വാഷിംഗ്ടൺ: രണ്ടു ദിവസത്തെ അമേരിക്കൻ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വാഷിംഗ്ടണിലെത്തി. ഫ്രാൻസിൽനിന്ന് ഇന്നലെ വൈകിട്ടോടെ യുഎസിലെത്തിയ മോദിക്ക് അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക അതിഥി മന്ദിരമായ ബ്ലെയർ ഹൗസിൽ ഊഷ്മള വരവേൽപ് നൽകി. നിരവധി ഇന്ത്യക്കാരും ഇവിടെ എത്തിയിരുന്നു. പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന് നേരേ എതിർവശത്താണ് ബ്ലെയർ ഹൗസ്. ഇവിടെയാണു പ്രധാനമന്ത്രി താമസിക്കുക. ഇന്ത്യൻ സമയം നാളെ പുലർച്ചെ അഞ്ചിനു പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി മോദി കൂടിക്കാഴ്ച നടത്തും. അമേരിക്കയിൽനിന്നു സൈനിക വിമാനങ്ങൾ വാങ്ങുന്നതുൾപ്പടെയുള്ള വിഷയങ്ങൾ ചർച്ചയാകും. അനധികൃത കുടിയേറ്റക്കാരെ തിരിച്ചയയ്ക്കുന്ന വിഷയത്തിൽ ഇരുരാജ്യങ്ങളും ചർച്ചയിൽ നിലപാട് വ്യക്തമാക്കും. ഈ വർഷം നടക്കുന്ന ക്വാഡ് ഉച്ചകോടിക്കായി ഡോണൾഡ് ട്രംപിനെ മോദി ഇന്ത്യയിലേക്ക് ക്ഷണിക്കും. അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ ഇലോണ്‍ മസ്കുമായി മോദി കൂടിക്കാഴ്ച നടത്തുമെന്നു റിപ്പോർട്ടുണ്ട്. സ്റ്റാർലിങ്ക് ഉപഗ്രഹ ശൃംഖല വഴി ബ്രോഡ്ബാൻഡ് സേവനം ഇന്ത്യയിലേക്ക്…
Read MoreCategory: NRI
നാടുകടത്തൽ: ട്രംപിനെതിരേ കടുത്ത വിമർശനുമായി മാർപാപ്പ
റോം: അനധികൃത കുടിയേറ്റക്കാരെ കൂട്ടമായി നാടുകടത്തുന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നടപടിക്കെതിരേ കടുത്ത വിമർശനവുമായി ഫ്രാൻസിസ് മാർപാപ്പ. നാടുകടത്തൽ ദുർബലവിഭാഗങ്ങളെ ദോഷകരമായി ബാധിക്കുമെന്നു മാർപാപ്പ പറഞ്ഞു. യുഎസിലെ ബിഷപ്പുമാർക്ക് അയച്ച കത്തിലാണ് ട്രംപ് ഭരണകൂടനത്തിനെതിരേ മാർപാപ്പയുടെ രൂക്ഷവിമർശനം. നാടുകടത്തൽ മോശമായി കലാശിക്കുമെന്നും മാർപാപ്പ പറഞ്ഞു. പ്രതികൂല സാഹചര്യങ്ങളിൽനിന്നെത്തിയവരാണ് കുടിയേറ്റക്കാർ. ബലപ്രയോഗത്തിലൂടെയുള്ള നാടുകടത്തൽ അവരുടെ അഭിമാനം ഇല്ലാതാക്കും. ഇത്തരം നടപടികൾ മോശമായാണ് അവസാനിക്കുകയെന്നും മാർപാപ്പ ഓർമിപ്പിച്ചു. ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നിലപാടുകളെ ഫ്രാൻസിസ് മാർപാപ്പ നേരത്തെയും വിമർശിച്ചിട്ടുണ്ട്.
Read Moreവെടിനിർത്തൽ കരാർ പാലിക്കാൻ എല്ലാ കക്ഷികളും തയാറായെങ്കിൽ മാത്രമേ ബന്ദികളെ തിരിച്ചയയ്ക്കൂ : ട്രംപിന്റെ ഭീഷണി തള്ളി ഹമാസ്
ഗാസാ സിറ്റി: ശനിയാഴ്ചയ്ക്കുള്ളിൽ എല്ലാ ബന്ദികളെയും വിട്ടയയ്ക്കണമെന്ന ട്രംപിന്റെ ഭീഷണി തള്ളി ഹമാസ്. വെടിനിർത്തൽ കരാർ പാലിക്കാൻ എല്ലാ കക്ഷികളും തയാറായെങ്കിൽ മാത്രമേ ബന്ദികളെ തിരിച്ചയയ്ക്കൂ എന്ന് ഹമാസ് വക്താവ് സാമി അബു സുഹ്രി പറഞ്ഞു.കരാറിനെ ഇരുകക്ഷികളും ബഹുമാനിക്കേണ്ടതുണ്ടെന്നു ട്രംപ് ഓർമിക്കണം. ബന്ദിമോചനത്തിനുള്ള ഒരേയൊരു മാർഗമാണിത്. ഭീഷണിയുടെ ഭാഷ കാര്യങ്ങൾ സങ്കീർണമാക്കുമെന്നു സുഹ്രി കൂട്ടിച്ചേർത്തു.
Read Moreബന്ദികളെ കൈമാറിയില്ലെങ്കിൽ ഗാസയിൽ വീണ്ടും യുദ്ധമെന്ന് നെതന്യാഹു
ടെൽഅവീവ്: ബന്ദികളെ കൈമാറിയില്ലെങ്കിൽ ഗാസയിൽ വീണ്ടും യുദ്ധമെന്ന് മുന്നറിയിപ്പ് നൽകി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ശനിയാഴ്ച ഉച്ചയ്ക്കുമുമ്പ് ബന്ദികളെ കൈമാറണമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. എന്നാൽ, നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കാതെ ബന്ദി കൈമാറ്റത്തിനില്ലെന്നാണ് ഹമാസിന്റെ നിലപാട്. ഇസ്രയേലികളായ ബന്ദികളെ മോചിപ്പിക്കുന്നത് ഹമാസ് നിർത്തിവെച്ചിരുന്നു. ഇസ്രയേൽ വെടിനിർത്തൽ കരാർ ലംഘിച്ചുവെന്ന് ആരോപിച്ചായിരുന്നു ഹമാസിന്റെ നടപടി. അതേസമയം, ഹമാസിന്റെ പ്രഖ്യാപനം വെടിനിർത്തൽ കരാറിന്റെ സമ്പൂർണ ലംഘനമാണെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി പറഞ്ഞു. എന്തിനും തയാറായി നിൽക്കാൻ സൈന്യത്തിന് ഇസ്രയേൽ സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.
Read Moreചരിത്രത്തിലെ വലിയ നാടുകടത്തലിന് യുകെ; ആശങ്കയോടെ ഇന്ത്യാക്കാർ
ലണ്ടൻ: ചരിത്രത്തിലെ വലിയ നാടുകടത്തലിന് യുകെ തയാറെടുക്കുന്നു. ഇന്ത്യയിൽ നിന്നുള്ളവർ ആശങ്കയിലായിരിക്കുകയാണ്. ഇന്ത്യയിൽ നിന്ന് ഏറ്റവുമധികം ആളുകൾ കുടിയേറിയിട്ടുള്ള രാജ്യങ്ങളിലൊന്നാണ് ബ്രിട്ടൻ. പുതിയ റിപ്പോർട്ട് അനുസരിച്ച് 800 ആളുകളെയാണ് യുകെ നാടുകടത്തിയത്. ഇന്ത്യയിൽ നിന്നുൾപ്പെടെ വിദ്യാർഥി വിസകളിൽ യു കെയിൽ എത്തിയിട്ടുള്ള ആളുകളുടെ എണ്ണം നിരവധിയാണ്. ഇത്തരക്കാർക്ക് തൊഴിൽ ചെയ്യുന്നതിന് ഉൾപ്പെടെ നിയന്ത്രണങ്ങളുണ്ട്. അതുകൊണ്ടുതന്നെ യുണൈറ്റഡ് കിംഗ്ഡം ലേബർ ഗവൺമെന്റാണ് അനധികൃതമായി ബ്രിട്ടനിൽ ജോലി ചെയ്യുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കാനൊരുങ്ങുന്നത്. ഇതിന്റെ ഭാഗമായി ഇന്ത്യൻ റസ്റ്റോറന്റുകൾ, നെയിൽ ബാറുകൾ, കടകൾ, കാർ വാഷിംഗ് കേന്ദ്രങ്ങൾ തുടങ്ങിയവയിൽ അനധികൃതമായി ജോലി ചെയ്യുന്നവരെ കണ്ടെത്തുന്നതിനുള്ള പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്. ഏതാനം ദിവസങ്ങൾക്ക് മുമ്പ് അമേരിക്കയിൽ അനധികൃതമായി കുടിയേറിയ ഇന്ത്യാക്കാർ ഉൾപ്പടെയുള്ളവരെ തിരിച്ചയച്ചിരുന്നു.
Read Moreഹമാസിന് ട്രംപിന്റെ അന്ത്യശാസനം; “ബന്ദികളെയെല്ലാം 15നകം വിട്ടില്ലെങ്കിൽ ഗാസയിൽ വീണ്ടും നരകം സൃഷ്ടിക്കും’
വാഷിംഗ്ടൺ: ബന്ദികളെ വിട്ടയയ്ക്കുന്നത് നിർത്തിവയ്ക്കുമെന്നു ഹമാസ് പ്രഖ്യാപിച്ചതിനു പിന്നാലെ അന്ത്യശാസനവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. 15നുള്ളിൽ ഗാസയിൽനിന്ന് മുഴുവൻ ഇസ്രയേലി ബന്ദികളെയും മോചിപ്പിക്കാത്തപക്ഷം വീണ്ടും ആക്രമണം തുടങ്ങുമെന്നും ഇസ്രയേൽ-ഹമാസ് വെടിനിർത്തൽ റദ്ദാക്കാന്‍ ആഹ്വാനം ചെയ്യുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ജനുവരി 19ന് പ്രാബല്യത്തിൽ വന്ന ആറാഴ്ചത്തെ വെടിനിർത്തൽ കരാറിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി ബന്ദികളെ ഇനി കൈമാറില്ലെന്നു ഹമാസ് ഭീഷണിപ്പെടുത്തിയിരുന്നു. ഹമാസിന്റെ നീക്കത്തെ ഭയാനകം എന്നാണു ട്രംപ് വിശേഷിപ്പിച്ചത്. ‘ശേഷിക്കുന്ന എല്ലാ ബന്ദികളെയും ഹമാസ് മോചിപ്പിക്കണം, നമുക്ക് അവരെയെല്ലാം തിരികെ വേണം. ഞാൻ എന്റെ കാര്യമാണ് പറയുന്നത്. ശനിയാഴ്ച രാത്രി 12 മണിക്ക് അവർ ഇവിടെ ഇല്ലെങ്കിൽ, ഗാസയിൽ വീണ്ടും നരകം സൃഷ്ടിക്കും.’ – ഇതായിരുന്നു ട്രംപിന്റെ വാക്കുകൾ. വെടിനിർത്തലിനുശേഷം യുഎസ് സേനയുടെ സാധ്യത തള്ളിക്കളയുന്നുണ്ടോ എന്ന ചോദ്യത്തിന് എന്ത് സംഭവിക്കുമെന്ന് നമുക്ക് കാണാമെന്നും താൻ എന്താണ്…
Read Moreമോദി എഐ ഉച്ചകോടിയിൽ, നാളെ യുഎസിലേക്ക്
പാരിസ്: രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഫ്രാൻസിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോകനേതാക്കളുടെയും രാജ്യാന്തര ടെക് സിഇഒമാരുടെയും സമ്മേളനമായ എഐ ഉച്ചകോടിയിൽ പങ്കെടുത്തു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോയ്ക്കൊപ്പം ഉച്ചകോടിയിൽ മോദി അധ്യക്ഷത വഹിച്ചു.ഉച്ചകോടിക്ക് മുന്നോടിയായുള്ള അത്താഴത്തിൽ പങ്കെടുത്ത നരേന്ദ്രമോദി പിന്നീടു ഇമ്മാനുവൽ മക്രോയുമായി കൂടിക്കാഴ്ച നടത്തി. “എന്റെ സുഹൃത്ത് പ്രസിഡന്റ് മാക്രോണിനെ പാരീസിൽ കണ്ടുമുട്ടിയതിൽ സന്തോഷം’ എന്ന് പ്രധാനമന്ത്രി എക്സിൽ പറഞ്ഞു. നാളെയും മറ്റന്നാളും അമേരിക്കയിൽ മോദി സന്ദർശനം നടത്തും. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ചയുമുണ്ട്.
Read Moreയുഎസിൽ വീണ്ടും വിമാനാപകടം: വിമാനം തകർന്നു വീണു പത്തുപേർ മരിച്ചു
വാഷിംഗ്ടൺ: അലാസ്കയ്ക്ക് മുകളില്‍ വച്ച് കാണാതായ അമേരിക്കയുടെ ബെറിംഗ് എയർ കമ്യൂട്ടർ വിമാനം തകർന്നു വീണനിലയിൽ കണ്ടെത്തി. അലാസ്കയുടെ പടിഞ്ഞാറൻ തീരത്തെ മഞ്ഞുപാളികളിൽനിന്നാണ് വിമാനം കണ്ടെത്തിയത്. വിമാനത്തിലുണ്ടായിരുന്ന 10 പേരും മരിച്ചു. പൈലറ്റും ഒൻപതു യാത്രക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് ഉനലക്ലീറ്റിൽനിന്നു നോമിലേക്കുള്ള യാത്രാമധ്യേയാണു വിമാനം കാണാതായത്. നോമിന് ഏകദേശം 12 മൈൽ അകലെയും 30 മൈൽ തെക്കുകിഴക്കുമായിട്ടാണ് അപകടം നടന്ന സ്ഥലം. അപകടകാരണം വ്യക്തമല്ല. പ്രദേശത്ത് മഞ്ഞുവീഴ്ച ഉണ്ടായിരുന്നതായാണ് റിപ്പോർട്ടുണ്ട്. എട്ട് ദിവസത്തിനിടെ യുഎസിൽ സംഭവിക്കുന്ന മൂന്നാമത്തെ വലിയ വിമാനദുരന്തമാണിത്. ജനുവരി 29ന് വാഷിംഗ്ടണിൽ വിമാനവും സൈനിക ഹെലികോപ്റ്ററും കൂട്ടിയിടിച്ച് 67 പേർ മരിച്ചിരുന്നു. ജനുവരി 31ന് ഫിലാഡൽഫിയയിൽ വിമാനം തകർന്നുവീണ് ഏഴു പേർ മരിച്ചു.
Read Moreഅമേരിക്ക അടിച്ചാൽ തിരിച്ചടിക്കും: ആയത്തുള്ള അലി ഖമീനി
ടെഹ്റാന്: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണിക്കു ചുട്ട മറുപടിയുമായി ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമീനി. ഇറാന് ഉപരോധം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച എക്സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പുവച്ച ഡൊണാൾഡ് ട്രംപിന്റെ ഭീഷണി വിലപ്പോകില്ലെന്നും തങ്ങള്‍ക്കുനേരേ ഇനിയും ഭീഷണി തുടര്‍ന്നാല്‍ തിരിച്ചടിക്കാന്‍ യാതൊരു മടിയുമുണ്ടാവില്ലെന്നും ആയത്തുള്ള അലി ഖമീനി പറഞ്ഞു. 1979ലെ ഇറാനിയന്‍ വിപ്ലവത്തിന്റെ വാര്‍ഷികം ആചരിക്കുന്ന പരിപാടിയില്‍ സൈനിക കമാന്‍ഡര്‍മാരുമായി സംസാരിക്കവേയാണു ഖമീനി നിലപാട് വ്യക്തമാക്കിയത്. ‘‘അവര്‍ നമ്മളെക്കുറിച്ച് പരാമര്‍ശങ്ങള്‍ നടത്തുന്നു, നമ്മൾക്കെതിരേ ഭീഷണി മുഴക്കുന്നു. നമ്മളെ ഭീഷണിപ്പെടുത്തിയാല്‍ തിരിച്ചും ഭീഷണിമുഴക്കും. ഭീഷണി അവര്‍ നടപ്പാക്കിയാല്‍ നമ്മളും തിരിച്ചടിക്കും. നമ്മുടെ രാജ്യത്തിന്റെ സുരക്ഷയ്ക്കുനേരേ ആക്രമണമുണ്ടായാല്‍ അവരുടെ രാജ്യസുരക്ഷയ്ക്കുനേരേ ആക്രമിക്കാന്‍ യാതൊരു മടിയുമുണ്ടാവില്ല’’- ഖമീനി സൈനിക കമാൻഡർമാരോടായി പറഞ്ഞു. ഇറാനെതിരായ ഉപരോധം കര്‍ശനമാക്കുന്ന മെമ്മോറാണ്ടത്തില്‍ ഒപ്പുവച്ചു സംസാരിക്കുന്നതിനിടെയായിരുന്നു ട്രംപിന്റെ ഭീഷണി. തന്നെ വകവരുത്താനാണ് ഇറാന്റെ ഉദ്ദേശമെങ്കില്‍ പിന്നെ…
Read Moreബംഗ്ലാദേശ് ദമ്പതിമാർ വ്യാജരേഖകളുമായി വൈപ്പിനിൽ താമസിച്ചത് 15 വർഷം
വൈപ്പിൻ: വ്യാജ രേഖകൾ ചമച്ച് കേരളത്തിലെത്തിയ ബംഗ്ലാദേശ് ദമ്പതിമാർ വൈപ്പിനിൽ താമസിച്ചത് 15 വർഷം. കഴിഞ്ഞ ദിവസം ഓപ്പറേഷൻ ക്ലീൻ പദ്ധതിയുടെ ഭാഗമായി നടന്ന റെയ്ഡിൽ എടവനക്കാട് നിന്നും ഞാറക്കൽ പോലീസ് പിടി കൂടി ചോദ്യം ചെയ്തപ്പോൾ ഇവർ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആക്രി കച്ചവടം നടത്തുന്ന ദശരഥ് ബാനർജി (38), ഇയാളുടെ ഭാര്യ മാരി ബിബി (33) എന്നിവരാണ് കസ്റ്റഡിയിൽ ആയത്. ഷാൻ എന്ന പേരിലാണ് ഇയാൾ വൈപ്പിനിൽ അറിയപ്പെട്ടിരുന്നതത്രേ.ആക്രി ബിസിനസുമായി എത്തിയ ഇവർ ചെറായി ബേക്കറി, ബീച്ച്, ഗൗരീശ്വരം തുടങ്ങിയ സ്ഥലങ്ങളിൽ വാടകക്ക് താമസിച്ചിട്ടുണ്ട്. പശ്ചിമബംഗാൾ സ്വദേശിയെന്ന രേഖകളും മറ്റും ഉണ്ടായിരുന്നതിനാൽ വാടകക്ക് വീടുകൊടുത്തവർ പിന്നെ മറ്റൊന്നും നോക്കിയില്ല. ഇതിനിടെ ഇവിടെ വച്ച് ദന്പതികൾക്ക് രണ്ടു കുട്ടികൾ ഉണ്ടാകുകയും ഇവരെ ചെറായിലെ ഒരു സ്കൂളിൽ ചേർക്കുകയും ചെയ്തു. നേരത്തെ ഇയാൾക്കൊപ്പം ചില ബന്ധുക്കളും ഉണ്ടായിരുന്നു.…
Read More