യുക്രെയ്നിലെ റഷ്യൻ സൈന്യത്തിൽ 200 നേപ്പാളികൾ, 12 പേർ കൊല്ലപ്പെട്ടു


കാ​​​ഠ്മ​​​ണ്ഡു: യു​​​ക്രെ​​​യ്നി​​​ൽ യു​​​ദ്ധം ചെ​​​യ്യാ​​​നാ​​​യി നേ​​​പ്പാ​​​ളി യു​​​വാ​​​ക്ക​​​ളെ റ​​​ഷ്യ​​​ൻ സൈ​​​ന്യ​​​ത്തി​​​ൽ ചേ​​​ർ​​​ക്കു​​​ന്നു. ഇ​​​തു​​​വ​​​രെ 200 നേ​​​പ്പാ​​​ളി​​​ക​​​ൾ റ​​​ഷ്യ​​​ൻ സൈ​​​ന്യ​​​ത്തി​​​ൽ ചേ​​​ർ​​​ന്നു. ഇ​​തി​​ൽ 12 പേ​​ർ കൊ​​ല്ല​​പ്പെ​​ട്ടു.

നേ​​​പ്പാ​​​ളി യു​​​വാ​​​ക്ക​​​ളെ സൈ​​​ന്യ​​​ത്തി​​​ൽ ചേ​​​ർ​​​ക്കു​​​ന്ന​​​ത് ഉ‌​​​ട​​​ൻ നി​​​ർ​​​ത്ത​​​ണ​​​മെ​​​ന്ന് നേ​​​പ്പാ​​​ൾ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി പു​​​ഷ്പ ക​​​മ​​​ൽ ദ​​​ഹ​​​ൽ പ്ര​​​ച​​​ണ്ഡ മോ​​​സ്കോ​​​യോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

ഇ​​​ന്ത്യ, യു​​​കെ എ​​​ന്നീ രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ സൈ​​​ന്യ​​​ത്തി​​​ൽ ചേ​​​രാ​​​ൻ മാ​​​ത്ര​​​മാ​​​ണ് നേ​​​പ്പാ​​​ളി​​​ക​​​ൾ​​​ക്ക് അ​​​നു​​​മ​​​തി​​​യു​​​ള്ളു​​​വെ​​​ന്ന് പ്ര​​​ച​​​ണ്ഡ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. കം​​​പാ​​​ല​​​യി​​​ൽ 19-ാം ‘നാം’ ​​​ഉ​​​ച്ച​​​കോ​​​ടി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത​​​ശേ​​​ഷം മ​​​ട​​​ങ്ങി​​​യെ​​​ത്തി​​​യ​​​താ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

നേ​​​പ്പാ​​​ളി യു​​​വാ​​​ക്ക​​​ളെ സൈ​​​ന്യ​​​ത്തി​​​ലെ​​​ടു​​​ക്ക​​​രു​​​തെ​​​ന്ന് നേ​​​പ്പാ​​​ളീ​​​സ് വി​​​ദേ​​​ശ​​​കാ​​​ര്യ മ​​​ന്ത്രി എ​​​ൻ.​​​പി. സൗ​​​ദ് റ​​​ഷ്യ​​​ൻ ഉ​​​പ വി​​​ദേ​​​ശ​​​കാ​​​ര്യ മ​​​ന്ത്രി വെ​​​ർ​​​ഷി​​​നി​​​ൻ സെ​​​ർ​​​ഗെ​​​യ് വാ​​​സി​​​ലേ​​​വി​​​ച്ചി​​​നോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​താ​​​യി പ്ര​​​ച​​​ണ്ഡ പ​​​റ​​​ഞ്ഞു.

Related posts

Leave a Comment