അ​മേ​രി​ക്ക​യി​ൽ വെ​ടി​വ​യ്പ്; ഏ​ഴു​പേ​ർ കൊ​ല്ല​പ്പെ​ട്ടു; അ​ക്ര​മി ഒ​ളി​വി​ൽ

വാ​ഷിം​ഗ്ട​ൺ ഡി​സി: ചി​ക്കാ​ഗോ​യി​ൽ ര​ണ്ട് വീ​ടു​ക​ളി​ൽ വെ​ടി​വ​യ്പ്. ഏ​ഴു​പേ​ർ കൊ​ല്ല​പ്പെ​ട്ടു. ഇ​ല്ലി​നോ​യി​സി​ലെ ജോ​ലി​യ​റ്റി​ലെ വെ​സ്റ്റ് ഏ​ക്ക​ർ​സ് റോ​ഡി​ലെ 2200 ബ്ലോ​ക്കി​ലാ​ണ് വെ​ടി​വ​യ്പ് ന​ട​ന്ന​ത്. റോ​മി​യോ നാ​ൻ​സ്(23) എ​ന്ന​യാ​ളാ​ണ് പ്ര​തി. ഇ​യാ​ൾ ര​ക്ഷ​പെ​ട്ടെ​ന്നും തെ​ര​ച്ചി​ൽ ശ​ക്ത​മാ​ക്കി​യെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. ര​ണ്ട് വ​സ​തി​ക​ളി​ലാ​യി ഏ​ഴ് പേ​രെ വെ​ടി​യേ​റ്റ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യെ​ന്ന് ജോ​ലി​യ​റ്റി​ലെ പോ​ലീ​സ് മേ​ധാ​വി ബി​ൽ ഇ​വാ​ൻ​സ് വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ചു​വ​ന്ന ടൊ​യോ​ട്ട കാ​മ്‌​റി​യി​ലാ​ണ് നാ​ൻ​സ് ര​ക്ഷ​പെ​ട്ട​തെ​ന്നും ഇ​യാ​ൾ അ​പ​ക​ട​കാ​രി​യാ​ണെ​ന്നും പ​ക്ക​ൽ ആ​യു​ധ​മു​ണ്ടെ​ന്നും ജോ​ലി​യ​റ്റ് പോ​ലീ​സ് ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റ് മു​ന്ന​റി​യി​പ്പ് ന​ൽ​കി. നാ​ൻ​സി​നെ​യും വാ​ഹ​ന​ത്തെ​യും കു​റി​ച്ച് എ​ന്തെ​ങ്കി​ലും വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ അ​ധി​കൃ​ത​രു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് പോ​ലീ​സ് നി​ർ​ദേ​ശി​ച്ചു.

Read More

ജ​ര്‍​മ​നി ഇ​ര​ട്ട പൗ​ര​ത്വ പ​രി​ഷ്ക​ര​ണ നി​യ​മം പാ​സാ​ക്കി; പൗരത്വത്തിന് അപേക്ഷിക്കാൻ ഇനി 5 വർഷം 

ബ​​ര്‍​ലി​​ന്‍: ജ​​ര്‍​മ​ന്‍ പാ​​ര്‍​ല​​മെ​​ന്‍റ് ഇ​​ര​​ട്ട പൗ​​ര​​ത്വ പ​​രി​​ഷ്ക​​ര​​ണ നി​യ​മം പാ​​സാ​​ക്കി.​ ഇ​​തോ​​ടെ രാ​ജ്യം ഇ​​ര​​ട്ട പൗ​​ര​​ത്വം അം​​ഗീ​​ക​​രി​​ച്ചി​രി​ക്കു​ക​യാ​ണ്. യൂ​​റോ​​പ്യ​​ന്‍ യൂ​​ണി​​യ​​ന്‍ ഇ​​ത​​ര പൗ​​ര​​ന്മാ​​ര്‍​ക്ക് പൗ​​ര​​ത്വ പ്ര​​ക്രി​​യ എ​​ളു​​പ്പ​​മാ​​ക്കാ​നും തീ​​രു​​മാ​​നി​​ച്ചു. പാ​​ര്‍​ല​​മെ​​ന്‍റി​​ല്‍ വോ​​ട്ടി​​നി​​ട്ടാ​​ണു നി​​യ​​മ​​നി​​ര്‍​മാ​​ണം അം​​ഗീ​​ക​​രി​​ച്ച​​ത്. പു​​തി​​യ നി​യ​മ​പ്ര​കാ​രം നി​​യ​​മ​​പ​​ര​​മാ​​യി ജ​​ര്‍​മ​​നി​​യി​​ല്‍ താ​​മ​​സി​​ക്കു​​ന്ന കു​​ടി​​യേ​​റ്റ​​ക്കാ​​ര്‍​ക്ക് നി​​ല​​വി​​ലെ എ​​ട്ടു വ​​ര്‍​ഷ പൗ​​ര​​ത്വ​​ത്തി​​നു പ​​ക​​രം അ​​ഞ്ചു വ​​ര്‍​ഷ​​ത്തി​​നു​ശേ​​ഷം പൗ​​ര​​ത്വ​​ത്തി​​ന് അ​​പേ​​ക്ഷി​​ക്കാ​​ന്‍ അ​​നു​​വ​​ദി​​ക്കും. അ​​തേ​​സ​​മ​​യം അ​​വ​​ര്‍ കാ​​രു​​ണ്യ, ചാ​​രി​​റ്റി, സം​​ഘ​​ട​​നാ പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ളി​​ല്‍ പ്ര​​ത്യേ​​ക നേ​​ട്ട​​ങ്ങ​​ള്‍ കൈ​​വ​​രി​​ച്ച് സ​​ര്‍​ക്കാ​​രി​​ന്‍റെ പ​​ട്ടി​​ക​​യി​​ല്‍ ഇ​​ടം​​പി​​ടി​​ക്കു​​ക​​യാ​​ണെ​​ങ്കി​​ല്‍ ഇ​​ത് വെ​​റും മൂ​​ന്നു വ​​ര്‍​ഷ​​മാ​​യി ചു​​രു​​ക്കും. കൂ​​ടാ​​തെ മാ​​താ​​പി​​താ​​ക്ക​​ളി​​ല്‍ ഒ​​രാ​​ള്‍ അ​​ഞ്ചോ അ​​തി​​ല​​ധി​​ക​​മോ വ​​ര്‍​ഷ​​മാ​​യി രാ​​ജ്യ​​ത്ത് നി​​യ​​മ​​പ​​ര​​മാ​​യി താ​​മ​​സി​​ക്കു​​ന്ന​​വ​​രാ​​ണെ​ങ്കി​​ല്‍ അ​​വ​​ര്‍​ക്ക് ജ​​ര്‍​മ​നി​​യി​​ല്‍ ജ​​നി​​ക്കു​​ന്ന കു​​ട്ടി​​ക​​ള്‍​ക്ക് പൗ​​ര​​ത്വം ല​​ഭി​​ക്കും. 67 വ​​യ​​സി​​നു മു​​ക​​ളി​​ലു​​ള്ള കു​​ടി​​യേ​​റ്റ​​ക്കാ​​ര്‍​ക്ക് ജ​​ര്‍​മ​ന്‍ ഭാ​​ഷ​​യു​​ടെ എ​​ഴു​​ത്തു​പ​​രീ​​ക്ഷ​​യ്ക്കു പ​​ക​​രം വാ​​ക്കാ​​ലു​​ള്ള പ​​രീ​​ക്ഷ മ​​തി​​യാ​​കും. അ​തേ​സ​മ​യം, ജ​​ര്‍​മ​​നി​​യി​​ലെ ഇ​​ന്ത്യ​ക്കാ​​ര്‍​ക്ക് ഇ​​ന്ത്യ​ന്‍ ഭ​​ര​​ണ​​കൂ​​ടം അ​​നു​​വ​​ദി​​ക്കാ​​ത്ത…

Read More

അഫ്ഗാനിൽ ആറു പേരുമായി റഷ്യൻ വിമാനം തകർന്നുവീണു; ര​ണ്ടു​പേ​ർ മ​രി​ച്ചു

ന്യൂ​​ഡ​​ൽ​​ഹി: താ​യ്‌​ല​ൻ​ഡി​ൽ​നി​ന്നു റ​​ഷ്യ​​ക്കാ​​രി​​യാ​​യ രോ​​ഗി​​യും ഭ​​ർ​​ത്താ​​വു​​മാ​​യി റ​​ഷ്യ​​യി​​ലേ​​ക്കു പ​​റ​​ന്ന എ​​യ​​ർ ആം​​ബു​​ല​​ൻ​​സ് ജെ​​റ്റ് വി​​മാ​​നം അ​​ഫ്ഗാ​​നി​​സ്ഥാ​​നി​​ൽ ത​​ക​​ർ​​ന്നു​​വീ​​ണു. വി​​വാ​​ദ​​മാ​​യ റ​​ഫാ​​ൽ വി​​മാ​​നം നി​​ർ​​മി​​ക്കു​​ന്ന ഫ്ര​​ഞ്ച് ക​​ന്പ​​നി​​യാ​​യ ദ​​സോ​​യു​​ടെ 1978ൽ ​​നി​​ർ​​മി​​ച്ച സ്വ​​കാ​​ര്യ റ​​ഷ്യ​​ൻ വി​​മാ​​ന​​മാ​​ണ് നാ​​ലു ജീ​​വ​​ന​​ക്കാ​​രു​​ൾ​​പ്പെ​​ടെ ആ​​റു​​പേ​​രു​​മാ​​യി ത​​ക​​ർ​​ന്നു​​വീ​​ണ​​ത്. അ​പ​ക​ട​ത്തി​ൽ ര​ണ്ടു​പേ​ർ മ​രി​ച്ച​താ​യും നാ​ലു​പേ​ർ പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ട​താ​യും താ​ലി​ബാ​ൻ വ​ക്താ​വ് വെ​ളി​പ്പെ​ടു​ത്തി. ബ​​ദ​​ക്‌​​ഷാ​​ൻ പ്ര​വി​ശ്യ​യി​ലെ ക​ഫ്ആ​ബ് ജി​ല്ല​യി​ലെ ആ​രു​സ് കൊ ​പ​ർ​വ​ത​ത്തി​നു സ​മീ​പ​മാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ വി​മാ​നം ക​ണ്ടെ​ത്തി​യ​തെ​ന്നും താ​ലി​ബാ​ൻ വ​ക്താ​വ് അ​റി​യി​ച്ചു. ശ​​നി​​യാ​​ഴ്ച വൈ​​കു​​ന്നേ​​ര​​മാ​​യി​​രു​​ന്നു സം​​ഭ​​വം. ചൈ​​ന, താ​​ജി​​ക്കി​​സ്ഥാ​​ൻ, പാ​​ക്കി​​സ്ഥാ​​ൻ എ​​ന്നി​​വ​​യു​​മാ​​യി അ​​തി​​ർ​​ത്തി പ​​ങ്കി​​ടു​​ന്ന വ​​ട​​ക്കു​​കി​​ഴ​​ക്ക​​ൻ അ​​ഫ്ഗാ​​നി​​സ്ഥാ​​നി​​ലെ ബ​​ദ​​ക്‌​​ഷാ​​ൻ പ്ര​​വി​​ശ്യ​​യി​ൽ​പ്പെ​ട്ട സെ​ബാ​ക് ജി​ല്ല​യി​ൽ​നി​ന്നാ​ണു വി​മാ​ന​വു​മാ​യു​ള്ള ബ​ന്ധം വി​ച്ഛേ​ദി​ക്ക​പ്പെ​ട്ട​ത്. റ​ഷ്യ​യി​ലേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ ബി​​ഹാ​​റി​​ലെ ഗ​​യ വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ൽ​​നി​​ന്ന് ഇ​​ന്ധ​​നം നി​​റ​​ച്ച​​ശേ​​ഷം പ​​റ​​ന്നു​യ​ർ​ന്ന​താ​യി​രു​ന്നു വി​മാ​നം. അ​​ത്‌​​ല​​റ്റി​​ക് ഗ്രൂ​​പ്പ് എ​​ന്ന ക​​ന്പ​​നി​​യു​​ടെ​​യും സ്വ​​കാ​​ര്യ​​വ്യ​​ക്തി​​യു​​ടെ​​യും ഉ​​ട​​മ​​സ്ഥ​​ത​​യി​​ലു​​ള്ള ര​​ണ്ട് എ​​ൻ​​ജി​​നു​​ക​​ളു​​ള്ള ബി​​സി​​ന​​സ് ജെ​​റ്റ്…

Read More

യുക്രെയ്നിലെ റഷ്യൻ സൈന്യത്തിൽ 200 നേപ്പാളികൾ, 12 പേർ കൊല്ലപ്പെട്ടു

കാ​​​ഠ്മ​​​ണ്ഡു: യു​​​ക്രെ​​​യ്നി​​​ൽ യു​​​ദ്ധം ചെ​​​യ്യാ​​​നാ​​​യി നേ​​​പ്പാ​​​ളി യു​​​വാ​​​ക്ക​​​ളെ റ​​​ഷ്യ​​​ൻ സൈ​​​ന്യ​​​ത്തി​​​ൽ ചേ​​​ർ​​​ക്കു​​​ന്നു. ഇ​​​തു​​​വ​​​രെ 200 നേ​​​പ്പാ​​​ളി​​​ക​​​ൾ റ​​​ഷ്യ​​​ൻ സൈ​​​ന്യ​​​ത്തി​​​ൽ ചേ​​​ർ​​​ന്നു. ഇ​​തി​​ൽ 12 പേ​​ർ കൊ​​ല്ല​​പ്പെ​​ട്ടു. നേ​​​പ്പാ​​​ളി യു​​​വാ​​​ക്ക​​​ളെ സൈ​​​ന്യ​​​ത്തി​​​ൽ ചേ​​​ർ​​​ക്കു​​​ന്ന​​​ത് ഉ‌​​​ട​​​ൻ നി​​​ർ​​​ത്ത​​​ണ​​​മെ​​​ന്ന് നേ​​​പ്പാ​​​ൾ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി പു​​​ഷ്പ ക​​​മ​​​ൽ ദ​​​ഹ​​​ൽ പ്ര​​​ച​​​ണ്ഡ മോ​​​സ്കോ​​​യോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ഇ​​​ന്ത്യ, യു​​​കെ എ​​​ന്നീ രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ സൈ​​​ന്യ​​​ത്തി​​​ൽ ചേ​​​രാ​​​ൻ മാ​​​ത്ര​​​മാ​​​ണ് നേ​​​പ്പാ​​​ളി​​​ക​​​ൾ​​​ക്ക് അ​​​നു​​​മ​​​തി​​​യു​​​ള്ളു​​​വെ​​​ന്ന് പ്ര​​​ച​​​ണ്ഡ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. കം​​​പാ​​​ല​​​യി​​​ൽ 19-ാം ‘നാം’ ​​​ഉ​​​ച്ച​​​കോ​​​ടി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത​​​ശേ​​​ഷം മ​​​ട​​​ങ്ങി​​​യെ​​​ത്തി​​​യ​​​താ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. നേ​​​പ്പാ​​​ളി യു​​​വാ​​​ക്ക​​​ളെ സൈ​​​ന്യ​​​ത്തി​​​ലെ​​​ടു​​​ക്ക​​​രു​​​തെ​​​ന്ന് നേ​​​പ്പാ​​​ളീ​​​സ് വി​​​ദേ​​​ശ​​​കാ​​​ര്യ മ​​​ന്ത്രി എ​​​ൻ.​​​പി. സൗ​​​ദ് റ​​​ഷ്യ​​​ൻ ഉ​​​പ വി​​​ദേ​​​ശ​​​കാ​​​ര്യ മ​​​ന്ത്രി വെ​​​ർ​​​ഷി​​​നി​​​ൻ സെ​​​ർ​​​ഗെ​​​യ് വാ​​​സി​​​ലേ​​​വി​​​ച്ചി​​​നോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​താ​​​യി പ്ര​​​ച​​​ണ്ഡ പ​​​റ​​​ഞ്ഞു.

Read More

തെക്കൻ ഗാസയിൽ ഇസ്രേലി ആക്രമണത്തിൽ 16 മരണം; മരിച്ചവരിൽ ഏറെയും കുട്ടികൾ

റാ​​​ഫ: തെ​​​ക്ക​​​ൻ ഗാ​​​സ​​​യി​​​ൽ ഇ​​​സ്രേ​​​ലി ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ 16 പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. ഇ​​​തി​​​ൽ പ​​​കു​​​തി​​​യും കു​​​ട്ടി​​​ക​​​ളാ​​​ണ്. ഗാ​​​​​സ​​​​​യി​​​​​ൽ കൂ​​​​​ടു​​​​​ത​​​​​ൽ സ​​​​​ഹാ​​​​​യം എ​​​​​ത്തി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നു ഹ​​​​​മാ​​​​​സും ഇ​​​​​സ്ര​​​​​യേ​​​​​ലും ക​​ഴി​​ഞ്ഞ​​ദി​​വ​​സം ധാ​​​​​ര​​​​​ണ​​​​​യി​​​​​ലെ​​​​​ത്തി​​യെ​​ങ്കി​​ലും ഔ​​ദ്യോ​​ഗി​​ക പ്ര​​ഖ്യാ​​പ​​ന​​മു​​ണ്ടാ​​യി​​ല്ല. ഹ​​​​​മാ​​​​​സി​​​​​ന്‍റെ ക​​​​​സ്റ്റ​​​​​ഡി​​​​​യി​​​​​ലു​​​​​ള്ള ബ​​​​​ന്ദി​​​​​ക​​​​​ൾ​​​​​ക്ക് മ​​​​​രു​​​​​ന്ന് എ​​​​​ത്തി​​​​​ക്കാ​​​​​നും പ​​​​​ക​​​​​ര​​​​​മാ​​​​​യി ഗാ​​​​​സ​​​​​യി​​​​​ലേ​​​​​ക്കു കൂ​​​​​ടു​​​​​ത​​​​​ൽ സ​​​​​ഹാ​​​​​യ​​​​​വ​​​​​സ്തു​​​​​ക്ക​​​​​ൾ അ​​​​​നു​​​​​വ​​​​​ദി​​​​​ക്കാ​​​​​നു​​​​​മാ​​​​​യി​​രു​​ന്നു ധാ​​​​​ര​​​​​ണ. ഇ​​തി​​നാ​​യി ഖ​​​​​ത്ത​​​​​റും ഫ്രാ​​​​​ൻ​​സു​​മാ​​ണു മ​​​​​ധ്യ​​​​​സ്ഥ​​​​​ശ്ര​​​​​മ​​​​​ങ്ങ​​​​​ൾ ന​​ട​​ത്തി​​യ​​​​​ത്. ഗാ​​​സ​​​യി​​​ൽ സ്ഥി​​​ര​​​മാ​​​യ വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ വേ​​​ണ​​​മെ​​​ന്ന് യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​ൻ പാ​​​ർ​​​ല​​​മെ​​​ന്‍റ് ഇ​​ന്ന​​ലെ പ്ര​​മേ​​യം പാ​​സാ​​ക്കി. ഹ​​മാ​​സി​​നെ പു​​റ​​ത്താ​​ക്ക​​ണ​​മെ​​ന്നും എ​​​ല്ലാ ബ​​​ന്ദി​​​ക​​​ളെ​​​യും ഉ​​​ട​​​ൻ മോ​​​ചി​​​പ്പ​​​ക്ക​​​ണ​​​മെ​​​ന്നും ഇ​​​യു പാ​​​ർ​​​ല​​​മെ​​​ന്‍റ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.​​ പ്ര​​മേ​​യ​​ത്തി​​ന് അ​​നു​​കൂ​​ല​​മാ​​യി 312 വോ​​ട്ട് ല​​ഭി​​ച്ച​​പ്പോ​​ൾ 131 പേ​​ർ എ​​തി​​ർ​​ത്തു. 72 പേ​​ർ വി​​ട്ടു​​നി​​ന്നു. യൂ​​റോ​​പ്യ​​ൻ യൂ​​ണി​​യ​​ന്‍റെ ഭീ​​ക​​ര​​പ​​ട്ടി​​ക​​യി​​ലു​​ള്ള സം​​ഘ​​ട​​ന​​യാ​​ണ് ഹ​​മാ​​സ്.

Read More

ഹമാസിന്‍റെ ലൈംഗിക കുറ്റകൃത്യങ്ങളെക്കുറിച്ച് അന്വേഷണം വേണമെന്നു യുഎൻ സെക്രട്ടറി ജനറൽ

ദാ​വോ​സ്: ഹ​മാ​സ് ഭീ​ക​ര​ർ ന​ട​ത്തി​യ ലൈം​ഗി​ക കു​റ്റ​കൃ​ത്യ​ങ്ങ​ളെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും കു​റ്റ​ക്കാ​ർ​ക്കെ​തി​രേ ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​ക​ണ​മെ​ന്നും യു​എ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​ന്‍റോ​ണി​യോ ഗു​ട്ടെ​റ​സ്. എ​ല്ലാ ബ​ന്ദി​ക​ളെ​യും അ​ടി​യ​ന്ത​ര​മാ​യി വി​ട്ട​യ​യ്ക്കാ​ൻ ഹ​മാ​സ് ത​യാ​റാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ഹ​മാ​സ് വി​ട്ട​യ​ച്ച ബ​ന്ദി​ക​ളു​മാ​യി സ്വി​റ്റ്സ​ർ​ല​ൻ​ഡി​ലെ ദാ​വോ​സി​ൽ ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ് ഗു​ട്ടെ​റ​സ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. വി​ട്ട​യ​ച്ച ബ​ന്ദി​ക​ളും ബ​ന്ദി​ക​ളാ​ക്ക​പ്പെ​ട്ട​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളു​മാ​ണ് ദാ​വോ​സി​ൽ ന​ട​ക്കു​ന്ന ലോ​ക സാ​ന്പ​ത്തി​ക ഫോ​റം ഉ​ച്ച​കോ​ടി​ക്കാ​യി എ​ത്തി​യ യു​എ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ലു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്. ഹ​മാ​സി​ന്‍റെ ത​ട​വി​ൽ ത​ങ്ങ​ൾ​ക്കു നേ​രി​ട്ട ദു​ര​നു​ഭ​വ​ങ്ങ​ൾ ബ​ന്ദി​ക​ൾ വി​വ​രി​ച്ചു. ഹ​മാ​സ് ത​ട​വി​ലാ​ക്കി​യ ബ​ന്ദി​ക​ളു​ടെ മോ​ച​നം സാ​ധ്യ​മാ​ക്കാ​ൻ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ന​ട​ത്ത​ണ​മെ​ന്ന് ബ​ന്ദി​ക​ളു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ ഗു​ട്ടെ​റ​സി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

Read More

ചരക്കുകപ്പലിനുനേരേ ഡ്രോൺ ആക്രമണം, സഹായത്തിനെത്തി ഇന്ത്യൻ യുദ്ധക്കപ്പൽ

സന(യെമൻ): ഏ​ഡ​ൻ ഉ​ൾ​ക്ക​ട​ലി​ൽ ഡ്രോ​ൺ ആ​ക്ര​മ​ണം നേ​രി​ട്ട ച​ര​ക്കു​ക​പ്പ​ലി​നെ ര​ക്ഷ​പ്പെ​ടു​ത്തി ഇ​ന്ത്യ​ൻ നാ​വി​ക​സേ​ന. മാ​ർ​ഷ​ൽ ദ്വീ​പു​ക​ളു​ടെ പ​താ​ക വ​ഹി​ച്ച എം​വി ജെ​ൻ​കോ പി​കാ​ർ​ഡി എ​ന്ന ച​ര​ക്കു​ക​പ്പ​ലി​നു​നേ​രേ​യാ​ണ് ബു​ധ​നാ​ഴ്ച രാ​ത്രി 11.11 ന് യെ​മ​നി​ലെ ഏ​ഡ​ൻ തു​റ​മു​ഖ​ത്തു​നി​ന്ന് 60 നോ​ട്ടി​ക്ക​ൽ മൈ​ൽ അ​ക​ലെ​വ​ച്ച് ഡ്രോ​ൺ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ക​പ്പ​ലി​ൽ​നി​ന്ന് അ​പാ​യ​സ​ന്ദേ​ശം ല​ഭി​ച്ച​യു​ട​ൻ ഇ​ന്ത്യ​ൻ നാ​വി​ക​സേ​ന​യു​ടെ യു​ദ്ധ​ക്ക​പ്പ​ലാ​യ ഐ​എ​ൻ​എ​സ് വി​ശാ​ഖ​പ​ട്ട​ണം സ്ഥ​ല​ത്തേ​ക്ക് കു​തി​ക്കു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ൽ ക​പ്പ​ലി​നു ചെ​റി​യ​തോ​തി​ൽ നാ​ശ​മു​ണ്ടാ​യി. ഒ​ന്പ​ത് ഇ​ന്ത്യ​ക്കാ​രു​ൾ​പ്പെ​ടെ 22 ജീ​വ​ന​ക്കാ​രാ​ണ് ക​പ്പ​ലി​ലു​ള്ള​ത്. ആ​ർ​ക്കും പ​രി​ക്കി​ല്ലെ​ന്നും ക​പ്പ​ലി​ലെ തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യെ​ന്നും നാ​വി​ക​സേ​ന അ​റി​യി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ ഇ​ന്ത്യ​ൻ നാ​വി​ക​സേ​ന​യു​ടെ എ​ൻ​ജി​നി​യ​ർ​മാ​രെ​ത്തി ക​പ്പ​ലി​ൽ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി. തു​ട​ർ​ന്ന് ക​പ്പ​ൽ ല​ക്ഷ്യ​സ്ഥാ​ന​ത്തേ​ക്ക് പു​റ​പ്പെ​ട്ടു. ച​ര​ക്കു​ക​പ്പ​ലു​ക​ൾ​ക്കു​നേ​രേ ഇ​റാ​ന്‍റെ പി​ന്തു​ണ​യു​ള്ള ഹൂ​തി വി​മ​ത​ർ ആ​ക്ര​മ​ണം പ​തി​വാ​ക്കി​യ​തോ​ടെ അ​റ​ബി​ക്ക​ട​ലി​ൽ ഇ​ന്ത്യ​ൻ നാ​വി​ക​സേ​ന നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. സ​മീ​പ​കാ​ല​ത്ത് നി​ര​വ​ധി ക​പ്പ​ലു​ക​ൾ​ക്ക് സ​ഹാ​യ​വു​മാ​യി ഇ​ന്ത്യ​ൻ യു​ദ്ധ​ക്ക​പ്പ​ലു​ക​ൾ എ​ത്തു​ക​യു​ണ്ടാ​യി.

Read More

ഇ​റാ​നി​നെ​തി​രേ തി​രി​ച്ച​ടി​ച്ച് പാ​ക്കി​സ്ഥാ​ൻ; ഇ​റാ​നി​ലെ ഭീ​ക​ര​കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​ക്ര​മ​ണം

ക​റാ​ച്ചി: പാ​ക്കി​സ്ഥാ​നി​ലെ ഭീ​ക​ര​കേ​ന്ദ്ര​ങ്ങ​ളി​ൽ ഇ​റാ​ൻ ആ​ക്ര​മ​ണം ന​ട​ത്തി​യ​തി​നു തൊ​ട്ടു​പി​ന്നാ​ലെ ഇ​റാ​നി​ൽ പാ​ക്കി​സ്ഥാ​ന്‍റെ ആ​ക്ര​മ​ണം. ഇ​റാ​നി​ലെ ഭീ​ക​ര​കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. പാ​ക്ക് മാ​ധ്യ​മ​ങ്ങ​ളാ​ണ് ഇ​തു സം​ബ​ന്ധി​ച്ച വാ​ർ​ത്ത പു​റ​ത്തു​വി​ട്ട​ത്. എ​ന്നാ​ൽ, ആ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​രു​രാ​ജ്യ​ങ്ങ​ളും ഔ​ദ്യോ​ഗി​ക​മാ​യി പ്ര​തി​ക​രി​ക്കാ​ൻ ത​യാ​റാ​യി​ട്ടി​ല്ല. ബ​ലൂ​ചി​സ്ഥാ​ൻ ലി​ബ​റേ​ഷ​ൻ ആ​ർ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​റാ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഭീ​ക​ര​കേ​ന്ദ്ര​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ടാ​ണ് ആ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ത്തി​യ​തെ​ന്നാ​ണ് പാ​ക്ക് മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്. ബ​ലൂ​ചി​സ്ഥാ​ൻ ലി​ബ​റേ​ഷ​ൻ ആ​ർ​മി (ബി​എ​ൽ​എ), ബ​ലൂ​ചി​സ്ഥാ​ൻ ലി​ബ​റേ​ഷ​ൻ ഫ്ര​ണ്ട് (ബി​എ​ൽ​എ​ഫ്) തു​ട​ങ്ങി​യ ബ​ലൂ​ച് തീ​വ്ര​വാ​ദ ഗ്രൂ​പ്പു​ക​ൾ ഇ​റാ​നി​ൽ സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്നും അ​വ​ർ പാ​ക്ക് വി​രു​ദ്ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്നു​ണ്ടെ​ന്നും പാ​ക്കി​സ്ഥാ​ൻ ആ​രോ​പി​ക്കു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം പാ​ക്കി​സ്ഥാ​നി​ലെ ബ​ലൂ​ചി​സ്ഥാ​ൻ പ്ര​വി​ശ്യ​യി​ലെ പാ​ഞ്ജ​ർ മേ​ഖ​ല കേ​ന്ദ്ര​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന ജ​യ്ഷ് അ​ൽ അ​ദ​ൽ എ​ന്ന ഭീ​ക​ര​സം​ഘ​ട​ന​യു​ടെ താ​വ​ള​ങ്ങ​ളി​ൽ ഇ​റാ​ൻ ആ​ക്ര​മ​ണം ന​ട​ത്തി‍​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ഇ​റാ​ൻ സൈ​ന്യം പു​റ​ത്തു വി​ടു​ക​യും ചെ​യ്തി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ടു കു​ട്ടി​ക​ൾ…

Read More

ഹമാസ്-ഇസ്രയേൽ ധാരണ; ബന്ദികൾക്കു മരുന്നു നല്കും; ഗാസയ്ക്ക് സഹായം അനുവദിക്കും

ദോ​​​ഹ: ​​​ഗാ​​​സ​​​യി​​​ൽ കൂ​​​ടു​​​ത​​​ൽ സ​​​ഹാ​​​യം എ​​​ത്തി​​​ക്കു​​​ന്ന​​​തി​​​നു ഹ​​​മാ​​​സും ഇ​​​സ്ര​​​യേ​​​ലും ധാ​​​ര​​​ണ​​​യി​​​ലെ​​​ത്തി. ഹ​​​മാ​​​സി​​​ന്‍റെ ക​​​സ്റ്റ​​​ഡി​​​യി​​​ലു​​​ള്ള ബ​​​ന്ദി​​​ക​​​ൾ​​​ക്ക് മ​​​രു​​​ന്ന് എ​​​ത്തി​​​ക്കാ​​​നും പ​​​ക​​​ര​​​മാ​​​യി ഗാ​​​സ​​​യി​​​ലേ​​​ക്കു കൂ​​​ടു​​​ത​​​ൽ സ​​​ഹാ​​​യ​​​വ​​​സ്തു​​​ക്ക​​​ൾ അ​​​നു​​​വ​​​ദി​​​ക്കാ​​​നു​​​മാ​​​ണ് ധാ​​​ര​​​ണ. ഖ​​​ത്ത​​​റി​​​ന്‍റെ​​​യും ഫ്രാ​​​ൻ​​​സി​​​ന്‍റെ​​​യും മ​​​ധ്യ​​​സ്ഥ​​​ശ്ര​​​മ​​​ങ്ങ​​​ളാ​​​ണ് ഇ​​​തു സാ​​​ധ്യ​​​മാ​​​ക്കി​​​യ​​​ത്. ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷ​​​ത്തെ ഒ​​​രാ​​​ഴ്ച നീ​​​ണ്ട വെ​​​ടി​​​നി​​​ർ​​​ത്ത​​​ലി​​​നു​​​ശേ​​​ഷം ഹ​​​മാ​​​സും ഇ​​​സ്ര​​​യേ​​​ലും ത​​​മ്മി​​​ലു​​​ണ്ടാ​​​ക്കു​​​ന്ന ആ​​​ദ്യ ധാ​​​ര​​​ണ​​​യാ​​​ണി​​​ത്. 132 ബ​​​ന്ദി​​​ക​​​ളാ​​​ണു ഹ​​​മാ​​​സി​​​ന്‍റെ ക​​​സ്റ്റ​​​ഡി​​​യി​​​ൽ അ​​​വ​​​ശേ​​​ഷി​​​ക്കു​​​ന്ന​​​ത്. പ​​​ല​​​ർ​​​ക്കും പ​​​തി​​​വു മ​​​രു​​​ന്നു​​​ക​​​ൾ ആ​​​വ​​​ശ്യ​​​മാ​​​ണെ​​​ന്ന് ഇ​​​സ്ര​​​യേ​​​ലി​​​ലെ ബ​​​ന്ധു​​​ക്ക​​​ൾ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു. ഗാ​സ​യ്ക്കു​ള്ള സ​ഹാ​യ​വ​സ്തു​ക്ക​ൾ ഖ​ത്ത​റി​ൽ​നി​ന്നാ​ണ് അ​യ​ച്ച​ത്. ഈ​ജി​പ്തി​ലെ​ത്തി​ച്ച് ഗാ​സ​യി​ലേ​ക്കു ക​ട​ത്തും. ബ​ന്ദി​ക​ൾ​ക്കു​ള്ള മ​രു​ന്ന് ഈ​ജി​പ്തു​വ​ഴി റെ​ഡ്ക്രോ​സി​നും അ​വ​ർ ഹ​മാ​സി​നും കൈ​മാ​റും. ഇ​​​തോടൊ​​​പ്പം ഖ​​​ത്ത​​​റി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ കൂ​​​ടു​​​ത​​​ൽ ബ​​​ന്ധി​​​ക​​​ളു​​​ടെ മോ​​​ച​​​ന​​​ത്തി​​​നാ​​​യു​​​ള്ള ച​​​ർ​​​ച്ച​​​ക​​​ൾ പു​​​രോ​​​ഗ​​​മി​​​ക്കു​​​ന്ന​​​താ​​​യി യു​​​എ​​​സ് അ​​​റി​​​യി​​​ച്ചു. അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​തി​​​നി​​​ധി​​​ക​​​ൾ ഖ​​​ത്ത​​​റി​​​ലു​​​ള്ള​​​താ​​​യി വൈ​​​റ്റ്ഹൗ​​​സ് ദേ​​​ശീ​​​യ സു​​​ര​​​ക്ഷാ​​​സ​​​മി​​​തി വ​​​ക്താ​​​വ് ജോ​​​ൺ കി​​​ർ​​​ബി അ​​​റി​​​യി​​​ച്ചു. ഗൗ​​​ര​​​വ​​​ത​​​ര​​​മാ​​​യ ച​​​ർ​​​ച്ച​​​ക​​​ൾ വൈ​​​കാ​​​തെ ഫ​​​ലം​​​ കാ​​​ണു​​​മെ​​​ന്നു പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​താ​​​യും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.ഇ​​​തേ​​​സ​​​മ​​​യം, തെ​​​ക്ക​​​ൻ ഗാ​​​സ​​​യി​​​ലെ ഖാ​​​ൻ യൂ​​​നിസ്…

Read More

ജനസംഖ്യ താഴോട്ടുതന്നെ; പ്രതിസന്ധിയിൽ ചൈന

ബെ​​​യ്ജിം​​​ഗ്: ചൈ​​​ന​​​യി​​​ൽ ജ​​​ന​​​സം​​​ഖ്യ തു​​​ട​​​ർ​​​ച്ച​​​യാ​​​യ ര​​​ണ്ടാം വ​​​ർ​​​ഷ​​​വും താ​​​ഴോ​​​ട്ടു​​ത​​​ന്നെ. 2023 വ​​​ർ​​​ഷം അ​​​വ​​​സാ​​​നി​​​ച്ച​​​പ്പോ​​​ൾ ജ​​​ന​​​സം​​​ഖ്യ 140.9 കോ​​​ടി ആ​​​ണ്. ത​​ലേ വ​​​ർ​​​ഷ​​​ത്തി​​​ൽ​​​നി​​​ന്ന് 20.8 ല​​​ക്ഷം കു​​​റ​​​വാ​​ണി​​ത്. ചൈ​​​ന​​​യി​​​ലെ ജ​​​ന​​​ന​​​നി​​​ര​​​ക്ക് ഓ​​​രോ ആ​​​യി​​​രം പേ​​​ർ​​​ക്കും 6.39 ആ​​​യി കു​​​റ​​​യു​​​ക​​​യു​​​മു​​​ണ്ടാ​​​യി. കു​​​പ്ര​​​സി​​​ദ്ധ​​​മാ​​​യ ഒ​​​റ്റ​​​ക്കു​​​ട്ടി ന​​​യം മൂ​​​ലം ചൈ​​​നീ​​​സ് ജ​​​ന​​​സം​​​ഖ്യ പ​​​തി​​​റ്റാ​​​ണ്ടു​​​ക​​​ളാ​​​യി താ​​​ഴോ​​​ട്ടാ​​​ണ്. വ​​​യോ​​​ധി​​​ക​​​രു​​​ടെ എ​​​ണ്ണം വ​​​ർ​​​ധി​​​ക്കു​​​ന്ന​​​തും തൊ​​​ഴി​​​ലെ​​​ടു​​​ക്കാ​​​ൻ ശേ​​​ഷി​​​യു​​​ള്ള യു​​​വാ​​​ക്ക​​​ളു​​​ടെ എ​​​ണ്ണം കു​​​റ​​​യു​​​ന്ന​​​തും ചൈ​​​നീ​​​സ് സാ​​​ന്പ​​​ത്തി​​​ക​​​മേ​​​ഖ​​​ല നേ​​​രി​​​ടു​​​ന്ന വെ​​​ല്ലു​​​വി​​​ളി​​​ക​​​ളാ​​​ണ്. ചൈ​​​നീ​​​സ് സ​​​ർ​​​ക്കാ​​​ർ ഒ​​​റ്റ​​​ക്കു​​​ട്ടി​​​ന​​​യം 2015ൽ ​​​പി​​​ൻ​​​വ​​​ലി​​​ച്ചി​​​രു​​​ന്നു. കൂ​​​ടു​​​ത​​​ൽ കു​​​ട്ടി​​​ക​​​ളു​​​ണ്ടാ​​​കാ​​​ൻ ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ൾ പ്ര​​​ഖ്യാ​​​പി​​​ക്കു​​​ക​​​യും ചെ​​​യ്തി​​​ട്ടു​​​ണ്ട്. പ​​​ക്ഷേ, ഇ​​​വ ഫ​​​ലം ന​​​ല്കു​​​ന്നി​​​ല്ല. ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ലെ ജീ​​​വി​​​ത​​​ച്ചെ​​​ല​​​വും ക​​​രി​​​യ​​​ർ മു​​​ൻ​​​ഗ​​​ണ​​​ന​​​ക​​​ളും ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് യു​​​വ​​​ദ​​​ന്പ​​​തി​​​ക​​​ൾ കു​​​ട്ടി​​​ക​​​ളു​​​ടെ കാ​​​ര്യ​​​ത്തി​​​ൽ അ​​​മാ​​​ന്തം കാ​​​ട്ടു​​​ന്നു.

Read More