കോഴിക്കോട്: സൗദി ജയിലില്‍ 19 വര്‍ഷമായി കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുള്‍ റഹീമിന്റെ മോചനം സംബന്ധിച്ച കേസ് റിയാദ് ക്രിമിനല്‍ കോടതി വീണ്ടും മാറ്റിവച്ചു. ഒറിജിനല്‍ കേസ് ഡയറിയുടെ വീണ്ടുമുള്ള പരിശോധനയ്ക്കു കൂടുതല്‍ സമയം ആവശ്യപ്പെട്ടാണ് കോടതി അബ്ദുള്‍ റഹീം മോചന കേസ് പന്ത്രണ്ടാം തവണയും മാറ്റിവച്ചത്. സൗദി ബാലന് കൊല്ലപ്പെട്ട കേസില്‍ 19 വര്‍ഷമായി റിയാദിലെ ജയിലില്‍ കഴിയുന്ന കോടമ്പുഴ മച്ചിലകത്ത് അബ്ദുള്‍ റഹീമിന്റെ മോചനകാര്യത്തിലുള്ള തീരുമാനം ഇനിയും നീളും. ഇന്നലെ രാവിലെ 10ന് സിറ്റിംഗ് ആരംഭിച്ച് ഒരു മണിക്കൂറിനുശേഷം കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കുകയാണെന്ന് കോടതി അറിയിക്കുകയായിരുന്നു. ജയിലില്‍നിന്ന് റഹീമും പ്രതിഭാഗം അഭിഭാഷകരും റഹീമിന്റെ കുടുംബത്തിന്റെ ഔദ്യോഗിക പ്രതിനിധി സിദ്ദിഖ് തുവൂരും ഓണ്‍ലൈന്‍ കോടതിയില്‍ പങ്കെടുത്തു. മേയ് 26ന് രാവിലെ ഒമ്പതിന് കേസ് വീണ്ടും പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. ദയാധനം സ്വീകരിച്ച് വാദിഭാഗം മാപ്പ്…
Read MoreCategory: NRI
എയർ കേരളയ്ക്ക് അയാട്ട കോഡ് ; ആദ്യ സർവീസ് ജൂൺ അവസാനവാരം
കൊല്ലം: യുഎഇ ആസ്ഥാനമായ നിക്ഷേപകരുടെ പിന്തുണയോടെയുള്ള വിമാന സർവീസായ എയർ കേരളയ്ക്ക് ഇന്റർ നാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷന്റെ (ഐഎടിഎ) കോഡ് ലഭിച്ചു.കെഡി എന്ന രണ്ടക്ഷര കോഡാണ് ലഭിച്ചതെന്ന് കമ്പനിയുടെ വക്താക്കൾ വ്യക്തമായി. ജൂൺ അവസാനത്തോടെ പറന്നുയരാൻ ലക്ഷ്യമിടുന്ന എയർ കേരളയെ സംബന്ധിച്ചിടത്തോളം ഇത് സുപ്രധാന ചുവടുവയ്പ്പാണ്. എയർ കേരളയ്ക്ക് ഇനി അതിന്റെ എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് (എഒസി) കൂടി ലഭിക്കേണ്ടതുണ്ട്. അത് കൂടി നേടിക്കഴിഞ്ഞാൽ കെഡി എന്ന കോഡ് അന്തിമമാക്കും. കെഡി എന്ന രണ്ടക്ഷരത്തിന് പ്രത്യേക അർഥമുണ്ട് എന്നാണ് കമ്പനി സ്ഥാപകൻ മലയാളി കൂടിയായ അഫി മുഹമ്മദ് നൽകുന്ന വിശദീകരണം. കേരളം സ്വപ്നം കാണുന്നത് (കേരള ഡ്രീംസ് ) എന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്. കേരളത്തിൽ നിന്ന് ദുബായിലേക്ക് അല്ലെങ്കിൽ കേരളത്തിൽ ദോഹയിയിലേക്ക് എന്നും അർത്ഥമാക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.എയർ കേരള ഇതിനകം 69 ജീവനക്കാരെ നിയമിച്ചിട്ടുണ്ട്.…
Read Moreപാക് ചാരസംഘടനയ്ക്കു വിവരം ചോർത്തിയ 2 പേർ അറസ്റ്റിൽ
അമൃത്സർ: പഞ്ചാബിൽ ആർമി കന്റോൺമെന്റ് പ്രദേശങ്ങളുടെയും വ്യോമതാവളങ്ങളുടെയും തന്ത്രപ്രധാന വിവരങ്ങളും ചിത്രങ്ങളും പാക്കിസ്ഥാൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർക്ക് ചോർത്തി നൽകിയ സംഭവത്തിൽ രണ്ടുപേരെ പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തു. പാലക് ഷേർ മാസിഹ്, സൂരജ് മാസിഹ് എന്നിവരാണ് അറസ്റ്റിലായത്. പാക്കിസ്ഥാൻ ഇന്റലിജൻസ് ഉദ്യോഗസ്ഥരുമായി ഇവർ നിരന്തരം ബന്ധപ്പെട്ടിരുന്നതായും തന്ത്രപ്രധാനമായ വിവരങ്ങൾ ഇവർ പാക് അധികൃതർക്കു ചോർത്തി നൽകിയതായും പോലീസ് പറഞ്ഞു. ഇവരിൽനിന്നു പിടിച്ചെടുത്ത മൊബൈൽ ഫോണുകളിൽ തന്ത്രപ്രധാനമായ സ്ഥലങ്ങളുടെ ചിത്രങ്ങൾ ലഭിച്ചതായും പോലീസ് അറിയിച്ചു.
Read Moreനിയന്ത്രണരേഖയിൽ 11ാം ദിവസവും പാക് വെടിവയ്പ്
ശ്രീനഗർ: നിയന്ത്രണരേഖയിൽ പാക്കിസ്ഥാന്റെ വെടിവയ്പ് തുടർച്ചയായ 11-ാം രാത്രിയും തുടർന്നു.ജമ്മു കാഷ്മീരിലെ ഒന്നിലധികം മേഖലകളിൽ പാക്കിസ്ഥാൻ സൈന്യം ഇന്നലെ രാത്രി പ്രകോപനമില്ലാതെ വെടിവയ്പ് നടത്തി. കുപ് വാര, ബാരാമുള്ള, പൂഞ്ച്, രജൗരി, മെന്ദാർ, നൗഷേര, സുന്ദർബാനി, അഖ്നൂർ എന്നീ പ്രദേശങ്ങൾക്ക് എതിർവശത്തുള്ള പ്രദേശങ്ങളിൽനിന്നാണ് വെടിവയ്പ് റിപ്പോർട്ട് ചെയ്തത്. 26 പേർ കൊല്ലപ്പെട്ട ഏപ്രിൽ 22ലെ പഹൽഗാം ആക്രമണത്തെത്തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തിലാണ് ആവർത്തിച്ചുള്ള വെടിനിർത്തൽ ലംഘനങ്ങൾ.
Read Moreപാക് പ്രധാനമന്ത്രിയുടെ യൂട്യൂബ് ചാനൽ വിലക്കി ഇന്ത്യ
ന്യൂഡൽഹി: പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്റെ യൂട്യൂബ് ചാനലിന് ഇന്ത്യയില്‍ വിലക്ക്. പാക് നടന് ഫവാദ് ഖാന്, ഗായകരായ ആതിഫ് അസ്ലം, റഹാത് ഫതേഹ് അലി ഖാന് എന്നിവരുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടും നിരോധിച്ചിട്ടുണ്ട്. നേരത്തെ 16 പാക്കിസ്ഥാൻ യൂട്യൂബ് ചാനലും അഭിനേതാക്കളുടെ യൂട്യൂബ് ചാനലും വിലക്കിയതിന് പിന്നാലെയാണ് ഷഹബാസ് ഷരീഫിന്റെ ചാനലിനും വിലക്കേര്‍പ്പെടുത്തിയത്. നിലവില്‍ ഡോണ്‍ ന്യൂസ്, സമാ ടിവി, എആര്ആ ന്യൂസ്, ബോള്‍ ന്യൂസ്, റഫ്താര്‍, ജിയോ ന്യൂസ്, സമാ സ്പോര്‍ട്സ്, പാക്കിസ്ഥാൻ റഫറന്‍സ്, ജിഎന്‍എന്‍, ഉസൈര്‍ ക്രിക്കറ്റ്, ഉമര്‍ ചീമാ എക്സ്ക്ലൂസീവ്, അസ്മ ഷിറാസി, മുനീബ് ഫറൂഖ്, സുനോ ന്യൂസ്, റാസി നാമ, ഇര്‍ഷാദ് ഭട്ടി തുടങ്ങിയ യൂട്യൂബ് ചാനലുകളാണ് ഇന്ത്യയില്‍ വിലക്കിയത്.
Read Moreകുവൈറ്റില്‍ മലയാളി നഴ്സ് ദമ്പതിമാർ മരിച്ച സംഭവം; മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിച്ചേക്കും
കൊച്ചി: കുവൈറ്റിലെ താമസസ്ഥലത്ത് കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളി നഴ്സ് ദമ്പതികളുടെ മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിച്ചേക്കും. കണ്ണൂര്‍ ഇരിട്ടി നടുവില്‍ സൂരജ് (40), ഭാര്യ എറണാകുളം മഴുവന്നൂര്‍ പഞ്ചായത്തിലൂള്ള മണ്ണൂരില്‍ കൂഴൂര്‍ കട്ടക്കയത്ത് വീട്ടില്‍ കെ.എ. തോമസിന്റെയും അന്നമ്മയുടെയും മകള്‍ ബിന്‍സി (35) എന്നിവരെയാണ് കുവൈറ്റില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കുവൈറ്റിലുള്ള സൂരജിന്റെ സഹോദരിയുടെ ഭര്‍ത്താവാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നത്. സൂരജിന്റെ നാടായ ഇരിട്ടിയിലേക്കാണ് രണ്ടു പേരുടെയും മൃതദേഹങ്ങള്‍ കൊണ്ടുവരിക. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി തിങ്കളാഴ്ച എത്തിക്കാന്‍ സാധിക്കുമെന്നാണ് ബന്ധുക്കള്‍ പറയുന്നത്. അന്വേഷണം പൂര്‍ത്തിയായാല്‍ മാത്രമേ മരണ കാരണം വ്യക്തമാകൂ. ഇരുവര്‍ക്കുമിടയില്‍ വലിയ പ്രശ്നങ്ങളൊന്നുമില്ല എന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നത്. എന്നാല്‍ ദുരന്തം നടന്ന ദിവസം ഇരുവരും തമ്മില്‍ ബഹളം വച്ചതായി അയല്‍വാസികള്‍ വിവരം നല്‍കിയിട്ടുണ്ട്. ബിന്‍സി കുവൈറ്റിലെ പ്രതിരോധ മന്ത്രാലയത്തിലും സൂരജ് ആരോഗ്യമന്ത്രാലയത്തിലും…
Read Moreപാക്കിസ്ഥാനുള്ള ധനസഹായം നിർത്തണം; ലോകബാങ്കിനെ സമീപിക്കാനൊരുങ്ങി ഇന്ത്യ
ന്യൂഡൽഹി: പാക്കിസ്ഥാനുള്ള ധനസഹായം നിർത്തണമെന്ന് ആവശ്യപ്പെട്ട് ലോകബാങ്കിനെയും അന്താരാഷ്ട്ര നാണ്യനിധിയെയും സമീപിക്കാനൊരുങ്ങി ഇന്ത്യ. ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സിനോട് പാക്കിസ്ഥാനെ വീണ്ടും ഗ്രേ പട്ടികയിൽ ഉൾപ്പെടുത്താനും ആവശ്യപ്പെടും. പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യ പാക്കിസ്ഥാനെതിരേ നടപടി കടുപ്പിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് ലോകബാങ്കിനെയും അന്താരാഷ്ട്ര നാണ്യനിധിയെയും സമീപിക്കുന്നത്. അതേസമയം പഹൽഗാം ഭീകരാക്രമണത്തിലെ പ്രതികൾക്കായി അനന്ത്നാഗ് മേഖല കേന്ദ്രീകരിച്ച് തെരച്ചിൽ തുടരുകയാണ്. ഭീകരരുടെ ആയുധങ്ങൾ വനമേഖലയിൽ ഉപേക്ഷിച്ചോ എന്നതിലും അന്വേഷണം നടക്കുകയാണ്. അതിർത്തിയിൽ കൂടുതൽ സായുധ സേനയെ വിന്യസിക്കുന്ന നടപടിയും തുടരുന്നുണ്ട്. അതേസമയം, ബാലിസ്റ്റിക് മിസൈൽ പരീക്ഷണത്തിന് പാക്കിസ്ഥാൻ തയാറെടുക്കുന്നതായി ഇന്ത്യക്ക് സൂചന ലഭിച്ചു. പരീക്ഷണം അടുത്തയാഴ്ച നടക്കുമെന്നാണ് വിവരം. പരീക്ഷണം പ്രകോപനമായി കാണുമെന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കി.
Read Moreയുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സ്ഥാനത്തുനിന്ന് മൈക്ക് വാൾട്സിനെ നീക്കി
വാഷിംഗ്ടൺ ഡിസി : അമേരിക്കയിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാൾട്സിനെ തൽസ്ഥാനത്ത് നിന്ന് നീക്കി. വാൾട്സിന് പകരം മാർക്കോ റുബിയോ താൽകാലികമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ ചുമതല വഹിക്കും. അമേരിക്കയുടെ യുഎൻ അംബാസഡറായി വാൾട്സിന് പകരം ചുമതല നൽകിയിട്ടുണ്ട്. അമേരിക്കയുടെ പുതിയ യുഎൻ അംബാസഡര്‍ ആയി തെരഞ്ഞെടുത്തതോടെ ന്യൂയോർക്കിൽ അമേരിക്കയുടെ യുഎൻ മിഷന് മൈക്ക് വാൾട്സ് നേതൃത്വം നൽകും.ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ പദവിയിൽനിന്ന് മൈക്ക് വാൾട്സിനെ നീക്കിയേക്കുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. ഡെപ്യൂട്ടി സുരക്ഷാ ഉപദേഷ്ടാവ് അലക്സ് വോംഗിനെയും പുറത്താക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
Read Moreഅധികാരത്തിൽ 100 ദിവസം; നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് ട്രംപ്
ഡിട്രോയിറ്റ്: അധികാരത്തിലേറിയതിന്റെ നൂറാം നാൾ റാലി നടത്തി ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞും പ്രതിപക്ഷത്തെ വിമർശിച്ചും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. മിഷിഗൺ സംസ്ഥാനത്തെ വാറനിൽ നടത്തിയ റാലിയിൽ “നമ്മൾ തുടങ്ങിയിട്ടേയുള്ളൂ, നിങ്ങൾ ഇനിയും കാണാനിരിക്കുന്നു” എന്നാണു ട്രംപ് പ്രഖ്യാപിച്ചത്. അമേരിക്കയുടെ വാണിജ്യപങ്കാളികൾക്ക് ഇറക്കുമതിച്ചുങ്കം ഏർപ്പെടുത്തിയത് അഭ്യന്തര ഉത്പാദനം വർധിക്കാനിടയാക്കും. അമേരിക്കൻ വാഹനവ്യവസായത്തിന്റെ ഹൃദയമായ ഡിട്രോയിറ്റിൽ പുതിയ ഉത്പാദന പ്ലാന്റുകൾ തുടങ്ങാനായി കാർ കന്പനികൾ വരിനിൽക്കുകയാണ്. അനധികൃത കുടിയേറ്റം തടയുന്നതിൽ വൻ നേട്ടമാണു കൈവരിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം മാർച്ചിൽ തെക്കൻ അതിർത്തിയിലൂടെ 1.4 ലക്ഷം പേരാണ് അമേരിക്കയിൽ കടന്നത്. ഈ വർഷം അത് ഏഴായിരത്തിൽ താഴെയായി. അനധികൃത കുടിയേറ്റക്കാരെ അമേരിക്കയിൽനിന്ന് എൽ സാൽവദോറിലെ തടവറയിലേക്കു നാടുകടത്തുന്നതിന്റെ വീഡിയോയും ട്രംപ് പ്രസംഗത്തിനിടെ പ്രദർശിപ്പിച്ചു. തന്റെ ജനപ്രീതി ഇടിഞ്ഞുവെന്ന അഭിപ്രായസർവേ ഫലങ്ങൾ വ്യാജമാണെന്ന് ട്രംപ് അവകാശപ്പെട്ടു. മുൻ പ്രസിഡന്റ് ജോ ബൈഡനെയും അദ്ദേഹത്തിന്റെ…
Read Moreപഹൽഗാം ഭീകരാക്രമണം; ചർച്ചയിലൂടെ പരിഹാരം വേണം, സംഘർഷാവസ്ഥ ഒഴിവാക്കണമെന്ന് ഇരു രാജ്യങ്ങളോടും അമേരിക്ക
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലുള്ള സംഘർഷാവസ്ഥ ഒഴിവാക്കണമെന്ന് ഇന്ത്യയോടും പാക്കിസ്ഥാനോടും അമേരിക്ക. ഭീകരാക്രമണത്തിന്റെ അന്വേഷണത്തിൽ സഹകരിക്കണമെന്ന് പാക്കിസ്ഥാനോട് അമേരിക്ക ആവശ്യപ്പെട്ടു.ചർച്ചയിലൂടെ പ്രശ്ന പരിഹാരം വേണമെന്നും യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ ആവശ്യപ്പെട്ടു. അതേസമയം പഹല്‍ഗാം ഭീകരാക്രമണത്തിനു മറുപടി നൽകാൻ സൈന്യത്തിനു പ്രധാനമന്ത്രി നിർദേശം നൽകിയതോടെ ഭയന്ന് പാക്കിസ്ഥാൻ അമേരിക്കയുടെ സഹായം തേടി.സംഘർഷ സ്ഥിതി പരിഹരിക്കാൻ ഇടപെടണമെന്ന് പാക് പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയയോട് ആവശ്യപ്പെട്ടു. ഇന്ത്യ പാക്കിസ്ഥാനെതിരെ കർശന നിലപാട് തുടരുന്ന സാഹചര്യത്തിലാണ് പാക്കിസ്ഥാൻ ലോക രാജ്യങ്ങളുടെ സഹായം തേടുന്നത്.
Read More