ലണ്ടൻ: ഗാസയിൽ ഇസ്രയേൽ നടത്തുന്നത് ക്രൂരമായ വംശഹത്യയാണെന്നും അന്താരാഷ്ട്ര സമൂഹം ഒറ്റക്കെട്ടായി ഇസ്രയേലിനെതിരേ രംഗത്തുവരണമെന്നും ആംനസ്റ്റി ഇന്റർനാഷണൽ. ഹമാസിനെ ഇല്ലാതാക്കുക എന്നതിനൊപ്പം പലസ്തീനികളെ മൊത്തമായി ഇല്ലാതാക്കുക എന്നതുകൂടിയാണ് ഇസ്രയേലിന്റെ പദ്ധതി. എല്ലാ നിലയിലും ഇസ്രയേൽ ഗാസയെ വരിഞ്ഞുമുറുക്കുകയാണ്. ഈ വംശഹത്യയിൽ ഇസ്രയേലിന്റെ പ്രധാന ആയുധ ഇടപാടുകാരായ അമേരിക്കയ്ക്കും ജർമനിക്കും മറ്റ് യൂറോപ്യൻ യൂണിയൻ അംഗങ്ങൾക്കും പങ്കുണ്ടെന്നും ആംനസ്റ്റിയുടെ റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ആംനസ്റ്റിയുടെ റിപ്പോർട്ട് കെട്ടിച്ചമച്ചതാണെന്നും എല്ലാം കള്ളമാണെന്നുമായിരുന്നു ഇസ്രയേൽ വിദേശകാര്യമന്ത്രാലയത്തിന്റെ പ്രതികരണം.
Read MoreCategory: NRI
യൂണിനെതിരേ രാജ്യദ്രോഹ കേസ്; രാജിക്കായി സമ്മർദം
സീയൂൾ: പട്ടാളനിയമം നടപ്പാക്കാൻ ശ്രമിച്ചു പരാജയപ്പെട്ട ദക്ഷിണകൊറിയൻ പ്രസിഡന്റ് യൂൺ സുക് യോളിനുമേൽ രാജിസമ്മർദം ശക്തമായി. പാർലമെന്റിൽ ഇംപീച്ച്മെന്റ് നേരിടുന്ന അദ്ദേഹത്തിനെതിരേ പോലീസ് രാജ്യദ്രോഹക്കുറ്റത്തിനു കേസെടുത്തു. പട്ടാളനിയമം പ്രഖ്യാപിക്കാൻ യൂണിനെ ഉപദേശിച്ച പ്രതിരോധമന്ത്രി കിം യോംഗ് ഹ്യുൻ വ്യാഴാഴ്ച രാജിവച്ചിരുന്നു. യൂണിന്റെ രാജി ആവശ്യപ്പെട്ട് ഇന്നലെയും സീയൂളിൽ വൻ പ്രകടനങ്ങളുണ്ടായി. ദിവസം ചെല്ലുംതോറും പ്രകടനത്തിൽ പങ്കെടുക്കുന്നവരുടെ എണ്ണം വർധിച്ചുവരുന്നു. ഇതിനിടെയാണ് പ്രതിപക്ഷത്തിന്റെ പരാതിയിൽ യൂണിനെതിരേ പോലീസ് രാജ്യദ്രോഹത്തിനു കേസെടുത്തത്. യൂൺ ഭരണകൂട അട്ടിമറിക്കു ശ്രമിച്ചുവെന്നാണു പരാതി. വധശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾ പ്രകാരമാണ് കേസ്. ക്രിമിനൽ നടപടികളിൽനിന്നു പ്രസിഡന്റിനുള്ള സംരക്ഷണം രാജ്യദ്രോഹക്കേസിൽ ലഭിക്കില്ല. പാർലമെന്റും യൂണിനെതിരേ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇംപീച്ച്മെന്റ് നടപടികളിൽ ശനിയാഴ്ച വോട്ടെടുപ്പ് നടക്കും. പാർലമെന്റിൽ പ്രതിപക്ഷം എണ്ണത്തിൽ മുന്നിലാണെങ്കിലും ഇംപീച്ച്മെന്റ് പാസാകാൻ മൂന്നിൽ രണ്ടു ഭൂരിപക്ഷം വേണം. മുന്നൂറംഗ പാർലമെന്റിൽ യൂണിന്റെ പാർട്ടിയിലെ എട്ട് അംഗങ്ങൾകൂടി…
Read Moreഅവിശ്വാസം പാസായി; ബാർണിയെ കാവൽ പ്രധാനമന്ത്രിയായി തുടരും
പാരീസ്: ഫ്രഞ്ച് സർക്കാരിനെതിരേ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായി. പ്രധാനമന്ത്രി മിഷേൽ ബാർണിയെ രാജിവച്ചു. എന്നാൽ, അദ്ദേഹത്തോട് കാവൽ പ്രധാനമന്ത്രിയായി തുടരാൻ പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ നിർദേശിച്ചു. 1962നു ശേഷം ആദ്യമായിട്ടാണു ഫ്രഞ്ച് സർക്കാർ അവിശ്വാസത്തിൽ വീഴുന്നത്. 90 ദിവസം മാത്രം ഭരിച്ച ബാർണിയെയ്ക്ക് ഏറ്റവും കുറഞ്ഞ കാലം പ്രധാനമന്ത്രിയായിരുന്നതിന്റെ റിക്കാർഡും ലഭിച്ചു. പാർലമെന്റിൽ ഭൂരിപക്ഷമില്ലാത്ത ബാർണിയേ സർക്കാർ പൊതുബജറ്റ് വോട്ടിനിടാതെ, പ്രത്യേക അധികാരങ്ങളുപയോഗിച്ചു പാസാക്കാൻ നടത്തിയ നീക്കങ്ങളാണ് അവിശ്വാസപ്രമേയത്തിലേക്കു വഴിവച്ചത്. സർക്കാരിന്റെ പതനം പ്രസിഡന്റ് മക്രോണിനെ കൂടുതൽ ദുർബലനാക്കും. ജൂൺ, ജൂലൈ മാസങ്ങളിലെ ഇടക്കാല തെരഞ്ഞെടുപ്പു മുതൽ അദ്ദേഹം തൊടുന്നതെല്ലാം പിഴയ്ക്കുകയാണ്. യൂറോപ്യൻ യൂണിയൻ പാർലമെന്റ് തെരഞ്ഞെടുപ്പിൽ തീവ്രവലതുപക്ഷം മുന്നിലെത്തിയതുകൊണ്ടാണ് മക്രോൺ ഫ്രാൻസിൽ ഇടക്കാല തെരഞ്ഞെടുപ്പു നടത്തിയത്. തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ റിനൈസെൻസ് പാർട്ടി പിന്നിലാവുകയും ഇടതുപക്ഷം ഏറ്റവും വലിയ ഒറ്റക്കക്ഷിയാവുകയും ചെയ്തു. പക്ഷേ, വലതുപക്ഷ നേതാവും…
Read More14 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്ക അറസ്റ്റ് ചെയ്തു: രണ്ട് മത്സ്യബന്ധന ട്രോളറുകൾ പിടിച്ചെടുത്തു
കൊളംബോ: സമുദ്രാതിർത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയെന്നാരോപിച്ച് 14 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തു. അറസ്റ്റിനുപുറമെ രണ്ട് മത്സ്യബന്ധന ട്രോളറുകൾ പിടിച്ചെടുത്തതായും അധികൃതർ അറിയിച്ചു. മാന്നാർ തീരത്തു ബുധനാഴ്ചയാണ് ഇവരെ പിടികൂടിയത്. ഈ വർഷം ഇതുവരെ 529 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്യുകയും 68 ട്രോളറുകൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തതായി ശ്രീലങ്കൻ നാവികസേന അറിയിച്ചു.
Read Moreബഹുരാഷ്ട്ര കമ്പനി സിഇഒയെ വെടിവച്ചുകൊന്നു: അക്രമി ഓടിരക്ഷപ്പെട്ടു
ന്യൂയോർക്ക്: അമേരിക്കയിലെ മിനസോട്ട ആസ്ഥാനമായി പ്രവർത്തിക്കുന്ന ബഹുരാഷ്ട്ര കന്പനിയായ യുണൈറ്റഡ് ഹെൽത്ത്കെയർ സിഇഒ ബ്രയൻ തോംസൺ (50) കൊല്ലപ്പെട്ടു. അമേരിക്കൻ സമയം ഇന്നലെ രാവിലെ 6.45ന് മൻഹാട്ടനിലാണ് കൊലപാതകം നടന്നത്. കന്പനിയുടെ വാർഷിക നിക്ഷേപ സമ്മേളനം നടക്കുന്ന ഹോട്ടലിലേക്കു പോവുകയായിരുന്ന ബ്രയൻ തോംസണെ അജ്ഞാതൻ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു. അക്രമി പിന്നീട് ഓടിരക്ഷപ്പെട്ടു. കൊലപാതകത്തിന് പിന്നാലെ ഇന്നു നടക്കാനിരുന്ന നിക്ഷേപക സമ്മേളനം കമ്പനി റദ്ദാക്കി. ലോകത്തെതന്നെ ഏറ്റവും വലിയ ഹെൽത്ത് ഇൻഷ്വറൻസ് കമ്പനിയാണ് യുണൈറ്റഡ് ഹെൽത്ത്കെയർ. 2021 ഏപ്രിലിലാണ് കമ്പനിയുടെ സിഇഒ ആയി ബ്രയാൻ തോംസൺ ചുമതലയേറ്റത്.
Read Moreയുദ്ധാനന്തര ഗാസാ ഭരണത്തിന് ഹമാസ് -ഫത്താ ധാരണ
കയ്റോ: യുദ്ധാനന്തര ഗാസയുടെ ഭരണത്തിനായി ഹമാസും വെസ്റ്റ് ബാങ്കിലെ ഫത്തായും തമ്മിൽ ധാരണയുണ്ടാക്കുന്നതായി റിപ്പോർട്ട്. സ്വതന്ത്ര കമ്മിറ്റിക്ക് ഭരണച്ചുമതല നല്കുന്നതിനെക്കുറിച്ചാണ് ആലോചന. ഇതോടെ ഗാസയിൽ ഹമാസിന്റെ ഭരണം അവസാനിക്കും. ഗാസാ വെടിനിർത്തലിന് ഇസ്രയേലുമായുള്ള ചർച്ചയിൽ ഇത്തരമൊരു ധാരണ ഗുണം ചെയ്തേക്കുമെന്നാണു കരുതുന്നത്. ബദ്ധശത്രുക്കളായ ഹമാസും ഫത്തായും ഈജിപ്ഷ്യൻ തലസ്ഥാനമായ കയ്റോയിൽ ആഴ്ചകളായി നടത്തിയ ചർച്ചയിൽ പ്രാഥമിക ധാരണ ഉണ്ടാക്കിയെന്നാണ് സൂചന. 12 മുതൽ 15 വരെ അംഗങ്ങൾ അടങ്ങിയ കമ്മിറ്റിക്കായിരിക്കും ഗാസയുടെ ഭരണച്ചുമതല. കമ്മിറ്റി റിപ്പോർട്ട് ചെയ്യേണ്ടത് വെസ്റ്റ്ബാങ്കിലെ പലസ്തീൻ അഥോറിറ്റിക്കായിരിക്കും.വിഷയത്തിൽ ഇസ്രയേൽ പ്രതികരിച്ചിട്ടില്ല. യുദ്ധാനന്തര ഗാസയിൽ ഹമാസിനോ ഫത്തായ്ക്കോ റോൾ ഉണ്ടാവില്ലെന്നാണ് ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നേരത്തേ വ്യക്തമാക്കിയിട്ടുള്ളത്. ഹമാസിനെ ഉന്മൂലനം ചെയ്ത് ഗാസയിലെ ബന്ദികളെ മോചിപ്പിക്കുംവരെ യുദ്ധം തുടരുമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.
Read Moreനമീബിയയിൽ ആദ്യ വനിതാ പ്രസിഡന്റ്
വിൻഡ്ഹോക്ക്: നമീബിയയിലെ ആദ്യ വനിതാ പ്രസിഡന്റായി നെടുംബോ നാൻഡി നദെയ്ത്വാ തെരഞ്ഞെടുക്കപ്പെട്ടു. അവർക്ക് 57 ശതമാനം വോട്ടുകൾ ലഭിച്ചതായി തെരഞ്ഞെടുപ്പു കമ്മീഷൻ അറിയിച്ചു. രണ്ടാം സ്ഥാനത്തുള്ള പാൻഡുലേനി ഇട്ടുലയ്ക്ക് 26 ശതമാനം വോട്ടുകൾ മാത്രമാണു ലഭിച്ചത്. തെരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നെന്നും കോടതിയിൽ ചോദ്യംചെയ്യുമെന്നും പ്രതിപക്ഷ നേതാക്കൾ പറഞ്ഞു. 1990ൽ നമീബിയയ്ക്കു സ്വാതന്ത്ര്യം കിട്ടയതു മുതൽ ഭരണം നടത്തുന്ന സൗത്ത് വെസ്റ്റ് ആഫ്രിക്ക പീപ്പിൾസ് ഓർഗനൈസേഷൻ (സ്വാപോ) പാർട്ടിക്കാരിയാണു നെടുംബോ. നിലവിൽ രാജ്യത്തിന്റെ വൈസ് പ്രസിഡന്റാണ്. ഇതോടൊപ്പം നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ സ്വാപോ പാർട്ടി 51 സീറ്റുകളുമായി നേരിയ ഭൂരിപക്ഷം നേടി. പ്രതിപക്ഷ ഐപിസി പാർട്ടിക്ക് 20 സീറ്റുകൾ ലഭിച്ചു.
Read Moreപട്ടാളനിയമം പ്രഖ്യാപിച്ച കൊറിയൻ പ്രസിഡന്റിനെ ഇംപീച്ച് ചെയ്യുന്നു
സീയൂൾ: ദക്ഷിണകൊറിയയിൽ പ്രഖ്യാപിച്ച പട്ടാളനിയമം പിൻവലിച്ചെങ്കിലും പ്രസിഡന്റ് യൂൺ സുക് യോളിന് ഇംപീച്ച്മെന്റ് കുരുക്ക്. പ്രതിപക്ഷ പാർട്ടികൾ പാർലമെന്റിൽ ഇംപീച്ച്മെന്റ് പ്രമേയം അവതരിപ്പിച്ചു. വോട്ടെടുപ്പ് വെള്ളി, ശനി ദിവസങ്ങളിലുണ്ടാകും. പ്രതിപക്ഷത്തിനു പാർലമെന്റിൽ ഭൂരിപക്ഷമുണ്ട്. യൂണിന്റെ പീപ്പിൾ പവർ പാർട്ടിയുടെ നേതൃത്വവും അദ്ദേഹത്തിനെതിരേ തിരിഞ്ഞിട്ടുണ്ട്. കാബിനറ്റ് ഒന്നടങ്കം രാജിവയ്ക്കണമെന്നും പ്രതിരോധമന്ത്രി കിം യോംഗ് ഹ്യൂനിനെ പുറത്താക്കണമെന്നും പാർട്ടി നേതാക്കൾ ആവശ്യപ്പെട്ടു. പ്രതിരോധമന്ത്രി രാജി വാഗ്ദാനം ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ച വൈകുന്നേരം പ്രസിഡന്റ് യൂൺ അപ്രതീക്ഷിതമായി രാജ്യത്ത് പട്ടാളനിയമം പ്രഖ്യാപിച്ചത് നാടകീയ സംഭവങ്ങൾക്കിടയാക്കി. പാർലമെന്റ് പിടിച്ചെടുക്കാനെത്തിയ സൈനികരെ എംപിമാർ അഗ്നിശമന ഉപകരണങ്ങൾക്കൊണ്ടു നേരിട്ടു. പാർലമെന്റിന്റെയും രാഷ്ട്രീയ പാർട്ടികളുടെയും പ്രവർത്തനം നിരോധിക്കുമെന്നും മാധ്യമങ്ങളെ നിയന്ത്രിക്കുമെന്നും പട്ടാളം പ്രഖ്യാപിച്ചു. എന്നാൽ, പട്ടാളത്തെ അവഗണിച്ച പ്രതിപക്ഷ എംപിമാർ പാർലമെന്റിൽ ഒരുമിച്ചുകൂടി. മുന്നൂറംഗ പാർലമെന്റിൽ ഹാജരായ 190 പേരും പട്ടാളനിയമം റദ്ദാക്കുന്ന പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തു.…
Read Moreകടലാമയെ ഭക്ഷിച്ച മൂന്നു പേർ മരിച്ചു; നിരവധിപേർ ആശുപത്രിയിൽ
മനില: ഫിലിപ്പീൻസിൽ കടലാമയെ പാചകം ചെയ്തു കഴിച്ച മൂന്നു പേർ മരിച്ചു. 32 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തീരപ്രദേശത്തു വസിക്കുന്ന റ്റെഡുറായ് ആദിവാസി വിഭാഗത്തിൽപ്പെട്ടവർ കഴിഞ്ഞയാഴ്ചയാണ് കടലാമയെ ഭക്ഷിച്ചത്. ഇവർക്ക് വയറിളക്കം, ഛർദി എന്നിവയുണ്ടായി. മരണകാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു.ഇതേ ഭക്ഷണം കഴിച്ച നായ, പൂച്ച, കോഴി എന്നിവയും ചത്തു.
Read Moreസിറിയ: വിമതകേന്ദ്രങ്ങളിൽ റഷ്യൻ വ്യോമാക്രമണം
ഡമാസ്കസ്: സിറിയയിലെ വിമത ശക്തികേന്ദ്രമായ ഇദ്ലിബിൽ റഷ്യൻ, സിറിയൻ യുദ്ധവിമാനങ്ങൾ നടത്തിയ ബോംബാക്രമണത്തിൽ 25 പേർ കൊല്ലപ്പെട്ടു. ഇദ്ലിബ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഹയാത് തഹ്രീർ അൽഷാം (എച്ച്ടിഎസ്) എന്ന തീവ്രവാദ സംഘടനയുടെ നേതൃത്വത്തിലുള്ള വിമതർ ആലെപ്പോ നഗരം പിടിച്ചെടുത്തതിനു പിന്നാലെ റഷ്യൻ, സിറിയൻ യുദ്ധവിമാനങ്ങൾ ആക്രമണം ശക്തമാക്കുകയായിരുന്നു. നവംബർ 27 മുതൽ ഇദ്ലിബിൽ നടക്കുന്ന വ്യോമാക്രമണങ്ങളിൽ മരണം 56 ആയി. ഇതിൽ 20 കുട്ടികൾ ഉൾപ്പെടുന്നു. ജനവാസ കേന്ദ്രങ്ങളിൽ ആക്രമണം ഉണ്ടായതായി ഇദ്ലിബ് വാസികൾ പറഞ്ഞു. എച്ച്ടിഎസും തുർക്കിയുടെ പിന്തുണയുള്ള വിമത പോരാളികളും ആലെപ്പോ നഗരത്തിൽനിന്നു ഹമാ പ്രവിശ്യ ലക്ഷ്യമിട്ടു നീങ്ങുകയാണ്. ആലെപ്പോയിൽനിന്നു പിന്മാറിയ സിറിയൻ സേന പ്രത്യാക്രമണം ആരംഭിച്ചിട്ടുണ്ട്. ചില പട്ടണങ്ങൾ വിമതരിൽനിന്നു തിരിച്ചുപിടിച്ചതായി സിറിയൻ സേന അറിയിച്ചു.
Read More