വത്തിക്കാന്‍ സിറ്റി: ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില വ്യക്തമാക്കി ഡോക്ടർമാർ. ചികിത്സയോട് മാർപാപ്പ പ്രതികരിക്കുന്നുണ്ടെങ്കിലും അപകടനില തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. തന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള വിവരങ്ങൾ മറച്ചുവയ്ക്കരുതെന്ന് മാർപാപ്പ നിർദേശിച്ചിട്ടുണ്ടെന്നും അടുത്തയാഴ്ചകൂടി ആശുപത്രിയിൽ തുടരേണ്ടിവരുമെന്നും ഡോക്ടർ പറഞ്ഞു. ഇതാദ്യമായാണ് മാർപാപ്പയെ ചികിത്സിക്കുന്ന മെഡിക്കൽ സംഘത്തിൽ നിന്ന് വിവരങ്ങൾ പുറത്തുവരുന്നത്. ന്യുമോണിയ ബാധിച്ച് റോമിലെ ജെമെല്ലി ആശുപത്രിയിൽ ചികിത്സയില്‍ തുടരുന്ന ഫ്രാൻസിസ് മാർപാപ്പയ്ക്ക് നിലവില്‍ പനിയില്ലെന്നും ആരോഗ്യനില തൃപ്തികരമാണെന്നും വത്തിക്കാൻ പ്രസ് ഓഫീസ് അറിയിച്ചു. കഴിഞ്ഞ 14നാണ് ഫ്രാന്‍സിസ് മാർപാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Read MoreCategory: NRI
ഹമാസ് വിട്ടുനൽകിയ മൃതദേഹം മാറിപ്പോയെന്ന് ഇസ്രയേല്‍
ജെറുസലേം: ബന്ദി മോചനത്തിന്റെ ഭാഗമായി ശിരി ബിബാസ് എന്ന സ്തീയുടേതെന്നു പറഞ്ഞ് ഹമാസ് കൈമാറിയ മൃതദേഹം മറ്റൊരാളുടേതാണെന്ന് ഇസ്രയേല്‍. തിരിച്ചറിയൽ പ്രക്രിയയിൽ മൃതദേഹം ശിരി ബിബാസിന്റേതല്ലെന്നു വ്യക്തമായെന്നും ഇതൊരു അജ്ഞാത മൃതദേഹമാണെന്നും ഇസ്രയേലി ഡിഫൻസ് പോസ്റ്റ് എക്സിൽ കുറിച്ചു. ഏറ്റവും പ്രായം കുറഞ്ഞ ബന്ദിയായ കഫിര്‍ ബിബാസിന്റെയും (ഒന്‍പതു മാസം) നാല് വയസുള്ള സഹോദരന് ഏരിയലിന്റെയും മാതാവ് ശിരി ബിബാസിന്റെയും മറ്റൊരാളായ ഒഡെഡ് ലിഫ്ഷിട്സിന്റെയും മൃതദേഹമാണ് ഹമാസ് കഴിഞ്ഞദിവസം കൈമാറിയിരുന്നത്. ഇതിൽ ശിരി ബിബാസിന്റെമൃതദേഹം തിരിച്ചറിയാൻ പറ്റിയിട്ടില്ലെന്നാണ് റിപ്പോർട്ട്. ഹമാസിന്റേത് ബന്ദി കൈമാറ്റ വ്യവസ്ഥകളുടെ ഗുരുതരലംഘനമാണെന്നും ശിരി ബിബാസിന്റെ മൃതദേഹം വിട്ട് നല്‍കണമെന്നും ഇസ്രയേൽ ആവശ്യപ്പെട്ടു.
Read Moreഅരിസോണയിൽ ചെറുവിമാനങ്ങൾ കൂട്ടിയിടിച്ചു; രണ്ടു മരണം
അരിസോണ(യുഎസ്): ദക്ഷിണ അരിസോണയിൽ ചെറുവിമാനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേർ മരിച്ചു. പ്രാദേശിക സമയം ബുധനാഴ്ച രാവിലെയായിരുന്നു അപകടം. പറക്കലിനിടെയാണ് വിമാനങ്ങൾ കൂട്ടിയിടിച്ചത്. രണ്ട് വിമാനങ്ങളിലുമായി രണ്ടു പേർ വീതമാണ് ഉണ്ടായിരുന്നത്. കൂട്ടിയിടിക്കുശേഷം ഒരു വിമാനം റൺവേയ്ക്ക് സമീപം നിലത്തിടിച്ചു വീണു തീ പിടിച്ചു. മറ്റൊന്ന് ക്രമരഹിതമായി ലാൻഡ് ചെയ്തു. യുഎസിൽ ഒരു മാസത്തിനിടെ നടക്കുന്ന നാലാമത്തെ വിമാനാപകടമാണിത്. അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചെന്ന് ദേശീയ ഗതാഗതസുരക്ഷാ ബോർഡ് അറിയിച്ചു.
Read Moreമാർപാപ്പയുടെ ആരോഗ്യനില തൃപ്തികരമെന്നു വത്തിക്കാൻ
വത്തിക്കാൻ സിറ്റി: ന്യുമോണിയ ബാധിച്ച് ആശുപത്രിയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില തൃപ്തികരം. മാർപാപ്പയ്ക്ക് ഇപ്പോൾ പനിയില്ലെന്നും രക്തസമ്മർദവും ഹൃദയാരോഗ്യവും തൃപ്തികരമാണെന്നും മാർപാപ്പയുടെ ഓഫീസ് പുറത്തുവിട്ട വാർത്താക്കുറിപ്പിൽ അറിയിച്ചു. രക്തപരിശോധനയിൽ അണുബാധയുമായി ബന്ധപ്പെട്ട ഇൻഫ്ലമേഷൻ സൂചികയിൽ ചെറിയ കുറവുണ്ടായിട്ടുണ്ട്. മാർപാപ്പ പരിശുദ്ധ കുർബാന സ്വീകരിച്ചെന്നും പിന്നീട് തന്റെ കർത്തവ്യങ്ങളിൽ മുഴുകിയെന്നും അറിയിപ്പിൽ പറയുന്നു. ശ്വാസസംബന്ധമായ അസ്വസ്ഥതകളെത്തുടർന്ന് കഴിഞ്ഞ 14നാണ് മാർപാപ്പയെ റോമിലെ ജമേലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ചതായി സ്ഥിരീകരിച്ചു.
Read Moreഇന്ത്യയ്ക്ക് ധാരാളം പണമുണ്ട്; പിന്നെ പിന്തുണയുടെ ആവശ്യം എന്തിനെന്ന് ട്രംപ്
വാഷിംഗ്ടൺ ഡിസി: ഇന്ത്യയിലെ വോട്ടിംഗ് പ്രോത്സാഹിപ്പിക്കുന്നതിനായി നൽകിയിരുന്ന ഫണ്ട് നിർത്തലാക്കിയതിൽ വിശദീകരണവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഞങ്ങൾ ഇന്ത്യയ്ക്ക് 21 മില്യൺ ഡോളർ നൽകുന്നത് എന്തിനാണെന്ന് ട്രംപ് ചോദിച്ചു. അവർക്ക് ധാരാളം പണമുണ്ട്. കുതിച്ചുയരുന്ന സമ്പദ്വ്യവസ്ഥയും ഉയർന്ന നികുതി നിരക്കുമുള്ള രാജ്യത്തിന് സാമ്പത്തിക പിന്തുണയുടെ ആവശ്യകത എന്താണ്. ഇന്ത്യയോടും അവരുടെ പ്രധാനമന്ത്രിയോടും എനിക്ക് വളരെയധികം ബഹുമാനമുണ്ട്. പക്ഷേ വോട്ടർമാരുടെ വോട്ടിനായി 21 മില്യൺ ഡോളർ എന്തിന് നൽകുന്നുവെന്നും അദ്ദേഹം ചോദിച്ചു. നമുക്ക് മേൽ ഏറ്റവും ഉയർന്ന നികുതി ചുമത്തുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. അവരുടെ താരിഫ് വളരെ കൂടുതലായതിനാൽ ഞങ്ങൾക്ക് അവിടെ പ്രവേശിക്കാൻ പ്രയാസമാണെന്നും ട്രംപ് പറഞ്ഞു.
Read Moreകുഞ്ഞുങ്ങളടക്കം ബന്ദിയായിരുന്ന നാലുപേരുടെ മൃതദേഹം ഹമാസ് ഇന്ന് ഇസ്രയേലിനു കൈമാറും
ടെല്‍ അവീവ്: ഏറ്റവും പ്രായം കുറഞ്ഞ കുഞ്ഞിന്റെ ഉൾപ്പെടെ നാല് ഇസ്രയേലി ബന്ദികളുടെ മൃതദേഹം ഹമാസ് ഇന്നു കൈമാറും. ഒമ്പത് മാസം മാത്രം പ്രായമുള്ള കഫിര്‍ ബിബാസിന്റെയും നാല് വയസുള്ള സഹോദരന് ഏരിയലിന്റെയും അമ്മ ശിരി ബിബാസിന്റെയും മറ്റൊരാളായ ഒഡെഡ് ലിഫ്ഷിട്സിന്റെയും മൃതദേഹമാണ് കൈമാറുന്നത്. കഴിഞ്ഞ മാസം പ്രാബല്യത്തില്‍ വന്ന വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരമാണ് ബന്ദി കൈമാറ്റം നടക്കുന്നത്. ഇസ്രയേലിന് ഇത് സങ്കടമുള്ളതും ബുദ്ധിമുട്ടേറിയതുമായ ദിവസമാണെന്നു പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഗാസയ്ക്ക് സമീപമുള്ള കിബ്ബുട്സ് നിര് ഒസില്നിന്ന് കഫിര്‍ ബിബാസിന്റെ അച്ഛൻ യാര്‍ഡനടക്കമുള്ള ബിബാസ് കുടുംബത്തെ 2023 ഒക്ടോബര്‍ ഏഴിനാണ് ഹമാസ് തട്ടിക്കൊണ്ടുപോയത്.
Read More7.65 കോടിയുടെ ഓണ്‍ലൈന്‍ തട്ടിപ്പ്: തായ്വാന് പ്രതികളെ കോടതിയില്‍ ഹാജരാക്കി
ചേർത്തല: ഡോക്ടർ ദമ്പതികളിൽനിന്ന് 7.65 കോടി രൂപ തട്ടിയെടുത്ത കേസിൽ പിടിയിലായ തായ്വാൻ സ്വദേശികളെ പോലീസ് ചേര്‍ത്തല കോടതിയില്‍ ഹാജരാക്കി.തായ്വാനിലെ തവോയുവാനിൽനിന്നുള്ള വാങ് ചുൻവെയ് (സുമോക- 26), ഷെൻ വെയ് ഹോ (ക്രിഷ്- 35) എന്നിവരെയാണ് ആലപ്പുഴ ഡിവൈഎസ്പി മധു ബാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ചേര്‍ത്തല കോടതിയില്‍ എത്തിച്ചത്. പ്രതികളെ 27 വരെ പോലീസ് കസ്റ്റഡിയിൽ വയ്ക്കാൻ ചേർത്തല മജിസ്ട്രേറ്റ് കോടതി ഒന്നിൽ ഷെറിൻ കെ. ജോർജ് ഉത്തരവായി. ഈ കേസിലെ 10, 11 പ്രതികളാണിവർ. സംഭവവുമായി ബന്ധപ്പെട്ട് മറ്റ് പ്രതികൾ നേരത്തെ അറസ്റ്റിലായെങ്കിലും പിന്നീട് ഇവര്‍ ജാമ്യത്തിലിറങ്ങി. ഷെയർ മാർക്കറ്റിലൂടെ വൻതോതിൽ ലാഭം വാഗ്ദാനം ചെയ്ത് ചേര്‍ത്തല സ്വദേശിയും ആലപ്പുഴ മെഡിക്കല്‍ കോളജിലെ കാര്‍ഡിയോളജി വിഭാഗം മേധാവിയുമായ ഡോ. വിനയകുമാറിന്റെയും ഭാര്യ ഡോ. ഐഷയുടെയും 7.65 കോടി തട്ടിയ കേസിലാണ് ഇവരെ പോലീസ് പിടികൂടിയത്.…
Read Moreഇന്ത്യ-ഖത്തർ ബന്ധം തന്ത്രപ്രധാന ബന്ധമായി ഉയർത്താൻ ധാരണ
ന്യൂഡൽഹി: ഇന്ത്യ- ഖത്തർ ബന്ധം തന്ത്രപ്രധാന ബന്ധമായി ഉയർത്താൻ ധാരണ. ഖത്തർ അമീർ ഷേഖ് തമീം ബിൻ ഹമാദ് അൽ താനിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ ഡൽഹിയിൽ നടത്തിയ ചർച്ചയിലാണ് ഈ ധാരണയിലെത്തിയത്. ഇതു സംബന്ധിച്ച കരാറിൽ ഖത്തർ പ്രധാനമന്ത്രി മൊഹമ്മദ് ബിൻ അബ്ദുൾ റഹ്മാൻ ബിൻ ജാസിം അൽ താനിയും വിദേശകാര്യമന്ത്രി എസ്. ജയശങ്കറും ഒപ്പുവച്ചു. ഇരട്ട നികുതി ഒഴിവാക്കാനുള്ള കരാറുകളിലും ഇരു രാജ്യങ്ങളും ഒപ്പിട്ടു. ധനമന്ത്രി നിർമല സീതാരാമനാണ് ഈ കരാറിൽ ഒപ്പുവച്ചത്. ഖത്തറിൽ നിന്ന് ഇന്ത്യ കൂടുതൽ പ്രകൃതി വാതകം വാങ്ങാനും ധാരണയായി. ഖത്തർ വധശിക്ഷ റദ്ദാക്കിയെങ്കിലും ഇനിയും ഇന്ത്യയിലേക്ക് മടങ്ങാനാകാത്ത മുൻ നാവികസേന ഉദ്യോഗസ്ഥന്റെ കാര്യവും ചർച്ചയായെന്നാണ് സൂചന. മുൻ നാവിക ഉദ്യോഗസ്ഥരുടെ ശിക്ഷ റദ്ദാക്കിയതിന് ഇന്ത്യ നന്ദി അറിയിക്കുകയും ചെയ്തു. രാവിലെ ഖത്തർ അമീറിന് രാഷ്ട്രപതി ഭവനിൽ ആചാരപരമായ…
Read Moreകാനഡയിൽ ലാന്‍ഡിംഗിനിടെ വിമാനം തലകീഴായി മറിഞ്ഞു; 19 പേർക്ക് പരിക്ക്, മൂന്നു പേർക്കു ഗുരുതരം
ഒട്ടാവ: കാനഡയിലെ ടൊറന്റോ വിമാനത്താവളത്തിൽ ലാന്‍ഡിംഗിനിടെ യാത്രാവിമാനം തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ 19 യാത്രക്കാർക്കു പരിക്കേറ്റു. ഇതിൽ മൂന്നു പേരുടെ നില ഗുരുതരമാണ്. നാല് കാബിൻ ക്രൂ അടക്കം 80 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. യുഎസിലെ മിനിയപ്പലിസിൽനിന്നു ടൊറന്റോയിലെത്തിയ ഡെൽറ്റ 4819 വിമാനമാണ് അപകടത്തിൽപ്പെട്ടത്. പ്രാദേശിക സമയം ഇന്നെല ഉച്ചകഴിഞ്ഞ് 3.30നായിരുന്നു സംഭവം. കനത്ത കാറ്റിനെ തുടർന്നാണ് അപകടമുണ്ടായതെന്നാണ് പ്രാഥമികനിഗമനം. റൺവേ മഞ്ഞുമൂടിയനിലയിലായിരുന്നു. ഹെലികോപ്റ്ററും ആംബുലൻസുകളും ഉപയോഗിച്ചാണ് പരിക്കേറ്റവരെ ആശുപത്രികളിലെത്തിച്ചത്. 60 വയസായ ഒരു പുരുഷന്റെയും 40 വയസുള്ള സ്ത്രീയുടെയും ഒരു കുട്ടിയുടെയും ആരോഗ്യനിലയാണ് ഗുരുതരമായി തുടരുന്നതെന്നാണു റിപ്പോർട്ട്. അപകടത്തിന് പിന്നാലെ വിമാനത്താവളം അടച്ചെങ്കിലും പിന്നീടു പ്രവർത്തനം പുനഃരാരംഭിച്ചു.
Read Moreകനത്ത മഴയിൽ യുഎസിൽ വെള്ളപ്പൊക്കം; മരണം 10 ആയി
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ തെക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ തുടർച്ചയായുണ്ടായ മഴയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 10 ആയി. കെന്റക്കി, ജോർജിയ, അലബാമ, മിസിസിപ്പി, ടെന്നസി, വിർജീനിയ, വെസ്റ്റ് വിർജീനിയ, നോർത്ത് കരോളൈന സംസ്ഥാനങ്ങളിലെ ഒട്ടേറെ പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. വീടുകളിലും വാഹനങ്ങളിലും ആളുകൾ കുടുങ്ങി. കെന്റക്കിയിൽ നിന്നുള്ളവരാണ് മരിച്ചവരിൽ അധികവും. എട്ടു സംസ്ഥാനങ്ങളിലായി അരലക്ഷം പേർക്കു വൈദ്യുതി ഇല്ലാതായി.
Read More