മോസ്കോ: അണ്വായുധ പരീക്ഷണ നിരോധന ഉടന്പടി (സിടിബിടി)യിൽനിന്നു റഷ്യ ഔദ്യോഗികമായി പിന്മാറി. ഇതിനായി പാർലമെന്റ് പാസാക്കിയ നിയമത്തിൽ പ്രസിഡന്റ് പുടിൻ ഉപ്പുവച്ചു. ഉടന്പടിയിൽനിന്നു പിന്മാറിയെങ്കിലും ആണവനയത്തിൽ മാറ്റമില്ലെന്നാണ് റഷ്യ പറയുന്നത്. യുഎസ് ആണവപരീക്ഷണം നടത്തിയാലേ റഷ്യയും നടത്തൂ. 1996ലെ അന്താരാഷ്ട്ര ഉടന്പടി യുഎസ് അംഗീകരിച്ചിട്ടുണ്ടെങ്കിലും അതിൽ ഒപ്പുവച്ചിട്ടില്ല. റഷ്യയും ഇതേ സമീപനം സ്വീകരിക്കുകയാണെന്നാണു പുടിൻ പറഞ്ഞത്. യുക്രെയ്നിൽ അധിനിവേശം നടത്തുന്ന റഷ്യ അണ്വായുധ പരീക്ഷണം നടത്തിയേക്കുമെന്നും വൻശക്തികളുടെ ആയുധമത്സരത്തിന് അതു തിരികൊളുത്തിയേക്കുമെന്നും ആശങ്കയുണ്ട്. സോവ്യറ്റ് യൂണിയന്റെ പതനത്തിനുശേഷം റഷ്യ ഇത്തരം പരീക്ഷണം നടത്തിയിട്ടില്ല.
Read MoreCategory: NRI
വിശുദ്ധ നാട്ടിലെ യുദ്ധം; പരിഹാരം ദ്വിരാഷ്ട്ര രൂപീകരണമെന്ന് മാർപാപ്പ
വത്തിക്കാൻ സിറ്റി: ദ്വിരാഷ്ട്ര ഫോർമുല മാത്രമാണ് പശ്ചിമേഷ്യാ സംഘർഷം പരിഹരിക്കാനുള്ള ഏകവഴിയെന്ന് ഫ്രാൻസിസ് മാർപാപ്പ. ജറൂസലെമിനു പ്രത്യേക പദവി നല്കി രണ്ടു രാഷ്ട്രങ്ങൾ ഉണ്ടാകണമെന്ന് ഇറ്റലിയിലെ ആർഎഐ ചാനലിനു നല്കിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. വിശുദ്ധ നാട്ടിലെ യുദ്ധം തന്നെ ഭയചകിതനാക്കുന്നതായി മാർപാപ്പ പറഞ്ഞു. ഗാസയിലെ ഏക കത്തോലിക്കാ ഇടവക നടത്തുന്ന വൈദികരുമായും കന്യാസ്ത്രീകളുമായും ദിവസവും ഫോണിൽ സംസാരിക്കുന്നുണ്ട്. 560 പേർ പള്ളിയിൽ അഭയം തേടിയിട്ടുണ്ട്. ഭൂരിഭാഗവും ക്രൈസ്തവരാണ്. ദൈവകൃപയാൽ, പള്ളി ആക്രമിക്കാൻ ഇസ്രേലി സേന തയാറായിട്ടില്ലെന്ന് മാർപാപ്പ കൂട്ടിച്ചേർത്തു.
Read Moreഹമാസ് കേന്ദ്രങ്ങൾ തിരിച്ചറിയാൻ നിർമിതബുദ്ധി; ഗാസ സിറ്റി വളഞ്ഞ് ഇസ്രേലി സേന
ജറൂസലെം: ഗാസയിൽ ഇസ്രയേൽ-ഹമാസ് പോരാട്ടം രൂക്ഷമായിരിക്കെ ഇസ്രേലി സേന എല്ലാ വശത്തുനിന്നും ഗാസ സിറ്റി വളഞ്ഞു. ഹമാസ് തീവ്രവാദികളുടെ തുരങ്കങ്ങൾ തകർക്കാൻ ഐഡിഎഫിന്റെ എൻജിനിയറിംഗ് വിഭാഗത്തെ രംഗത്തിറക്കിയിട്ടുണ്ട്. ഉന്നതനേതാക്കളടക്കം നിരവധി ഹമാസ് തീവ്രവാദികളെ വധിച്ചെന്നും, ഹമാസ് കേന്ദ്രങ്ങൾ തിരിച്ചറിയാൻ നിർമിതബുദ്ധി ഉപയോഗിക്കുമെന്നും ഐഡിഎഫ് അറിയിച്ചു. ഗാസയിൽ കടന്നുകയറി നടത്തുന്ന പോരാട്ടത്തിൽ തങ്ങളുടെ 18 സൈനികർ കൊല്ലപ്പെട്ടുവെന്ന് ഇസ്രേലി സേനാ തലവൻ ലഫ്. ജനറൽ ഹെർസി ഹലേവി പറഞ്ഞു. ഇന്നലെ റാഫ അതിർത്തി വഴി അഞ്ഞൂറോളം പേർ ഈജിപ്തിലെത്തി. ബുധനാഴ്ചയാണ് റാഫ അതിർത്തി തുറന്നത്. ഗാസയിൽ ഇസ്രേൽ ആക്രമണത്തിൽ 9061 പേർ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. പരിക്കേറ്റ 20,000 പേർ ഗാസാ മുനന്പിൽ കുടുങ്ങിക്കിടക്കുകയാണെന്ന് ഡോക്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് അറിയിച്ചു. ജബലിയയിലെ യുഎൻ സ്കൂളിനു സമീപമുണ്ടായ ഇസ്രേലി ആക്രമണത്തിൽ 27 പേർ കൊല്ലപ്പെട്ടതായി ഹമാസ് പറഞ്ഞു. ഗാസയിലെ…
Read Moreവിശുദ്ധനാടുകളിലെ യുദ്ധം ഭയപ്പെടുത്തുന്നെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ
വത്തിക്കാൻ സിറ്റി: വിശുദ്ധനാടുകളിലെ യുദ്ധം ഭയപ്പെടുത്തുന്നെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഈ യുദ്ധം എങ്ങനെയാണ് അവസാനിക്കാന്‍ പോകുന്നതെന്നും മാര്‍പാപ്പ ആശങ്ക രേഖപ്പെടുത്തി. ഇറ്റാലിയന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് മാര്‍പാപ്പയുടെ പ്രതികരണം അക്രമത്തിന്റെ വ്യാപനമെന്നാല്‍ കൂടുതല്‍ ജീവനുകള്‍ ഇല്ലാതാകലാണ്. പശ്ചിമേഷ്യന്‍ യുദ്ധത്തിന് ഏറ്റവും യുക്തിസഹമായ പരിഹാരം രണ്ട് സ്വതന്ത്ര രാജ്യങ്ങള്‍ ഉണ്ടാവുകയെന്നതാണെന്നും മാര്‍പാപ്പ പറഞ്ഞു. ജറുസലേമിന് പ്രത്യേക പദവി നല്‍കണമെന്നും മാര്‍പാപ്പ വ്യക്തമാക്കി. യുദ്ധത്തില്‍ ഒരടി മറ്റൊന്നിന് പ്രേരണയാകും, ഒന്ന് ശക്തമായാല്‍ മറ്റൊന്ന് അതിലും ശക്തമാകും. യുദ്ധത്തില്‍ വിജയികളില്ലെന്നും ഇസ്രയേലികളും പലസ്തീനികളും സമാധാനത്തോടെ അയല്‍ക്കാരായി ജീവിക്കണമെന്നും മാര്‍പാപ്പ പറഞ്ഞു. എല്ലാ യുദ്ധങ്ങളും പരാജയങ്ങളാണ്. യുദ്ധംകൊണ്ട് ഒന്നിനും പരിഹാരമാകുന്നില്ല. സമാധാനപരമായ ചര്‍ച്ചകളിലൂടെ മാത്രമേ എല്ലാം നേടിയെടുക്കാന്‍ കഴിയൂ എന്നും മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു.
Read Moreഇസ്രയേലുമായുള്ള വ്യാപാരങ്ങൾ നിർത്താൻ ഇറാന്റെ ആഹ്വാനം
ടെഹ്റാൻ: എണ്ണയുടേതുൾപ്പെടെ ഇസ്രയേലുമായുള്ള എല്ലാ വ്യാപാരവും മുസ് ലിം രാജ്യങ്ങൾ അവസാനിപ്പിക്കണമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമീനി ആഹ്വാനം ചെയ്തു. ഗാസയിൽ ഇസ്രയേൽ ആക്രമണം രൂക്ഷമാക്കിയ പശ്ചാത്തലത്തിലാണ് ഖമീനി ഇസ് ലാമിക രാജ്യങ്ങളോട് ഇക്കാര്യം അഭ്യർഥിച്ചത്. ഇസ്രയേലിനെ പിന്തുണയ്ക്കുന്ന പാശ്ചാത്യ സർക്കാരുകളെ ഖമീനി വിമർശിച്ചു. ബ്രിട്ടൻ, ഫ്രാൻസ്, യുഎസ് എന്നിവയുടെ പേരെടുത്തു പറഞ്ഞായിരുന്നു വിമർശനം. “ഗാസയിലെ ജനങ്ങളെ സമ്മർദത്തിലാക്കുന്നവർ ആരെന്നത് മുസ് ലിം ലോകം മറക്കരുത്’ ഖമീനി പറഞ്ഞു.
Read Moreഔദ്യോഗിക കാര്യങ്ങള്‍ക്ക് സൗദിയില്‍ ഇനി ഇംഗ്ലീഷ് കലണ്ടര്‍
റിയാദ്: രാജ്യത്തെ ഔദ്യോഗിക തീയതികള്‍ ഇനി മുതല്‍ ഇംഗ്ലീഷ് (ഗ്രിഗോറിയന്‍) കലണ്ടര്‍ പ്രകാരമാകും കണക്കാക്കുക എന്നറിയിച്ച് സൗദി അറേബ്യ. റിയാദില്‍ കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഔദ്യോഗിക നടപടിക്രമങ്ങള്‍ക്ക് ഇംഗ്ലീഷ് കലണ്ടര്‍ അടിസ്ഥാനമാക്കാന്‍ തീരുമാനം. മതപരമായ കാര്യങ്ങള്‍ക്ക് ഇപ്പോഴുള്ളതുപോലെ അറബിക് (ഹിജ്റ) കലണ്ടര്‍ ഉപയോഗിക്കുന്നത് തുടരും. ദേശീയ തിരിച്ചറിയല്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, വാണിജ്യ ലൈസന്‍സ്, വീസ തുടങ്ങി പൊതുജീവിതവുമായി ബന്ധപ്പെട്ട തീയതികളിലും ഇംഗ്ലീഷ് കലണ്ടറിനെയാകും ഇനി അടിസ്ഥാനമാക്കുക.
Read Moreഒറ്റദിവസംകൊണ്ട് യുക്രെയിനിലെ 118 സ്ഥലത്ത് ബോംബിട്ട് റഷ്യ
കീവ്: പട്ടണങ്ങളും ഗ്രാമങ്ങളുമടക്കം ഒറ്റ ദിവസം കൊണ്ട് യുക്രെയിനിലെ 118 പ്രദേശങ്ങളില്‍ ബോംബാക്രമണം നടത്തി റഷ്യ.യുക്രെയിൻ ആഭ്യന്തര മന്ത്രി ഇഹോര്‍ കിലിമെങ്കോയാണ് ഇക്കാര്യം അറിയിച്ചത്. യുക്രെയിന്റെ 27 മേഖലകളില്‍ പത്തെണ്ണവും റഷ്യയുടെ ആക്രമണത്തിനിരയായതായും ആളുകള്‍ മരിച്ചതായും നിരവധി പേര്‍ക്ക് പരിക്കേറ്റതായും അദ്ദേഹം പറഞ്ഞു. ഡൊണറ്റ്സ്കിന്റെ കിഴക്കന്‍ മേഖലയിലുള്ള അവ്ദിവ്കയില്‍ ആഴ്ചകളായി റഷ്യ നടത്തി വന്ന ആക്രമണത്തില്‍ പ്രദേശം ഏറെക്കുറെ തുടച്ചു നീക്കപ്പെട്ട നിലയിലാണ്. 40ല്‍ അധികം ഷെല്ലാക്രമണമാണ് പ്രദേശവാസികള്‍ക്കു നേരേ കഴിഞ്ഞ ദിവസം ഉണ്ടായതെന്ന് പ്രാദേശിക നേതാവായ വിറ്റാലി ബരാബാഷ് പറയുന്നു. വടക്ക്-കിഴക്കന്‍ ഖാര്‍ക്കീവിലുള്ള കുപ്യാന്സ്കിനിലും വന്‍തോതിലുള്ള ആക്രമണമാണ് റഷ്യന്‍ സൈന്യം അഴിച്ചുവിട്ടത്. ബാക്മത്തിനു ചുറ്റുമുള്ള പ്രദേശം തിരിച്ചു പിടിക്കുന്നതില്‍ നിന്ന് യുക്രെയിൻ സേനയെ തടയാനും റഷ്യയുടെ ശ്രമമുണ്ടായി.
Read Moreആന്റണി ബ്ലിങ്കന്‍ ഇന്ത്യയിലേക്ക്; ഇസ്രയേല്‍-ഹമാസ് യുദ്ധം പ്രധാന ചര്‍ച്ചാവിഷയം
ന്യൂഡല്‍ഹി: യുഎസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഇന്ത്യ സന്ദര്‍ശിക്കും. ഇസ്രയേല്‍ സന്ദര്‍ശനത്തിന് ശേഷമായിരിക്കും ഡല്‍ഹിയിലെത്തുക. അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിനും അദ്ദേഹത്തോടൊപ്പം ഉണ്ടാകും. വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് എന്നിവരുമായി ഇരുവരും കൂടിക്കാഴ്ച നടത്തും. ഇന്ത്യയുമായി ആഗോള തലത്തിലുള്ള ആശങ്കകള്‍ ചര്‍ച്ച ചെയ്യും. ഇസ്രയേല്‍-ഹമാസ് യുദ്ധവും കൂടിക്കാഴ്ചയിലെ പ്രധാന ചര്‍ച്ചാവിഷയമാകും. വിഷയത്തില്‍ ഇന്ത്യയുടെയും അമേരിക്കയും നിലപാടും ഇരുരാജ്യങ്ങള്‍ക്കുമിടയിലെ പൊതുതാത്പര്യങ്ങളെ യുദ്ധം ഏതെങ്കിലും വിധത്തില്‍ ബാധിക്കുമോ എന്നതും ചര്‍ച്ച ചെയ്യും. അതേസമയം ജപ്പാന്, ജോര്‍ദ്ദാന്‍, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിലും ബ്ലിങ്കന്‍ സന്ദര്‍ശനം നടത്തും.
Read Moreഇസ്രയേൽ-ഹമാസ് യുദ്ധം; ദുരിതാശ്വാസ ക്യാമ്പിൽ മരണം 200 ആയി; 120 പേരെ കാണാനില്ല
ടെൽ അവീവ്: ഇസ്രയേലിന്റെ ആക്രമണം തുടരുന്നതിനിടെ ഗാസയിലെ ജബലിയ ദുരിതാശ്വാസ ക്യാമ്പിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ മരണം 200 ആയി. 120 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. പലരും കെട്ടിടത്തിനടിയിൽ കുടുങ്ങിയെന്നാണ് റിപ്പോർട്ട്. രണ്ടുതവണ ഇവിടെ ഇസ്രയേൽ ആക്രമണം നടത്തിയിരുന്നു. ഗാസയിൽ ഇതുവരെ 8796 പേരാണു കൊല്ലപ്പെട്ടത്. ഇതിൽ 3648 കുട്ടികളാണ്. 34 മാധ്യമപ്രവർത്തകർക്കും ജീവൻ നഷ്ടമായി. അതേസമയം, ഹമാസ് ആക്രമണത്തിൽ 24 മണിക്കൂറിനിടെ 16 ഇസ്രയേൽ സൈനികർ കൊല്ലപ്പെട്ടു. ആക്രമണം തുടരുന്നതിനിടെ തുറന്ന റഫാ ഗേറ്റ് വഴി ആദ്യ ദിവസം 411 പേർ ഗാസാ അതിർത്തി കടന്ന് ഈജിപ്തിലെത്തി. 335 വിദേശ പൗരന്മാരും ഇസ്രയേൽ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ 76 പേരുമാണ് ആദ്യഘട്ടത്തിൽ ഈജിപ്തിലെത്തിയത്. ബ്രിട്ടൺ, അമേരിക്ക അടക്കമുള്ള രാജ്യങ്ങളിലെ പൗരന്മാരും എൻജിഒകളിൽ പ്രവർത്തിക്കുന്ന വിദേശികളുമാണ് ഗാസ വിട്ടത്. ഇനി എത്ര പേർക്ക് അനുമതി നൽകുമെന്ന് ഇസ്രയേൽ…
Read Moreഇസ്രയേലിനെ പിന്തുണച്ച മലയാളി നഴ്സിനെ കുവൈറ്റ് നാടുകടത്തി; സ്ഥിരീകരിച്ച് കേന്ദ്രമന്ത്രി
ന്യൂഡൽഹി: ഇസ്രയേലിനെ പിന്തുണച്ച മലയാളി നഴ്സിനെ കുവൈറ്റ് നാടുകടത്തിയെന്നത് സ്ഥിരീകരിച്ച് വിദേശകാര്യമന്ത്രാലയം. ഒരാളെ നാടുകടത്തിയതായും മറ്റൊരാളെ നാടുകടത്താനുള്ള ഉത്തരവ് പുറപ്പെടുവിച്ചതായും കേന്ദ്ര സഹമന്ത്രി വി. മുരളധീരന് പറഞ്ഞു. രണ്ടാമത്തെയാളെ നാട്ടിലെത്താനുള്ള സൗകര്യങ്ങള്‍ ഇന്ത്യന്‍ എംബസി ഒരുക്കുമെന്നും മുരളീധരന് കൂട്ടിച്ചേര്‍ത്തു. അല്‍ സബാഹ് ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന നഴ്സിനെയാണ് നാടുകടത്താന്‍ ഉത്തരവിട്ടത്. പത്തനംതിട്ട സ്വദേശിയായ നഴ്സിനെയാണ് നേരത്തെ നാടുകടത്തിയത്. ഇസ്രയേലിനെ അനുകൂലിച്ച് പ്രതികരിച്ചതാണ് നഴ്സിനെ നാടുകടത്താന്‍ കാരണമായത്. ഇസ്രയേലിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇവര്‍ വാട്സ്ആപ് സ്റ്റാറ്റസ് ഇട്ടിരുന്നു. കൂടാതെ, ഇവർ പലസ്തീന്‍കാരെ ഭീകരവാദികള്‍ എന്ന് വിശേഷിപ്പിച്ചതായും ആരോപണമുണ്ട്. കുവൈറ്റ് അഭിഭാഷകനായ ബന്തര്‍ അല്‍ മുതൈരി ക്രിമിനല്‍ അന്വേഷണ വിഭാഗത്തില്‍ പരാതിപ്പെട്ടതോടെയാണ് സംഭവം വിവാദമായത്. തുടര്‍ന്ന് നഴ്സിനെ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു. ഇസ്രയേല്‍ അനുകൂല നിലപാട് ചോദ്യം ചെയ്യലിലും ആവര്‍ത്തിച്ചതിനെ തുടര്‍ന്ന് ആഭ്യന്തര മന്ത്രാലയം നഴ്സിനെ നാടുകടത്താന്‍ ഉത്തരവിടുകയായിരുന്നു.
Read More