ഇ​സ്ര​യേ​ൽ സൈ​ന്യം ഗാ​സ​യി​ൽ; ഹ​മാ​സ് ബ​ന്ദി​ക​ളാ​ക്കി​യ​വ​രെ തേ​ടി സൈ​നി​ക നീ​ക്കം തുടങ്ങി

ഗാ​സ സി​റ്റി: ഇ​സ്ര​യേ​ൽ സൈ​ന്യം ഗാ​സ​യി​ൽ ക‍​യ​റി ആ​ക്ര​മ​ണം ആ​രം​ഭി​ച്ചു. അ​തി​ർ​ത്തി​യി​ൽ വി​ന്യ​സി​ച്ചി​രു​ന്ന സൈ​നി​ക ടാ​ങ്കു​ക​ൾ ഗാ​സ​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ ഹ​മാ​സ് കേ​ന്ദ്ര​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ടു​ള്ള നി​യ​ന്ത്രി​ത ആ​ക്ര​മ​ണ​മാ​ണ് ന​ട​ത്തു​ന്ന​തെ​ന്ന് ഇ​സ്ര​യേ​ൽ സൈ​ന്യം വി​ശ​ദീ​ക​രി​ച്ചു. കൂ​ടാ​തെ ഹ​മാ​സ് ബ​ന്ദി​ക​ളാ​ക്കി​യ​വ​രെ തേ​ടി സൈ​നി​ക നീ​ക്കം തു​ട​ങ്ങി​യെ​ന്നും ഇ​സ്ര​യേ​ൽ സൈ​നി​ക വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി. 200ലേ​റെ​പ്പേ​രെ ഹ​മാ​സ് ബ​ന്ദി​ക​ളാ​ക്കി​യ​താ​യാ​ണ് റി​പ്പോ​ർ​ട്ട്. ഹ​മാ​സ് താ​വ​ള​മാ​ക്കി​യി​രി​ക്കു​ന്ന ട​ണ​ലു​ക​ളി​ൽ ഉ​ൾ​പ്പെ​ടെ ആ​ക്ര​മ​ണം ന​ട​ത്തി​യ​താ​യി സൈ​ന്യം പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. ആ​ക്ര​മ​ണ​ത്തി​നി​ടെ ഹ​മാ​സി​ന്‍റെ ര​ണ്ടു ഡ്രോ​ണു​ക​ൾ ത​ക​ർ​ത്തെ​ന്നും ഇ​സ്ര​യേ​ൽ സേ​ന വ്യ​ക്ത​മാ​ക്കി അ​തേ​സ​മ​യം, ഗാ​സ​യി​ൽ പ്ര​വേ​ശി​ച്ച ഇ​സ്ര​യേ​ൽ സൈ​ന്യ​ത്തെ നേ​രി​ട്ടു​വെ​ന്ന് ഹ​മാ​സ് അ​വ​കാ​ശ​പ്പെ​ട്ടു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 436 പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി ഗാ​സ​യി​ലെ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഗാ​സ​യി​ൽ ഇ​തു​വ​രെ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 5,000 ക​ട​ന്നു. മ​രി​ച്ച​വ​രി​ൽ പ​കു​തി​യോ​ളം കു​ട്ടി​ക​ളാ​ണെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

ബ​ന്ദി​ക​ളെ മോ​ചി​പ്പി​ക്കാ​തെ വെ​ടിനി​ര്‍​ത്ത​ലി​നെ​പ്പ​റ്റി ചി​ന്തി​ക്കേണ്ടെന്ന് ബൈ​ഡ​ന്‍

വാ​ഷിം​ഗ്ട​ണ്‍: ഗാ​സ​യി​ല്‍ വെ​ടി​നി​ര്‍​ത്ത​ലി​നെ​ക്കു​റി​ച്ച് ചി​ന്തി​ക്കു​ന്ന​ത് ഒ​ക്ടോ​ബ​ര്‍ ഏ​ഴി​ലെ ആ​ക്ര​മ​ണ​ത്തി​നു ശേ​ഷം ഹ​മാ​സ് ബ​ന്ദി​യാ​ക്കി പി​ടി​ച്ചു കൊ​ണ്ടു പോ​യ ആ​ളു​ക​ളെ മോ​ചി​പ്പി​ച്ച​തി​നു ശേ​ഷം മാ​ത്ര​മാ​യി​രി​ക്കു​മെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ന്‍. ‘ആ​ദ്യം ന​മു​ക്ക് ബ​ന്ദി​ക​ളെ മോ​ചി​പ്പി​ക്കാം, എ​ന്നി​ട്ട് സം​സാ​രി​ക്കാം’ എ​ന്നാ​യി​രു​ന്നു വൈ​റ്റ്ഹൗ​സി​ലെ ഒ​രു പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്ക​വെ ബൈ​ഡ​ന്‍ പ​റ​ഞ്ഞ​ത്. ഇ​സ്ര​യേ​ലി​ല്‍ നി​ന്ന് ത​ട്ടി​ക്കൊ​ണ്ടു പോ​യ ര​ണ്ട് വ​നി​ത​ക​ളെ തി​ങ്ക​ളാ​ഴ്ച ഹ​മാ​സ് മോ​ചി​പ്പി​ച്ച​തി​നു തൊ​ട്ടു പി​ന്നാ​ലെ​യാ​യി​രു​ന്നു ബൈ​ഡ​ന്‍റെ പ്ര​തി​ക​ര​ണം. അ​മേ​രി​ക്ക​ന്‍ വ​നി​ത​യാ​യ ജൂ​ഡി​ത്തി​നെ​യും അ​വ​രു​ടെ മ​ക​ളാ​യ ന​താ​ലി​യ റാ​ന​നെ​യും ഹ​മാ​സ് വെ​ള്ളി​യാ​ഴ്ച മോ​ചി​പ്പി​ച്ചി​രു​ന്നു.

Read More

ഗാ​സ​യി​ലെ ആ​ശു​പ​ത്രി​യി​ൽ ഹ​മാ​സി​ന്‍റെ മി​സൈ​ല്‍ വീ​ണ​താ​വാ​നാ​ണ് സാ​ധ്യ​തയെന്ന് ഋ​ഷി സു​ന​ക്

ല​ണ്ട​ന്‍: ഹ​മാ​സ് ഇ​സ്ര​യേ​ലി​നു നേ​രെ തൊ​ടു​ത്ത മി​സൈ​ലു​ക​ളി​ലൊ​ന്ന് ല​ക്ഷ്യം തെ​റ്റി ആ​ശു​പ​ത്രി​യി​ല്‍ പ​തി​ച്ച​താ​വാം. ഗാ​സ​യി​ലെ അ​ല്‍ അ​ഹ്‌​ലി ആ​ശു​പ​ത്രി​യി​ല്‍ ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​നു​ത്ത​ര​വാ​ദി ഹ​മാ​സ് ആ​യി​രി​ക്കാ​മെ​ന്ന് ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി ഋ​ഷി സു​ന​ക്. ഈ ​സം​ഭ​വ​ത്തെ​ക്കു​റി​ച്ച് തെ​റ്റാ​യ രീ​തി​യി​ല്‍ വാ​ര്‍​ത്ത​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​ത് പ്ര​ദേ​ശ​ത്തെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​മെ​ന്ന് പ​റ​ഞ്ഞ സു​ന​ക് അ​മേ​രി​ക്ക പ്ര​ദേ​ശ​ത്ത് ന​ട​ത്തു​ന്ന ന​യ​ത​ന്ത്ര ശ്ര​മ​ങ്ങ​ൾ​ക്ക് ഇ​ത് തി​രി​ച്ച​ടി​യാ​വു​മെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു. ഗാ​സ​യി​ലെ ആ​ശു​പ​ത്രി ആ​ക്ര​മ​ണ​ത്തി​ല്‍ നേ​ര​ത്തെ അ​മേ​രി​ക്ക, ഫ്രാ​ന്‍​സ്, കാ​ന​ഡ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ള്‍ എ​ത്തി​ച്ചേ​ര്‍​ന്ന നി​ഗ​മ​ന​ത്തോ​ടു ചേ​ര്‍​ന്നു​നി​ല്‍​ക്കു​ന്ന ക​ണ്ടെ​ത്ത​ലാ​ണ് ഇ​പ്പോ​ള്‍ ബ്രി​ട്ട​ന്‍ ന​ട​ത്തി​യി​രി​ക്കു​ന്ന​ത്.

Read More

സി​റി​യ​യി​ല്‍ വി​മാ​ന​ത്താ​വ​ള​ങ്ങ​ള്‍​ക്ക് നേ​രെ മി​സൈ​ല്‍ ആ​ക്ര​മ​ണം; ര​ണ്ട് പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു

സി​റി​യ​യി​ല്‍ വി​മാ​ന​ത്താ​വ​ള​ങ്ങ​ള്‍​ക്ക് നേ​രെ ഇ​സ്ര​യേ​ല്‍ മി​സൈ​ലാ​ക്ര​മ​ണം. ത​ല​സ്ഥാ​ന​മാ​യ ഡ​മാ​സ്‌​ക​സി​ലെ​യും വ​ട​ക്ക​ന്‍ ന​ഗ​ര​മാ​യ അ​ല​പ്പോ​യി​ലെ​യും സ​ര്‍​ക്കാ​ര്‍ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലാ​ണ് മി​സൈ​ലാ​ക്ര​മ​ണം. ല​താ​കി​യ​യി​ലേ​ക്ക് വി​മാ​ന​ങ്ങ​ള്‍ തി​രി​ച്ചു​വി​ട്ടു. ആ​ക്ര​മ​ണ​ത്തി​ല്‍ ര​ണ്ട് പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു. ല​താ​കി​യ​യു​ടെ പ​ടി​ഞ്ഞാ​റ് മെ​ഡി​റ്റ​റേ​നി​യ​ന്‍ ഭാ​ഗ​ത്തു​നി​ന്നും അ​ധി​നി​വേ​ശ സി​റി​യ​ന്‍ ഗോ​ല​ന്‍റ ഭാ​ഗ​ത്ത് നി​ന്നു​മാ​ണ് ഒ​രേ​സ​മ​യം മി​സൈ​ല്‍ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​തെ​ന്ന് സൈ​നി​ക വൃ​ത്ത​ങ്ങ​ള്‍ അറിയിച്ചു.  പു​ല​ര്‍​ച്ചെ 5:25 നാ​ണ് ഡ​മാ​സ്‌​ക​സ്, അ​ല​പ്പോ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ങ്ങ​ള്‍ ല​ക്ഷ്യ​മാ​ക്കി ഇ​സ്ര​യേ​ല്‍ വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി​യെ​ന്ന് സൈ​നി​ക വൃ​ത്ത​ങ്ങ​ള്‍ പ​റ​ഞ്ഞു. അ​ല​പ്പോ വി​മാ​ന​ത്താ​വ​ള​ത്തി​ന് നേ​രെ ക​ഴി​ഞ്ഞ​യാ​ഴ്ച​യും ആ​ക്ര​മ​ണം ഉ​ണ്ടാ​യി​രു​ന്നു.​അ​തി​ൽ അ​ഞ്ച് പേ​ര്‍​ക്ക് പ​രു​ക്കേ​റ്റി​രു​ന്നു.          

Read More

ഇസ്രായേലിനേയും യുക്രൈനേയും പിന്തുണയ്ക്കാതിരുന്നാൽ നമ്മുടെ സുരക്ഷയെ ബാധിക്കും; ജോ ബൈഡൻ

അടിയന്തര ധനസഹായമായി യുഎസിന് 100 ബില്യൺ ഡോളർ അനുവദിക്കണമെന്ന് കോൺഗ്രസിനോട് അഭ്യർത്ഥിച്ച് പ്രസിഡന്‍റ് ജോ ബൈഡൻ. ‘അമേരിക്കൻ നേതൃത്വമാണ് ലോകത്തെ തന്നെ ഒന്നിച്ച് നിർത്തുന്നത്.എന്നാൽ നമ്മുടെ സഖ്യങ്ങളാണ് നമ്മെ സുരക്ഷിതരാക്കുന്നത്. മറ്റ് രാജ്യങ്ങളുമായി നമ്മൾ സഖ്യം തുടരുന്നതിന് കാരണം നമ്മുടെ മൂല്യങ്ങളാണ്. ഇസ്രായേലിനേയും യുക്രൈനേയും പിന്തുണയ്ക്കാതിരുന്നാൽ അത് നമ്മുടെ സുരക്ഷയെ തന്നെ ബാധിക്കുമെന്ന്’, ബൈഡൻ പറഞ്ഞു. യുക്രെയ്ൻ, ഇസ്രയേൽ, തായ്‌വാൻ എന്നീ സഖ്യകക്ഷികളെ പിന്തുണയ്ക്കുന്നതിന് വേണ്ടി കൂടിയാണ് സഹായം എന്ന് അദ്ദേഹം പറഞ്ഞു.

Read More

ചൈ​ന​യോ​ട് അ​ടു​ക്കാ​ൻ താ​ലി​ബാ​ൻ; പൂ​ര്‍​ണ പി​ന്തു​ണ ന​ല്‍​കാ​ൻ ചൈ​ന​യു​ടെ നീ​ക്കം

ബെ​യ്ജിം​ഗ്: ചൈ​ന​യു​മാ​യു​ള്ള ന​യ​ത​ന്ത്ര ബ​ന്ധം ശ​ക്ത​മാ​ക്കാ​നു​ള്ള നീ​ക്ക​വു​മാ​യി അ​ഫ്ഗാ​നി​സ്ഥാ​നി​ലെ താ​ലി​ബാ​ൻ ഭ​ര​ണ​കൂ​ടം. ബെ​ല്‍​റ്റ് ആ​ന്‍​ഡ് റോ​ഡ് എ​ന്ന ചൈ​ന​യു​ടെ സ്വ​പ്‌​ന പ​ദ്ധ​തി​ക്ക് താ​ലി​ബാ​ന്‍ പൂ​ര്‍​ണ​മാ​യ സ​ഹ​ക​ര​ണം വാ​ഗ്ദാ​നം ചെ​യ്യു​ന്നു​വെ​ന്ന് അ​ഫ്ഗാ​ന്‍ വ്യ​വ​സാ​യ​മ​ന്ത്രി നൂ​റു​ദ്ദീ​ന്‍ അ​സീ​സി അ​റി​യി​ച്ച​താ​യി റോ​യി​ട്ടേ​ഴ്‌​സ് റി​പ്പോ​ര്‍​ട്ട് ചെ​യ്തു. മ​റ്റു രാ​ജ്യ​ങ്ങ​ള്‍ താ​ലി​ബാ​നെ അം​ഗീ​ക​രി​ക്കാ​ത്ത സാ​ഹ​ച​ര്യം നി​ല​നി​ന്നി​ട്ടും പൂ​ര്‍​ണ പി​ന്തു​ണ ന​ല്‍​കാ​നാ​ണ് ചൈ​ന​യു​ടെ നീ​ക്കം. സെ​പ്റ്റം​ബ​റി​ല്‍ കാ​ബൂ​ളി​ലേ​ക്ക് ചൈ​ന അം​ബാ​സി​ഡ​റെ അ​യ​ച്ചി​രു​ന്നു. ഇ​പ്പോ​ള്‍ നി​ല​നി​ല്‍​ക്കു​ന്ന സാ​ങ്കേ​തി​ക പ്ര​ശ്‌​ന​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്യു​മെ​ന്നും ചൈ​ന-​പാ​ക്കി​സ്ഥാ​ന്‍ സാ​മ്പ​ത്തി​ക ഇ​ട​നാ​ഴി, ബെ​ല്‍​റ്റ് റോ​ഡ് പ​ദ്ധ​തി എ​ന്നി​വ​യി​ല്‍ അ​ഫ്ഗാ​നെ ഭാ​ഗ​മാ​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും അ​സീ​സി വ്യ​ക്ത​മാ​ക്കി.

Read More

ഇനി എഐ കാലം; ബ്രി​ട്ട​നി​ലെ സ്കൂ​ളി​ൽ “എ​ഐ ഹെ​ഡ്മാ​ഷ്’

യു​കെ: മ​നു​ഷ്യ​ജീ​വി​ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​മ​സ്ത​മേ​ഖ​ല​ക​ളി​ലും പു​തു​വി​വ്ല​വം സൃ​ഷ്ടി​ച്ചു മു​ന്നേ​റു​ക​യാ​ണ് ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് (എ​ഐ). അ​വി​ശ്വ​സ​നീ​യ​മെ​ന്നു തോ​ന്നും വി​ധം പ​ല ജോ​ലി​മേ​ഖ​ല​ക​ളി​ലും എ​ഐ റോ​ബോ​ട്ടു​ക​ൾ സാ​ന്നി​ധ്യം അ​റി​യി​ച്ചു ക​ഴി​ഞ്ഞു. ഒ​രു സ്കൂ​ളി​ന്‍റെ പ്രി​ൻ​സി​പ്പ​ലാ​യി എ​ഐ റോ​ബോ​ട്ടി​നെ നി​യ​മി​ച്ചെ​ന്ന വാ​ര്‍​ത്ത​യാ​ണ് ഏ​റ്റ​വു​മൊ​ടു​വി​ലെ വി​സ്മ​യം. യു​കെ​യി​ലെ വെ​സ്റ്റ് സ​സെ​ക്സി​ലെ ബോ​ർ​ഡിം​ഗ് പ്രെ​പ്പ് സ്കൂ​ളാ​യ കോ​ട്ടെ​സ്മോ​ർ സ്കൂ​ളി​ലാ​ണ്എ​ഐ ഹെ​ഡ് മാ​സ്റ്റ​ർ ചാ​ർ​ജെ​ടു​ത്ത​ത്. “അ​ബി​ഗെ​യ്ൽ ബെ​യ് ലി’ ​എ​ന്നാ​ണ് ഈ ​റോ​ബോ​ട്ടി​ന്‍റെ പേ​ര്. സ്കൂ​ളി​ലെ പ്ര​ധാ​ന അ​ധ്യാ​പ​ക​നാ​യ ടോം ​റോ​ജേ​ഴ്സ​ന്‍റെ ജോ​ലി​ഭാ​രം കു​റ​യ്ക്കു​ക​യാ​ണ് പു​തി​യ നി​യ​മ​നം കൊ​ണ്ട് സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റ് ല​ക്ഷ​മി​ടു​ന്ന​ത്. പ്ര​ധാ​ന അ​ധ്യാ​പ​ക​ന്‍റെ അ​ഭാ​വ​ത്തി​ൽ കാ​ര്യ​ങ്ങ​ൾ തീ​രു​മാ​നി​ക്കു​ക​യും സ്റ്റാ​ഫു​ക​ൾ​ക്ക് ഉ​പ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ക​യും ചെ​യ്യു​ക “അ​ബി​ഗെ​യ്ൽ ബെ​യ് ലി’ ​ആ​യി​രി​ക്കും. പ​ഠ​ന​വൈ​ക​ല്യ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ളെ സ​ഹാ​യി​ക്കു​ക, സ്കൂ​ൾ ന​യ​ങ്ങ​ൾ എ​ഴു​തു​ക തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ എ​ഐ ഹെ​ഡ് മാ​ഷ് ഉ​പ​ദേ​ശം ന​ൽ​കു​മെ​ന്ന് “ടെ​ലി​ഗ്രാ​ഫി’​ന്‍റെ റി​പ്പോ​ർ​ട്ടി​ൽ ചെ​യ്യു​ന്നു. വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക്…

Read More

യു​ദ്ധ​മേ​ഖ​ല​യി​ൽ ആ​ശ്വാ​സം; ര​ണ്ട് യു​എ​സ് ബ​ന്ദി​ക​ളെ മോ​ചി​പ്പി​ച്ചു

ഗാ​സ: ഹ​മാ​സ്-​ഇ​സ്ര​യേ​ൽ യു​ദ്ധം ര​ണ്ടാ​ഴ്ച പി​ന്നി​ടു​മ്പോ​ൾ യു​ദ്ധ​മേ​ഖ​ല​യി​ൽ​നി​ന്ന് ആ​ശ്വാ​സ​വാ​ർ​ത്ത. ഹ​മാ​സ് ബ​ന്ദി​ക​ളാ​ക്കി​യി​രു​ന്ന അ​മേ​രി​ക്ക​ന്‍ പൗ​ര​ന്‍​മാ​രാ​യ അ​മ്മ​യെ​യും മ​ക​ളെ​യും വി​ട്ട​യ​ച്ചു. കൂ​ടു​ത​ൽ ബ​ന്ദി​ക​ളെ മോ​ചി​പ്പി​ക്കാ​ൻ മ​ധ്യ​സ്ഥ​രു​മാ​യി ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും ഹ​മാ​സ് അ​റി​യി​ച്ചു. അ​തേ​സ​മ​യം, യു​ദ്ധ​ക്കെ​ടു​തി​ക​ളി​ൽ ഉ​ഴ​ലു​ന്ന ഗാ​സ​യി​ലേ​ക്ക് അ​ടു​ത്ത ര​ണ്ട് ദി​വ​സ​ത്തി​നു​ള്ളി​ൽ സ​ഹാ​യം എ​ത്തു​മെ​ന്നും ഉ​റ​പ്പാ​യി. 59കാ​രി ജൂ​ഡി​ത്ത് റാ​ന​ന്‍, 18കാ​രി മ​ക​ള്‍ നേ​റ്റ​ലി റാ​ന​ന്‍ എ​ന്നി​വ​രെ​യാ​ണ് മോ​ചി​പ്പി​ച്ച​ത്. ഗാ​സ​യി​ലെ റെ​ഡ് ക്രോ​സ് സം​ഘ​ത്തി​ന് ഹ​മാ​സ് ഇ​വ​രെ കൈ​മാ​റു​ക​യാ​യി​രു​ന്നു. പി​ന്നീ​ടി​വ​രെ ഇ​സ്ര​യേ​ലി​ലെ സൈ​നി​ക കേ​ന്ദ്ര​ത്തി​ല്‍ എ​ത്തി​ച്ചു. ഖ​ത്ത​റി​ന്‍റെ മ​ധ്യ​സ്ഥ​ത​യി​ല്‍ ന​ട​ന്ന ച​ര്‍​ച്ച​യി​ലാ​ണ് മോ​ച​ന​തീ​രു​മാ​നം. ഇ​രു​വ​രെ​യും മോ​ചി​പ്പി​ച്ച വി​വ​രം അ​മേ​രി​ക്ക​യും സ്ഥി​രീ​ക​രി​ച്ചു. ര​ണ്ട് അ​മേ​രി​ക്ക​ൻ പൗ​ര​ന്മാ​രെ മോ​ചി​പ്പി​ച്ച​തി​ൽ യു​എ​സ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ സ​ന്തോ​ഷം പ്ര​ക​ടി​പ്പി​ച്ചു. ഒ​ക്ടോ​ബ​ര്‍ ഏ​ഴി​ലെ ആ​ക്ര​മ​ണ​ത്തി​നു​ശേ​ഷം ഹ​മാ​സ് ത​ട​വി​ലാ​ക്കി​യ​വ​രി​ൽ​പ്പെ​ട്ട​വ​രാ​ണ് ഇ​രു​വ​രും. ബ​ന്ദി​ക​ളാ​ക്കി​യ 200ഓ​ളം പേ​ർ ഇ​നി​യു​മു​ണ്ട്. ഇ​വ​രി​ൽ ഏ​റെ​പ്പേ​രും ജീ​വ​നോ​ടെ​യു​ണ്ടെ​ന്ന് ഇ​സ്ര​യേ​ൽ സൈ​ന്യം പ​റ​യു​ന്നു. 20…

Read More

ഭീ​ക​ര​രെ ത​ന്ത്ര​പൂ​ർ​വം നേ​രി​ട്ടു ഭ​ർ​ത്താ​വി​ന്‍റെ ജീ​വ​ൻ സു​ര​ക്ഷി​ത​മാ​ക്കി; ഇ​സ്ര​യേ​ലി​ൽ താ​ര​മാ​യി റേ​ച്ച​ൽ

ടെ​ൽ അ​വീ​വ്: ഹ​മാ​സ് ഭീ​ക​ര​രു​ടെ തോ​ക്കു​ക​ളു​ടെ​യും ഗ്ര​നേ​ഡു​ക​ളു​ടെ​യും മു​ന്പി​ൽ പ​ത​റാ​തെ നി​ന്ന വീ​ട്ട​മ്മ ഇ​സ്ര​യേ​ലി​ൽ താ​ര​മാ​യി. ഗാ​സ​യി​ൽ​നി​ന്ന് 25 മൈ​ൽ അ​ക​ലെ​യു​ള്ള ഒ​ഫാ​ക്കി​മി​ൽ താ​മ​സി​ക്കു​ന്ന 65കാ​രി​യാ​യ റേ​ച്ച​ൽ അ​ഡ്രി​യാ​ണു ധൈ​ര്യ​ത്തി​ലൂ​ടെ മാ​ത്രം ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു​വ​രി​ക​യും ഭ​ർ​ത്താ​വി​ന്‍റെ ജീ​വ​ൻ ര​ക്ഷ​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​ത്. 20 മ​ണി​ക്കൂ​റാ​ണ് ഭീ​ക​ര​ർ​ക്കു മു​ന്പി​ൽ മ​ര​ണ​ത്തെ മു​ഖാ​മു​ഖം ക​ണ്ടു റേ​ച്ച​ലും ഭ​ർ​ത്താ​വ് ഡേ​വി​ഡും പ​ത​റാ​തെ നി​ന്ന​ത്.ഭീ​ക​രാ​ക്ര​മ​ണം ന​ട​ന്ന ക​ഴി​ഞ്ഞ ഏ​ഴി​നു രാ​വി​ലെ ഗ്ര​നേ​ഡു​ക​ളും തോ​ക്കു​ക​ളു​മാ​യെ​ത്തി​യ അ​ഞ്ചു ഭീ​ക​ര​ർ വീ​ട്ടി​ലേ​ക്ക് ഇ​ര​ച്ചു​ക​യ​റി റേ​ച്ച​ലി​നെ​യും ഡേ​വി​ഡി​നെ​യും ബ​ന്ദി​ക​ളാ​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ, ഭീ​ക​ര​രെ കാ​പ്പി കൊ​ടു​ത്തും പൈ​നാ​പ്പി​ൾ ന​ൽ​കി​യും മൊ​റോ​ക്ക​ൻ മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ൾ ന​ൽ​കി​യും സം​ഗീ​തം കേ​ൾ​പ്പി​ച്ചു​മൊ​ക്കെ റേ​ച്ച​ൽ വ​രു​തി​യി​ലാ​ക്കു​ക​യാ​യി​രു​ന്നു. ഹീ​ബ്രു​വും അ​റ​ബി​യും പ​ര​സ്പ​രം പ​ഠി​പ്പി​ക്കു​ന്ന കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്ത് അ​വ​രു​ടെ ശ്ര​ദ്ധ തി​രി​ക്കു​ക​യും ചെ​യ്‌​തു. ഒ​രു ഭീ​ക​ര​ൻ കൊ​ക്ക​കോ​ള ചോ​ദി​ച്ച​പ്പോ​ൾ അ​തും ന​ൽ​കി. അ​വ​സാ​നം സു​ര​ക്ഷാ​സേ​ന വീ​ടു ത​ക​ർ​ത്ത് ഭീ​ക​ര​രെ വ​ധി​ക്കു​ന്ന​തു​വ​രെ…

Read More

ഇ​സ്ര​യേ​ൽ-​ഗാ​സ യു​ദ്ധം: പ​രി​ഹാ​ര​ച​ർ​ച്ച​ക​ൾ​ക്കാ​യി ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി ഈ​ജി​പ്തി​ൽ

  ല​ണ്ട​ൻ: ഇ​സ്ര​യേ​ൽ-​ഗാ​സ സം​ഘ​ർ​ഷം മേ​ഖ​ല​യി​ലു​ട​നീ​ളം വ്യാ​പി​ക്കു​ന്ന​ത് ത​ട​യു​ന്ന​തി​നു​ള്ള ച​ർ​ച്ച​ക​ൾ​ക്കാ​യി ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി ഋ​ഷി സു​നാ​ക്ക് ഈ​ജി​പ്തി​ൽ. പ​ശ്ചി​മേ​ഷ്യ പ​ര്യ​ട​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി വെ​ള്ളി​യാ​ഴ്ച​യാ​ണ് അ​ദ്ദേ​ഹം ഈ​ജി​പ്തി​ലേ​ക്ക് പോ​യ​ത്.​സു​നാ​ക് ഈ​ജി​പ്ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൽ ഫ​ത്താ​ഹ് എ​ൽ-​സി​സി​യു​മാ​യും പ​ല​സ്തീ​ൻ പ്ര​സി​ഡ​ന്‍റ് മ​ഹ്മൂ​ദ് അ​ബ്ബാ​സു​മാ​യും ച​ർ​ച്ച ന​ട​ത്തി. ഈ ​സ​മ​യ​ത്ത് ഇ​സ്ര​യേ​ലി​ക​ൾ​ക്കും പ​ല​സ്തീ​നി​ക​ൾ​ക്കു​മു​ള്ള ദ്വി​രാ​ഷ്ട്ര പ​രി​ഹാ​ര​ത്തി​നു​ള്ള യു​കെ​യു​ടെ ദീ​ർ​ഘ​കാ​ല പ്ര​തി​ബ​ദ്ധ​ത സു​ന​ക് ആ​വ​ർ​ത്തി​ച്ചു.

Read More