വാഷിംഗ്ടൺ: പ്ലാസ്റ്റിക് ഉപയോഗം പ്രോത്സാഹിപ്പിക്കുമെന്ന വിവാദ പ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പ്ലാസ്റ്റിക് ഉപയോഗം മൂലമുള്ള മലിനീകരണം തടയാന്‍ ലോകത്തെമ്പാടും ശ്രമങ്ങള്‍ നടക്കവെയാണ് പ്ലാസ്റ്റിക്കിലേക്ക് മടങ്ങുക എന്ന ട്രംപിന്റെ ആഹ്വാനം. 2020 ലെ തെരഞ്ഞെടുപ്പ് കാലം മുതല്‍തന്നെ പ്രഖ്യാപിച്ച നിലപാടാണ് തന്റെ രണ്ടാമൂഴത്തില്‍ ട്രംപ് നടപ്പാക്കാന്‍ ഒരുങ്ങുന്നത്. പേപ്പര്‍ സ്ട്രോകള്‍ വ്യാപകമാക്കാനുള്ള ബൈഡന് ഭരണകൂടത്തിന്റെ തീരുമാനം മണ്ടത്തരമാണെന്നു ട്രംപ് പറഞ്ഞു. അധികാരമേറ്റതിന് തൊട്ടടുത്ത ദിവസം ആഗോള താപനം നിയന്ത്രിക്കാന്‍ ലക്ഷ്യമിടുന്ന പാരീസ് ഉടമ്പടിയില്‍നിന്ന് അമേരിക്ക പിന്മാറിയിരുന്നു. പ്ലാസ്റ്റിക്കിന്റെ കാര്യത്തിലും ട്രംപിനെ അനുകൂലിക്കുകയാണ് ഇലോണ്‍ മസ്ക്.
Read MoreCategory: NRI
അടിച്ചാല്‍ തിരിച്ചടിക്കും; ട്രംപിന് മറുപടിയുമായി ഇറാന്
ടെഹ്റാന്: ട്രംപ് ഭരണകൂടത്തിന് മറുപടിയുമായി ഇറാന്. തങ്ങള്‍ക്കുനേരെ ഇനിയും ഭീഷണി തുടര്‍ന്നാല്‍ തിരിച്ചടിക്കാന്‍ യാതൊരു മടിയുമുണ്ടാവില്ലെന്ന് ഇറാന് പരമോന്നത നേതാവ് ആയത്തുള്ള അലി ഖമീനി പറഞ്ഞു. 1979 ലെ ഇറാനിയന്‍ വിപ്ലവത്തിന്റെ വാര്‍ഷികം ആചരിക്കുന്ന പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു ഖമീനി. തന്നെ വകവരുത്താനാണ് ഇറാന്റെ ഉദ്ദേശമെങ്കില്‍ പിന്നെ ആ രാജ്യംതന്നെ ബാക്കിയുണ്ടാവില്ലെന്ന് കഴിഞ്ഞ ദിവസം ട്രംപ് ഭീഷണി മുഴക്കിയിരുന്നു. തന്നെ വധിക്കുകയാണെങ്കില്‍ ഇറാന് എന്ന രാജ്യം തന്നെ തുടച്ചുനീക്കാനുള്ള എല്ലാ നിര്‍ദേശവും ഇതിനകം നല്‍കിയിട്ടുണ്ടെന്നും ട്രംപ് പറഞ്ഞിരുന്നു. ഇറാനെതിരെ ഉപരോധം പുനഃസ്ഥാപിക്കാനുള്ള മെമ്മോറാണ്ടത്തില്‍ ട്രംപ് ഒപ്പുവെച്ചിരുന്നു.
Read Moreരാജ്യാന്തര ക്രിമിനൽ കോടതിക്ക് ഉപരോധമേർപ്പെടുത്തി ട്രംപ്
വാഷിംഗ്ടൺ: രാജ്യാന്തര ക്രിമിനൽ കോടതിക്ക് ഉപരോധം ഏർപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉത്തരവിട്ടു. രാജ്യാന്തര കോടതിക്കുള്ള സാമ്പത്തിക സഹായം അമേരിക്ക അവസാനിപ്പിക്കും. രാജ്യാന്തര കോടതിയിലെ ഉദ്യോഗസ്ഥരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ആസ്തി മരവിപ്പിക്കാനും യുഎസിലും സഖ്യകക്ഷി രാജ്യങ്ങളിലും വിസ നിയന്ത്രണവും ഏർപ്പെടുത്താനും ഉത്തരവിൽ പറയുന്നു. അമേരിക്കയെയും അടുത്ത സഖ്യകക്ഷിയായ ഇസ്രയേലിനെയും ലക്ഷ്യമിട്ടുള്ള അന്വേഷണങ്ങൾക്ക് പിന്നാലെയാണ് ട്രംപിന്റെ ഉപരോധ ഉത്തരവ്. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിലൂടെ കോടതി അധികാര ദുർവിനിയോഗം നടത്തിയെന്ന് ഉത്തരവിൽ പറയുന്നു.
Read Moreഅന്താരാഷ്ട്രനിയമങ്ങളുടെ അടിസ്ഥാനതത്വങ്ങൾ എല്ലാ രാജ്യങ്ങളും പാലിക്കണം; വംശീയ ഉന്മൂലനം നിർബന്ധമായും ഒഴിവാക്കണം; അന്റോണിയോ ഗുട്ടറെസ്
ന്യൂയോർക്ക്: ഗാസ മുനന്പ് ഏറ്റെടുക്കുമെന്നും പലസ്തീനികൾ അവിടെനിന്ന് ഒഴിയണമെന്നുമുള്ള അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവനയ്ക്കെതിരേ ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറെസ്. അന്താരാഷ്ട്രനിയമങ്ങളുടെ അടിസ്ഥാനതത്വങ്ങൾ എല്ലാ രാജ്യങ്ങളും പാലിക്കണമെന്നും വംശീയ ഉന്മൂലനം നിർബന്ധമായും ഒഴിവാക്കണമെന്നും ഗുട്ടറെസ് പറഞ്ഞു. ശാശ്വതമായ വെടിനിർത്തലാണ് ഇപ്പോൾ ആവശ്യം. പരിഹാരങ്ങൾക്ക് ശ്രമിക്കുമ്പോൾ സ്ഥിതി വഷളാക്കരുത്. സ്വതന്ത്ര പലസ്തീൻ രാഷ്ട്രം രൂപീകരിക്കുന്നതിന് ഗാസ അനിവാര്യമാണ്. സ്വന്തം മണ്ണിൽ ജീവിക്കാനുള്ള പലസ്തീനികളുടെ അവകാശം അകലുകയാണെന്നും ന്യൂയോർക്കിലെ യുഎൻ യോഗത്തിൽ ഗുട്ടറെസ് അഭിപ്രായപ്പെട്ടു. പലസ്തീനികളെ അവരുടെ മണ്ണിൽനിന്ന് സ്ഥലംമാറ്റുന്ന യാതൊരു നടപടിയും അംഗീകരിക്കില്ലെന്ന് സൗദി അറേബ്യയും വ്യക്തമാക്കി. സൗദി വിദേശകാര്യ മന്ത്രാലയമാണ് നിലപാട് വ്യക്തമാക്കിയത്. യുദ്ധത്തിൽ തകർന്ന ഗാസയെ ഏറ്റെടുക്കുമെന്നും പുനർനിർമിച്ച് മനോഹരമാക്കുമെന്നുമാണ് കഴിഞ്ഞദിവസം ട്രംപ് പറഞ്ഞത്.
Read Moreശിയാ ഇസ്മാഈലി മുസ്ലിംകളുടെ ആത്മീയ നേതാവ് ആഗാ ഖാന് നാലാമന് അന്തരിച്ചു
ലിസ്ബണ്‍: ശിയാ ഇസ്മാഈലി മുസ്ലിംകളുടെ ആത്മീയ നേതാവും ശതകോടീശ്വരനും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ആഗാ ഖാന് നാലാമന് (പ്രിന്‍സ് കരീം അല്‍ ഹുസൈനി) (88) അന്തരിച്ചു. പോര്‍ചുഗലിലെ ലിസ്ബണിലായിരുന്നു അന്ത്യം. 2014ല്‍ ഇന്ത്യ പത്മവിഭൂഷണ്‍ പുരസ്കാരം നല്കി ആദരിച്ചിരുന്നു. സ്വിറ്റ്സര്‍ലന്‍ഡില്‍ ജനിച്ച് ബ്രിട്ടീഷ് പൗരത്വമുള്ള ആഗാ ഖാന് നാലാമന് ഫ്രാന്‍സിലായിരുന്നു ജീവിച്ചിരുന്നത്. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ആഗാ ഖാന് ഡെവലപ്മെന്റ് നെറ്റ്വര്‍ക്ക് ലോകത്തുടനീളം ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും നടത്തുന്നുണ്ട്. 1957ല്‍ ഇരുപതാം വയസിലാണ് നേതൃസ്ഥാനം ഏറ്റെടുത്തത്. ആഗാ ഖാന് ഫൗണ്ടേഷന് ചാരിറ്റിയുടെ സ്ഥാപകനായ പ്രിന്‍സ് കരീം അല്‍ ഹുസൈനി കറാച്ചി സര്‍വകലാശാല, ഹാര്‍വഡ് സര്‍വകലാശാലയിലെ ആഗാ ഖാന് പ്രോഗ്രാം ഫോര്‍ ഇസ്ലാമിക് ആര്‍ക്കിടെക്ചര്‍, മസാചുസറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എന്നിവക്ക് സാമ്പത്തിക സഹായം നല്കി വരുന്നുണ്ട്. ഡല്‍ഹിയിലെ ഹുമയൂണ്‍ ശവകുടീരം നവീകരണത്തിലും ആഗാ ഖാന് ട്രസ്റ്റ് പ്രധാന പങ്കുവഹിച്ചു. ആറ്…
Read Moreസ്വീഡിഷ് കാമ്പസിലെ വെടിവയ്പ്; മരണം 11 ആയി
സ്റ്റോക്ക്ഹോം: സ്വീഡനിലെ കാമ്പസിലുണ്ടായ വെടിവയ്പില്‍ മരണം 11 ആയി. അക്രമിയും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ആറു പേർ ആശുപത്രിയില്‍ ചികിത്സയിലുണ്ട്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. രാജ്യതലസ്ഥാനമായ സ്റ്റോക്ഹോമിൽനിന്ന് 200 കിലോമീറ്റർ അകലെയുള്ള ഒറിബ്രോയിലെ റിസ്ബെർഗ്സ്കാ വിദ്യാഭ്യാസ സ്ഥാപനത്തിലാണ് ഇന്നലെ വെടിവയ്പുണ്ടായത്. പ്രൈമറി, അപ്പര്‍ സെക്കൻഡറി കോഴ്സുകളാണ് ഇവിടെ പഠിപ്പിച്ചിരുന്നത്.
Read Moreഗാസയെ അമേരിക്ക ഏറ്റെടുക്കും, പലസ്തീൻകാർ ഒഴിയണമെന്ന് ട്രംപ്
വാഷിംഗ്ടൺ: ഇസ്രയേൽ-ഹമാസ് യുദ്ധത്തിൽ തകർന്ന ഗാസ മുനമ്പ് അമേരിക്ക ഏറ്റെടുക്കുമെന്നു പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഗാസ വാസയോഗ്യമല്ലാതായിരിക്കുകയാണ്. മേഖലയിൽനിന്നു പലസ്തീൻ ജനത ഒഴിഞ്ഞുപോകണം. ഗാസയെ പുനർനിർമിച്ച് മനോഹരമാക്കാൻ അമേരിക്കയ്ക്ക് കഴിയും. ഗാസയിൽനിന്ന് ഒഴിഞ്ഞുപോകുന്നവരെ ഈജിപ്ത്, ജോർദാൻ തുടങ്ങിയ അറബ് രാജ്യങ്ങൾ സ്വീകരിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. വൈറ്റ് ഹൗസിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനൊപ്പമുള്ള കൂടിക്കാഴ്ചയ്ക്കുശേഷം നടത്തിയ സംയുക്ത പത്രസമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ശ്രദ്ധിക്കേണ്ട ഒരു ആശയമാണ് ട്രംപ് മുന്നോട്ട് വച്ചതെന്നായിരുന്നു നെതന്യാഹുവിന്റെ പ്രതികരണം. രണ്ടാംഘട്ട വെടിനിർത്തൽ കാരാറിനെക്കുറിച്ചും ഇരുനേതാക്കളും ചർച്ച നടത്തി. ചർച്ചകൾക്കുശേഷം ട്രംപിന്റെ നേതൃത്വ പാഠവത്തെ പ്രശംസിച്ച നെതന്യാഹു, ഇസ്രയേലിന് ഇതുവരെ ലഭിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ സുഹൃത്താണ് ട്രംപ് എന്നും പറഞ്ഞു. അതേസമയം പലസ്തീൻകാർ ഗാസ വിടണമെന്ന ട്രംപിന്റെ നിർദേശം ഹമാസ് തള്ളി.
Read Moreഅതിരന്പുഴ സ്വദേശി ദുബായിൽ മരിച്ചു; വെള്ളിയാഴ്ച മൃതദേഹം നാട്ടിലെത്തിക്കും
അതിരമ്പുഴ: യുവാവ് ദുബായിൽ ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചു. അതിരമ്പുഴ കോട്ടയ്ക്കുപുറം മാങ്കോട്ടിൽ ബനഡിക്ടിന്റെ (സോണി) മകൻ സിനു ബനഡിക്ട് (40) ആണ് കഴിഞ്ഞ ദിവസം ദുബായിൽ മരിച്ചത്. മൃതദേഹം ഇന്നലെ നാട്ടിൽ എത്തിച്ചു. സംസ്കാരം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് കോട്ടയ്ക്കുപുറം സെന്റ് മാത്യൂസ് പള്ളിയിൽ നടക്കും. മൃതദേഹം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വീട്ടിൽ കൊണ്ടുവരും. ഭാര്യ: സോണിയ, അമ്മഞ്ചേരി കന്നുകുളം വാളംപറമ്പിൽ കുടുംബാംഗം. മാതാവ്: ലീലാമ്മ ബനഡിക്ട്. സഹോദരി സീന.
Read Moreബിയാൻകയുടെ നഗ്നവസ്ത്രം; കത്തിപ്പടർന്ന് വിവാദം
ലോസ് ആഞ്ചലസ്: ലോസ് ആഞ്ചലസിലെ കാട്ടുതീയേക്കാൾ വേഗത്തിൽ ഗ്രാമിയിലൊരു വിവാദം കത്തിപ്പടർന്നു. അമേരിക്കൻ റാപ്പർ കാനിയെ വെസ്റ്റും കൂട്ടുകാരി ബിയാൻക സെൻസോറിയും ഗ്രാമിയിൽ ഫോട്ടോയ്ക്കു പോസ് ചെയ്തതാണ് വിവാദമായത്. ഫോട്ടോ ഷൂട്ടിനിടെ ബിയാൻക തന്റെ മേൽക്കുപ്പായം അഴിച്ചു. ഇതോടെ സുതാര്യമായ അകക്കുപ്പായത്തിൽ ബിയാൻക പൂർണ നഗ്നയായി. വെസ്റ്റിനൊപ്പം റെഡ്കാർപ്പറ്റിൽ പോസും ചെയ്തു. വസ്ത്രമാണെന്ന് മനസിലാകാത്തവിധം ശരീരത്തോടു ചേർന്ന ന്യൂഡ് സ്കിൻ ടൈറ്റ് വസ്ത്രത്തിലായിരുന്നു ബിയാൻക. കറുപ്പ് ടീ ഷർട്ടും പാന്റ്സുമായിരുന്നു കാനിയെയുടെ വേഷം. ഇരുവരെയും ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നില്ലെന്നും വാർത്തയുണ്ട്. പ്രശസ്ത മോഡൽ കിം കർദാഷിയാന്റെ മുൻ ഭർത്താവാണ് വെസ്റ്റ്. കർദാഷിയാനുമായി വേർപിരിഞ്ഞശേഷമാണ് ബിയാൻകയുമായി വെസ്റ്റ് സൗഹൃദത്തിലായത്.
Read Moreബിയോൺസെയൊരു ഗ്രാമിപ്പെണ്ണ്: പാട്ടുംപാടി സ്വന്തമാക്കിയത് 35 ഗ്രാമി പുരസ്കാരം
ലോസ് ആഞ്ചലസ്: ഗ്രാമിയിൽ ചരിത്രം രചിച്ച് അമേരിക്കൻ ഗായിക ബിയോണ്‍സെ. മികച്ച കണ്ട്രി ആല്‍ബത്തിനുള്ള പുരസ്കാരം നേടിയാണ് ബിയോണ്‍സെ ചരിത്രതാരമായത്. ഈ വിഭാഗത്തിൽ പുരസ്കാരം നേടുന്ന ആദ്യ കറുത്ത വംശജയാണ് ബിയോണ്‍സെ. ‘കൗബോയ് കാര്‍ട്ടര്‍’ എന്ന ആല്‍ബത്തിലൂടെയാണ് പുരസ്കാര നേട്ടം. പതിനൊന്ന് നോമിനേഷനുകളുമായെത്തിയ അമേരിക്കൻ ഗായിക മൂന്ന് പുരസ്കാരങ്ങളാണ് സ്വന്തമാക്കിയത്. മികച്ച കൺട്രി ആൽബത്തിനു പുറമേ ആൽബം ഓഫ് ദ് ഇയർ, മികച്ച കൺട്രി ഡുവോ/ ഗ്രൂപ് പെർഫോമൻസ് എന്നീ വിഭാഗങ്ങിലും പുരസ്കാരം നേടി. ഇതോടെ ഗ്രാമിയിൽ ഏറ്റവും കൂടുതൽ പുരസ്കാരം നേടുന്ന കലാകാരി എന്ന സ്വന്തം റിക്കാർഡും ബിയോൺസെ പുതുക്കി. ഈ വർഷത്തെ പുരസ്കാരങ്ങളടക്കം 35 ഗ്രാമിയാണ് ബിയോൺസെ നേടിയിരിക്കുന്നത്. ഏറ്റവും കൂടുതൽ തവണ നോമിനേറ്റ് ചെയ്യപ്പെട്ടയാളും ബിയോൺസെ തന്നെ. ഇത്തവണത്തേതുൾപ്പെടെ 88 പ്രാവശ്യമാണ് ബിയോൺസെ നോമിനേറ്റ് ചെയ്യപ്പെട്ടത്. നാലു പുരസ്കാരങ്ങൾ സ്വന്തമാക്കിയ സിയര ഫെറലും…
Read More