മൗ​റീ​ഷ്യ​സി​ൽ മു​ൻ പ്ര​ധാ​ന​മ​ന്ത്രി അ​റ​സ്റ്റി​ൽ

പോ​ർ​ട്ട് ലൂ​യി​സ്: മൗ​റീ​ഷ്യ​സി​ലെ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ മു​ൻ പ്ര​ധാ​ന​മ​ന്ത്രി പ്ര​വി​ന്ദ് ജ​ഗ​ന്നാ​ഥി​നെ പ​ണം​വെ​ളു​പ്പി​ക്ക​ൽ കേ​സി​ൽ അ​റ​സ്റ്റ് ചെ​യ്ത​താ​യി സാ​ന്പ​ത്തി​ക കു​റ്റ​കൃ​ത്യ​ങ്ങ​ൾ അ​ന്വേ​ഷി​ക്കു​ന്ന ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു. നേ​ര​ത്തേ പ്ര​വി​ന്ദി​ന്‍റെ വ​സ​തി​യി​ല​ട​ക്കം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 11.4 ല​ക്ഷം മൗ​റീ​ഷ്യ​സ് രൂ​പ (24 ല​ക്ഷം ഡോ​ള​ർ) ക​ണ്ടെ​ത്തി​യി​രു​ന്നു. മു​ൻ പ്ര​സി​ഡ​ന്‍റും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ അ​നി​രു​ദ്ധ് ജ​ഗ​ന്നാ​ഥി​ന്‍റെ മ​ക​നാ​യ പ്ര​വി​ന്ദ് 2017 മു​ത​ൽ ക​ഴി​ഞ്ഞ വ​ർ​ഷം ന​വം​ബ​ർ വ​രെ​യാ​ണു ഭ​രി​ച്ച​ത്. തു​ട​ർ​ന്ന് പ്ര​ധാ​ന​മ​ന്ത്രി​യാ​യ ന​വീ​ൻ രാം​ഗൂ​ലം മു​ൻ സ​ർ​ക്കാ​രി​ന്‍റെ സാ​ന്പ​ത്തി​ക ക്ര​മ​ക്കേ​ടു​ക​ൾ അ​ന്വേ​ഷി​ക്കാ​ൻ നി​ർ​ദേ​ശി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് മു​ൻ കേ​ന്ദ്ര​ബാ​ങ്ക് ഗ​വ​ർ​ണ​ർ അ​റ​സ്റ്റി​ലാ​യി.

Read More

ഇ​ന്ത്യ​ക്കു​ള്ള 2.1 കോ​ടി ഡോ​ള​ർ യു​എ​സ് സ​ഹാ​യ​ധ​നം റ​ദ്ദാ​ക്കി

ന്യൂ​യോ​ർ​ക്ക്: ബോ​ധ​വ​ത്ക​ര​ണ​ത്തി​ലൂ​ടെ വോ​ട്ടിം​ഗ് ശ​ത​മാ​നം ഉ​യ​ർ​ത്തു​ന്ന​തി​ന് ഇ​ന്ത്യ​ക്കു ന​ൽ​കി​യി​രു​ന്ന 2.1 കോ​ടി ഡോ​ള​റി​ന്‍റെ സ​ഹാ​യ​ധ​നം നി​ർ​ത്ത​ലാ​ക്കി​യ​താ​യി ട്രം​പ് ഭ​ര​ണ​കൂ​ടം. ചെ​ല​വു​ചു​രു​ക്ക​ലി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ത്യ​യു​ൾ​പ്പെ​ടെ രാ​ജ്യ​ങ്ങ​ൾ​ക്കു​ള്ള സ​മാ​ന​രീ​തി​യി​ലു​ള്ള സ​ഹാ​യം അ​വ​സാ​നി​പ്പി​ക്കാ​ൻ ശ​ത​കോ​ടീ​ശ്വ​ര​ൻ ഇ​ലോ​ൺ മ​സ്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള യു​എ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് ഗ​വ​ൺ​മെ​ന്‍റ് എ​ഫി​ഷ​ൻ​സി (ഡോ​ജ്) തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ​മാ​സ​മാ​ണ് മ​സ്കി​നെ ഡോ​ജി​ന്‍റെ ത​ല​വ​നാ​യി ഡോ​ണ​ൾ​ഡ് ട്രം​പ് നി​യോ​ഗി​ച്ച​ത്. നി​കു​തി​ദാ​യ​ക​രു​ടെ നൂ​റു​ക​ണ​ക്കി​ന് ദ​ശ​ല​ക്ഷം ഡോ​ള​ർ ഉ​പ​യോ​ഗി​ച്ചു​ള്ള നി​ര​വ​ധി പ​ദ്ധ​തി​ക​ൾ നി​ർ​ത്ത​ലാ​ക്കി​യ​താ​യി ഡോ​ജ് സ​മൂ​ഹ​മാ​ധ്യ​മ​മാ​യ എ​ക്സി​ലൂ​ടെ അ​റി​യി​ച്ചു. അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രെ തി​രി​ച്ച​യ​ച്ചും ഇ​റ​ക്കു​മ​തി തീ​രു​വ ഉ​യ​ർ​ത്തി​യ​തും ഉ​ൾ​പ്പെ​ടെ ട്രം​പ് ഭ​ര​ണ​കൂ​ടം തു​ട​ങ്ങി​വ​ച്ച ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​ണി​ത്. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ ജ​നാ​ധി​പ​ത്യ​പ്ര​ക്രി​യ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നാ​യി 486 ദ​ശ​ല​ക്ഷം ഡോ​ള​റാ​ണ് അ​മേ​രി​ക്ക ചെ​ല​വ​ഴി​ക്കു​ന്ന​ത്. ഇ​തി​ലാ​ണ് ഇ​ന്ത്യ​ക്കു​ള്ള 21 ദ​ശ​ല​ക്ഷം ഡോ​ള​ർ. ബം​ഗ്ലാ​ദേ​ശി​ൽ രാ​ഷ്‌​ട്രീ​യ സു​സ്ഥി​ര​ത​യും ജ​നാ​ധി​പ​ത്യ ഭ​ര​ണ​ക്ര​മ​വും ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നാ​യി ന​ൽ​കി​വ​രു​ന്ന 29 ദ​ശ​ല​ക്ഷം ഡോ​ള​റി​ന്‍റെ സ​ഹാ​യ​വും നി​ർ​ത്ത​ലാ​ക്കി​യ​വ​യി​ൽ ഉ​ൾ​പ്പെ​ടു​ന്നു.…

Read More

ഇ​ന്ത്യ​ക്കു തി​രി​ച്ച​ടി: വോ​ട്ടിം​ഗ് ഫ​ണ്ട് റ​ദ്ദാ​ക്കി അ​മേ​രി​ക്ക; ചെ​ല​വു​ക​ൾ കു​റ​യ്ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മെന്ന് മസ്ക്

ന്യൂ​യോ​ർ​ക്ക്: തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ പോ​ളിം​ഗ് ശ​ത​മാ​നം ഉ​യ​ർ​ത്തു​ന്ന​തി​നാ​യി അ​മേ​രി​ക്ക ഇ​ന്ത്യ​യ്ക്ക് അ​നു​വ​ദി​ച്ചി​രു​ന്ന ഫ​ണ്ട് റ​ദ്ദാ​ക്കു​ന്നു. 21 മി​ല്യ​ൺ ഡോ​ള​റി​ന്‍റെ (182 കോ​ടി രൂ​പ​യു​ടെ) ധ​ന​സ​ഹാ​യം റ​ദ്ദാ​ക്കു​മെ​ന്ന് ഇ​ലോ​ൺ മ​സ്‌​കി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള കാ​ര്യ​ക്ഷ​മ​താ വി​ഭാ​ഗ​മാ​യ ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റ് ഓ​ഫ് ഗ​വ​ൺ​മെ​ന്‍റ് എ​ഫി​ഷ്യ​ൻ​സി (ഡോ​ജ്) വ്യ​ക്ത​മാ​ക്കി. ചെ​ല​വു​ക​ൾ കു​റ​യ്ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​ത്ത​രം നീ​ക്ക​മെ​ന്നാ​ണ് മ​സ്കി​ന്‍റെ വി​ശ​ദീ​ക​ര​ണം. ചെ​ല​വ് വെ​ട്ടി​ക്കു​റ​ച്ചി​ല്ലെ​ങ്കി​ൽ അ​മേ​രി​ക്ക​യു​ടെ സാ​മ്പ​ത്തി​ക​സ്ഥി​തി മോ​ശ​മാ​കു​മെ​ന്നും മ​സ്ക് കൂ​ട്ടി​ച്ചേ​ർ​ത്തു. ക​ഴി​ഞ്ഞ ദി​വ​സം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി അ​മേ​രി​ക്ക​ൻ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​പ്പോ​ൾ ഇ​ലോ​ൺ മ​സ്‌​ക് ഉ​ൾ​പ്പ​ടെ​യു​ള്ള​വ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. മോ​ദി​യു​ടെ സ​ന്ദ​ർ​ശ​ന​ത്തി​നു പി​ന്നാ​ലെ​യാ​ണ് വോ​ട്ടിം​ഗ് ഫ​ണ്ട് നി​ർ​ത്ത​ലാ​ക്കി​യ​തെ​ന്നു ചൂ​ണ്ടി​കാ​ട്ടി പ്ര​തി​പ​ക്ഷം വി​മ​ർ​ശ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി. രാ​ജ്യ​ത്തി​നു ന​ഷ്ടം സം​ഭ​വി​ക്കു​ന്ന​തി​ൽ പ്ര​തി​പ​ക്ഷ​ത്തി​നു സ​ന്തോ​ഷ​മാ​ണോ​യെ​ന്നു ചോ​ദി​ച്ച് ബി​ജെ​പി നേ​താ​ക്ക‌​ളും രം​ഗ​ത്തെ​ത്തി.

Read More

വേ​ർ​പി​രി​യ​ൽ വാ​ർ​ത്ത​ക​ൾ​ക്കി​ടെ പ​ര​സ്പ​രം പ്ര​ണ​യ​ദി​നാ​ശം​സ​ക​ൾ നേ​ർ​ന്ന് ഒ​ബാ​മ​യും മി​ഷേ​ലും

ന്യൂ​യോ​ര്‍​ക്ക്: വേ​ർ​പി​രി​യു​ന്നു​വെ​ന്ന വാ​ർ​ത്ത​ക​ൾ​ക്കും പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കും അ​വ​സാ​നം കു​റി​ച്ച് പ​ര​സ്പ​രം പ്ര​ണ​യ​ദി​നാ​ശം​സ​ക​ൾ നേ​ർ​ന്ന് മു​ൻ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ബ​റാ​ക്ക് ഒ​ബാ​മ​യും ഭാ​ര്യ മി​ഷേ​ലും. “മു​പ്പ​ത്തി​ര​ണ്ട് വ​ർ​ഷം ഒ​രു​മി​ച്ച് ക​ഴി​ഞ്ഞി​ട്ടും ഇ​പ്പോ​ഴും നി​ങ്ങ​ളെ​ന്‍റെ ശ്വാ​സം നി​ല​യ്ക്കാ​ൻ കാ​ര​ണ​മാ​കു​ന്നു, ഹാ​പ്പി വാ​ല​ന്‍റൈ​ൻ​സ് ഡേ’ ​എ​ന്നാ​യി​രു​ന്നു മി​ഷേ​ലി​നെ ടാ​ഗ് ചെ​യ്ത് എ​ക്സി​ലൂ​ടെ​യു​ള്ള ഒ​ബാ​മ​യു​ടെ സ​ന്ദേ​ശം. “എ​നി​ക്ക് എ​പ്പോ​ഴും ആ​ശ്ര​യി​ക്കാ​ൻ ക​ഴി​യു​ന്ന ഒ​രാ​ളു​ണ്ടെ​ങ്കി​ൽ, അ​ത് നി​ങ്ങ​ളാ​ണ്, നി​ങ്ങ​ളാ​ണെ​ന്‍റെ താ​ങ്ങും ത​ണ​ലും, എ​പ്പോ​ഴും കൂ​ടെ ഉ​ണ്ടാ​യി​ട്ടു​ണ്ട്, എ​പ്പോ​ഴും ഉ​ണ്ടാ​വു​ക​യും ചെ​യ്യും, ഹാ​പ്പി വാ​ല​ന്‍റൈ​ൻ​സ് ഡേ’ ​എ​ന്നാ​യി​രു​ന്നു മി​ഷേ​ലി​ന്‍റെ കു​റി​പ്പ്. ബ​റാ​ക് ഒ​ബാ​മ​യും ന​ടി ജെ​നി​ഫ​ര്‍ അ​നി​സ്റ്റ​ണും ത​മ്മി​ല്‍ പ്ര​ണ​യ​ബ​ന്ധ​ത്തി​ലാ​ണെ​ന്നും മി​ഷേ​ലു​മാ​യി ഒ​ബാ​മ വേ​ർ​പി​രി​യ​ലി​ന്‍റെ വ​ക്കി​ലാ​ണെ​ന്നു​മു​ള്ള വാ​ർ​ത്ത​ക​ൾ അ​ടു​ത്തി​ടെ പ്ര​ച​രി​ച്ചി​രു​ന്നു. പ്ര​സി​ഡ​ന്‍റ് ജി​മ്മി കാ​ര്‍​ട്ട​റു​ടെ മ​ര​ണാ​ന​ന്ത​ര​ച്ച​ട​ങ്ങു​ക​ളി​ലും ട്രം​പി​ന്‍റെ സ്ഥാ​നാ​രോ​ഹ​ണ​ച്ച​ട​ങ്ങി​ലും ഒ​ബാ​മ​യ്ക്കൊ​പ്പം മി​ഷേ​ല്‍ പ​ങ്കെ​ടു​ക്കാ​തി​രു​ന്ന​ത് പ്ര​ചാ​ര​ണ​ത്തി​ന് ശ​ക്തി​പ​ക​ർ​ന്നു. ഇ​തി​നെ​യൊ​ക്കെ ത​ള്ളി​യാ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും പ്ര​ണ​യാ​ശം​സ​ക​ൾ.  

Read More

വെ​ടി​നി​ർ​ത്ത​ൽ ധാ​ര​ണ; മൂ​ന്നു ബ​ന്ദി​ക​ളെ ഹ​മാ​സ് മോ​ചി​പ്പി​ക്കും

കെ​യ്റോ: വെ​ടി​നി​ർ​ത്ത​ൽ ധാ​ര​ണ പ്ര​കാ​രം മൂ​ന്നു ബ​ന്ദി​ക​ളെ ഹ​മാ​സ് ഇ​ന്നു മോ​ചി​പ്പി​ക്കും. റ​ഷ്യ​ൻ-​ഇ​സ്ര​യേ​ലി പൗ​ര​ൻ അ​ല​ക്സാ​ണ്ട​ർ ട്രൗ​ഫാ​നോ​വ്, അ​ർ​ജ​ന്‍റൈ​ൻ-​ഇ​സ്ര​യേ​ലി പൗ​ര​ൻ യെ​യി​ർ ഹോ​ൺ, യു​എ​സ്-​ഇ​സ്ര​യേ​ലി പൗ​ര​ൻ സാ​ഗു​യി ദെ​കെ​ൽ ചെ​ൻ എ​ന്നി​വ​രാ​ണു മോ​ചി​ത​രാ​കു​ന്ന​ത്. നേ​ര​ത്തേ ഇ​സ്ര​യേ​ൽ വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ ലം​ഘി​ക്കു​ന്നു​വെ​ന്നാ​രോ​പി​ച്ച ഹ​മാ​സ് ബ​ന്ദി​മോ​ച​നം വൈ​കി​ക്കു​മെ​ന്നു പ്ര​ഖ്യാ​ച്ചി​രു​ന്നു. ബ​ന്ദി​ക​ളെ മോ​ചി​പ്പി​ച്ചി​ല്ലെ​ങ്കി​ൽ ഗാ​സ​യി​ൽ ആ​ക്ര​മ​ണം പു​ന​രാ​രം​ഭി​ക്കു​മെ​ന്ന് ഇ​സ്ര​യേ​ലി പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വും ഇ​സ്ര​യേ​ൽ-​ഹ​മാ​സ് വെ​ടി​നി​ർ​ത്ത​ൽ റ​ദ്ദാ​ക്കാ​ന്‍ ആ​ഹ്വാ​നം ചെ​യ്യു​മെ​ന്നു ട്രം​പും മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. ഈ​ജി​പ്തും ഖ​ത്ത​റും ന​ട​ത്തി​യ മ​ധ്യ​സ്ഥ​ശ്ര​മ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ മു​ൻ​ധാ​ര​ണ അ​നു​സ​രി​ച്ച് ഇ​ന്ന് മൂ​ന്നു ബ​ന്ദി​ക​ളെ മോ​ചി​പ്പി​ക്കാ​ൻ ഹ​മാ​സ് പി​ന്നീ​ടു തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. അ​തി​നി​ടെ ഗാ​സ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ടു​ത​ൽ ക​ടു​ത്ത നി​ല​പാ​ട് സ്വീ​ക​രി​ക്കു​മെ​ന്നു യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് പ​റ​ഞ്ഞു. പ​ല​സ്തീ​ൻ​കാ​രെ സ​മീ​പ​രാ​ഷ്ട്ര​ങ്ങ​ളി​ലേ​ക്കു മാ​റ്റി ഗാ​സ സ്വ​ന്ത​മാ​ക്കു​മെ​ന്ന ഭീ​ഷ​ണി ആ​വ​ർ​ത്തി​ച്ച് ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ലാ​ണ് ട്രം​പി​ന്‍റെ പു​തി​യ പ്ര​ഖ്യാ​പ​നം.ഗാ​സ​യി​ലെ 20 ല​ക്ഷ​ത്തി​ലേ​റെ വ​രു​ന്ന പ​ല​സ്തീ​ൻ​കാ​ർ…

Read More

അ​മേ​രി​ക്ക​യി​ൽ സൈ​ന്യ​ത്തി​ൽ​നി​ന്ന് ട്രാ​ൻ​സ്ജെ​ൻ​ഡ​റു​ക​ളെ ഒ​ഴി​വാ​ക്കി

വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​യി​ൽ സൈ​ന്യ​ത്തി​ൽ​നി​ന്നു ട്രാ​ൻ​സ്ജെ​ൻ​ഡ​റു​ക​ളെ ഒ​ഴി​വാ​ക്കി​ക്കൊ​ണ്ട് യു​എ​സ് സൈ​ന്യ​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം പു​റ​ത്തു​വ​ന്നു. ആ​ണും പെ​ണ്ണും എ​ന്ന ര​ണ്ടു ലിം​ഗ​ങ്ങ​ൾ മാ​ത്ര​മേ യു​എ​സി​ൽ ഉ​ണ്ടാ​കു​ക​യു​ള്ളൂ എ​ന്നു ഡോ​ണ​ൾ‍​ഡ് ട്രം​പ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​പ്പോ​ൾ​ത​ന്നെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​തി​നു​പി​ന്നാ​ലെ​യാ​ണു സൈ​ന്യ​ത്തി​ൽ​നി​ന്നു ട്രാ​ൻ​സ്ജെ​ൻ​ഡ​റു​ക​ളെ നീ​ക്കം ചെ​യ്യാ​നു​ള്ള ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​യ​ത്. “യു​എ​സ് സൈ​ന്യം ഇ​നി​മു​ത​ൽ ട്രാ​ൻ​സ്‌​ജെ​ൻ​ഡ​ർ വ്യ​ക്തി​ക​ളെ സൈ​ന്യ​ത്തി​ൽ ചേ​രാ​ൻ അ​നു​വ​ദി​ക്കി​ല്ല. സൈ​ന്യ​ത്തി​ലു​ള്ള അം​ഗ​ങ്ങ​ളു​ടെ ലിം​ഗ​മാ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ന​ട​ത്തു​ക​യോ സു​ഗ​മ​മാ​ക്കു​ക​യോ ചെ​യ്യു​ന്ന​ത് നി​ർ​ത്തും’ -സൈ​ന്യം വ്യ​ക്ത​മാ​ക്കി. ട്രാ​ൻ​സ്ജെ​ൻ‍​ഡ​ർ വ്യ​ക്തി​ത്വം തി​രി​ച്ച​റി​ഞ്ഞ സൈ​നി​ക​ർ ത​ങ്ങ​ളു​ടെ വ്യ​ക്തി​പ​ര​മാ​യ ജീ​വി​ത​ത്തി​ൽ പോ​ലും അ​ച്ച​ട​ക്ക​വും സ​ത്യ​സ​ന്ധ​ത​യും പു​ല​ർ​ത്തി​ല്ലെ​ന്നും സൈ​ന്യ​ത്തോ​ടു കൂ​റ് പു​ല​ർ​ത്തി​ല്ലെ​ന്നു​മാ​ണ് ട്രം​പി​ന്‍റെ കാ​ഴ്ച​പ്പാ​ട്.

Read More

ബ​ന്ദി​ക​ളെ ശ​നി​യാ​ഴ്ച മോ​ചി​പ്പി​ക്കുമെന്ന് ഹ​മാ​സ്

ക​യ്റോ: വെ​ടി​നി​ർ​ത്ത​ൽ ധാ​ര​ണ പ്ര​കാ​രം ഒ​രു​കൂ​ട്ടം ഇ​സ്രേ​ലി ബ​ന്ദി​ക​ളെ ശ​നി​യാ​ഴ്ച മോ​ചി​പ്പി​ക്കു​മെ​ന്നു ഗാ​സ​യി​ലെ ഹ​മാ​സ് ഭീ​ക​ര​ർ അ​റി​യി​ച്ചു. മു​ന്പ​ത്തെ​പ്പോ​ലെ മൂ​ന്നു ബ​ന്ദി​ക​ളാ​യി​രി​ക്കും മോ​ചി​ത​രാ​വു​ക എ​ന്നാ​ണ് സൂ​ച​ന. ഹ​മാ​സി​ന്‍റെ പ്ര​സ്താ​വ​ന​യോ​ടെ, ഗാ​സ വെ​ടി​നി​ർ​ത്ത​ൽ സം​ബ​ന്ധി​ച്ച അ​നി​ശ്ചി​ത​ത്വം താ​ത്കാ​ലി​ക​മാ​യി നീ​ങ്ങി​യെ​ന്നാ​ണ് അ​നു​മാ​നം. അ​തേ​സ​മ​യം, ഇ​സ്ര​യേ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. ഗാ​സ നി​വാ​സി​ക​ൾ​ക്കു കൂ​ടാ​ര​ങ്ങ​ളും മ​റ്റു താ​മ​സ​സൗ​ക​ര്യ​ങ്ങ​ളും നി​ഷേ​ധി​ക്കു​ന്ന ഇ​സ്ര​യേ​ൽ വെ​ടി​നി​ർ​ത്ത​ൽ ധാ​ര​ണ ലം​ഘി​ക്കു​ന്നു എ​ന്നാ​രോ​പി​ച്ച ഹ​മാ​സ്, ബ​ന്ദി​മോ​ച​നം വൈ​കി​ക്കു​മെ​ന്ന് നേ​ര​ത്തേ ഭീ​ഷ​ണി മു​ഴ​ക്കി​യി​രു​ന്നു. ബ​ന്ദി​ക​ളെ മോ​ചി​പ്പി​ച്ചി​ല്ലെ​ങ്കി​ൽ ഗാ​സ​യി​ൽ ആ​ക്ര​മ​ണം പു​ന​രാ​രം​ഭി​ക്കു​മെ​ന്ന് ഇ​സ്രേ​ലി പ്ര​ധാ​ന​മ​ന്ത്രി നെ​ത​ന്യാ​ഹു തി​രി​ച്ചും ഭീ​ഷ​ണി മു​ഴ​ക്കി. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ മ​ധ്യ​സ്ഥ​രാ​യ ഈ​ജി​പ്തും ഖ​ത്ത​റും ന​ട​ത്തി​യ ച​ർ​ച്ച​ക​ൾ വി​ജ​യം ക​ണ്ടു​വെ​ന്നാ​ണു ഹ​മാ​സി​ന്‍റെ പ്ര​സ്താ​വ​ന സൂ​ചി​പ്പി​ക്കു​ന്ന​ത്. ഹ​മാ​സി​നും ഇ​സ്ര​യേ​ലി​നും ഇ​ട​യി​ലു​ള്ള ത​ർ​ക്കം പ​രി​ഹ​രി​ക്കു​ന്ന​തി​ൽ മ​ധ്യ​സ്ഥ​ർ വി​ജ​യി​ച്ച​താ​യി ഈ​ജി​പ്ഷ്യ​ൻ മാ​ധ്യ​മ​ങ്ങ​ൾ ഇ​ന്ന​ലെ റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​ന്ധ​നം, മ​രു​ന്ന്, താ​ത്കാ​ലി​ക പാ​ർ​പ്പി​ട​ങ്ങ​ൾ, യു​ദ്ധാ​വ​ശി​ഷ്ട​ങ്ങ​ൾ നീ​ക്കം…

Read More

പാ​ക്കി​സ്ഥാ​നി​ലെ ക​ൽ​ക്ക​രി ഖ​നി​ക്ക് സ​മീ​പം ഭീ​ക​രാ​ക്ര​മ​ണം; ഒ​ൻ​പ​ത് പേ​ർ മ​രി​ച്ചു

ഇ​സ്‌​ലാ​മാ​ബാ​ദ്: തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ പാ​കി​സ്ഥാ​നി​ലെ ക​ൽ​ക്ക​രി ഖ​നി​ക്ക് സ​മീ​പ​മു​ണ്ടാ​യ ബോം​ബ് ആ​ക്ര​മ​ണ​ത്തി​ൽ ഒ​ൻ​പ​ത് പേ​ർ മ​രി​ച്ചു. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഖ​നി​ത്തൊ​ഴി​ലാ​ളി​ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​ന​ത്തി​ന് നേ​രെ ഭീ​ക​രാ​ക്ര​മ​ണ​മു​ണ്ടാ​കു​ക​യാ​യി​രു​ന്നു. ര​ക്ഷാ​പ്ര​വ​ർ​ത്ത​നം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ഒ​രു ഗ്രൂ​പ്പും ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല. ഐ​ഇ​ഡി സ്ഫോ​ട​ന​മാ​ണ് ന​ട​ന്ന​ത്. മ​ര​ണ​സം​ഖ്യ ഇ​നി​യും ഉ​യ​ർ​ന്നേ​ക്കാ​മെ​ന്നാ​ണ് സൂ​ച​ന. ബ​ലൂ​ചി​സ്ഥാ​ൻ പ്ര​വി​ശ്യ​യി​ലെ ഹ​ർ​ണാ​യി പ്ര​ദേ​ശ​ത്തെ ഒ​രു ഖ​നി​യി​ലേ​ക്കാ​ണ് തൊ​ഴി​ലാ​ളി​ക​ളെ കൊ​ണ്ടു​വ​ന്ന​ത്. ബോം​ബ് പൊ​ട്ടി​ത്തെ​റി​ച്ച സ​മ​യ​ത്ത് 17 ഖ​നി​ത്തൊ​ഴി​ലാ​ളി​ക​ൾ ട്ര​ക്കി​ലു​ണ്ടാ​യി​രു​ന്നു​വെ​ന്ന് മേ​ഖ​ല​യി​ലെ ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ ഹ​സ്ര​ത്ത് വാ​ലി ആ​ഗ പ​റ​ഞ്ഞു. പ​രി​ക്കേ​റ്റ​വ​രി​ൽ ര​ണ്ടു​പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്ന് പ്രാ​ദേ​ശി​ക ആ​ശു​പ​ത്രി​യി​ലെ ഒ​രു ഡോ​ക്ട​ർ പ​റ​ഞ്ഞു.

Read More

മോ​ദി-​ട്രം​പ് കൂ​ടി​ക്കാ​ഴ്ച; മോ​ദി​യു​ടെ പ്ര​വ‍​ർ​ത്ത​ന​ങ്ങ​ളെ അ​ഭി​ന​ന്ദി​ച്ച് ട്രം​പ്

വാ​ഷിം​ഗ്ട​ൺ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡൊ​ണാ​ൾ​ഡ് ട്രം​പു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഇ​രു​രാ​ജ്യ​ങ്ങ​ളു​ടെ​യും പു​രോ​ഗ​തി​ക്ക് വേ​ണ്ടി ഒ​രു​മി​ച്ച് മു​ന്നേ​റു​മെ​ന്നും ഇ​ന്ത്യ​യും അ​മേ​രി​ക്ക​യും ഇ​ര​ട്ടി വേ​ഗ​ത്തി​ൽ ഒ​രു​മി​ച്ച് മു​ന്നോ​ട്ട് നീ​ങ്ങു​മെ​ന്നും മോ​ദി പ​റ​ഞ്ഞു. ട്രം​പു​മാ​യി യോ​ജി​ച്ചു പ്ര​വ​ർ​ത്തി​ച്ച് ഇ​ന്ത്യ-​അ​മേ​രി​ക്ക ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ പ്ര​വ‍​ർ​ത്ത​ന​ങ്ങ​ളെ ട്രം​പ് അ​ഭി​ന​ന്ദി​ച്ചു. മോ​ദി അ​ടു​ത്ത സു​ഹൃ​ത്താ​ണ്. ക​ഴി​ഞ്ഞ നാ​ല് വ​ർ​ഷ​വും സൗ​ഹൃ​ദം നി​ല​നി​ർ​ത്തി. മി​ക​ച്ച വ്യാ​പാ​ര ബ​ന്ധ​വും ക​രാ​റു​ക​ളും ഇ​രു രാ​ജ്യ​ങ്ങ​ൾ​ക്കു​മി​ട​യി​ൽ പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും ട്രം​പ് പ​റ​ഞ്ഞു. അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റാ​യി ര​ണ്ടാം ത​വ​ണ ട്രം​പ് അ​ധി​കാ​ര​മേ​റ്റ ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഇ​രു നേ​താ​ക്ക​ളും ത​മ്മി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്ന​ത്. വൈ​റ്റ്ഹൗ​സി​ൽ​വ​ച്ചാ​യി​രു​ന്നു നേ​താ​ക്ക​ൾ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്. പ്ര​ധാ​ന​മ​ന്ത്രി​ക്കൊ​പ്പം വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​റും ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വ് അ​ജി​ത് ഡോ​വ​ലും കൂ​ടി​ക്കാ​ഴ്ച​യി​ൽ പ​ങ്കെ​ടു​ത്തു. നേ​ര​ത്തെ അ​മേ​രി​ക്ക​ൻ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി വ്യ​വ​സാ​യി​യും…

Read More

അ​തി​ർ​ത്തി​യി​ൽ പാ​ക് ആ​ക്ര​മ​ണം: തി​രി​ച്ച​ടി​ച്ച് ഇ​ന്ത്യ

ന്യൂ​ഡ​ൽ​ഹി: ജ​മ്മു കാ​ഷ്മീ​ർ പൂ​ഞ്ച് ജി​ല്ല​യി​ലെ നി​യ​ന്ത്ര​ണ രേ​ഖ​യി​ൽ ഇ​ന്ത്യ​ൻ പോ​സ്റ്റു​ക​ൾ​ക്കു​നേ​രേ പാ​ക്കി​സ്ഥാ​ൻ സൈ​ന്യം ഇ​ന്ന​ലെ ആ​ക്ര​മ​ണം ന​ട​ത്തി. പാ​ക്കി​സ്ഥാ​ന്‍റെ വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ ലം​ഘ​ന​ത്തി​നെ​തി​രേ ഇ​ന്ത്യ​ൻ സൈ​ന്യം ക​ന​ത്ത തി​രി​ച്ച​ടി ന​ൽ​കി​യ​താ​യാ​ണു റി​പ്പോ​ർ​ട്ട്. ഇ​ന്ത്യ​ൻ സൈ​ന്യ​ത്തി​ന്‍റെ പ്ര​ത്യാ​ക്ര​മ​ണ​ത്തി​ൽ പാ​ക്കി​സ്ഥാ​നു വ​ൻ നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച​താ​യും പാ​ക്ക് സൈ​നി​ക​ർ മ​രി​ച്ച​താ​യും ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. പാ​ക്കി​സ്ഥാ​നു സം​ഭ​വി​ച്ച ന​ഷ്ട​ങ്ങ​ളു​ടെ വ്യാ​പ്തി അ​റി​വാ​യി​ട്ടി​ല്ലെ​ന്നും ശ​ത്രു​സൈ​ന്യ​ത്തി​നു വ​ലി​യ നാ​ശ​ന​ഷ്ട​ങ്ങ​ൾ സം​ഭ​വി​ച്ച​താ​യും മു​തി​ർ​ന്ന സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. ജ​മ്മു ജി​ല്ല​യി​ലെ അ​ഖ്‌​നു​ർ സെ​ക്‌​ട​റി​ലെ നി​യ​ന്ത്ര​ണ​രേ​ഖ​യ്ക്കു സ​മീ​പം തീ​വ്ര​വാ​ദി​ക​ൾ ന​ട​ത്തി​യ സ്‌​ഫോ​ട​ന​ത്തി​ൽ ഒ​രു ക്യാ​പ്റ്റ​ൻ ഉ​ൾ​പ്പെ​ടെ ര​ണ്ട് ഇ​ന്ത്യ​ൻ സൈ​നി​ക​ർ​ക്കു വീ​ര​മൃ​ത്യു സം​ഭ​വി​ച്ച​തി​നു തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് കൃ​ഷ്ണ ഘാ​ട്ടി സെ​ക്ട​റി​ൽ പാ​ക്കി​സ്ഥാ​ൻ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. 2021 ഫെ​ബ്രു​വ​രി 25ന് ​ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ പു​തു​ക്കി​യ​ശേ​ഷം നി​യ​ന്ത്ര​ണ​രേ​ഖ​യി​ൽ വെ​ടി​നി​ർ​ത്ത​ൽ ലം​ഘ​നം വ​ള​രെ അ​പൂ​ർ​വ​മാ​യി​രു​ന്നു.

Read More