ടെഹ്റാന്: ഇറാനിലെ പരിഷ്കരിച്ച ഹിജാബ് നിയമം താത്കാലികമായി പിന്‍വലിച്ചു. ആഭ്യന്തരവും അന്തര്‍ദേശീയവുമായ പ്രതിഷേധങ്ങള്‍ ശക്തമായ സാഹചര്യത്തിലാണ് ഇറാന്റെ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ തീരുമാനം. മാന്യമല്ലാത്ത വസ്ത്രം ധരിക്കുന്നവര്‍ക്കും നഗ്നത പ്രോത്സഹാപ്പിക്കുന്നവര്‍ക്കും ഹിജാബ് വിരോധികള്‍ക്കും കടുത്ത ശിക്ഷയേര്‍പ്പെടുത്തുന്നതായിരുന്നു പുതിയ നിയമം. ഹിജാബ് നിയമം പാലിക്കാത്ത സ്ത്രീകള്‍ക്ക് 15 വര്‍ഷം വരെ തടവോ വധശിക്ഷയോ നൽകാൻ പരിഷ്കരിച്ച നിയമത്തിൽ വകുപ്പുണ്ടായിരുന്നു. ആര്‍ട്ടിക്കിള്‍ 60 പ്രകാരം നിയമം ലംഘിക്കുന്നവര്‍ക്ക് പിഴയോ, ചാട്ടവാറടിയോ ജയില്‍ ശിക്ഷയോ ലഭിക്കുമെന്നും കുറ്റം വീണ്ടും ആവര്‍ത്തിക്കുന്നവര്‍ക്ക് 15 വര്‍ഷം വരെ തടവോ വധശിക്ഷയോ ലഭിക്കുമെന്നും നിയമത്തിലുണ്ടായിരുന്നു .
Read MoreCategory: NRI
ബംഗ്ലാദേശിൽ പൊതുതെരഞ്ഞെടുപ്പ് വൈകില്ല: മുഹമ്മദ് യൂനുസ്
ധാക്ക: അടുത്ത വർഷം അവസാനമോ 2026ന്റെ തുടക്കത്തിലോ ബംഗ്ലാദേശിൽ പൊതുതെരഞ്ഞെടുപ്പ് നടക്കുമെന്ന് ഇടക്കാല സർക്കാരിന്റെ തലവനായ മുഹമ്മദ് യൂനുസ്. കുറ്റമറ്റ വോട്ടർ പട്ടികയുണ്ടാക്കുന്നതുപോലെയുള്ള മിനിമം പരിഷ്കാരങ്ങളോടെ തെരഞ്ഞെടുപ്പ് നടത്താൻ രാഷ്ട്രീയ പാർട്ടികൾ സമ്മതിച്ചാൽ നവംബർ അവസാനത്തോടെ തെരഞ്ഞെടുപ്പ് നടത്താനാകുമെന്നും അദ്ദേഹം പറഞ്ഞു. ഓഗസ്റ്റിൽ മുൻ പ്രധാനമന്ത്രി ഷേഖ് ഹസീനയെ അട്ടിമറിച്ച വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്നാണു മുഹമ്മദ് യൂനുസ് സ്ഥാനമേറ്റത്. ഹസീന വിജയം ആഘോഷിച്ച കഴിഞ്ഞ ജനുവരിയിൽ നടന്ന പൊതുതെരഞ്ഞെടുപ്പ്, സ്വതന്ത്രവും നീതിയുക്തവുമല്ലെന്നാരോപിച്ച് പ്രതിപക്ഷ പാർട്ടികൾ ബഹിഷ്കരിച്ചിരുന്നു.
Read Moreഅമേരിക്കയില്‍ സ്കൂളിലെ വെടിവയ്പിനു പിന്നില്‍ പതിനേഴുകാരി
വഷിംഗ്ടണ്‍: അമേരിക്കയിലെ സ്കൂളില്‍ രണ്ടു പേരുടെ മരണത്തിനിടയാക്കിയ വെടിവയ്പിനു പിന്നില്‍ പതിനേഴുകാരിയായ വിദ്യാർഥിയെന്നു റിപ്പോര്‍ട്ട്. വിസ്കോണ്‍സിനിലെ എബണ്ടന്റ് ലൈഫ് ക്രിസ്റ്റ്യന്‍ സ്കൂളിലായിരുന്നു വെടിവയ്പ്. വെടിയേറ്റ് അധ്യാപിക ഉൾപ്പെടെ രണ്ടു പേർ കൊല്ലപ്പെട്ടതിനൊപ്പം വെടിയുതിര്‍ത്ത വിദ്യാര്‍ഥിയും മരിച്ചു. ആറ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരിൽ രണ്ടുപേരുടെ നില ഗുരുതരമായി തുടരുകയാണ്. നാനൂറോളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്കൂളിൽ തിങ്കളാഴ്ചയായിരുന്നു വെടിവയ്പ്. പ്രതിയുടെ കുടുംബം അന്വേഷണത്തോടെ സഹകരിക്കുന്നുണ്ടെന്നും സംഭവത്തിന്റെ കാരണം കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും മാഡിസണ്‍ പോലീസ് മേധാവി ഷോണ്‍ ബാണ്‍സ് പറഞ്ഞു.
Read Moreജോർജിയയിലെ ഹോട്ടലിൽ വിഷവാതകം ശ്വസിച്ചു മരണം: 12 പേരിൽ 11 പേരും ഇന്ത്യാക്കാർ
തബ്ലിസി: ജോർജിയുടെ തലസ്ഥാന നഗരമായ തബ്ലിസിയിലെ ഹോട്ടലിൽ വിഷവാതകം ശ്വസിച്ചു മരിച്ച 12 പേരിൽ 11 പേരും ഇന്ത്യാക്കാർ. ഗുദൗരിയിലെ ഇന്ത്യൻ ഹോട്ടലിലെ ജീവനക്കാരാണു മരിച്ചത്. കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ചതാണ് മരണത്തിനു കാരണമായതെന്നാണു പ്രാഥമിക നിഗമനം. ഹോട്ടല്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ രണ്ടാം നിലയിലെ റൂമിൽ കിടന്നുറങ്ങുകയായിരുന്നു മരിച്ചവർ. മൃതദേഹങ്ങളില്‍ പരിക്ക് പറ്റിയതിന്റെ ലക്ഷണങ്ങള്‍ ഒന്നുമില്ലെന്നു ജോര്‍ജിയ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മരിച്ചവരുടെ പേരുവിവരങ്ങൾ ലഭ്യമല്ല.
Read Moreകുട്ടികളെ ബാധിക്കുന്ന നിഗൂഢ രോഗം കോംഗോയിൽ പടരുന്നു
ജനീവ: എം പോക്സ് രോഗഭീതിക്കു പിന്നാലെ ആശങ്കയായി കുട്ടികളെ ബാധിക്കുന്ന പകർച്ചവ്യാധി ആഫ്രിക്കൻ രാജ്യമായ കോംഗോയിൽ പടരുന്നു. 14 വയസിനു താഴെയുള്ള കുട്ടികളിലാണു രോഗബാധ കൂടുതൽ. തലവേദന, പനി, കഫക്കെട്ട്, മൂക്കൊലിപ്പ്, ശരീരവേദന തുടങ്ങിയ പനിലക്ഷണങ്ങളാണ് അണുബാധിതർ പ്രകടിപ്പിക്കുന്നത്. രോഗം ബാധിച്ച് ഇതിനോടകം നിരവധിപ്പേര്‍ക്ക് ജീവന് നഷ്ടമായെന്നാണു റിപ്പോർട്ട്. എന്നാൽ, ഇതെന്തു രോഗമാണെന്നു ഗവേഷകർക്കു വിലയിരുത്താൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ഒക്ടോബറിലാണ് കോംഗോയിൽ ഈ രോഗം ആദ്യം റിപ്പോർട്ട് ചെയ്തത്. നവംബറിൽ കോംഗോ ആരോഗ്യമന്ത്രാലയം ലോകാരോഗ്യ സംഘടനയ്ക്ക് രോഗത്തെക്കുറിച്ച് വിവരം നല്കി. ഏകദേശം അഞ്ഞൂറോളം പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. വന്യമൃഗങ്ങളുമായി ബന്ധമുള്ളവർക്കാണു രോഗം ബാധിച്ചതെന്നു പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രോഗബാധിതരിൽനിന്നു ശേഖരിച്ച സാമ്പിള്‍ പരിശോധിക്കുകയാണെന്നു ലോകാരോഗ്യ സംഘടനയിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. വിദഗ്ധസംഘത്തെ കോംഗോയിലേക്ക് അയച്ചതായും അദ്ദേഹം അറിയിച്ചു.
Read Moreസിറിയ: അമേരിക്ക നേരിട്ടു ചർച്ച നടത്തുന്നു
ഡമാസ്കസ്: സിറിയയിൽ ഭരണം പിടിച്ച എച്ച്ടിഎസ് വിമതരുമായി അമേരിക്ക നേരിട്ടു ചർച്ച നടത്തുന്നതായി സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ സ്ഥിരീകരിച്ചു. സിറിയയുടെ ഭാവി സംബന്ധിച്ച് ജോർദാനിൽ നടന്ന ഉച്ചകോടിക്കു ശേഷം സംസാരിക്കുകയായിരുന്നു ബ്ലിങ്കൻ. അറബ്, യൂറോപ്യൻ, തുർക്കി പ്രതിനിധികൾ ഉച്ചകോടിയിൽ പങ്കെടുത്തു. അതേസമയം, അസാദ് ഭരണകൂടത്തെ പിന്തുണച്ചിരുന്ന റഷ്യ, ഇറാൻ എന്നിവർ പങ്കെടുത്തില്ല. എച്ച്ടിഎസ് പ്രതിനിധികളും ഉണ്ടായിരുന്നില്ല. ന്യൂനപക്ഷഅവകാശങ്ങൾ സംരക്ഷിക്കുന്ന, തീവ്രവാദം അനുവദിക്കാത്ത ഭരണകൂടമാണ് സിറിയയിൽ വേണ്ടെതെന്ന് ഉച്ചകോടി ആവശ്യപ്പെട്ടു.
Read Moreഅവതാരകന്റെ തെറ്റായ പരാമർശം: മാനനഷ്ടക്കേസിൽ ട്രംപിന് 127 കോടി നഷ്ടപരിഹാരം
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് നൽകിയ മാനനഷ്ടക്കേസിൽ 15 മില്ല്യൺ ഡോളർ (127 കോടി) നഷ്ടപരിഹാരമായി നൽകാമെന്ന് സമ്മതിച്ച് എബിസി ന്യൂസ്. മാർച്ച് പത്തിന് പ്രക്ഷേപണം ചെയ്ത ഒരു അഭിമുഖത്തിൽ ട്രംപ് ബലാത്സംഗക്കേസിൽ കുറ്റക്കാരനാണെന്ന് എബിസി ന്യൂസ് അവതാരകന് ജോർജ് സ്റ്റെഫാനോപോളോസ് ആവർത്തിച്ചു പറഞ്ഞതിനെതിരേയായിരുന്നു പരാതി. ഒത്തുതീർപ്പിന്റെ ഭാഗമായി എബിസി ന്യൂസും ഫോക്സ് ന്യൂസ് ഡിജിറ്റലും പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് പ്രസ്താവന പ്രസിദ്ധീകരിക്കും. ഇതിനോടൊപ്പം ട്രംപിന് ചെലവായ ഒരുമില്ല്യൺ ഡോളറും എബിസി ന്യൂസ് നൽകും. മാധ്യമപ്രവര്‍ത്തക ഇജീൻ കരോളിനെ ട്രംപ് ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്ന 1996ലെ കേസിനെ മുന്‍നിര്‍ത്തിയത് വിവാദ പരാമർശം ഉണ്ടായത്. എന്നാൽ കൃത്യമായ തെളിവുകളുടെ അഭാവത്തിൽ ബലാത്സംഗക്കേസ് തെളിയിക്കാൻ സാധിച്ചിരുന്നില്ല.
Read Moreഫ്രാൻസിലെ മയോട്ടെ ദ്വീപിനെ തകർത്ത് ‘ചിഡോ’ ചുഴലിക്കാറ്റ്: മരണസംഖ്യ ആയിരം ആകുമെന്ന് ആശങ്ക
പാരീസ്: ഫ്രാൻസിന്റെ അധീനതയലുള്ള മയോട്ടെ ദ്വീപിൽ ആഞ്ഞുവീശിയ “ചിഡോ’ ചുഴലിക്കാറ്റിൽ നിരവധിപ്പേർ മരിച്ചതായി റിപ്പോർട്ട്. നൂറുകണക്കിന് ആളുകൾ മരിച്ചതായും അനേകർക്കു പരിക്കേറ്റതായും അന്തർദേശീയ വാർത്താ ഏജൻസികൾ അറിയിച്ചു. 11 പേർ മരിച്ചെന്നാണ് ഔദ്യോഗിക സ്ഥിരീകരണമെങ്കിലും മരണസംഖ്യ ആയിരമെത്തിയേക്കാമെന്നു താൻ ഭയപ്പെടുന്നതായി ദ്വീപസമൂഹത്തിന്റെ പ്രിഫെക്റ്റ് ഫ്രാൻസ്വാ-സേവിയർ ബ്യൂവില്ലെ അറിയിച്ചു. മണിക്കൂറിൽ 226 കിലോമീറ്റർ വേഗത്തിലാണ് ഇന്നലെ ദ്വീപിൽ കാറ്റ് വീശിയത്. 90 വർഷത്തിനിടെ ഈ പ്രദേശത്തുണ്ടായ ഏറ്റവും വിനാശകാരിയായ ചുഴലിക്കാറ്റാണു ചിഡോ എന്നു പറയുന്നു. അതിശക്തമായ ചുഴലിക്കാറ്റിൽ വീടുകളും ആശുപത്രികളും സ്കൂളുകളും തകരുകയും മരങ്ങൾ പിഴുതെറിയപ്പെടുകയും ചെയ്തു. വിമാനത്താവളം ഉൾപ്പെടെ ദ്വീപിലെ ഗതാഗത സംവിധാനങ്ങളെ ചുഴലിക്കാറ്റ് ബാധിച്ചു. വൈദ്യുതി വിതരണത്തിലെ തടസവും രക്ഷാപ്രവർത്തനത്തിന് തിരിച്ചടിയാണ്. ഇവിടേക്കു രക്ഷാപ്രവർത്തകരെ അയച്ചിട്ടുണ്ടെന്നു ഫ്രാൻസ് അറിയിച്ചു. മൊസാംബിക്കിന്റെയും മഡഗാസ്കറിന്റെയും തീരങ്ങൾക്കിടയിലുള്ള ദ്വീപാണു മയോട്ടെ. 3,20,000 ത്തോളം പേരാണ് ദ്വീപിലെ താമസക്കാർ. മുന്നറിയിപ്പിന്റെ ഭാഗമായി…
Read Moreഗാസ പോസ്റ്റ് ഓഫീസിൽ ആക്രമണം; 30 പേർ കൊല്ലപ്പെട്ടു
കയ്റോ: ഗാസയിൽ പലസ്തീനികൾ അഭയം തേടിയ പോസ്റ്റ് ഓഫീസിനു നേർക്ക് ഇസ്രേലി സേന നടത്തിയ ആക്രമണത്തിൽ 30 പേരെങ്കിലും കൊല്ലപ്പെട്ടു. 50 പേർക്കു പരിക്കേറ്റു. നുസെയ്റത്ത് അഭയാർഥി ക്യാന്പിലെ പോസ്റ്റ് ഓഫീസിൽ വ്യാഴാഴ്ച രാത്രിയായിരുന്നു ആക്രമണം. ഇതോടെ വ്യാഴാഴ്ച ഇസ്രേലി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 66 ആയി. ഇസ്ലാമിക് ജിഹാദ് തീവ്രവാദ സംഘടനയുടെ നേതാവിനെ ലക്ഷ്യമിട്ടായിരുന്നു പോസ്റ്റ് ഓഫീസ് ആക്രമണമെന്ന് ഇസ്രയേൽ പറഞ്ഞു.
Read Moreമെഹ്മൂദ് അബ്ബാസ് ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി
വത്തിക്കാൻ സിറ്റി: പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി. ചർച്ചകൾ ഫലപ്രദമായിരുന്നുവെന്ന് അബ്ബാസ് പിന്നീട് അറിയിച്ചു. പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും പശ്ചിമേഷ്യാ സമാധാനത്തെ പിന്തുണയ്ക്കുകയും ചെയ്യുന്ന പരിശുദ്ധ പിതാവിന് നന്ദി പറയുന്നു. പലസ്തീൻ രാഷ്ട്രം യാഥാർഥ്യമാകുന്നതിന് മാർപാപ്പയുടെ പിന്തുണ അഭ്യർഥിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു. തുടർന്ന് അബ്ബാസ് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയത്രോ പരോളിനുമായി കൂടിക്കാഴ്ച നടത്തി. ഗാസാ വെടിനിർത്തൽ, ബന്ദികളുടെ മോചനം തുടങ്ങിയ വിഷയങ്ങളാണ് ചർച്ചയായത്.
Read More