കപ്പുറം എത്തിയപ്പോഴാണ് ജവാനെ പാക്കിസ്ഥാൻ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. സീറോ ലൈൻ കഴിഞ്ഞ് 30 മീറ്റർ അകലെ വച്ചാണ് ബിഎസ്എഫ് ജവാനെ കസ്റ്റഡിയിലെടുത്തത്.
Read Moreഭീകരരെ സഹായിക്കാറുണ്ടെന്ന് സമ്മതിച്ച് പാക് പ്രതിരോധ മന്ത്രി
ഇസ്ലാമാബാദ്: ഭീകരരെ സഹായിക്കാറുണ്ടെന്ന് വെളിപ്പെടുത്തി പാക് പ്രതിരോധ മന്ത്രി ഖവാജ ആസിഫ്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ഭീകരവാദികള്‍ക്ക് സാമ്പത്തിക സഹായവും പരിശീലനവും നല്‍കുന്നുണ്ട് എന്ന് മന്ത്രി പ്രതികരിച്ചു. ഇസ്ലാമബാദില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി യുഎസും ബ്രിട്ടനും ഉള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങള്‍ക്ക് വേണ്ടിയാണ് തങ്ങൾ ഭീകരർക്ക് സഹായം ചെയ്തതെന്ന് ആസിഫ് ന്യായീകരിച്ചു. എന്നാല്‍ അതൊരു വലിയ തെറ്റായിരുന്നു. പാക്കിസ്ഥാൻ ഇപ്പോള്‍ അതിന്റെ പരിണിതഫലങ്ങള്‍ നേരിടുകയാണ്. സോവിയറ്റ് യൂണിയനെതിരായ യുദ്ധത്തിലും പിന്നീട് 2001 സെപ്റ്റംബര്‍ 11ല്‍ യുഎസില്‍ നടന്ന ഭീകരാക്രമണത്തിന് ശേഷമുണ്ടായ യുദ്ധത്തിലും യുഎസിനൊപ്പം പങ്കുചേര്‍ന്നിരുന്നില്ലായിരുന്നുവെങ്കില്‍ പാക്കിസ്ഥാന് മികച്ച പ്രതിച്ഛായ ഉണ്ടാകുമായിരുന്നെന്നും ആസിഫ് കൂട്ടിച്ചേർത്തു. പാക് പിന്തുണയോടെയാണ് ഭീകരർ ആക്രമണം നടത്തുന്നതെന്ന് ഇന്ത്യ നിരന്തരം ആരോപിക്കുന്നതിനിടെയാണ് പാക് മന്ത്രിയുടെ വെളിപ്പെടുത്തല്‍.
Read More