ന്യൂഡൽഹി: കാഷ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ കൈക്കൊണ്ട നടപടികളിൽ പ്രതിഷേധിച്ച് ഇന്ത്യൻ വിമാനങ്ങൾ പാക്കിസ്ഥാൻ വ്യോമമേഖലയിലൂടെ പറക്കുന്നത് തടഞ്ഞ നടപടി ഇന്ത്യയിൽനിന്നുള്ള അന്താരാഷ്ട്ര വിമാന സർവീസുകളെ ബാധിക്കും. വിമാനങ്ങൾ റൂട്ട് മാറി സഞ്ചരിക്കേണ്ടി വരുമെന്നതിനാൽ യാത്രാ ദൈർഘ്യം കൂടുമെന്നും സമയത്തിൽ മാറ്റം വരുമെന്നും ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർ വിമാന സർവീസുകളുടെ നിലവിലെ സാഹചര്യം എയർ ലൈനുമായി ബന്ധപ്പെട്ടു പരിശോധിക്കണമെന്നും ഇൻഡിഗോയും എയർ ഇന്ത്യയും അഭ്യർഥിച്ചു. ചില സർവീസുകൾ റദ്ദാക്കാൻ സാധ്യതയുണ്ടെന്നും ഇൻഡിഗോയുടെ അറിയിപ്പിൽ പറയുന്നു. പാക് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിലാണ് പാക്കിസ്ഥാൻ വ്യോമമേഖലയിലൂടെ ഇന്ത്യൻ വിമാനങ്ങൾ പറക്കുന്നത് തടയുന്ന തീരുമാനമുണ്ടായത്. ഷിംല കരാറിൽനിന്ന് തൽകാലം പിൻമാറുമെന്നും പാക്കിസ്ഥാൻ പ്രഖ്യാപിച്ചിട്ടുണ്ട്. സിന്ധുനദീജല കരാർ നിറുത്തിവയ്ക്കാനും പാക് സൈനിക ഉദ്യോഗസ്ഥരെ പുറത്താക്കാനും അട്ടാരി അതിർത്തി അടയ്ക്കാനും ഇന്ത്യയിലുള്ള പാക് പൗരൻമാരോട് 29നകം മടങ്ങാനും ഇന്ത്യ കൈക്കൊണ്ട…
Read MoreCategory: NRI
ഫ്രാൻസിസ് മാർപാപ്പയ്ക്ക് ആദരാഞ്ജലിയർപ്പിക്കാൻ വത്തിക്കാനിലേക്ക് വിശ്വാസി പ്രവാഹം: പൊതുദർശനം നാളെ രാത്രി ഏഴുവരെ
വത്തിക്കാൻ: ദിവംഗതനായ ഫ്രാന്‍സിസ് മാർപാപ്പയ്ക്ക് ആദരാഞ്ജലിയർപ്പിക്കാൻ ലോകമെങ്ങുനിന്നും വിശ്വാസികൾ വത്തിക്കാനിലേക്കു പ്രവഹിക്കുന്നു. സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ഇന്നലെ ആരംഭിച്ച പൊതുദർശനം തുടരുകയാണ്. ഇന്നലെ രാത്രി പന്ത്രണ്ടുമണിക്ക് പള്ളി അടയ്ക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും അർധരാത്രി കഴിഞ്ഞും വിശ്വാസികളുടെ നീണ്ടനിരയായിരുന്നു. പൊതുദർശനം നാളെയും തുടരും. നാളെ രാത്രി ഏഴിന് ഭൗതികദേഹമടങ്ങുന്ന പെട്ടി അടയ്ക്കുന്നതോടെ പൊതുദർശനം അവസാനിക്കും. ശനിയാഴ്ച രാവിലെ പ്രാദേശികസമയം പത്തിന് (ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നര) സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ സംസ്കാര ശുശ്രൂഷകൾ ആരംഭിക്കും. ഫ്രാൻസിസ് മാർപാപ്പയുടെ ആഗ്രഹപ്രകാരം റോമിലെ പരിശുദ്ധ കന്യാമറിയത്തിന്റെ വലിയ പള്ളിയിലായിരിക്കും (മേരി മേജർ ബസിലിക്ക) ഭൗതികദേഹം കബറടക്കുക. സെന്റ് പീറ്റേഴ്സ് ബസിലിക്കയ്ക്കു പുറമെ മേരി മേജർ ബസിലിക്കയിലും നിരന്തരം പ്രാർഥനകൾ നടക്കുന്നുണ്ട്. സംസ്കാരചടങ്ങിൽ പങ്കെടുക്കാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അടക്കമുള്ള ലോകനേതാക്കൾ എത്തുന്നതിനാൽ റോം നഗരവും വത്തിക്കാനും കനത്ത സുരക്ഷാവലയത്തിലാണ്. വിശ്വാസികളുടെ സൗകര്യാർഥം…
Read Moreട്രംപ് പ്രധാനമന്ത്രിയെ വിളിച്ചു; ഇന്ത്യക്കു പൂർണ പിന്തുണ
ഭീകരാക്രമണത്തെ അപലപിച്ച അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യക്കൊപ്പം അമേരിക്ക നിലകൊള്ളുന്നുവെന്നും എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായും മോദിയുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ അറിയിച്ചു. നിരപരാധികളുടെ ജീവൻ നഷ്ടപ്പെട്ടതിൽ അമേരിക്കൻ പ്രസിഡന്റ് അഗാധമായ ദുഃഖം രേഖപ്പെടുത്തിയതായി വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ എക്സിൽ കുറിച്ചു.ഭീകരാക്രമണത്തെക്കുറിച്ച് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ട്രംപിനെ അറിയിച്ചെന്നും കൂടുതൽ വസ്തുതകൾ ശേഖരിച്ചുവരികയാണെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് പറഞ്ഞു. അമേരിക്കയുടെ സഖ്യകക്ഷിയായ ഇന്ത്യക്കു പൂർണപിന്തുണയുണ്ടെന്നും ലീവിറ്റ് കൂട്ടിച്ചേർത്തു. ഇന്ത്യൻ വംശജയായ ഭാര്യക്കും കുട്ടികൾക്കുമൊപ്പം ഡൽഹിയിലുള്ള യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും അനുശോചനം രേഖപ്പെടുത്തി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാൾട്സ് ഭീകരാക്രമണത്തെ “ഒരു ഭയാനക ദുരന്തം’ എന്നു വിശേഷിപ്പിച്ചു.
Read Moreപഹൽഗാം ആക്രമണം; അപലപിച്ച് റഷ്യയും ഇസ്രയേലും
ഇന്ത്യക്കു പിന്തുണയുമായി റഷ്യ അടക്കമുള്ള മറ്റു ലോകരാജ്യങ്ങളും രംഗത്തെത്തി. ഭീകരാക്രമണത്തെ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ അപലപിച്ചു. ക്രൂരമായ കുറ്റകൃത്യത്തിന് യാതൊരു ന്യായീകരണവുമില്ല. അതിന്റെ സംഘാടകരും കുറ്റവാളികളും അർഹമായ ശിക്ഷ അനുഭവിക്കേണ്ടിവരുമെന്നു പുടിൻ പറഞ്ഞു. ഭീകരാക്രമണത്തിൽ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും ദുഃഖം പ്രകടിപ്പിച്ചു. സൗദി അറേബ്യ ഇന്ത്യയ്ക്കൊപ്പം നിൽക്കുമെന്നും ആവശ്യമായ എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം പറഞ്ഞു.ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും അനുശോചനം രേഖപ്പെടുത്തി. ഇന്ത്യയിൽ നടന്ന ഭീകരാക്രമണത്തിൽ അതിയായ ദുഃഖമുണ്ട്. നിരവധി പേർ കൊല്ലപ്പെട്ടു. ഇരകളുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കുമൊപ്പം ഇറ്റലിയുണ്ടാകുമെന്നും മെലോണി അറിയിച്ചു.ഹീനമായ ആക്രമണത്തിൽ ഇസ്രയേൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി. ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യക്കൊപ്പം നിലകൊള്ളുന്നുവെന്നും ഇസ്രയേൽ വിദേശകാര്യമന്ത്രി ഗിഡിയൻ സാർ എക്സിൽ കുറിച്ചു. യുഎഇ, ഇറാൻ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളും ഭീകരാക്രമണത്തെ അപലപിച്ചു രംഗത്തെത്തി.
Read Moreവത്തിക്കാനിലേക്കു വിശ്വാസി പ്രവാഹം; ഇന്ത്യയിൽ മൂന്നു ദിവസം ദുഃഖാചരണം
വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ തലവനും കരുണയുടെയും സമാധാനത്തിന്റെയും ലോകനായകനുമായ ഫ്രാൻസിസ് മാർപാപ്പ (88)യുടെ വിയോഗദുഃഖത്തിൽ ലോകം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു പതിനായിരക്കണക്കിനു വിശ്വാസികൾ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലേക്ക് ഒഴുകിയെത്തിക്കൊണ്ടിരിക്കുന്നു. ഇന്ത്യൻ സമയം തിങ്കളാഴ്ച രാവിലെ 11.05 നാണ് മാർപാപ്പ കാലംചെയ്തത്. മാർപാപ്പയുടെ ഭൗതികദേഹം ഇന്ന് സാന്താ മാർത്ത ചാപ്പലിൽ പൊതുദർശനത്തിനു വയ്ക്കും. നാളെ പൊതുജനങ്ങൾക്കായി സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ പൊതുദർശനം. വത്തിക്കാനില്‍ ഇന്നു കര്‍ദിനാള്‍മാരുടെ യോഗം ചേർന്ന് സംസ്കാരം അടക്കമുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കും. സംസ്കാരശേഷമാകും പുതിയ മാർപാപ്പയെ തെരഞ്ഞെടുക്കാനുള്ള കോൺക്ലേവ് ചേരുക. ഇന്നലെ വൈകുന്നേരം സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ മാർപാപ്പയ്ക്കായി നടത്തിയ ജപമാല പ്രാർഥനയിൽ ആയിരങ്ങൾ പങ്കെടുത്തു. മാര്‍പാപ്പയുടെ നിര്യാണത്തില്‍ ലോകമെങ്ങും അനുശോചനപ്രവാഹമാണ്. വിവിധ രാജ്യങ്ങളിലെ ദേവാലയങ്ങളിൽ പ്രാർഥനയുമായി ലക്ഷക്കണക്കിനു വിശ്വാസികൾ ഒത്തുചേർന്നു. വിവിധ രാജ്യങ്ങളിൽനിന്നു കർദിനാൾമാർ റോമിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. മാര്‍പാപ്പയ്ക്ക് ആദരാഞ്ജലി അർപ്പിക്കാനായി…
Read Moreനരേന്ദ്രമോദി ഇന്നു സൗദിയിൽ പ്രധാന കരാറുകളിൽ ഒപ്പിടും
ന്യൂഡൽഹി: രണ്ട് ദിവസത്തെ സന്ദർശനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സൗദി അറേബ്യയിലെത്തും. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് രണ്ടര മണിക്ക് ഇന്ത്യൻ സമൂഹം ഒരുക്കുന്ന സ്വീകരണത്തിൽ നരേന്ദ്രമോദി സംസാരിക്കും. വൈകിട്ട് സൗദി കിരീടാവകാശി മൊഹമ്മദ് ബിൻ സൽമാനുമായി പ്രധാനമന്ത്രി ചർച്ച നടത്തും. ഇന്ത്യ സൗദി തന്ത്രപ്രധാന സഹകരണ കൗൺസിൽ യോഗവും നടക്കും. പ്രധാനമന്ത്രിക്ക് സൗദി കിരീടാവകാശി അത്താഴ വിരുന്നും നൽകും. ഊർജ, പ്രതിരോധ രംഗങ്ങളിൽ സഹകരണം ശക്തമാക്കാനുള്ള ചർച്ച നടക്കും. സ്വകാര്യ ടൂർ ഏജൻസികൾ വഴി ഹജ്ജിന് പോകുന്നവരുടെ എണ്ണം കൂട്ടി നൽകണമെന്ന അഭ്യർഥന ഇന്ത്യ മുന്നോട്ട് വയ്ക്കും. മൂന്നാം തവണ പ്രധാനമന്ത്രിയായ ശേഷമുള്ള മോദിയുടെ ആദ്യ സൗദി സന്ദര്‍ശനമാണിത്.
Read Moreഅമേരിക്കയിൽ ചെറുവിമാനം തകർന്നു: നാലുപേർ മരിച്ചു
ന്യൂയോർക്ക്: അമേരിക്കയിൽ ചെറുവിമാനം തകർന്നു വീണ് വിമാനത്തിലുണ്ടായിരുന്ന നാല് പേരും മരിച്ചു. ഇല്ലിനോയിസിലെ ഗ്രാമീണമേഖലയിൽ വയലിനോട് ചേർന്നാണ് ചെറിയ സിംഗിൾ എഞ്ചിൻ വിമാനം തകർന്നുവീണത്. ട്രില്ലയിലെ കോൾസിനും കംബർലാൻഡ് കൗണ്ടികൾക്കും ഇടയിലുള്ള പ്രദേശത്തെ വൈദ്യുതി ലൈനുകളിൽ തട്ടിയതാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം. സെസ്ന സി 180 ജിയിൽപ്പെട്ട വിമാനമാണ് തകർന്നു വീണതെന്ന് നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് അറിയിച്ചു. കൊല്ലപ്പെട്ടവരിൽ രണ്ടുപേർ സ്ത്രീകളാണ്. അമേരിക്കയിൽ അടുത്തിടെയായി വലുതും ചെറുതമായ നിരവധി വിമാനാപകടങ്ങളാണ് ഉണ്ടാകുന്നത്.
Read Moreഷേക്ക് ഹസീനയ്ക്കെതിരേ റെഡ് കോർണർ നോട്ടീസിന് നീക്കം
ധാക്ക: മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരിനെ അട്ടിമറിക്കാൻ ഗൂഢാലോചന നടത്തിയെന്ന ആരോപണത്തിൽ, സ്ഥാനഭ്രഷ്ടയാക്കപ്പെട്ട പ്രധാനമന്ത്രി ഷേക്ക് ഹസീനയ്ക്കും മറ്റ് 11 പേർക്കുമെതിരേ റെഡ് നോട്ടീസ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശ് പോലീസ് ഇന്റർപോളിന് അപേക്ഷ നല്കി. ആഭ്യന്തരയുദ്ധം ഉണ്ടാക്കാനും ഇടക്കാല ഭരണകൂടത്തെ പുറത്താക്കാനും ഗൂഢാലോചന നടത്തിയെന്ന കുറ്റം ചുമത്തി ബംഗ്ലാദേശ് പോലീസ് ഹസീനയ്ക്കും മറ്റ് 72 പേർക്കുമെതിരെ അടുത്തിടെ കേസ് ഫയൽ ചെയ്തിരുന്നു. കൂട്ടക്കൊല, അഴിമതി എന്നിവയുൾപ്പെടെ നൂറിലധികം കേസുകൾ ഹസീന നേരിടുന്നുണ്ട്. 16 വർഷം നീണ്ടുനിന്ന അവാമി ലീഗ് ഭരണകൂടത്തെ വിദ്യാർഥികളുടെ നേതൃത്വത്തിൽ നടന്ന ഒരു വലിയ പ്രക്ഷോഭം അട്ടിമറിച്ചതിനെത്തുടർന്ന് കഴിഞ്ഞ വർഷം ഓഗസ്റ്റ് അഞ്ചിന് ഹസീന ബംഗ്ലാദേശിൽ നിന്ന് പലായനം ചെയ്യുകയായിരുന്നു. അതിനുശേഷം അവർ ഇന്ത്യയിലാണ് താമസിക്കുന്നത്.
Read Moreസമാധാനചർച്ച നീളുകയാണെങ്കിൽ യുഎസ് പിന്മാറുമെന്ന് അന്ത്യശാസനം
പാരീസ്: റഷ്യ-യുക്രെയ്ൻ സമാധാന കരാർ സാധ്യമാകുന്നതിന്റെ വ്യക്തമായ സൂചനകൾ ദിവസങ്ങൾക്കുള്ളിൽ ലഭിച്ചില്ലെങ്കിൽ മധ്യസ്ഥത വഹിക്കാനുള്ള ശ്രമത്തിൽനിന്ന് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് പിന്മാറുമെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. യൂറോപ്യൻ, യുക്രെയ്നിയൻ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം പാരീസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമാധാന ചർച്ച നീളാൻ പാടില്ല, നീണ്ടുപോകുകയാണെങ്കിൽ ചർച്ച ഉപേക്ഷിക്കാൻ ട്രംപ് തയാറാണ്. വിഷയത്തിൽ വരുംദിവസങ്ങളിൽ പുരോഗതി ഉണ്ടാകുന്നില്ലെങ്കിൽ അമേരിക്ക പിന്മാറുമെന്ന് സ്റ്റേറ്റ് സെക്രട്ടറി അന്ത്യശാസനം നൽകി. ആഴ്ചകളോ മാസങ്ങളോ വലിച്ചുനീട്ടാൻ അമേരിക്ക ആഗ്രഹിക്കുന്നില്ല. തങ്ങൾക്കു മറ്റു കാര്യങ്ങളിൽ മുൻഗണന നൽകേണ്ടതുണ്ടെന്നും റൂബിയോ വ്യക്തമാക്കി. വ്യാഴാഴ്ച പാരീസിൽ നടന്ന ചർച്ചകൾക്കു ശേഷം-യൂറോപ്യൻ ശക്തികളെ ഉൾപ്പെടുത്തിയ ട്രംപിന്റെ സമാധാനനീക്കത്തിനു മികച്ച സ്വീകരണം ലഭിച്ചതായും റൂബിയോ പറഞ്ഞു. അതേസമയം, ചർച്ച ക്രിയാത്മകമാണെന്ന് യുക്രെയ്ൻ പ്രസിഡന്റ് സെലെൻസ്കിയുടെ ഓഫീസ് വിശേഷിപ്പിച്ചു.
Read Moreചെലവ് ചുരുക്കാൻ മുപ്പത് യുഎസ് എംബസികളും കോൺസുലേറ്റുകളും പൂട്ടും
ന്യൂയോർക്ക്: ചെലവ് ചുരുക്കലിന്റെ ഭാഗമായി വിവിധ രാജ്യങ്ങളിലുള്ള 30 യുഎസ് എംബസികളും കോൺസുലേറ്റുകളും അടച്ചുപൂട്ടാൻ ട്രംപ് ഭരണകൂടം നിർദേശം നൽകി. മാൾട്ട, ലക്സംബർഗ്, ലെസോത്തോ, കോംഗോ, സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്, സൗത്ത് സുഡാൻ തുടങ്ങിയ രാജ്യങ്ങളിലെ എംബസികൾ അടച്ചുപൂട്ടാനാണ് നീക്കം. ഇതിന് പുറമെ ഫ്രാൻസിലെ അഞ്ചും ജർമനിയിലെ രണ്ടും ബോസ്നിയയിലെ രണ്ടും കോൺസുലേറ്റുകളും യുകെ, സൗത്ത് ആഫ്രിക്ക, സൗത്ത് കൊറിയ എന്നിവിടങ്ങളിലെ ഓരോ കോൺസുലേറ്റുകളും പൂട്ടാനും നിർദേശത്തിൽ പറയുന്നു. ഏഷ്യൻ രാജ്യങ്ങളിൽ ദക്ഷിണ കൊറിയയിലെ ഒരു കോൺസുലേറ്റ് മാത്രമാണ് ഇതിൽ ഉൾപ്പെടുന്നത്. അടച്ചുപൂട്ടുന്ന എംബസികൾക്ക് പകരം അയൽരാജ്യങ്ങളിലെ എംബസികൾക്ക് അധിക ചുമതല നൽകും. യൂറോപ്പിലും ആഫ്രിക്കയിലുമുള്ള 10 എംബസികളും 17 കോൺസുലേറ്റുകളും നിർത്താൻ നീക്കമുണ്ടെങ്കിലും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുത്തിട്ടില്ല. നയതന്ത്ര കാര്യാലയങ്ങൾ അടച്ചുപൂട്ടിയും ഉദ്യോഗസ്ഥരുടെ എണ്ണം കുറച്ചും ഫണ്ട് വെട്ടിക്കുറച്ചും ബജറ്റ് പകുതിയായി കുറയ്ക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ…
Read More