വാഷിംഗ്ടൺ: മെക്സിക്കോയ്ക്കുമേൽ അമേരിക്ക പ്രഖ്യാപിച്ച 25 ശതമാനം ഇറക്കുമതിത്തീരുവ മരവിപ്പിച്ചതിനു പിന്നാലെ കാനഡയ്ക്കെതിരേ പ്രഖ്യാപിച്ച ഇറക്കുമതി തീരുവയും മരവിപ്പിച്ചു. ഒരു മാസത്തേക്ക് നടപടി ഉണ്ടാകില്ലെന്നു പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. അതിർത്തി സുരക്ഷ വർധിപ്പിക്കണമെന്ന അമേരിക്കയുടെ ആവശ്യം ഇരുരാജ്യങ്ങളും അംഗീകരിച്ചതിനെ തുടർന്നാണ് തീരുമാനം. ചൈനയ്ക്കു മേൽ ചുമത്തിയ ഇറക്കുമതിത്തീരുവയുടെ കാര്യത്തിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി ട്രംപ് ഈ ആഴ്ച സംസാരിക്കും. യുഎസിലേക്കുള്ള അനധികൃത കുടിയേറ്റം തടയാൻ അതിർത്തിയിൽ സുരക്ഷ വർധിപ്പിക്കുമെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും അനധികൃത കുടിയേറ്റം തടയുന്നതിന് അതിർത്തികളിൽ 10,000 സൈനികരെ നിയോഗിക്കുമെന്ന് മെക്സിക്കോ പ്രസിഡന്റ് ക്ലൗഡിയ ഷെയ്ൻബോയും ട്രംപിനെ അറിയിച്ചിരുന്നു.
Read MoreCategory: NRI
അനധികൃത കുടിയേറ്റം; ഇന്ത്യക്കാരെ നാടുകടത്തി അമേരിക്ക; പ്രാഥമിക പട്ടികയില്‍ 18,000 ഇന്ത്യക്കാർ
ന്യൂയോര്‍ക്ക്: അനധികൃത കുടിയേറ്റക്കാരെ രാജ്യത്ത് നിന്ന് ഒഴിപ്പിക്കുന്ന നടപടിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ഇതിന്റെ ഭാഗമായി അനധികൃത കുടിയേറ്റക്കാരെന്ന് കണ്ടെത്തിയ ഇന്ത്യക്കാരുടെ ആദ്യ സംഘത്തെ നാടുകടത്തി. തിങ്കളാഴ്ച സൈനിക വിമാനത്തില്‍ ഇവരെ മടക്കിയച്ചതായി റോയിട്ടേഴ്സിനെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. സി-17 സൈനിക വിമാനം അനധികൃത കുടിയേറ്റക്കാരുമായി പുറപ്പെട്ടുവെന്നാണ് വിവരം. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണവും വന്നിട്ടില്ല. അമേരിക്ക തയാറാക്കിയിട്ടുള്ള അനധികൃത കുടിയേറ്റക്കാരുടെ പ്രാഥമിക പട്ടികയില്‍ 18,000 ഇന്ത്യക്കാരുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആകെ 15 ലക്ഷം പേരാണ് പട്ടികയിലുള്ളത്. എന്നാല്‍ 7.25 ലക്ഷം ഇന്ത്യക്കാര്‍ അനധികൃതമായി അമേരിക്കയില്‍ താമസിക്കുന്നുണ്ടെന്നാണ് സൂചനകള്‍. അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരുടെ കാര്യത്തില്‍ ഉചിതമായത് ചെയ്യുമെന്നാണ് നരേന്ദ്ര മോദി നിലപാട് എടുത്തിട്ടുള്ളതെന്നാണ് ഡോണാള്‍ഡ് ട്രംപ് അറിയിച്ചത്.
Read Moreട്രംപിന്റെ തീരുവയുദ്ധത്തിൽ ഇളകി ലോക ഓഹരിവിപണി: ഏഷ്യൻ വിപണികളിലും ഇടിവ്
വാഷിംഗ്ടൺ ഡിസി: കാനഡ, മെക്സിക്കോ, ചൈന എന്നീ രാജ്യങ്ങൾക്കെതിരേ കനത്ത തീരുവ ചുമത്തിയതിനു പിന്നാലെ യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾക്കെതിരേയും തീരുവ ചുമത്തുമെന്നു സൂചന നൽകി യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. യുഎസിന്റെ തീരുവയുദ്ധത്തിന്റെ ആഘാതം ലോക ഓഹരിവിപണിയെ ബാധിച്ചു. ഏഷ്യൻ ഓഹരി വിപണികളിലും ഇന്ന് ഇടിവുനേരിട്ടു. ഡോളറിനെതിരേ രൂപയുടെ മൂല്യം ഇടിഞ്ഞു. ഇന്നു മാത്രം 53 പൈസയുടെ ഇടിവാണു നേരിട്ടത്. എന്നാൽ, ട്രംപ് തീരുവ ചുമത്തിയാൽ തിരിച്ചടിക്കുമെന്ന് യൂറോപ്യൻ യൂണിയൻ പ്രതികരിച്ചു. ചർച്ചകളിലൂടെ വ്യാപാരസംഘർഷം ഒഴിവാക്കാമെന്ന് പ്രതീക്ഷിക്കുന്നതായും യൂറോപ്യൻ യൂണിയൻ. കാനഡ, മെക്സിക്കോ, ചൈന എന്നീ രാജ്യങ്ങൾക്കേതിരേ കനത്ത തീരുവ ചുമത്താനുള്ള തീരുമാനങ്ങളിൽ ഖേദിക്കുന്നതായി യൂറോപ്യൻ യൂണിൻ വക്താവ് അറിയിച്ചു. 2018ൽ തന്റെ ആദ്യ ഭരണകാലത്തും ട്രംപ് തീരുവ വർധിക്കുന്ന നടപടികൾ സ്വീകരിച്ചിരുന്നു. അതേസമയം, കനേഡിയൻ ഉത്പന്നങ്ങൾക്ക് യുഎസ് ഭരണകൂടം 25 ശതമാനം കനത്ത തീരുവ ഏർപ്പെടുത്തിയതിനു…
Read Moreകുറഞ്ഞ നിരക്കിൽ പറക്കാൻ ഓഫറുമായി എയർ ഇന്ത്യ
കൊല്ലം: അവധിക്കാല ഡിമാൻഡ് വർധിപ്പിക്കുന്നതിന് ആഭ്യന്തര, അന്തർദേശീയ റൂട്ടുകളിൽ നിരക്കിളവ് വാഗ്ദാനം ചെയ്ത് എയർ ഇന്ത്യ നമസ്തേ വേൾഡ് വിൽപ്പന ആരംഭിച്ചു.ഇന്നലെ മുതൽ ആരംഭിച്ച ഈ ബുക്കിംഗ് ഫെബ്രുവരി ആറുവരെ തുടരും. ഫെബ്രുവരി 12-നും ഒക്ടോബർ 31-നും മധ്യേയുള്ള യാത്രകൾക്കാണ് കുറഞ്ഞ നിരക്കിലുള്ള ആനുകൂല്യം പ്രഖ്യാപിച്ചിട്ടുള്ളത്. എയർ ഇന്ത്യയുടെ വെബ്സൈറ്റിലും മൊബൈൽ ആപ്പിലും ടിക്കറ്റ് വിൽപ്പന തുടങ്ങി കഴിഞ്ഞു. എയർ ഇന്ത്യയുടെ ടിക്കറ്റിംഗ് ഓഫീസുകൾ, കസ്റ്റമർ കോൺടാക്ട് സെൻ്ററുകൾ, ട്രാവൽ ഏജൻസികൾ വഴിയുള്ള ടിക്കറ്റ് വിൽപ്പന ഇന്നും ആരംഭിച്ചു. ഇക്കണോമി ക്ലാസ് – 1499 , പ്രീമിയം ഇക്കണോമി – 3749, ബിസിനസ് ക്ലാസ് -9999 രൂപ മുതലുമാണ് ആഭ്യന്തര റൂട്ടിലെ വൺവേ നിരക്കുകൾ. ഇക്കണോമി ക്ലാസ് -12577, പ്രീമിയം ഇക്കണോമി – 16213, ബിസിനസ് ക്ലാസ് -20870 രൂപ മുതലുമാണ് അന്താരാഷ്ട്ര റൂട്ടിലെ റിട്ടേൺ നിരക്കുകൾ.…
Read More‘യുഎസ് ഡോളർ ഉപേക്ഷിച്ചാൽ പണി തരും’: മുന്നറിയിപ്പുമായി ട്രംപ്
ന്യൂഡൽഹി: യുഎസ് ഡോളറിന് പകരം ബദൽ കറൻസി സ്ഥാപിക്കാൻ ശ്രമിച്ചാൽ ഇന്ത്യ ഉൾപ്പെടുന്ന ബ്രിക്സ് ബ്ലോക്കിലെ രാജ്യങ്ങൾക്കെതിരേ 100 ശതമാനം തീരുവ ചുമത്തുമെന്ന മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സാമൂഹ്യ മാധ്യമങ്ങളിലൂടെയായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. ഡോളറിന് പകരമായി നിലവിലെ ഏതെങ്കിലും കറൻസിയെ ഉയർത്തിക്കൊണ്ടുവരികയോ ബ്രിക്സ് കറൻസി ഉണ്ടാക്കുകയോ ചെയ്യണമെന്നു ബ്രിക്സ് രാജ്യങ്ങളിൽ ചിലർ ഏതാനും വർഷങ്ങളായി ആവശ്യപ്പെടുന്നതിന്റെ പശ്ചാത്തലത്തിലാണ് ട്രംപിന്റെ മുന്നറിയിപ്പ്. അതേസമയം, സ്വന്തം കറൻസി കൊണ്ടുവരാൻ പദ്ധതിയില്ലെന്നും ബ്രിക്സ് രാജ്യങ്ങൾ ഒരുമിച്ചുള്ള പൊതുനിക്ഷേപ പദ്ധതികളാണ് ലക്ഷ്യമിടുന്നതെന്നും റഷ്യ ഇന്നലെ വ്യക്തമാക്കി. ഡോളറിന് പകരം മറ്റൊരു കറൻസി സ്വീകരിക്കാൻ ആലോചിക്കുന്നില്ലെന്ന് ഇന്ത്യ നേരത്തെ വ്യക്തമാക്കിയിരുന്നു.
Read Moreന്യൂസിലൻഡിലെ തരാനാകി പർവതത്തിന് വ്യക്തിത്വ പദവി
വെല്ലിംഗ്ടൺ: ന്യൂസിലൻഡിലെ തരാനാകി പർവതത്തിന് ഒരു വ്യക്തിക്കു ലഭിക്കുന്ന അവകാശങ്ങൾ നൽകി സർക്കാർ.ഒരു മനുഷ്യനുള്ള അധികാരങ്ങൾ, കടമകൾ, ഉത്തരവാദിത്വങ്ങൾ, ബാധ്യതകൾ എന്നിവ പർവതത്തിനു നൽകുന്ന നിയമം വ്യാഴാഴ്ചയാണു പാസാക്കിയത്. ന്യൂസിലൻഡിലെ ഗോത്രവിഭാഗമായ മാവോരികൾ പാവനമായി കരുതുന്ന പർവതമാണിത്. ന്യൂസിലൻഡിലെ വടക്കൻ ദ്വീപിലുള്ള 2518 മീറ്റർ ഉയരമുള്ള മൗണ്ട് തരാനാകി പ്രമുഖ വിനോദസഞ്ചാരകേന്ദ്രമാണ്. തരാനാകി മൗംഗ എന്നും പർവതം അറിയപ്പെടുന്നു.
Read Moreവാഷിംഗ്ടൺ വിമാനദുരന്തം: മരിച്ചവരിൽ ഇന്ത്യൻ വംശജയും
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ തലസ്ഥാനത്തെ വിമാനദുരന്തത്തിൽ മരിച്ചവരിൽ ഇന്ത്യൻ വംശജ അസ്ര ഹുസൈൻ റേസയും (26) ഉൾപ്പെടുന്നതായി ഇവരുടെ ബന്ധുക്കൾ സ്ഥിരീകരിച്ചു. വാഷിംഗ്ടൺ ഡിസിയിൽ കൺസൾട്ടന്റായി പ്രവർത്തിച്ചിരുന്ന അസ്രയുടെ മാതാപിതാക്കൾ ഇന്ത്യയിൽനിന്നു കുടിയേറിയവരാണ്. അപകടമുണ്ടാകുന്നതിന് 20 മിനിറ്റ് മുന്‍പ് അസ്ര ഫോണിൽ സന്ദേശം അയച്ചിരുന്നതായി ഭർത്താവ് ഹമദ് റേസ അറിയിച്ചു. ബുധനാഴ്ച കാൻസസിലെ വിചിറ്റയിൽനിന്നു പുറപ്പെട്ട വിമാനം വാഷിംഗ്ടൺ ഡിസിയിലെ റൊണാൾഡ് റീഗൻ വിമാനത്താവളത്തിൽ ഇറങ്ങുന്നതിനു മുന്‍പായി സൈനിക ഹെലികോപ്റ്ററിൽ ഇടിച്ച് പൊട്ടോമക് നദിയിൽ പതിക്കുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന 64 പേരും ഹെലികോപ്റ്ററിലെ മൂന്നു സൈനികരും മരിച്ചതായി കരുതുന്നു. 40 മൃതദേഹങ്ങൾ നദിയിൽനിന്നു കണ്ടെടുത്തു. വിമാനത്തിലെ കോക്പിറ്റ് വോയ്സ് റിക്കാർഡർ, ഫ്ലൈറ്റ് ഡേറ്റാ റിക്കാർഡർ എന്നീ ബ്ലാക് ബോക്സുകൾ വീണ്ടെടുത്തിട്ടുണ്ട്. എയർ ട്രാഫിക് കൺട്രോളർമാർ വിമാനത്തെക്കുറിച്ച് ഹെലികോപ്റ്ററിലുള്ളവർക്ക് മുന്നറിയിപ്പു നൽകിയിരുന്നു. പരിശീലനത്തിന്റെ ഭാഗമായി ഹെലികോപ്റ്റർ പറത്തിയ സൈനികന് കാര്യമായ…
Read Moreഇറാനിൽ വ്യാപാരത്തിനു പോയ 3 ഇന്ത്യാക്കാരെ കാണാതായി
ന്യൂഡൽഹി: വ്യാപാര ആവശ്യങ്ങൾക്കായി ഇറാനിലെത്തിയ മൂന്ന് ഇന്ത്യക്കാരെ കാണാതായതായി വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. ന്യൂഡൽഹിയിലെ ഇറാൻ എംബസിയുമായും ടെഹ്റാനിലെ ഇറാൻ വിദേശകാര്യ മന്ത്രാലയവുമായും ഇന്ത്യ വിഷയം ഉന്നയിച്ചിട്ടുണ്ടെന്നും കാണാതായ പൗരന്മാരുടെ കുടുംബങ്ങളുമായി കേന്ദ്രസർക്കാർ ബന്ധപ്പെടുന്നുണ്ടെന്നും വിദേശകാര്യവക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. കാണാതായ പൗരന്മാരെ കണ്ടെത്തുന്നതിനും അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഇറാന്റെ സഹായം അഭ്യർഥിച്ചിട്ടുണ്ടെന്നും ജയ്സ്വാൾ പറഞ്ഞു.തൊഴിൽ തട്ടിപ്പിനിരയായി റഷ്യൻ സൈന്യത്തിൽ നിർബന്ധസേവനം നടത്തുന്നവരിൽ അവശേഷിക്കുന്നവരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ജയ്സ്വാൾ കൂട്ടിച്ചേർത്തു. റഷ്യൻ സൈന്യത്തിൽ സേവനമനുഷ്ഠിച്ച 12 ഇന്ത്യൻ പൗരന്മാർ മരിച്ചതായും അദ്ദേഹം പറഞ്ഞു.
Read Moreഖുറാൻ കത്തിച്ച കേസിലെ പ്രതി കൊല്ലപ്പെട്ടു
സ്റ്റോക്ഹോം: സ്വീഡനിൽ ഖുറാൻ കത്തിച്ച ഇറാക്കി വംശജൻ സാൽവൻ മോമിക (38) വെടിയേറ്റു മരിച്ചു. ഖുറാൻ കത്തിച്ചതുമായി ബന്ധപ്പെട്ട കേസിൽ കോടതി ശിക്ഷാവിധി പ്രഖ്യാപിക്കുന്നതിനു മണിക്കൂറുകൾക്കു മുന്‍പായിരുന്നു സംഭവം. ബുധനാഴ്ച വൈകുന്നേരം സ്റ്റോക്ഹോമിലെ വസതിയിൽ വെടിയേറ്റു കൊല്ലപ്പെടുകയായിരുന്നു. സംഭവത്തിൽ അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ടിക് ടോക്കിൽ തത്സമയ വീഡിയോ സംപ്രേഷണം നടത്തുന്നതിനിടെയാണ് മോമികയ്ക്കു വെടിയേറ്റതെന്നു റിപ്പോർട്ടുകളിൽ പറയുന്നു. 2023ൽ സ്റ്റോക്ഹോമിലെ സെൻട്രൽ മോസ്കിനു മുന്നിലടക്കം ഖുറാൻ കത്തിച്ച സംഭവങ്ങൾ ആഗോളതലത്തിൽ വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. മുസ്ലിം രാജ്യങ്ങളും സ്വീഡനും തമ്മിലുള്ള നയതന്ത്രബന്ധം മോശമാകാനും തുടങ്ങി. ഇതിനിടെയാണ് മോമികയ്ക്കും മറ്റൊരാൾക്കും എതിരേ കേസെടുക്കുന്നത്. ന്യൂനപക്ഷ സമുദായങ്ങൾക്കെതിരേ പ്രക്ഷോഭം നടത്തിയെന്നായിരുന്നു കേസ്. പ്രതികളിലൊരാൾ മരണപ്പെട്ട സാഹചര്യത്തിൽ ഇന്നലെ നടത്തേണ്ടിയിരുന്ന വിധിപ്രസ്താവം നീട്ടിവച്ചു. അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പേരിലാണു മോമികയുടെ പ്രതിഷേധപ്രകടനങ്ങൾക്ക് സ്വീഡിഷ് സർക്കാർ അനുമതി നല്‍കിയത്. ഇത്തരം പ്രതിഷേധങ്ങൾ നിയമപരമായി വിലക്കുന്നതു…
Read Moreയുക്രെയ്നിൽ റഷ്യൻ ഡ്രോൺ ആക്രമണം: മരണം ഒന്‍പതായി
കീവ്: വടക്കുകിഴക്കൻ യുക്രെയ്നിൽ റഷ്യ നടത്തിയ ഡ്രോൺ ആക്രമണത്തിൽ നാലു വയോധിക ദന്പതികൾ ഉൾപ്പെടെ ഒന്പതുപേർ മരിച്ചു. 13 പേർക്കു പരിക്കേറ്റു. പരിക്കേറ്റവരിൽ കുട്ടികളും ഉൾപ്പെടുന്നു. സുമി നഗരത്തിലെ പാർപ്പിടസമുച്ചയത്തിനുനേരേയാണു പുലർച്ചെ ഡ്രോൺ ആക്രമണമുണ്ടായത്. കെട്ടിടത്തിനു സാരമായ നാശനഷ്ടമുണ്ടായി. 81 ആക്രമണമാണ് റഷ്യ നടത്തിയത്. അതിൽ 37 എണ്ണം വെടിവച്ചിട്ടതായി യുക്രെയ്ൻ സൈനികർ പറഞ്ഞു. വ്യാഴാഴ്ച ഡോണെറ്റ്സ്കിലെ ക്രാമാടോർസ്ക് നഗരത്തിൽ റഷ്യൻ പീരങ്കിയാക്രമണത്തിൽ 13 പേർക്കു പരിക്കേറ്റിരുന്നു. അതിനിടെ യുക്രെയ്ന് 1.2 ബില്യൺ ഡോളറിന്റെ സൈനിക സഹായം സ്വീഡൻ പ്രഖ്യാപിച്ചു. സ്വീഡിഷ് പ്രതിരോധമന്ത്രി പാൽ ജോൺസനാണ് ഇക്കാര്യം അറിയിച്ചത്.
Read More