മാന്നാർ: കുവൈറ്റിൽ നാലുദിവസം മുമ്പ് കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ചെന്നിത്തല, മുണ്ടുവേലിൽ രാഘവന്റെയും ശാന്തമ്മയുടെയും മകൻ പള്ളിപ്പാട് നടുവട്ടം ദേവാമൃതം വീട്ടിൽ ഷൈജു രാഘവ(46)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ നാലുദിവസങ്ങളായി ഷൈജുവിനെ കാൺമാനില്ലായിരുന്നു. തുടർന്ന് സഹപ്രവർത്തകർ നടത്തിയ തെരച്ചിലിൽ സമീപ പ്രദേശത്തുനിന്നു മൃതദേഹം കണ്ടെത്തുകയായിരുന്നു. കുവൈറ്റിലെ അൽഗാനിം എന്ന കമ്പനിയിൽ ടെക്നീഷ്യനായിരുന്നു. എസ്എച്ച്ബിസി- കമ്പനിയിൽനിന്ന് ആറുമാസം മുമ്പാണ് പുതിയ ജോലിയിൽ പ്രവേശിച്ചത്. ഒഐസിസി കുവൈറ്റിന്റെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലേക്കു കൊണ്ടുവരാനുള്ള നടപടികൾ ചെയ്തു വരികയാണ്. ഭാര്യ: രാധിക, മക്കൾ: അമൃത, ആദിദേവ്.
Read MoreCategory: NRI
പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളിൽ ഇറാന്റെ മിസൈൽ ആക്രമണം; പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നു പാക്ക് മുന്നറിയിപ്പ്
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിലുള്ള ഭീകരപ്രവർത്തന കേന്ദ്രങ്ങളിൽ ഇറാൻ മിസൈൽ ആക്രമണം നടത്തി. ആക്രമണത്തിൽ രണ്ടു കുട്ടികൾ കൊല്ലപ്പെട്ടു. ഭീകര സംഘടനയായ ജെയ്ഷ് അൽ അദലിന്റെ രണ്ടു താവളങ്ങളിലാണ് മിസൈൽ പതിച്ചത്. ആക്രമണം ഇറാനിയൻ സ്റ്റേറ്റ് മീഡിയ സ്ഥിരീകരിച്ചു. നേരത്തെ പാക്ക്-ഇറാൻ അതിർത്തിപ്രദേശങ്ങളിലെ ഇറാനിയൻ സൈനികർക്കുനേരേ ഭീകരസംഘടനകൾ ആക്രമണങ്ങൾ നടത്തിയിരുന്നു. ഇതാണ് ഇറാനെ പ്രകോപിപ്പിച്ചത്. ഇറാന്റെ അർധസൈനിക വിഭാഗമായ റെവലൂഷ്യണറി ഗാർഡിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം. 2012 ൽ രൂപീകരിച്ച സുന്നി ഭീകരവാദ സംഘടനയാണ് ജെയ്ഷ് അൽ ആദുൽ. പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിലും ഇറാന്റെ സിസ്റ്റാനിലുമായാണ് സംഘടന പ്രവർത്തിക്കുന്നത്. ഷിയാ മുസ്ലിം രാജ്യമായ ഇറാനെതിരേ പോരാടി മേഖലയിൽ സുന്നി സ്വയംഭരണ മേഖല സ്ഥാപിക്കുക എന്നതാണ് സംഘടനയുടെ ലക്ഷ്യം. അതേസമയം, ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തെ അപലപിച്ച് പാക്കിസ്ഥാൻ രംഗത്തെത്തി. സംഭവത്തിൽ ഇറാൻ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നാണ് പാക്ക് ഭരണകൂടത്തിന്റെ മുന്നറിയിപ്പ്.
Read Moreഇസ്രയേലിന്റെ “ചാരപ്രവർത്തന കേന്ദ്രം’ ഇറാൻ ആക്രമിച്ചു
ബാഗ്ദാദ്: ഇറാഖിലുള്ള ഇസ്രയേലിന്റെ “ചാരപ്രവർത്തനകേന്ദ്രം’ ആക്രമിച്ചെന്ന് ഇറാൻ. ഇറാഖിലെ അർധ സ്വയംഭരണ പ്രദേശമായ കുർദിസ്ഥാനിൽ ഇസ്രയേലിന്റെ ചാരസംഘടനയായ മൊസാദിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനമാണ് ആക്രമിക്കപ്പെട്ടത്. ഇറാൻ റെവല്യൂഷണറി ഗാർഡുകളെ ഉദ്ധരിച്ച് സ്റ്റേറ്റ് മീഡിയ ആണ് ആക്രമണ വിവരം പുറത്തുവിട്ടത്. മേഖലയിലെ ചാരപ്രവർത്തനകേന്ദ്രങ്ങളോടൊപ്പം ഇറാനെതിരേയുള്ള ഭീകര പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്ന ഇസ് ലാമിക് സ്റ്റേറ്റ് ഉൾപ്പെടെയുള്ളവർക്കെതിരേയും ആക്രമണം നടത്തിയതായാണ് റിപ്പോർട്ട്. ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ചായിരുന്നു ആക്രമണമെന്നും ഗാർഡ്സ് പ്രസ്താവനയിൽ വ്യക്തമാക്കി. കുർദിസ്ഥാൻ തലസ്ഥാനമായ എർബിലിനു വടക്കുകിഴക്ക് യുഎസ് കോൺസുലേറ്റിനു സമീപമുള്ള റെസിഡൻഷൽ ഏരിയയിലാണ് ആക്രമണമുണ്ടായത്. അതേസമയം മിസൈൽ ആക്രമണം യുഎസ് സ്ഥാപനങ്ങളെ ബാധിച്ചിട്ടില്ലെന്നാണു വിവരം. ഇസ്രയേലും ഭീകരസംഘടനയായ ഹമാസും തമ്മിലുള്ള യുദ്ധത്തെത്തുടർന്ന് ലെബനൻ, സിറിയ, ഇറാഖ്, യെമൻ എന്നിവിടങ്ങളിൽനിന്ന് ഇറാന്റെ സഖ്യകക്ഷികളും ഹമാസിനെ പിന്തുണച്ചു യുദ്ധരംഗത്തേക്കു പ്രവേശിച്ചിരിക്കുകയാണ്. ഇതോടെ മിഡിൽ ഈസ്റ്റിൽ രൂക്ഷമായ സംഘർഷമാണ് ഉടലെടുക്കുന്നത്. ഈ സാഹചര്യത്തിലാണു കഴിഞ്ഞദിവസം…
Read Moreനയതന്ത്രബന്ധം അവസാനിപ്പിക്കുന്നു; തായ്വാനെ തള്ളിപ്പറഞ്ഞ് നൗരു
സിഡ്നി: തായ്വാനുമായി നയതന്ത്രബന്ധം അവസാനിപ്പിക്കുന്നതായി നൗരു എന്ന കുഞ്ഞൻ ദ്വീപുരാജ്യം അറിയിച്ചു. തായ്വാനെ ഇനി പ്രത്യേക രാജ്യമായി അംഗീകരിക്കില്ലെന്നും ചൈനയുടെ ഭാഗമായിട്ടു കാണുമെന്നും അവർ വ്യക്തമാക്കി. ചൈനാവിരുദ്ധനായ വില്യം ലായി തായ്വാൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെയാണു പുതിയ സംഭവ വികാസങ്ങൾ. തെരഞ്ഞെടുപ്പ് ഫലത്തിൽ അസ്വസ്ഥയായ ചൈന നൗരുവിനുമേൽ സമ്മർദം ചെലുത്തുകയായിരുന്നുവെന്നു തായ്വാൻ ആരോപിച്ചു. ഓസ്ട്രേലിയയ്ക്കു സമീപമുള്ള നൗരു, തായ്വാനെ ഔദ്യോഗികമായി അംഗീകരിച്ച 12 രാജ്യങ്ങളിലൊന്നായിരുന്നു. 2002ലും നൗരു തായ്വാനുമായുള്ള ബന്ധം വിച്ഛേദിച്ച് ചൈനയെ അംഗീകരിക്കുന്നതായി പ്രഖ്യാപിച്ചതാണ്. 2005ലാണ് വീണ്ടും തായ്വാനെ അംഗീകരിച്ചത്.
Read Moreരാജ്യത്തിനെതിരേ പ്രചാരണം നടത്തിയെന്ന കുറ്റം; നൊബേൽ ജേതാവിന്റെ തടവുശിക്ഷ വർധിപ്പിച്ചു
ടെഹ്റാൻ: ഇപ്രാവശ്യത്തെ സമാധാന നൊബേൽ ജേതാവ് നർഗീസ് മുഹമ്മദിക്ക് ഇറേനിയൻ കോടതി 15 മാസംകൂടി തടവുശിക്ഷ വിധിച്ചു. രാജ്യത്തിനെതിരേ പ്രചാരണം നടത്തിയെന്ന കുറ്റത്തിനു ഡിസംബർ 19നാണു ശിക്ഷ വിധിച്ചതെന്നു നർഗീസിന്റെ കുടുംബം അറിയിച്ചു. വനിതാ അവകാശപ്രവർത്തകയായ നർഗീസ് നിലവിൽ ഇതേ കുറ്റത്തിനടക്കം 30 മാസത്തെ ശിക്ഷ അനുഭവിച്ചുവരികയാണ്. പുതിയ ശിക്ഷ പ്രകാരം ജയിൽമോചിതയായി രണ്ടു വർഷത്തേക്കു രാജ്യം വിടുന്നതിനു വിലക്കുണ്ടാകും. ഇക്കാലയളവിൽ രാഷ്ട്രീയ, സന്നദ്ധ സംഘടനകളിൽ പ്രവർത്തിക്കാൻ പാടില്ല. തലസ്ഥാനമായ ടെഹ്റാനിലും നർഗീസിനു നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. മാധ്യമപ്രവർത്തകർക്കു ജാമ്യം ടെഹ്റാൻ: ഇറാനിലൂടനീളം പ്രക്ഷോഭത്തിനിടയാക്കിയ മഹ്സ അമിനിയുടെ മരണം റിപ്പോർട്ട് ചെയ്തതിന് അറസ്റ്റിലായ നീലോഫർ ഹമേദി (31), എലീഹാ മൊഹമ്മദി (36) എന്നീ വനിതാ മാധ്യമപ്രവർത്തകർക്കു കോടതി ഒരു വർഷത്തിനുശേഷം ജാമ്യം അനുവദിച്ചു. 13ഉം 12ഉം വർഷത്തെ തടവുശിക്ഷ അനുഭവിച്ചുവരികയായിരുന്ന ഇവരുടെ ജാമ്യഹർജിയിലാണു വിധി.
Read Moreകുലുങ്ങാതെ ഹൂതികൾ ; ഏദൻ ഉൾക്കടലിൽ അമേരിക്കൻ ചരക്കുകപ്പലിനെ ആക്രമിച്ചു
ദോഹ: അമേരിക്കയും ബ്രിട്ടനും നടത്തിയ വ്യോമാക്രമണത്തിൽ കുലുങ്ങാതെ യെമനിലെ ഹൂതി വിമതർ. ഹൂതികൾ ഇന്നലെ ഏദൻ ഉൾക്കടലിലൂടെ പോകുകയായിരുന്ന അമേരിക്കൻ ചരക്കുകപ്പലിനു നേർക്ക് മിസൈൽ പ്രയോഗിച്ചു. ഞായറാഴ്ച ചെങ്കടലിലെ യുഎസ് യുദ്ധക്കപ്പലിനു നേർക്ക് ഹൂതികൾ മിസൈൽ തൊടുത്തുവെങ്കിലും ലക്ഷ്യസ്ഥാനത്തെത്തും മുന്പേ യുഎസ് വിമാനം മിസൈലിനെ വെടിവച്ചിട്ടു. ഇന്നലത്തെ ആക്രമണത്തിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. ഏദൻ തുറമുഖത്തിനു 175 കിലോമീറ്റർ അകലെവച്ച് കപ്പലിൽ മിസൈൽ പതിച്ചെന്നാണ് ബ്രിട്ടീഷ് മരിടൈം ഏജൻസിയായ യുകെഎംടിഒ അറിയിച്ചത്. അമേരിക്കയിലെ ഈഗിൾ ബൾക്ക് കന്പനിയുടെ ഉടമസ്ഥതയിലുള്ള ഈഗിൾ ജിബ്രാൾട്ടർ എന്ന കണ്ടെയ്നർ കപ്പലാണ് ആക്രമിക്കപ്പെട്ടത്. കപ്പലിൽ തീപിടിത്തമുണ്ടായെങ്കിലും കാര്യമായ തകരാറോ ജീവക്കാർക്കു പരിക്കോ ഇല്ല. കപ്പൽ യാത്ര തുടർന്നു. ഇറാന്റെ പിന്തുണയുള്ള ഹൂതികൾ കപ്പലിനു നേർക്ക് ബാലിസ്റ്റിക് മിസൈൽ പ്രയോഗിക്കുകയായിരുന്നുവെന്ന് അമേരിക്കൻ സേന പിന്നീട് അറിയിച്ചു. ഞായറാഴ്ച ഉച്ചയ്ക്കാണ് യുഎസ്എസ് ലബൂൺ എന്ന കപ്പലിനെ…
Read Moreഇറാന് അമേരിക്കയുടെ സ്വകാര്യ സന്ദേശം; എന്തും നേരിടാൻ അമേരിക്ക സജ്ജം
വാഷിംഗ്ടൺ ഡിസി: യെമനിലെ ഹൂതി കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതിനു പിന്നാലെ ഇറാന് അമേരിക്ക സ്വകാര്യ സന്ദേശം അയച്ചതായി പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചു. എന്തും നേരിടാൻ അമേരിക്ക സജ്ജമാണെന്നു പറഞ്ഞ ബൈഡൻ പക്ഷേ, സന്ദേശത്തിന്റെ ഉള്ളടക്കം വെളിപ്പെടുത്തിയില്ല.യുഎസും ബ്രിട്ടനും വെള്ളി, ശനി ദിവസങ്ങളിലാണ് ഹൂതി കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തിയത്. ഹൂതികൾ ഹമാസിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചെങ്കടലിലൂടെ പോകുന്ന കപ്പലുകളെ ആക്രമിക്കുന്നത് അവസാനിപ്പിക്കാൻ വേണ്ടിയായിരുന്നു ഇത്. ഇ റാന്റെ പിന്തുണയോടെയാണ് ഹൂതികൾ യെമന്റെ പ്രധാന ഭാഗങ്ങൾ നിയന്ത്രിക്കുന്നത്. കപ്പലാക്രമണത്തിനു വേണ്ട ഇന്റലിജൻസ് വിവരങ്ങൾ ഹൂതികൾക്ക് ഇറാൻ നല്കുന്നുണ്ടെന്ന് പാശ്ചാത്യശക്തികൾ ആരോപിക്കുന്നു. അതേസമയം, യുഎസ്-ബ്രിട്ടീഷ് നടപടിയുടെ പശ്ചാത്തലത്തിലും കപ്പലുകളെ ആക്രമിക്കുന്നതു തുടരുമെന്നാണു ഹൂതികൾ പറഞ്ഞിട്ടുള്ളത്.
Read Moreറഷ്യയുടെ പ്രതികാരം; ജനപ്രിയ സാഹിത്യകാരൻ ഭീകരരുടെ പട്ടികയിൽ
മോസ്കോ: ജനപ്രിയ സാഹിത്യകാരൻ ബോറിസ് അകുനിനെ റഷ്യൻ സർക്കാർ വിദേശ ഏജന്റായി മുദ്രകുത്തി. പ്രസിഡന്റ് പുടിനെയും റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തെയും വിമർശിക്കുന്ന അകുനിൻ ലണ്ടനിലാണു താമസം. അറുപത്തേഴുകാരനായ അദ്ദേഹത്തിന്റെ പേര് റഷ്യൻ സർക്കാർ ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തി. രാജ്യത്തിന്റെയും സേനയുടെയും പ്രതിച്ഛായയ്ക്കു കളങ്കമുണ്ടാക്കാൻ അകുനിൻ ശ്രമിച്ചതായി നിയമ മന്ത്രാലയം പറഞ്ഞു. യുക്രെയ്ൻ സേനയ്ക്കായി ധനസമാഹരണം നടത്താനും അകുനിൻ സഹായം നല്കി.യുക്രെയ്ൻ അധിനിവേശത്തിനു പിന്നാലെ പുടിൻ ഏകാധിപതിയാണെന്ന് അകുനിന് പറഞ്ഞിരുന്നു. റഷ്യൻ സർക്കാർ നിരോധിച്ച അദ്ദേഹത്തിന്റെ കുറ്റാന്വേഷണ നോവലുകൾ ബെസ്റ്റ് സെല്ലറുകളായിരുന്നു.
Read Moreയുദ്ധത്തിന്റെ നൂറാം ദിനം; ഗാസയിൽ 24000 മരണം
ടെൽ അവീവ്: യുദ്ധത്തിന്റെ നൂറാം ദിനമായിരുന്ന ഇന്നലെയും ഇസ്രേലി സേന ഗാസയിൽ നിർദാക്ഷിണ്യം ബോംബുകൾ വർഷിച്ചു. ശനിയാഴ്ച രാത്രിയിലെ ആക്രമണങ്ങളിൽ നൂറിലധികം പേർ കൂടി കൊല്ലപ്പെട്ടതായി ഹമാസിന്റെ ആരോഗ്യ മന്ത്രാലയം ഇന്നലെ രാവിലെ അറിയിച്ചു. ഒക്ടോബർ ഏഴിനുശേഷം ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 24,000ത്തോട് അടുക്കുന്നു. ഇതിൽ ഒട്ടുമുക്കാലും കുട്ടികളും സ്ത്രീകളുമാണ്. പാർപ്പിടങ്ങൾ, ആശുപത്രികൾ, ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥപനങ്ങൾ എന്നിവ അടക്കം ഗാസയിലെ കെട്ടിടങ്ങളിൽ നല്ലൊരു ശതമാനവും തവിടുപൊടിയായി. ഗാസയിലെ 24 ലക്ഷം ജനങ്ങളിൽ 19 ലക്ഷവും അഭയാർഥികളായി.ഒക്ടോബർ ഏഴിനു ഹമാസ് ഭീകരർ തെക്കൻ ഇസ്രയേലിൽ നടത്തിയ മിന്നലാക്രമണത്തിൽ 1200ഓളം പേരാണ് മരിച്ചത്. 250ഓളം പേരെ ഗാസയിലേക്കു തട്ടിക്കൊണ്ടുപോയി. ഒരാഴ്ച നീണ്ട വെടിനിർത്തലിനിടെ നൂറോളം പേർ മോചിതരാക്കപ്പെട്ടു. 25 പേർ ഗാസയിൽവച്ച് കൊല്ലപ്പെട്ടു. 132 പേർ ഹമാസിന്റെ കസ്റ്റഡിയിൽ തുടരുന്നു. ഹമാസിനെ ഉന്മൂലനം ചെയ്യുന്നതിൽനിന്ന് ഇസ്രയേലിനെ ആരും തടുക്കില്ലെന്നു…
Read Moreകാണാതായി ദിവസങ്ങൾക്ക് ശേഷം യുവതിയുടെ മൃതദേഹം നദിയിൽ; ലൂസി ചാൾസിന്റെ മരണത്തിലെ ദുരൂഹത തേടി പോലീസ്
ലണ്ടൻ: വെയിൽസിൽ ഡിസംബർ 22 മുതൽ കാണാതായ യുവതിയുടെ മൃതദേഹം റിവർ ഡീ നദിക്കരയിൽ നിന്നും കണ്ടെത്തി. ലൂസി ചാൾസ് (39) എന്ന സ്ത്രീയുടെ മൃതദേഹമാണ് ജീർണാവസ്ഥയിൽ പോലീസ് നദിയിൽ നിന്നും പുറത്തെടുത്തത്. മൃതദേഹം കാണാതായ യുവതിയുടേതാണെന്ന് പോലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ബന്ധുക്കളെ വിവരം അറിയിച്ചുവെന്നും ഇവർ എത്തി മൃതദേഹം കണ്ട ശേഷമേ ഇക്കാര്യം വ്യക്തമാകൂ എന്നുമാണ് പോലീസ് പറയുന്നത്. മൃതദേഹം കണ്ടെത്തി നദിക്കരയിൽ കാണാതായ ദിവസം യുവതി എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസ് കണ്ടെത്തിയിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ നദിക്കരയിൽ നിന്നും യുവതിയുടെ കൈവശമുണ്ടായിരുന്ന വസ്തുക്കൾ പോലീസ് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മുങ്ങൽ വിദഗ്ധരെ ഉൾപ്പെടുത്തി നദിയിൽ പോലീസ് പരിശോധന തുടങ്ങിയത്. പോലീസും പർവതാരോഹക രക്ഷാപ്രവർത്തകരും അഗ്നിശമന സേനാംഗങ്ങളും പോലീസ് ഹെലികോപ്റ്റർ സംഘവും സംയുക്തമായാണ് തെരച്ചിൽ നടത്തിയത്.…
Read More