പാ​ക്കി​സ്ഥാ​നി​ൽ ചാ​വേ​ർ സ്ഫോ​ട​നം ന​ട​ന്ന​ത് ‘യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ജി​ഹാ​ദി’​ൽ: മ​രി​ച്ച​ത് മ​ത​നേ​താ​ വ​ട​ക്കം 5 പേ​ർ

ഇ​സ് ലാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​നി​ൽ മ​ത​നേ​താ​വ​ട​ക്കം അ​ഞ്ചു പേ​ർ കൊ​ല്ല​പ്പെ​ട്ട ചാ​വേ​ർ സ്ഫോ​ട​നം ന​ട​ന്ന​ത് യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ജി​ഹാ​ദ് എ​ന്ന​റി​യ​പ്പെ​ടു​ന്ന ഇ​സ് ലാ​മി​ക് മ​ത​പാ​ഠ​ശാ​ല​യു​ടെ പ​ള്ളി​യി​ൽ. സ്ഫോ​ട​ന​ത്തി​ൽ സ്‌​കൂ​ൾ മേ​ധാ​വി ഉ​ൾ​പ്പെ​ടെ അ​ഞ്ചു പേ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. 20 പേ​ർ​ക്ക് പ​രി​ക്കു​ണ്ട്. അ​ഫ്ഗാ​ൻ താ​ലി​ബാ​ൻ നേ​താ​ക്ക​ൾ പ​ഠി​ച്ചി​രു​ന്ന നൗ​ഷേ​ര​യി​ലെ അ​കോ​റ ഖ​ട്ട​ക് ടൗ​ണി​ലെ സെ​മി​നാ​രി​യാ​യ ദാ​ർ-​ഉ​ൽ-​ഉ​ലൂം ഹ​ഖാ​നി​യ സ്‌​കൂ​ളി​ലാ​യി​രു​ന്നു സ്ഫോ​ട​നം. മൗ​ലാ​ന ഹ​മീ​ദ്-​ഉ​ൽ-​ഹ​ഖ് ഹ​ഖാ​നി ആ​ണു കൊ​ല്ല​പ്പെ​ട്ട സ്കൂ​ൾ മേ​ധാ​വി. പ്രാ​ർ​ഥ​ന​യ്ക്കാ​യി ഒ​ത്തു​കൂ​ടി​യ ആ​ളു​ക​ൾ പ​ള്ളി​യി​ൽ​നി​ന്ന് പു​റ​ത്തേ​ക്ക് പോ​കു​മ്പോ​ഴാ​ണ് പ്ര​ധാ​ന പ്രാ​ർ​ഥ​നാ ഹാ​ളി​ൽ സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. ചാ​വേ​ർ ആ​ക്ര​മ​ണ​മാ​ണ് ന​ട​ന്ന​തെ​ന്ന് പോ​ലീ​സ് മേ​ധാ​വി സു​ൽ​ഫി​ക്ക​ർ ഹ​മീ​ദ് സ്ഥി​രീ​ക​രി​ച്ചു. മൂ​ന്നു പോ​ലീ​സു​കാ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഹ​മീ​ദ് ഹ​ഖാ​നി ആ​യി​രു​ന്നു ആ​ക്ര​മി​ക​ളു​ടെ ല​ക്ഷ്യ​മെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. താ​ലി​ബാ​ന്‍റെ സ്ഥാ​പ​ക​നാ​യ മു​ല്ല ഒ​മ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ഈ ​മ​ത​പാ​ഠ​ശാ​ല​യി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു. പാ​ക്കി​സ്ഥാ​ന്‍റെ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ബേ​ന​സീ​ർ ഭൂ​ട്ടോ​യു​ടെ…

Read More

ര​ണ്ട് ക​ണ്ണി​ന്‍റെ​യും കാ​ഴ്ച​ശ​ക്തി പൂ​ര്‍​ണ​മാ​യും ന​ഷ്ട​പ്പെ​ട്ടു, ഖ​ത്തെ അ​സ്ഥി​ക​ള്‍ ത​ക​ര്‍​ന്നു: യു​എ​സി​ൽ ഇ​ന്ത്യ​ന്‍ വം​ശ​ജ​യാ​യ ന​ഴ്‌​സി​നെ രോ​ഗി ആ​ക്ര​മി​ച്ചു

​ഫ്‌​ളോ​റി​ഡ: അ​മേ​രി​ക്ക​യി​ലെ ഫ്‌​ളോ​റി​ഡ​യി​ല്‍ ഇ​ന്ത്യ​ന്‍ വം​ശ​ജ​യാ​യ ന​ഴ്‌​സി​നെ ആ​ശു​പ​ത്രി​യി​ല്‍ ആ​ക്ര​മി​ച്ചു. ലീ​ല ലാ​ല്‍ (67) എ​ന്ന ന​ഴ്‌​സാ​ണ് മ​നോ​വി​ഭ്രാ​ന്തി​യു​ള്ള രോ​ഗി​യു​ടെ ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​ത്. പാം​സ് വെ​സ്റ്റ് ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം. സ്റ്റീ​ഫ​ന്‍ സ്‌​കാ​ന്റി​ല്‍​ബ​റി​യെ​ന്ന 33കാ​ര​നാ​ണ് ആ​ക്ര​മി​ച്ച​ത്. ഇ​യാ​ള്‍​ക്കെ​തി​രേ മ​നഃ​പൂ​ര്‍​വ​മു​ള്ള കൊ​ല​പാ​ത​ക ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്തു. ക​ടു​ത്ത മാ​ന​സി​ക പ്ര​ശ്‌​ന​ങ്ങ​ളെ തു​ട​ര്‍​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന സ്റ്റീ​ഫ​ന്‍, പ്ര​കോ​പ​ന​വു​മി​ല്ലാ​തെ ലീ​ല​യെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍ ത​ന്നെ ലീ​ല​യെ തൊ​ട്ട​ടു​ത്തു​ള്ള മ​റ്റൊ​രു ആ​ശു​പ​ത്രി​യി​ല്‍ ഹെ​ലി​കോ​പ്റ്റ​ര്‍ മാ​ര്‍​ഗം എ​ത്തി​ച്ചു. ലീ​ല​യു​ടെ മു​ഖ​ത്തെ അ​സ്ഥി​ക​ള്‍ ത​ക​ര്‍​ന്നി​ട്ടു​ണ്ട്. ര​ണ്ട് ക​ണ്ണി​ന്‍റെ​യും കാ​ഴ്ച​ശ​ക്തി പൂ​ര്‍​ണ​മാ​യും ന​ഷ്ട​പ്പെ​ട്ടു.

Read More

വെ​ല്ലു​വി​ളി​ക​ളു​മാ​യി ട്രം​പും സെ​ല​ൻ​സ്കി​യും: സെ​ല​ൻ​സ്കി മൂ​ന്നാം ലോ​ക മ​ഹാ​യു​ദ്ധ​ത്തി​ന് ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് ട്രം​പ്; റ​ഷ്യ​യു​മാ​യി വി​ട്ടു​വീ​ഴ്ച​യി​ല്ലെ​ന്ന് യു​ക്രെ​യ്ൻ

വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ‍് ട്രം​പും യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്‍റ് വോ​ളൊ​ദി​മി​ർ സെ​ല​ന്‍​സ്കി​യു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച അ​ല​സി​പ്പി​രി​ഞ്ഞു. വൈ​റ്റ് ഹൗ​സി​ൽ ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ ഇ​രു​വ​രും വെ​ല്ലു​വി​ളി​ക​ൾ ന​ട​ത്തി​യ​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ​ങ്ങ​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ഓ​വ​ൽ ഓ​ഫീ​സി​ൽ വ​ച്ചു ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച ആ​രം​ഭി​ച്ച​പ്പോ​ൾ ത​ന്നെ ഇ​രു​നേ​താ​ക്ക​ളും ത​മ്മി​ൽ വാ​ക്ക്പോ​രു​ണ്ടാ​യി. മൂ​ന്നാം ലോ​ക മ​ഹാ​യു​ദ്ധ​ത്തി​ന് സെ​ല​ൻ​സ്കി ശ്ര​മി​ക്കു​ക​യാ​ണോ​യെ​ന്ന​ത​ട​ക്ക​മു​ള്ള ചോ​ദ്യ​ങ്ങ​ൾ ട്രം​പ് ഉ​ന്ന​യി​ച്ചു. നി​ങ്ങ​ൾ വ​ലി​യ കു​ഴ​പ്പ​ത്തി​ലാ​ണെ​ന്നും ഇ​തി​ൽ വി​ജ​യി​ക്കി​ല്ലെ​ന്നും സെ​ല​ൻ​സ്കി​യോ​ട് ട്രം​പ് പ​റ​ഞ്ഞു.​യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ ക​രാ​ർ ഉ​ണ്ടാ​ക്കാ​ൻ റ​ഷ്യ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്നും ട്രം​പ്. യു​എ​സ് നി​ങ്ങ​ൾ​ക്ക് 350 ബി​ല്യ​ൺ ഡോ​ള​ർ ന​ൽ​കി. സൈ​നി​ക ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കി. ധാ​രാ​ളം പി​ന്തു​ണ​യും ന​ൽ​കി. അമേരിക്കയുടെ സൈ​നി​ക ഉ​പ​ക​ര​ണ​ങ്ങ​ൾ ഇ​ല്ലാ​യി​രു​ന്നു​വെ​ങ്കി​ൽ യു​ദ്ധം ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ൽ അ​വ​സാ​നി​ക്കു​മാ​യി​രു​ന്നു​വെ​ന്ന് ട്രം​പ് പ​റ​ഞ്ഞു. തു​ട​ർ​ന്ന് വി​ഷ​യ​ത്തി​ൽ യു​എ​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ.​ഡി. വാ​ൻ​സും ഇ​ട​പെ​ട്ടു. വാ​ൻ​സ് സം​സാ​രി​ച്ചു​കൊ​ണ്ടി​രി​ക്കെ ഉ​ച്ച​ത്തി​ൽ സം​സാ​രി​ക്ക​രു​തെ​ന്ന് വാ​ൻ​സി​നോ​ട് സെ​ല​ൻ​സ്കി…

Read More

ട്രം​പ്-സെ​ലെ​ൻ​സ്കി ച​ർ​ച്ച​ക്കി​ട​യി​ൽ വെ​ല്ലു​വി​ളി; സം​യു​ക്ത വാ​ർ​ത്താ സ​മ്മേ​ള​നം റ​ദ്ദാ​ക്കി

വാ​ഷിം​ഗ്ട​ൺ ഡി​സി : അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ‍് ട്രം​പും യു​ക്രൈ​ന്‍ പ്ര​സി​ഡ​ന്‍റ് വ്ളാ​ദി​മി​ര്‍ സെ​ല​ന്‍​സ്കി​യു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച അ​ല​സി​പ്പി​രി​ഞ്ഞു. വൈ​റ്റ് ഹൗ​സി​ൽ ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ ഇ​രു​വ​രും വെ​ല്ലു​വി​ളി​ക​ൾ ന​ട​ത്തി​യ​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. മൂ​ന്നാം ലോ​ക മ​ഹാ​യു​ദ്ധ​ത്തി​ന് സെ​ല​ൻ​സ്കി ശ്ര​മി​ക്കു​ക​യാ​ണോ​യെ​ന്ന​ത​ട​ക്ക​മു​ള്ള ചോ​ദ്യ​ങ്ങ​ൾ ട്രം​പ് ഉ​ന്ന​യി​ച്ചു. യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ ക​രാ​ർ ഉ​ണ്ടാ​ക്കാ​ൻ റ​ഷ്യ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്ന് ട്രം​പ് പ​റ​ഞ്ഞു. എ​ന്നാ​ൽ റ​ഷ്യ​യു​മാ​യി ഒ​രു വി​ട്ടു​വീ​ഴ്ച​യ്ക്കും ത​യാ​റ​ല്ലെ​ന്ന് സെ​ലെ​ൻ​സ്കി വ്യ​ക്ത​മാ​ക്കി. യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ ത​യാ​റെ​ങ്കി​ൽ ഉ​റ​പ്പു​ക​ൾ ല​ഭി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. തു​ട​ർ​ന്ന് ച​ർ​ച്ച അ​വ​സാ​നി​പ്പി​ച്ച് വൈ​റ്റ് ഹൗ​സി​ൽ നി​ന്ന് സെ​ലെ​ൻ​സ്കി മ​ട​ങ്ങു​ക​യാ​യി​രു​ന്നു. സെ​ലെ​ൻ​സ്കി യു​എ​സി​നെ അ​പ​മാ​നി​ച്ചെ​ന്ന് ട്രം​പ് സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ കു​റി​ച്ചു.

Read More

കൂ​ടു​ത​ൽ നി​ക്ഷേ​പം ആ​ക​ർ​ഷി​ക്കാ​ൻ ഇ​റ​ക്കു​മ​തി ചു​ങ്കം കു​റ​യ്ക്ക​ണം: ലോ​ക​ബാ​ങ്ക്

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: കൂ​ടു​ത​ൽ വി​ദേ​ശ നി​ക്ഷേ​പം ആ​ക​ർ​ഷി​ക്കാ​ൻ ഇ​ന്ത്യ ഇ​റ​ക്കു​മ​തി ചു​ങ്കം കു​റ​യ്ക്കു​ക​യും നി​യ​ന്ത്ര​ണ പ​രി​ഷ്കാ​ര​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​ക​യും വേ​ണ​മെ​ന്ന് ലോ​ക ബാ​ങ്ക് റി​പ്പോ​ർ​ട്ട്. 2047-ഓ​ടെ ഇ​ന്ത്യ ഉ​യ​ർ​ന്ന വ​രു​മാ​ന​മു​ള്ള രാ​ജ്യ​മാ​ക​ണ​മെ​ങ്കി​ൽ, പ്ര​തി​ശീ​ർ​ഷ വ​രു​മാ​നം ഇ​പ്പോ​ഴു​ള്ള​തി​ന്‍റെ എ​ട്ടി​ര​ട്ടി​യോ​ളം വ​ള​ര​ണ​മെ​ന്നും റി​പ്പോ​ർ​ട്ട് എ​ടു​ത്തു​കാ​ട്ടു​ന്നു. ഇ​ന്ത്യ​യു​ടെ ദേ​ശീ​യ പ്ര​തി​ശീ​ർ​ഷ വ​രു​മാ​നം (ജി​എ​ൻ​ഐ) 2023ൽ 2,540 ​യു​എ​സ് ഡോ​ള​റാ​ണെ​ന്ന് ലോ​ക​ബാ​ങ്ക് റി​പ്പോ​ർ​ട്ടി​ൽ പ​രാ​മ​ർ​ശി​ച്ചു. ഉ​ത്പാ​ദ​ന​ക്ഷ​മ​ത​യും സാ​ന്പ​ത്തി​ക വി​പു​ലീ​ക​ര​ണ​വും വ​ർ​ധി​പ്പി​ക്കു​ന്ന​തി​ൽ വ്യാ​പാ​ര​ത്തോ​ടു​ള്ള തു​റ​ന്ന മ​നോ​ഭാ​വം പ്ര​ധാ​ന പ​ങ്കു​വ​ഹി​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ഒ​രു ദ​ശാ​ബ്ദം മു​ന്പു​ള്ള​തി​നേ​ക്കാ​ൾ ഇ​ന്ത്യ​യി​ൽ കു​റ​ഞ്ഞ വ്യാ​പാ​ര​മാ​ണ് ന​ട​ക്കു​ന്ന​ത്. സേ​വ​ന ക​യ​റ്റു​മ​തി​യി​ൽ, പ്ര​ത്യേ​കി​ച്ച് ഐ​ടി​യി​ലും ബി​സി​ന​സ് പ്രോ​സ​സ് ഒൗ​ട്ട്സോ​ഴ്സിം​ഗി​ലും (ബി​പി​ഒ) രാ​ജ്യം മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച​പ്പോ​ൾ, സ​ന്പ​ദ്‌​വ്യ​വ​സ്ഥ​യി​ലെ മൊ​ത്ത​ത്തി​ലു​ള്ള വ്യാ​പാ​ര വി​ഹി​തം കു​റ​ഞ്ഞു. 2023ൽ, ​ഇ​ന്ത്യ​യു​ടെ ജി​ഡി​പി​യി​ൽ ച​ര​ക്ക് സേ​വ​ന ക​യ​റ്റു​മ​തി, ഇ​റ​ക്കു​മ​തി എ​ന്നി​വ​യു​ടെ പ​ങ്ക് 46% ആ​യി​രു​ന്നു. ഇ​ത് 2012ലെ ​ഏ​റ്റ​വും…

Read More

മാ​ർ​പാ​പ്പ​യു​ടെ നി​ല അ​തീ​വ ഗു​രു​ത​രം; വെ​ന്‍റി​ലേ​റ്റ​റി​ലേ​ക്ക് മാ​റ്റി

വ​ത്തി​ക്കാ​ൻ: ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ ആ​രോ​ഗ്യ​സ്ഥി​തി അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ലെ​ന്ന് റി​പ്പോ​ർ​ട്ട്. നി​ല വ​ഷ‍​ളാ​യ​തോ​ടെ മാ​ർ​പാ​പ്പ​യെ വെ​ന്‍റി​ലേ​റ്റ​റി​ലേ​ക്ക് മാ​റ്റി​യെ​ന്ന് വ​ത്തി​ക്കാ​ൻ വ്യ​ക്ത​മാ​ക്കി. ന്യു​മോ​ണി​യ ബാ​ധ ഗു​രു​ത​ര​മാ​യ​തി​നെ തു​ട​ര്‍​ന്ന് ഫെ​ബ്രു​വ​രി 14നാ​ണ് മാ​ർ​പാ​പ്പ​യെ റോ​മി​ലെ ജെ​മെ​ല്ലി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ഛർ​ദി​യെ തു​ട​ർ​ന്നു​ണ്ടാ​യ ശ്വാ​സ​ത​ട​സ​വും ആ​രോ​ഗ്യ​സ്ഥി​തി വ​ഷ​ളാ​ക്കി. മൂ​ക്കി​നു​ള്ളി​ലേ​ക്ക് ക​ട​ത്തി​യ ട്യൂ​ബി​ലൂ​ടെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ മാ​ർ​പാ​പ്പ​യ്ക്ക് ഓ​ക്സി​ജ​ന്‍ ന​ല്‍​കി​യി​രു​ന്ന​ത്. എ​ന്നാ​ൽ വ്യാ​ഴാ​ഴ്ച ഓ​ക്സി​ജ​ന്‍ മാ​സ്കി​ലേ​ക്കും മാ​റി​യി​രു​ന്നു.

Read More

നേ​പ്പാ​ളി​ൽ ഭൂ​ച​ല​നം; ആ​ള​പാ​യ​മി​ല്ല

കാ​ഠ്മ​ണ്ഡു: നേ​പ്പാ​ളി​ൽ ഭൂ​ച​ല​നം. ഇ​ന്നു പു​ല​ർ​ച്ചെ​യു​ണ്ടാ​യ ഭൂ​ച​ല​ന​ത്തി​ൽ ആ​ള​പാ​യ​മി​ല്ല. റി​ക്ട​ർ സ്കെ​യി​ലി​ൽ 6.1 തീ​വ്ര​ത​രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​ത്തി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്രം സി​ന്ധു​പാ​ൽ​ചൗ​ക്ക് ജി​ല്ല​യി​ലെ ഭൈ​ര​വ്കു​ണ്ഡ് ആ​ണെ​ന്ന് ദേ​ശീ​യ ഭൂ​ക​മ്പ നി​രീ​ക്ഷ​ണ ഗ​വേ​ഷ​ണ കേ​ന്ദ്രം വെ​ബ്‌​സൈ​റ്റി​ൽ അ​റി​യി​ച്ചു. രാ​ജ്യ​ത്തി​ന്‍റെ കി​ഴ​ക്ക​ൻ, മ​ധ്യ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഭൂ​ക​മ്പം അ​നു​ഭ​വ​പ്പെ​ട്ട​താ​യി റി​പ്പോ​ർ​ട്ട് ചെ​യ്തി‌​ട്ടു​ണ്ട്. ഇ​ന്ത്യ​യു​ടെ അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ലും ടി​ബ​റ്റി​ലും ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ടു. സം​ഭ​വ​ത്തി​ൽ ആ​ള​പാ​യ​മോ നാ​ശ​ന​ഷ്ട​ങ്ങ​ളോ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. എ​ന്നാ​ൽ അ​ധി​കൃ​ത​ർ ഭൂ​ച​ല​ന ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ലെ സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തു​ന്നു​ണ്ട്.

Read More

മ​ലേ​ഷ്യ​യി​ൽ ഇ​സ്രേ​ലി പൗ​ര​ന് ഏ​ഴു വ​ർ​ഷം ത​ട​വ്

ക്വാ​ലാ​ലം​പു​ർ: തോ​ക്കു​ക​ളും വെ​ടി​യു​ണ്ട​ക​ളു​മാ​യി മ​ലേ​ഷ്യ​യി​ൽ അ​റ​സ്റ്റി​ലാ​യ ഇ​സ്രേ​ലി പൗ​ര​ൻ ഷാ​ലോം അ​വി​താ​നി​ന് (39) കോ​ട​തി ഏ​ഴു വ​ർ​ഷം ത​ട​വു​ശി​ക്ഷ വി​ധി​ച്ചു. ക​ഴി​ഞ്ഞ​വ​ർ​ഷം മാ​ർ​ച്ചി​ൽ ക്വാ​ലാ​ലം​പു​രി​ലെ ഹോ​ട്ട​ലി​ൽ​വ​ച്ചാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. തോ​ക്കു​ക​ൾ കൈ​മാ​റി​യ മ​ലേ​ഷ്യ​ൻ ദ​ന്പ​തി​ക​ളും അ​റ​സ്റ്റി​ലാ​യി​രു​ന്നു. ആ​റു തോ​ക്കു​ക​ളാ​ണു ക​ണ്ടെ​ത്തി​യ​ത്. കു​ടും​ബ​വ​ഴ​ക്കി​ന്‍റെ പേ​രി​ൽ മ​റ്റൊ​രു ഇ​സ്രേ​ലി പൗ​ര​നെ വ​ധി​ക്കാ​നാ​യി​രു​ന്നു ആ​യു​ധ​ങ്ങ​ളെ​ന്നാ​ണ് ഇ​യാ​ൾ പ​റ​ഞ്ഞ​ത്. യു​എ​ഇ​യി​ൽ​നി​ന്നു ഫ്ര​ഞ്ച് പാ​സ്പോ​ർ​ട്ടു​മാ​യി​ട്ടാ​ണ് ഇ​യാ​ൾ മ​ലേ​ഷ്യ​യി​ലെ​ത്തി​യ​ത്. പി​ടി​യി​ലാ​യ​പ്പോ​ൾ ഇ​സ്രേ​ലി പാ​സ്പോ​ർ​ട്ട് കാ​ണി​ച്ചു. ഇ​യാ​ൾ ഇ​സ്ര​യേ​ലി​ലെ ചാ​ര​സം​ഘ​ട​ന​ക​ളി​ലോ ഗു​ണ്ടാ സം​ഘ​ങ്ങ​ളി​ലോ അം​ഗ​മാ​ണെ​ന്നു സം​ശ​യി​ച്ചി​രു​ന്നു. പോ​ലീ​സ് ചു​മ​ത്തി​യ കു​റ്റ​ങ്ങ​ൾ ഇ​യാ​ൾ കോ​ട​തി​യി​ൽ സ​മ്മ​തി​ച്ചി​രു​ന്നു.

Read More

വി​ക്ട​റി ഡേ ​പ​രേ​ഡ്: മോ​ദി മു​ഖ്യാ​തി​ഥി ആ​കു​മെ​ന്ന് റ​ഷ്യ​ൻ മാ​ധ്യ​മ​ങ്ങ​ൾ

മോ​സ്കോ: ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധ​ത്തി​ൽ സോ​വ്യ​റ്റ് സേ​ന നാ​സി​ക​ളെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​തി​ന്‍റെ ഓ​ർ​മ ആ​ച​രി​ക്കു​ന്ന വി​ക്ട​റി ഡേ ​പ​രേ​ഡി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി വി​ശി​ഷ്ടാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് റ​ഷ്യ​ൻ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. മോ​സ്കോ​യി​ലെ റെ​ഡ് സ്ക്വ​യ​റി​ൽ ന​ട​ക്കു​ന്ന പ​രേ​ഡി​ൽ ഇ​ന്ത്യ​ൻ സേ​ന പ​ങ്കെ​ടു​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും ആ​ലോ​ച​ന​യു​ണ്ട്. മേ​യ് ഒ​ന്പ​തി​നാ​ണ് ആ​ഘോ​ഷം. 80-ാം വി​ക്ട​റി ഡേ ​അ​നു​സ്മ​ര​ണ​മാ​ണി​ത്. മോ​ദി​യു​ടെ സ​ന്ദ​ർ​ശ​നം പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്ന് ഇ​ന്ത്യ​ൻ സേ​നാ വൃ​ത്ത​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തി​യ​താ​യി റ​ഷ്യ​യി​ലെ ടാ​സ് വാ​ർ​ത്താ ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട് ചെ​യ്തു. റെ​ഡ് സ്ക്വ​യ​ർ പ​രേ​ഡി​നു​ള്ള റി​ഹേ​ഴ്സ​ലി​നാ​യി ഇ​ന്ത്യ​ൻ സേ​ന ഒ​രു മാ​സം മു​ന്പേ മോ​സ്കോ​യി​ലെ​ത്തു​ന്ന​തി​നെ​ക്കു​റി​ച്ചും ആ​ലോ​ചി​ക്കു​ന്നു. ഇ​ന്ത്യ​യും റ​ഷ്യ​യും ഇ​ക്കാ​ര്യം ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് പു​ടി​ൻ ഈ ​വ​ർ​ഷം ഇ​ന്ത്യ സ​ന്ദ​ർ​ശി​ച്ചേ​ക്കും. തീ​യ​തി തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും ഇ​തി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ ന​ട​ന്നു​വ​രു​ന്നു. മോ​ദി ക​ഴി​ഞ്ഞ വ​ർ​ഷം ര​ണ്ടു​വ​ട്ടം റ​ഷ്യ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു.

Read More

ഒ​മാ​നി​ല്‍ മലയാളി യു​വഡോ​ക്ട​ര്‍ ഒ​ഴു​ക്കി​ല്‍പെ​ട്ട് മ​രി​ച്ചു

ച​ങ്ങ​രം​കു​ളം(കോഴിക്കോട്): മലയാളിയായ യു​വ ഡോ​ക്ട​ര്‍ ഒ​മാ​നി​ല്‍ ഒ​ഴു​ക്കി​ല്‍പെ​ട്ട് മ​രി​ച്ചു. ച​ങ്ങ​രം​കു​ളം ചി​യ്യാ​നൂ​ര്‍ സ്വ​ദേ​ശി വ​ട്ട​ത്തൂ​ര്‍ വ​ള​പ്പി​ല്‍ ഇ​ബ്രാ​ഹിം കു​ട്ടി​യു​ടെ മ​ക​ന്‍ ന​വാ​ഫ് (34) ആ​ണ് മ​രി​ച്ച​ത്. ഇ​എം​എ​സ് ഹോ​സ്പി​റ്റ​ലി​ല്‍ ജോ​ലി ചെ​യ്തി​രു​ന്ന ന​വാ​ഫ് ക​ഴി​ഞ്ഞ ര​ണ്ട് വ​ര്‍​ഷ​മാ​യി ഒ​മാ​നി​ല്‍ നി​സ്വ ഹോ​സ്പി​റ്റ​ലി​ല്‍ എ​മ​ര്‍​ജ​ന്‍​സി വി​ഭാ​ഗ​ത്തി​ല്‍ ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു.​ ന​വാ​സും കു​ടും​ബ​വും ഇ​ബ്രി​യി​ല്‍ പോ​യി വാ​ദി മു​റി​ച്ച് ക​ട​ക്കു​ന്ന​തി​ടെ അ​പ​ക​ട​ത്തി​ല്‍ പെ​ട്ടെ​ന്നാ​ണ് വി​വ​രം.ഭാ​ര്യ​യും കു​ഞ്ഞും അ​പ​ക​ട​ത്തി​ല്‍നി​ന്ന് ര​ക്ഷ​പ്പെ​ട്ടു.​ ഇ​ബ്രി ഹോ​സ്പി​റ്റ​ലി​ല്‍ മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ച മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ ന​ട​ന്ന് വ​രി​ക​യാ​ണെ​ന്ന് ബ​ന്ധു​ക്ക​ള്‍ പ​റ​ഞ്ഞു.​ സ​ഹോ​ദ​ര​ന്‍ ന​ബീ​ല്‍ യു​എ​ഇ യി​ലാ​ണ്.

Read More