ട്രം​പി​ന് ഇ​റാ​നി​ൽ​നി​ന്നു വ​ധ​ഭീ​ഷ​ണി: ഇ​ത്ത​വ​ണ തോ​റ്റാ​ൽ ഇ​നി​യൊ​രു മ​ത്സ​ര​ത്തി​നി​ല്ലെ​ന്ന് ട്രം​പ്

വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ റി​പ്പ​ബ്ലി​ക്ക​ൻ സ്ഥാ​നാ​ർ​ഥി ഡൊ​ണാ​ൾ​ഡ് ട്രം​പി​ന് ഇ​റാ​നി​ൽ​നി​ന്ന് വ​ധ​ഭീ​ഷ​ണി ഉ​ണ്ടെ​ന്ന് ഇ​ന്‍റ​ലി​ജ​ന്‍റ്സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മു​ന്ന​റി​യി​പ്പ്. ട്രം​പി​ന്‍റെ ജീ​വ​ൻ നി​ല​വി​ൽ അ​പ​ക​ട​ത്തി​ലാ​ണെ​ന്ന് ഇ​ന്‍റ​ലി​ജ​ന്‍റ്സ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ക​ഴി​ഞ്ഞ കു​റ​ച്ച് മാ​സ​ങ്ങ​ളാ​യി ഇ​റാ​ന്‍റെ ഭീ​ഷ​ണി വ​ർ​ധി​ച്ചു​വെ​ന്ന് ര​ഹ​സ്യാ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ടെ​ന്നും ട്രം​പി​നെ സം​ര​ക്ഷി​ക്കാ​നും തെ​ര​ഞ്ഞെ​ടു​പ്പി​നെ ബാ​ധി​ക്കാ​തി​രി​ക്കാ​നും യു​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്നും ട്രം​പി​ന്‍റെ സം​ഘം പ്ര​തി​ക​രി​ച്ചു. അ​മേ​രി​ക്ക​ൻ കാ​ര്യ​ങ്ങ​ളി​ൽ ഇ​ട​പെ​ടു​മെ​ന്ന അ​മേ​രി​ക്ക​ൻ അ​വ​കാ​ശ​വാ​ദം ഇ​റാ​ൻ നേ​ര​ത്തെ നി​ഷേ​ധി​ച്ചി​രു​ന്നു. അ​ടു​ത്ത കാ​ല​ത്താ​യി ട്രം​പി​നെ​തി​രേ ര​ണ്ടു​ത​വ​ണ വ​ധ​ശ്ര​മം ന​ട​ന്നി​രു​ന്നു. പെ​ൻ​സി​ൽ​വാ​നി​യ​യി​ൽ ന​ട​ന്ന ആ​ദ്യ​ത്തെ ആ​ക്ര​മ​ണ​ത്തി​ൽ ട്രം​പി​ന്‍റെ ചെ​വി​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. അ​തേ​സ​മ​യം, ന​വം​ബ​റി​ൽ ന​ട​ക്കു​ന്ന പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഡെ​മോ​ക്രാ​റ്റ് സ്ഥാ​നാ​ർ​ഥി​യാ​യ ക​മ​ല ഹാ​രി​സി​നോ​ടു തോ​റ്റാ​ൽ ഇ​നി​യൊ​രു ത​വ​ണ കൂ​ടി മ​ത്സ​രി​ക്കി​ല്ലെ​ന്ന് ഡോ​ണ​ൾ​ഡ് ട്രം​പ് പ്ര​ഖ്യാ​പി​ച്ചു. 2016നും 2020 ​നും ശേ​ഷം ഇ​തു മൂ​ന്നാം ത​വ​ണ​യാ​ണ് ട്രം​പ് (78) റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി​യാ​കു​ന്ന​ത്.

Read More

ഹ​രി​ണി അ​മ​ര​സൂ​ര്യ ശ്രീ​ല​ങ്ക​ൻ പ്ര​ധാ​ന​മ​ന്ത്രി; ച​രി​ത്ര​ത്തി​ലെ മൂ​ന്നാ​മ​ത്തെ വ​നി​താ പ്ര​ധാ​ന​മ​ന്ത്രി​

കൊ​ളം​ബോ: ശ്രീ​ല​ങ്ക​ൻ പ്ര​ധാ​ന​മ​ന്ത്രി​യാ​യി ഹ​രി​ണി അ​മ​ര​സൂ​ര്യ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റു. രാ​ജ്യ​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ലെ മൂ​ന്നാ​മ​ത്തെ വ​നി​താ പ്ര​ധാ​ന​മ​ന്ത്രി​യാ​ണ് ഹ​രി​ണി. സി​രി​മാ​വോ ബ​ന്ദാ​ര​നാ​യ​കെ​യും ച​ന്ദ്രി​ക കു​മാ​ര​തും​ഗെ​യു​മാ​ണു ശ്രീ​ല​ങ്ക​ൻ പ്ര​ധാ​ന​മ​ന്ത്രി​യാ​യ വ​നി​ത​ക​ൾ. 2000നു​ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഒ​രു വ​നി​ത പ്ര​ധാ​ന​മ​ന്ത്രി​യാ​കു​ന്ന​ത്. പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം ദി​നേ​ഷ് ഗു​ണ​വ​ർ​ധ​ന പ്ര​ധാ​ന​മ​ന്ത്രി​സ്ഥാ​നം രാ​ജി​വ​ച്ചി​രു​ന്നു. തു​ട​ർ​ന്നാ​ണ് നാ​ഷ​ണ​ൽ പീ​പ്പി​ൾ​സ് പ​വ​ർ(​എ​ൻ​പി​പി) നേ​താ​വാ​യ ഹ​രി​ണി (54) പ്ര​ധാ​ന​മ​ന്ത്രി​യാ​യി പ്ര​സി​ഡ​ന്‍റ് അ​നു​ര കു​മാ​ര ദി​സ​നാ​യ​കെ നി​യ​മി​ച്ച​ത്. മു​ൻ യൂ​ണി​വേ​ഴ്സി​റ്റി ല​ക്ച​റ​റും മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​യു​മാ​ണ് ഹ​രി​ണി. എ​ൻ​പി​പി അം​ഗ​ങ്ങ​ളാ​യ വി​ജി​ത ഹെ​റാ​ത്ത്, ല​ക്ഷ്മ​ൺ നി​പു​ണ ആ​രാ​ച്ചി എ​ന്നി​വ​ർ ഇ​ന്ന​ലെ മ​ന്ത്രി​മാ​രാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. ഇ​ട​ക്കാ​ല മ​ന്ത്രി​സ​ഭ​യാ​ണ് രൂ​പ​വ​ത്ക​രി​ച്ചി​രി​ക്കു​ന്ന​ത്. 225 അം​ഗ പാ​ർ​ല​മെ​ന്‍റി​ൽ എ​ൻ​പി​പി​ക്ക് മൂ​ന്ന് അം​ഗ​ങ്ങ​ൾ മാ​ത്ര​മാ​ണു​ള്ള​ത്. ന​വം​ബ​റി​ൽ പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കും.      

Read More

ഉം​റ വീ​സ​യു​ടെ മ​റ​വി​ൽ യാ​ച​ക​രെ​ത്തു​ന്ന​ത് ത​ട​യ​ണ​മെ​ന്നു പാ​ക്കി​സ്ഥാ​നോ​ടു സൗ​ദി

റി​യാ​ദ്: ഉം​റ വീ​സ​യു​ടെ മ​റ​വി​ൽ പാ​ക്കി​സ്ഥാ​നി​ൽ​നി​ന്നു​ള്ള യാ​ച​ക​ർ കൂ​ട്ട​ത്തോ​ടെ എ​ത്തു​ന്ന​തി​നെ​തി​രേ സൗ​ദി അ​റേ​ബ്യ രം​ഗ​ത്ത്. ഉം​റ തീ​ർ​ഥാ​ട​ന​ത്തി​ന്‍റെ പേ​രി​ൽ യാ​ച​ക​ർ എ​ത്തു​ന്ന​തു ത​ട​യാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സൗ​ദി ഹ​ജ്ജ് മ​ന്ത്രാ​ല​യം പാ​ക് സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ന​ട​പ​ടി​യെ​ടു​ത്തി​ല്ലെ​ങ്കി​ൽ അ​തു പാ​ക്കി​സ്ഥാ​നി ഉം​റ, ഹ​ജ്ജ് തീ​ർ​ഥാ​ട​ക​രെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്നും സൗ​ദി സ​ർ​ക്കാ​ർ പാ​ക് മ​ത​കാ​ര്യ​വ​കു​പ്പി​ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി. ഇ​തെ​ത്തു​ട​ർ​ന്ന് പ്ര​ത്യേ​ക ഉം​റ ആ​ക്‌​ട് കൊ​ണ്ടു​വ​രാ​ൻ പാ​ക് മ​ത​കാ​ര്യ​വ​കു​പ്പ് തീ​രു​മാ​നി​ച്ചു. ഉം​റ, ഹ​ജ്ജ് തീ​ർ​ഥാ​ട​ക​രെ ക​ർ​ശ​ന നി​രീ​ക്ഷ​ണ​ത്തി​നു​ശേ​ഷം യാ​ത്ര​യ്ക്ക് അ​നു​മ​തി ന​ൽ​കു​ന്ന നി​യ​മ​മാ​ണി​ത്. തീ​ർ​ഥാ​ട​ന​ത്തി​ന്‍റെ പേ​രി​ൽ സൗ​ദി​യി​ലേ​ക്ക് യാ​ച​ക​ർ പോ​കു​ന്ന​തു ത​ട​യാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സ​ർ​ക്കാ​രി​നോ​ട് മ​ത​കാ​ര്യ വ​കു​പ്പ് ആ​വ​ശ്യ​പ്പെ​ട്ടു. അ​തേ​സ​മ​യം, സൗ​ദി അ​റേ​ബ്യ​യി​ലേ​ക്ക് യാ​ച​ക​രെ ക​യ​റ്റി​വി​ടു​ന്ന മാ​ഫി​യ​യ്ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് സൗ​ദി സ്ഥാ​ന​പ​തി ന​വാ​സ് ബി​ൻ സെ​യ്ദ് അ​ഹ​മ്മ​ദ് അ​ൽ മാ​ൽ​ക്കി​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ൽ പാ​ക് ആ​ഭ്യ​ന്ത​ര​മ​ന്ത്രി മൊ​ഹ്സി​ൻ…

Read More

ബെ​യ്റൂ​ട്ടി​ൽ ഇ​സ്രേ​ലി വ്യോ​മാ​ക്ര​മ​ണം; ഹി​സ്ബു​ള്ള ക​മാ​ൻ​ഡ​ർ കൊ​ല്ല​പ്പെ​ട്ടു

ബെ​യ്റൂ​ട്ട്: ല​ബ​ന​ന​ൻ ത​ല​സ്ഥാ​ന​മാ​യ ബെ​യ്റൂ​ട്ടി​ൽ ഹി​സ്ബു​ള്ള ഭീ​ക​ര​രെ ല​ക്ഷ്യ​മി​ട്ട് ഇ​സ്ര​യേ​ൽ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ മു​തി​ർ​ന്ന ഹി​സ്ബു​ള്ള ക​മാ​ൻ​ഡ​ർ കൊ​ല്ല​പ്പെ​ട്ടു. ഹി​സ്ബു​ള്ള​യു​ടെ റോ​ക്ക​റ്റ് ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന ഇ​ബ്രാ​ഹിം ഖു​ബൈ​സി​യാ​ണു കൊ​ല്ല​പ്പെ​ട്ട​ത്. ഇ​തോ​ടെ മി​ഡി​ൽ ഈ​സ്റ്റി​ൽ യു​ദ്ധം വ്യാ​പി​ക്കു​മോ​യെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ലോ​കം. ഇ​ബ്രാ​ഹിം ഖു​ബൈ​സി​യു​ൾ​പ്പെ​ടെ ആ​ക്ര​മ​ണ​ത്തി​ൽ ആ​റു പേ​ർ കൊ​ല്ല​പ്പെ​ട്ടു; 15 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ബെ​യ്‌​റൂ​ട്ടി​ലെ ബാ​ബ്‌​ദ ജി​ല്ല​യി​ലെ ഗോ​ബെ​യ്‌​റി​യി​ൽ പാ​ർ​പ്പി​ട സ​മു​ച്ച​യ​ത്തി​നു നേ​ർ​ക്കാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഹി​സ്ബു​ള്ള​യ്‌​ക്കെ​തി​രാ​യ ആ​ക്ര​മ​ണം ശ​ക്ത​മാ​ക്കു​മെ​ന്ന് ഇ​സ്രാ​യേ​ൽ സൈ​നി​ക​മേ​ധാ​വി നേ​ര​ത്തേ പ​റ​ഞ്ഞി​രു​ന്നു. ബെ​യ്റൂ​ട്ടി​ൽ ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ൾ വീ​ടു​വി​ട്ട് പ​ലാ​യ​നം ചെ​യ്തു. ല​ബ​ന​ൻ ത​ല​സ്ഥാ​ന​ത്ത് ആ​ക്ര​മ​ണം ന​ട​ത്തി​യ​താ​യി ഇ​സ്ര​യേ​ൽ സൈ​ന്യം സ്ഥി​രീ​ക​രി​ച്ചു. മു​തി​ർ​ന്ന ഹി​സ്ബു​ള്ള ക​മാ​ൻ​ഡ​റെ ല​ക്ഷ്യ​മി​ട്ടാ​ണ് ആ​ക്ര​മ​ണ​മെ​ന്ന് ഇ​സ്ര​യേ​ൽ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​സ്ര​യേ​ലി​ലേ​ക്ക് ഹി​സ്ബു​ള്ള ഭീ​ക​ര​രും ഇ​ന്ന​ലെ റോ​ക്ക​റ്റ് ആ​ക്ര​മ​ണം ന​ട​ത്തി. തി​ങ്ക​ളാ​ഴ്ച ഇ​സ്ര​യേ​ൽ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 558 ആ​യി. മ​രി​ച്ച​വ​രി​ൽ…

Read More

ലോ​ക​ത്തി​ലെ ഏ​റ്റ​വും ഉ​യ​ര​മു​ള്ള ക്രി​സ്തു​പ്ര​തി​മ ഇ​നി ഇ​ന്തോ​നേ​ഷ്യ​ക്കു സ്വ​ന്തം

ജ​ക്കാ​ർ​ത്ത: ലോ​ക​ത്തി​ൽ ഏ​റ്റ​വും ഉ​യ​ര​മു​ള്ള ക്രി​സ്തു​പ്ര​തി​മ ഇ​നി മു​സ്‌​ലിം ഭൂ​രി​പ​ക്ഷ രാ​ജ്യ​മാ​യ ഇ​ന്തോ​നേ​ഷ്യ​ക്കു സ്വ​ന്തം. 61 മീ​റ്റ​ര്‍ ഉ​യ​ര​മു​ള്ള പ്ര​തി​മ നോ​ർ​ത്ത് സു​മാ​ത്ര പ്ര​വി​ശ്യ​യി​ലെ സ​മോ​സി​ര്‍ റീ​ജ​ന്‍​സി​യി​ലെ തോ​ബ ത​ടാ​ക​ത്തി​നു സ​മീ​പ​മു​ള്ള സി​ബി​യാ​ബി​യ കു​ന്നി​ലാ​ണു സ്ഥാ​പി​ച്ച​ത്. ക​ഴി​ഞ്ഞ​ദി​വ​സം ഇ​ന്തോ​നേ​ഷ്യ​ന്‍ ബി​ഷ​പ്സ് കോ​ണ്‍​ഫ​റ​ന്‍​സ് പ്ര​സി​ഡ​ന്‍റ് ആ​ർ​ച്ച്ബി​ഷ​പ് ഡോ.​അ​ന്‍റോ​ണി​യ​സ് സു​ബി​യാ​ന്‍റോ ബെ​ഞ്ച​മി​ന്‍ ഇ​തി​ന്‍റെ ആ​ശീ​ർ​വാ​ദ​വും ഉ​ദ്ഘാ​ട​ന​വും നി​ര്‍​വ​ഹി​ച്ചു. ഈ ​കു​ന്ന് ദൈ​വ​ത്താ​ൽ അ​നു​ഗ്ര​ഹി​ക്ക​പ്പെ​ട്ടി​രി​ക്കു​ക​യാ​ണെ​ന്നും ആ​ളു​ക​ളു​ടെ വി​ശ്വാ​സം ശ​ക്തി​പ്പെ​ടാ​ൻ ഈ ​സ്ഥ​ലം നി​മി​ത്ത​മാ​കു​മെ​ന്നും ആ​ർ​ച്ച്ബി​ഷ​പ് പ​റ​ഞ്ഞു. ബ്ര​സീ​ലി​ലെ റി​യോ ഡി ​ജ​നീ​റോ​യി​ലെ ക്രൈ​സ്റ്റ് ദ ​റി​ഡീ​മ​ര്‍ പ്ര​തി​മ​യേ​ക്കാ​ള്‍ 20 മീ​റ്റ​ര്‍ ഉ​യ​രം ഈ ​പ്ര​തി​മ​യ്ക്ക് കൂ​ടു​ത​ലു​ണ്ട്. ക്രൈ​സ്റ്റ് ദ ​റി​ഡീ​മ​ർ പ്ര​തി​മ​യു​ടെ ഉ​യ​രം 39.6 മീ​റ്റ​റാ​ണ്. ക​ഴി​ഞ്ഞ ആ​റി​ന് ഇ​ന്തോ​നേ​ഷ്യ​ന്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നി​ടെ ജ​ക്കാ​ര്‍​ത്ത​യി​ലെ വ​ത്തി​ക്കാ​ന്‍ സ്ഥാ​ന​പ​തി കാ​ര്യാ​ല​യ​ത്തി​ല്‍ വ​ച്ച് ഈ ​പ്ര​തി​മ​യു​ടെ ചെ​റു​പ​തി​പ്പ് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യെ കാ​ണി​ക്കു​ക​യും മാ​ർ​പാ​പ്പ അ​ത് ആ​ശീ​ര്‍​വ​ദി​ക്കു​ക​യും…

Read More

ശ്രീലങ്കയെ നയിക്കാന്‍ അനുര കുമാര

കൊ​​ളം​​ബോ: ശ്രീ​​ല​​ങ്ക​​യു​​ടെ ഒ​​മ്പ​​താ​​മ​​ത്തെ പ്ര​​സി​​ഡ​​ന്‍റാ​​യി ഇ​​ട​​തു​​സ​​ഖ്യ​​മാ​​യ നാ​​ഷ​​ണ​​ല്‍ പീ​​പ്പി​​ള്‍സ് പ​​വ​​ർ നേ​​താ​​വ് അ​​നു​​ര കു​​മാ​​ര ദി​​സ​​നാ​​യ​​ക​​യെ തെ​​ര​​ഞ്ഞെ​​ടു​​ത്തു. ശ്രീ​​ല​​ങ്ക​​യി​​ലെ മാ​​ർ​​ക്സി​​സ്റ്റ് ജ​​ന​​ത വി​​മു​​ക്തി പെ​​ര​​മു​​ന പാ​​ർ​​ട്ടി നേ​​താ​​വാ​​യ ഈ 56 ​കാ​​ര​​ൻ സാ​​മൂ​​ഹ്യ​​സം​​ഘ​​ട​​ന​​ക​​ളും പ്രൊ​​ഫ​​ഷ​​ണ​​ലു​​ക​​ളും ബു​​ദ്ധ​​ഭി​​ക്ഷു​​ക്ക​​ളും വി​​ദ്യാ​​ര്‍ഥി​​ക​​ളു​​മ​​ട​​ങ്ങു​​ന്ന നാ​​ഷ​​ണ​​ൽ പീ​​പ്പി​​ൾ​​സ് പ​​വ​​ർ (എ​​ൻ​​പി​​പി) എ​​ന്ന വി​​ശാ​​ല​​സ​​ഖ്യ​​ത്തി​​ലൂ​​ടെ​​യാ​​ണ് അ​​ധി​​കാ​​ര​​ത്തി​​ലെ​​ത്തി​​യ​​ത്. പു​​തി​​യ പ്ര​​സി​​ഡ​​ന്‍റ് ഇ​​ന്ന് സ​​ത്യ​​പ്ര​​തി​​ജ്ഞ ചെ​​യ്ത് അ​​ധി​​കാ​​ര​​മേ​​ൽ​​ക്കു​​മെ​​ന്ന് എ​​ൻ​​പി​​പി നേ​​തൃ​​ത്വം അ​​റി​​യി​​ച്ചു. രാ​​ജ്യ​​ത്തി​​ന്‍റെ ച​​രി​​ത്ര​​ത്തി​​ലാ​​ദ്യ​​മാ​​യി വോ​​​​ട്ടെ​​​​ണ്ണ​​​​ൽ ര​​​​ണ്ടാം​​​​റൗ​​​​ണ്ടി​​​​ലേ​​​​ക്കു നീ​​​​ണ്ട തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ മു​​ഖ്യ എ​​തി​​രാ​​ളി സ​​മാ​​ഗി ജ​​ന ബാ​​ല​​വി​​ഗെ​​യ (എ​​സ്ജെ​​ബി) നേ​​താ​​വ് സ​​ജി​​ത് പ്ര​​മേ​​ദാ​​സ​​യെ ഉ​​യ​​ർ​​ത്തി​​യ ക​​ന​​ത്ത വെ​​ല്ലു​​വി​​ളി​​യെ എ​​ൻ​​പി​​പി സ​​ഖ്യം മ​​റി​​ക​​ട​​ക്കു​​ക​​യാ​​യി​​രു​​ന്നു. നി​​ല​​വി​​ലു​​ള്ള പ്ര​​സി​​ഡ​​ന്‍റ് റ​​നി​​ൽ വി​​ക്ര​​മ​​സിം​​ഗെ വോ​​ട്ടെ​​ണ്ണ​​ലി​​ന്‍റെ ആ​​ദ്യ റൗ​​ണ്ടി​​ൽ​​ത്ത​​ന്നെ പ​​രാ​​ജ​​യ​​പ്പെ​​ട്ടു. സാ​​ന്പ​​ത്തി​​ക പ്ര​​തി​​സ​​ന്ധി​​യെ​​ത്തു​​ട​​ർ​​ന്ന് 2022 ൽ ​​പ്ര​​സി​​ഡ​​ന്‍റ് ഗോ​​ട്ട​​ഭ​​യ രാ​​ജ​​പ​​ക്സെ​​യെ അ​​ധി​​കാ​​ര​​ഭൃ​​ഷ്്ട​​നാ​​ക്കി​​യ ക​​ലാ​​പ​​ത്തി​​നു​​ശേ​​ഷം ന​​ട​​ന്ന ആ​​ദ്യ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ലാ​​ണ് ജ​​ന​​ത ഇ​​ട​​തു​​പ​​ക്ഷ​​ത്തി​​നൊ​​പ്പം നി​​ന്ന​​ത്. 1987 ലെ ​​ഇ​​ന്ത്യാ-​​ല​​ങ്ക…

Read More

ന്യൂ​സി​ല​ൻ​ഡി​ലേ​ക്ക് അ​ന​ധി​കൃ​ത ന​ഴ്സിം​ഗ് റി​ക്രൂ​ട്ട്മെ​ന്‍റ്; ജാ​ഗ്ര​ത​പാ​ലി​ക്ക​ണ​മെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം

തി​രു​വ​ന​ന്ത​പു​രം: ന്യൂ​സി​ല​ൻ​ഡി​ലേ​ക്ക് അ​ന​ധി​കൃ​ത ന​ഴ്സിം​ഗ് റി​ക്രൂ​ട്ട്മെ​ന്‍റ് ന​ട​ക്കു​ന്ന​താ​യും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം. കോ​ന്പ​റ്റ​ൻ​സ് അ​സെ​സ്മെ​ന്‍റ് പ്രോ​ഗ്രാ​മി​ലും (ക്യാ​പ്) ന​ഴ്സിം​ഗ് കൗ​ണ്‍​സി​ൽ ര​ജി​സ്ട്രേ​ഷ​നു​മാ​യി കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള ന​ഴ്സിം​ഗ് പ്ര​ഫ​ഷ​ണ​ലു​ക​ൾ വി​സി​റ്റിം​ഗ് വി​സ​യി​ൽ അ​ന​ധി​കൃ​ത​മാ​യി ന്യൂ​സി​ല​ൻ​ഡി​ലെ​ത്തു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്നാ​ണ് കേ​ന്ദ്ര​വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി​യ​ത്. ക്യാ​പി​ൽ പ​ങ്കെ​ടു​ക്കാ​ൻ വി​സി​റ്റിം​ഗ് വി​സ​യ്ക്ക് ഏ​ജ​ന്‍റു​മാ​ർ​ക്ക് വ​ൻ തു​ക​ക​ൾ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ന​ൽ​കു​ന്നു​ണ്ട്. എ​ന്നാ​ൽ ക്യാ​പ് പൂ​ർ​ത്തി​യാ​ക്കി​യി​ട്ടും ന​ഴ്സിം​ഗ് കൗ​ണ്‍​സി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത​ശേ​ഷ​വും, അ​വി​ടെ ജോ​ലി ക​ണ്ടെ​ത്താ​ൻ ബു​ദ്ധി​മു​ട്ട് നേ​രി​ടു​ന്ന​വ​രു​ടെ നി​ര​വ​ധി പ​രാ​തി​ക​ൾ ന്യൂ​സി​ല​ന്‍​ഡ് വെ​ല്ലിം​ഗ് ട ​ണി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​ക്ക് ല​ഭി​ച്ചി​രു​ന്നു. ഇ​തി​നെ​ത്തു​ട​ർ​ന്നാ​ണ് ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര​വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ദ​ക്ഷി​ണേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളു​ടെ റ​സി​ഡ​ന്‍റ് ക​മ്മീ​ഷ​ണ​ർ​മാ​ർ​ക്ക് ക​ത്ത് ന​ൽ​കി​യ​ത്. കോ​വി​ഡ് മ​ഹാ​മാ​രി​യെ തു​ട​ർ​ന്ന് ന്യൂ​സി​ല​ൻ​ഡി​ൽ ഉ​ണ്ടാ​യി​രു​ന്ന ന​ഴ്സിം​ഗ് ക്ഷാ​മം ഇ​ന്ത്യ​യി​ൽ​നി​ന്നും ഫി​ലി​പ്പീ​ൻ​സി​ൽ​നി​ന്നു​മു​ള്ള ന​ഴ്സു​മാ​രു​ടെ വ​ര​വോ​ടെ പ​രി​ഹ​രി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും ഇ​ന്ത്യ​ൻ എം​ബ​സി അ​റി​യി​ച്ചു. ഇ​ക്കാ​ര്യ​ത്തി​ൽ അം​ഗീ​കാ​ര​മി​ല്ലാ​ത്ത ഏ​ജ​ന്‍റു​മാ​രു​ടെ വാ​ഗ്ദാ​ന​ങ്ങ​ളി​ൽ…

Read More

പ്ര​ധാ​ന​മ​ന്ത്രി യു​എ​സി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു; അ​മേ​രി​ക്ക​യി​ൽ മോ​ദി​ക്കു ക​ന​ത്ത സു​ര​ക്ഷ ഒ​രു​ക്ക​ണ​മെ​ന്ന് ഇ​ന്ത്യ

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി മൂ​ന്നു ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി അ​മേ​രി​ക്ക​യി​ലേ​ക്ക് പു​റ​പ്പെ​ട്ടു. ഇ​ന്നു പു​ല​ർ​ച്ചെ നാ​ലി​നാ​ണ് മോ​ദി യാ​ത്ര തി​രി​ച്ച​ത്. ഇ​ന്ത്യ-​യു​എ​സ്-​ജ​പ്പാ​ൻ-​ഓ​സ്ട്രേ​ലി​യ എ​ന്നീ രാ​ജ്യ​ങ്ങ​ളു​ടെ ക്വാ​ഡ് ഉ​ച്ച​കോ​ടി​യി​ൽ മോ​ദി പ​ങ്കെ​ടു​ക്കും. പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ന്‍റെ ജ​ന്മ​നാ​ടാ​യ വി​ൽ​മിം​ഗ്ട​ണി​ലാ​ണ് ഉ​ച്ച​കോ​ടി ന​ട​ക്കു​ന്ന​ത്. ബൈ​ഡ​നു​മാ​യി മോ​ദി പ്ര​ത്യേ​ക ച​ർ​ച്ച ന​ട​ത്തും. ബൈ​ഡ​ൻ ഒ​രു​ക്കു​ന്ന അ​ത്താ​ഴ വി​രു​ന്നി​ലും മോ​ദി പ​ങ്കെ​ടു​ക്കും. നാ​ളെ ന്യൂ​യോ​ർ​ക്കി​ലെ​ത്തു​ന്ന പ്ര​ധാ​ന​മ​ന്ത്രി യു​എ​ൻ ജ​ന​റ​ൽ അ​സം​ബ്ലി​യി​ൽ ഒ​രു പ​രി​പാ​ടി​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ക​യും ലോം​ഗ് ഐ​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ സ​മൂ​ഹം ഒ​രു​ക്കു​ന്ന സ്വീ​ക​ര​ണ​ത്തി​ൽ പ​ങ്കെ​ടു​ക്കും ചെ​യ്യും. അ​മേ​രി​ക്ക​യു​മാ​യു​ള്ള സ​മ​ഗ്ര ത​ന്ത്ര​പ്ര​ധാ​ന ബ​ന്ധം ദൃ​ഢ​മാ​കു​മെ​ന്നു പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി യു​എ​സി​ലേ​ക്ക് യാ​ത്ര തി​രി​ക്കും മു​മ്പ് ന​രേ​ന്ദ്ര മോ​ദി പ്ര​സ്താ​വ​ന​യി​ലൂ​ടെ അ​റി​യി​ച്ചു. ഇ​ന്തോ പ​സ​ഫി​ക് മേ​ഖ​ല​യു​ടെ സു​ര​ക്ഷ​യും സ​മാ​ധാ​ന​വും ക്വാ​ഡ് കൂ​ട്ടാ​യ്മ വി​ല​യി​രു​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്ര​സി​ഡ​ന്‍റെ സ്ഥാ​നാ​ർ​ഥി ഡോ​ണ​ൾ​ഡ് ട്രം​പി​നെ കാ​ണു​ന്ന കാ​ര്യം പ്ര​സ്താ​വ​ന​യി​ലി​ല്ല. എ​ന്നാ​ൽ…

Read More

ശ്രീ​ല​ങ്ക​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ്; പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് 38 സ്ഥാ​നാ​ർ​ഥി​ക​ൾ

കൊ​ളം​ബോ: ശ്രീ​ല​ങ്ക​യി​ൽ ഇ​ന്ന് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ്. 38 സ്ഥാ​നാ​ർ​ഥി​ക​ൾ രം​ഗ​ത്തു​ണ്ടെ​ങ്കി​ലും ഇ​പ്പോ​ഴ​ത്തെ പ്ര​സി​ഡ​ന്‍റ് റ​നി​ൽ വി​ക്ര​മ​സിം​ഗെ, പ്ര​തി​പ​ക്ഷ​നേ​താ​വ് സ​ജി​ത്ത് പ്രേ​മ​ദാ​സ, ഇ​ട​തു നേ​താ​വ് അ​രു​ണ കു​മാ​ര ദി​ശ​നാ​യ​ക എ​ന്നി​വ​ർ ത​മ്മി​ലാ​ണ് പ്ര​ധാ​ന മ​ത്സ​രം. ദി​ശ​നാ​യ​ക​യ്ക്കാ​ണ് മു​ൻ​തൂ​ക്കം. മു​ന്പ് പ്ര​സി​ഡ​ന്‍റും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി​രു​ന്ന മ​ഹി​ന്ദ ര​ജ​പ​ക്സെ​യു​ടെ മൂ​ത്ത മ​ക​ൻ ന​മാ​ൽ ര​ജ​പ​ക്സെ​മ​ത്സ​രി​ക്കു​ന്നു​ണ്ടെ​ങ്കി​ലും കാ​ര്യ​മാ​യ ജ​ന​പി​ന്തു​ണ​യി​ല്ല. ര​ണ്ടു വ​ർ​ഷം മു​ന്പ​ത്തെ സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​ക്കും തു​ട​ർ​ന്ന് ര​ജ​പ​ക്സെ കു​ടും​ബം അ​ധി​കാ​ര​ത്തി​ൽ​നി​ന്നു പു​റ​ത്താ​ക്ക​പ്പെ​ട്ട ജ​ന​കീ​യ പ്ര​ക്ഷോ​ഭ​ത്തി​നും ശേ​ഷ​മു​ള്ള ആ​ദ്യ തെ​ര​ഞ്ഞെ​ടു​പ്പാ​ണി​ത്. രാ​ജ്യ​ത്തി​ന്‍റെ സാ​ന്പ​ത്തി​ക​സ്ഥി​തി​ത​ന്നെ​യാ​ണു പ്ര​ധാ​ന തെ​ര​ഞ്ഞെ​ടു​പ്പു​വി​ഷ​യം. രാ​വി​ലെ ഏ​ഴി​ന് ആ​രം​ഭി​ക്കു​ന്ന വോ​ട്ടെ​ടു​പ്പ് വൈ​കു​ന്നേ​രം നാ​ലി​ന് അ​വ​സാ​നി​ക്കും. പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ഗോ​ട്ട​ഭ​യ ര​ജ​പ​ക്സെ 2022 ജൂ​ലൈ​യി​ലെ ജ​ന​കീ​യ പ്ര​ക്ഷോ​ഭ​ത്തി​ൽ രാ​ജി​വ​ച്ച് രാ​ജ്യം​വി​ട്ട​തി​നു പി​ന്നാ​ലെ​യാ​ണ് റ​നി​ൽ വി​ക്ര​മി​സിം​ഗെ പ്ര​സി​ഡ​ന്‍റാ​യ​ത്. ആ​റു വ​ട്ടം പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്ന​തി​ന്‍റെ അ​നു​ഭ​വ​സ​ന്പ​ത്തു​മാ​യി ഭ​ര​ണം തു​ട​ങ്ങി വി​ക്ര​മ​സിം​ഗെ​യ്ക്കു സാ​ന്പ​ത്തി​ക​നി​ല മെ​ച്ച​പ്പെ​ടു​ത്താ​ൻ ക​ഴി​ഞ്ഞു. എ​ന്നാ​ൽ, ര​ജ​പ​ക്സെ കു​ടും​ബ​ത്തി​ന്‍റെ എ​സ്എ​ൽ​പി​പി…

Read More

മ​ത​നി​ന്ദ​ക്കേ​സി​ലെ പ്ര​തി​യെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു

ക​റാ​ച്ചി: പാ​ക്കി​സ്ഥാ​നി​ൽ മ​ത​നി​ന്ദ​ക്കേ​സി​ൽ ആ​രോ​പ​ണ​വി​ധേ​യ​നാ​യ ഡോ​ക്ട​ർ പോ​ലീ​സി​ന്‍റെ വെ​ടി​യേ​റ്റു മ​രി​ച്ചു. സി​ന്ധ് പ്ര​വി​ശ്യ​യി​ലെ ഉ​മ​ർ​കോ​ട്ട് സ്വ​ദേ​ശി ഷാ ​ന​വാ​സ് ആ​ണു കൊ​ല്ല​പ്പെ​ട്ട​ത്. അ​ബ​ദ്ധ​ത്തി​ലാ​ണു കൊ​ല​പാ​ത​ക​മെ​ന്നു പോ​ലീ​സ് പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും മ​ത​നി​ന്ദ​ക്കേ​സി​ൽ ഉ​ൾ​പ്പെ​ട്ട​വ​രെ ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ല്ലു​ന്ന ര​ണ്ടാ​മ​ത്തെ സം​ഭ​വ​മാ​ണി​ത്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ മ​ത​നി​ന്ദ പ്ര​ച​രി​പ്പി​ച്ചു​വെ​ന്ന കേ​സി​ൽ ഉ​ൾ​പ്പെ​ട്ട ഡോ​ക്ട​ർ ര​ണ്ടു​ദി​വ​സ​മാ​യി ഒ​ളി​വി​ലാ​യി​രു​ന്നു. ബു​ധ​നാ​ഴ്ച രാ​ത്രി ര​ണ്ടു​പേ​ർ സ​ഞ്ച​രി​ച്ച മോ​ട്ടോ​ർ​സൈ​ക്കി​ൾ നി​ർ​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ​യാ​ണു സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്ക​മെ​ന്നു പോ​ലീ​സ് പ​റ​യു​ന്നു. മോ​ട്ടോ​ർ​സൈ​ക്കി​ളി​ലു​ണ്ടാ​യി​രു​ന്ന​വ​ർ പോ​ലീ​സി​നു നേ​രെ വെ​ടി​വ​ച്ചു. പോ​ലീ​സി​ന്‍റെ പ്ര​ത്യാ​ക്ര​മ​ണ​ത്തി​ൽ ഒ​രാ​ൾ കൊ​ല്ല​പ്പെ​ടു​ക​യും മ​റ്റൊ​രാ​ൾ ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യും ചെ​യ്തു. കൊ​ല്ല​പ്പെ​ട്ട​യാ​ൾ മ​ത​നി​ന്ദ​ക്കേ​സി​ലെ പ്ര​തി​യാ​ണെ​ന്നു പി​ന്നീ​ടാ​ണു തി​രി​ച്ച​റി​ഞ്ഞ​തെ​ന്നാ​ണു പോ​ലീ​സ് പ​റ​യു​ന്ന​ത്. സം​ഭ​വ​ത്തി​നു പി​ന്നാ​ലെ പു​രോ​ഹി​ത​ർ പോ​ലീ​സി​നെ റോ​സാ​പ്പൂ​ക​ളെ​റി​ഞ്ഞ് അ​ഭി​ന​ന്ദി​ക്കു​ന്ന വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ച്ചു. ഏ​റ്റു​മു​ട്ട​ൽ കൊ​ല​പാ​ത​ക​ങ്ങ​ളി​ൽ ഉ​ത്ക​ണ്ഠ പ്ര​ക​ടി​പ്പി​ക്കു​ന്ന​താ​യി പാ​ക്കി​സ്ഥാ​ൻ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ പ്ര​തി​ക​രി​ച്ചു. ഏ​താ​നും ദി​വ​സം മു​ന്പ് ബ​ലൂ​ചി​സ്ഥാ​ൻ പ്ര​വി​ശ്യ​യി​ലെ ക്വ​റ്റ​യി​ൽ…

Read More