ബെയ്റൂട്ട്: പേജർ, വാക്കിടോക്കി ആക്രമണത്തിനു പിന്നാലെ ഇസ്രേയൽ-ഹിസ്ബുള്ള സംഘർഷം കനത്തു. ഇസ്രയേലിനു ശക്തമായ തിരിച്ചടി നല്കുമെന്നു ഹിസ്ബുള്ള തലവൻ ഹസൻ നസറുള്ള വ്യാഴാഴ്ച പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകം ഇസ്രേലി പോർവിമാനങ്ങൾ ലബനനിൽ വ്യോമാക്രമണം നടത്തി. ഇതിനു മറുപടിയായി ഇന്നലെ ഇസ്രയേലിൽ ഹിസ്ബുള്ളകളുടെ റോക്കറ്റാക്രമണമുണ്ടായി. ഇതിനു പിന്നാലെ ലബനീസ് തലസ്ഥാനമായ ബെയ്റൂട്ടിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഒന്‍പതു പേർ കൊല്ലപ്പെടുകയും 59 പേർക്കു പരിക്കേൽക്കുകയും ചെയ്തു. ഹിസ്ബുള്ളയിലെ ഓപ്പറേഷൻ വിഭാഗം കമാൻഡർ ഇബ്രാഹി അക്വിലും കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളിൽ പറയുന്നു. തെക്കൻ ബെയ്റൂട്ടിൽ അക്വിലിന്റെ വസതി ലക്ഷ്യമിട്ടായിരുന്നു ആക്രമണം. 1980ൽ 63 പേർ കൊല്ലപ്പെട്ട ബെയ്റൂട്ടിലെ യുഎസ് എംബസി ബോംബാക്രമണം നടത്തിയ സംഘത്തിൽ അക്വിലും ഉൾപ്പെട്ടിരുന്നു. വ്യാഴാഴ്ച രാത്രി ഹിസ്ബുള്ളകളുടെ നൂറിലധികം കേന്ദ്രങ്ങൾ ആക്രമിച്ചതായി ഇസ്രയേൽ അറിയിച്ചു. ഹിസ്ബുള്ളയുടെ മിസൈൽ വിക്ഷേപിണികളും ആയുധസംഭരണ കേന്ദ്രങ്ങളുമാണു ലക്ഷ്യമിട്ടത്. ആക്രമണം രണ്ടു മണിക്കൂർ നീണ്ടു.…
Read MoreCategory: NRI
പേജർ ആക്രമണം യുദ്ധക്കുറ്റം, യുദ്ധപ്രഖ്യാപനം: നസറുള്ള
ബെയ്റൂട്ട്: ലബനനിലുണ്ടായ പേജർ, വാക്കിടോക്കി സ്ഫോടനങ്ങൾക്കു പിന്നിൽ ഇസ്രയേലാണെന്ന് ഹിസ്ബുള്ളയുടെ പരമോന്നത നേതാവ് ഹസൻ നസറുള്ള ആരോപിച്ചു. ആക്രമണം യുദ്ധക്കുറ്റവും യുദ്ധപ്രഖ്യാപനവുമാണ്. ഗാസയിലെ അതിക്രമം അവസാനിപ്പിക്കുന്നതുവരെ ഹിസ്ബുള്ളകൾ ഇസ്രയേലിനെതിരേ ആക്രമണം തുടരുമെന്ന് ടിവി പ്രസംഗത്തിൽ നസറുള്ള പ്രഖ്യാപിച്ചു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി രണ്ടു മിനിറ്റുകൊണ്ട് 5,000 പേരെ വകവരുത്താനാണ് ഇസ്രയേൽ ശ്രമിച്ചത്. ലബനന്റെയും ലോകത്തിന്റെയും ചരിത്രത്തിൽ മുൻനടപ്പില്ലാത്ത ആക്രമണമാണുണ്ടായതെന്ന് നസറുള്ള പറഞ്ഞു. 4000 പേജറുകളാണ് ഇസ്രയേൽ ലക്ഷ്യമിട്ടത്. ആയിരക്കണക്കിനു പേരെ കൊല്ലാൻ ശ്രമിച്ചത് കൊടുംഭീകരതയാണ്. കുറെ പേജറുകൾ കേടായതും കുറേയെണ്ണം പുറത്തെടുക്കാതിരുന്നതും മൂലം ഒട്ടേറെ മരണങ്ങൾ ഒഴിവായി. ഗാസയിലെയും വെസ്റ്റ്ബാങ്കിലെയും ജനതയ്ക്കുള്ള പിന്തുണ തുടരുമെന്ന് ഇസ്രേലി പ്രധാനമന്ത്രി നെതന്യാഹുവിനോടും പ്രതിരോധ മന്ത്രി യൊവാവ് ഗാലന്റിനോടും പറയുന്നതായും നസറുള്ള കൂട്ടിച്ചേർത്തു. നസറുള്ളയുടെ പ്രസംഗം സംപ്രേഷണം ചെയ്യുന്നതിനിടെ ഇസ്രേലി യുദ്ധവിമാനങ്ങൾ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളിൽ ആക്രമണം നടത്തി. യുദ്ധവിമാനങ്ങൾ തലസ്ഥാനമായ ബെയ്റൂട്ടിൽ താഴ്ന്നു…
Read Moreക്വാഡ് ഉച്ചകോടിക്കിടെ മോദിയും ബൈഡനും കാണും
ന്യൂഡൽഹി: യുഎസിലെ ഡെലവെയറിൽ 21നു നടക്കുന്ന ക്വാഡ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ജോ ബൈഡനും ഉഭയകക്ഷിചർച്ച നടത്തും. യുഎസിന്റെ നേതൃത്വത്തിൽ തയാറാക്കുന്ന ഇന്തോ-പസഫിക് സാന്പത്തിക വികസന പരിപാടി (ഐപിഇഎഫ്) സംബന്ധിച്ച് ഇരുനേതാക്കളും വിശദമായി സംസാരിക്കും. ഇന്തോ-പസിഫിക് മേഖലയിൽ ചൈന സൃഷ്ടിക്കുന്ന വെല്ലുവിളികളെ പ്രതിരോധിക്കുകയെന്നതാണ് ഉച്ചകോടിയുടെ പ്രധാന അജണ്ട. രാജ്യങ്ങൾക്കിടയിലെ നയതന്ത്ര ബന്ധം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വിഷയങ്ങളും ചർച്ചയിൽ ഇടംപിടിക്കും.
Read Moreഹിസ്ബുള്ള കേന്ദ്രങ്ങളിൽ ഇസ്രയേൽ ആക്രമണം: നൂറിലേറെ റോക്കറ്റ് ലോഞ്ചറുകൾ തകർത്തു
ബെയ്റൂട്ട്: തെക്കൻ ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങളിൽ ഇസ്രയേൽ യുദ്ധവിമാനങ്ങൾ വ്യാപകമായി ആക്രമണം നടത്തി. ഹിസ്ബുള്ളയുടെ നൂറിലേറെ റോക്കറ്റ് ലോഞ്ചറുകൾ ആക്രമത്തിൽ തകർത്തതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ലെബനനിൽ ഇസ്രയേൽ നടത്തിയ പേജർ-വാക്കിടോക്കി സ്ഫോടന പരന്പരകൾക്ക് പ്രതികാരം ചെയ്യുമെന്ന് ഹിസ്ബുള്ള തലവൻ ഹസൻ നസ്റല്ല ഭീഷണിപ്പെടുത്തി മണിക്കൂറുകൾക്കുള്ളിലാണ് ഇസ്രയേൽ ഡിഫൻസ് ഫോഴ്സിന്റെ (ഐഡിഎഫ്) ആക്രമണം. ഹിസ്ബുള്ളയുടെ അടിസ്ഥാന സൗകര്യങ്ങൾ തകർക്കുമെന്ന് ഐഡിഎഫ് കുറിപ്പിൽ പറഞ്ഞു.
Read Moreഅമേരിക്കൻ ഫെഡറൽ റിസർവ് ബാങ്ക് പലിശ നിരക്കു കുറച്ചു
ന്യൂയോർക്ക്: അമേരിക്കൻ ഫെഡറൽ റിസർവ് ബാങ്ക് പലിശ നിരക്കുകുറച്ചു. അര ശതമാനമാണ് കുറച്ചത്. ഇതോടെ 4.75 -5 ശതമാനത്തിലേക്ക് പലിശ നിരക്കുകള്‍ താഴ്ന്നു. സാമ്പത്തിക മേഖലയെ ഉത്തേജിപ്പിക്കാനുള്ള തീരുമാനമെന്ന് വിശേഷിപ്പിച്ചാണു നടപടി. നാലു വര്‍ഷത്തിനുശേഷമാണ് ഫെഡ് കേന്ദ്ര പലിശ നിരക്ക് കുറയ്ക്കുന്നത്. ജോ ബൈഡൻ ഭരണകൂടത്തിന്റെ കീഴിൽ പലിശനിരക്ക് കുറയ്ക്കുന്നത് ആദ്യമാണ്. പണപ്പെരുപ്പം രണ്ടു ശതമാനത്തിലേക്കു കുറയുന്നതു കണക്കിലെടുത്താണു തീരുമാനമെന്നും ഫെഡറൽ റിസർവ് ബാങ്ക് വ്യക്തമാക്കി. വര്‍ഷാവസാനത്തോടെ പലിശ നിരക്കില്‍ അര ശതമാനം കുറവ് കൂടി വരുത്തുമെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു. 2025 ല്‍ ഒരു ശതമാനം കുറവ് കൂടി പലിശ നിരക്കില്‍ വരുത്തിയേക്കുമെന്നും സൂചനയുണ്ട്.
Read Moreസിംബാബ്വെയിൽ കൊടുംവരൾച്ച: ഭക്ഷണത്തിനായി 200 ആനകളെ കൊല്ലും
ഹരാരെ: ദശാബ്ദങ്ങളിലെ ഏറ്റവും വലിയ വരൾച്ചയിൽ പട്ടിണിയിലായ പൗരന്മാർക്കു ഭക്ഷണാവശ്യത്തിനായി 200 ആനകളെ കൊല്ലുന്നതിന് സിംബാബ്വെ സർക്കാർ അനുമതി നൽകി. രാജ്യത്തെ ജനസംഖ്യയുടെ പകുതിയോളം കടുത്തപട്ടിണി നേരിടുന്നതിനാൽ 200 ആനകളെ കൊല്ലാൻ ലക്ഷ്യമിടുന്നതായി സിംബാബ്വെ പാർക്സ് ആൻഡ് വൈൽഡ് ലൈഫ് അഥോറിറ്റിയുടെ വക്താവ് ടിനാഷെ ഫരാവോ മാധ്യമങ്ങളോടു പറഞ്ഞു. നീണ്ട വരൾച്ച മൂലമുണ്ടായ ഭക്ഷ്യ അരക്ഷിതാവസ്ഥ പരിഹരിക്കാൻ ആനകളെയും മറ്റു വന്യജീവികളെയും കൊല്ലാനുള്ള നമീബിയയുടെ സമീപകാല നീക്കത്തെത്തുടർന്നാണു തീരുമാനം. പരിസ്ഥിതിപ്രവർത്തകരിൽനിന്നു രൂക്ഷവിമർശനങ്ങൾ ഉയരുന്പോഴും തീരുമാനവുമായി മുന്നോട്ടുപോകുകയാണ് ഇരുരാജ്യങ്ങളും. ബോട്സ്വാന കഴിഞ്ഞാൽ ആഗോളതലത്തിൽ ഏറ്റവും കൂടുതൽ ആനകളുള്ള രാജ്യമാണ് സിംബാബ്വെ. 84,000ത്തിലധികം ആനകൾ രാജ്യത്തുണ്ട്.
Read Moreനിയന്ത്രണരേഖയ്ക്കു സമീപം ഹെലിപോർട്ടുമായി ചൈന
ന്യൂഡൽഹി: തർക്കം നിലനിൽക്കുന്ന ഇന്ത്യ-ചൈന അതിർത്തിയിൽ ചൈന പുതിയ ഹെലിപോർട്ട് നിർമിച്ചതായി കണ്ടെത്തൽ. അരുണാചൽ പ്രദേശിലെ ഫിഷ്ടെയിൽ സെക്ടറിന് സമീപമാണ് 600 മീറ്റർ നീളമുള്ള റൺവേയും ഒന്നിലധികം ഹാംഗറുകളുമുള്ള ഹെലിപോർട്ട് നിർമിച്ചിരിക്കുന്നത്. അമേരിക്കൻ എർത്ത് ഇമേജിംഗ് കമ്പനിയായ പ്ലാനറ്റ് ലാബ്സ് പിബിസിയുടെ സമീപകാല ഉപഗ്രഹ ചിത്രങ്ങളിലാണ് ഇതുസബന്ധിച്ച വിവരമുള്ളത്. കഴിഞ്ഞ ഡിസംബർ ഒന്നിനുശേഷമാണു പുതിയ ഹെലിപോർട്ടിന്റെ നിർമാണം ആരംഭിച്ചതെന്നു പറയുന്നു. അതിവേഗം നിർമാണം പൂർത്തിയാക്കുകയായിരുന്നു. ഇന്ത്യൻ അതിർത്തിയിൽനിന്ന് 20 കിലോമീറ്റർ അകലെയും ചൈനീസ് അതിർത്തിക്കുള്ളിലുമാണ് ഹെലിപോർട്ട് എങ്കിലും ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് ആശങ്കാജനകമാണെന്നു വിലയിരുത്തപ്പെടുന്നു.
Read Moreപേജറിനു പിന്നാലെ പൊട്ടിത്തെറിച്ച് വാക്കിടോക്കികളും; 20 മരണം
ബെയ്റൂട്ട്: പേജർ ആക്രമണത്തിനു പിറ്റേന്ന് ലബനനിലെ ഹിസ്ബുള്ള ഭീകരരെ ലക്ഷ്യമിട്ട് വാക്കി ടോക്കി സ്ഫോടനങ്ങൾ. ലബനനിലുടനീളം ഹിസ്ബുള്ളകളുടെ വാക്കിടോക്കികൾ പൊട്ടിത്തെറിച്ചു. മരിച്ചവരുടെ എണ്ണം 20 ആയി. നിരവധിപേർക്കു പരിക്കേൽക്കുകയും ചെയ്തു. കാറുകളിലും വീടുകളിലുമാണ് വാക്കി ടോക്കികൾ പൊട്ടിത്തെറിച്ചത്. സംസ്കാരച്ചടങ്ങിലും സ്ഫോടനമുണ്ടായി. തലസ്ഥാനമായ ബെയ്റൂട്ടിൽ ഒട്ടേറെ സ്ഫോടനങ്ങളുണ്ടാവുകയും നിരവധിപ്പേർക്കു പരിക്കേൽക്കുകയും ചെയ്തു. ചൊവ്വാഴ്ച ഹിസ്ബുള്ള ഭീകരരുടെ 3000ത്തോളം പേജറുകൾ പൊട്ടിത്തെറിച്ച സംഭവത്തിൽ 12 പേർ മരിച്ചിരുന്നു. ആശുപത്രികളിൽ 2750 പേർ ചികിത്സയിലുണ്ട്. രണ്ടു ദിവസത്തെ ആക്രമണത്തിൽ ഹിസ്ബുള്ളകളുടെ ആശയവിനിമയ സംവിധാനങ്ങൾ തകരാറിലായെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. ലബനീസ് ജനത ഫോണുകൾ അടക്കം ഉപയോഗിക്കാൻ ഭയക്കുന്നതായും റിപ്പോർട്ടുണ്ട്. ഇസ്രേലി ചാരസംഘടനയായ മൊസാദ് ആണ് ആക്രമണത്തിനു പിന്നിലെന്ന് പാശ്ചാത്യമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മൊസാദ് ഏജന്റുമാർ മുൻകൂട്ടി പേജറുകളിലും വാക്കി ടോക്കികളിലും സ്ഫോടകവസ്തുക്കൾ ഒളിപ്പിച്ചിരുന്നു.
Read Moreഒരാഴ്ചത്തെ സന്ദർശനത്തിന് എം.വി. ഗോവിന്ദനും കുടുംബവും ഓസ്ട്രേലിയയില്‍
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും കുടുംബവും ഒരാഴ്ച നീളുന്ന വിദേശ പര്യടനത്തിൽ. ഓസ്ട്രേലിയയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കാനാണ് യാത്ര തിരിച്ചത്. സിഡ്നി, മെല്‍ബണ്‍, ബ്രിസ്ബെയ്ൻ, പെർത്ത് എന്നീ നഗരങ്ങളില്‍ ഇടത് അനുകൂല സംഘടനയായ നവോദയ സംഘടിപ്പിക്കുന്ന വിവിധ പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും. ഓസ്ട്രേലിയൻ സന്ദർശനം പൂർത്തിയാക്കി സെപ്റ്റംബർ 24-ന് അദ്ദേഹം തിരിച്ചെത്തുമെന്നാണ് വിവരം. പാർട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മരണത്തെ തുടർന്നാണ് എം.വി. ഗോവിന്ദൻ യാത്ര വൈകിപ്പിച്ചത്. പാർട്ടി ജനറല്‍ സെക്രട്ടറിയുടെ ഒഴിവ് നികത്തുന്നത് അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കുക സെപ്റ്റംബർ 27 മുതല്‍ 30 വരെ നടക്കുന്ന പൊളിറ്റ്ബ്യൂറോ, കേന്ദ്രകമ്മിറ്റി യോഗങ്ങളാണ്. അടുത്ത പാർട്ടി കോണ്‍ഗ്രസിന് ഏഴുമാസം മാത്രമേ ബാക്കിയുള്ളൂ. 2025 ഏപ്രില്‍ രണ്ടുമുതല്‍ ആറ് വരെ തമിഴ്നാട്ടിലെ മധുരയില്‍ വച്ചാണ് സി.പി.എമ്മിന്റെ 24-ാം പാർട്ടി കോണ്‍ഗ്രസ്.
Read Moreഎയർഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറി; മലയാളി അറസ്റ്റിൽ
കൊച്ചി: വിമാനത്തിനുള്ളിൽ എയർ ഹോസ്റ്റസിനോട് മോശമായി പെരുമാറിയ മലയാളി യാത്രക്കാരൻ അറസ്റ്റിൽ. പത്തനംതിട്ട സ്വദേശി ലാജി ജിയോ എബ്രഹാമാണ് അറസ്റ്റിലായത്. ഫ്ളൈ ദുബായ് വിമാനത്തിലെ എയർഹോസ്റ്റസിനോടാണ് ഇയാൾ അപമര്യാദയായി പെരുമാറിയത്. യുവതിയുടെ പരാതിയിൽ വിമാനത്തിൽ നിന്നും ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Read More