ട്രം​​പ് സം​​ഘ​​ത്തി​​ൽ ഇ​​ന്ത്യ​​ൻ വം​​ശ​​ജ ഹ​​ർ​​മീ​​ത് കെ. ​​ധി​​ല്ല​​നും: സി​വി​ൽ റൈ​റ്റ്‌​സ് അ​സി​സ്റ്റ​ന്‍റ് അ​റ്റോ​ർ​ണി ജ​ന​റ​ലാ​യി നാ​മ​നി​ർ​ദേ​ശം ചെ​യ്തു

വാ​​​​​ഷിം​​​​​ഗ്ട​​​​​ൺ ഡി​​​സി: ഇ​​​​​ന്ത്യ​​​​​ൻ വം​​​​​ശ​​​​​ജ ഹ​​​​​ർ​​​​​മീ​​​​​ത് കെ. ​​​​​ധി​​​​​ല്ല​​​​​നെ യു​​​​​എ​​​​​സ് നീ​​​​​തി​​​​​ന്യാ​​​​​യ വ​​​​​കു​​​​​പ്പി​​​​​ലെ സി​​​​​വി​​​​​ൽ റൈ​​​​​റ്റ്‌​​​​​സ് അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് അ​​​​​റ്റോ​​​​​ർ​​​​​ണി ജ​​​​​ന​​​​​റ​​​​​ലാ​​​​​യി നാ​​​​​മ​​​​​നി​​​​​ർ​​​​​ദേ​​​​​ശം  ചെ​​​​​യ്ത് നി​​​​​യു​​​​​ക്ത പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ഡോ​​​​​ണ​​​​​ൾ​​​​​ഡ് ട്രം​​​​​പ്. സ​​​​​മൂ​​​​​ഹ​​​​​മാ​​​​​ധ്യ​​​​​മമാ​​​​​യ ട്രൂ​​​​​ത്ത് സോ​​​​​ഷ്യ​​​​​ലി​​​​​ലാ​​​​​ണ് ട്രം​​​​​പ് ഇ​​​​​ക്കാ​​​​​ര്യം അ​​​​​റി​​​​​യി​​​​​ച്ച​​​​​ത്.  പൗ​​​​​രാ​​​​​വ​​​​​കാ​​​​​ശ​​​​​ങ്ങ​​​​​ൾ സം​​​​​ര​​​​​ക്ഷി​​​​​ക്കാ​​​​​ൻ  ത​​​​​ന്‍റെ ക​​​​​രി​​​​​യ​​​​​റി​​​​​ലു​​​​​ട​​​​​നീ​​​​​ളം ശ്ര​​​​​മി​​​​​ച്ച​​​​​യാ​​​​​ളാ​​​​​ണ് ഹ​​​​​ർ​​​​​മീ​​​​​തെ​​​​​ന്ന് ട്രം​​​​​പ് പ​​​​​റ​​​​​ഞ്ഞു. രാ​​​​​ജ്യ​​​​​ത്തെ മി​​​​​ക​​​​​ച്ച അ​​​​​ഭി​​​​​ഭാ​​​​​ഷ​​​​​ക​​​​​രി​​​​​ലൊ​​​​​രാ​​​​​ളെ​​​​​ന്നും നി​​​​​യു​​​​​ക്ത പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് പ്ര​​​​​ശം​​​​​സി​​​​​ച്ചു. ഡാ​​​​​ർ​​​​​ട്ട്‌​​​​​മൗ​​​​​ത്ത് കോ​​​​​ള​​​​​ജി​​​​​ൽ​​​​​നി​​​​​ന്നും വി​​​​​ർ​​​​​ജീ​​​​​നി​​​​​യ യൂ​​​​​ണി​​​​​വേ​​​​​ഴ്‌​​​​​സി​​​​​റ്റി ലോ ​​​​​സ്‌​​​​​കൂ​​​​​ളി​​​​​ൽ​​​​​നി​​​​​ന്നും ബി​​​​​രു​​​​​ദം നേ​​​​​ടി​​​​​യ ഹ​​​​​ർ​​​​​മീ​​​​​ത് (54) യു​​​​​എ​​​​​സ് ഫോ​​​​​ർ​​​​​ത്ത് സ​​​​​ർ​​​​​ക്യൂ​​​​​ട്ട് കോ​​​​​ർ​​​​​ട്ട് ഓ​​​​​ഫ്  അ​​​​​പ്പീ​​​​​ൽ​​​​​സി​​​​​ൽ ക്ലാ​​​ർ​​​​​ക്ക് ആ​​​​​യി​​​​​രു​​​​​ന്നു. സി​​​ക്ക് മ​​​​​ത​​​​​ത്തി​​​​​ൽ​​​​​പ്പെ​​​​​ട്ട​​​​​യാ​​​​​ളാ​​​​​ണ്. ജൂ​​​​​ലൈ​​​​​യി​​​​​ൽ ന​​​​​ട​​​​​ന്ന റി​​​​​പ്പ​​​​​ബ്ലി​​​​​ക്ക​​​​​ൻ ദേ​​​​​ശീ​​​​​യ ക​​​​​ൺ​​​​​വ​​​​​ൻ​​​​​ഷ​​​​​നി​​​​​ൽ അ​​​​​ർ​​​​​ദാ​​​​​സ് ചൊ​​​​​ല്ലി​​​​​യ​​​​​തി​​​​​നെ​​​ത്തു​​​ട​​​​​ർ​​​​​ന്ന്  വം​​​​​ശീ​​​​​യ ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​നു വി​​​​​ധേ​​​​​യ​​​​​യാ​​​​​യി​​​​​രു​​​​​ന്നു.  ക​​​​​ഴി​​​​​ഞ്ഞ വ​​​​​ർ​​​​​ഷം റി​​​​​പ്പ​​​​​ബ്ലി​​​​​ക്ക​​​​​ൻ നാ​​​​​ഷ​​​​​ണ​​​​​ൽ ക​​​​​മ്മി​​​​​റ്റി അ​​​​​ധ്യ​​​​​ക്ഷ​​​സ്ഥാ​​​​​ന​​​​​ത്തേ​​​​​ക്കു മ​​​​​ത്സ​​​​​രി​​​​​ച്ച് ഹ​​​​​ർ​​​​​മീ​​​​​ത് പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ട്ടി​​​​​രു​​​​​ന്നു.  ച​​​​​ണ്ഡി​​​​​ഗ​​​​​ഡു​​​​​കാ​​​​​രി​​​​​യാ​​​​​യ ഹ​​​​​ർ​​​​​മീ​​​​​ത് കു​​​​​ട്ടി​​​​​യാ​​​​​യി​​​​​രു​​​​​ന്ന​​​​​പ്പോ​​​​​ൾ മാ​​​​​താ​​​​​പി​​​​​താ​​​​​ക്ക​​​​​ളോ​​​​​ടൊ​​​​​പ്പം യു​​​​​എ​​​​​സി​​​​​ലേ​​​​​ക്കു കു​​​ടി​​​യേ​​​റു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു.

Read More

കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​യു​ടെ മ​ര​ണം; കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്ത്

എ​ഡ്മി​ന്‍റ​ൻ: കാ​ന​ഡ​യി​ലെ എ​ഡ്മി​ന്‍റ​നി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി മ​രി​ച്ച സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്ത് വി​ട്ട് എ​ഡ്മി​ന്‍റ​ൻ പോ​ലീ​സ്. എ​ഡ്മി​ന്‍റ​നി​ൽ അ​പ്പാ​ർ​ട്ട്‌​മെ​ന്‍റി​ൽ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ൻ കൂ​ടി​യാ​യി​രു​ന്ന ഹ​ർ​ഷ​ൻ​ദീ​പ് വെ​ടി​യേ​റ്റു മ​രി​ക്കു​ക​യാ​യി​രു​ന്നു. സെ​ക്യൂ​രി​റ്റി ഗാ​ർ​ഡാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച് മൂ​ന്നാം ദി​വ​സ​മാ​ണ് ഹ​ർ​ഷ​ൻ​ദീ​പ് കൊ​ല്ല​പ്പെ​ട്ട​തെ​ന്ന് പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചു. സ്റ്റു​ഡ​ന്‍റ് വീ​സ​യി​ൽ ഒ​ന്ന​ര വ​ർ​ഷം മു​മ്പ് കാ​ന​ഡ​യി​ലെ​ത്തി​യ ഹ​രി​യാ​ന സ്വ​ദേ​ശി​യാ​യ ഹ​ർ​ഷ​ൻ​ദീ​പ് നോ​ർ​ക്വ​സ്റ്റ് കോ​ള​ജ് വി​ദ്യാ​ർ​ഥി​യാ​ണ്. ക​ഴി​ഞ്ഞ വെ​ള​ളി​യാ​ഴ്ച​യാ​ണ് ഇ​രു​പ​തു​കാ​ര​നാ​യ ഹ​ർ​ഷ​ൻ​ദീ​പ് വെ​ടി​യേ​റ്റു മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ ഇ​വാ​ൻ റെ​യ്‌​ൻ (30) ജൂ​ഡി​ത്ത് സോ​ൾ​ട്ടോ (30) എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്ത​താ​യി എ​ഡ്മി​ന്‍റ​ൻ പോ​ലീ​സ് അ​റി​യി​ച്ചു. പ്ര​തി​ക​ളി​ൽ​നി​ന്നു തോ​ക്ക് ക​ണ്ടെ​ടു​ത്ത​താ​യും പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Read More

അ​ക്ര​മം അ​സ്ഥി​ര​ത​യു​ണ്ടാ​ക്കു​മെ​ന്ന് ഇ​ന്ത്യ; ഇ​ട​പെ​ട​രു​തെ​ന്നു ബം​ഗ്ലാ​ദേ​ശ്

ന്യൂ​ഡ​ൽ​ഹി: ഹി​ന്ദു​ക്ക​ൾ​ക്കെ​തി​രാ​യ ആ​ക്ര​മ​ണ​ത്തി​ൽ ബം​ഗ്ലാ​ദേ​ശ് നി​ല​പാ​ട് വ്യ​ക്ത​മാ​യി പ​റ​യ​ണ​മെ​ന്ന് ഇ​ന്ത്യ. രാ​ജ്യ​ത്ത് അ​ക്ര​മം തു​ട​രു​ന്ന​ത് മേ​ഖ​ല​യി​ൽ അ​സ്ഥി​ര​ത ഉ​ണ്ടാ​ക്കു​മെ​ന്നും ബം​ഗ്ലാ​ദേ​ശ് ക്രി​യാ​ത്മ​ക സ​മീ​പ​നം സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഇ​ന്ത്യ ആ​വ​ശ്യ​പ്പെ​ട്ടു. ബം​ഗ്ലാ​ദേ​ശ് സ​ന്ദ‍​ർ​ശ​ന​ത്തി​നി​ടെ രാ​ജ്യ​ത്തെ ഇ​ട​ക്കാ​ല ഭ​ര​ണാ​ധി​കാ​രി മു​ഹ​മ്മ​ദ് യൂ​നു​സി​നെ ക​ണ്ട വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി വി​ക്രം മി​സ്രി​യാ​ണ് ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട​ത്. അ​തേ​സ​മ​യം മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഷെ​യ്‌​ഖ് ഹ​സീ​ന​യ്ക്ക് അ​ഭ​യം ന​ൽ​കി​യ​തി​ൽ ഇ​ന്ത്യ​യോ​ടു​ള്ള അ​തൃ​പ്‌​തി മു​ഹ​മ്മ​ദ് യൂ​നു​സ് വി​ക്രം മി​സ്രി​യെ അ​റി​യി​ച്ചു. ത​ങ്ങ​ളു​ടെ ആ​ഭ്യ​ന്ത​ര കാ​ര്യ​ങ്ങ​ളി​ൽ ഇ​ന്ത്യ ഇ​ട​പെ​ട​രു​തെ​ന്ന് യൂ​നു​സ് പ​റ​ഞ്ഞ​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്. സ​ന്ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കി വി​ക്രം മി​സ്രി ഡ​ൽ​ഹി​ക്ക് മ​ട​ങ്ങി.

Read More

സി​റി​യ​യി​ലെ 250 കേ​ന്ദ്ര​ങ്ങ​ളി​ൽ ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണം; സി​റി​യ​ൻ വി​മ​ത​സേ​ന​യെ അ​ഭി​ന​ന്ദി​ച്ച് ഹ​മാ​സ്

ടെ​ൽ അ​വീ​വ്: സി​റി​യ​യി​ൽ വി​മ​ത​ർ ഭ​ര​ണം പി​ടി​ച്ച​തി​ന് പി​ന്നാ​ലെ ആ​ക്ര​മ​ണം ക​ടു​പ്പി​ച്ച് ഇ​സ്ര​യേ​ൽ. പ്ര​സി​ഡ​ന്‍റ് ബ​ഷാ​ർ അ​ൽ അ​സ​ദ് രാ​ജ്യം വി​ട്ട​തി​ന് പി​ന്നാ​ലെ ഇ​സ്ര​യേ​ൽ സി​റി​യ​യി​ലെ 250ലേ​റെ കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യെ​ന്ന് അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. ഡ​മാ​സ്ക​സ് ഉ​ൾ​പ്പെ​ടെ നാ​ല് പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളെ ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു ആ​ക്ര​മ​ണം.  വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ​ക്കു​നേ​രെ​യും ഇ​സ്ര​യേ​ലി​ന്‍റെ ആ​ക്ര​മ​ണം ഉ​ണ്ടാ​യി. ര​ണ്ട് പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും നി​ര​വ​ധി​പ്പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. സി​റി​യ​യി​ലെ സൈ​നി​ക കേ​ന്ദ്ര​ങ്ങ​ൾ ത​ക​ർ​ത്തു​വെ​ന്നും രാ​സാ​യു​ധ​ങ്ങ​ളും മ​റ്റും മ​ത​തീ​വ്ര​വാ​ദി​ക​ളു​ടെ പ​ക്ക​ൽ എ​ത്താ​തി​രി​ക്കാ​നാ​യി​രു​ന്നു ആ​ക്ര​മ​ണ​മെ​ന്നും ഇ​സ്രേ​ലി വി​ദേ​ശ​കാ​ര്യ മ​ന്ത്രി പ​റ​ഞ്ഞു. ഹി​സ്ബു​ള്ള ഭീ​ക​ര​സം​ഘ​ത്തി​ന്‍റെ ഉ​റ്റ കൂ​ട്ടാ​ളി​യാ​യ അ​സാ​ദി​ന്‍റെ പ​ത​നം ഇ​സ്ര​യേ​ൽ ജ​ന​ത സ്വാ​ഗ​തം ചെ​യ്തു. അ​തേ​സ​മ​യം, സി​റി​യ​ൻ വി​മ​ത​സേ​ന​യെ​യും ജ​ന​ങ്ങ​ളെ​യും ഹ​മാ​സ് അ​ഭി​ന​ന്ദി​ച്ചു.

Read More

കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ പൗ​ര​ന്‍റെ കൊ​ല​പാ​ത​കം:അ​നു​ശോ​ചി​ച്ച് കോ​ൺ​സു​ലേ​റ്റ്

വാ​ൻ​കൂ​വ​ർ: കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ പൗ​ര​ൻ വെ​ടി​യേ​റ്റു മ​രി​ച്ച സം​ഭ​വ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ട് വ്യ​ക്തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​താ​യി കോ​ൺ​സു​ലേ​റ്റ് ഇ​ന്ന​ലെ പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. മ​രി​ച്ച​യാ​ളു​ടെ കു​ടും​ബ​ത്തി​ന് ആ​വ​ശ്യ​മാ​യ സ​ഹാ​യം ന​ൽ​കു​മെ​ന്നു കോ​ൺ​സു​ലേ​റ്റ് ഉ​റ​പ്പു​ന​ൽ​കി. കാ​ന​ഡ​യി​ലെ എ​ഡ്മി​ന്‍റ​ണി​ലാ​ണ് ഹ​ർ​ഷ​ൻ​ദീ​പ് സിം​ഗ്(20) എ​ന്ന ഇ​ന്ത്യ​ൻ വം​ശ​ജ​ൻ കൊ​ല്ല​പ്പെ​ട്ട​ത്. സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്ന ഹ​ർ​ഷ​ൻ​ദീ​പി​നെ മൂ​ന്നം​ഗ സം​ഘം ചേ​ർ​ന്ന് ആ​ക്ര​മി​ക്കു​ക​യും വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു. ഇ​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. ഒ​രാ​ൾ ഹ​ർ​ഷ​ൻ​ദീ​പി​നെ കോ​ണി​പ്പ​ടി​യി​ൽ​നി​ന്നു താ​ഴേ​ക്ക് ത​ള്ളി​യി​ടു​ക​യും മ​റ്റൊ​രാ​ൾ പി​ന്നി​ൽ​ന്നു വെ​ടി​യു​തി​ർ​ക്കു​ക​യു​മാ​യി​രു​ന്നു.

Read More

സ​മു​ദ്രാ​തി​ർ​ത്തി ലം​ഘി​ച്ചു; ഇ​ന്ത്യ​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ  അ​റ​സ്റ്റ് ചെ​യ്ത് ശ്രീ​ല​ങ്ക

ചെ​ന്നൈ: സ​മു​ദ്രാ​തി​ർ​ത്തി ലം​ഘി​ച്ചെ​ന്നാ​രോ​പി​ച്ച് എ​ട്ട് ഇ​ന്ത്യ​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത് ശ്രീ​ല​ങ്ക​ൻ നാ​വി​ക​സേ​ന. ര​ണ്ടു മ​ത്സ്യ​ബ​ന്ധ​ന ട്രോ​ള​റു​ക​ളും പി​ടി​ച്ചെ​ടു​ത്തു. ശ​നി​യാ​ഴ്ച മ​ണ്ഡ​പം നോ​ർ​ത്ത് ജെ​ട്ടി​യി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട 324 ട്രോ​ള​റു​ക​ളി​ൽ ര​ണ്ട് ട്രോ​ള​റു​ക​ളാ​ണ് ശ്രീ​ല​ങ്ക​ൻ നാ​വി​ക​സേ​ന പി​ടി​ച്ചെ​ടു​ത്ത​ത്. മ​ണ്ഡ​പം സ്വ​ദേ​ശി ബി. ​കാ​ർ​ത്തി​ക് രാ​ജ, രാ​മേ​ശ്വ​രം ദ്വീ​പി​ലെ ത​ങ്ക​ച്ചി​മ​ഠം സ്വ​ദേ​ശി സ​ഹ​യ ആ​ൻ​ഡ്രൂ​സ് എ​ന്നി​വ​രു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ബോ​ട്ടു​ക​ളാ​ണ് ശ്രീ​ല​ങ്ക​ൻ നാ​വി​ക​സേ​ന പി​ടി​ച്ചെ​ടു​ത്ത​ത്. ര​ണ്ട് ബോ​ട്ടു​ക​ളി​ലും നാ​ല് വീ​തം മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.എ​ല്ലാ​വ​രും രാ​മ​നാ​ഥ​പു​രം ജി​ല്ല​യി​ൽ നി​ന്നു​ള്ള​വ​രാ​ണ്. അ​റ​സ്റ്റ് ചെ​യ്ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കാ​യി കാ​ങ്ക​സ​ന്തു​റൈ ഫി​ഷിം​ഗ് ഹാ​ർ​ബ​റി​ലേ​ക്ക് കൊ​ണ്ടു​പോ​യ​താ​യി ഫി​ഷ​റീ​സ് വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

Read More

വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി ബം​ഗ്ലാ​ദേ​ശി​ൽ; ഇ​ന്ത്യ​യു​ടെ  ആ​ശ​ങ്ക​യ​റി​യി​ക്കും

ന്യൂ​ഡ​ൽ​ഹി: വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി വി​ക്രം മി​സ്രി ഒ​രു ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ബം​ഗ്ലാ​ദേ​ശി​ൽ എ​ത്തി. രാ​വി​ലെ ഒ​ന്പ​തോ​ടെ​യാ​ണ് വ്യോ​മ​സേ​ന​യു​ടെ പ്ര​ത്യേ​ക വി​മാ​ന​ത്തി​ൽ മി​സ്രി​യും ഉ​ദ്യോ​ഗ​സ്ഥ​സം​ഘ​വും ധാ​ക്ക വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ​ത്.  ഷേ​ഖ് ഹ​സീ​ന സ​ർ​ക്കാ​രി​നെ അ​ട്ടി​മ​റി​ച്ച് പു​തി​യ സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​തി​നു ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഡ​ൽ​ഹി​യി​ൽ​നി​ന്ന് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ൻ ധാ​ക്ക​യി​ലെ​ത്തു​ന്ന​ത്. ഇ​ന്ത്യ​യും ബം​ഗ്ലാ​ദേ​ശും ത​മ്മി​ലു​ള്ള ബ​ന്ധം വ​ഷ​ളാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​ന്ദ​ർ​ശ​ന​മെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്. ഹി​ന്ദു ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കു​നേ​രേ ന​ട​ക്കു​ന്ന അ​ക്ര​മ​ങ്ങ​ൾ സം​ബ​ന്ധി​ച്ച് ഇ​ന്ത്യ​യു​ടെ ആ​ശ​ങ്ക​ക​ൾ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി ഉ​ന്ന​യി​ക്കു​മെ​ന്നാ​ണു സൂ​ച​ന.  ബം​ഗ്ലാ​ദേ​ശ് വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി ജാ​ഷിം ഉ​ദ്ദി​നു​മാ​യി വി​ക്രം മി​സ്രി ച​ർ​ച്ച ന​ട​ത്തും. വി​ദേ​ശ​കാ​ര്യ മ​ന്ത്രി മു​ഹ​മ്മ​ദ് തൗ​ഹി​ദ് ഹു​സൈ​നെ കാ​ണു​ക​യും ചെ​യ്യും. ബം​ഗ്ലാ​ദേ​ശി​ന്‍റെ ഇ​ട​ക്കാ​ല നേ​താ​വ് മു​ഹ​മ്മ​ദ് യൂ​ന​സി​നെ​യും സ​ന്ദ​ർ​ശി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് വി​വ​രം.

Read More

മ​ഴ​യ്ക്കു​വേ​ണ്ടി പ്രാ​ർ​ഥ​ന ന​ട​ത്താ​ൻ ആ​ഹ്വാ​നം ചെ​യ്ത് യു​എ​ഇ പ്ര​സി​ഡ​ന്‍റ്

അ​ബു​ദാ​ബി: മ​ഴ​യ്ക്കാ​യി പ്രാ‍​ർ​ഥ​ന​ക​ൾ ന​ട​ത്തി യു​എ​ഇ. രാ​ജ്യ​ത്തെ പ​ള്ളി​ക​ളി​ൽ വി​ശ്വാ​സി​ക​ൾ ഒ​രു​മി​ച്ചു​കൂ​ടി ഇ​ന്നു രാ​വി​ലെ 11നാ​ണ് പ്രാ​ർ​ഥ​ന ന​ട​ത്തി​യ​ത്. മ​ഴ​യ്ക്കു​വേ​ണ്ടി പ്രാ​ർ​ഥ​ന ന​ട​ത്താ​ൻ യു​എ​ഇ പ്ര​സി​ഡ​ന്‍റ് ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് അ​ൽ ന​ഹ്യാ​ൻ ആ​ഹ്വാ​നം ചെ​യ്തി​രു​ന്നു. അ​റ​ബി​യി​ല്‍ സ​ലാ​ത്തു​ൽ ഇ​സ്തി​സ്ഖ എ​ന്നാ​ണ് ഈ ​പ്ര​ത്യേ​ക പ്രാ​ർ​ഥ​ന അ​റി​യ​പ്പെ​ടു​ന്ന​ത്. അ​റ​ബ് രാ​ജ്യ​ങ്ങ​ളി​ൽ മ​ഴ​യ്ക്കാ​യു​ള്ള സ​മൂ​ഹ പ്രാ​ർ​ഥ​ന​ക​ൾ സാ​ധാ​ര​ണ​മാ​ണ്. മ​ഴ​യ്ക്കാ​യു​ള്ള ക്ലൗ​ഡ് സീ​ഡിം​ഗ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ക്കും. നി​ല​വി​ൽ ത​ണു​ത്ത കാ​ലാ​വ​സ്ഥ​യാ​ണ് യു​എ​ഇ​യി​ൽ. ഏ​പ്രി​ൽ വ​രെ​യു​ള്ള മാ​സ​ങ്ങ​ളി​ലാ​ണ് രാ​ജ്യ​ത്തെ മ​ഴ​യു​ടെ ന​ല്ലൊ​രു പ​ങ്കും ല​ഭി​ക്കു​ക. ക​ഴി​ഞ്ഞ സീ​സ​ണി​ൽ ഏ​പ്രി​ലി​ൽ ശ​ക്ത​മാ​യ മ​ഴ ല​ഭി​ച്ചി​രു​ന്നു.

Read More

ബം​ഗ്ലാ​ദേ​ശ് ക​റ​ൻ​സി​ക​ളി​ൽ​നി​ന്ന് മു​ജീ​ബു​ർ റ​ഹ്മാ​ന്‍റെ ചി​ത്രം നീ​ക്കും: ആ​റ് മാ​സ​ത്തി​നു​ള്ളി​ൽ പു​തി​യ നോ​ട്ട് പു​റ​ത്തി​റ​ങ്ങും

ധാ​ക്ക: ക​റ​ൻ​സി നോ​ട്ടു​ക​ളി​ൽ​നി​ന്നു ഷേ​ഖ് മു​ജീ​ബു​ർ റ​ഹ്മാ​ന്‍റെ ചി​ത്രം നീ​ക്കം ചെ​യ്യാ​നൊ​രു​ങ്ങി ബം​ഗ്ലാ​ദേ​ശ്. മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഷേ​ഖ് ഹ​സീ​ന​യു​ടെ പി​താ​വും ബം​ഗ്ലാ​ദേ​ശി​ന്‍റെ സ്ഥാ​പ​ക നേ​താ​ക്ക​ളി​ലൊ​രാ​ളു​മാ​ണു മു​ജീ​ബു​ർ റ​ഹ്‌​മാ​ൻ. ഹ​സീ​ന​യെ പ്ര​ധാ​ന​മ​ന്ത്രി സ്ഥാ​ന​ത്തു​നി​ന്നു നീ​ക്കി മാ​സ​ങ്ങ​ൾ​ക്കു​ശേ​ഷ​മാ​ണ് ഈ ​തീ​രു​മാ​നം. നൊ​ബേ​ൽ സ​മ്മാ​ന ജേ​താ​വ് കൂ​ടി​യാ​യ മു​ഹ​മ്മ​ദ് യൂ​നു​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഇ​ട​ക്കാ​ല സ​ർ​ക്കാ​രി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ഷേ​ഖ് മു​ജീ​ബു​ർ റ​ഹ്‌​മാ​ന്‍റെ ചി​ത്രം ഒ​ഴി​വാ​ക്കി 20, 100, 500, 1000 എ​ന്നി​വ​യു​ടെ നോ​ട്ടു​ക​ൾ അ​ച്ച​ടി​ക്കു​ക​യാ​ണെ​ന്നു സെ​ൻ​ട്ര​ൽ ബാ​ങ്ക് അ​റി​യി​ച്ചു. ആ​റ് മാ​സ​ത്തി​നു​ള്ളി​ൽ പു​തി​യ നോ​ട്ട് പു​റ​ത്തി​റ​ങ്ങും. തു​ട​ക്ക​ത്തി​ൽ നാ​ല് നോ​ട്ടു​ക​ളു​ടെ ഡി​സൈ​നാ​ണ് മാ​റ്റു​ക. മ​റ്റു​ള്ള​വ ഘ​ട്ടം ഘ​ട്ട​മാ​യി പു​ന​ർ​രൂ​പ​ക​ൽ​പ​ന ചെ​യ്യും.

Read More

വ​ട​ക്ക​ൻ ക​ലി​ഫോ​ർ​ണി​യ​യെ കു​ലു​ക്കി ഭൂ​ച​ല​നം: സു​നാ​മി മു​ന്ന​റി​യി​പ്പ് പി​ൻ​വ​ലി​ച്ചു

വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​യി​ലെ വ​ട​ക്ക​ൻ ക​ലി​ഫോ​ർ​ണി​യ​യി​ൽ വ​ൻ ഭൂ​ച​ല​നം. ഇ​ന്ത്യ​ൻ സ​മ​യം ഇ​ന്ന​ലെ അ​ർ​ധ​രാ​ത്രി​യോ​ടെ റി​ക്ട​ർ സ്‌​കെ​യി​ലി​ൽ 7 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​മി​കു​ലു​ക്ക​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. ശ​ക്ത​മാ​യ ഭൂ​ച​ല​ന​ത്തെ തു​ട​ർ​ന്ന് യെ​ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ക്കു​ക​യും സു​നാ​മി മു​ന്ന​റി​യി​പ്പ് ന​ൽ​കു​ക​യും ചെ​യ്തു. എ​ന്നാ​ൽ സു​നാ​മി മു​ന്ന​റി​യി​പ്പ് വൈ​കാ​തെ പി​ൻ​വ​ലി​ച്ചു. ആ​ൾ​നാ​ശ​മു​ണ്ടാ​യ​താ​യി റി​പ്പോ​ർ​ട്ടി​ല്ല. ഒ​റി​ഗോ​ൺ അ​തി​ർ​ത്തി​ക്ക​ടു​ത്തു​ള്ള തീ​ര​ദേ​ശ ഹം​ബോ​ൾ​ട്ട് കൗ​ണ്ടി​യി​ലെ ചെ​റി​യ ന​ഗ​ര​മാ​യ ഫെ​ർ​ണ്ടെ​യ്‌​ലി​ന്‍റെ പ​ടി​ഞ്ഞാ​റാ​യി​ട്ടാ​ണു ഭൂ​ച​ല​നം ഉ​ണ്ടാ​യ​തെ​ന്നു യു​എ​സ് ജി​യോ​ള​ജി​ക്ക​ൽ സ​ർ​വേ അ​റി​യി​ച്ചു. സാ​ൻ​ഫ്രാ​ൻ​സി​സ്കോ വ​രെ ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ടു. ഏ​താ​നും സെ​ക്ക​ൻ​ഡു​ക​ൾ ഭൂ​ച​ല​നം നീ​ണ്ടു​നി​ന്നെ​ന്നും തു​ട​ർ​ന്ന് തു​ട​ർ​ച​ല​ന​ങ്ങ​ൾ അ​നു​ഭ​വ​പ്പെ​ട്ടെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു. ഭൂ​ച​ല​ത്തെ​ത്തു​ട​ർ​ന്ന് സാ​ന്‍​ഫ്രാ​ന്‍​സി​സ്‌​കോ​യ്ക്കും ഓ​ക്‌​ല​ൻ​ഡി​നും ഇ​ട​യി​ലു​ള്ള ജ​ലാ​ന്ത​ർ​ഭാ​ഗ​ത്തെ തു​ര​ങ്ക​ത്തി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​തം നി​ർ​ത്തി​വ​ച്ചു.

Read More