ഇസ്ലാമാബാദ്: ബലൂചിസ്ഥാനിലെ ട്രെയിൻ റാഞ്ചലിന് പിന്നിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണവുമായി പാക്കിസ്ഥാൻ. ആക്രമണകാരികളുടെ സംരക്ഷകർ അഫ്ഗാൻ ആസ്ഥാനമായുള്ളവരാണെന്നും ഇന്ത്യയാണ് അവരെ സ്പോൺസർ ചെയ്തതെന്നും പാക്കിസ്ഥാൻ വിദേശകാര്യ വക്താവ് ഷഫ്ഖത്ത് അലി ഖാൻ ആരോപിച്ചു. ഹൈജാക്കിംഗുമായി ബന്ധപ്പെട്ട കോളുകൾ അഫ്ഗാനിസ്ഥാനിൽനിന്നാണ് വന്നതെന്നതിന് പാക്കിസ്ഥാന്റെ കൈവശം തെളിവുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച ട്രെയിൻ ആക്രമണം ആരംഭിച്ചതുമുതൽ പാക്കിസ്ഥാൻ സൈന്യവും സർക്കാരും പാക് മാധ്യമങ്ങളും ഇന്ത്യയെ നേരിട്ട് പരാമർശിക്കാതെ കുറ്റപ്പെടുത്തൽ തുടരുകയാണ്. അതേസമയം രാജ്യത്തിന്റെ സൈനിക, ഇന്റലിജൻസ് അധികാരികളുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ സുരക്ഷാ പരാജയങ്ങളെക്കുറിച്ച് പാക്കിസ്ഥാൻ മൗനം തുടരുകയും ചെയ്യുന്നു. ട്രെയിൻ റാഞ്ചിയ സംഭവത്തിൽ 33 ഭീകരവാദികളടക്കം 58 പേർ കൊല്ലപ്പെട്ടിരുന്നു. പാക്കിസ്ഥാന്റെ ആരോപണങ്ങളോട് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം, പാക്കിസ്ഥാന്റേത് അടിസ്ഥാനരഹിതമായ ആരോപണങ്ങളാണെന്നു അഫ്ഗാൻ പ്രതികരിച്ചു.
Read MoreCategory: NRI
ട്രംപിന്റെ അവകാശവാദം നിഷേധിച്ച് കേന്ദ്രസർക്കാർ: പരസ്പര താരിഫുകൾ ചുമത്തിയിട്ടില്ല
ന്യൂഡൽഹി: ഇന്ത്യക്കുമേൽ അമേരിക്ക ഇതുവരെയും പരസ്പര താരിഫുകൾ (റെസിപ്രോക്കൽ താരിഫ്) ചുമത്തിയിട്ടില്ലെന്ന് കേന്ദ്രസർക്കാർ. കേന്ദ്ര വാണിജ്യ-വ്യവസായ സഹമന്ത്രി ജിതിൻ പ്രസാദയാണ് പാർലമെന്റിൽ ഇക്കാര്യം വ്യക്തമാക്കിയത്. കൂടുതൽ വിപണിപ്രവേശനം നടത്തുന്നതിനും ഇറക്കുമതി തീരുവയും നികുതിയിതര തടസങ്ങളും കുറയ്ക്കുന്നതിലും ഇരുരാജ്യങ്ങളും ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം പാർലമെന്റിൽ വ്യക്തമാക്കി. വ്യാപാര നിയന്ത്രണം, ആഭ്യന്തര വ്യാപാരങ്ങളുടെ സംരക്ഷണം, ഇറക്കുമതിയും കയറ്റുമതിയും ചെയ്യുന്ന വസ്തുക്കളുടെ നികുതിയുടെ വരുമാനം നേടുക തുടങ്ങിയവയാണ് ഇന്ത്യയുടെ നികുതിനയത്തിലൂടെ ലക്ഷ്യമാക്കുന്നതെന്നും അദ്ദേഹം പാർലമെന്റിൽ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനവേളയിൽ 2030 ഓടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യം ഇരട്ടിയിലധികം വർധിപ്പിക്കുമെന്നും ഈ വർഷം അവസാനത്തോടെ ഇരുകൂട്ടർക്കും പരസ്പരം പ്രയോജനകരമായ ഉഭയകക്ഷി വ്യാപാര കരാറിന്റെ (ബിടിഎ) ആദ്യഘട്ട ചർച്ച ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചതായും കേന്ദ്ര സഹമന്ത്രി പാർലമെന്റിൽ പറഞ്ഞു. ഇന്ത്യ ഈടാക്കുന്ന ഉയർന്ന താരിഫ് അന്യായമാണെന്നു വിമർശിച്ച ട്രംപ്, ഇന്ത്യയിൽനിന്ന് ഇറക്കുമതി ചെയ്യുന്ന…
Read Moreപ്രധാനമന്ത്രി മോദി മൗറീഷ്യസിൽ: നാളെ നടക്കുന്ന ദേശീയ ദിനാഘോഷങ്ങളിൽ മുഖ്യാതിഥിയാകും
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടു ദിവസത്തെ ഔദ്യോഗിക മൗറീഷ്യസ് സന്ദർശനത്തിനു തുടക്കം. ഇന്നു രാവിലെ പോർട്ട് ലൂയിസ് വിമാനത്താവളത്തിലെത്തിയ മോദിയെ മൗറീഷ്യസ് പ്രധാനമന്ത്രി നവീൻ റാംഗുലാം സ്വീകരിച്ചു. രാജ്യത്തെ ഇന്ത്യൻസമൂഹവും വിമാനത്താവളത്തിൽ പ്രധാനമന്ത്രിയെ സ്വീകരിക്കാനെത്തി. നാളെ നടക്കുന്ന ദേശീയ ദിനാഘോഷങ്ങളിൽ മുഖ്യാതിഥിയായി പ്രധാനമന്ത്രി പങ്കെടുക്കും. ഇന്ത്യയും മൗറീഷ്യസും തമ്മിൽ നിലനിൽക്കുന്ന ബന്ധം ശക്തിപ്പെടുത്തുന്നതിനാണു സന്ദർശനമെന്നു വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പ്രസിഡന്റ് ധരം ഗൊഖൂൽ, പ്രധാനമന്ത്രി നവീൻ റാംഗുലാം എന്നിവരുമായി മോദി കൂടിക്കാഴ്ച നടത്തും. മൊറീഷ്യസിലെ ഇന്ത്യൻ വിഭാഗവുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.
Read More‘എക്സി’ന്റെ പ്രവർത്തനം തടസപ്പെട്ടത് വലിയ ഗൂഢാലോചന: പിന്നില്‍ സംഘടിതമായ ഏകോപിത ഗ്രൂപ്പോ രാജ്യമോ ഉണ്ടാവാന്‍ സാധ്യത; മസ്ക്
സാന്‍ഫ്രാന്‍സിസ്കോ: സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സിന്റെ പ്രവർത്തനം ഇന്നലെ കുറച്ചുസമയം തടസപ്പെട്ടതിൽ വലിയ ഗൂഢാലോചന സംശയിക്കുന്നതായി ഉടമയും വ്യവസായിയുമായ ഇലോൺ മസ്ക്. ഇതിനു പിന്നില്‍ സംഘടിതമായ ഏതെങ്കിലും വലിയ ഏകോപിത ഗ്രൂപ്പോ അല്ലെങ്കില്‍ രാജ്യമോ ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നു മസ്ക് പ്രതികരിച്ചു. ഞങ്ങൾ ദിവസവും ആക്രമിക്കപ്പെടുന്നു. ധാരാളം സന്നാഹങ്ങൾ ഉപയോഗിച്ചാണ് ഇതു ചെയ്യുന്നത്. സൈബർ അക്രമണത്തിന് പിന്നില്‍ ആരാണെന്ന് അന്വേഷിച്ചു വരികയാണെന്നും മസ്ക് പറഞ്ഞു. തിങ്കളാഴ്ച വൈകുന്നേരം മൂന്നിനും ഒമ്പതിനും ഇടയില്‍ എക്സ് ഉപയോക്താക്കള്‍ക്ക് ആപ്പ് ഉപയോഗിക്കാനോ എന്തെങ്കിലും പോസ്റ്റ് ചെയ്യാനോ കഴിയാത്ത സാഹചര്യം ഉണ്ടാകുകയായിരുന്നു. മൂന്നു തവണ തടസമുണ്ടായി. ഓരോ തടസവും ഒരു മണിക്കൂറോളം നീണ്ടു. ഈ സംഭവത്തോടെ പ്ലാറ്റ്ഫോമിന്റെ സുരക്ഷ ചര്‍ച്ചാവിഷയമായിട്ടുണ്ട്.
Read Moreസൈന്യവും അസദ് അനുകൂലികളും തമ്മിൽ ഏറ്റുമുട്ടൽ: സിറിയയിൽ 200ലേറെ പേർ കൊല്ലപ്പെട്ടു
ദമാസ്കസ്: സിറിയയിൽ സൈന്യവും അസദ് അനുകൂലികളും തമ്മിൽ നടക്കുന്ന ഏറ്റുമുട്ടലിൽ 200ലേറെ ആളുകൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. പുറത്താക്കപ്പെട്ട പ്രസിഡന്റ് ബഷാർ അസദിന്റെ വിശ്വസ്തർ സർക്കാർ സേനയ്ക്കെതിരേ നടത്തുന്ന ആക്രമണങ്ങൾക്കെതിരേ സിറിയയിലെ പുതിയ സർക്കാരിനൊപ്പം നിൽക്കുന്ന സൈനികർ നടത്തിയ പ്രത്യാക്രമണങ്ങളിലാണു നിരവധി ആളുകൾ കൊല്ലപ്പെട്ടത്. തീരപ്രദേശങ്ങളിലെ ഗ്രാമങ്ങളിൽ കനത്ത ആക്രമണമാണ് സൈന്യം നടത്തിയത്. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ആക്രമണമുണ്ടായി. ഡിസംബർ ആദ്യം ഇസ്ലാമിക് ഗ്രൂപ്പായ ഹയാത്ത് തഹ്രിർ അൽ-ഷാമിന്റെ നേതൃത്വത്തിലുള്ള വിമത ഗ്രൂപ്പുകൾ വൻ ആക്രമണങ്ങൾ അഴിച്ചുവിട്ടിരുന്നു. ബ്രിട്ടൻ ആസ്ഥാനമായുള്ള സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്സ് ആണ് കണക്കുകൾ പുറത്തുവിട്ടത്. പോരാട്ടം ആരംഭിച്ചതിനുശേഷം 200ലേറെ പേർ കൊല്ലപ്പെട്ടു. യഥാർഥ കണക്ക് ഇതിലുമേറെയാണെന്നു പുറത്തുവരുന്ന വിവരം. 2011 മാർച്ച് മുതൽ സിറിയയിൽ തുടരുന്ന ആഭ്യന്തരയുദ്ധത്തിൽ അരലക്ഷത്തിലധികം ആളുകൾ കൊല്ലപ്പെടുകയും ദശലക്ഷക്കണക്കിനു ആളുകൾ കുടിയിറക്കപ്പെടുകയും ചെയ്തെന്നാണ് റിപ്പോർട്ട്.
Read Moreസൈന്യവും അസദ് അനുകൂലികളും തമ്മിൽ ഏറ്റുമുട്ടൽ: സിറിയയിൽ 200ലേറെ പേർ കൊല്ലപ്പെട്ടു
ദമാസ്കസ്: സിറിയയിൽ സൈന്യവും അസദ് അനുകൂലികളും തമ്മിൽ നടക്കുന്ന ഏറ്റുമുട്ടലിൽ 200ലേറെ ആളുകൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. പുറത്താക്കപ്പെട്ട പ്രസിഡന്റ് ബഷാർ അസദിന്റെ വിശ്വസ്തർ സർക്കാർ സേനയ്ക്കെതിരേ നടത്തുന്ന ആക്രമണങ്ങൾക്കെതിരേ സിറിയയിലെ പുതിയ സർക്കാരിനൊപ്പം നിൽക്കുന്ന സൈനികർ നടത്തിയ പ്രത്യാക്രമണങ്ങളിലാണു നിരവധി ആളുകൾ കൊല്ലപ്പെട്ടത്. തീരപ്രദേശങ്ങളിലെ ഗ്രാമങ്ങളിൽ കനത്ത ആക്രമണമാണ് സൈന്യം നടത്തിയത്. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ആക്രമണമുണ്ടായി. ഡിസംബർ ആദ്യം ഇസ്ലാമിക് ഗ്രൂപ്പായ ഹയാത്ത് തഹ്രിർ അൽ-ഷാമിന്റെ നേതൃത്വത്തിലുള്ള വിമത ഗ്രൂപ്പുകൾ വൻ ആക്രമണങ്ങൾ അഴിച്ചുവിട്ടിരുന്നു. ബ്രിട്ടൻ ആസ്ഥാനമായുള്ള സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്സ് ആണ് കണക്കുകൾ പുറത്തുവിട്ടത്. പോരാട്ടം ആരംഭിച്ചതിനുശേഷം 200ലേറെ പേർ കൊല്ലപ്പെട്ടു. യഥാർഥ കണക്ക് ഇതിലുമേറെയാണെന്നു പുറത്തുവരുന്ന വിവരം. 2011 മാർച്ച് മുതൽ സിറിയയിൽ തുടരുന്ന ആഭ്യന്തരയുദ്ധത്തിൽ അരലക്ഷത്തിലധികം ആളുകൾ കൊല്ലപ്പെടുകയും ദശലക്ഷക്കണക്കിനു ആളുകൾ കുടിയിറക്കപ്പെടുകയും ചെയ്തെന്നാണ് റിപ്പോർട്ട്.
Read Moreആണവക്കരാർ ഉണ്ടാക്കാം; ഇറാനു കത്തയച്ച് ട്രംപ്
വാഷിംഗ്ടൺ ഡിസി: ഇറാനുമായി ആണവക്കരാർ ഉണ്ടാക്കാൻ താത്പര്യമുണ്ടെന്നും ഇക്കാര്യം വ്യക്തമാക്കി ഇറേനിയൻ നേതൃത്വത്തിനു വ്യാഴാഴ്ച കത്തയച്ചുവെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാൻ ചർച്ചയ്ക്കു തയാറാകുമെന്നാണു പ്രതീക്ഷയെന്നും ടെലിവിഷൻ അഭിമുഖത്തിനിടെ ട്രംപ് പറഞ്ഞു. ആണവക്കരാർ ഇറാനു ഗുണകരമായിരിക്കും. കരാറിനു സമ്മതിച്ചില്ലെങ്കിൽ ഇറാൻ അണ്വായുധം സ്വന്തമാക്കാതിരിക്കാൻ അമേരിക്കയ്ക്ക് എന്തെങ്കിലും ചെയ്യേണ്ടിവരുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഇറാനിലെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയ്യെ അഭിസംബോധന ചെയ്താണ് ട്രംപ് കത്തയച്ചതെന്നു ചില റിപ്പോർട്ടുകളിൽ പറയുന്നു. 2015ൽ മുൻ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ മുൻകൈയെടുത്ത് ഇറാനുമായി ആണവക്കരാറുണ്ടാക്കിയിരുന്നു. ഇറാന്റെ ആണവപദ്ധതികൾ പരിമിതപ്പെടുത്തുന്നതിനു പകരം അവർക്കെതിരായ ഉപരോധങ്ങൾ പിൻവലിക്കുന്നതായിരുന്നു കരാർ. അമേരിക്കയ്ക്കു പുറമേ, ബ്രിട്ടൻ, ഫ്രാൻസ്, ചൈന, റഷ്യ, ജർമനി രാജ്യങ്ങളും കരാറിൽ പങ്കാളികളായിരുന്നു. 2018ൽ ട്രംപ് ഭരിക്കവേ ഈ കരാറിൽനിന്ന് അമേരിക്ക ഏപക്ഷീയമായി പിന്മാറുകയും ഇറാനെതിരേ ഉപരോധങ്ങൾ പുനഃസ്ഥാപിക്കുകയും ചെയ്തു. തുടർന്ന്…
Read Moreഉഭയകക്ഷി സഹകരണ ആഹ്വാനവുമായി ചൈന
ബെയ്ജിംഗ്: കിഴക്കൻ ലഡാക്കിലെ സൈനികസംഘർഷം അവസാനിപ്പിച്ചശേഷം ഇന്ത്യ-ചൈന ഉഭയകക്ഷി ബന്ധത്തിലുണ്ടായ പുരോഗതിയെ സ്വാഗതം ചെയ്ത് ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി. ഡൊണൾഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള യുഎസ് ഭരണകൂടത്തിന്റെ നികുതിഭീഷണിക്കിടെയാണ് പരസ്പര സഹകരണത്തിനുള്ള ആഹ്വാനം. യുഎസിന്റെ അധികാര മനോഭാവത്തെയും മേധാവിത്വത്തെയും എതിർക്കുന്നതിൽ ഇരുരാജ്യങ്ങളും നേതൃത്വമായ പങ്കുവഹിക്കണമെന്ന് വാങ് യി അഭിപ്രായപ്പെട്ടു. ആനയും ഡ്രാഗണും ഒരുമിച്ച് നൃത്തം ചെയ്യുകയെന്നതാണ് ഇരുരാജ്യങ്ങൾക്കും അഭികാമ്യം. ശക്തരായ അയല്‍ക്കാരായ രണ്ടുരാജ്യങ്ങളും പരസ്പരം വിജയത്തിന് സംഭാവന ചെയ്യുന്ന പങ്കാളികളായിരിക്കണം. ഉഭയകക്ഷി സഹകരണം പൗരന്മാരുടെ അടിസ്ഥാന താത്പര്യങ്ങളെ സംരക്ഷിക്കുന്നതായിരിക്കുമെന്നും കമ്യുണിസ്റ്റ് പാർട്ടി ഓഫ് ചൈന പാർട്ടി (സിപിപി) പോളിറ്റ് ബ്യൂറോ അംഗം കൂടിയായ വാങ് യി പറഞ്ഞു. 2020 ജൂണിൽ കിഴക്കൻ ലഡാക്കിലെ ഗാൽവൻ താഴ്വരയിലുണ്ടായ സംഘർഷത്തെത്തുടർന്നാണ് ഇന്ത്യ-ചൈന ഉഭയകക്ഷിബന്ധം തകർന്നത്. ഇതേത്തുടർന്ന് നാലുവർഷത്തോളം ഇരുസൈന്യവും മേഖലയിൽ മുഖാമുഖം തുടർന്നു. കഴിഞ്ഞ ഒക്ടോബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും…
Read Moreമെക്സിക്കോക്കും കാനഡക്കും ഏർപ്പെടുത്തിയ അധികനികുതി അമേരിക്ക മരവിപ്പിച്ചു
വാഷിംഗ്ടൺ: കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയ ഉയർന്ന തീരുവകൾ അമേരിക്ക താൽകാലികമായി നിർത്തിവച്ചു. ഏപ്രിൽ രണ്ടു വരെയാണ് വിലക്ക്. വ്യാപാര സംഘർഷങ്ങൾ ലഘൂകരിക്കാനും നികുതി ഏർപ്പെടുത്തിയതിന് പിന്നാലെയുണ്ടായ വിപണി മാന്ദ്യവും പരിഗണിച്ചാണ് തീരുമാനം. കാനഡ, മെക്സിക്കോ രാജ്യങ്ങൾക്ക് 25 ശതമാനമാണ് നികുതി ചുമത്തിയിരുന്നത്. നേരത്തെ ഓട്ടോമോട്ടീവ് മേഖലയ്ക്ക് ഇളവ് നൽകിയിരുന്നു. യുഎസ് ഓട്ടോ ഭീമന്മാരായ സ്റ്റെല്ലാന്റിസ്, ഫോർഡ്, ജനറൽ മോട്ടോഴ്സ് എന്നിവരുമായി നടത്തിയ ചർച്ചകൾക്ക് ശേഷം യുണൈറ്റഡ് സ്റ്റേറ്റ്സ്-മെക്സിക്കോ-കാനഡ കരാർ (യുഎസ്എംസിഎ) പ്രകാരം കൊണ്ടുപോകുന്ന വാഹനങ്ങൾക്ക് ഒരു മാസത്തെ ഇളവ് ട്രംപ് അംഗീകരിച്ചു.
Read Moreദക്ഷിണ കൊറിയയിൽ അബദ്ധത്തിൽ ബോംബു വർഷം: നിരവധി വീടുകൾ തകർന്നു;15 പേർക്ക് പരിക്ക്
പോച്ചിയോ(ദക്ഷിണ കൊറിയ): ദക്ഷിണ കൊറിയയിലെ പോച്ചിയോണിൽ സൈനികാഭ്യാസത്തിനിടെ ആളുകൾ താമസിക്കുന്ന പ്രദേശത്തേക്ക് യുദ്ധവിമാനങ്ങൾ അബദ്ധത്തിൽ ബോംബുകൾ വർഷിച്ചു. നിരവധി വീടുകൾക്കും ഒരു പള്ളിക്കും കേടുപാടുകൾ പറ്റി. 15 പേർക്ക് പരിക്കേറ്റു. അതിൽ രണ്ട് പേരുടെ പരിക്ക് ഗുരുതരമാണ്. സിയോളിൽനിന്നു 40 കിലോമീറ്റർ വടക്കുകിഴക്കായി ഉത്തരകൊറിയയുമായുള്ള അതിർത്തിക്കടുത്താണ് പോച്ചിയോൺ. സംയുക്ത ലൈവ്-ഫയർ അഭ്യാസത്തിനിടെ കെഎഫ്-16 ജെറ്റുകളിൽനിന്നുള്ള എട്ട് 500 പൗണ്ട് (225 കിലോഗ്രാം) എംകെ 82 ബോംബുകൾ ലക്ഷ്യംതെറ്റി ഷൂട്ടിംഗ് റേഞ്ചിന് പുറത്ത് വീഴുകയായിരുന്നുവെന്നു ദക്ഷിണ കൊറിയൻ വ്യോമസേന അറിയിച്ചു.
Read More