എ​ർ​ദോ​ഗ​ന്‍റെ രാ​ഷ്‌​ട്രീ​യ ശ​ത്രു അ​റ​സ്റ്റി​ൽ

അ​ങ്കാ​റ: തു​ർ​ക്കി​യി​ൽ പ്ര​സി​ഡ​ന്‍റ് എ​ർ​ദോ​ഗ​ന്‍റെ രാ​ഷ്‌​ട്രീ​യ എ​തി​രാ​ളി​യും ഇ​സ്താം​ബൂ​ൾ മേ​യ​റു​മാ​യ ഇ​ക്രം ഇ​മാ​മൊ​ഗ്ലു​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​തേ​ത​ര റി​പ​ബ്ലി​ക്ക​ൻ പീ​പ്പി​ൾ​സ് പാ​ർ​ട്ടി​യു​ടെ (സി​എ​ച്ച്പി) നേ​താ​വാ​യ ഇ​മാ​മൊ​ഗ്ലു ക്രി​മി​ന​ൽ സം​ഘ​ട​ന​യ്ക്കു നേ​തൃ​ത്വം ന​ല്കി​യെ​ന്നാ​ണ് ആ​രോ​പ​ണം. സി​എ​ച്ച്പി​യു​ടെ പ്ര​സി​ഡ​ൻ​ഷൽ സ്ഥാ​നാ​ർ​ഥി​യാ​യി ഇ​മാ​മൊ​ഗ്ലു​വി​നെ ഞാ​യ​റാ​ഴ്ച തെ​ര​ഞ്ഞെ​ടു​ക്കാ​നി​രി​ക്കേ​യാ​ണ് എ​ർ​ദോ​ഗ​ൻ സ​ർ​ക്കാ​രി​ൽ​നി​ന്ന് അ​പ്ര​തീ​ക്ഷി​ത നീ​ക്ക​ങ്ങ​ളു​ണ്ടാ​യ​ത്. നേ​ര​ത്തേ അ​ദ്ദേ​ഹ​ത്തി​ന്‍റെ ബി​രു​ദ​ത്തി​ന് സാ​ധു​ത​യി​ല്ലെ​ന്ന് ഇ​സ്താം​ബൂ​ൾ യൂ​ണി​വേ​ഴ്സി​റ്റി അ​റി​യി​ച്ചി​രു​ന്നു. തു​ർ​ക്കി​യി​ൽ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന​വ​ർ​ക്ക് ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സം നി​ർ​ബ​ന്ധ​മാ​ണ്. 22 വ​ർ​ഷ​മാ​യി തു​ർ​ക്കി ഭ​രി​ക്കു​ന്ന എ​ർ​ദോ​ഗ​ൻ രാ​ഷ്‌​ട്രീ​യ എ​തി​രാ​ളി​ക​ളെ അ​ടി​ച്ച​മ​ർ​ത്തു​ക​യാ​ണെ​ന്ന ആ​രോ​പ​ണം ശ​ക്ത​മാ​ണ്. രാ​ഷ്‌​ട്രീ​യ നേ​താ​ക്ക​ളും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രും അ​ട​ക്കം നൂ​റി​ല​ധി​കം പേ​രാ​ണ് അ​ടു​ത്തി​ടെ അ​റ​സ്റ്റി​ലാ​യി​രി​ക്കു​ന്ന​ത്.

Read More

ഗാ​സ​യി​ൽ ഇ​സ്രേ​ലി ആ​ക്ര​മ​ണം തു​ട​രു​ന്നു: മ​​​രി​​​ച്ച​​​വ​​​രി​​​ൽ കു​​​ട്ടി​​​ക​​​ളും സ്ത്രീ​​​ക​​​ളും

ക​​​യ്റോ: ​​​ഇ​​​സ്രേ​​​ലി സേ​​​ന ഗാ​​​സ​​​യി​​​ൽ ആ​​​ക്ര​​​മ​​​ണം തു​​​ട​​​രു​​​ന്നു. ഇ​​​ന്ന​​​ലെ ആ​​​റു പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. ചൊ​​​വ്വാ​​​ഴ്ച രാ​​​ത്രി 13 പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടി​​​രു​​​ന്നു. ആ​​​ക്ര​​​മ​​​ണ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ​​​നി​​​ന്ന് പ​​​ല​​​സ്തീ​​​നി​​​ക​​​ൾ ഒ​​​ഴി​​​ഞ്ഞു​​​പോ​​​ക​​​ണ​​​മെ​​​ന്ന് ഇ​​​സ്രേ​​​ലി സേ​​​ന ഉ​​​ത്ത​​​ര​​​വി​​​ട്ടു. ചൊ​​​വ്വാ​​​ഴ്ച ഇ​​​സ്രേ​​​ലി സേ​​​ന ഗാ​​​സ​​​യി​​​ലു​​​ട​​​നീ​​​ളം ന​​​ട​​​ത്തി​​​യ ഉ​​​ഗ്ര ബോം​​​ബിം​​​ഗി​​​ൽ നാ​​​നൂ​​​റി​​​ല​​​ധി​​​കം പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടി​​​രു​​​ന്നു. ഹ​​​മാ​​​സി​​​നെ ല​​​ക്ഷ്യ​​​മി​​​ട്ടാ​​​യി​​​രു​​​ന്നു ആ​​​ക്ര​​​മണ​​​മെ​​​ന്നാ​​​ണ് സേ​​​ന അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ട​​​ത്. അ​​​തേ​​​സ​​​മ​​​യം, മ​​​രി​​​ച്ച​​​വ​​​രി​​​ൽ ധാ​​​രാ​​​ളം കു​​​ട്ടി​​​ക​​​ളും സ്ത്രീ​​​ക​​​ളും ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു. ഈ​​​മാ​​​സ​​​മാ​​​ദ്യം അ​​​വ​​​സാ​​​നി​​​ച്ച ഒ​​​ന്നാം ഘ​​​ട്ട വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ നീ​​​ട്ടാ​​​ൻ യുഎസ് മു​​​ന്നോ​​​ട്ടു​​​വ​​​ച്ച നി​​​ർ​​​ദേ​​​ശം ഹ​​​മാ​​​സ് അം​​​ഗീ​​​ക​​​രി​​​ക്കാ​​​ത്ത​​​തി​​​ന്‍റെ പേ​​​രി​​​ലാ​​​ണ് ഗാ​​​സ​​​യി​​​ൽ ആ​​​ക്ര​​​മ​​​ണം പു​​​ന​​​രാ​​​രം​​​ഭി​​​ച്ച​​​തെ​​​ന്ന് ഇ​​​സ്രേ​​​ലി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി നെ​​​ത​​​ന്യാ​​​ഹു അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു. ഗാ​​​സ​​​യു​​​ടെ വ​​​ട​​​ക്ക്, തെ​​​ക്ക് ഭാ​​​ഗ​​​ങ്ങ​​​ൾ ആ​​​ക്ര​​​മ​​​ണം നേ​​​രി​​​ടു​​​ന്ന​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളി​​​ൽ പ​​​റ​​​യു​​​ന്നു. വ​​​ട​​​ക്ക​​​ൻ ഗാ​​​സ​​​യി​​​ലെ ഖാ​​​ൻ യൂ​​​നി​​​സ്, ബെ​​​യ്ത് ഹാ​​​നൂ​​​ൺ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലു​​​ള്ള പ​​​ല​​​സ്തീ​​​നി​​​ക​​​ൾ ഒ​​​ഴി​​​ഞ്ഞു​​​പോ​​​കാ​​​ൻ നി​​​ർ​​​ദേ​​​ശി​​​ക്കു​​​ന്ന ല​​​ഘു​​​ലേ​​​ഖ​​​ക​​​ൾ ഇ​​​സ്രേ​​​ലി സേ​​​ന ഇ​​​ന്ന​​​ലെ വി​​​ത​​​റി. യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​ൻ വി​​​ദേ​​​ശ ന​​​യ​​​മേ​​​ധാ​​​വി കാ​​​യാ ക​​​ല്ലാ​​​സ്…

Read More

ചാ​ൾ​സ് രാ​ജാ​വ് വ​ത്തി​ക്കാ​നി​ലേ​ക്ക്

വ​ത്തി​ക്കാ​ൻ സി​റ്റി: ബ്രി​ട്ട​നി​ലെ ചാ​ൾ​സ് രാ​ജാ​വും ഭാ​ര്യ കാ​മി​ല രാ​ജ്ഞി​യും ഏ​പ്രി​ൽ എ​ട്ടി​ന് വ​ത്തി​ക്കാ​നി​ലെ​ത്തും. വ​ത്തി​ക്കാ​നി​ലെ ബ്രി​ട്ടീ​ഷ് എം​ബ​സി ഇ​ന്ന​ലെ​യാ​ണ് ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ച​ത്. ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ നി​ല​വി​ൽ ആ​ശു​പ​ത്രി​യി​ലാ​ണെ​ങ്കി​ലും ഏ​പ്രി​ൽ എ​ട്ടി​ന് അ​ദ്ദേ​ഹ​വു​മാ​യി നേ​രി​ൽ കാ​ണാ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് രാ​ജ​ദ​ന്പ​തി​ക​ളു​ടെ സ​ന്ദ​ർ​ശ​നം തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​ത്. ചാ​ൾ​സി​നും കാ​മി​ല​യ്ക്കും മാ​ർ​പാ​പ്പ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്താ​നാ​കു​മെ​ന്നാ​ണു പ്ര​തീ​ക്ഷ​യെ​ന്നും ഇ​തി​നാ​യി പ്രാ​ർ​ഥി​ക്കു​ന്നു​വെ​ന്നും ബ​ക്കിം​ഗ്‌​ഹാം കൊ​ട്ടാ​ര​വൃ​ത്ത​ങ്ങ​ൾ ല​ണ്ട​നി​ൽ അ​റി​യി​ച്ചു. ഏ​പ്രി​ൽ ഏ​ഴി​ന് റോ​മി​ലെ​ത്തു​ന്ന ചാ​ൾ​സ് രാ​ജാ​വും ഭാ​ര്യ​യും പ​ത്തി​നാ​യി​രി​ക്കും മ​ട​ങ്ങു​ക. ഏ​പ്രി​ൽ എ​ട്ടി​ന് വ​ത്തി​ക്കാ​നി​ലെ സി​സ്റ്റൈ​ൻ ചാ​പ്പ​ലി​ൽ ‘സൃ​ഷ്‌​ടി​യെ പ​രി​പാ​ലി​ക്കു​ക’ എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ചാ​ൾ​സ് രാ​ജാ​വ് പ​ങ്കെ​ടു​ക്കും. 2017ലും 2019​ലും വെ​യി​ൽ​സ് രാ​ജ​കു​മാ​ര​നെ​ന്ന നി​ല​യി​ൽ ചാ​ൾ​സ് ഇ​റ്റ​ലി​യി​ലും വ​ത്തി​ക്കാ​നി​ലും സ​ന്ദ​ർ​ശ​നം ന​ട​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും ര​ണ്ട​ര വ​ർ​ഷം മു​ന്പ് രാ​ജാ​വാ​യി ചു​മ​ത​ല​യേ​റ്റ​ശേ​ഷ​മു​ള്ള ആ​ദ്യ സ​ന്ദ​ർ​ശ​ന​മാ​ണി​ത്.

Read More

ഗാ​സ മ​ര​ണ​ക്ക​ളം; ഇ​സ്രേ​ലി ആ​ക്ര​മ​ണ​ത്തി​ൽ 413 പേ​ർ കൊ​ല്ല​പ്പെ​ട്ടു

ഗാ​സ സി​റ്റി: ര​ണ്ടാം ഘ​ട്ട വെ​ടി​നി​ർ​ത്ത​ൽ ച​ർ​ച്ച​ക​ൾ ത​ക​ർ​ത്ത് ഗാ​സ​യി​ൽ ഇ​സ്ര​യേ​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ ഇ​തു​വ​രെ 413 പേ​ർ കൊ​ല്ല​പ്പെ​ട്ടു. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ ഗാ​സ മു​ന​മ്പി​ൽ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മാ​ണ്. ജ​നു​വ​രി മു​ത​ൽ നി​ല​വി​ലു​ണ്ടാ​യി​രു​ന്ന വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ ലം​ഘി​ച്ചാ​ണ് ഇ​സ്ര​യേ​ലി​ന്‍റെ അ​പ്ര​തീ​ക്ഷി​ത ബോം​ബാ​ക്ര​മ​ണം. വെ​ടി​നി​ർ​ത്ത​ൽ ക​രാ​റി​ൽ മാ​റ്റം വേ​ണ​മെ​ന്ന ഇ​സ്ര​യേ​ലി​ന്‍റെ ആ​വ​ശ്യം ഹ​മാ​സ് നി​ര​സി​ച്ച​തി​നു പി​ന്നാ​ലെ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു ആ​ക്ര​മ​ണ​ത്തി​ന് ഉ​ത്ത​ര​വി​ടു​ക​യാ​യി​രു​ന്നു.​ഹ​മാ​സി​നെ​തി​രേ കൂ​ടു​ത​ൽ ശ​ക്ത​മാ​യി ആ​ക്ര​മ​ണം ന​ട​ത്തു​മെ​ന്ന് നെ​ത​ന്യാ​ഹു​വി​ന്‍റെ ഓ​ഫീ​സ് അ​റി​യി​ച്ചു. തെ​ക്ക​ൻ ന​ഗ​ര​മാ​യ റാ​ഫ​യി​ലെ വീ​ടി​നു നേ​ർ​ക്കു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ 17 പേ​ർ കൊ​ല്ല​പ്പെ​ട്ടു. അ​തി​ൽ 12 പേ​ർ സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മാ​ണ്.

Read More

താ​ത്കാ​ലി​ക വെ​ടി​നി​ർ​ത്ത​ലി​നു റ​ഷ്യ വ​ഴ​ങ്ങി

വാ​ഷിം​ഗ്ട​ൺ ഡി​സി: യു​ക്രെ​യ്ൻ യു​ദ്ധ​ത്തി​ൽ താ​ത്കാ‌​ലി​ക വെ​ടി​നി​ർ​ത്ത​ലി​നു വ​ഴ​ങ്ങി റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ളാ​ഡി​മി​ർ പു​ടി​ൻ. യു​ക്രെ​ന്‍റെ ഊ​ർ​ജോ​ത്പാ​ദ​ന കേ​ന്ദ്ര​ങ്ങ​ളെ ല​ക്ഷ്യ​മി​ടു​ന്ന​തു താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​യ്ക്കു​മെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പു​മാ​യു​ള്ള ഫോ​ൺ സം​ഭാ​ഷ​ണ​ത്തി​ൽ ധാ​ര​ണ​യാ​യി. ര​ണ്ടു മ​ണി​ക്കൂ​ർ നീ​ണ്ടു​നി​ന്നു ഇ​രു​വ​രു​ടെ​യും ഫോ​ൺ സം​ഭാ​ഷ​ണം. മു​പ്പ​തു ദി​വ​സ​ത്തെ പൂ​ർ​ണ വെ​ടി​നി​ർ​ത്ത​ലെ​ന്ന ട്രം​പി​ന്‍റെ ആ​വ​ശ്യം പു​ടി​ൻ നി​രാ​ക​രി​ച്ചു. യു​ക്രെ​യ്നു​ള്ള സൈ​നി​ക സ​ഹാ​യം പാ​ശ്ചാ​ത്യ​രാ​ജ്യ​ങ്ങ​ൾ പൂ​ർ​ണ​മാ​യി നി​ർ​ത്തി​യ​ശേ​ഷം മാ​ത്രം ട്രം​പി​ന്‍റെ പ​ദ്ധ​തി അം​ഗീ​ക​രി​ക്കാ​മെ​ന്നാ​ണ് പു​ടി​ന്‍റെ നി​ല​പാ​ട്. ട്രം​പി​ന്‍റെ പ​ദ്ധ​തി ക​ഴി​ഞ്ഞ​യാ​ഴ്ച യു​ക്രെ​യ്ൻ അം​ഗീ​ക​രി​ച്ചി​രു​ന്നു. അ​തേ​സ​മ​യം, സ​മാ​ധാ​ന​ത്തി​ലേ​ക്കു​ള്ള ആ​ദ്യ ചു​വ​ടു​വ​യ്പ്പാ​ണി​തെ​ന്ന് വൈ​റ്റ് ഹൗ​സ് വി​ശേ​ഷി​പ്പി​ച്ചു. മൂ​ന്നു വ​ർ​ഷ​മാ​യി നീ​ളു​ന്ന റ​ഷ്യ-​യു​ക്രെ​യ്ൻ യു​ദ്ധം പൂ​ർ​ണ വെ​ടി​നി​ർ​ത്ത​ലി​ലേ​ക്കും സ​മാ​ധാ​ന​ക​രാ​റി​ലേ​ക്കും നീ​ങ്ങു​മെ​ന്നും വൈ​റ്റ് ഹൗ​സ് പ്ര​തീ​ക്ഷ പ്ര​ക​ടി​പ്പി​ച്ചു.

Read More

ഹൂ​തി​ക​ളു​ടെ ഓ​രോ വെ​ടി​യു​ണ്ട​യ്ക്കും ഇ​റാ​ൻ ഉ​ത്ത​ര​വാ​ദി, തി​രി​ച്ച​ടി​ക്കും: ഇ​റാ​ന് ട്രം​പി​ന്‍റെ മു​ന്ന​റി​യി​പ്പ്

വാ​ഷിം​ഗ്ട​ണ്‍: അ​ന്താ​രാ​ഷ്ട്ര ക​പ്പ​ൽ​പ്പാ‌​ത​യി​ൽ യെ​മ​നി​ലെ ഹൂ​തി​ക​ൾ ആ​ക്ര​മ​ണം തു​ട​ർ​ന്നാ​ൽ ഇ​റാ​ൻ ക​ന​ത്ത പ്ര​ത്യാ​ഘാ​തം അ​നു​ഭ​വി​ക്കേ​ണ്ടി​വ​രു​മെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ഹൂ​തി​ക​ൾ ച​ര​ക്കു​ക​പ്പ​ലു​ക​ൾ​ക്കു​നേ​രേ ഉ​തി​ർ​ക്കു​ന്ന ഓ​രോ വെ​ടി​യു​ണ്ട​യ്ക്കും ഇ​റാ​ൻ ഉ​ത്ത​ര​വാ​ദി​യാ​യി​രി​ക്കു​മെ​ന്ന് ട്രം​പ് പ​റ​ഞ്ഞു. ഹൂ​തി​ക​ള്‍​ക്കെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ക്കാ​ന്‍ സൈ​ന്യ​ത്തി​നു നി​ര്‍​ദേ​ശം ന​ല്‍​കി​യ​താ​യി ട്രം​പ് ട്രൂ​ത്ത് സോ​ഷ്യ​ലി​ല്‍ കു​റി​ച്ചു. അ​തേ​സ​മ​യം, യെ​മ​നി​ൽ വ്യോ​മ​സേ​നാ മു​പ്പ​തു ഹൂ​തി കേ​ന്ദ്ര​ങ്ങ​ൾ ബോം​ബി​ട്ട് ത​ക​ർ​ത്ത​താ​യി അ​മേ​രി​ക്ക അ​റി​യി​ച്ചു. ഇ​തി​നി​ടെ അ​മേ​രി​ക്ക​ൻ യു​ദ്ധ​ക്ക​പ്പ​ലു​ക​ൾ​ക്കു​നേ​രേ വീ​ണ്ടും ആ​ക്ര​മ​ണം ന​ട​ത്തി​യ​താ​യി ഹൂ​തി​ക​ൾ അ​വ​കാ​ശ​പ്പെ​ട്ടു. മി​സൈ​ലു​ക​ളും ഡ്രോ​ണു​ക​ളും ഉ​പ​യോ​ഗി​ച്ച് യു​എ​സ്എ​സ് ഹാ​രി എ​സ്. ട്രൂ​മാ​ൻ ക​പ്പ​ലി​നെ ആ​ക്ര​മി​ച്ചു എ​ന്നാ​ണ് ഹൂ​തി​ക​ളു​ടെ അ​വ​കാ​ശ​വാ​ദം.

Read More

വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ കാ​റ്റി​ൽ പ​റ​ന്നു; ഗാ​സ​യി​ൽ ഇ​സ്ര​യേ​ലി​ന്‍റെ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ കു​ട്ടി​ക​ള​ട​ക്കം നൂ​റി​ലേ​റെ​പ്പേ​ർ കൊ​ല്ല​പ്പെ​ട്ടു

ടെ​ൽ അ​വീ​വ്: ജ​നു​വ​രി 19ന് ​നി​ല​വി​ൽ​വ​ന്ന വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ ലം​ഘി​ച്ച് ഗാ​സ​യി​ൽ ഇ​സ്ര​യേ​ൽ വ്യാ​പ​ക വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി. ഗാ​സ​യി​ലെ ഹ​മാ​സ് കേ​ന്ദ്ര​ങ്ങ​ൾ ല​ക്ഷ്യ​മാ​ക്കി​യാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​തെ​ന്ന് ഇ​സ്ര​യേ​ൽ സൈ​ന്യം അ​റി​യി​ച്ചു. കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ നൂ​റി​ല​ധി​കം പേ​ർ മ​രി​ച്ച​താ​യാ​ണു റി​പ്പോ​ർ​ട്ട്. മ​ധ്യ ഗാ​സ​യി​ലെ ദെ​യ്ർ അ​ൽ-​ബ​ലാ​യ്, ഗാ​സ സി​റ്റി, ഖാ​ൻ യൂ​നി​സ്, റ​ഫ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് രാ​ത്രി​യോ​ടെ വ്യോ​മാ​ക്ര​മ​ണം ന​ട​ന്ന​ത്. വെ​ടി​നി​ർ​ത്ത​ൽ നി​ല​വി​ൽ വ​ന്ന​ശേ​ഷം ഗാ​സ​യി​ൽ ന​ട​ന്ന ഏ​റ്റ​വും വ​ലി​യ ആ​ക്ര​മ​ണ​മാ​ണി​ത്. ജ​നു​വ​രി​യി​ൽ യു​എ​സി​ന്‍റെ മ​ധ്യ​സ്ഥ​ത​യി​ൽ ദോ​ഹ​യി​ൽ ന​ട​ന്ന ച​ർ​ച്ച​യ്ക്കു പി​ന്നാ​ലെ​യാ​ണ് ഗാ​സ​യി​ൽ വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ നി​ല​വി​ൽ വ​ന്ന​ത്. വെ​ടി​നി​ർ​ത്ത​ൽ നീ​ട്ടാ​നു​ള്ള യു​എ​സ് നി​ർ​ദേ​ശം ഹ​മാ​സ് നി​ര​സി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് ഗാ​സ​യി​ൽ ഇ​സ്ര​യേ​ൽ വ്യോ​മാ​ക്ര​മ​ണം പു​ന​രാ​രം​ഭി​ച്ച​തെ​ന്നു പ്ര​ധാ​ന​മ​ന്ത്രി ബെ​ന്യാ​മി​ൻ നെ​ത​ന്യാ​ഹു​വി​ന്‍റെ ഓ​ഫീ​സ് അ​റി​യി​ച്ചു. ആ​റാ​ഴ്ച നീ​ണ്ടു​നി​ന്ന ആ​ദ്യ ഘ​ട്ട വെ​ടി​നി​ർ​ത്ത​ലി​നു ശേ​ഷം ആ​രം​ഭി​ക്കേ​ണ്ടി​യി​രു​ന്ന ര​ണ്ടാം ഘ​ട്ട വെ​ടി​നി​ർ​ത്ത​ൽ ക​രാ​റി​നാ​യി ഇ​സ്ര​യേ​ലും ഹ​മാ​സും മ​ധ്യ​സ്ഥ…

Read More

ട്രം​പി​ന്‍റെ ട്രൂ​ത്ത് സോ​ഷ്യ​ലി​ല്‍ അ​ക്കൗ​ണ്ട് എ​ടു​ത്ത് മോ​ദി

വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ട്രൂ​ത്ത് സോ​ഷ്യ​ല്‍ എ​ന്ന സോ​ഷ്യ​ല്‍ മീ​ഡി​യ പ്ലാ​റ്റ്ഫോ​മി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​ക്കൗ​ണ്ട് എ​ടു​ത്തു. ട്രം​പി​ന്‍റെ കൂ​ടെ​യു​ള്ള ഒ​രു പ​ഴ​യ​ഫോ​ട്ടോ ആ​ണ് മോ​ദി​യു​ടെ ആ​ദ്യ പോ​സ്റ്റ്. 2019 ലെ ​ഹൗ​ഡി മോ​ദി പ​രി​പാ​ടി​യി​ല്‍ ട്രം​പി​നൊ​പ്പം അ​ദ്ദേ​ഹ​ത്തി​ന്‍റെ കൈ ​ഉ​യ​ര്‍​ത്തി പി​ടി​ച്ച് എ​ടു​ത്ത ഫോ​ട്ടോ​യാ​ണ് പോ​സ്റ്റ് ചെ​യ്ത​ത്. “ട്രൂ​ത്ത് സോ​ഷ്യ​ലി​ല്‍ വ​ന്ന​തി​ല്‍ സ​ന്തോ​ഷ​മു​ണ്ട്. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ഇ​വി​ടെ അ​ര്‍​ഥ​വ​ത്താ​യ സം​ഭാ​ഷ​ണ​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ടാ​ന്‍ സാ​ധി​ക്കും എ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു’ -ട്രൂ​ത്ത് സോ​ഷ്യ​ലി​ലെ ആ​ദ്യ പോ​സ്റ്റി​ല്‍ മോ​ദി കു​റി​ച്ചു. ലെ​സ്ക് ഫ്രി​ഡ്മാ​നു​മാ​യു​ള്ള പോ​ഡ്കാ​സ്റ്റ് അ​ഭി​മു​ഖ​ത്തി​ന്‍റെ ലി​ങ്കാ​ണ് മോ​ദി​യു​ടെ ര​ണ്ടാ​മ​ത്തെ പോ​സ്റ്റ്. മൂ​ന്ന് മ​ണി​ക്കൂ​റു​ള്ള ഈ ​പോ​ഡ്കാ​സ്റ്റി​ന്‍റെ ലി​ങ്ക് ട്രം​പ് ത​ന്‍റെ ട്രൂ​ത്ത് സോ​ഷ്യ​ല്‍ അ​ക്കൗ​ണ്ടി​ല്‍ പ​ങ്കു​വ​ച്ചി​ട്ടു​ണ്ടാ​യി​രു​ന്നു. “എ​ന്‍റെ സു​ഹൃ​ത്ത് പ്ര​സി​ഡ​ന്‍റ് ട്രം​പി​ന് ന​ന്ദി’ എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് മോ​ദി അ​തി​നോ​ട് പ്ര​തി​ക​രി​ച്ച​ത്.

Read More

അ​മേ​രി​ക്ക​യി​ൽ ചു​ഴ​ലി​ക്കാ​റ്റ്; മ​ര​ണം 42 ആ​യി,ഇ​നി​യും വീ​ശു​മെ​ന്നു മു​ന്ന​റി​യി​പ്പ്

വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ലെ തെ​ക്കു​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലു​ണ്ടാ​യ ചു​ഴ​ലി​ക്കാ​റ്റു​ക​ളി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 42 ആ​യി. നി​ര​വ​ധി​പ്പേ​ർ​ക്കു പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. നൂ​റു​ക​ണ​ക്കി​നു വീ​ടു​ക​ളും വാ​ഹ​ന​ങ്ങ​ളും ന​ശി​ച്ചു. ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ക​യാ​ണ്. അ​തേ​സ​മ​യം, ചു​ഴ​ലി​ക്കാ​റ്റു​ക​ൾ ഇ​നി​യും ഉ​ണ്ടാ​കാ​മെ​ന്നാ​ണു കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ന്‍റെ അ​റി​യി​പ്പ്. മി​സി​സി​പ്പി, ലൂ​യി​സി​യാ​ന, ടെ​ന്ന​സീ സം​സ്ഥാ​ന​ങ്ങ​ളി​ൽ ക​ന​ത്ത മ​ഴ​യ്ക്കും വെ​ള്ള​പ്പൊ​ക്ക​ത്തി​നും സാ​ധ്യ​ത​യു​ണ്ട്. മി​സൗ​റി, മി​ഷി​ഗ​ൺ, ഇ​ല്ലി​നോ​യ്, ലൂ​യി​സി​യാ​ന, ടെ​ന്ന​സി മു​ത​ലാ​യ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണു ചു​ഴ​ലി​ക്കാ​റ്റ് വ​ൻ നാ​ശം​വി​ത​ച്ച​ത്. മി​സൗ​റി​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ളു​ക​ൾ മ​രി​ച്ച​തും നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​തും. 13 പേ​രാ​ണ് ഇ​വി​ടെ മ​രി​ച്ച​ത്. ഏ​ഴു സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി ര​ണ്ട​ര ല​ക്ഷം പേ​ർ​ക്കു വൈ​ദ്യു​തി ഇ​ല്ലാ​താ​യി.

Read More

‘വ​രാ​നി​രി​ക്കു​ന്ന​ത് ഹൂ​തി​ക​ളു​ടെ സ​ർ​വ​നാ​ശം’: യെ​മ​നി​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ 31ലേ​റെ മ​ര​ണം; ഇ​റാ​ന് അ​മേ​രി​ക്ക​യു​ടെ മു​ന്ന​റി​യി​പ്പ്

വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക യെ​മ​നി​ൽ ന​ട​ത്തി​യ ക​ന​ത്ത ആ​ക്ര​മ​ണ​ങ്ങ​ളി​ൽ കു​റ​ഞ്ഞ​ത് 31 ലേ​റെ പേ​ർ കൊ​ല്ല​പ്പെ​ട്ടു. നൂ​റി​ലേ​റെ പേ​ർ​ക്കു പ​രി​ക്കേ​റ്റു. ഹൂ​തി​ക​ൾ​ക്ക് പി​ന്തു​ണ ന​ൽ​കു​ന്ന ഇ​റാ​ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡൊ​ണ​ൾ​ഡ് ട്രം​പ് മു​ന്ന​റി​യി​പ്പു ന​ൽ​കി. ഹൂ​തി​ക​ളു​ടെ സ​ർ​വ​നാ​ശ​മാ​ണു സം​ഭ​വി​ക്കാ​ൻ​പോ​കു​ന്ന​തെ​ന്നും ട്രം​പ്. ട്രം​പ് അ​ധി​കാ​ര​മേ​റ്റ​തി​നു​ശേ​ഷം ന​ട​ന്ന ആ​ദ്യ​ത്തെ ആ​ക്ര​മ​ണ​മാ​ണി​ത്. യെ​മ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ സ​ന , സാ​ദ, ഹൂ​തി ശ​ക്തി​കേ​ന്ദ്ര​മാ​യ അ​ൽ ബെ​യ്ദ, റാ​ഡ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു യു​എ​സ് ആ​ക്ര​മ​ണം. ചെ​ങ്ക​ട​ലി​ൽ ക​പ്പ​ലു​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തു​വ​രെ ശ​ക്ത​മാ​യ ആ​ക്ര​മ​ണം തു​ട​രു​മെ​ന്ന് ട്രം​പ്. ഹൂ​തി​ക​ൾ ആ​ക്ര​മ​ണ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്ക​ണം. അ​ല്ലെ​ങ്കി​ൽ ക​ന​ത്ത​നാ​ശം അ​നു​ഭ​വി​ക്കേ​ണ്ടി​വ​രു​മെ​ന്നും സോ​ഷ്യ​ൽ മീ​ഡി​യ പോ​സ്റ്റി​ൽ ട്രം​പ് പ​റ​ഞ്ഞു. യെ​മ​നി​ലെ ഹൂ​തി​ക​ൾ ക​പ്പ​ലു​ക​ൾ​ക്കു​നേ​രേ​യു​ള്ള ആ​ക്ര​മ​ണം അ​വ​സാ​നി​പ്പി​ക്കു​ന്ന​തു​വ​രെ അ​മേ​രി​ക്ക ആ​ക്ര​മ​ണം തു​ട​രു​മെ​ന്ന് യു​എ​സ് പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി പീ​റ്റ് ഹെ​ഗ്സേ​ത് പ​റ​ഞ്ഞു. അ​തേ​സ​മ​യം, യെ​മ​നി​ൽ ആ​ക്ര​മ​ണം തു​ട​രു​ന്നി​ട​ത്തോ​ളം കാ​ലം, ചെ​ങ്ക​ട​ലി​ൽ യു​എ​സ് ക​പ്പ​ലു​ക​ളെ ആ​ക്ര​മി​ക്കു​മെ​ന്ന് ഹൂ​തി…

Read More