ഹ​മാ​സ് നേ​താ​വ് ജ​യി​ലി​ല്‍ മ​രി​ച്ചു; പീ​ഡി​പ്പി​ച്ച് കൊ​ന്നെ​ന്ന് ആ​രോ​പ​ണം

ഗാ​സ സി​റ്റി: ഹ​മാ​സി​ന്‍റെ മു​തി​ര്‍​ന്ന നേ​താ​ക്ക​ളി​ലൊ​രാ​ളാ​യ ഉ​മ​ര്‍ ദ​റാ​ഗ്മ ഇ​സ്ര​യേ​ല്‍ ജ​യി​ലി​ല്‍ മ​രി​ച്ച​താ​യി റി​പ്പോ​ര്‍​ട്ട്. ഉ​മ​റി​നെ ഇ​സ്ര​യേ​ല്‍ സൈ​ന്യം ത​ട​വ​റ​യി​ല്‍ പീ​ഡി​പ്പി​ച്ച് കൊ​ന്ന​താ​ണെ​ന്നാ​ണ് ഹ​മാ​സി​ന്‍റെ ആ​രോ​പ​ണം.

എ​ന്നാ​ല്‍ ഹൃ​ദ​യാ​ഘാ​തം മൂ​ല​മാ​ണ് ഉ​മ​റി​ന്‍റെ മ​ര​ണ​മെ​ന്ന് ഇ​സ്ര​യേ​ല്‍ വി​ശ​ദീ​ക​രി​ച്ചു. ഹ​മാ​സി​ന്‍റെ വെ​സ്റ്റ് ബാ​ങ്കി​ലെ നേ​താ​വാ​യ ഉ​മ​റി​നെ​യും മ​ക​നെ​യും ഒ​ക്ടോ​ബ​ര്‍ ഒ​ന്‍​പ​തി​നാ​ണ് ഇ​സ്ര​യേ​ല്‍ സൈ​ന്യം അ​റ​സ്റ്റ് ചെ​യ്ത​ത്.

ഒ​ക്ടോ​ബ​ര്‍ ഏ​ഴി​ലെ ഹ​മാ​സ് ആ​ക്ര​മ​ണ​ത്തി​ന് ശേ​ഷം 800ഓ​ളം പ​ല​സ്തീ​നി​ക​ളെ ത​ട​വി​ലാ​ക്കി​യ​താ​യി ഇ​സ്ര​യേ​ല്‍ അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്നു. ഇ​തി​ല്‍ 500ഓ​ളം പേ​ര്‍ ഹ​മാ​സ് അം​ഗ​ങ്ങ​ളാ​ണെ​ന്നും ഇ​സ്ര​യേ​ല്‍ പ​റ​ഞ്ഞി​രു​ന്നു.

രണ്ട് ബന്ദികളെ കൂടി ഹമാസ് മോചിപ്പിച്ചു. വയോധികരായ രണ്ട് വനിതകളെയാണ് റെഡ്‌ക്രോസിന് കൈമാറിയത്. ഹമാസ് മോചിപ്പിച്ച ബന്ദികളുടെ എണ്ണം നാലായി.

Related posts

Leave a Comment