മു​ൻ ചി​ലി​യ​ൻ പ്ര​സി​ഡ​ന്‍റ് ഹെ​ലി​കോ​പ്റ്റ​ർ ത​ക​ർ​ന്നു മരിച്ചു

സാ​ന്‍റി​യോ​ഗോ: ചി​ലി​യു​ടെ മു​ൻ പ്ര​സി​ഡ​ന്‍റും വ്യ​വ​സാ​യി​യു​മാ​യ സെ​ബാ​സ്റ്റ്യ​ൻ പി​നേ​ര (74) ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. സാ​ന്‍റി​യാ​ഗോ​യു​ടെ തെ​ക്ക്, പ്ര​ശ​സ്ത​മാ​യ അ​വ​ധി​ക്കാ​ല സ്ഥ​ല​മാ​യ ലാ​ഗോ റാ​ങ്കോ​യി​ലാ​യി​രു​ന്നു അ​പ​ക​ടം. അ​പ​ക​ട​സ​മ​യം സെ​ബാ​സ്റ്റ്യ​ൻ പി​നേ​ര ഉ​ൾ​പ്പെ​ടെ നാ​ലു​പേ​രാ​ണ് ഹെ​ലി​കോ​പ്റ്റ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ൽ മൂ​ന്നു​പേ​രും ര​ക്ഷ​പ്പെ​ട്ടു. സെ​ബാ​സ്റ്റ്യ​ൻ പി​നേ​ര​യു​ടെ മൃ​ത​ദേ​ഹം സൈ​ന്യ​മാ​ണു ക​ണ്ടെ​ടു​ത്ത​ത്. 2010 മു​ത​ൽ 2014 വ​രെ​യും പി​ന്നീ​ട് 2018 മു​ത​ൽ ക​ഴി​ഞ്ഞ വ​ർ​ഷം വ​രെ​യും ചി​ലി​യെ ന​യി​ച്ച യാ​ഥാ​സ്ഥി​തി​ക രാ​ഷ്ട്രീ​യ​ക്കാ​ര​നാ​യി​രു​ന്നു പി​നേ​ര. ചി​ലി​യി​ലെ അ​തി​സ​മ്പ​ന്ന​രി​ൽ ഒ​രാ​ളാ​ണ്.

Read More

ഭക്ഷണം വാങ്ങി മടങ്ങിയ വിദ്യാര്‍ഥിയെ പതിയിരുന്ന് ആക്രമിച്ചു; അ­​മേ­​രി­​ക്ക­​യി​ല്‍ ഇ­​ന്ത്യ​ന്‍ വി­​ദ്യാ​ര്‍­​ഥി­​ക്ക് ക്രൂ­​രമ​ര്‍­​ദ​നം; വീഡിയോ കാണാം

വാ­​ഷിം­​ഗ്­​ട​ണ്‍ ഡി​സി: യു​എ​സി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക്ക്‌ അ​ക്ര​മി​ക​ളി​ൽ നി​ന്ന് ക്രൂ​ര​മ​ർ​ദ​നം. ആ​ക്ര​മ​ണ​ത്തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. ഹൈ​ദ​രാ​ബാ​ദ് സ്വ​ദേ​ശി​യാ​യ സ​യ്യി​ദ് മ​സാ​ഹി​ർ അ​ലി​ക്കാ​ണ് അ​ജ്ഞാ​ത​രാ​യ മോ​ഷ്ടാ​ക്ക​ളി​ൽ നി​ന്ന് മ​ർ​ദ​ന​മേ​റ്റ​ത്. ഷി​ക്കാ​ഗോ​യി​ലെ നോ​ർ​ത്ത് കാം​പ്ബെ​ല്ലി​ൽ ഇ​ന്ന​ലെ രാ​ത്രി ആ​ണ് സം​ഭ​വം. ഭ​ക്ഷ​ണം വാ​ങ്ങി വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങ​വേ വ​ഴി​യ​രി​കി​ൽ പ​തു​ങ്ങി​നി​ന്ന ഒ​രു സം​ഘം അ​ക്ര​മി​ക​ൾ സ​യ്യി​ദി​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ൽ ഇ​യാ​ളു​ടെ മൂ​ക്കി​ന് സാ​ര​മാ​യി പ​രി​ക്കേ​റ്റു. മോ​ഷ​ണ​ശ്ര​മം എ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. ഇ​ന്ത്യാ​ന വെ​സ്‌​ലി സ​ർ​വ​ക​ലാ​ശാ​ല​യി​ലെ മാ​സ്റ്റേ​ഴ്‌​സ് വി​ദ്യാ​ർ​ഥി​യാ​ണ് സ​യ്യി​ദ്. സം­​ഭ­​വ­​ത്തി​ല്‍ ഇ­​ന്ത്യ​ന്‍ കോ​ണ്‍­​സു­​ലേ­​റ്റി­​ന് വി­​ദ്യാ​ര്‍­​ഥി­​യു­​ടെ കു­​ടും­​ബം പ­​രാ­​തി ന​ല്‍­​കി­​യി­​രു​ന്നു. ഷി​ക്കാ­​ഗോ­​യി­​ലെ ഇ­​ന്ത്യ​ന്‍ കോ​ണ്‍­​സു­​ലേ­​റ്റ് എ​ല്ലാ സ­​ഹാ­​യ​വും വാ­​ഗ്­​ദാ­​നം ചെ­​യ്­​തി­​ട്ടു­​ണ്ടെ​ന്നും കു­​ടും­​ബം പ്ര­​തി­​ക­​രി​ച്ചു. വി­​ദ്യാ​ര്‍­​ഥി­​യു­​മാ­​യി ബ­​ന്ധ­​പ്പെ­​ട്ടെ​ന്നും വി­​ഷ­​യ­​ത്തി​ല്‍ ഇ­​ട­​പെ­​ടു­​മെ​ന്നും എ​ല്ലാ സ​ഹാ​യ​വും ചെ​യ്യു​മെ​ന്ന് സ​യ്യി​ദി​നും കു​ടും​ബ​ത്തി​നും ഉ​റ​പ്പ് ന​ൽ​കിയതായും കോ​ൺ​സു​ലേ​റ്റ് വ്യ​ക്ത​മാ​ക്കി. .@DrSJaishankar Sir, One Syed Mazahir Ali…

Read More

ഗ്രാ​മി അ​വാ​ർ​ഡ് വേ​ദി​യി​ൽ ത​ർ​ക്ക​വും വ​ഴ​ക്കും; മൂ​ന്ന് അ​വാ​ർ​ഡ് സ്വ​ന്ത​മാ​ക്കി​യ റാ​പ്പ​ർ അ​റ​സ്റ്റി​ൽ

ലോ​സ് ആ​ഞ്ച​ല​സ്: ഗ്രാ​മി പു​ര​സ്കാ​ര​വി​ത​ര​ണ വേ​ദി​യി​ൽ ക​ശ​പി​ശ​യും അ​റ​സ്റ്റും. മൂ​ന്ന് അ​വാ​ർ​ഡു​ക​ൾ നേ​ടി​യ റാ​പ്പ​ർ കി​ല്ല​ർ മൈ​ക്ക് (മൈ​ക്കി​ൾ റെ​ൻ​ഡ​ർ) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. അ​വാ​ർ​ഡ് വി​ത​ര​ണം ന​ട​ന്ന ലോ​സ് ആ​ഞ്ച​ല​സി​ലെ ക്രി​പ്റ്റോ ഡോ​ട്ട് കോം ​അ​റീ​ന​യി​ലു​ണ്ടാ​യ വ​ഴ​ക്കു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഇ​ദ്ദേ​ഹ​ത്തെ അ​റ​സ്റ്റ് ചെ​യ്ത​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. പോ​ലീ​സ് കി​ല്ല​ർ മൈ​ക്കി​നെ വി​ല​ങ്ങ​ണി​യി​ച്ചു കൊ​ണ്ടു​പോ​കു​ന്ന വീ​ഡി​യോ പു​റ​ത്തു​വ​ന്നു. പി​ന്നീ​ട് മോ​ചി​ത​നാ​യ അ​ദ്ദേ​ഹ​ത്തോ​ട് മാ​സാ​വ​സാ​നം കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. മി​ക​ച്ച റാ​പ് സോം​ഗ്, മി​ക​ച്ച റാ​പ് പ്ര​ക​ട​നം, മി​ക​ച്ച റാ​പ് ആ​ൽ​ബം എ​ന്നി​വ​യ്ക്കു​ള്ള അ​വാ​ർ​ഡാ​ണ് മൈ​ക്കി​നു ല​ഭി​ച്ച​ത്.

Read More

ചാള്‍സ് രാജാവിന് കാന്‍സര്‍; ഔദ്യോഗിക പരിപാടികള്‍ അനിശ്ചിതകാലത്തേക്ക് ഒഴിവാക്കി

ബ്രി​ട്ട​ൺ: ചാ​ള്‍​സ് മൂ​ന്നാ​മ​ന്‍ രാ​ജാ​വി​ന് കാ​ന്‍​സ​ര്‍ സ്ഥി​രീ​ക​രി​ച്ചു. പ്രോ​സ്റ്റേ​റ്റ് ഗ്ര​ന്ഥി വീ​ക്ക​ത്തെ തു​ട​ര്‍​ന്നു​ള്ള ആ​ശു​പ​ത്രി ചി​കി​ല്‍​സ​യ്ക്ക് പി​ന്നാ​ലെ​യാ​ണ് കാ​ന്‍​സ​ര്‍ സ്ഥി​രീ​ക​രി​ച്ച​ത്. ബ​ക്കി​ങ്ഹാം കൊ​ട്ടാ​രം വാ​ര്‍​ത്താ​ക്കു​റി​പ്പി​ലൂ​ടെ രോ​ഗ​വി​വ​രം പു​റ​ത്തു​വി​ട്ടു. അ​ഭ്യൂ​ഹ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കാ​ന്‍ രാ​ജാ​വി​ന്‍റെ ആ​ഗ്ര​ഹ പ്ര​കാ​രം രോ​ഗ​വി​വ​രം പ​ര​സ്യ​പ്പെ​ടു​ത്തു​ക​യാ​ണെ​ന്ന് കൊ​ട്ടാ​രം വി​ശ​ദീ​ക​രി​ച്ചു. A statement from Buckingham Palace: https://t.co/zmYuaWBKw6 📷 Samir Hussein pic.twitter.com/xypBLHHQJb — The Royal Family (@RoyalFamily) February 5, 2024 ചാ​ള്‍​സ് പൊ​തു പ​രി​പാ​ടി​ക​ള്‍ ഒ​ഴി​വാ​ക്കി, ചി​കി​ത്സ ആ​രം​ഭി​ച്ചു. അ​തേ​സ​മ​യം, ഓ​ഫീ​സ് ജോ​ലി​ക​ള്‍ തു​ട​രും. മ​ക്ക​ളാ​യ വി​ല്യം, ഹാ​രി എ​ന്നി​വ​രെ ചാ​ള്‍​സ് ത​ന്നെ രോ​ഗ വി​വ​രം അ​റി​യി​ച്ചി​ട്ടു​ണ്ട്. അ​മേ​രി​ക്ക​യി​ല്‍ ക​ഴി​യു​ന്ന ഹാ​രി ഉ​ട​ന്‍ നാ​ട്ടി​ലേ​ക്ക് തി​രി​ക്കു​മെ​ന്നാ​ണ് സൂ​ച​ന. ക​ഴി​ഞ്ഞ വ​ര്‍​ഷം മേ​യ് മാ​സ​ത്തി​ലാ​ണ് 75-കാ​ര​നാ​യ ചാ​ള്‍​സ് ബ്രി​ട്ട​ന്‍റെ രാ​ജാ​വാ​യി അ​ധി​കാ​ര​മേ​റ്റ​ത്. അ​ദ്ദേ​ഹ​ത്തി​ന് സു​ഖം​പ്രാ​പി​ക്കാ​നാ​യി എ​ല്ലാ പ്രാ​ർ​ഥ​ന​യും നേ​രു​ന്ന​താ​യി വാ​ർ​ത്ത പു​റ​ത്ത് വ​ന്ന​തി​നു…

Read More

വി­​മാ­​ന­​ത്തി​ല്‍​വ­​ച്ച് ദേ­​ഹാ­​സ്വാ​സ്ഥ്യം; ബഹ്റൈനിൽ നിന്നെത്തിയ കോ​ട്ട­​യം സ്വ­​ദേ­​ശി മ­​രി­​ച്ചു

കൊ​ച്ചി: വി­​മാ­​ന­​ത്തി​ല്‍​വ­​ച്ച് ദേ­​ഹാ­​സ്വാ​സ്ഥ്യം അ­​നു­​ഭ­​വ­​പ്പെ­​ട്ട യാ­​ത്ര­​ക്കാ­​ര​ന്‍ മ­​രി​ച്ചു. കോ​ട്ട­​യം സ്വ­​ദേ­​ശി സു­​മേ­​ഷ് ജോ​ര്‍­​ജ് ആ­​ണ് മ­​രി­​ച്ച​ത്. ബ​ഹ്‌­​റൈ­​നി​ല്‍­​നി­​ന്ന് എ­​യ​ര്‍ അ­​റേ­​ബ്യ വി­​മാ­​ന­​ത്തി​ല്‍ കൊ­​ച്ചി­​യി­​ലേ­​ക്ക് വ­​രു­​മ്പോ­​ഴാ­​ണ് സം­​ഭ​വം. വി­​മാ­​ന­​ത്തി­​ന് അ­​ക­­​ത്തു​വ­​ച്ച് ദേ­​ഹാ­​സ്വാ​സ്ഥ്യം അ­​നു­​ഭ­​വ­​പ്പെ­​ടു­​ക­​യാ­​യി­​രു­​ന്നു. വി­​മാ­​നം കൊ­​ച്ചി­​യി​ല്‍ ലാ​ന്‍­​ഡ് ചെ​യ്­​ത ഉ​ട­​നെ ആ­​ശു­​പ­​ത്രി­​യി​ല്‍ എ­​ത്തി­​ച്ചെ­​ങ്കി​ലും ജീ­​വ​ന്‍ ര­​ക്ഷി­​ക്കാ­​നാ­​യി​ല്ല. മൃ­​ത­​ദേ­​ഹം അ­​ങ്ക­​മാ­​ലി­​യി­​ലെ ലി­​റ്റി​ല്‍ ഫ്ലവ​ര്‍ ആ­​ശു­​പ­​ത്രി­​യി​ല്‍ സൂ­​ക്ഷി­​ച്ചി­​രി­​ക്കു­​ക­​യാ​ണ്. വൈ­​കാ​തെ ബ­​ന്ധു­​ക്ക­​ളെ­​ത്തി കോ­​ട്ട​യ­​ത്തെ വീ­​ട്ടി­​ലേ­​ക്ക് കൊ​ണ്ടു­​പോ­​കും.

Read More

ബ്രി​ട്ടാ​നി ആ​ൻ​ഡേ​ഴ്സ​ണി​ന്‍റെ മ​ര​ണം; കൊ​ല​പാ​ത​ക​മെ​ന്ന് കു​ടും​ബം

ഹൂ​സ്റ്റ​ൺ: ഗാ​ൽ​വെ​സ്റ്റ​ൺ കൗ​ണ്ടി ജ​യി​ലി​ൽ ത​ട​വി​ലാ​ക്ക​പ്പെ​ട്ട ബ്രി​ട്ടാ​നി ആ​ൻ​ഡേ​ഴ്സ​ണി​ന്‍റെ മ​ര​ണം കൊ​ല​പാ​ത​ക​മെ​ന്ന് കു​ടും​ബം. സം​ഭ​വ​ത്തി​ൽ സു​താ​ര്യ​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് കു​ടും​ബം ആ​വ​ശ്യ​പ്പെ​ട്ടു. 32 കാ​രി​യാ​യ ബ്രി​ട്ടാ​നി ആ​ൻ​ഡേ​ഴ്സ​ൺ പ്രൊ​ബേ​ഷ​ൻ ലം​ഘ​ന​ത്തി​ന് ക​സ്റ്റ​ഡി​യി​ലാ​യി​രു​ന്നു. ബു​ധ​നാ​ഴ്ച അ​വ​ർ ജ​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യി വ​ഴ​ക്കു​ണ്ടാ​ക്കി​യി​രു​ന്നു. തു​ട​ർ​ന്ന് ആ​ൻ​ഡേ​ഴ്സ​ണി​നെ  ഏ​കാ​ന്ത സെ​ല്ലി​ലേ​ക്ക് മാ​റ്റി പാ​ർ​പ്പി​ച്ചി​രു​ന്നു. പി​റ്റേ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് അ​വ​ർ മ​രി​ച്ച​ത്. പി.പി. ചെ​റി​യാ​ൻ

Read More

സൗത്ത് കരോളൈന പ്രൈമറിയിൽ ബൈഡന് സമ്പൂ ർണ ജയം

കൊ​​​ളം​​​ബി​​​യ: സൗ​​​ത്ത് ക​​​രോ​​​ളൈ​​​ന സം​​​സ്ഥാ​​​ന​​​ത്തെ ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് പാ​​​ർ​​​ട്ടി പ്രൈ​​​മ​​​റി​​​യി​​​ൽ യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ജോ ​​​ബൈ​​​ഡ​​​ന് ത​​​ക​​​ർ​​​പ്പ​​​ൻ ജ​​​യം. അ​​​ദ്ദേ​​​ഹ​​​ത്തി​​​ന് 96.2 ശ​​​ത​​​മാ​​​നം വോ​​​ട്ടും സം​​​സ്ഥ​​​ന​​​ത്തെ 55 പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​ടെ മു​​​ഴു​​​വ​​​ൻ പി​​​ന്തു​​​ണ​​​യും ല​​​ഭി​​​ച്ചു. എ​​​തി​​​രാ​​​ളി​​​ക​​​ളാ​​​യ മ​​​രി​​​യാ​​​നെ വി​​​ല്യം​​​സ​​​ണി​​​ന് 2.1ഉം ​​​ഡീ​​​ൻ ഫി​​​ലി​​​പ്സി​​​ന് 1.7ഉം ​​​ശ​​​ത​​​മാ​​​നം വോ​​​ട്ടു​​​ക​​​ളേ ല​​​ഭി​​​ച്ചു​​​ള്ളൂ.ന​​​വം​​​ബ​​​റി​​​ലെ പ്ര​​​സി​​​ഡ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ബൈ​​​ഡ​​​ൻ ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് പാ​​​ർ​​​ട്ടി സ്ഥാ​​​നാ​​​ർ​​​ഥി​​​ത്വം ഉ​​​റ​​​പ്പി​​​ച്ച​​​മ​​​ട്ടാ​​​ണ്. പാ​​​ർ​​​ട്ടി​​​യു​​​ടെ ആ​​​ദ്യ പ്രൈ​​​മ​​​റി​​​യാ​​ണു സൗ​​​ത്ത് ക​​​രോ​​​ളൈ​​​ന​​​യി​​​ൽ ശ​​​നി​​​യാ​​​ഴ്ച ന​​​ട​​​ന്ന​​​ത്. ക​​​ഴി​​​ഞ്ഞ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലും ബൈ​​​ഡ​​​ന്‍റെ സ്ഥാ​​​നാ​​​ർ​​​ഥി​​​ത്വം ഉ​​​റ​​​പ്പി​​​ക്കു​​​ന്ന​​​തി​​​ൽ, ആ​​​ഫ്രി​​​ക്ക​​​ൻ വം​​​ശ​​​ജ​​​ർ​​​ക്കു സ്വാ​​​ധീ​​​ന​​​മു​​​ള്ള സൗ​​​ത്ത് ക​​​രോ​​​ളൈ​​​ന വ​​​ലി​​​യ പ​​​ങ്കു​​​വ​​​ഹി​​​ച്ചി​​​രു​​​ന്നു. അ​​​തേ​​​സ​​​മ​​​യം, പ്ര​​​തി​​​പ​​​ക്ഷ റി​​​പ്പ​​​ബ്ലി​​​ക്ക​​​ൻ പാ​​​ർ​​​ട്ടി​​​യി​​​ൽ മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പും സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​കു​​​മെ​​​ന്നാ​​​ണു പ്ര​​​തീ​​​ക്ഷി​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​ത്.

Read More

തിരക്കിൽ മുന്നിൽ ലണ്ടൻ; യാ​​​ത്ര​​​ക്കാ​​​ർ​​​ക്ക് ഒ​​​രു വ​​​ർ​​​ഷം ന​​​ഷ്ട​​​പ്പെ​​​ടു​​​ന്ന​​​ത് 148 മ​​​ണി​​​ക്കൂർ

ല​​​ണ്ട​​​ൻ: ബ്രി​​​ട്ടീ​​​ഷ് ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ല​​​ണ്ട​​​നി​​​ലെ വാ​​​ഹ​​​ന​​​യാ​​​ത്ര​​​ക്കാ​​​ർ പ​​​ത്തു കി​​​ലോ​​​മീ​​​റ്റ​​​ർ ദൂ​​​രം പി​​​ന്നി​​​ടാ​​​നെ​​​ടു​​​ക്കു​​​ന്ന ശ​​​രാ​​​ശ​​​രി സ​​​മ​​​യം 37 മി​​​നി​​​റ്റും 20 സെ​​​ക്ക​​​ൻ​​​ഡും. ഗ​​​താ​​​ഗ​​​ത​​​ത്തി​​​ര​​​ക്കു മൂ​​​ലം ല​​​ണ്ട​​​ൻ യാ​​​ത്ര​​​ക്കാ​​​ർ​​​ക്ക് ഒ​​​രു വ​​​ർ​​​ഷം ന​​​ഷ്ട​​​പ്പെ​​​ടു​​​ന്ന​​​ത് 148 മ​​​ണി​​​ക്കൂ​​​റാ​​​ണ്. 2023ലെ ​​​തി​​​ര​​​ക്കേ​​​റി​​​യ ന​​​ഗ​​​രം ക​​​ണ്ടെ​​​ത്താ​​​ൻ ഡ​​​ച്ച് സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ​​​ഗ്ധ​​​ൻ ടോം ​​​ടോം ത​​​യാ​​​റാ​​​ക്കി​​​യ റി​​​പ്പോ​​​ർ​​​ട്ടി​​​ലാ​​​ണ് ഈ ​​​ക​​​ണ്ടെ​​​ത്ത​​​ൽ. ഐ​​​റി​​​ഷ് ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ഡ​​​ബ്ലി​​​ൻ ആ​​​ണു തി​​​ര​​​ക്കേ​​​റി​​​യ ര​​​ണ്ടാ​​​മ​​​ത്തെ ന​​​ഗ​​​രം. പ​​​ത്തു കി​​​ലോ​​​മീ​​​റ്റ​​​ർ പി​​​ന്നി​​​ടാ​​​ൻ 29 മി​​​നി​​​ട്ടും 30 സെ​​​ക്ക​​​ൻ​​​ഡും വേ​​​ണം. കാ​​​ന​​​ഡ​​​യി​​​ലെ ടൊറേ​​​ന്‍റോ, ഇ​​​റ്റ​​​ലി​​​യി​​​ലെ മി​​​ലാ​​​ൻ, പെ​​​റു​​​വി​​​ലെ ലി​​​മ എ​​​ന്നീ ന​​​ഗ​​​ര​​​ങ്ങ​​​ളാ​​​ണ് മൂ​​​ന്ന്, നാ​​​ല്, അ​​​ഞ്ച് സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ. ആ​​​റും ഏ​​​ഴും സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ ബം​​​ഗ​​​ളൂ​​​രു​​​വും പൂ​​​ന​​​യു​​​മാ​​​ണ്. ബം​​​ഗ​​​ളൂ​​​രു​​​വി​​​ൽ പ​​​ത്തു കി​​​ലോ​​​മീ​​​റ്റ​​​ർ പി​​​ന്നി​​​ടാ​​​ൻ 28 മി​​​നി​​റ്റ് പ​​​ത്ത് സെ​​​ക്ക​​​ൻ​​​ഡ് വേ​​​ണം; പൂ​​​ന​​​യി​​​ൽ 27 മി​​​നി​​റ്റും 50 സെ​​​ക്ക​​​ൻ​​​ഡും.

Read More

വീ​ണ്ടും വി​വാ​ഹം ക​ഴി​ക്കാ​ൻ മ​ക്ക​ളെ കൊ​ന്നു; യു​വാ​വി​നും ‌‌കാ​മു​കി​ക്കും വ​ധ​ശി​ക്ഷ

ബെ​യ്ജിം​ഗ്: കാ​മു​കി​യെ വി​വാ​ഹം ചെ​യ്യാ​ൻ സ്വ​ന്തം മ​ക്ക​ളെ എ​റി​ഞ്ഞു​കൊ​ന്ന യു​വാ​വി​നെ​യും അ​യാ​ളു​ടെ കാ​മു​കി​യെ​യും വ​ധ​ശി​ക്ഷ​ക്കു വി​ധേ​യ​രാ​ക്കി. വി​ഷം കു​ത്തി​വ​ച്ചാ​ണ് ഇ​രു​വ​രു​ടെ​യും വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി​യ​ത്. 2020 ന​വം​ബ​റി​ൽ തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ ചൈ​ന​യി​ലെ ചോം​ഗ്ചിം​ഗ് ന​ഗ​ര​ത്തി​ലാ​ണു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ഭാ​ര്യ​യു​മാ​യി പി​ണ​ങ്ങി ര​ണ്ടു വ​യ​സു​ള്ള മ​ക​ളോ​ടും ഒ​രു വ​യ​സു​ള്ള മ​ക​നോ​ടു​മൊ​പ്പ​മാ​ണു യു​വാ​വ് താ​മ​സി​ച്ചി​രു​ന്ന​ത്. ഇ​തി​നി​ട​യി​ലാ​ണ് യു​വാ​വ് മ​റ്റൊ​രു യു​വ​തി​യു​മാ​യി അ​ടു​പ്പ​മാ​കു​ന്ന​ത്. വി​വാ​ഹി​ത​നാ​ണെ​ന്നും ര​ണ്ടു കു​ട്ടി​ക​ളു​ടെ അ​ച്ഛ​നാ​ണെ​ന്നു​മു​ള്ള വി​വ​രം മ​റ​ച്ചു​വ​ച്ചാ​ണ് ഇ​യാ​ൾ യു​വ​തി​യു​മാ​യി അ​ടു​ത്ത​ത്. പി​ന്നീ​ടു സ​ത്യം തി​രി​ച്ച​റി​ഞ്ഞെ​ങ്കി​ലും യു​വ​തി അ​യാ​ളെ വി​ട്ടു​പോ​യി​ല്ല. ആ​ദ്യ​മൊ​ന്നും കു​ട്ടി​ക​ളോ​ടു വെ​റു​പ്പു പ്ര​ക​ടി​പ്പി​ക്കാ​തി​രു​ന്ന യു​വ​തി പി​ന്നീ​ടു കു​ട്ടി​ക​ളെ ഒ​ഴി​വാ​ക്ക​ണ​മെ​ന്നു കാ​മു​ക​നോ​ട് ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. കു​ട്ടി​ക​ൾ ത​ങ്ങ​ളു​ടെ ഭാ​വി​ജീ​വി​ത​ത്തെ ബാ​ധി​ക്കു​മെ​ന്നും യു​വ​തി കാ​മു​ക​നോ​ടു പ​റ​ഞ്ഞു. യു​വ​തി ത​ന്‍റെ നി​ല​പാ​ടി​ൽ​നി​ന്നു പി​ൻ​മാ​റാ​ൻ‌ ത​യാ​റാ​ക​ത്ത​തു​കൊ​ണ്ടു കാ​മു​ക​ൻ കു​ട്ടി​ക​ളെ കൊ​ല​പ്പെ​ടു​ത്താ​ൻ തീ​രു​മാ​നി​ച്ചു. തു​ട​ർ‌​ന്ന് അ​യാ​ൾ താ​മ​സി​ക്കു​ന്ന പ​തി​ന​ഞ്ചാം നി​ല​യി​ലു​ള്ള അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ​നി​ന്ന് കു​ഞ്ഞു​ങ്ങ​ളെ താ​ഴോ​ട്ടെ​റി​ഞ്ഞു കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.…

Read More

പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ക്കാ​നി​രി​ക്കെ പാ​ക്ക് ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ൻ ഓ​ഫീ​സി​നു സ​മീ​പം സ്ഫോ​ട​നം

ക​റാ​ച്ചി: പാ​ക്കി​സ്ഥാ​ന്‍ ഇ​ല​ക്ഷ​ന്‍ ക​മ്മീ​ഷ​ന്‍ ഓ​ഫീ​സ് പ​രി​സ​ര​ത്ത് സ്‌​ഫോ​ട​നം. ക​റാ​ച്ചി​യി​ലെ ഓ​ഫീ​സി​നു സ​മീ​പ​ത്താ​ണ് ബോം​ബ് പൊ​ട്ടി​ത്തെ​റി​ച്ച​ത്. അ​പ​ക​ട​ത്തി​ല്‍ ആ​ര്‍​ക്കും പ​രി​ക്കി​ല്ല. ഇ​ല​ക്ഷ​ന്‍ ക​മ്മീ​ഷ​ന്‍ ഓ​ഫീ​സി​ന്‍റെ മ​തി​ലി​നോ​ടു​ചേ​ര്‍​ന്ന് ഉ​പേ​ക്ഷി​ച്ചു​പോ​യ ബാ​ഗി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന സ്‌​ഫോ​ട​ക വ​സ്തു​ക്ക​ളാ​ണു പൊ​ട്ടി​ത്തെ​റി​ച്ച​ത്. ദേ​ശീ​യ അ​സം​ബ്ലി തെ​ര​ഞ്ഞെ​ടു​പ്പു ഫെ​ബ്രു​വ​രി എ​ട്ടി​ന് ന​ട​ക്കാ​നി​രി​ക്കെ​യാ​ണു സ്ഫോ​ട​നം. തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട വ​ർ​ധി​ച്ചു​വ​രു​ന്ന അ​ക്ര​മ​ങ്ങ​ളും സു​ര​ക്ഷാ​വെ​ല്ലു​വി​ളി​ക​ളും ച​ർ​ച്ച ചെ​യ്യാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ വ്യാ​ഴാ​ഴ്ച യോ​ഗം വി​ളി​ച്ചി​രു​ന്നു. സു​ര​ക്ഷാ​വെ​ല്ലു​വി​ളി​ക​ൾ​ക്കി​ട​യി​ലും പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പു കൃ​ത്യ​മാ​യി ന​ട​ത്താ​ൻ ക​മ്മീ​ഷ​ൻ പൂ​ർ​ണ സ​ജ്ജ​മാ​ണെ​ന്നു യോ​ഗ​ത്തി​നു​ശേ​ഷം പാ​ക്ക് മു​ഖ്യ തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ പ​റ​ഞ്ഞി​രു​ന്നു. 400 ഗ്രാം ​വ​രു​ന്ന സ്‌​ഫോ​ട​ക വ​സ്തു ഉ​പ​യോ​ഗി​ച്ച് നി​ര്‍​മി​ച്ച നാ​ട​ന്‍ ബോം​ബാ​ണ് പൊ​ട്ടി​ത്തെ​റി​ച്ച​ത്. സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ൻ ഓ​ഫീ​സു​ക​ൾ​ക്കു സു​ര​ക്ഷ വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്.

Read More