ഒ​രാ​ഴ്ച​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​ന് എം.​വി. ഗോ​വി​ന്ദ​നും കു​ടും​ബ​വും ഓ​സ്ട്രേ​ലി​യ​യി​ല്‍

തി​രു​വ​ന​ന്ത​പു​രം: സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​നും കു​ടും​ബ​വും ഒ​രാ​ഴ്ച നീ​ളു​ന്ന വി​ദേ​ശ പ​ര്യ​ട​ന​ത്തി​ൽ. ഓ​സ്ട്രേ​ലി​യ​യി​ല്‍ വി​വി​ധ പ​രി​പാ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​ണ് യാ​ത്ര തി​രി​ച്ച​ത്. സി​ഡ്നി, മെ​ല്‍​ബ​ണ്‍, ബ്രി​സ്ബെ​യ്ൻ, പെ​ർ​ത്ത് എ​ന്നീ ന​ഗ​ര​ങ്ങ​ളി​ല്‍ ഇ​ട​ത് അ​നു​കൂ​ല സം​ഘ​ട​ന​യാ​യ ന​വോ​ദ​യ സം​ഘ​ടി​പ്പി​ക്കു​ന്ന വി​വി​ധ പ​രി​പാ​ടി​ക​ളി​ല്‍ അ​ദ്ദേ​ഹം പ​ങ്കെ​ടു​ക്കും. ഓ​സ്ട്രേ​ലി​യ​ൻ സ​ന്ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കി സെ​പ്റ്റം​ബ​ർ 24-ന് ​അ​ദ്ദേ​ഹം തി​രി​ച്ചെ​ത്തു​മെ​ന്നാ​ണ് വി​വ​രം. പാ​ർ​ട്ടി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി​യു​ടെ മ​ര​ണ​ത്തെ തു​ട​ർ​ന്നാ​ണ് എം.​വി. ഗോ​വി​ന്ദ​ൻ യാ​ത്ര വൈ​കി​പ്പി​ച്ച​ത്. പാ​ർ​ട്ടി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യു​ടെ ഒ​ഴി​വ് നി​ക​ത്തു​ന്ന​ത് അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കു​ക സെ​പ്റ്റം​ബ​ർ 27 മു​ത​ല്‍ 30 വ​രെ ന​ട​ക്കു​ന്ന പൊ​ളി​റ്റ്ബ്യൂ​റോ, കേ​ന്ദ്ര​ക​മ്മി​റ്റി യോ​ഗ​ങ്ങ​ളാ​ണ്. അ​ടു​ത്ത പാ​ർ​ട്ടി കോ​ണ്‍​ഗ്ര​സി​ന് ഏ​ഴു​മാ​സം മാ​ത്ര​മേ ബാ​ക്കി​യു​ള്ളൂ. 2025 ഏ​പ്രി​ല്‍ ര​ണ്ടു​മു​ത​ല്‍ ആ​റ് വ​രെ ത​മി​ഴ്നാ​ട്ടി​ലെ മ​ധു​ര​യി​ല്‍ വ​ച്ചാ​ണ് സി.​പി.​എ​മ്മി​ന്‍റെ 24-ാം പാ​ർ​ട്ടി കോ​ണ്‍​ഗ്ര​സ്.

Read More

എ​യ​ർ​ഹോ​സ്റ്റ​സി​നോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി; മ​ല​യാ​ളി അ​റ​സ്റ്റി​ൽ

കൊ​ച്ചി: വി​മാ​ന​ത്തി​നു​ള്ളി​ൽ എ​യ​ർ ഹോ​സ്റ്റ​സി​നോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ മ​ല​യാ​ളി യാ​ത്ര​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ. പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി ലാ​ജി ജി​യോ എ​ബ്ര​ഹാ​മാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഫ്ളൈ ​ദു​ബാ​യ് വി​മാ​ന​ത്തി​ലെ എ​യ​ർ​ഹോ​സ്റ്റ​സി​നോ​ടാ​ണ് ഇ​യാ​ൾ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ​ത്. യു​വ​തി​യു​ടെ പ​രാ​തി​യി​ൽ വി​മാ​ന​ത്തി​ൽ നി​ന്നും ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

Read More

റ​ഷ്യ​ൻ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് മെ​റ്റ​യു​ടെ നി​രോ​ധ​നം

  സാ​ൻ ഫ്രാ​ൻ​സി​സ്കോ: റ​ഷ്യ​ൻ സ​ർ​ക്കാ​രു​മാ​യി ബ​ന്ധ​മു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ​ക്കു നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തു​ന്ന​താ​യി ഫേ​സ്ബു​ക്കി​ന്‍റെ മാ​തൃ​ക​ന്പ​നി​യാ​യ മെ​റ്റ അ​റി​യി​ച്ചു. അ​ടു​ത്തി​ടെ യു​എ​സ് ഉ​പ​രോ​ധം ചു​മ​ത്തി​യ ആ​ർ​ടി ചാ​ന​ലും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. വ്യാ​ജ​പ്ര​ചാ​ര​ണ​ത്തി​ലൂ​ടെ സ്വാ​ധീ​നം ചെ​ലു​ത്താ​ൻ ശ്ര​മി​ക്കു​ന്നു എ​ന്നാ​രോ​പി​ച്ചാ​ണ് മെ​റ്റ​യു​ടെ ന​ട​പ​ടി. മെ​റ്റ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വാ​ട്സാ​പ്പ്, ഇ​ൻ​സ്റ്റ​ഗ്രാം, ത്രെ​ഡ്സ് എ​ന്നി​വ​യി​ലും നി​രോ​ധ​ന​മു​ണ്ടാ​കും.

Read More

 അമേരിക്കൻ സന്ദർശനത്തിന് പ്രധാനമന്ത്രി മോ​ദി​; കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​മെ​ന്നു ട്രം​പ്

  മി​ഷി​ഗ​ൺ: അ​ടു​ത്ത​യാ​ഴ്ച ന​ട​ക്കു​ന്ന അ​മേ​രി​ക്ക​ൻ സ​ന്ദ​ർ​ശ​ന വേ​ള​യി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​മെ​ന്ന് മു​ൻ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റും റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യു​ടെ പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​യു​മാ​യ ഡൊ​ണാ​ൾ​ഡ് ട്രം​പ്. മി​ഷി​ഗ​ണി​ൽ ന​ട​ന്ന പ്ര​ചാ​ര​ണ പ​രി​പാ​ടി​യി​ൽ ഇ​ന്ത്യ-​യു​എ​സ് വ്യാ​പാ​ര​ത്തെ​ക്കു​റി​ച്ചു സം​സാ​രി​ക്കു​ന്പോ​ഴാ​ണു മോ​ദി​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച ട്രം​പ് പ്ര​ഖ്യാ​പി​ച്ച​ത്. അ​തേ​സ​മ​യം, കൂ​ടി​ക്കാ​ഴ്ച എ​വി​ടെ​യാ​യി​രി​ക്കു​മെ​ന്നു ട്രം​പ് വി​ശ​ദീ​ക​രി​ച്ചി​ല്ല. വാ​ർ​ഷി​ക ക്വാ​ഡ് ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി 21 മു​ത​ൽ മൂ​ന്നു ദി​വ​സ​ത്തെ അ​മേ​രി​ക്ക സ​ന്ദ​ർ​ശ​ന​ത്തി​നാ​ണു മോ​ദി എ​ത്തു​ന്ന​ത്. 22ന് ​ന്യൂ​യോ​ർ​ക്കി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തെ പ്ര​ധാ​ന​മ​ന്ത്രി അ​ഭി​സം​ബോ​ധ​ന ചെ​യ്യു​മെ​ന്നു വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. 2020 ഫെ​ബ്രു​വ​രി​യി​ൽ ഇ​ന്ത്യാ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ​യാ​യി​രു​ന്നു മോ​ദി​യു​ടെ​യും ട്രം​പി​ന്‍റെ​യും അ​വ​സാ​ന കൂ​ടി​ക്കാ​ഴ്ച.

Read More

പേ​ജ​ർ സ്ഫോ​ട​ന​ങ്ങ​ളി​ൽ ന​ടു​ങ്ങി ലോ​കം; മ​ര​ണം 11 ആ​യി, 200 പേ​രു​ടെ നി​ല ഗു​രു​ത​രം; ​തി​രി​ച്ച​ടി​ക്കാ​ൻ ഹി​സ്ബു​ള്ള

ബെ​യ്റൂ​ട്ട്: ലെ​ബ​ന​നി​ലു​ണ്ടാ​യ പേ​ജ​ർ സ്ഫോ​ട​ന​ങ്ങ​ളി​ൽ മ​ര​ണ​സം​ഖ്യ ഉ​യ​രു​ന്നു. 11 പേ​ർ കൊ​ല്ല​പ്പെ​ട്ടെ​ന്നാ​ണ് ഒ​ടു​വി​ല​ത്തെ വി​വ​രം. 2800ല​ധി​കം പേ​ര്‍​ക്ക് സ്ഫോ​ട​ന​ങ്ങ​ളി​ൽ പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഇ​തി​ൽ ഇ​രു​ന്നൂ​റി​ലേ​റെ പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ന്നു. മ​രി​ച്ച​വ​രി​ലും പ​രി​ക്കേ​റ്റ​വ​രി​ലും ഹി​സ്ബു​ള്ള നേ​താ​ക്ക​ളും ഉ​ണ്ടെ​ന്നാ​ണു സൂ​ച​ന. ലെ​ബ​ന​നി​ലെ ഇ​റാ​ൻ അം​ബാ​സി​ഡ​ർ​ക്കും പേ​ജ​ർ സ്‌​ഫോ​ട​ന​ത്തി​ൽ പ​രി​ക്കേ​റ്റു. ലെ​ബ​ന​നി​ലെ പ​ല ആ​ശു​പ​ത്രി​ക​ളും പ​രി​ക്കേ​റ്റ​വ​രെ കൊ​ണ്ട് നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്. ഇ​റാ​ൻ പി​ന്തു​ണ​യു​ള്ള ലെ​ബ​നീ​സ് സാ​യു​ധ സം​ഘ​മാ​യ ഹി​സ്ബു​ള്ള​യും ഇ​സ്ര​യേ​ലും ത​മ്മി​ലു​ള്ള ഭി​ന്ന​ത രൂ​ക്ഷ​മാ​യി​രി​ക്കെ​യാ​ണ് ല​ബ​ന​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ബെ​യ്റൂ​ട്ടി​ന്‍റെ തെ​ക്ക​ൻ പ്രാ​ന്ത​പ്ര​ദേ​ശ​മാ​യ ദ​ഹി​യ​യി​ലും കി​ഴ​ക്ക​ൻ ബെ​ക്കാ താ​ഴ്‌​വ​ര​യി​ലും ഇ​ന്ന​ലെ പ്രാ​ദേ​ശി​ക സ​മ​യം ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്ന​ര​യോ​ടെ സ്ഫോ​ട​ന​ങ്ങ​ൾ ന​ട​ന്ന​ത്. ഹി​സ്ബു​ള്ള സം​ഘ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് പേ​ജ​ർ യ​ന്ത്ര​ങ്ങ​ൾ ഒ​രേ​സ​മ​യം പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു. ഹി​സ്ബു​ള്ള​യു​ടെ ശ​ക്തി​കേ​ന്ദ്ര​ങ്ങ​ളാ​യ ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ഏ​ക​ദേ​ശം ഒ​രു മ​ണി​ക്കൂ​ർ നേ​രം സ്ഫോ​ട​ന​ങ്ങ​ൾ തു​ട​ർ​ന്നു.ആ​സൂ​ത്രി​ത ഇ​ല​ക്ട്രോ​ണി​ക്സ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ൽ ഇ​സ്ര​യേ​ൽ ആ​ണെ​ന്നാ​ണ് ഹി​സ്ബു​ള്ള​യു​ടെ ആ​രോ​പ​ണം.…

Read More

അ​ഫ്ഗാ​നി​സ്ഥാ​നി​ൽ പോ​ളി​യോ വാ​ക്സി​നേ​ഷ​ൻ വി​ല​ക്കി താ​ലി​ബാ​ൻ

കാ​ബൂ​ൾ: അ​ഫ്ഗാ​നി​സ്ഥാ​നി​ൽ പോ​ളി​യോ വാ​ക്സി​നേ​ഷ​ൻ കാ​മ്പ​യി​ൻ താ​ലി​ബാ​ൻ നി​രോ​ധി​ച്ചു. പോ​ളി​യോ വാ​ക്‌​സി​നേ​ഷ​ൻ കാ​മ്പ​യി​ൻ അ​ഫ്ഗാ​നി​സ്ഥാ​നി​ൽ ആ​രം​ഭി​ക്കു​മെ​ന്ന് ഐ​ക്യ​രാ​ഷ്ട്ര​സ​ഭ അ​റി​യി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണി​ത്. ഇ​തു​സം​ബ​ന്ധി​ച്ച ഔ​ദ്യോ​ഗി​ക വി​വ​ര​ങ്ങ​ൾ യു​എ​ന്നി​ന് അ​യ​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ ഇ​തി​ന് പി​ന്നി​ലെ കാ​ര​ണ​മൊ​ന്നും താ​ലി​ബാ​ൻ വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. അ​യ​ൽ​രാ​ജ്യ​മാ​യ പാ​ക്കി​സ്ഥാ​നി​ൽ പോ​ളി​യോ വാ​ക്സി​നേ​ഷ​ൻ ന​ട​ത്തു​ന്ന ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കു​നേ​രേ ആ​ക്ര​മ​ണ​ങ്ങ​ൾ പ​തി​വാ​യി റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​മു​ണ്ട്. അ​ഫ്ഗാ​നി​സ്ഥാ​നി​ലും പാ​ക്കി​സ്ഥാ​നി​ലും മാ​ത്ര​മാ​ണ് ഇ​പ്പോ​ഴും പോ​ളി​യോ​യു​ടെ വ്യാ​പ​നം (കു​ട്ടി​ക​ളെ ത​ള​ർ​ത്തു​ന്ന രോ​ഗം) അ​വ​ശേ​ഷി​ക്കു​ന്ന​തെ​ന്നു പ​റ​യു​ന്നു. അ​തേ​സ​മ​യം, കു​ട്ടി​ക​ളെ വ​ന്ധ്യം​ക​രി​ക്കാ​നു​ള്ള ഗൂ​ഢാ​ലോ​ച​ന​യാ​ണ് പോ​ളി​യോ വാ​ക്സി​നേ​ഷ​ൻ യ​ജ്ഞ​മെ​ന്ന് ഒ​രു വി​ഭാ​ഗം പ്ര​ച​രി​പ്പി​ക്കു​ന്നു.

Read More

ആ​യ​ത്തു​ള്ള ഖ​മേ​നി​യു​ടെ പ്ര​സ്താ​വ​ന ഇ​ന്ത്യ ത​ള്ളി

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ലെ മു​സ് ലിം​ക​ൾ പീ​ഡ​നം അ​നു​ഭ​വി​ക്കു​ന്നു​വെ​ന്ന, ഇ​റാ​ൻ പ​ര​മോ​ന്ന​ത നേ​താ​വ് ആ​യ​ത്തു​ള്ള ഖ​മേ​നി​യു​ടെ പ്ര​സ്താ​വ​ന ഇ​ന്ത്യ ത​ള്ളി. പ്ര​സ്താ​വ​ന അ​പ​ല​പ​നീ​യ​മാ​ണെ​ന്നു വി​ശേ​ഷി​പ്പി​ച്ച കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം, സ്വ​ന്തം നാ​ട്ടി​ലെ ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ അ​വ​സ്ഥ ഖ​മേ​നി പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. വി​ദേ​ശ​കാ​ര്യ വ​ക്താ​വ് ര​ൺ​ധീ​ർ ജെ​യ്സ്വാ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പ്ര​സ്താ​വ​ന പ​ങ്കു​വ​ച്ചു. മ്യാ​ൻ​മ​റി​ലും ഗാ​സ​യി​ലും ഇ​ന്ത്യ​യി​ലും മ​റ്റേ​തൊ​രു പ്ര​ദേ​ശ​ത്തും മു​സ് ലിം​ക​ൾ അ​നു​ഭ​വി​ക്കു​ന്ന പീ​ഡ​ന​ങ്ങ​ൾ ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്ക​രു​തെ​ന്ന ത​ര​ത്തി​ലു​ള്ള ആ​ഹ്വാ​ന​മാ​യി​രു​ന്നു ആ​യ​ത്തു​ള്ള ഖ​മേ​നി എ​ക്സി​ൽ പോ​സ്റ്റ് ചെ​യ്ത​ത്. തെ​റ്റാ​യ വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​സ്വീ​കാ​ര്യ​മാ​യ പ്ര​സ്താ​വ​ന​യാ​ണി​തെ​ന്ന് ഇ​ന്ത്യ പ്ര​സ്താ​വ​ന​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

Read More

യു​റേ​നി​യം സം​പു​ഷ്ടീ​ക​ര​ണ കേ​ന്ദ്ര​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ട് ഉ​ത്ത​ര​കൊ​റി​യ

പ്യോ​ഗ്യാം​ഗ്: ഉ​ത്ത​ര​കൊ​റി​യ​ൻ പ​ര​മോ​ന്ന​ത നേ​താ​വ് കിം​ഗ് ജോം​ഗ് ഉ​ൻ യു​റേ​നി​യം സ​ന്പു​ഷ്ടീ​ക​ര​ണ കേ​ന്ദ്രം സ​ന്ദ​ർ​ശി​ക്കു​ന്ന ചി​ത്ര​ങ്ങ​ൾ പു​റ​ത്ത്. സ​ന്പൂ​ഷ്ടീ​ക​രി​ച്ച യു​റേ​നി​യം ഉ​പ​യോ​ഗി​ച്ചാ​ണ് അ​ണു​ബോം​ബ് നി​ർ​മി​ക്കു​ന്ന​ത്. ഇ​ത്ത​രം ഫാ​ക്ട​റി​യു​ടെ ചി​ത്രം ആ​ദ്യ​മാ​യാ​ണ് ഉ​ത്ത​ര​കൊ​റി​യ പു​റ​ത്തു​വി​ടു​ന്ന​ത്. കിം ​ജോം​ഗ് ഉ​ൻ ഉ​ത്പാ​ദ​ന​കേ​ന്ദ്ര​ത്തി​ൽ ന​ട​ക്കു​ന്ന​തും സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി സം​സാ​രി​ക്കു​ന്ന​തു​മാ​ണ് ചി​ത്ര​ത്തി​ലു​ള്ള​ത്. ഉ​ത്പാ​ദ​നം വ​ർ​ധി​പ്പി​ക്കാ​ൻ കിം ​നി​ർ​ദേ​ശി​ച്ചു​വെ​ന്നാ​ണ് ഉ​ത്ത​ര​കൊ​റി​യ​ൻ മാ​ധ്യ​മ​ങ്ങ​ൾ അ​റി​യി​ച്ച​ത്. ഏ​തു ഫാ​ക്‌​ട​റി​യാ​ണ് ഇ​തെ​ന്ന​കാ​ര്യം ഉ​ത്ത​ര​കൊ​റി​യ വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. ആ​ണ​വ ഇ​ന്ധ​ന ഉ​ത്പാ​ദ​നം കൂ​ട്ടാ​നു​ള്ള ഉ​ത്ത​ര​കൊ​റി​യ​ൻ തീ​രു​മാ​ന​ത്തെ അ​പ​ല​പി​ക്കു​ന്ന​താ​യി ദ​ക്ഷി​ണ​കൊ​റി​യ പ്ര​തി​ക​രി​ച്ചു. ഉ​ത്ത​ര​കൊ​റി​യ​യു​ടെ ആ​ണ​വ​പ​ദ്ധ​തി​ക​ൾ യു​എ​ൻ ഉ​പ​രോ​ധ​ത്തി​ന്‍റെ ലം​ഘ​ന​മാ​ണെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

ഒ​സാ​മ ബി​ൻ ലാ​ദ​ന്‍റെ മ​ക​ൻ ഹം​സ മ​രി​ച്ചി​ട്ടി​ല്ല; അ​ൽ-​ഖ്വ​യ്ദ​യു​ടെ ക​മാ​ൻ​ഡ​ർ സ്ഥാ​നം ഏ​റ്റെ​ടു​ത്തു?

കാ​ബൂ​ൾ: ഒ​സാ​മ ബി​ൻ ലാ​ദ​ന്‍റെ മ​ക​ൻ ഹം​സ ബി​ൻ ലാ​ദ​ൻ കൊ​ല്ല​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും അ​ൽ-​ഖ്വ​യ്ദ​യു​ടെ ക​മാ​ൻ​ഡ​ർ സ്ഥാ​നം ഏ​റ്റെ​ടു​ത്ത​താ​യും റി​പ്പോ​ർ​ട്ട്.2019ൽ ​അ​ഫ്ഗാ​നി​സ്ഥാ​നി​ൽ ന​ട​ന്ന യു​എ​സ് വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ ഹം​സ കൊ​ല്ല​പ്പെ​ട്ടു​വെ​ന്നാ​യി​രു​ന്നു ഇ​തു​വ​രെ​യു​ള്ള വാ​ദം. എ​ന്നാ​ൽ അ​ൽ-​ഖ്വ​യ്ദ​യു​ടെ പു​ന​രു​ജീ​വ​ന​ത്തി​ൽ ഹം​സ നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ക്കു​ക​യാ​ണെ​ന്ന് ഇ​ന്‍റ​ലി​ജ​ന്‍റ്സ് വി​വ​ര​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച് ബ്രി​ട്ടീ​ഷ് മാ​ധ്യ​മ​മാ​യ മി​റ​ർ റി​പ്പോ​ർ​ട്ട് ചെ​യ്തു. അ​ഫ്ഗാ​നി​സ്ഥാ​നി​ൽ താ​ലി​ബാ​നു​മാ​ യി ചേ​ർ​ന്ന് പു​തി​യ പ​രി​ശീ​ല​ന ക്യാ​മ്പു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​ന് ഹം​സ മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ക​യും പാ​ശ്ചാ​ത്യ രാ​ജ്യ​ങ്ങ​ൾ​ക്കെ​തി​രേ ആ​ക്ര​മ​ണം ന​ട​ത്താ​നു​ള്ള ശേ​ഷി നേ​ടാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്യു​ക​യാ​ണെ​ന്നും റി​പ്പോ​ർ​ട്ടി​ലു​ണ്ട്. ഹം​സ​യു​ടെ സ​ഹോ​ദ​ര​ൻ അ​ബ്ദു​ല്ല ബി​ൻ ലാ​ദ​നും അ​ൽ-​ഖ്വ​യ്ദ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​യാ​ണെ​ന്ന് ക​രു​ത​പ്പെ​ടു​ന്നു. ലാ​ദ​ൻ കു​ടും​ബ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ശ​ക്ത​മാ​യ ഒ​രു ഭീ​ക​ര​വം​ശം സൃ​ഷ്ടി​ക്കാ​നാ​ണ് ഇ​വ​രു​ടെ ശ്ര​മ​മെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ഹം​സ ബി​ൻ ലാ​ദ​നും നാ​ല് ഭാ​ര്യ​മാ​രും സി​ഐ​എ​യി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ടാ​ൻ വ​ർ​ഷ​ങ്ങ​ളാ​യി ഇ​റാ​നി​ൽ അ​ഭ​യം പ്രാ​പി​ച്ചെ​ന്നാ​ണു ക​രു​തു​ന്ന​ത്. അ​ഫ്ഗാ​നി​സ്ഥാ​നി​ലെ…

Read More

‘ര​ണ്ട് പേ​രും ജീ​വി​ത​ത്തി​ന് എ​തി​രാ​യ​വ​ർ’; ട്രംപി​നെ​യും ക​മ​ല​യെ​യും വി​മ​ർ​ശി​ച്ച് മാ​ർ​പാ​പ്പ

റോം: ​യു​എ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ റി​പ്പ​ബ്ലി​ക്ക​ൻ സ്ഥാ​നാ​ർ​ഥി​യും മു​ൻ​പ്ര​സി​ഡ​ന്‍റു​മാ​യ ഡോ​ണ​ൾ​ഡ് ട്രം​പി​നെ​യും ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി​യും വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ക​മ​ല ഹാ​രി​സി​നെ​യും പ​രോ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ. ട്രം​പി​ന്‍റെ കു​ടി​യേ​റ്റ വി​രു​ദ്ധ ന​യ​ങ്ങ​ളും ഗ​ർ​ഭഛി​ദ്ര​ത്തെ അ​നു​കൂ​ലി​ക്കു​ന്ന ക​മ​ല ഹാ​രി​സി​ന്‍റെ നി​ല​പാ​ടു​മാ​ണ് മാ​ർ​പാ​പ്പ​യു​ടെ വി​മ​ർ​ശ​ന​ത്തി​ന് ഇ​ട​യാ​ക്കി​യ​ത്. ഡോ​ണ​ൾ​ഡ് ട്രം​പും ക​മ​ലാ ഹാ​രി​സും ജീ​വി​ത​ത്തി​ന് എ​തി​രാ​ണെ​ന്ന് ഇ​രു​വ​രു​ടെ​യും പേ​രു പ​രാ​മ​ർ​ശി​ക്കാ​തെ മാ​ർ​പാ​പ്പ പ​റ​ഞ്ഞു. കു​ടി​യേ​റ്റ​ക്കാ​രെ സ്വാ​ഗ​തം ചെ​യ്യാ​തി​രി​ക്കു​ന്ന​ത് മ​ഹാ​പാ​പ​മാ​ണ്. ഗ​ർ​ഭഛി​ദ്രം കൊ​ല​പാ​ത​ക​മാ​ണ്. കു​ടി​യേ​റ്റ​ക്കാ​രെ ഓ​ടി​ച്ചു​വി​ടു​ന്ന​യാ​ളാ​യാ​ലും കു​ഞ്ഞു​ജീ​വ​നു​ക​ളെ കൊ​ല്ലു​ന്ന​തി​നെ പി​ന്തു​ണ​യ്ക്കു​ന്ന​യാ​ളാ​യാ​ലും അ​വ​ർ ജീ​വി​ത​ത്തി​നെ​തി​രാ​ണ്. ഇ​വ​യി​ൽ ചെ​റി​യ തി​ന്മ​യെ ന​വം​ബ​റി​ൽ ന​ട​ക്കു​ന്ന പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​ണം. ആ​രാ​ണ് കു​റ​ഞ്ഞ തി​ന്മ ചെ​യ്യു​ന്ന​ത്. ആ ​സ്ത്രീ​യോ അ​തോ ആ ​പു​രു​ഷ​നോ? എ​നി​ക്ക​റി​യി​ല്ല. എ​ല്ലാ​വ​രും മ​നഃ​സാ​ക്ഷി​പൂ​ർ​വം ചി​ന്തി​ച്ച് വോ​ട്ടു ചെ​യ്യ​ണ​മെ​ന്നും മാ​ർ​പാ​പ്പ ആ​ഹ്വാ​നം ചെ​യ്തു. സിം​ഗ​പ്പു​രി​ൽ​നി​ന്നു റോ​മി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി ന​ൽ​കു​ക​യാ​യി​രു​ന്നു മാ​ർ​പാ​പ്പ.

Read More