തീ​പി​ടി​ത്തം 12.5 ല​ക്ഷം വീ​തം ന​ൽ​കു​മെ​ന്ന് കു​വൈ​റ്റ് സ​ര്‌​ക്കാ​ർ

കു​വൈ​റ്റ്: തീ​പി​ടി​ത്ത ദു​ര​ന്ത​ത്തി​ൽ മ​രി​ച്ച​വ​രു​ടെ ആ​ശ്രി​ത​ർ​ക്ക് 12.5 ല​ക്ഷം രൂ​പ വീ​തം സ​ഹാ​യം ന​ൽ​കു​മെ​ന്ന് കു​വൈ​റ്റ് സ​ർ​ക്കാ​ർ. മ​രി​ച്ച​വ​രു​ടെ രാ​ജ്യ​ങ്ങ​ളി​ലെ എം​ബ​സി​ക​ൾ മു​ഖേ​ന​യാ​യി​രി​ക്കും ധ​ന​സ​ഹാ​യം കൈ​മാ​റു​ക. ദു​ര​ന്ത​ത്തി​ൽ 24 മ​ല​യാ​ളി​ക​ളു​ൾ​പ്പെ​ടെ 49 പേ​രാ​ണു മ​രി​ച്ച​ത്. മ​രി​ച്ച​വ​രി​ൽ 45 പേ​രും ഇ​ന്ത്യ​ക്കാ​രാ​ണ്.

Read More

ഇ​രി​ങ്ങാ​ല​ക്കു​ട സ്വ​ദേ​ശി​യെ അ​ര്‍​മേ​നി​യ​യി​ല്‍ ബ​ന്ദി​യാ​ക്കി

ഇ​രി​ങ്ങാ​ല​ക്കു​ട: ഇ​രി​ങ്ങാ​ല​ക്കു​ട സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ അ​ര്‍​മേ​നി​യ​യി​ല്‍ ബ​ന്ദി​യാ​ക്കി​യ​താ​യി പ​രാ​തി. ഇ​രി​ങ്ങാ​ല​ക്കു​ട പെ​രു​വ​ല്ലി​പ്പാ​ടം ചെ​മ്പി​ല്‍ മു​കു​ന്ദ​ന്‍റെ​യും ഗീ​ത​യു​ടെ​യും മ​ക​ന്‍ വി​ഷ്ണു (31)വി​നെ മോ​ച​ന​ദ്ര​വ്യം ആ​വ​ശ്യ​പ്പെ​ട്ട് അ​ര്‍​മേ​നി​യ​യി​ല്‍ ബ​ന്ദി​യാ​ക്കി​യി​രി​ക്കു​ക​യാ​ണെ​ന്നു കാ​ണി​ച്ച് അ​മ്മ ഗീ​ത നോ​ര്‍​ക്ക ഓ​ഫീ​സി​ലും, മു​ഖ്യ​മ​ന്ത്രി​ക്കും മ​ന്ത്രി ആ​ര്‍. ബി​ന്ദു​വി​നും പ​രാ​തി​ന​ല്‍​കി. ഇ​രി​ങ്ങാ​ല​ക്കു​ട സ്വ​ദേ​ശി​യും മ​ക​ന്‍റെ സു​ഹൃ​ത്തു​മാ​യ ഷാ​രൂ​ഖ് വ​ഴി​യാ​ണ് വി​ഷ്ണു അ​ര്‍​മേ​നി​യ​യി​ലെ​ത്തി​യ​തെ​ന്നും ആ​റു ല​ക്ഷ​ത്തോ​ളം രൂ​പ​യാ​ണ് ഷാ​രൂ​ഖ് വി​സ​യ്ക്കാ​യി ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്നും അ​മ്മ ഗീ​ത പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 19 നാ​ണ് വി​ഷ്ണു അ​ര്‍​മേ​നി​യ​യി​ലേ​ക്ക് പോ​യ​ത്. യാ​ര​വ​ന്‍ എ​ന്ന സ്ഥ​ല​ത്തെ ഹോ​സ്റ്റ​ലി​ലാ​യി​രു​ന്നു വി​ഷ്ണു​വി​ന് ജോ​ലി. ഷാ​രൂ​ഖി​നൊ​പ്പം മ​ല​യാ​ളി​ക​ളാ​യ മു​ഹ​മ്മ​ദ്, ഷി​ബു, അ​മീ​ര്‍ എ​ന്നി​വ​രു​മു​ണ്ടാ​യി​രു​ന്നു. പി​ന്നീ​ട് ഈ ​ഹോ​സ്റ്റ​ലി​ന്‍റെ ന​ട​ത്തി​പ്പ് വി​ഷ്ണു​വി​ന്‍റെ പേ​രി​ലാ​ക്കി​യു​ള്ള സ​മ്മ​ത​പ​ത്ര​ത്തി​ല്‍ ഒ​പ്പി​ടി​ച്ച് കൂ​ടെ​യു​ള്ള​വ​ര്‍ സ്ഥ​ലം​വി​ട്ട​താ​യും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.​ സ്ഥാ​പ​ന​ത്തി​ന്റെ പ്ര​വ​ര്‍​ത്ത​നം നി​ല​ച്ച​തോ​ടെ കെ​ട്ടി​ട ഉ​ട​മ വി​ഷ്ണു​വി​നെ പ​ണം ആ​വ​ശ്യ​പ്പെ​ട്ട് ബ​ന്ദി​യാ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു പ​റ​യു​ന്നു. നാ​ട്ടി​ല്‍​നി​ന്നു കു​ടും​ബം ഒ​ന്ന​ര​ല​ക്ഷം…

Read More

എ​ല്ലാ ബ​ന്ദി​ക​ളെ​യും മോ​ചി​പ്പി​ക്കു​ന്ന​ത് വ​രെ യു​ദ്ധം നി​ർ​ത്തി​ല്ലെ​ന്ന് ഇ​സ്ര​യേ​ൽ

ജ​റു​സ​ലേം: ഗാ​സ​യി​ൽ ഹ​മാ​സ് ബ​ന്ദി​ക​ളാ​ക്കി​യ നി​ര​വ​ധി ആ​ളു​ക​ൾ തീ​ർ​ച്ച​യാ​യും ജീ​വി​ച്ചി​രി​പ്പു​ണ്ടെ​ന്നും എ​ല്ലാ ത​ട​വു​കാ​രെ​യും മോ​ചി​പ്പി​ക്കു​ന്ന​തു​വ​രെ യു​ദ്ധം നി​ർ​ത്തു​ന്ന​ത് അം​ഗീ​ക​രി​ക്കാ​ൻ ഇ​സ്ര​യേ​ലി​ന് ക​ഴി​യി​ല്ലെ​ന്നും ഇ​സ്ര​യേ​ൽ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ൻ. പ​ത്ത് പേ​ർ ഉ​റ​പ്പാ​യും ജീ​വി​ച്ചി​രി​പ്പു​ണ്ട്, ഈ ​വി​ഷ​യ​ത്തി​ൽ പ​ര​സ്യ​മാ​യി സം​സാ​രി​ക്കാ​ൻ ത​നി​ക്ക് അ​ധി​കാ​ര​മി​ല്ലാ​ത്ത​തി​നാ​ൽ ത​ന്‍റെ പേ​ര് വെ​ളി​പ്പെ​ടു​ത്താ​നാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഞ​ങ്ങ​ൾ​ക്ക് അ​വ​രെ അ​വി​ടെ ഉ​പേ​ക്ഷി​ക്കാ​ൻ ക​ഴി​യി​ല്ല, അ​വ​ർ മ​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഒ​ക്‌​ടോ​ബ​ർ ഏ​ഴി​ന് ഹ​മാ​സ് 251 ആ​ളു​ക​ളെ​യാ​ണ് ബ​ന്ദി​ക​ളാ​ക്കി​യ​ത്. അ​വ​രി​ൽ 116 പേ​ർ ഗാ​സ​യി​ൽ ഇ​പ്പോ​ഴും അ​വ​ശേ​ഷി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് ഇ​സ്രാ​യേ​ൽ വി​ശ്വ​സി​ക്കു​ന്ന​ത്. 41 പേ​ർ മ​രി​ച്ചു​വെ​ന്ന് സൈ​ന്യം പ​റ​ഞ്ഞി​രു​ന്നു. നേ​ര​ത്തെ, ഗാ​സ​യി​ലെ യു​ദ്ധം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നു​ള്ള മൂ​ന്ന് ഘ​ട്ട നി​ർ​ദ്ദേ​ശം യു​എ​സ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ ക​ഴി​ഞ്ഞ മാ​സം അ​വ​ത​രി​പ്പി​ച്ചി​രു​ന്നു, അ​തി​ൽ വെ​ടി​നി​ർ​ത്ത​ലും ബ​ന്ദി​ക​ളെ മോ​ചി​പ്പി​ക്കു​ന്ന​തും ഉ​ൾ​പ്പെ​ടു​ന്നു. ആ​ദ്യ ഘ​ട്ട​ത്തി​ൽ ആ​റാ​ഴ്ച നീ​ണ്ടു​നി​ൽ​ക്കു​ന്ന പൂ​ർ​ണ​വും സ​മ്പൂ​ർ​ണ​വു​മാ​യ വെ​ടി​നി​ർ​ത്ത​ൽ ആ​ണ് ഉ​ൾ​പ്പെ​ടു​ന്ന​ത്.…

Read More

യു​എ​സും ഇ​ന്ത്യ​യും അ​തു​ല്യ​മാ​യ സൗ​ഹൃ​ദം പ​ങ്കി​ടു​ന്നു​വെ​ന്ന് വൈ​റ്റ്ഹൗ​സ്

വാ​ഷിം​ഗ്ട​ൺ ഡി​സി: ലോ​ക​ത്തി​ലെ ഏ​റ്റ​വും പ​ഴ​ക്ക​മേ​റി​യ​തും വ​ലു​തു​മാ​യ ര​ണ്ട് ജ​നാ​ധി​പ​ത്യ രാ​ജ്യ​ങ്ങ​ൾ എ​ന്ന നി​ല​യി​ൽ, യു​എ​സും ഇ​ന്ത്യ​യും അ​തു​ല്യ​മാ​യ സൗ​ഹൃ​ദം പ​ങ്കി​ടു​ന്നു​വെ​ന്ന് വൈ​റ്റ്ഹൗ​സ്. ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വ് ജെ​യ്ക് സ​ള്ളി​വ​ന്‍റെ ഇ​ന്ത്യ സ​ന്ദ​ർ​ശ​നം ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള നി​ല​വി​ലെ ബ​ന്ധം കൂ​ടു​ത​ൽ ഉ​റ​പ്പാ​ക്കു​മെ​ന്നും വൈ​റ്റ് ഹൗ​സ് നാ​ഷ​ണ​ൽ സെ​ക്യൂ​രി​റ്റി ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​സ് അ​ഡ്വൈ​സ​ർ ഓ​ൻ കി​ർ​ബി വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞു. മോ​ദി സ​ർ​ക്കാ​ർ മൂ​ന്നാം ത​വ​ണ​യും അ​ധി​കാ​ര​ത്തി​ൽ വ​ന്ന​തി​ന് പി​ന്നാ​ലെ​യാ​ണ് യു​എ​സ് ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വ് ജെ​യ്ക് സ​ള്ളി​വ​ൻ ഇ​ന്ത്യ സ​ന്ദ​ർ​ശി​ക്കു​ന്ന​ത്. സ​ള്ളി​വ​ൻ തി​ങ്ക​ളാ​ഴ്ച പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യും അ​ജി​ത് ഡോ​വ​ലു​മാ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഖാ​ലി​സ്ഥാ​നി വി​ഘ​ട​ന​വാ​ദി ഗു​ർ​പ​ത്‌​വ​ന്ത് സിം​ഗ് പ​ന്നു​വി​ന്‍റെ കൊ​ല​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ചോ​ദ്യ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കാ​ൻ അ​ദ്ദേ​ഹം ത​യ​റാ​യി​ല്ല. തി​ങ്ക​ളാ​ഴ്ച ന്യൂ​യോ​ർ​ക്കി​ലെ ഫെ​ഡ​റ​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ നി​ഖി​ൽ ഗു​പ്ത കു​റ്റം നി​ഷേ​ധി​ച്ചു.

Read More

റഷ്യൻ ആസ്തി ഉപയോഗിച്ച് യുക്രെയ്ന് സാന്പത്തികസഹായം

റോം: ​​​റ​​​ഷ്യ​​​ൻ അ​​​ധി​​​നി​​​വേ​​​ശം നേ​​​രി​​​ടു​​​ന്ന യു​​​ക്രെ​​​യ്ന് റ​​​ഷ്യ​​​യു​​​ടെ മ​​​ര​​​വി​​​പ്പി​​​ച്ച ആ​​​സ്തി​​​ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ചു​​​ത​​​ന്നെ 5,000 കോ​​​ടി ഡോ​​​ള​​​റി​​​ന്‍റെ സാ​​​ന്പ​​​ത്തി​​​ക​​​സ​​​ഹാ​​​യം ന​​​ല്കാ​​​നു​​​ള്ള പ​​​ദ്ധ​​​തി ജി-7 ​​​ഉ​​​ച്ച​​​കോ​​​ടി അം​​​ഗീ​​​ക​​​രി​​​ച്ചു. 2022 ഫെ​​​ബ്രു​​​വ​​​രി​​​യി​​​ൽ ആ​​​ക്ര​​​മ​​​ണം തു​​​ട​​​ങ്ങി​​​യ​​​തി​​​നു പി​​​ന്നാ​​​ലെ റ​​​ഷ്യ​​​യു​​​ടെ 32,500 കോ​​​ടി ഡോ​​​ള​​​ർ വ​​​രു​​​ന്ന ആ​​​സ്തി​​​ക​​​ൾ ജി-7 ​​​രാ​​​ജ്യ​​​ങ്ങ​​​ളും യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​നും മ​​​ര​​​വി​​​പ്പി​​​ച്ചി​​​രു​​​ന്നു. ഇ​​​തി​​​ൽ​​​നി​​​ന്നു വ​​​ർ​​​ഷം 300 കോ​​​ടി ഡോ​​​ള​​​ർ പ​​​ലി​​​ശ ല​​​ഭി​​​ക്കു​​​ന്നു​​​ണ്ട്. യു​​​ക്രെ​​​യ്നു ന​​​ല്കു​​​ന്ന 5000 കോ​​​ടി ഡോ​​​ള​​​ർ വാ​​​യ്പ​​​യു​​​ടെ പ​​​ലി​​​ശ അ​​​ട​​​യ്ക്കാ​​​നാ​​​യി ഈ ​​​തു​​​ക വി​​​നി​​​യോ​​​ഗി​​​ക്കു​​​ന്ന പ​​​ദ്ധ​​​തി​​​യാ​​​ണ് അം​​​ഗീ​​​ക​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​തോ​​​ടൊ​​​പ്പം യു​​​എ​​​സും യു​​​ക്രെ​​​യ്നും ത​​​മ്മി​​​ൽ പ​​​ത്തു​​​വ​​​ർ​​​ഷ​​​ത്തെ സു​​​ര​​​ക്ഷാ ധാ​​​ര​​​ണ​​​യ്ക്കു​​​ള്ള ക​​​രാ​​​റും യാ​​​ഥാ​​​ർ​​​ഥ്യ​​​മാ​​​യി. ഉ​​​ച്ച​​​കോ​​​ടി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ജോ ​​​ബൈ​​​ഡ​​​നും യു​​​ക്രെ​​​യ്ൻ പ്ര​​​സി​​​ഡ​​​ന്‍റ് സെ​​​ല​​​ൻ​​​സ്കി​​​യു​​​മാ​​​ണ് ഇ​​​തി​​​ൽ ഒ​​​പ്പു​​​വ​​​ച്ച​​​ത്. ഇ​​​തു പ്ര​​​കാ​​​രം യു​​​ക്രെ​​​യ്ന് യു​​​എ​​​സി​​​ന്‍റെ സൈ​​​നി​​​കസ​​​ഹാ​​​യ​​​വും പ​​​രി​​​ശീ​​​ല​​​ന​​​വും ല​​​ഭി​​​ക്കും. എ​​​ന്നാ​​​ൽ, യു​​​എ​​​സ് സൈ​​​നി​​​ക​​​ർ യു​​​ക്രെ​​​യ്നി​​​ൽ കാ​​​ലു​​​കു​​​ത്തി​​​ല്ല. യു​​​ക്രെ​​​യ്നു​​​ള്ള പി​​​ന്തു​​​ണ​​​യി​​​ൽ പാ​​​ശ്ചാ​​​ത്യ​​​ശ​​​ക്തി​​​ക​​​ൾ പി​​​ന്നോ​​​ട്ടി​​​ല്ലെ​​​ന്ന്…

Read More

അപൂർവം ഈ കാഴ്ച; തായ്‌ലൻ‌ഡിൽ ആനയ്ക്ക് ഇരട്ടക്കുഞ്ഞുങ്ങൾ

ബാ​ങ്കോ​ക്ക്: താ​യ്‌​ല​ൻ​ഡി​ൽ ഇ​ര​ട്ട കു​ട്ടി​യാ​ന​ക​ൾ പി​റ​ന്നു. അ​യു​താ​യ എ​ലി​ഫെ​ന്‍റ് പാ​ല​സി​ലെ 36 വ​യ​സു​ള്ള ചാം​ചു​രി എ​ന്ന പി​ടി​യാ​ന​യാ​ണ് ആ​ൺ, പെ​ൺ കു​ഞ്ഞു​ങ്ങ​ൾ​ക്കു ജ​ന്മം ന​ല്കി​യ​ത്. ആ​ൺ​കു​ഞ്ഞാ​ണ് ആ​ദ്യം പു​റ​ത്തു​വ​ന്ന​ത്. ഇ​തി​നെ പ​രി​ച​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്പോ​ഴാ​ണ് എ​ന്തോ വീ​ഴു​ന്ന വ​ലി​യ ശ​ബ്ദം പാ​പ്പാ​ന്മാ​ർ കേ​ട്ട​ത്. തു​ട​ർ​ന്ന് ഒ​രു പെ​ൺ​കു​ഞ്ഞു​കൂ​ടി ജ​നി​ച്ച​താ​യി ക​ണ്ടെ​ത്തി. ആ​ൺ​കു​ഞ്ഞി​ന് 60ഉം ​പെ​ണ്ണി​ന് 55ഉം ​കി​ലോ ഭാ​ര​മു​ണ്ട്. ര​ണ്ടാ​മ​ത്തെ പ്ര​സ​വ​ത്തോ​ടെ പി​ടി​യാ​ന പ​രി​ഭ്രാ​ന്തി​യി​ലാ​യി. കു​ഞ്ഞി​നെ ര​ക്ഷ​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​ത്തി​നി​ടെ ഒ​രു പാ​പ്പാ​ന്‍റെ കാ​ലൊ​ടി​ഞ്ഞു. ആ​ന​ക​ളി​ൽ ഇ​ര​ട്ട പ്ര​സ​വി​ക്കാ​നു​ള്ള സാ​ധ്യ​ത ഒ​രു ശ​ത​മാ​നം മാ​ത്ര​മാ​ണെ​ന്നും ഇ​തി​ൽ ആ​ണും പെ​ണ്ണും ജ​നി​ക്കാ​നു​ള്ള സാ​ധ്യ​ത അ​തി​ലും വി​ര​ള​മാ​ണെ​ന്നും സേ​വ് ദ ​എ​ലി​ഫെ​ന്‍റ് ഗ​വേ​ഷ​ണ സം​ഘ​ട​ന ചൂ​ണ്ടി​ക്കാ​ട്ടി. താ​യ്‌​ല​ൻ​ഡി​ൽ ആ​ന​യെ വി​ശു​ദ്ധ മൃ​ഗ​മാ​യാ​ണ് പ​രി​ഗ​ണി​ക്കു​ന്ന​ത്.

Read More

മാ​​​​​ർ​​​​​പാ​​​​​പ്പയെ ഇന്ത്യയിലേക്കു ക്ഷണിച്ച് മോദി

റോം: ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യെ ഇ​ന്ത്യ​യി​ലേ​ക്കു ക്ഷ​ണി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. തെ​ക്ക​ൻ ഇ​റ്റ​ലി​യി​ലെ അ​പു​ലി​യ ജി​ല്ല​യി​ൽ​പെ​ട്ട സാ​വെ​ല്ല​ത്രി പ​ട്ട​ണ​ത്തി​ലെ ബോ​ർ​ഗോ എ​ഗ്‌​നാ​സി​യ റി​സോ​ർ​ട്ടി​ൽ ന​ട​ക്കു​ന്ന ജി-7 ​ഉ​ച്ച​കോ​ടി​യു​ടെ സ​മ്മേ​ള​ന​ത്തി​നി​ടെ ഇ​ന്ന​ലെ വൈ​കു​ന്നേ​രം ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണു മാ​ർ​പാ​പ്പ​യെ ഇ​ന്ത്യാ​ സ​ന്ദ​ർ​ശ​ന​ത്തി​നു മോ​ദി ക്ഷ​ണി​ച്ച​ത്. ജി 7 ​​ഉ​​ച്ച​​കോ​​ടി​​യു​​ടെ ഭാ​​ഗ​​മാ​​യി മാ​​ർ​​പാ​​പ്പ​​യു​​മാ​​യി താ​​ൻ കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തി​​യെ​​ന്നും ജ​​ന​​ങ്ങ​​ളെ സേ​​വി​​ക്കാ​​നും ലോ​​ക​​ത്തെ കൂ​​ടു​​ത​​ൽ മി​​ക​​ച്ച​​താ​​ക്കാ​​നു​​മു​​ള്ള അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ പ്ര​​തി​​ബ​​ദ്ധ​​ത​​യെ താ​​ൻ ആ​​ദ​​രി​​ക്കു​​ന്ന​​താ​​യും, ഇ​​ന്ത്യ സ​​ന്ദ​​ർ​​ശി​​ക്കാ​​ൻ മാ​​ർ​​പാ​​പ്പ​​യെ ക്ഷ​​ണി​​ച്ച​​താ​​യും മോ​​ദി പി​​ന്നീ​​ട് എ​​ക്സ് പ്ലാ​​റ്റ്ഫോ​​മി​​ൽ കു​​റി​​ച്ചു. മാ​​ർ​​പാ​​പ്പ​​യെ ആ​​ശ്ലേ​​ഷി​​ച്ചാ​​ണു പ്ര​​ധാ​​ന​​മ​​ന്ത്രി മോ​​ദി സൗ​​ഹൃ​​ദം പ​​ങ്കു​​വ​​ച്ച​​ത്. ഉ​​ച്ച​​കോ​​ടി​​യി​​ൽ, നി​​ർ​​മി​​ത​ബു​​ദ്ധി​​യു​​ടെ ഉ​​പ​​യോ​​ഗ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ച​​ർ​​ച്ച​​യി​​ൽ ഫ്രാ​​ൻ​​സി​​സ് മാ​​ർ​​പാ​​പ്പ പ​​ങ്കെ​​ടു​​ത്തു സംസാരിച്ചു. ന​​യ​​ത​​ന്ത്ര​​ബ​​ന്ധം തു​​ട​​ങ്ങി​​യ 1948 മു​​ത​​ൽ വ​​ത്തി​​ക്കാ​​നു​​മാ​​യി ഇ​​ന്ത്യ​​ക്കു സു​​ദൃ​​ഢ​​മാ​​യ ബ​​ന്ധ​​മാ​​ണു​​ള്ള​​തെ​​ന്ന് മോ​​ദി-​​മാ​​ർ​​പാ​​പ്പ കൂ​​ടി​​ക്കാ​​ഴ്ച​​യെ​​ക്കു​​റി​​ച്ചു വി​​ശ​​ദീ​​ക​​രി​​ക്ക​​വേ പ്ര​​ധാ​​ന​​മ​​ന്ത്രി​​യു​​ടെ ഓ​​ഫീ​​സ് ചൂ​​ണ്ടി​​ക്കാ​​ട്ടി. ഏ​​ഷ്യ​​യി​​ലെ ര​​ണ്ടാ​​മ​​ത്തെ വ​​ലി​​യ ക​​ത്തോ​​ലി​​ക്കാ വി​​ശ്വാ​​സ​​സ​​മൂ​​ഹ​​മാ​​യ…

Read More

കു​വൈ​റ്റ് ദു​ര​ന്തം; അ​ല്‍ അ​ഹ്‌​മ​ദി ഗ​വ​ര്‍​ണ​റേ​റ്റി​ന് പു​തി​യ ഗ​വ​ര്‍​ണ​ര്‍

കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ല്‍ തീ​പി​ടി​ത്ത​മു​ണ്ടാ​യ അ​ൽ അ​ഹ്‌​മ​ദി ഗ​വ​ര്‍​ണ​റേ​റ്റി​ന് പു​തി​യ ഗ​വ​ര്‍​ണ​ര്‍. ഷെ​യ്ഖ് ഹു​മൂ​ദ് ജാ​ബ​ര്‍ അ​ല്‍ അ​ഹ്‌​മ​ദ് അ​ല്‍​സ​ബാ​യെ ആ​ണ് പു​തി​യ ഗ​വ​ണ​റാ​യി നി​യ​മി​ച്ച​ത്. കു​വൈ​റ്റ് അ​മീ​ര്‍ ഷെ​യ്ഖ് മി​ഷാ​ല്‍ അ​ല്‍ അ​ഹ​മ്മ​ദാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വി​റ​ക്കി​യ​ത്. ദു​ര​ന്ത​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് തീ​രു​മാ​നം. അ​തേ​സ​മ​യം കു​വൈ​റ്റി​ലെ ലേ​ബ​ർ ക്യാ​ന്പി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ഒ​രു ഇ​ന്ത്യ​ക്കാ​ര​ൻ​കൂ​ടി മ​രി​ച്ച​താ​യി റി​പ്പോ​ർ​ട്ട്. ഇ​തോ​ടെ ദു​ര​ന്ത​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം അ​ന്പ​താ​യി. ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന ഒ​രു ഇ​ന്ത്യ​ക്കാ​ര​ൻ കൂ​ടി മ​രി​ച്ചു​വെ​ന്ന് കു​വൈ​റ്റ് മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. മ​രി​ച്ച​യാ​ളു​ടെ പേ​ര് വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​യി​ട്ടി​ല്ല. 31 ഇ​ന്ത്യ​ക്കാ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളു​മാ​യി പു​റ​പ്പെ​ട്ട വി​മാ​നം 10.30ന് ​കൊ​ച്ചി​യി​ലെ​ത്തു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. 23 മ​ല​യാ​ളി​ക​ളു​ടെ​യും ഏ​ഴ് ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളു​ടേ​യും ഒ​രു ക​ർ​ണാ​ട​ക സ്വ​ദേ​ശി​യു​ടേ​യും മൃ​ത​ദേ​ഹ​മാ​ണ് വി​മാ​ന​ത്തി​ലു​ള്ള​ത്. കേ​ന്ദ്ര​വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി കീ​ർ​ത്തി വ​ർ​ധ​ൻ സിം​ഗ് മൃ​ത​ദേ​ഹ​ത്തെ അ​നു​ഗ​മി​ക്കു​ന്നു​ണ്ട്.

Read More

മി​ലേ​യു​ടെ സാ​ന്പ​ത്തി​ക പ​രി​ഷ്കാ​ര​ങ്ങ​ൾ: അ​ർ​ജ​ന്‍റീ​ന​യി​ൽ തെ​രു​വു​യു​ദ്ധം

ബു​വേ​നോ​സ് ആ​രി​സ്: അ​ർ​ജ​ന്‍റീ​ന​യെ യു​ദ്ധ​ക്ക​ള​മാ​ക്കി പ്ര​സി​ഡ​ന്‍റ് ഹാ​വി​യ​ർ മി​ലേ​യു​ടെ സാ​ന്പ​ത്തി​ക പ​രി​ഷ്കാ​ര​ങ്ങ​ൾ. ഈ ​പ​രി​ഷ്കാ​ര​ങ്ങ​ൾ​ക്കെ​തി​രേ ത​ല​സ്ഥാ​ന​മാ​യ ബു​വേ​നോ​സ് ആ​രീ​സി​ൽ തെ​രു​വു​യു​ദ്ധ​മാ​ണു ന​ട​ന്ന​ത്. സാ​ന്പ​ത്തി​ക പ​രി​ഷ്കാ​ര പാ​ക്കേ​ജ് കോ​ൺ​ഗ്ര​സി​ലെ സെ​ന​റ്റ് പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ടെ, ഇ​തി​നെ എ​തി​ർ​ക്കു​ന്ന​വ​ർ ന​ട​ത്തി​യ പ്ര​തി​ഷേ​ധം വ​ലി​യ സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ചു. കോ​ൺ​ഗ്ര​സി​നു പു​റ​ത്ത് പ്ര​തി​ഷേ​ധ​ക്കാ​ർ പോ​ലീ​സി​നു നേ​ർ​ക്ക് പെ​ട്രോ​ൾ ബോം​ബും ക​ല്ലും എ​റി​യു​ക​യും വാ​ഹ​ന​ങ്ങ​ൾ അ​ഗ്നി​ക്കി​ര​യാ​ക്കു​ക​യും ചെ​യ്തു. ഇ​തി​നി​ടെ സെ​ന​റ്റി​ൽ നേ​രി​യ ഭൂ​രി​പ​ക്ഷ​ത്തി​നു പാ​ക്കേ​ജ് പാ​സാ​യി. വ​ല​തു​പ​ക്ഷ സാ​ന്പ​ത്തി​ക വി​ദ​ഗ്ധ​നാ​യ മി​ലേ അ​ധി​കാ​ര​ത്തി​ലേ​റി ആ​റു​മാ​സ​മാ​യി​ട്ടും അ​ർ​ജ​ന്‍റീ​ന​യു​ടെ സാ​ന്പ​ത്തി​ക​സ്ഥി​തി മെ​ച്ച​പ്പെ​ട്ടി​ട്ടി​ല്ല. രാ​ജ്യ​ത്തെ വാ​ർ​ഷി​ക പ​ണ​പ്പെ​രു​പ്പം മു​ന്നൂ​റു ശ​ത​മാ​ന​ത്തി​ന​ടു​ത്താ​ണ്. ജ​ന​സം​ഖ്യ​യു​ടെ പാ​തി​യും ദാ​രി​ദ്ര്യ​രേ​ഖ​യ്ക്കു താ​ഴെ​യാ​യി. സാ​ന്പ​ത്തി​ക അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ക്ക​ൽ, പെ​ൻ​ഷ​ൻ കു​റ​യ്ക്ക​ൽ, തൊ​ഴി​ല​വ​കാ​ശ​ങ്ങ​ൾ എ​ടു​ത്തു​ക​ള​യു​ക എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന പു​തി​യ പ​രി​ഷ്കാ​ര​ങ്ങ​ൾ ന​ട​പ്പാ​ക്കാ​നാ​ണു മി​ലേ ശ്ര​മി​ക്കു​ന്ന​ത്. ഇ​ട​തു പാ​ർ​ട്ടി​ക​ളും ലേ​ബ​ർ യൂ​ണി​യ​നു​ക​ളും ഇ​തി​നെ ശ​ക്ത​മാ​യി എ​തി​ർ​ക്കു​ന്നു.സം​ഘ​ർ​ഷ​ത്തി​ൽ 20 പോ​ലീ​സു​കാ​ർ​ക്കു പ​രി​ക്കേ​റ്റു. 15…

Read More

ജി7 ​ഉ​ച്ച​കോ​ടി; മാ​ര്‍​പാ​പ്പ​യു​മാ​യി മോ​ദി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും; ജോ ​ബൈ​ഡ​നെയും കാണും

ന്യൂ​ഡ​ൽ​ഹി: ജി7 ​ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി ഇ​റ്റ​ലി​യി​ലെ​ത്തി​യ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ, അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ തു​ട​ങ്ങി​യ​വ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. ജി7 ​ച​ർ​ച്ച​യി​ൽ ആ​ദ്യ​മാ​യാ​ണ് ഒ​രു മാ​ർ​പാ​പ്പ പ​ങ്കെ​ടു​ക്കു​ന്ന​ത്. നി​ർ​മി​ത ബു​ദ്ധി​യു​ടെ ധാ​ർ​മി​ക​ത​യെ​ക്കു​റി​ച്ചു​ള്ള സെ​ഷ​നി​ലാ​ണ് ജി7 ​നേ​താ​ക്ക​ളു​ടെ ച​ർ​ച്ച​യി​ൽ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ പ​ങ്കെ​ടു​ക്കു​ന്ന​ത്. 2021 ഒ​ക്ടോ​ബ​റി​ലാ​ണു പ്ര​ധാ​ന​മ​ന്ത്രി അ​വ​സാ​ന​മാ​യി മാ​ർ​പാ​പ്പ​യെ സ​ന്ദ​ർ​ശി​ച്ച​ത്. അ​മേ​രി​ക്ക, യു​ക്രെ​യ്ൻ, ഫ്രാ​ൻ​സ് രാ​ജ്യ​ത​ല​വ​ന്മാ​രു​മാ​യും മാ​ർ​പാ​പ്പ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്നു​ണ്ട്. മോ​ദി​യും ബൈ​ഡ​നും ത​മ്മി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​മെ​ന്നു യു​എ​സ് ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വ് ജെ​യ്ക് സ​ള്ളി​വ​നാ​ണ് അ​റി​യി​ച്ച​ത്. മൂ​ന്നാം​ത​വ​ണ പ്ര​ധാ​ന​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റ​തി​ന് അ​ഭി​ന​ന്ദ​ന​ങ്ങ​ൾ അ​റി​യി​ക്കാ​ൻ ബൈ​ഡ​ൻ മോ​ദി​യു​മാ​യി ഫോ​ണി​ൽ സം​സാ​രി​ച്ച​താ​യും സ​ള്ളി​വ​ൻ പ​റ​ഞ്ഞു.  

Read More