ടെക്സസ്: ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സ് സ്റ്റാർഷിപ്പിന്റെ എട്ടാം പരീക്ഷണ പറക്കൽ പരാജയം. വിക്ഷേപിച്ചു മിനിറ്റുകൾക്കകംതന്നെ ബന്ധം നഷ്ടപ്പെടുകയും പേടകത്തിന്റെ മുകള്‍ ഭാഗമായ സ്റ്റാര്‍ഷിപ്പ് സ്പേസ്ക്രാഫ്റ്റ് (ഷിപ്പ്) പൊട്ടിത്തെറിക്കുകയും ചെയ്തു. അതേസമയം, റോക്കറ്റിന്റെ ഹെവി ബൂസ്റ്റര്‍ ഭാഗം മൂന്നാംവട്ടവും ഭൂമിയിലെ യന്ത്രക്കൈയില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. പരാജയത്തിന്റെ കാരണം മനസിലാക്കാൻ പരീക്ഷണ പറക്കലിൽനിന്നു ലഭിച്ച ഡേറ്റ അവലോകനം ചെയ്യുമെന്നു സ്പേസ് എക്സ് വ്യക്തമാക്കി. രണ്ടു തവണ നീട്ടിവച്ചതിനു ശേഷമാണ് സ്റ്റാർഷിപ്പ് എട്ടാം പരീക്ഷണ വിക്ഷേപണം ഇന്നലെ നടത്തിയത്. പൊട്ടിത്തെറിയെതുടർന്നു മയാമി, ഫോർട്ട് ലോഡർഡെയ്ൽ, പാം ബീച്ച്, ഒർലാൻഡോ വിമാനത്താവളങ്ങളുടെ പ്രവർത്തനങ്ങൾ തടസപ്പെട്ടു. മനുഷ്യന് ഇതുവരെ നിര്‍മിച്ച ഏറ്റവും വലിയ റോക്കറ്റാണ് സ്പേസ് എക്സിന്റെ സ്റ്റാര്‍ഷിപ്പ്. 121 മീറ്ററാണ് സ്റ്റാര്‍ഷിപ്പ് മെഗാ റോക്കറ്റിന്റെ ആകെ ഉയരം. പുനരുപയോഗിക്കാന്‍ കഴിയുന്ന സ്റ്റാര്‍ഷിപ്പ് റോക്കറ്റ് സ്പേസ് എക്സ് ചൊവ്വയിലേക്കും ചന്ദ്രനിലേക്കുമുള്ള…
Read MoreCategory: NRI
യുപിയിൽ സ്ഫോടകവസ്തുക്കളുമായി ഖാലിസ്ഥാൻ ഭീകരൻ പിടിയിൽ; പാക് ചാരസംഘടനയുമായി ബന്ധം
ലക്നൗ: പാക്കിസ്ഥാൻ ചാരസംഘടന ഐഎസ്ഐയുമായി ബന്ധമുള്ള ഖാലിസ്ഥാൻ ഭീകരസംഘടനയായ ബബ്ബർ ഖൽസ ഇന്റർനാഷണലിന്റെ (ബികെഐ) സജീവ പ്രവർത്തകൻ സ്ഫോടകവസ്തുക്കളും ആയുധങ്ങളുമായി പിടിയിൽ. ഉത്തർപ്രദേശ് കൗശാമ്പി ജില്ലയിൽനിന്ന് ഉത്തർപ്രദേശ് എസ്ടിഎഫും പഞ്ചാബ് പോലീസും ഇന്നു പുലർച്ചെ മൂന്നരയോടെ സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരൻ ലജർ മാസിഹ് പിടിയിലായത്. മൂന്ന് ഹാൻഡ് ഗ്രനേഡുകൾ, രണ്ട് ഡിറ്റണേറ്ററുകൾ, വിദേശ നിർമിത പിസ്റ്റൾ, 13 വെടിയുണ്ടകൾ തുടങ്ങിയവ ഇയാളിൽനിന്നു പിടിച്ചെടുത്തതായി പോലീസ് പറഞ്ഞു. പിടിയിലായ ഭീകരൻ ജർമനി ആസ്ഥാനമായുള്ള ബികെഐ ഗ്രൂപ്പിന്റെ തലവനായ സ്വർണ് സിംഗ് എന്ന ജീവൻ ഫൗജിയുടെ കീഴിൽ പ്രവർത്തിക്കുന്നയാളാണ്. ഇവർക്ക് പാക്കിസ്ഥാൻ ആസ്ഥാനമായുള്ള ഐഎസ്ഐയുമായി നേരിട്ടുബന്ധമുണ്ടെന്ന് യാഷ് പറഞ്ഞു.
Read Moreജര്‍മന്‍ ആരോഗ്യമേഖലയില്‍ നിരവധി ഒഴിവുകള്‍
തിരുവനന്തപുരം: ജര്‍മനിയില്‍ ആരോഗ്യമേഖലയില്‍ നഴ്സുമാര്‍ ഉള്‍പ്പെടെ ആരോഗ്യപ്രവര്‍ത്തകരുടെ നിരവധി ഒഴിവുകളാണുള്ളതെന്നും ഈ അവസരം പ്രയോജനപ്പെടുത്തണമെന്നും നോര്‍ക്ക റൂട്ട്സ് സിഇഒ അജിത് കോളശേരി പറഞ്ഞു. പ്ലസ് ടുവിനുശേഷം ജര്‍മനിയില്‍ സ്റ്റൈപ്പന്റോടെ നഴ്സിംഗ് പഠനത്തിനും തുടര്‍ന്ന് ജോലിക്കും അവസരമൊരുക്കുന്ന നോര്‍ക്ക റൂട്ട്സ് ട്രിപ്പിള്‍ വിന് ട്രെയിനി പ്രോഗ്രാമിന്റെ ഭാഗമായി തിരുവനന്തപുരത്തെ കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം ഹാളില്‍ സംഘടിപ്പിച്ച ഇന്‍ഫോ സെഷന് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നോര്‍ക്ക റൂട്ട്സ് ട്രിപ്പിള്‍ വിന് ട്രെയിനി പ്രോഗ്രാമില്‍ പഠനത്തിനും തൊഴില്‍ പരിശീലനത്തിനുമൊപ്പം പ്രഫഷനില്‍ കൂടുതല്‍ മികവും നേട്ടങ്ങളും കൈവരിക്കുന്നതിനും അവസരമുണ്ട്. ആശുപത്രിയിലും കെയര്‍ഹോമിലും പരിശീലനം ലഭിക്കുമെന്നത് നഴ്സിംഗ് പ്രഫഷനില്‍ നേട്ടമാകുമെന്നും അദ്ദേഹം പറഞ്ഞു. ജര്‍മ്മന്‍ ഫെഡറല്‍ എംപ്ലോയ്മെന്റ് ഏജന്‍സിയുടെ ഇന്റര്‍നാഷണല്‍ പ്ലേസ്മെന്റ് സര്‍വീസസ് (ഇസഡ് എ വി) പ്രതിനിധികളായ ലോറ, ഖാലിദ് എന്നിവര്‍ ക്ലാസ് നയിച്ചു. മാതാപിതാക്കളുടെയും ഉദ്യോര്‍ഥികളുടെയും സംശയങ്ങള്‍ക്ക്…
Read Moreലണ്ടനിൽ ഇന്ത്യൻ പതാക വലിച്ചു കീറി ഖലിസ്ഥാൻ വാദികൾ
ലണ്ടൺ: വിദേശകാര്യമന്ത്രി എസ്. ജയശങ്കറിനു നേരെ ആക്രമണ ശ്രമം. ലണ്ടനിൽവച്ചാണ് ആക്രമണശ്രമമുണ്ടായത്. ഖലിസ്ഥാൻ വാദികൾ ആണ് ജയശങ്കറിനു നേരേ ആക്രമണ ശ്രമം നടത്തിയതെന്നാണ് വിവരം. ജയശങ്കറിന്റെ വാഹനത്തിനു നേരെ അക്രമികൾ പാഞ്ഞടുത്തതായും ഇന്ത്യൻ പതാക കീറിയെറിഞ്ഞതായുമാണ് വിവരം. സംഭവത്തിൽ ഇന്ത്യ കൂടുതൽ വിവരങ്ങൾ തേടിയിട്ടുണ്ട്.
Read Moreപാക്കിസ്ഥാനിൽ സൈനിക കേന്ദ്രത്തിനു നേരേ ഭീകരാക്രമണം: 15 മരണം; ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകരസംഘടന ജെയ്ഷ് ഉൽ ഫുർസാൻ
ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ സൈനിക കേന്ദ്രത്തിനുനേരേയുണ്ടായ ഭീകരാക്രമണത്തിൽ നാലു കുട്ടികൾ ഉൾപ്പെടെ 15പേർ കൊല്ലപ്പെട്ടു. 30 പേർക്ക് പരിക്കേറ്റു. ഇവരിൽ പലരുടെയും നില ഗുരുതരമാണ്. ചൊവ്വാഴ്ച വൈകുന്നേരമാണു സംഭവം. ഖൈബർ പഖ്തുൻഖ്വയിലെ സൈനികത്താവളത്തിൽ രണ്ട് ചാവേറുകൾ പൊട്ടിത്തെറിക്കുകയായിരുന്നു. ഇത് മറ്റ് ആക്രമണകാരികൾക്കു കോമ്പൗണ്ടിലേക്ക് കടക്കാനുള്ള വഴിയൊരുക്കി. തുടർന്ന് സൈനികരും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. റമദാൻ നോന്പുതുറയ്ക്കു തൊട്ടുപിന്നാലെയാണ് റെസ്റ്റീവ് പ്രവിശ്യയിലെ ബന്നു കന്റോൺമെന്റിലെ സുരക്ഷാകേന്ദ്രം ലക്ഷ്യമിട്ടു ഭീകരർ ആക്രമണം നടത്തിയത്. തെഹ്രിക്-ഇ-താലിബാൻ പാക്കിസ്ഥാനുമായി (ടിടിപി) അടുത്തിടെ കൈകോർത്ത ഭീകര സംഘടനയായ ജെയ്ഷ് ഉൽ ഫുർസാൻ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.
Read Moreജര്‍മനിയില്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് കാര്‍ ഓടിച്ചുകയറ്റി; ഒരു മരണം; ഭീകരാക്രമണമെന്നു സംശയം
ബെര്‍ലിന്‍: ജര്‍മനിയില്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് കാര്‍ ഓടിച്ചുകയറ്റിയ സംഭവത്തില്‍ ഒരാള്‍ മരിക്കുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മാന്‍ഹൈം നഗരത്തിലായിരുന്നു സംഭവം. ഭീകരാക്രമണമാണു നടന്നതെന്നാണു സംശയം. പടിഞ്ഞാറന്‍ ജര്‍മനിയില്‍ സ്ഥിതി ചെയ്യുന്ന പാരഡേപ്ലാറ്റ്സ് സ്ക്വയറില്‍നിന്നു മാന്ഹേമിലെ വാട്ടര്‍ ടവറിലേക്കുള്ള പാതയിൽ കറുത്ത നിറത്തിലുള്ള കാര്‍ ആള്‍ക്കൂട്ടത്തിലേക്ക് അമിതവേഗത്തില്‍ ഓടിച്ചുകയറ്റുകയായിരുന്നു. സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി. കൂടുതല്‍ പേര് സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതില്‍ സംശയമുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും പോലീസ് ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മൂന്നാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് ജര്‍മനിയില്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് കാര്‍ ഓടിച്ചുകയറ്റിയുള്ള ആക്രമണം നടന്നത്.ഫെബ്രുവരി 13നു മ്യൂണിക്കിൽ നടന്ന സമാനസംഭവത്തിൽ രണ്ടു വയസുള്ള കുഞ്ഞും യുവതിയും മരിച്ചിരുന്നു.
Read Moreമാർപാപ്പയ്ക്കു വീണ്ടും ശ്വാസതടസം; കർശന നിരീക്ഷണത്തിലെന്ന് ഡോക്ടർമാർ
വത്തിക്കാൻ: ശ്വാസകോശ അണുബാധമൂലം ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ (88) ആരോഗ്യസ്ഥിതി കൂടുതൽ മോശമായതായി റിപ്പോർട്ട്. രണ്ടുതവണ ശ്വാസതടസമുണ്ടായെന്നും കടുത്ത അണുബാധയും കഫകെട്ടും അനുഭവപ്പെടുന്നുണ്ടെന്നും നിലവിൽ കൃത്രിമ ശ്വാസം നൽകുന്നുണ്ടെന്നും വത്തിക്കാൻ അറിയിച്ചു. മാർപാപ്പ ക്ഷീണിതനാണെന്നും അപകടനില തരണം ചെയ്തിട്ടില്ലെന്നും കർശന നിരീക്ഷണത്തിലാണെന്നും ഡോക്ടർമാർ വ്യക്തമാക്കി. ന്യുമോണിയ ബാധ ഗുരുതരമായതിനെ തുടര്‍ന്ന് ഫെബ്രുവരി 14നാണ് മാർപാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശ്വാസതടസം ഇല്ലാത്തതിനാൽ കഴിഞ്ഞ ദിവസം വെന്റിലേറ്റർ ഒഴിവാക്കിയിരുന്നു. എന്നാൽ പിന്നീട് സ്ഥിതി ഗുരുതരമാകുകയായിരുന്നു. മാർപാപ്പയുടെ രോഗമുക്തിക്കായി സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ജപമാല സമർപ്പണം തുടരുകയാണ്.
Read Moreവ്യാപാര യുദ്ധത്തിൽ കരുത്ത് കാട്ടാൻ ചൈന; യുഎസ് ഇറക്കുമതികൾക്ക് അധിക നികുതി ചുമത്തി
ബെയ്ജിംഗ്: അമേരിക്കയിൽ നിന്നുള്ള ചില ഇറക്കുമതികൾക്ക് 10 മുതൽ15 ശതമാനം വരേ അധിക തീരുവ ചുമത്തുമെന്ന് ചൈന. മാർച്ച് 10 മുതൽ ഇത് നിലവിൽ വരും എന്നും ചൈനീസ് ധനകാര്യ മന്ത്രാലയം വ്യക്തമാക്കി. യുഎസിൽനിന്നുള്ള കോഴി, ഗോതമ്പ്, ചോളം, പരുത്തി എന്നിവയുടെ ഇറക്കുമതിക്ക് 15 ശതമാനം അധിക താരിഫ് നേരിടേണ്ടിവരുമെന്ന് ചൈനീസ് മന്ത്രാലയം പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു. സോയാബീൻ, പന്നിയിറച്ചി, ബീഫ്, കടൽ വിഭവങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, പാലുൽപ്പന്നങ്ങൾ എന്നിവയുടെ താരിഫ് 10 ശതമാനം വർധിപ്പിക്കും. ഇന്ന് മുതൽ ചൈനയിൽനിന്നുള്ള ഉത്പന്നങ്ങൾക്ക് നിലവിലുള്ള തീരുവകൾക്ക് പുറമേ 10 ശതമാനം അധിക തീരുവ അമേരിക്ക ഏർപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ചൈനയുടെ പ്രതികരണം. ചൈനക്കു പുറമേ കാനഡ, മെക്സിക്കോ എന്നിവിടങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്കും ഇന്നുമുതൽ അമേരിക്ക അധിക നികുതി ഏർപ്പെടുത്തിയിട്ടുണ്ട്.
Read Moreഇനിയൊരു ഉത്തരവ് ഉണ്ടാകും വരെ സാമ്പത്തിക-ആയുധ സഹായം നൽകില്ല: യുക്രെയ്നുള്ള സൈനികസഹായം അമേരിക്ക നിർത്തി
വാഷിംഗ്ടൺ: ഡോണൾഡ് ട്രംപ്-വ്ലോഡിമർ സെലൻസ്കി തർക്കത്തിനു പിന്നാലെ യുക്രൈനുള്ള എല്ലാ സൈനിക സഹായങ്ങളും അമേരിക്ക മരവിപ്പിച്ചു. ഇനിയൊരു ഉത്തരവ് ഉണ്ടാകും വരെ അമേരിക്ക യുക്രൈന് സാമ്പത്തിക-ആയുധ സഹായം നൽകില്ല. എന്നാൽ, യുദ്ധം അവസാനിപ്പിക്കാൻ സെലൻസ്കി തയാറായാൽ സഹായം തുടരും. അതോടൊപ്പം ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്കിടെയുണ്ടായ സംഭവങ്ങളിൽ സെലൻസ്കിയിൽനിന്നു പരസ്യ ക്ഷമാപണവും വൈറ്റ്ഹൗസ് പ്രതീക്ഷിക്കുന്നു. സമാധാനത്തിനു വേണ്ടിയാണു താൻ നിലകൊള്ളുന്നതെന്നു ട്രംപ് വ്യക്തമാക്കി. അമേരിക്കയുടെ സഹായമില്ലാതെ യുദ്ധത്തിൽ റഷ്യയെ നേരിടാൻ യുക്രെയ്നു പ്രയാസമാകുമെന്നാണു വിലയിരുത്തൽ. സെലൻസ്കിയെ സമ്മർദത്തിലാക്കി യുദ്ധം അവസാനിപ്പിക്കാനാണ് യുഎസിന്റെ നീക്കം. യുക്രൈനിലെ ധാതുവിഭവങ്ങൾ സംബന്ധിച്ച് അമേരിക്കയുമായി കരാറിൽ ഒപ്പിടാൻ താൻ ഇപ്പോഴും തയാറാണെന്നു സെലൻസ്കി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. യുഎസുമായി ക്രിയാത്മകമായ സംഭാഷണത്തിനു തയാറാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം, കാനഡയ്ക്കും മെക്സിക്കോയ്ക്കും താരിഫ് ചുമത്തുമെന്നു ട്രംപ് വ്യക്തമാക്കി.
Read Moreപക്ഷിയിടിച്ച് തീപിടിച്ച വിമാനം അടിയന്തരമായി ഇറക്കി
ന്യൂജഴ്സി: പക്ഷി ഇടിച്ചതിനെ തുടർന്ന് എഞ്ചിന് തീപിടിച്ച വിമാനം അടിയന്തരമായി ഇറക്കി. ഫെഡ്എക്സ് ബോയിംഗ് 767 കാർഗോ വിമാനത്തിനാണു തീപിടിച്ചത്. ന്യൂജേഴ്സിയിലെ നെവാർക്ക് ലിബർട്ടി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചിറകിൽ തീജ്വാലകളുമായി വിമാനമിറങ്ങുന്നതിന്റെ ദൃശ്യം പുറത്തുവന്നു. തീപിടിത്തം നിയന്ത്രണവിധേയമാക്കിയതിനാൽ മറ്റ് അപകടങ്ങളൊന്നുമുണ്ടായില്ല. ഇന്ത്യാനാപൊളിസിലേക്ക് പോകുകയായിരുന്ന വിമാനം നൂറ് കണക്കിന് അടി ഉയരത്തിൽ പറക്കുന്പോഴാണു സംഭവം നടന്നത്. ഒരു മാസത്തിനിടെ വടക്കേ അമേരിക്കയിൽ നാല് വലിയ വ്യോമയാന ദുരന്തങ്ങളാണ് ഉണ്ടായത്.
Read More