ഹ​മാ​സി​ന് ക്രി​പ്‌​റ്റോ രൂ​പ​ത്തി​ല്‍ സാ​മ്പ​ത്തി​ക സ​ഹാ​യം; ചി​ല അ​ക്കൗ​ണ്ടു​ക​ള്‍ ക​ണ്ടെ​ത്തി​യ​താ​യി ഇ​സ്ര​യേ​ല്‍

ടെ​ല്‍ അ​വീ​വ്: യു​ദ്ധം രൂ​ക്ഷ​മാ​കു​ന്ന​തി​നി​ട​യി​ല്‍ ഹ​മാ​സി​ന് ക്രി​പ്‌​റ്റോ ക​റ​ന്‍​സി​യു​ടെ രൂ​പ​ത്തി​ല്‍ സാ​മ്പ​ത്തി​ക സ​ഹാ​യം ല​ഭി​ക്കു​ന്നു​ണ്ടെ​ന്ന സൂ​ച​ന. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചി​ല ക്രി​പ്‌​റ്റോ അ​ക്കൗ​ണ്ടു​ക​ള്‍ ഇ​സ്ര​യേ​ല്‍ ക​ണ്ടെ​ത്തി​യ​താ​യി റി​പ്പോ​ര്‍​ട്ട്. തീ​വ്ര​വാ​ദ സം​ഘ​ട​ന​ക​ള്‍​ക്ക​ട​ക്കം ഇ​ത്ത​ര​ത്തി​ല്‍ ക്രി​പ്‌​റ്റോ രൂ​പ​ത്തി​ലു​ള്ള ധ​ന​സ​ഹാ​യം ല​ഭി​ക്കു​ന്നു​ണ്ടെ​ന്ന ആ​രോ​പ​ണം ശ​ക്ത​മാ​യി​രി​ക്കെ​യാ​ണ് റി​പ്പോ​ര്‍​ട്ട് പു​റ​ത്ത് വ​ന്ന​ത്. ബ്ലോ​ക്ക് ചെ​യി​ന്‍ സാ​ങ്കേ​തി​ക​വി​ദ്യ അ​ടി​സ്ഥാ​ന​മാ​ക്കി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഡി​ജി​റ്റ​ല്‍ ക​റ​ന്‍​സി​യാ​ണ് ക്രി​പ്‌​റ്റോ എ​ന്ന​ത്. ഹ​മാ​സി​ന് ഇ​ത്ത​രം ക​റ​ന്‍​സി വ​ഴി സ​ഹാ​യം ല​ഭി​ക്കു​ന്നു​വെ​ന്ന സൂ​ച​ന​യ്ക്ക് പി​ന്നാ​ലെ വി​ഷ​യ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ട​ണ​മെ​ന്ന് അ​മേ​രി​ക്ക​യി​ലെ എം​പി​മാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. കൃ​ത്യ​മാ​യി നി​രീ​ക്ഷി​ക്കാ​ന്‍ സാ​ധി​ക്കാ​ത്ത വി​ധ​ത്തി​ലു​താ​ണ് മി​ക്ക ക്രി​പ്‌​റ്റോ ഇ​ട​പാ​ടു​ക​ളും ന​ട​ക്കു​ന്ന​ത്. വ്യാ​ജ വി​ലാ​സം സൃ​ഷ്ടി​ച്ച് വ​രെ ക്രി​പ്‌​റ്റോ ക​റ​ന്‍​സി​ക​ള്‍ ത​യ​റാ​ക്കു​ന്നു​വെ​ന്നും നേ​ര​ത്തെ റി​പ്പോ​ര്‍​ട്ടു​ക​ള്‍ വ​ന്നി​രു​ന്നു. സ​ര്‍​ക്കാ​രി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ല്‍ അ​ല്ലാ​ത്ത​തി​നാ​ല്‍ ഇ​വ​യു​ടെ വി​നി​മ​യം ത​ട​യു​ക എ​ന്ന​ത് ഏ​റെ പ്ര​യാ​സ​മേ​റി​യ ഒ​ന്നാ​ണ്. തീ​വ്ര​വാ​ദി​ക​ളു​ടെ​യ​ട​ക്കം ധ​ന ഇ​ട​പാ​ടു​ക​ള്‍​ക്കാ​യി ക്രി​പ്‌​റ്റോ​യെ ഉ​പ​യോ​ഗി​ക്കു​മെ​ന്നും ഇ​വ​ര്‍ ഇ​തി​നെ…

Read More

യു​എ​സി​ൽ വീ​ണ്ടും വെ​ടി​വ​യ്പ്പ്; 22 പേ​ർ കൊ​ല്ല​പ്പെ​ട്ടു; അ​റു​പ​തി​ലേ​റെ​പ്പേ​ർ​ക്ക് പ​രി​ക്കേ​റ്റു

വാ​ഷിം​ഗ്ട​ൺ: യു​എ​സി​ൽ വീ​ണ്ടും വെ​ടി​വ​യ്പ്പ്. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം മെ​യ്നി​ലെ ലെ​വി​സ്റ്റ​ൺ ന​ഗ​ര​ത്തി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യി ന​ട​ന്ന വെ​ടി​വ​യ്പ്പി​ൽ 22 പേ​ർ കൊ​ല്ല​പ്പെ​ട്ടു. അ​റു​പ​തി​ലേ​റെ​പ്പേ​ർ​ക്ക് പ​രി​ക്കേ​റ്റു. തോ​ക്കു​ധാ​രി ഇ​പ്പോ​ഴും ഒ​ളി​വി​ലാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ഒ​രു ബൗ​ളിം​ഗ് കേ​ന്ദ്ര​ത്തി​ലും ബാ​റി​ലും പ്രാ​ദേ​ശി​ക റ​സ്റ്റ​റ​ന്‍റി​ലും വാ​ൾ​മാ​ർ​ട്ട് വി​ത​ര​ണ​കേ​ന്ദ്ര​ത്തി​ലു​മാ​ണ് വെ​ടി​വ​യ്പ്പു​ണ്ടാ​യ​ത്. ബൗ​ളിം​ഗ് കേ​ന്ദ്ര​ത്തി​നു​ള്ളി​ൽ സെ​മി ഓ​ട്ടോ​മാ​റ്റി​ക് ശൈ​ലി​യി​ലു​ള്ള ആ​യു​ധ​മേ​ന്തി ന​ട​ക്കു​ന്ന ഷൂ​ട്ട​റു​ടെ ഫോ​ട്ടോ ലോ​ക്ക​ൽ പോ​ലീ​സ് ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റ് ചെ​യ്തു. ബ്രൗ​ൺ ടോ​പ്പും നീ​ല പാ​ന്‍റ്സും ബ്രൗ​ൺ ഷൂ​സു​മാ​ണ് ഇ​യാ​ൾ ധ​രി​ച്ചി​രു​ന്ന​ത്. ഇ​യാ​ളെ​ക്കു​റി​ച്ച് എ​ന്തെ​ങ്കി​ലും വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ ഉ​ട​ൻ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടു. അ​ക്ര​മി എ​ത്തി​യ​തെ​ന്ന് സം‍​ശ​യി​ക്കു​ന്ന ഒ​രു വെ​ള്ള എ​സ്‌​യു​വി കാ​റി​ന്‍റെ ചി​ത്ര​വും പു​റ​ത്തു​വി​ട്ടു. ഒ​ന്നി​ൽ കൂ​ടു​ത​ൽ അ​ക്ര​മി​ക​ളു​ണ്ടാ​യി​രു​ന്നോ എ​ന്നും പോ​ലീ​സ് സം​ശ​യി​ക്കു​ന്നു​ണ്ട്.യു​എ​സ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​നെ ഇ​ക്കാ​ര്യം അ​റി​യി​ച്ച​താ​യി വൈ​റ്റ് ഹൗ​സ് അ​റി​യി​ച്ചു.

Read More

ഹ​മാ​സ് ഭീ​ക​ര​സം​ഘ​ട​ന​യ​ല്ല, വി​മോ​ച​ന പ്ര​സ്ഥാ​നമെന്ന് തു​ർ​ക്കി പ്ര​സി​ഡ​ന്‍റ്

അ​ങ്കാ​റ: ഹ​മാ​സ് ഭീ​ക​ര സം​ഘ​ട​ന​യ​ല്ലെ​ന്നും വി​മോ​ച​ന പ്ര​സ്ഥ​ന​മാ​ണെ​ന്നും തു​ര്‍​ക്കി പ്ര​സി​ഡ​ന്‍റ് ത​യ്യി​പ് എ​ര്‍​ദോ​ഗ​ന്‍. പ​ല​സ്തീ​ൻ ഭൂ​മി​യെ​യും ജ​ന​ങ്ങ​ളെ​യും സം​ര​ക്ഷി​ക്കാ​ൻ പോ​രാ​ടു​ന്ന വി​മോ​ച​ന ഗ്രൂ​പ്പാ​ണ് ഹ​മാ​സെ​ന്നും എ​ർ​ദോ​ഗ​ൻ പ​റ​ഞ്ഞു. ഇ​സ്ര​യേ​ലും ഹ​മാ​സും വെ​ടി​നി​ർ​ത്ത​ണ​മെ​ന്നും മേ​ഖ​ല​യി​ൽ ശാ​ശ്വ​ത സ​മാ​ധാ​നം ഉ​റ​പ്പാ​ക്കാ​ൻ മു​സ്‌​ലീം രാ​ജ്യ​ങ്ങ​ൾ ഒ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും അദ്ദേഹം ആ​വ​ശ്യ​പ്പെ​ട്ടു. ഇ​സ്രയേ​ലി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച പാ​ശ്ചാ​ത്യ​രാ​ജ്യ​ങ്ങ​ളെ​യും എ​ർ​ദോ​ഗ​ൻ വി​മ​ർ​ശി​ച്ചു. “ഇ​സ്ര​യേ​ലി​നു​വേ​ണ്ടി​യു​ള്ള പാ​ശ്ചാ​ത്യ​രു​ടെ ക​ണ്ണു​നീ​ർ വ​ഞ്ച​ന​യു​ടെ പ്ര​ക​ട​ന​മാ​ണ്’ എ​ന്നും എ​ർ​ദോ​ഗ​ൻ പ​റ​ഞ്ഞു.

Read More

ഗാസയിലെ വെടിനിര്‍ത്തല്‍ നിര്‍ദേശം അമേരിക്ക തള്ളി

ഇ​സ്രാ​യേ​ൽ-​ഗാ​സ യു​ദ്ധ​ത്തെ​ക്കു​റി​ച്ചു​ള്ള ആ​ദ്യ​ത്തെ തു​റ​ന്ന സം​വാ​ദം ന​ട​ത്തി ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ സു​ര​ക്ഷാ കൗ​ൺ​സി​ൽ. ‌യു​ദ്ധം ആ​രം​ഭി​ച്ച ശേ​ഷ​മു​ള്ള ഐ​ക്യ​രാ​ഷ്ട്ര​സ​ഭാ സെ​ക്യൂ​രി​റ്റി കൗ​ണ്‍​സി​ല്‍ ന​ട​ത്തി​യ ആ​ദ്യ തു​റ​ന്ന സം​വാ​ദ​മാ​ണി​ത്. ഗാ​സ​യി​ലെ വെ​ടി​നി​ര്‍​ത്ത​ല്‍ നി​ര്‍​ദേ​ശം അ​മേ​രി​ക്ക ത​ള്ളി. വെ​ടി​നി​ര്‍​ത്ത​ല്‍ പ്ര​ഖ്യാ​പി​ക്കു​ന്ന നീ​ക്കം ഹ​മാ​സി​നെ കൂ​ടു​ത​ൽ സ​ഹാ​യി​ക്കു​മെ​ന്നാ​ണ് യു​എ​സ് നി​ല​പാ​ട്. അ​ങ്ങ​നെ സം​ഭ​വി​ച്ചാ​ൽ ഇ​സ്രാ​യേ​ലി​നെ​തി​രെ‌​യു​ള്ള ഹ​മാ​സി​ന്‍റെ ആ​ക്ര​മ​ണ​ത്തെ കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കാ​ൻ ഇ​ത് സ​ഹാ​യി​ക്കു​മെ​ന്നും  ഇ​സ്ര​യേ​ലി​ന് നേ​രെ​യു​ള്ള ആ​ക്ര​മ​ണം വീണ്ടും കൂ​ടാ​ന്‍ വഴിയൊരുക്കുമെന്നും യു​എ​സ് വ​ക്താ​വ് മാ​ത്യു മി​ല്ല​ര്‍ പ​റ​ഞ്ഞു. യു​എ​ന്‍ സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ അ​ന്‍റോ​ണി​യോ ഗു​ട്ട​റ​സി​നെ​തി​രെ ഇ​സ്ര​യേ​ല്‍ വിമർശിച്ചു. സ്ത്രീ​ക​ളെ​യും കു​ഞ്ഞു​ങ്ങ​ളെ​യും വൃ​ദ്ധ​രെ​യും കൂ​ട്ട​ക്കൊ​ല ന​ട​ത്തു​ന്ന​തി​നെ​തി​രെ ഒ​ര​ക്ഷ​രം പോ​ലും ശ​ബ്‌​ദി​ക്കാ​ൻ ത​യാ​റാ​കാ​ത്ത യു​എ​ന്‍ സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ അ​ന്‍റോ​ണി​യോ ഗു​ട്ടെ​റ​സ് യു​എ​ന്നി​നെ ന​യി​ക്കാ​ന്‍ യോ​ഗ്യ​ന​ല്ല ഉ​ട​ൻ രാ​ജി വെ​ക്ക​ണ​മെ​ന്നാ​ണ് ഇ​സ്രാ​യേ​ലി​ന്‍റെ ആ​വി​ശ്യം.  ഇ​സ്രാ​യേ​ൽ പൗ​ര​ന്മാ​ർ​ക്കും യ​ഹൂ​ദ ജ​ന​ത​യ്ക്കു​മെ​തി​രെ ചെ​യ്ത ഏ​റ്റ​വും ഭീ​ക​ര​മാ​യ അ​തി​ക്ര​മ​ങ്ങ​ളി​ൽ അ​നു​ക​മ്പ…

Read More

ഗാ​സ​യി​ൽ ഭ​ക്ഷ​ണ​വും ഇ​ന്ധ​ന​വു​മി​ല്ലെന്ന് റി​പ്പോ​ർ​ട്ട്; അ​ഞ്ച് ല​ക്ഷം ലി​റ്റ​ര്‍ ഇ​ന്ധ​നം ഹ​മാ​സി​ന്‍റെ പ​ക്ക​ലു​ണ്ടെ​ന്ന് ഇ​സ്ര​യേ​ല്‍ സൈ​ന്യം

ടെല്‍അവീവ്: ഇസ്രയേല്‍-ഹമാസ് യുദ്ധം ശക്തമായി തുടരവേ ഗാസയില്‍ ഭക്ഷണവും ഇന്ധനവും കിട്ടാനില്ലാത്ത അവസ്ഥയെന്ന് റി പ്പോര്‍ട്ട്. ഇവിടെ പ്രതിസന്ധി അതിരൂക്ഷമാണെന്നും ഭക്ഷണവും ഇന്ധനവും ലഭ്യമല്ലാത്ത സാഹചര്യത്തില്‍ യുഎന്‍ ദുരിതാശ്വാസ ഏജന്‍സിയുടെ പ്രവര്‍ത്തനം ഏകദേശം നിലച്ച മട്ടാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഏജന്‍സിയുടെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ ഇവര്‍ നിര്‍ബന്ധിതരാകുന്ന സാഹചര്യം ഗാസയിലുണ്ട്. ഇന്ധനം വിതരണം ചെയ്യുന്നതിന് യുഎന്‍ ഹമാസിനോട് ആവശ്യപ്പെടണമെന്നാണ് ഇസ്രയേലിന്‍റെ നിലപാടെന്നും റിപ്പോര്‍ട്ട് വന്നു. ഏകദേശം അഞ്ച് ലക്ഷം ലിറ്റര്‍ ഇന്ധനം മുന്‍കരുതലെന്ന നിലയില്‍ ഹമാസിന്‍റെ പക്കലുണ്ടെന്നും ഇസ്രയേല്‍ സൈന്യം എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ സൂചിപ്പിച്ചു. ഇന്ധനക്ഷാമം ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങള്‍ മൂലം 40 ആശുപത്രികളുടെ പ്രവര്‍ത്തനം നിലച്ചതായി ഗാസ ആരോഗ്യമന്ത്രി അറിയിച്ചിരുന്നു. ഗാസയിലെ വിവിധ ആശുപത്രികളിലെ ഇന്‍കുബേറ്ററുകളിലായി 120 കുഞ്ഞുങ്ങള്‍ കഴിയുന്നുണ്ട്. ഇന്ധനക്ഷാമം ആശുപത്രികളുടെ പ്രവര്‍ത്തനത്തെ ബാധിച്ചാല്‍ ഇവരടക്കം നിരവധി പേരുടെ ജീവന് തന്നെ വലിയ ഭീഷണിയാകും.

Read More

നി​ല​പാ​ട് മാ​റ്റി ചൈ​ന; ഇ​സ്ര​യേ​ലി​ന് സ്വ​യം​പ്ര​തി​രോ​ധ​ത്തി​നു​ള്ള അ​വ​കാ​ശ​മു​ണ്ട്

ബെ​യ്ജിം​ഗ്: എ​ല്ലാ രാ​ജ്യ​ങ്ങ​ള്‍​ക്കും സ്വ​യം പ്ര​തി​രോ​ധ​ത്തി​ന് അ​വ​കാ​ശ​മു​ണ്ടെ​ന്ന് ചൈ​നീ​സ് വി​ദേ​ശ​കാ​ര്യ മ​ന്ത്രി വാംഗ് യി. ഭീ​ക​ര സം​ഘ​ട​ന​യാ​യ ഹ​മാ​സു​മാ​യു​ള്ള സം​ഘ​ർ​ഷ​ത്തി​ൽ ഇ​സ്ര​യേ​ലി​ന്‍റെ ‘സ്വ​യം പ്ര​തി​രോ​ധ​ത്തി​നു​ള്ള അ​വ​കാ​ശം’ ഔ​ദ്യോ​ഗി​ക​മാ​യി അം​ഗീ​ക​രി​ച്ച് ചൈ​ന. യു​ദ്ധം ആ​രം​ഭി​ച്ച് ര​ണ്ടാ​ഴ്ച പി​ന്നി​ടു​മ്പോ​ൾ ഇ​ത് ആ​ദ്യ​മാ​യാ​ണ് ചൈ​ന പ​ര​സ്യ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കു​ക​യും ഇ​സ്ര​യേ​ലി​നെ പി​ന്തു​ണ​ച്ച് രം​ഗ​ത്തെ​ത്തു​ന്ന​തും. ഇ​സ്ര​യേ​ൽ- ഹ​മാ​സ് സം​ഘ​ർ​ഷ​ത്തി​ൽ ചൈ​ന​യു​ടെ മു​ൻ നി​ല​പാ​ടു​ക​ളു​ടെ പേ​രി​ൽ വി​മ​ർ​ശ​നം നേ​രി​ടു​ക​യും വാംഗ് യി ​വാ​ഷിം​ഗ്ട​ണി​ൽ ഒ​രു ഉ​ന്ന​ത സ​ന്ദ​ർ​ശ​ന​ത്തി​ന് ത​യാ​റെ​ടു​ക്കു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നി​ല​പാ​ട് മാ​റ്റം. തി​ങ്ക​ളാ​ഴ്ച ഇ​സ്ര​യേ​ല്‍ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​ലി കോ​ഹ​നു​മാ​യി ന​ട​ത്തി​യ ഒ​രു ടെ​ലി​ഫോ​ണ്‍ കോ​ളി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം പ​റ​ഞ്ഞ​തെ​ന്ന് സി​ന്‍​ഹു​വ വാ​ര്‍​ത്താ ഏ​ജ​ന്‍​സി റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നു. എ​ന്നാ​ല്‍ ഇ​രു​കൂ​ട്ട​രും അ​ന്താ​രാ​ഷ്ട്ര മാ​നു​ഷി​ക നി​യ​മം പാ​ലി​ക്ക​ണ​മെ​ന്നും സാ​ധാ​ര​ണ​ക്കാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഇ​സ്ര​യേ​ലും പ​ല​സ്തീ​നും ത​മ്മി​ലു​ള്ള പ്ര​ശ്‌​ന​ങ്ങ​ൾ പ​രി​ഹ​രി​ക്ക​പ്പെ​ട​ണ​മെ​ന്നാ​ണ് ആ​ത്മാ​ർ​ഥ​മാ​യി ആ​ഗ്ര​ഹി​ക്കു​ന്ന​ത്.…

Read More

യുഎന്‍ സെക്രട്ടറി ജനറലിനോട് രാജി വയ്ക്കാന്‍ ആവശ്യപ്പെട്ട് ഇസ്രയേല്‍

യു​എ​ന്‍ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​ന്‍റോ​ണി​യോ ഗു​ട്ട​റ​സ് രാ​ജി വെ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ‌​യി ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യി​ലെ ഇ​സ്ര​യേ​ല്‍ അം​ബാ​സ​ഡ​ര്‍ ഗി​ലാ​ഡ് എ​ര്‍​ദാ​ന്‍. സ്ത്രീ​ക​ളെ​യും കു​ഞ്ഞു​ങ്ങ​ളെ​യും വൃ​ദ്ധ​രെ​യും കൂ​ട്ട​ക്കൊ​ല ന​ട​ത്തു​ന്ന​തി​നെ​തി​രെ ഒ​ര​ക്ഷ​രം പോ​ലും ശ​ബ്‌​ദി​ക്കാ​ൻ ത​യാ​റാ​കാ​ത്ത യു​എ​ന്‍ സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ അ​ന്‍റോ​ണി​യോ ഗു​ട്ടെ​റ​സ് യു​എ​ന്നി​നെ ന​യി​ക്കാ​ന്‍ യോ​ഗ്യ​ന​ല്ല ഉ​ട​ൻ രാ​ജി വെ​ക്ക​ണ​മെ​ന്ന് ഗി​ലാ​ഡ് എ​ര്‍​ദാ​ന്‍. ഇ​സ്രാ​യേ​ൽ പൗ​ര​ന്മാ​ർ​ക്കും യ​ഹൂ​ദ ജ​ന​ത​യ്ക്കു​മെ​തി​രെ ചെ​യ്ത ഏ​റ്റ​വും ഭീ​ക​ര​മാ​യ അ​തി​ക്ര​മ​ങ്ങ​ളി​ൽ അ​നു​ക​മ്പ കാ​ണി​ക്കു​ന്ന​വ​രോ​ട് സം​സാ​രി​ക്കു​ന്ന​തി​ൽ ന്യാ​യീ​ക​ര​ണ​മോ അ​ർ​ത്ഥ​മോ ഇ​ല്ലെ​ന്നും ഗി​ലാ​ഡ് എ​ര്‍​ദാ​ന്‍ പ​റ​ഞ്ഞു. ഹ​മാ​സി​ന്‍റെ ആ​ക്ര​മ​ണം ശൂ​ന്യ​ത​യി​ൽ നി​ന്ന് ഉ​ണ്ടാ​യ​ത​ല്ലെ​ന്ന് അ​ന്‍റോ​ണി​യോ ഗു​ട്ടെ​റ​സി​ന്‍റെ ആ​രോ​പ​ണ​മാ​ണ് ഇ​സ്രാ​യേ​ലി​നെ ചൊ​ടി​പ്പി​ച്ച​ത്. ഗി​ലാ​ഡ് എ​ര്‍​ദാ​ന്‍ ട്വിറ്ററിലാണ് ഈ കാര്യം വ്യക്തമാക്കിയിരിക്കുന്നത്.ട്വീറ്റ് വായിക്കാൻ ഇവിടെ ക്ലിക് ചെയ്യുക.

Read More

ഹ​മാ​സ് നേ​താ​വ് ജ​യി​ലി​ല്‍ മ​രി​ച്ചു; പീ​ഡി​പ്പി​ച്ച് കൊ​ന്നെ​ന്ന് ആ​രോ​പ​ണം

ഗാ​സ സി​റ്റി: ഹ​മാ​സി​ന്‍റെ മു​തി​ര്‍​ന്ന നേ​താ​ക്ക​ളി​ലൊ​രാ​ളാ​യ ഉ​മ​ര്‍ ദ​റാ​ഗ്മ ഇ​സ്ര​യേ​ല്‍ ജ​യി​ലി​ല്‍ മ​രി​ച്ച​താ​യി റി​പ്പോ​ര്‍​ട്ട്. ഉ​മ​റി​നെ ഇ​സ്ര​യേ​ല്‍ സൈ​ന്യം ത​ട​വ​റ​യി​ല്‍ പീ​ഡി​പ്പി​ച്ച് കൊ​ന്ന​താ​ണെ​ന്നാ​ണ് ഹ​മാ​സി​ന്‍റെ ആ​രോ​പ​ണം. എ​ന്നാ​ല്‍ ഹൃ​ദ​യാ​ഘാ​തം മൂ​ല​മാ​ണ് ഉ​മ​റി​ന്‍റെ മ​ര​ണ​മെ​ന്ന് ഇ​സ്ര​യേ​ല്‍ വി​ശ​ദീ​ക​രി​ച്ചു. ഹ​മാ​സി​ന്‍റെ വെ​സ്റ്റ് ബാ​ങ്കി​ലെ നേ​താ​വാ​യ ഉ​മ​റി​നെ​യും മ​ക​നെ​യും ഒ​ക്ടോ​ബ​ര്‍ ഒ​ന്‍​പ​തി​നാ​ണ് ഇ​സ്ര​യേ​ല്‍ സൈ​ന്യം അ​റ​സ്റ്റ് ചെ​യ്ത​ത്. ഒ​ക്ടോ​ബ​ര്‍ ഏ​ഴി​ലെ ഹ​മാ​സ് ആ​ക്ര​മ​ണ​ത്തി​ന് ശേ​ഷം 800ഓ​ളം പ​ല​സ്തീ​നി​ക​ളെ ത​ട​വി​ലാ​ക്കി​യ​താ​യി ഇ​സ്ര​യേ​ല്‍ അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്നു. ഇ​തി​ല്‍ 500ഓ​ളം പേ​ര്‍ ഹ​മാ​സ് അം​ഗ​ങ്ങ​ളാ​ണെ​ന്നും ഇ​സ്ര​യേ​ല്‍ പ​റ​ഞ്ഞി​രു​ന്നു. രണ്ട് ബന്ദികളെ കൂടി ഹമാസ് മോചിപ്പിച്ചു. വയോധികരായ രണ്ട് വനിതകളെയാണ് റെഡ്‌ക്രോസിന് കൈമാറിയത്. ഹമാസ് മോചിപ്പിച്ച ബന്ദികളുടെ എണ്ണം നാലായി.

Read More

ഈ രാജ്യങ്ങളിൽ നിന്നുള്ള എല്ലാ സന്ദർശകർക്കും സൗജന്യ ടൂറിസ്റ്റ് വിസകൾ; പുതിയ നീക്കവുമായ് ശ്രീലങ്ക

ഇ​ന്ത്യ ഉ​ൾ​പ്പെ​ടെ ഏ​ഴ് രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് സൗ​ജ​ന്യ ടൂ​റി​സ്റ്റ് വി​സ അ​നു​വ​ദി​ക്കു​ന്ന​തി​നു​ള്ള ന​യ​ത്തി​ന് ശ്രീ​ല​ങ്ക​ൻ മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ൽ​കി​യ​താ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ലി സാ​ബ്രി അ​റി​യി​ച്ചു. 2024 മാ​ർ​ച്ച് 31 വ​രെ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന ഒ​രു പൈ​ല​റ്റ് പ്രോ​ജ​ക്ടാ​യി ഇ​ത് ന​ട​പ്പി​ലാ​ക്കു​മെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രി സാ​ബ്രി പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. ഇ​ന്ത്യ, ചൈ​ന, റ​ഷ്യ, മ​ലേ​ഷ്യ, ജ​പ്പാ​ൻ, ഇ​ന്തോ​നേ​ഷ്യ, താ​യ്‌​ല​ൻ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് ഉ​ട​ൻ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന സൗ​ജ​ന്യ പ്ര​വേ​ശ​ന​ത്തി​ന് ശ്രീ​ല​ങ്ക​ൻ കാ​ബി​ന​റ്റ് അം​ഗീ​കാ​രം ന​ൽ​കി. ഈ ​രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് ശ്രീ​ല​ങ്ക സ​ന്ദ​ർ​ശി​ക്കു​മ്പോ​ൾ ഫീ​സ് കൂ​ടാ​തെ വി​സ ല​ഭി​ക്കും. ഇ​ന്ത്യ പ​ര​മ്പ​രാ​ഗ​ത​മാ​യി ശ്രീ​ല​ങ്ക​യു​ടെ പ്ര​ധാ​ന ഇ​ൻ​ബൗ​ണ്ട് ടൂ​റി​സം വി​പ​ണി​യാ​ണ്. സെ​പ്തം​ബ​റി​ലെ വ​ര​വ് ക​ണ​ക്കു​ക​ളി​ൽ 30,000-ല​ധി​കം വ​ര​വോ​ടെ ഇ​ന്ത്യ ഒ​ന്നാ​മ​തെ​ത്തി അ​ല്ലെ​ങ്കി​ൽ 26 ശ​ത​മാ​നം ചൈ​നീ​സ് വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ 8,000-ല​ധി​കം വ​ര​വോ​ടെ ര​ണ്ടാം സ്ഥാ​ന​ത്താ​ണ്. 11 ഇ​ന്ത്യ​ക്കാ​രു​ൾ​പ്പെ​ടെ…

Read More

ഗാ​സ​യി​ലെ സ​മ്പൂ​ര്‍​ണ ഉ​പ​രോ​ധം തി​രി​ച്ച​ടി​യാ​കും; ഇ​സ്രാ​യേ​ലി​ന് മു​ന്ന​റി​യി​പ്പു​മാ​യി ഒ​ബാ​മ

ഹ​മാ​സി​നെ​തി​രാ​യ യു​ദ്ധ​ത്തി​ൽ ഇ​സ്ര​യേ​ലി​ന്‍റെ ചി​ല ന​ട​പ​ടി​ക​ൾ ഇ​സ്രാ​യേ​ലി​നു​ള്ള അ​ന്താ​രാ​ഷ്ട്ര പി​ന്തു​ണ ദു​ർ​ബ​ല​പ്പെ​ടു​ത്തു​മെ​ന്ന് അ​മേ​രി​ക്ക​ൻ മു​ൻ പ്ര​സി​ഡ​ന്‍റ് ബ​റാ​ക് ഒ​ബാ​മ. ഭ​ക്ഷ​ണ​വും വെ​ള്ള​വും നി​ഷേ​ധി​ച്ചു​ള്ള ഇ​സ്ര​യേ​ലി​ന്‍റെ സ​മ്പൂ​ര്‍​ണ ഗാ​സ ഉ​പ​രോ​ധം ഇ​സ്ര​യേ​ലി​ന് ത​ന്നെ തി​രി​ച്ച​ടി​യാ​കു​മെ​ന്ന് ഒ​ബാ​മ പ​റ​ഞ്ഞു. ഇ​ങ്ങ​നെ ചെ​യ്യു​ന്ന​ത് മൂ​ലം പ​ല​സ്ഥീ​ന് ഇ​സ്ര​യ​ലി​നോ​ടു​ള്ള വെെ​രാ​ഗ്യം ത​ല​മു​റ​ക​ളോ​ളം നി​ല​നി​ൽ​ക്കു​മെ​ന്നും  ഇ​സ്ര​യേ​ലി​ന് ശ​ത്രു​ക്ക​ൾ ഉ​ണ്ടാ​കാ​നും വ​ഴി ഒ​രു​ക്കും. ഇ​രു രാ​ജ്യ​ങ്ങ​ലും ത​മ്മി​ലു​ള്ള ശ​ത്രു​ത ഇ​തു മൂ​ലം വ​ർ​ധി​ക്കു​മെ​ന്നും സ​മാ​ധാ​നം പു​ന​സ്ഥാ​പി​ക്കാ​ൻ കാ​ല​ങ്ങ​ൾ എ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ചേ​ർ​ത്തു.  ഈ ​മേ​ഖ​ല​യി​ല്‍ സ​മാ​ധാ​നം തി​രി​കെ കൊ​ണ്ടു​വ​രാ​നു​ള്ള ദീ​ര്‍​ഘ​കാ​ല ശ്ര​മ​ങ്ങ​ള്‍ വ്യ​തി​ച​ലി​ക്കാ​നും ഇ​ത് കാ​ര​ണ​മാ​കു​മെ​ന്നും ഒ​ബാ​മ ചൂ​ണ്ടി​കാ​ട്ടി. ഹ​മാ​സി​ന്‍റെ അ​പ്ര​തീ​ക്ഷി​ത ആ​ക്ര​മ​ണ​ത്തി​ൽ ഒ​ബാ​മ വി​ല​പി​ക്കു​ക​യും ഇ​സ്രാ​യേ​ലി​ന്‍റെ സ്വ​യം പ്ര​തി​രോ​ധി​ക്കാ​നു​ള്ള  അ​വ​കാ​ശ​ത്തെ പി​ന്തു​ണ​ക്കു​ക​യും ചെ​യ്തു. അ​തേ​സ​മ​യം സാ​ധാ​ര​ണ​ക്കാ​ർ​ക്ക് യു​ദ്ധം വ​രു​ത്തു​ന്ന അ​പ​ക​ട​സാ​ധ്യ​ത​ക​ളെ​ക്കു​റി​ച്ച് മു​ന്ന​റി​യി​പ്പ് ന​ൽ​കി. എ​ന്നാ​ൽ ആ​യി​ര​ത്തി​ൽ പ​രം ഇ​സ്രാ​യേ​ലി​ക​ളെ കൊ​ന്നൊ​ടു​ക്കി​യ ഹ​മാ​സി​ന്‍റെ ക്രൂ​ര​ത​ക്കെ​തി​രെ  പ്ര​തി​ക​രി​ക്കാ​ൻ…

Read More