മൂ​ന്ന് ഇ​സ്ര​യേ​ല്‍ ചാ​ര​ന്മാ​ര്‍ പി​ടി​യി​ലാ​യെ​ന്ന് ഇ​റാ​ൻ; ഓ​പ്പ​റേ​ഷ​ന്‍ ന​ട​ത്തി​യ​ത് താ​ലി​ബാ​നു​മാ​യി ചേ​ര്‍​ന്ന്

ടെ​ഹ്‌​റാ​ന്‍: മൂ​ന്ന് ഇ​സ്ര​യേ​ല്‍ ചാ​ര​ന്മാ​രെ പി​ടി​കൂ​ടി​യ​താ​യി ഇ​റാ​ന്‍. രാ​ജ്യ​ത്തെ ഔ​ദ്യോ​ഗി​ക ടെ​ലി​വി​ഷ​ന്‍ ചാ​ന​ലി​ലൂ​ടെ​യാ​ണു വി​വ​രം പു​റ​ത്തു​വി​ട്ട​ത്. മൂ​വ​രും ഇ​സ്ര​യേ​ലി​ന്‍റെ ചാ​ര സം​ഘ​ട​ന​യാ​യ മൊ​സാ​ദി​നു വേ​ണ്ടി ചാ​ര​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു​വെ​ന്നും ഇ​വ​ര്‍ ഇ​റാ​ന്‍ പൗ​ര​ന്മാ​ര്‍ ത​ന്നെ​യാ​ണെ​ന്നും സൂ​ച​ന​യു​ണ്ടെ​ന്നും അ​റി​യി​പ്പി​ലു​ണ്ട്. അ​ഫ്ഗാ​നി​സ്ഥാ​നി​ലെ താ​ലി​ബാ​ന്‍ സ​ര്‍​ക്കാ​രി​നൊ​പ്പം സം​യു​ക്ത​മാ​യി ന​ട​ത്തി​യ ഓ​പ്പ​റേ​ഷ​നി​ലാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​തെ​ന്നും ഇ​റാ​ന്‍ അ​വ​കാ​ശ​പ്പെ​ടു​ന്നു. ഇ​റാ​നും അ​ഫ്ഗാ​നി​സ്ഥാ​നും ഇ​ട​യി​ലു​ള്ള പ​ര്‍​വ​ത മേ​ഖ​ല​ക​ളി​ല്‍​നി​ന്നാ​ണ് ചാ​ര​ന്മാ​രെ പി​ടി​കൂ​ടി​യ​തെ​ന്നും ഇ​റാ​ന്‍ വ്യ​ക്ത​മാ​ക്കി. ഇ​റാ​ന്‍ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഹു​സൈ​ന്‍ അ​മീ​ര്‍ അ​ബ്‌​ദൊ​ല്ല​ഹി​യാ​നും മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ച​ര്‍​ച്ച ന​ട​ത്താ​ന്‍ താ​ലി​ബാ​ന്‍ സ​ര്‍​ക്കാ​റി​ന്‍റെ പ്ര​തി​നി​ധി​ക​ള്‍ ഇ​റാ​ന്‍ ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്‌​റാ​നി​ല്‍ ശ​നി​യാ​ഴ്ച എ​ത്തി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​സ്ര​യേ​ല്‍ ചാ​ര​ന്മാ​രെ പി​ടി​കൂ​ടി​യ വാ​ര്‍​ത്ത​യും പു​റ​ത്തു​വ​ന്ന​ത്.

Read More

ഉ​ട​ൻ വെ​ടി​നി​ർ​ത്ത​ണ​മെ​ന്ന് അ​ബ്ബാ​സ്; ഗാ​സ​യി​ൽ സ​ഹാ​യം എ​ത്തി​ക്കു​മെ​ന്ന് ബ്ലി​ങ്ക​ൻ

  റ​മ​ള്ള: ഹ​മാ​സ്-​ഇ​സ്ര​യേ​ൽ സം​ഘ​ർ​ഷ​ത്തി​നു പ​രി​ഹാ​രം തേ​ടി പ​ശ്ചി​മേ​ഷ്യ​യി​ൽ ര​ണ്ടാ​മ​തു സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ യു​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി ആ​ന്‍റ​ണി ബ്ലി​ങ്ക​ൻ അ​പ്ര​തീ​ക്ഷി​ത​മാ​യി വെ​സ്റ്റ് ബാ​ങ്കി​ലെ​ത്തി പ​ല​സ്തീ​ൻ പ്ര​സി​ഡ​ന്‍റ് മ​ഹ്‌​മൂ​ദ് അ​ബ്ബാ​സു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഗാ​സ​യി​ൽ ഉ​ട​ൻ‌ വെ​ടി​നി​ർ​ത്ത​ൽ വേ​ണ​മെ​ന്നും സ​ഹാ​യം എ​ത്തി​ക്ക​ണ​മെ​ന്നും ബ്ലി​ങ്ക​നോ​ട് അ​ബ്ബാ​സ് ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ, ഗാ​സ​യി​ൽ ജീ​വ​ൻ​ര​ക്ഷാ വ​സ്തു​ക്ക​ൾ എ​ത്തി​ക്കു​ന്ന​തി​ലും അ​വ​ശ്യ​സേ​വ​ന​ങ്ങ​ൾ പു​ന​രാ​രം​ഭി​ക്കു​ന്ന​തി​ലും അ​മേ​രി​ക്ക​യ്ക്കു​ള്ള പ്ര​തി​ജ്ഞാ​ബ​ദ്ധ​ത മാ​ത്ര​മാ​ണ് ബ്ലി​ങ്ക​ൻ വാ​ഗ്ദാ​നം ചെ​യ്ത​ത്. ഇ​സ്രേ​ലി​സേ​ന അ​ന്താ​രാ​ഷ്‌​ട്ര നി​യ​മ​ങ്ങ​ൾ പാ​ലി​ക്കു​ന്നി​ല്ലെ​ന്നും പ​ല​സ്തീ​ൻ ജ​ന​ത​യെ വം​ശീ​യ ഉ​ന്മൂ​ല​നം ചെ​യ്യു​ക​യാ​ണെ​ന്നും അ​ബ്ബാ​സ് ആ​രോ​പി​ച്ച​താ​യി അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​ക്താ​വ് ന​ബീ​ൽ അ​ബു റു​ദെ​യ്നെ അ​റി​യി​ച്ചു. വെ​സ്റ്റ് ബാ​ങ്കി​ൽ ശാ​ന്തി​യും സ്ഥി​ര​ത​യും കൊ​ണ്ടു​വ​രു​ന്ന​തി​നു​ള്ള മാ​ർ​ഗ​ങ്ങ​ൾ അ​ബ്ബാ​സും ബ്ലി​ങ്ക​നും ച​ർ​ച്ച ചെ​യ്ത​താ​യി യു​എ​സ് സ്റ്റേ​റ്റ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് വ​ക്താ​വ് മാ​ത്യു മി​ല്ല​ർ വാ​ഷിം​ഗ്ട​ൺ ഡി​സി​യി​ൽ അ​റി​യി​ച്ചു. പ​ല​സ്തീ​ൻ​കാ​രെ അ​വ​രു​ടെ സ്ഥ​ല​ത്തു​നി​ന്ന് നി​ർ​ബ​ന്ധി​ച്ചു മാ​റ്റു​ന്ന​ത് അ​വ​സാ​നി​പ്പി​ക്ക​ണം. പ​ല​സ്തീ​ൻ രാ​ഷ്‌​ട്രം യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​തി​ന്…

Read More

18 മ​ണി​ക്കൂ​ർ നീ​ണ്ട ബ​ന്ദി​നാ​ട​കം; വിമാനത്താവളത്തിൽ മകളെ ബന്ദിയാക്കിയ പിതാവ് പിടിയിൽ

  ബെ​ർ​ലി​ൻ: ജ​ർ​മ​നി​യി​ലെ ഹാം​ബ​ർ​ഗി​ൽ നാ​ലു വ​യ​സു​ള്ള മ​ക​ളെ ബ​ന്ദി​യാ​ക്കി​യ പി​താ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.18 മ​ണി​ക്കൂ​ർ നീ​ണ്ട ബ​ന്ദി​നാ​ട​കം ഇ​തോ​ടെ അ​വ​സാ​നി​ച്ചു. കു​ട്ടി​യു​ടെ അ​വ​കാ​ശം സം​ബ​ന്ധി​ച്ച ത​ർ​ക്ക​മാ​ണ് മ​ക​ളെ ബ​ന്ദി​യാ​ക്കാ​ൻ മു​പ്പ​ത്ത​ഞ്ചു​കാ​ര​നെ പ്രേ​രി​പ്പി​ച്ച​തെ​ന്ന സൂ​ച​ന​യു​ണ്ട്. സം​ഭ​വ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ലെ സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി​യി​രു​ന്നു. പ്രാ​ദേ​ശി​ക​സ​മ​യം ശ​നി​യാ​ഴ്ച രാ​ത്രി എ​ട്ടി​ന് മ​ക​ളു​മാ​യി കാ​റി​ലെ​ത്തി​യ യു​വാ​വ് സു​ര​ക്ഷാ ത​ട​സം മ​റി​ക​ട​ന്ന് വി​മാ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന സ്ഥ​ല​ത്തേ​ക്ക് ഓ​ടി​ച്ചു​പോ​കു​ക​യാ​യി​രു​ന്നു. കാ​റി​ൽ​നി​ന്ന് ആ​കാ​ശ​ത്തേ​ക്ക് ര​ണ്ടു ത​വ​ണ വെ​ടി​യു​തി​ർ​ക്കു​ക​യും തീകത്തുന്ന കു​പ്പി​ക​ൾ പു​റ​ത്തേ​ക്കെ​റി​യു​ക​യുമു​ണ്ടാ​യി. വ​ൻ സു​ര​ക്ഷാ​സം​ഘം വി​മാ​ന​ത്താ​വ​ളം വ​ള​ഞ്ഞി​രു​ന്നു. മ​നഃശാ​സ്ത്ര​ജ്ഞ​ർ അ​ട​ക്ക​മു​ള്ള​വ​ർ കു​ട്ടി​യെ മോ​ചി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ൽ പ​ങ്കെ​ടു​ത്തു. യു​വാ​വ് അ​വ​സാ​നം പോ​ലീ​സി​നു കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. കു​ട്ടി ഉ​പ​ദ്ര​വം നേ​രി​ട്ടി​ട്ടി​ല്ല.

Read More

ക​ര​യാ​ക്ര​മ​ണ​ത്തി​ൽ ഗാ​സ മു​ന​മ്പ് ര​ണ്ടാ​യി വി​ഭ​ജി​ച്ചെ​ന്ന് ഇ​സ്ര​യേ​ല്‍ സൈ​ന്യം

ടെ​ല്‍ അ​വീ​വ്: ഗാ​സ മു​ന​മ്പി​ല്‍ ത​ങ്ങ​ള്‍ ന​ട​ത്തു​ന്ന ക​ര​യാ​ക്ര​മ​ണം പ്ര​ദേ​ശ​ത്തെ ര​ണ്ടാ​യി വി​ഭ​ജി​ച്ചു​വെ​ന്ന് ഇ​സ്ര​യേ​ല്‍ സൈ​ന്യം. ഹ​മാ​സി​നെ​തി​രേ​യു​ള്ള യു​ദ്ധം അ​തി​രൂ​ക്ഷ​മാ​യി തു​ട​രു​ന്ന​തി​നി​ട​യി​ലാ​ണ് ഇ​സ്ര​യേ​ല്‍ സേ​ന​യു​ടെ ഈ ​പ​രാ​മ​ര്‍​ശം. ഇ​സ്ര​യേ​ല്‍ സേ​ന ഗാ​സ ന​ഗ​ര​ത്തെ വ​ള​ഞ്ഞു​വെ​ന്നും ഇ​പ്പോ​ള്‍ തെ​ക്ക​ന്‍ ഗാ​സ, വ​ട​ക്ക​ന്‍ ഗാ​സ എ​ന്നി​ങ്ങ​നെ പ്ര​ദേ​ശം വി​ഭ​ജി​ക്ക​പ്പെ​ട്ടി​രി​ക്കു​ക​യാ​ണെ​ന്നും ഇ​സ്ര​യേ​ല്‍ സേ​ന​യു​ടെ വ​ക്താ​വ് ഡാ​നി​യേ​ല്‍ ഹ​ഗാ​രി പ​റ​ഞ്ഞു. അ​തേ​സ​മ​യം, പ​ല​സ്തീ​നി​യ​ന്‍ അ​തോ​റി​റ്റി​ക്കാ​ണ് ഗാ​സ​യു​ടെ ഭാ​വി സം​ബ​ന്ധി​ച്ച് നി​ര്‍​ണാ​യ​ക​മാ​യ തീ​രു​മാ​ന​മെ​ടു​ക്കാ​നാ​വു​ക​യെ​ന്ന് യു​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി ആ​ന്‍റ​ണി ബ്ലി​ങ്ക​ന്‍ പ​റ​ഞ്ഞു. ഇ​റാ​ഖി നേ​താ​ക്ക​ളെ സ​ന്ദ​ർ​ശി​ച്ച അ​ദ്ദേ​ഹം സം​ഘ​ര്‍​ഷ ബാ​ധി​ത പ്ര​ദേ​ശ​ത്തെ സ്ഥി​തി​ഗ​തി​ക​ളെ​ക്കു​റി​ച്ച് ച​ര്‍​ച്ച ന​ട​ത്തു​ക​യും ചെ​യ്തു.

Read More

യു​എ​സ്എ​സ്ആ​ർ പോ​ലെ യു​എ​സ്എ​യും ത​ക​രും ; ഹ​മാ​സി​ന്‍റെ മു​ന്ന​റി​യി​പ്പ്

ബെ​യ്റൂ​ട്ട്: സോ​വി​യ​റ്റ് യൂ​ണി​യ​ൻ പോ​ലെ ഒ​രു ദി​വ​സം യു​എ​സ്എ​യും ത​ക​രു​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി ഹ​മാ​സ് നേ​താ​വ് അ​ലി ബ​രാ​ക്ക. ന​വം​ബ​ർ ര​ണ്ടി​ന് ഒ​രു ലെ​ബ​നീ​സ് യൂ​ട്യൂ​ബ് ചാ​ന​ലി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് അ​ലി ബ​രാ​ക ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. ബ്രി​ട്ട​നും ഗ്ലോ​ബ​ൽ ഫ്രീ​മേ​സ​ൺ​റി​യും ചേ​ർ​ന്നാ​ണ് യു​ണൈ​റ്റ​ഡ് സ്റ്റേ​റ്റ്സ് സ്ഥാ​പി​ച്ച​ത്. സോ​വി​യ​റ്റ് യൂ​ണി​യ​നെ​പ്പോ​ലെ അ​തും ത​ക​രും. അ​മേ​രി​ക്ക​യു​ടെ എ​ല്ലാ ശ​ത്രു​ക്ക​ളും കൂ​ടി​യാ​ലോ​ചി​ക്കു​ക​യും അ​വ​ർ ത​മ്മി​ൽ അ​ടു​ക്കു​ക​യും ചെ‍​യ്യു​ക​യാ​ണ്. അ​വ​ർ ഒ​രു​മി​ച്ച് യു​ദ്ധ​ത്തി​ൽ പ​ങ്കു​ചേ​രു​ന്ന ഒ​രു ദി​വ​സം വ​ന്നേ​ക്കാം. അ​ത് അ​മേ​രി​ക്ക​യെ ഭൂ​ത​കാ​ല​മാ​ക്കി മാ​റ്റും. അ​മേ​രി​ക്ക ശ​ക്ത​രാ​യി തു​ട​രി​ല്ല. അ​ലി ബാ​ര​ക്ക മു​ന്ന​റി​യി​പ്പ് ന​ൽ​കി. ഉ​ത്ത​ര​കൊ​റി​യ​യെ​യും അ​ലി ബ​രാ​ക്ക​യും പ്ര​ശം​സി​ച്ചു. അ​മേ​രി​ക്ക​യെ ആ​ക്ര​മി​ക്കാ​ൻ ക​ഴി​യു​ന്ന ലോ​ക​ത്തി​ലെ ഒ​രേ​യൊ​രു വ്യ​ക്തി​യാ​ണ് ഉ​ത്ത​ര​കൊ​റി​യ​യു​ടെ നേ​താ​വെ​ന്നും അ​ലി ബ​രാ​ക്ക പ്ര​തി​ക​രി​ച്ചു. ഹ​മാ​സ് പ്ര​തി​നി​ധി സം​ഘം അ​ടു​ത്തി​ടെ മോ​സ്‌​കോ​യി​ലേ​ക്ക് പോ​യ​താ​യും ഒ​രാ​ൾ ബെ​യ്ജിം​ഗി​ലേ​ക്കും പോ​കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ‘റ​ഷ്യ ദി​വ​സ​വും…

Read More

താ​ത്കാ​ലി​ക വെ​ടി​നി​ർ​ത്ത​ലില്ല; ബ​ന്ദി​ക​ളെ മോ​ചി​പ്പി​ക്കു​ന്ന​തു​വ​രെ യു​ദ്ധ​മെ​ന്ന് നെ​ത​ന്യാ​ഹു

ടെ​ൽ അ​വീ​വ്: ഹ​മാ​സു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​നി​ടെ കു​ടു​ങ്ങി​യ ഗാ​സാ നി​വാ​സി​ക​ളെ സം​ര​ക്ഷി​ക്കാ​ൻ സാ​ധ്യ​മാ​യ​തെ​ല്ലാം ഇ​സ്ര​യേ​ൽ ചെ​യ്യ​ണ​മെ​ന്ന് യു​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി ആ​ന്‍റ​ണി ബ്ലി​ങ്ക​ൻ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ, ബ​ന്ദി​ക​ളെ മോ​ചി​പ്പി​ക്കാ​തെ വെ​ടി​നി​ർ​ത്ത​ൽ ഉ​ണ്ടാ​കി​ല്ലെ​ന്ന് ഇ​സ്രേ​ലി പ്ര​ധാ​ന​മ​ന്ത്രി ബ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു വ്യ​ക്ത​മാ​ക്കി. ഇ​സ്ര​യേ​ലി​നു സ്വ​യം​പ്ര​തി​രോ​ധി​ക്കാ​നു​ള്ള അ​വ​കാ​ശ​മു​ണ്ടെ​ന്നും അ​മേ​രി​ക്ക ഒ​പ്പ​മു​ണ്ടെ​ന്നും ടെ​ൽ അ​വീ​വി​ൽ നെ​ത​ന്യാ​ഹു അ​ട​ക്ക​മു​ള്ള​വ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ ബ്ലി​ങ്ക​ൻ ഉ​റ​പ്പു ന​ല്കി. എ​ന്നാ​ൽ താ​ത്കാ​ലി​ക വെ​ടി​നി​ർ​ത്ത​ലി​നു​ള്ള സാ​ധ്യ​ത നെ​ത​ന്യാ​ഹു ത​ള്ളി​ക്ക​ള​ഞ്ഞു. ബ​ന്ദി​ക​ളെ മോ​ചി​പ്പി​ക്കു​ന്ന​തു​വ​രെ സൈ​നി​ക ന​ട​പ​ടി തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. യു​ദ്ധ​മാ​രം​ഭി​ച്ച​ശേ​ഷം ഇ​തു മൂ​ന്നാം വ​ട്ട​മാ​ണു യു​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി ഇ​സ്ര​യേ​ലി​ൽ എ​ത്തു​ന്ന​ത്. ഗാ​സാ നി​വാ​സി​ക​ൾ നേ​രി​ടു​ന്ന ദു​ര​ന്ത​ത്തി​ൽ അ​ന്താ​രാ​ഷ്‌​ട്ര സ​മൂ​ഹം ക​ടു​ത്ത ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഇ​ത്ത​വ​ണ​ത്തെ സ​ന്ദ​ർ​ശ​നം. ബ​ന്ദി​ക​ളു​ടെ മോ​ച​ന​ത്തി​നാ​യി യു​ദ്ധം നി​ർ​ത്തി​വ​യ്ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത യു​എ​സ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​നും ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. ഇ​നി​യൊ​രു ‘ഒ​ക്ടോ​ബ​ർ ഏ​ഴ്’ ആ​വ​ർ​ത്തി​ക്കി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കാ​നു​ള്ള…

Read More

നേ​പ്പാ​ൾ ഭൂ​ച​ല​നം: 125 പേ​ർ മ​രി​ച്ചു; പ്രകമ്പനം ഇന്ത്യയിലും; സഹായ വാഗ്ദാനവുമായി ഇന്ത്യ

കാ​ഠ്മ​ണ്ഡു: നേ​പ്പാ​ൾ ഭൂ​ച​ല​ന​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 125 . നാ​നൂ​റി​ലേ​റെ പേ​ർ​ക്ക് പ​രി​ക്കേ​റ്റെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്. ഭൂ​ച​ല​ന​ത്തി​ൽ വ​ലി​യ നാ​ശ​ന​ഷ്ടം നേ​രി​ട്ട നേ​പ്പാ​ളി​ന് എ​ല്ലാ സ​ഹാ​യ​വും വാ​ഗ്ദാ​നം ചെ​യ്ത് ഇ​ന്ത്യ. ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി ഇ​ന്ത്യ​യു​ടെ സൈ​നി​ക ഹെ​ലി​കോ​പ്റ്റ​റു​ക​ൾ നേ​പ്പാ​ളി​ലെ​ത്തി. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യോ​ടെ റെ​ക്ട​ര്‍ സ്‌​കെ​യി​ലി​ല്‍ 6.4 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് നേ​പ്പാ​ളി​ലു​ണ്ടാ​യ​ത്. ര​ണ്ട് ത​വ​ണ​യാ​യി 40 സെ​ക്ക​ന്‍​ഡു​ക​ള്‍ നീ​ണ്ടു നി​ന്ന ഭൂ​ച​ല​ന​മാ​യി​രു​ന്നു ഇ​വി​ടെ​യു​ണ്ടാ​യ​ത്. ഇ​തി​ന് പി​ന്നാ​ലെ ഉ​ത്ത​രേ​ന്ത്യ​യി​ല്‍ പ​ല​ഭാ​ഗ​ത്തും പ്ര​ക​മ്പ​ന​മു​ണ്ടാ​യി. വൈ​ദ്യു​തി വി​ത​ര​ണ സം​വി​ധാ​ന​ങ്ങ​ളും ആ​ശ​യ​വി​നി​മ​യ സം​വി​ധാ​ന​ങ്ങ​ളും പ​ല​യി​ട​ത്തും താ​റു​മാ​റാ​യി. ഭൂ​ക​മ്പ​ത്തി​ന്‍റെ പ്ര​ക​മ്പ​നം ഇ​ന്ത്യ​യി​ലെ യു​പി, ഡ​ൽ​ഹി, ബി​ഹാ​ർ, രാ​ജ​സ്ഥാ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ലും അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു.

Read More

ഋ​ഷി സു​നകിനെ അഭിനന്ദിച്ച് മോദി; പ​ശ്ചി​മേ​ഷ്യ​യി​ലെ സാ​ഹ​ച​ര്യം ച​ർ​ച്ച ചെ​യ്തു

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മേ​ഷ്യ​യി​ലെ സാ​ഹ​ച​ര്യം ച​ർ​ച്ച ചെ​യ്ത് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി ഋ​ഷി സു​ന​കും. വെ​ള്ളി​യാ​ഴ്ച ടെ​ലി​ഫോ​ണി​ലൂ​ടെ​യാ​യി​രു​ന്നു ച​ർ​ച്ച. സം​ഭാ​ഷ​ണ​ത്തി​ൽ പ​ശ്ചി​മേ​ഷ്യ​യി​ലെ വി​ക​സ​ന​ത്തെ​ക്കു​റി​ച്ചും ഇ​സ്ര​യേ​ലും ഹ​മാ​സും ത​മ്മി​ലു​ള്ള സം​ഘ​ർ​ഷ​ത്തെ​ക്കു​റി​ച്ചും തീ​വ്ര​വാ​ദ​ത്തെ​ക്കു​റി​ച്ചും മോ​ശ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന സു​ര​ക്ഷാ സാ​ഹ​ച​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചും സാ​ധാ​ര​ണ​ക്കാ​രു​ടെ ജീ​വ​ൻ ന​ഷ്ട​പ്പെ​ടു​ന്ന​തെ​ക്കു​റി​ച്ചും ച​ർ​ച്ച​യാ​യി. ഭീ​ക​ര​വാ​ദം, വ​ഷ​ളാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന സു​ര​ക്ഷാ സാ​ഹ​ച​ര്യ​ങ്ങ​ൾ, സാ​ധാ​ര​ണ​ക്കാ​രു​ടെ ജീ​വ​ൻ ന​ഷ്ട​പ്പെ​ട​ൽ എ​ന്നി​വ​യി​ൽ ഇ​രു നേ​താ​ക്ക​ളും അ​ഗാ​ധ​മാ​യ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു. ഔ​ദ്യോ​ഗി​ക​മാ​യി ഒ​രു വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ സു​ന​കി​നെ മോ​ദി അ​ഭി​ന​ന്ദി​ക്കു​ക​യും ചെ​യ്തു. നേ​ര​ത്തെ യു​എ​ഇ പ്ര​സി​ഡ​ന്‍റി​നോ​ടും മോ​ദി സം​സാ​രി​ച്ചി​രു​ന്നു.

Read More

കു​വൈ​റ്റി​ല്‍ സ്വ​ദേ​ശി​വ​ത്ക്ക​ര​ണം; സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ളി​ൽ നിന്ന് പ്ര​വാ​സി​ക​ളെ മാറ്റും

കു​വൈ​ത്ത് സി​റ്റി: കു​വൈ​റ്റി​ല്‍ സ്വ​ദേ​ശി​വ​ത്ക്ക​ര​ണം കൂടുതൽ ശ​ക്ത​മാ​കു​ന്നു. ഡി​സം​ബ​റോ​ടെ രാ​ജ്യ​ത്തെ പ​ത്ത് മേ​ഖ​ല​ക​ളി​ല്‍ നൂ​റു ശ​ത​മാ​നം സ്വ​ദേ​ശി​വ​ത്ക്ക​ര​ണം ശ​ക്ത​മാ​ക്കാനാണു നീക്കം. സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ളി​ൽ പ്ര​വാ​സി​ക​ളെ മാ​റ്റി കു​വൈ​റ്റ് പൗ​ര​ന്മാ​രെ നി​യ​മി​ക്കും. സ്വ​ദേ​ശി​വ​ത്ക​ര​ണ​ത്തി​നു കു​റ​ച്ചു കൂ​ടി സ​മ​യം അ​നു​വ​ദി​ക്ക​ണ​മെ​ന്നു​ള്ള സ​ര്‍​ക്കാ​ര്‍ ഏ​ജ​ന്‍​സി​ക​ളു​ടെ അ​ഭ്യ​ര്‍​ഥ​ന ഇ​തി​ന​കം ത​ള്ളി​യ​താ​യും പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ഐ​ടി, മീ​ഡി​യ, മ​റൈ​ന്‍, പ​ബ്ലി​ക്ക് റി​ലേ​ഷ​ന്‍​സ്, തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ സ്വ​ദേ​ശി​വ​ത്ക​ര​ണം ന​ട​പ്പി​ലാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ഇ​പ്പോ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. 4,746,000 ആ​ളു​ക​ളാ​ണ് കു​വൈ​റ്റി​ല്‍ സ​ര്‍​ക്കാ​ര്‍ മേ​ഖ​ല​യി​ല്‍ നി​ല​വി​ൽ ജോ​ലി ചെ​യ്യു​ന്ന​ത്. ഇ​തി​ല്‍ 76.0 ശ​ത​മാ​ന​വും കു​വൈ​റ്റി​ക​ളാ​ണെ​ന്നും റി​പ്പോ​ര്‍​ട്ടു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു.

Read More

ഹ​മാ​സി​ന്‍റേ​ത് ഗ​റി​ല്ല മോ​ഡ​ൽ പോ​രാ​ട്ടം; തു​ര​ങ്ക​ങ്ങ​ളെല്ലാം ത​ക​ർ​ക്കുമെന്ന് ഇ​സ്ര​യേ​ൽ

ടെ​ൽ അ​വീ​വ്: ഗ​റി​ല്ല മാ​തൃ​ക​യി​ലു​ള്ള പോ​രാ​ട്ട​മാ​ണ് ഹ​മാ​സ് ഗാ​സ​യി​ൽ ന​ട​ത്തു​ന്ന​തെ​ന്നും അ​വ​രു​ടെ ഭൂ​ഗ​ർ​ഭ തു​ര​ങ്ക​ങ്ങ​ളെ​ല്ലാം ത​ക​ർ​ക്കു​മെ​ന്നും ഇ​സ്ര​യേ​ൽ. ഹ​മാ​സ് പ്ര​വ​ർ​ത്ത​ക​ർ ഗാ​സ​യി​ലെ വീ​ടു​ക​ളി​ൽ ഒ​ളി​ച്ചി​രു​ന്നും ആ​ക്ര​മ​ണം ന​ട​ത്തു​ന്നു​ണ്ട്. ഗാ​സ ന​ഗ​രം പൂ​ർ​ണ​മാ​യും വ​ള​ഞ്ഞു ക​ഴി​ഞ്ഞെ​ന്നും വെ​ടി​നി​ർ​ത്ത​ൽ അ​ജ​ണ്ട​യി​ലേ ഇ​ല്ലെ​ന്നും ഇ​സ്ര​യേ​ൽ സൈ​നി​ക വ​ക്താ​വ് അ​റി​യി​ച്ചു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ ഹ​മാ​സ് കേ​ന്ദ്ര​ങ്ങ​ൾ​ക്കും താ​വ​ള​ങ്ങ​ൾ​ക്കും നേ​രെ ക​ന​ത്ത ആ​ക്ര​മ​ണ​മാ​ണ് ഇ​സ്ര​യേ​ൽ ന​ട​ക്കു​ന്ന​ത്. ഗാ​സ​യി​ലെ മി​ക്ക സ്കൂ​ൾ കെ​ട്ടി​ട​ങ്ങ​ളും ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണ​ത്തി​ൽ ത​ക​ർ​ന്നു. കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 9061 ആ​യി. 32,000 പേ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഗാ​സ സി​റ്റി​യി​ലെ ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് പോ​രാ​ട്ടം മാ​റു​ന്ന​തോ​ടെ മ​ര​ണ​സം​ഖ്യ ഇ​നി​യും ഉ​യ​രും. പ​ല​സ്തീ​ൻ ജ​ന​ത വം​ശ​ഹ​ത്യ​യു​ടെ വ​ക്കി​ലാ​ണെ​ന്നാ​ണ് ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യു​ടെ പ്ര​തി​ക​ര​ണം. ഗാ​സ​യി​ലെ ജ​ബാ​ലി​യ അ​ഭ​യാ​ർ​ഥി ക്യാ​മ്പി​നു​നേ​രെ ഇ​സ്ര​യേ​ൽ ന​ട​ത്തി​യ ബോം​ബാ​ക്ര​മ​ണ​ത്തി​ൽ 195 ഫ​ല​സ്തീ​നി​ക​ൾ കൊ​ല്ല​പ്പെ​ട്ടു​വെ​ന്ന് ഹ​മാ​സ് നേ​താ​ക്ക​ൾ സ്ഥി​രീ​ക​രി​ച്ചു. ല​ബ​നോ​ൻ അ​തി​ർ​ത്തി​യി​ലും ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണം…

Read More