ബ്രസൽസ്: ചൈന-യൂറോപ്യൻ യൂണിയൻ സഹകരണത്തിന്റെ 50-ാം വാർഷികത്തോടനുബന്ധിച്ച് ബ്രസൽസിൽ നടക്കുന്ന ഉച്ചകോടിയിൽ പങ്കെടുക്കാനുള്ള യൂറോപ്യൻ യൂണിയന്റെ ക്ഷണം ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗ് നിരസിച്ചതായി റിപ്പോർട്ട്. പ്രധാനമന്ത്രി ലി ക്വിയാംഗ് ആയിരിക്കും ബ്രസൽസിലെത്തുകയെന്നു ചൈനീസ് വൃത്തങ്ങൾ യൂറോപ്യൻ യൂണിയനെ അറിയിച്ചു. ചൈന-യൂറോപ്യൻ യൂണിയൻ ഉച്ചകോടി ബ്രസൽസിൽ നടക്കുന്പോൾ ചൈനീസ് പ്രധാനമന്ത്രിയാണ് പങ്കെടുക്കാറ്. ഉച്ചകോടി ബെയ്ജിംഗിലാണെങ്കിൽ ചൈനീസ് പ്രസിഡന്റ് അധ്യക്ഷത വഹിക്കും. എന്നാൽ, ഇക്കുറി ബ്രസൽസിലെ ഉച്ചകോടിയിൽ പ്രസിഡന്റ് ഷി എത്തണമെന്നായിരുന്നു യൂറോപ്യൻ യൂണിയൻ നേതാക്കളുടെ ആഗ്രഹം. ചൈനയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള ബന്ധം നിലവിൽ അത്ര സുഖകരമല്ല. യുക്രെയ്നിൽ അധിനിവേശം നടത്തുന്ന റഷ്യയെ ചൈന പിന്തുണയ്ക്കുന്നതിൽ യൂറോപ്യൻ യൂണിയന് അനിഷ്ടമുണ്ട്. ചൈനീസ് ഇലക്ട്രിക് വാഹനങ്ങൾക്കു യൂണിയൻ തീരുവ ചുമത്തിയതും മറ്റൊരു പ്രധാന പ്രശ്നമാണ്.
Read MoreCategory: NRI
അമേരിക്കയിൽ ആഞ്ഞടിച്ചു ചുഴലിക്കാറ്റുകൾ
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ തെക്കുകിഴക്കൻ സംസ്ഥാനങ്ങളിലുണ്ടായ ചുഴലിക്കാറ്റുകളിൽ 34 പേർ മരിച്ചു. ഒട്ടനവധിപ്പേർക്കു പരിക്കേറ്റിട്ടുണ്ട്. നൂറുകണക്കിനു ഭവനങ്ങളും വാഹനങ്ങളും നശിച്ചു. ഏഴു സംസ്ഥാനങ്ങളിലായി രണ്ടര ലക്ഷം പേർക്കു വൈദ്യുതി ഇല്ലാതായി. മിസൗറി, മിഷിഗൺ, ഇല്ലിനോയ്, ലൂയിസിയാന, ടെന്നസി മുതലായ സംസ്ഥാനങ്ങളിലാണു ചുഴലിക്കാറ്റുകളുണ്ടായത്. മിസൗറി സംസ്ഥാനത്ത് 12 പേർ മരിച്ചു. ഇവിടെ 25 കൗണ്ടികളിലായി 19 ചുഴലിക്കാറ്റുകൾ വീശി. മിസിസിപ്പിയിൽ ആറു പേരുടെ മരണം റിപ്പോർട്ട് ചെയ്തു. ചുഴലിക്കാറ്റുകൾ ഇനിയും ഉണ്ടാകാമെന്നാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. മിസിസിപ്പി, ലൂയിസിയാന, ടെന്നസീ സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്. ടെന്നസിയിലെ ഷെൽബിയിൽ നൂറു കിലോമീറ്ററിനടുത്ത് വേഗത്തിലാണു ചുഴലിക്കാറ്റ് വീശിയത്. ജോർജിയ, ടെക്സസ് സംസ്ഥാനങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ചുഴലിക്കാറ്റുകൾ മൂലം സെൻട്രൽ സംസ്ഥാനങ്ങളിൽ നൂറിലധികം കാട്ടുതീ രൂപംകൊണ്ടതായും റിപ്പോർട്ടുണ്ട്.
Read Moreബുധനാഴ്ച തന്നെ ഭൂമിയെ തൊടും; സുനിത വില്യംസിന്റെ മടക്കയാത്രാ സമയം പുനഃക്രമീകരിച്ചു
ന്യൂയോര്‍ക്ക്: സുനിത വില്യംസിനെയും ബുച്ച് വിൽമറിനെയും ഭൂമിയിൽ തിരിച്ചെത്തിക്കാൻ പുറപ്പെട്ട സ്പേസ് എക്സിന്റെ ക്രൂ -9 സംഘത്തിന്റെ മടക്കയാത്രയുടെ സമയം പുനഃക്രമീകരിച്ച് നാസ. ചൊവ്വാഴ്ച രാവിലെ എട്ടേകാലോടെ യാത്രികരുമായി ഡ്രാഗൺ ഫ്രീഡം പേടകത്തിന്റെ വാതിലുകൾ അടയും. തുടര്‍ന്ന് 10.35ഓടെ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് വേർപെടും. തുടർന്ന് 17 മണിക്കൂറോളം നീളുന്ന യാത്രയ്ക്കുശേഷം ബുധനാഴ്ച പുലർച്ചെ 3.27ഓടെ പേടകം ഫ്ലോറിഡയുടെ തീരത്തോട് ചേർന്ന് കടലിൽ ഇറങ്ങും. ഞായറാഴ്ചയാണ് ഡ്രാഗൺ പേടകം അന്താരാഷ്ട്ര ബഹിരാകാശ സ്റ്റേഷനുമായി സന്ധിച്ചത്. അമേരിക്കയുടെ ആനി മക്ക്ലെയിൻ, നിക്കോൾ അയേഴ്സ്, ജപ്പാന്റെ താക്കുയ ഒനിഷി, റഷ്യയുടെ കിറിൾ പെസ്കോവ് എന്നീ ബഹിരാകാശ സഞ്ചാരികളാണ് ഡ്രാഗൺ പേടകത്തിൽ സ്റ്റേഷനിലെത്തിയത്. സുനിതയ്ക്കും വിൽമറിനുമൊപ്പം അമേരിക്കയുടെ നിക്ക് ഹേഗ്, റഷ്യയുടെ അലക്സാണ്ടർ ഗോർബുനേവ് എന്നീ ബഹിരാകാശ സഞ്ചാരികളും ഭൂമിയിലേക്കു മടങ്ങുന്നുണ്ട്. ഭൂമിയിൽ അനുകൂല കാലാവസ്ഥയ്ക്ക് വേണ്ടിവന്നാൽ മടക്കയാത്രയ്ക്കു…
Read Moreവടക്കൻ മാഴ്സിഡോണിയയിലെ നിശാക്ലബിൽ തീപിടിത്തം; 51 മരണം; കരിമരുന്ന് പ്രയോഗത്തിനിടെയാണ് തീ പടർന്നതെന്ന് ആഭ്യന്തര മന്ത്രി പാൻസ് ടോസ്കോവ്സ്കി
കൊക്കാനി: വടക്കൻ മാഴ്സിഡോണിയയിൽ നിശാക്ലബിലുണ്ടായ തീപിടിത്തത്തിൽ 51 പേർ മരിച്ചു. നൂറിലധികം പേർക്ക് പരിക്കേറ്റു. കൊക്കാനിയിലെ പൾസ് ക്ലബിൽ പ്രാദേശിക സമയം പുലർച്ചെ 02:30നാണ് തീപിടിത്തമുണ്ടായത്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിലും ക്ലിനിക്കുകളിലും പ്രവേശിപ്പിച്ചു. നിശാ ക്ലബിൽ രാജ്യത്ത് ജനപ്രിയമായ ഡിഎൻകെ ബാൻഡിന്റെ സംഗീത പരിപാടി നടക്കുകയായിരുന്നു. 1500ഓളം പേർ ഇതിൽ പങ്കെടുത്തിരുന്നു. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം കരിമരുന്ന് പ്രയോഗത്തിനിടെയാണ് തീ പടർന്നതെന്ന് ആഭ്യന്തര മന്ത്രി പാൻസ് ടോസ്കോവ്സ്കി പറഞ്ഞു. തീപിടിത്തത്തിൽ വടക്കൻ മാഴ്സിഡോണിയ പ്രധാനമന്ത്രി ഹ്രിസ്റ്റിജാൻ മിക്കോസ്കി നടുക്കം രേഖപ്പെടുത്തി.
Read Moreപാക്കിസ്ഥാന് മതഭ്രാന്ത് നിറഞ്ഞ മനോഭാവമെന്നു യുഎന്നിൽ ഇന്ത്യ
ന്യൂഡൽഹി: ജമ്മു കാഷ്മീരിനെക്കുറിച്ചുള്ള പാക്കിസ്ഥാന്റെ അവകാശവാദങ്ങളെയും പ്രസ്താവനകളെയും വിമർശിച്ച് ഇന്ത്യ. അയൽരാജ്യത്തിന്റെ “മതഭ്രാന്ത് നിറഞ്ഞ മനോഭാവം’, “വർഗീയതയുടെ റിക്കാർഡ്’ എന്നീ പരാമർശങ്ങളാണ് പാക്കിസ്ഥാന് എതിരേ ഇന്ത്യ നടത്തിയത്. ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി പർവ്വതനേനി ഹരീഷിന്റേതാണ് ശക്തമായ വിമർശനം. ഇന്ത്യൻ കേന്ദ്രഭരണ പ്രദേശമായ ജമ്മു കാഷ്മീരിനെക്കുറിച്ചുള്ള പാക്കിസ്ഥാൻ മുൻ വിദേശകാര്യ സെക്രട്ടറിയുടെ അവകാശവാദങ്ങളാണ് വിമർശനത്തിന് ആധാരം. കാഷ്മീർ പ്രദേശം എല്ലായ്പ്പോഴും ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്നു പർവ്വതനേനി ഹരീഷ് പറഞ്ഞു. അന്താരാഷ്ട്ര ഇസ് ലാമോഫോബിയ വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ചുള്ള യുഎൻ യോഗത്തിലായിരുന്നു ഇന്ത്യയുടെ വിമർശനം. പാക്കിസ്ഥാനിലെ ട്രെയിൻ റാഞ്ചൽ ഉൾപ്പെടെയുള്ള ഭീകര പ്രവർത്തനങ്ങൾക്ക് പിന്നിൽ ഇന്ത്യയാണെന്നുള്ള കുറ്റപ്പെടുത്തലിനെ പരാമർശിച്ച് “ആഗോള ഭീകരതയുടെ യഥാർഥ പ്രഭവകേന്ദ്രം’ എവിടെയാണെന്നു ലോകത്തിനു നന്നായി അറിയാമെന്നും പർവ്വതനേനി ഹരീഷ് പറഞ്ഞു.
Read Moreദക്ഷിണാഫ്രിക്കൻ അംബാസിഡറെ പുറത്താക്കി അമേരിക്ക
വാഷിംഗ്ടൺ ഡിസി: ദക്ഷിണാഫ്രിക്കൻ അംബാസിഡർ ഇബ്രാഹിം റസൂലിനെ പുറത്താക്കി അമേരിക്ക. സ്റ്റേറ്റ് സെക്രട്ടറി മാർക്ക് റുബിയോയാണ് ഇക്കാര്യം അറിയിച്ചത്. ദക്ഷിണാഫ്രിക്കൻ അംബാസിഡർക്ക് ഇനി യുഎസിലേക്ക് പ്രവേശനമുണ്ടാവില്ലെന്ന് റുബിയോ അറിയിച്ചു. ഇബ്രാഹിം റസൂൽ അമേരിക്കയെയും ട്രംപിനെയും വെറുക്കുന്നയാളാണെന്നും റുബിയോ പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാവുന്നതിനിടെയാണ് അമേരിക്കയുടെ അസാധാരണ നടപടി. ഓൺലൈൻ ലക്ചറിനിടെ റസൂൽ നടത്തിയ ചില പരാമർശങ്ങൾ അമേരിക്കൻ വിരുദ്ധമാണെന്ന പറയുന്ന ലേഖനത്തിന്റെ ലിങ്കും റുബിയോ പങ്കുവച്ചിട്ടുണ്ട്. നേരത്തെ ദക്ഷിണാഫ്രിക്കൻ സർക്കാരിനെ വിമർശിച്ച് ഡോണൾഡ് ട്രംപും ഇലോൺ മസ്കും രംഗത്തെത്തിയിരുന്നു.
Read Moreഐഎസ് നേതാവ് അബു ഖദീജ ഇറാഖിൽ കൊല്ലപ്പെട്ടു
ഡമാസ്കസ്: തീവ്രവാദ ഗ്രൂപ്പായ ഇസ് ലാമിക് സ്റ്റേറ്റിന്റെ (ഐഎസ്) ഇറാഖിലെയും സിറിയയിലെയും നേതാവ് അബു ഖദീജ എന്നറിയപ്പെടുന്ന അബ്ദുള്ള മകി മുസ്ലേ അല്‍-റിഫായി കൊല്ലപ്പെട്ടു. അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യസേനയുടെ സഹകരണത്തോടെ ഇറാഖി സുരക്ഷാ സേനയാണ് ഇദ്ദേഹത്തെ വധിച്ചതെന്നാണു വിവരം. ഐഎസിന്റെ മുതിര്‍ന്ന നേതാവെന്ന നിലയില്‍ ആഗാള നേതാവ് പദവിയിലേക്ക് നേരത്തെ പരിഗണിക്കപ്പെട്ടയാളാണ് അബു ഖദീജ. ഇറാഖി പ്രധാനമന്ത്രി മുഹമ്മദ് ഷിയ അല്‍-സുഡാനിയാണ് കൊല്ലപ്പെട്ട വിവരം അറിയിച്ചത്. ഇറാഖിലെയും ലോകത്തിലെതന്നെയും ഏറ്റവും അപകടം പിടിച്ച തീവ്രവാദിയാണ് ഇയാളെന്നു പ്രധാനമന്ത്രി പറഞ്ഞു.
Read Moreപാക്കിസ്ഥാൻ വിമാനം ഒരു ചക്രം ഇല്ലാതെ ലാൻഡ് ചെയ്തതിൽ അന്വേഷണം
ലാഹോർ: പാക്കിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസിന്റെ (പിഐഎ) വിമാനം ഒരു ചക്രമില്ലാതെ ലാൻഡ് ചെയ്ത സംഭവത്തിൽ അന്വേഷണം തുടരുന്നു. കറാച്ചിയിൽനിന്ന് പറന്ന് ലാഹോറിൽ ലാൻഡ് ചെയ്ത പികെ 306 എന്ന വിമാനത്തിന്റെ പിൻ ചക്രങ്ങളിലൊന്നാണു കാണാതായത്. വിമാനം സുരക്ഷിതമായി അല്ലാമ ഇഖ്ബാൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്തെന്നു പിഐഎ വക്താവ് അറിയിച്ചു. വിമാനം ഇറങ്ങിയശേഷം പരിശോധന നടത്തിയപ്പോഴാണ് ഒരു പിൻചക്രം ഇല്ലെന്ന് കണ്ടെത്തിയത്. വിമാനം കറാച്ചിയിൽനിന്നു പുറപ്പെട്ടപ്പോൾ ഈ ചക്രം ഉണ്ടായിരുന്നു. കറാച്ചി വിമാനത്താവളത്തിൽനിന്നു പറന്നുയരവേ റൺവേയിൽ വച്ച് എന്തോ ഇടിച്ചാവാം പിൻചക്രം അപ്രത്യക്ഷമായതെന്നാണു സിവിൽ ഏവിയേഷൻ അഥോറിറ്റിയുടെ പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ.
Read Moreഅമേരിക്കയില്‍ എയർപോർട്ടിൽ വിമാനത്തിനു തീപിടിച്ചു; ആളപായമില്ല
വാഷിംഗ്ടൺ: അമേരിക്കയിലെ ഡെന്‍വര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനത്തിനു തീപിടിച്ചു. വിമാനം പറന്നിറങ്ങിയ ഉടനായിരുന്നു തീ പടർന്നത്. 172 യാത്രക്കാരും ആറ് ക്രൂ അംഗങ്ങളും സംഭവസമയം വിമാനത്തിലുണ്ടായിരുന്നു. യാത്രക്കാരെ വിന്‍ഡോ വഴി അടിയന്തരമായി പുറത്തിറക്കിയതിനാൽ ആളപായമൊഴിവായി. പ്രദേശിക സമയം വൈകിട്ട് 6.15ഓടെയായിരുന്നു സംഭവം. ടെര്‍മിനല്‍ സിയിലെ ഗേറ്റ് സി38ന് സമീപത്തുവച്ചാണ് വിമാനത്തില്‍ തീപടര്‍ന്നത്. മുഴുവന്‍ പേരെയും വിമാനത്തില്‍നിന്നു സുരക്ഷിതരായി പുറത്തിറക്കിയെന്ന് അമേരിക്കന്‍ എയര്‍ലൈന്‍സ് അറിയിച്ചു. ഇന്ധന ചോര്‍ച്ചയുണ്ടാകുകയും ഇതിലേക്ക് തീ പടര്‍ന്നതുമാണ് അപകടത്തിന് കാരണമായതെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ പറഞ്ഞു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അമേരിക്കയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളില്‍ ഒന്നാണു ഡെന്‍വറിലേത്. ഈ വിമാനത്താവളത്തില്‍നിന്നു ശരാശരി 1500 വിമാനങ്ങളാണു ദിവസേനെ പറന്നുയരാറുള്ളത്.
Read Moreപുടിനെ കാണാനും സംസാരിക്കാനും ആഗ്രഹമുണ്ട്, യുദ്ധം തീർക്കണം: ട്രംപ്
വാഷിംഗ്ടൺ: യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കത്തെ പിന്തുണച്ച റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ വാക്കുകൾ പ്രത്യാശ നൽകുന്നതാണെന്നും എന്നാൽ പൂർണമല്ലെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. എനിക്ക് അദ്ദേഹത്തെ കാണാനും സംസാരിക്കാനും ആഗ്രഹമുണ്ടെന്നും യുദ്ധം വേഗത്തിൽ അവസാനിപ്പിക്കണമെന്നും ട്രംപ് പറഞ്ഞു. സൗദിയിൽ നടത്തിയ ചർച്ചയിൽ യുഎസ് മുന്നോട്ടുവച്ച 30 ദിവസത്തെ വെടിനിർത്തൽ പദ്ധതി തത്വത്തിൽ അംഗീകരിക്കുന്നുവെന്നു പുടിൻ പറഞ്ഞിരുന്നു. വെടിനിർത്തൽ പദ്ധതിയിലെ ചില നിർദേശങ്ങളിൽ വിയോജിപ്പുണ്ടെന്നും ഇക്കാര്യം യുഎസുമായി ചർച്ച ചെയ്തു പരിഹരിക്കാമെന്നും പുടിൻ പറഞ്ഞു. യുഎസ് ശിപാർശകൾ അംഗീകരിക്കുന്നുവെന്നു യുക്രെയ്ൻ പ്രസിഡന്റ് വ്ലാഡിമിർ സെലൻസ്കിയും വ്യക്തമാക്കി. ഇതോടെയാണു യുക്രെയ്നിൽ സമാധാനത്തിനു സാധ്യത തെളിഞ്ഞിട്ടുണ്ട്.
Read More